ജന്നതുല്‍മിന്ന ആശംസാമൽസരം


ജന്നതുൽ മിന്ന നാലാം ജൻമദിനാശംസാ മൽസരം നിഷാൻ വെങ്ങേരിക്ക് ഒന്നാം സ്ഥാനം *

ഗഫൂർ വയനാട് രണ്ടാമത്,സുൽഹസു

ഹൈൽ ഇർഫാനി മൂന്നാമത്

വിധിനിർണ്ണയിച്ചത് യുവഎഴുത്തുകാരൻ റഊഫ് സഖാഫി വാവൂർ

https://wwwjannathulminna313.blogspot.in/?m=1

---------------------------------------------

ഒന്നാം സ്ഥാനം നേടിയ ആശംസ

Assalaamu Alaikkum......

പ്രിയ സഹോദരങ്ങളെ ,

അൽഹംദുലില്ലാഹ്.

വേറിട്ട ശൈലികളിലൂടെ വ്യത്യസ്ത പരിപാടികളിലൂടെ നമ്മുടെ ജന്നത്തുൽ മിന്ന ഗ്രൂപ്പുകൾ ആളുകളെ ആകർഷിക്കുകയാണ്. ആദർശത്തിൽ കണിശത പുലർത്തി നാം സുന്നത്ത് ജമാഅത്തിൽ മുന്നേറുമ്പോൾ നമുക്ക് വരുന്ന പാളിച്ചകൾ ദൂരീകരിക്കാൻ ഈ ഗ്രൂപ്പുകളിൽ ഉള്ള ഉസ്താദുമാരുടെ സേവനങ്ങൾ വിലപ്പെട്ടതാണ്. കൂടാതെ വാട്സ് അപ്പ് ഗ്രൂപ്പുകളിലെ പുത്തൻ ആശയക്കാരുടെ വെല്ലുവിളികളെ ജന്നത്തുൽ മിന്ന ഗ്രൂപ്പിലെ അംഗങ്ങൾ വളരെ എളുപ്പത്തിൽ മറുപടികൾ കൊടുക്കുകയാണ്. തന്മൂലം ബിദഈ ആശയങ്ങൾ പ്രചരിക്കുന്നത് തടയാൻ നമുക്ക് 90% സാധിച്ചിട്ടുമുണ്ട്.

സേവന - സാന്ത്വന രംഗത്തും ജനത്തുൽ മിന്ന മുൻപന്തിയിലാണ്. ഫിത്നക്കാരെ നിലക്കു നിർത്തി ഇഖ്ലാസോടെ മുന്നോട്ടു പോകുന്ന ഈ ഗ്രൂപ്പ് നാലാം വർഷത്തിലേക്ക് കടന്നത് ഒരുപാട് ആളുകളുടെ പ്രാർത്ഥനയും സഹകരണവും കൊണ്ടാണ്. ഇനിയും ഇതിനേക്കാൾ ഇരട്ടി നല്ല സംരംഭങ്ങൾ നടത്തുവാനും സുന്നത്ത് ജമാഅത്തിൽ ഉറച്ച് നിന്നു കൊണ്ട് ഈമാനോടെ പ്രവർത്തിക്കാനും സർവ്വശക്തനായ അല്ലാഹു നമ്മുടെ പ്രിയ അഡ്മിൻ VMH ഉസ്താദിനും സഹപ്രവർത്തകർക്കും തൗഫീഖ് നൽകട്ടെ എന്ന് ദുആ ചെയ്തു കൊണ്ട് ഗ്രൂപ്പിന് ഒരായിരം നന്മകൾ നേരുന്നു.

സ്നേഹത്തോടെ .....

നിഷാൻ വേങ്ങേരി

-----------------------------------

രണ്ടാം സ്ഥാനം

----------------------------------

ആധുനിക ശാസ്ത്ര

സാങ്കേതിക രംഗത്ത്

വിപ്ലവം സൃഷ്ടിക്കുന്ന

സോഷ്യൽ മീഡിയയിൽ

വിപ്ലവങ്ങൾ രചിച്ച്

ഇസ്ലാമിക ദ:അ്വ

രംഗത്തും സാമൂഹിക

സേവനരംഗത്തും

നിറസാനിധ്യമായി

നാലാം വാർഷികം

ആഘോഷിക്കുന്ന

ജന്നത്തുൽ മിന്നയ്ക്കും

അണിയറ ശില്പികൾക്കും

എൻ്റെ ഹൃദയം നിറഞ്ഞ

വിജയാശംസകൾ

_Gafoor wayanad

----------------------------

മൂന്നാം സ്ഥാനം

പ്രപഞ്ച സ്രഷ്ടാവിന്റെ നാമത്തിൽ അവനത്രെ സർവസ്തുതിയും

അവന്റെ കരുണയും രക്ഷയും അന്ത്യപ്രവാചകരിലും അനുചരിലും വർഷിക്കുമാറാകട്ടെ, ആമീൻ

തൗഹീദിന്റെ ധർമ്മക്കളരിയിൽ

ആദർശത്തിന്റെ പടവാളേന്തി പ്രവർത്തന ഗോദയിൽ പരിവർത്തനത്തിന്റെ മാറ്റൊലി മുഴുക്കി

വാട്സപ്പ് ചരിത്രത്തിലാദ്യമായി വ്യത്യസ്ത വിഷയങ്ങളിൽ 40ഓളം ഗ്രൂപ്പുകൾ നടത്തി വരുന്ന

വൈജ്ഞാനിക ധർമ്മത്തെ ആട്ടിയുലക്കുന്ന തിരമാലകളെയും, കൊടുംങ്കാറ്റുകളെയും അതിജീവിച്ച് മുന്നേറുന്ന _നാലാം ജൻമദിനം ആഘോഷിക്കുന്ന ജന്നത്തുൽ മിന്ന വാട്സപ്പ് ഗ്രൂപ്പിനും പ്രവർത്തകർക്കും ആദർശ ചരടിൽ കോർത്തിണക്കിയ ധർമ്മ വിപ്ലവത്തിന്റെ ജ്വാലയിൽ വിരിയിച്ച ഒരായിരം പുഷ്പഹാരങ്ങൾ ചാർത്തട്ടെ...


സുഹൈൽ ശാമിൽ ഇർഫാനിപോത്താംകണ്ടം

വിജയികൾക്ക് ഒരായിരം മോദസുമങ്ങൾ

Vmh വണ്ടൂര്‍ 

(ജന്നതുൽമിന്ന ചീഫ് അഡ്മിൻ)

Post a Comment

0 Comments