ഫിത്വ് ർ സകാത്ത് സംശയനിവാരണം(ഇബാറത്തോടെ)




🌹ഫിത്വ് ർ സകാത്ത് സ്പെഷ്യൽ 1️⃣5️⃣മസ്അലഃകൾ🌹

(ഇബാറത്ത് സഹിതം)
🔴⚫🔴⚫🔴🔴⚫🔴⚫🔴
Www.Jannathulminna.Com
✍🏻വണ്ടൂർ സഖാഫി
🍃🌹🍃🌹🍃🌹🍃🌹
1⃣എന്നാണ് ഫിത്വ് ർ സകാത്ത് നിർബന്ധമാക്കപ്പെട്ടത്🤔

⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

ഹിജ് റ രണ്ടാം വർഷം

(ഫത്ഹുൽ മുഈൻ)

فرضت كرمضان في ثاني سنى الهجرة


فتح المعين


2⃣എന്താണിത് ഇത് കൊണ്ടുളള പ്രധാന നേട്ടങ്ങളിലൊന്ന്🤔🤔

⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

ശാഫിഈ ഇമാമിന്റെ ഉസ്താദുമാരിലൊരാളായ വകീഅ് തങ്ങൾ പറയുന്നു

''സഹ് വിന്റെ സുജൂദ് നിസ്കാരത്തിലെ വീഴ്ചകളെ പരിഹരിക്കും പോലെ നോമ്പിന്റെ ന്യൂനതകളെ ഫിത്വ് ർ സകാത്ത്  ഇല്ലാതാക്കും''

(ഫത്ഹുൽ മുഈൻ)

قال وكيع زكوة الفطر لشهر رمضان كسجدة السهو للصلوة تجبر نقص الصوم كما يجبر السجود نقص الصلوة


فتح المعين

3⃣ഫിത്വ് ർ സകാത്ത് ആർക്കൊക്കെയാണ്

നിർബന്ധം🤔🤔

⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

  പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം,പാർപ്പിടം എന്നിവയും  പരിചാരകനെ ആവശ്യമെങ്കിൽ അതും,കടബാധ്യതയുണ്ടെങ്കിൽ അതും കഴിച്ച് മിച്ചമുള്ളവർക്കാണ്  ഫിത്വ് ര്‍ സകാത്ത് നിര്‍ബന്ധമുള്ളത്.

(ഫത്ഹുൽ മുഈൻ)

ويجب الفطرة على من مر عمن ذكر ان فضل عن قوت ممون له تلزمه مؤنته نفسه وغيره يوم عيد وليلته وعن ملبس ومسكن وخادم يحتاج اليهما هو او ممونه وعن دين على المعتمد


فتح المعين






4⃣കടത്തെ തൊട്ട്  മിച്ചം വേണ്ട എന്ന് ചിലർ പറയുന്നു..ശരിയാണോ🤔


⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

ഈ വിഷയത്തിൽ ശാഫിഈ മദ്ഹബിലെ പ്രബലപണ്ഡിതർക്കിടയിൽ തന്നെ ഖിലാഫുണ്ട്.ശൈഖുൽ ഇസ് ലാം സകരിയ്യൽ അൻസ്വാരി
തങ്ങളും ഇബ്നു ഹജർ തങ്ങളും  കടത്തേ തൊട്ട് മിച്ചമുണ്ടായാലേ നിർബന്ധമാവൂ  എന്ന അഭിപ്രായക്കാരാണ്

എന്നാൽ റംലീ ഇമാമും ശർബീനി ഇമാമും ഈ ശർത്വില്ലേലും സകാത്ത് നിർബന്ധമാണെന്ന വാദക്കാരാണ്..

 ഫത്ഹുൽ മുഈനിൽ മുഅ്തമദാക്കിയത് ആദ്യം പറഞ്ഞതാണ്

(قوله: وعن دين على المعتمد) أي عند شيخ الإسلام وابن حجر.

والمعتمد عند الرملي والخطيب: أن الدين لا يمنع وجوب الفطرة

اعانة الطالبين



5⃣എന്താണ് നൽകേണ്ടത്‌ 🤔🤔
നമ്മുടെ നാട്ടിലെ 
മുഖ്യാഹാരമായ അരിയേക്കാൾ മുന്തിയ ഇതര നാടുകളിലെ മുഖ്യ ഭക്ഷണം (ഉദാഃഗോതമ്പ്) മതിയാകുമോ

⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്.

 ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത്. തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല

നമ്മുടെ നാട്ടിലെ 
മുഖ്യാഹാരമായ അരിയേക്കാൾ മുന്തിയ ഇതര നാടുകളിലെ മുഖ്യ ഭക്ഷണം (ഉദാഃഗോതമ്പ്) മതിയാകുന്നതാണ് എങ്കിലും അതത് നാട്ടിലെ മുഖ്യ ഭക്ഷണമാണ് അഫ്ളൽ 
من غالب قوت بلده لا تجزئ معيب ومسوس ومبلول اي الا ان جف


فتح المعين


(وَيُجْزِئُ) عَلَى الْأَوَّلَيْنِ (الْأَعْلَى) الَّذِي لَا يَلْزَمُهُ (عَنْ الْأَدْنَى) الَّذِي هُوَ غَالِبُ قُوتِ مَحَلِّهِ
[ابن حجر الهيتمي، تحفة المحتاج في شرح المنهاج وحواشي الشرواني والعبادي، ٣٢٢/٣]

6⃣വിലയായി നൽകാമോ🤔🤔


⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

പാടില്ല..അത് മതിയാവുകയില്ല..നിർബന്ധം വീടുകയില്ല

(ഫത്ഹുൽ മുഈൻ)

لا تجزئ القيمة

Www.Jannathulminna.Com


7⃣ഭാര്യയുടെ ഫിത്വ് ര്‍ സക്കാത്ത് ആരാണ് നൽകേണ്ടത്🤔

⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

ഭാര്യയുടെ സകാത്ത്  നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണ്.
(അവൾ റജഇയ്യായ ത്വലാഖ് ചൊല്ലപ്പെട്ടവളെങ്കിലും) ഭര്‍ത്താവിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ (ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ പോലും)
 ഭാര്യ നല്‍കല്‍ നിര്‍ബന്ധമില്ല. പക്ഷേ സുന്നത്തുണ്ട്. ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുന്ന ഭാര്യയെക്കുറിച്ചാണ് ഈ പറഞ്ഞത്. അതേ സമയം ഭര്‍ത്താവിനോട് പിണങ്ങിക്കഴിയുന്ന ഭാര്യയുടെ സക്കാത്ത് ഭാര്‍ത്താവിന് നിര്‍ബന്ധമില്ല. അവള്‍ക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ അവള്‍ നല്‍കല്‍ നിര്‍ബന്ധമാണ്

وتجب الفطرة عمن تلزمه نفقته بزوجية

ولو رجعية ولا تجب عن زوجة ناشزة لسقوط نفقتها عنه بل تجب عليها ان كانت غنية


فتح المعين


8⃣സ്വത്തുളള ചെറിയ കുട്ടിയെതൊട്ട് ഉപ്പ നൽകൽ നിർബന്ധമുണ്ടോ..🤔


⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

ഇല്ല..കുട്ടിയുടെ സ്വത്തിൽ നിന്നാണ് കൊടുക്കൽ നിർബന്ധം
ഉപ്പ നൽകിയാലും ജാഇസാണ്
 നിർബന്ധം വീടുന്നതാണ്

ولا عن ولد صغير غني فتجب من ماله فان اخرج الأب عنه من ماله جاز



فتح المعين



9⃣നാല് മുദ്ദെന്നാൽ 2.500 കി.ഗ്രാം ആണെന്നും 2.600 ആണെന്നും  പറയപ്പെടുന്നു.ഏതാണ് ശരി🤔🤔



⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

നാല് മുദ്ദ് 3.200 ലിറ്റര്‍(ഒരു മുദ്ദ് 800 മില്ലി ലിറ്റർ) ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം തൂക്കമല്ല.

ഇന്ന് സനദുളള മുദ്ദ് പാത്രം നിലവിലുണ്ട്..അതിൽ നൽകലാണ് അഭികാമ്യം

തൂക്കമനുസരിച്ച് നൽകുമ്പോൾ 3.200 ലിറ്ററിൽ കുറയാത്ത രീതിയിൽ നൽകൽ  അത്യാവശ്യമാണ്
അരിയുടെ തൂക്കമനുസരിച്ച് വ്യത്യാസപ്പെടാം..
(സനദുള്ള മുദ്ദ് പാത്രത്തിൽ പല തൂക്കമുള്ള അരികൾ തൂക്കിയിട്ടും 600ഗ്രാം കിട്ടിയിട്ടില്ലെന്നും 650 മുതൽ 750 വരേയാണ് കിട്ടിയതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ട്)
അപ്പോൾ
 തൂക്കമനുസരിച്ച് കൊടുക്കുകയാണെങ്കിൽ സൂക്ഷ്മതയുളള പണ്ഡിതർ കൊടുക്കുന്നത് പോലെ മൂന്ന് കിലോ കൊടുക്കലാണ് ഉചിതം
(4×750)



1⃣0⃣സ്വന്തം നാട്ടിൽ തന്നെ നൽകേണ്ടതുണ്ടോ🤔🤔



⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

നിര്‍ബന്ധമായ സമയം വ്യക്തിയുള്ള നാട്ടിലാണ് അവന്റെ ഫിത്വ് ര്‍ സകാത്ത് നല്‍കേണ്ടത്. ഭര്‍ത്താവ് ഒരു നാട്ടിലും ഭാര്യ മറ്റൊരു നാട്ടിലുമാണെങ്കില്‍  ഭര്‍ത്താവിന്റെ സകാത്ത് ഭര്‍ത്താവുള്ള നാട്ടിലും ഭാര്യയുടേത് ഭാര്യയുള്ള നാട്ടിലും നല്‍കണം
(അപ്പോൾ നിയ്യത്ത് ചെയ്ത് കൊടുത്തു വീട്ടാൻ അവളോട് വകാലതാക്കൽ വേണ്ടതുണ്ട്)
അവകാശികൾ നാട്ടിലുണ്ടായിരിക്കെ
ഒരാളുടെ സകാത്ത് മറ്റൊരു നാട്ടില്‍ വിതരണം ചെയ്താല്‍ സകാത്ത് വീടുകയില്ലെന്നാണ് മദ്ഹബില്‍ പ്രബലം. ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം
 എന്നാണ് (അവിടം വിട്ടാൽ ജംഉം ഖസ്വ് റുമാക്കാം.. )
എ ന്നാല്‍ ഒരാളുടെ ഫിത്വര്‍ സക്കാത്ത് മറ്റൊരു നാട്ടില്‍ നല്‍കിയാലും സക്കാത്ത് വീടുമെന്ന ഒരു രണ്ടാം അഭിപ്രായം മദ്ഹബിലുണ്ട്.

(അത് തഖ് ലീദ് ചെയ്ത് ഈ കോവിഡ് കാലത്ത് പ്രവാസികൾക്ക് നാട്ടിൽ നൽകാവുന്നതാണ്)

الراجح في المذهب عدم جوازنقل الزكاة واختار جمع الجواز كابن عجيل وابن الصلاح وغيرهما قال أبو مخرمة وهو المختار إن كان لنحو قريب٠٠٠٠٠٠ فيجوز تقليد هؤلاء في عمل النفس (بغية ١٠٥)

ഇബാറത്ത് സഹിതമുളള വിശകലനം ഏറ്റവും താഴെ ഉണ്ട്



1⃣1⃣കാഫിറിനോ  ധനികർക്കോ തങ്ങൻമാർക്കോ താൻ ചെലവ് കൊടുക്കൽ നിർബന്ധമുളളവർക്കോ കൊടുത്താൽ വീടുമോ🤔🤔


⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

കാഫിറിനോ,തങ്ങൻമാർക്കോ ധനികർക്കോ,ചെലവിന് കൊടുക്കാൻ ബാധ്യതയുള്ളവർക്കോ കൊടുത്താൽ വീടില്ല...അതേസമയം
ചെലവ് കിട്ടേണ്ടവരിൽ നിന്ന് കിട്ടുന്നത് കൊണ്ട് മതിയാകാത്തവരുണ്ടെങ്കിൽ അവർക്ക് നൽകാവുന്നതാണ്.
(മതിയാകുന്നവർക്കും ഫഖീർ മിസ്കീൻ എന്ന നിലയിലാണ് കൊടുക്കാൻ പറ്റാത്തത്,കടക്കെണിയിൽ കുടുങ്ങിയവൻ എന്ന നിലക്ക് കൊടുക്കാവുന്നതാണ്)

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

👇ഫത്ഹുൽ മുഈനിലെ ഇബാറത്ത്👇

👇🏻 

ولو اعطاها الزكوة ولو الفطرة لكافر او هاشمي او مطلبي او غني  او مكفي بنفقة قريب من اصل او فرع او زوج بخلاف المكفي بنفقة متبرع  لم يجزئ 


اما من لم يكتف بالنفقة الواجبة له من زوج او قريب فيعطيه المنفق



فتح المعين

1️⃣2️⃣🤔ഒരു വ്യക്തിക്ക് തന്നെ മൊത്തം നൽകാമോ❓️❓️


✔️☑️✔️☑️✔️☑️✔️☑️✔️☑️
നാട്ടിലുള്ള എല്ലാ തരം അവകാശികൾക്കും നൽകണമെന്നാണ് നമ്മുടെ മദ്ഹബിലെ പ്രബലം

മറ്റു മൂന്ന് മദ്ഹബുകളിലും ഏതെങ്കിലും ഒരു വിഭാഗത്തിന് മതിയെന്നാണ്

ഈ വീക്ഷണമാണ് ശാഫിഈ മദ്ഹബിലെ മുതഅഖിരീങ്ങളായ പണ്ഡിതരിലധികവും സ്വീകരിച്ചത്
(ഒരു വിഭാഗത്തിലെ മൂന്ന് വ്യത്യസ്ത വ്യക്തികൾക്ക് നൽകുക)

ഒരു വ്യക്തിക്ക് തന്നെ മൊത്തം നൽകാമെന്ന് പറഞ്ഞ പണ്ഡിതരുമേറെയുണ്ട്
പക്ഷെ അത് കറാഹത്താണ് 
(എങ്കിലും കടമ വീടുന്നതുമാണ്-അവരെ തഖ് ലീദ് ചെയ്യേണ്ടി വരും)


لاخفاء أن مذهب الشافعي وجوب استيعاب الموجودين من الأصناف في الزكاة والفطرة و مذهب الثلاثة جواز الاقتصار على صنف واحد وأفتى به ابن عجيل و٠٠٠ وذهب إليه أكثر المتأخرين لعسر الأمر ويجوز تقليد هؤلاء في نقلها ودفعها إلي شخص واحد كما أفتي به ابن عجيل وغيره (بغية١٠٥)

(നിഹായതു സ്സൈൻ 177)
(ജമൽ 6/234)
(ബുജൈരിമി 3/78)





1⃣3️⃣റമളാനിലേ അവസാന നിമിഷം മരിച്ചവനെ തൊട്ടും(1)

ജനിച്ചവനെതൊട്ടും
(2) നികാഹ് ചെയ്തവളെ തൊട്ടും(3)


പെരുന്നാൾ രാത്രിയിലെ പ്രഥമനിമിഷം മരിച്ചവനെതൊട്ടും(4),ജനിച്ചവനെതൊട്ടും(5),വിവാഹം ചെയ്തവളെത്തൊട്ടും(6), ത്വലാഖ് ചൊല്ലിയവളെ തൊട്ടും(7) സകാത്ത് നൽകണോ 🤔🤔


⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩☑️✔️☑️✔️

ചോദ്യത്തിൽ⁦⁦⁦ പറഞ്ഞ ഒന്നും അഞ്ചും,ആറും  വ്യക്തികളല്ലാത്ത മുഴുവൻ വ്യക്തികളെ തൊട്ടും നൽകൽ നിർബന്ധമാണ്


بإدراك آخر جزئ من رمضان واول جزئ من شوال

فلا تجب بما حدث بعد الغروب من ولد ونكاح

 لا تسقط بما يحدث بعده من موت وعتق وطلاق


فتح المعين


1⃣4️⃣റമളാൻ ആദ്യം മുതൽ ഫിത്വ് ർ സകാത്ത് കൊടുക്കാമോ🤔🤔

ഏറ്റവും നല്ല സമയം ഏത്🤔
പെരുന്നാൾ ദിനത്തേതൊട്ട്  പിന്തിച്ചാൽ ഖളാഅ് വീട്ടണോ???


⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

⁩⁦⁩റമളാനിലെ⁦ അവസാന ദിവസത്തെ സൂര്യാസ്തമയ സമയം തൊട്ടാണ് സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ മാസം ആരംഭിച്ചത് മുതല്‍ മുന്‍കൂറായി നല്‍കല്‍ അനുവദനീയമാണ്. പക്ഷെ നൽകപ്പെടുന്ന അവകാശി പെരുന്നാൾ രാത്രിയുടെ അൽപ്പ നിമിഷമെങ്കിലും ജീവിച്ചിരിക്കണം.കൂടാതെ പെരുന്നാൾ രാവിലെ അൽപ്പഭാഗമെങ്കിലും നൽകപ്പെടുന്നവൻ സകാത്ത് സ്വീകരിക്കാൻ അർഹനായിരിക്കണം

അപ്പോൾ നൽകപ്പെട്ടവൻ റമളാൻ അവസാന നിമിഷം മരിച്ചാലോ ധനികനായാലോ(അവകാശിയെന്ന സ്ഥിതി നീങ്ങിയാലോ)
 സകാത്ത് വീടില്ല.

ഫിത്വ് ർ സകാത്ത് നിർബന്ധമായ സമയം മുതൽ പെരുന്നാൾ നിസ്കാരം വരെയാണ് സുന്നത്തായ സമയം
  പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് നല്‍കലാണ് ഏറെ ഉത്തമം
പെരുന്നാള്‍ നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്താണ്. ബന്ധുവിനെയും അയല്‍വാസിയെയും പ്രതീക്ഷിക്കുന്നതിന് നിസ്‌കാര ശേഷത്തെ താമസിപ്പിക്കുന്നതില്‍ കറാഹത്തില്ല. സുന്നത്താണ്. പെരുന്നാളിന്റെ സൂര്യാസ്തമയത്തിന് മുമ്പ് നല്‍കല്‍ നിര്‍ബന്ധമാണ്. മതിനപ്പുറത്തേക്ക് പിന്തിക്കല്‍ നിഷിദ്ധമാണ്. അവകാശി സ്ഥലത്തില്ലാതിരിക്കുക പോലെയുള്ള കാരണങ്ങള്‍ക്ക് പിന്തിക്കുന്നതെങ്കില്‍ നിഷിദ്ധമല്ല. പിന്തിച്ചാല്‍ ഖളാആയി കൊടുത്തുവീട്ടല്‍ നിര്‍ബന്ധമാണ്.

وحرم تأخيرها عن يومه ويجوز تعجيلها من اول رمضان ويسن ان لا يتأخر عن صلوة العيد بل يكره ذلك نعم يسن تأخيرها لانتظار نحو قريب او جار ما لم تغرب الشمس




فتح المعين



(بأن تخرج قبلها فى يومه)أشار   إلى أنه أفضل من إخراجها ليلا 



حاشية القليوبي

...................

وإن أخرها عن يوم الفطر أثم ولزمه إخراجها وتكون قضاء

مجموع


1⃣5️⃣ആർക്കാണ് നൽകേണ്ടത്‌ 🤔🤔


⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦

⁩ സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഫഖീര്‍(ജോലിയോ വരുമാനമോ ഇല്ലാത്തവൻ/10 കിട്ടേണ്ടിടത്ത് 1-5മാത്രം കിട്ടുന്നവൻ)
, മിസ്‌കീന്‍(ജോലിയും വരുമാനവും ഉണ്ടെങ്കിലും 10 കിട്ടേണ്ടിടത്ത് 8 മാത്രം ലഭിക്കുന്നവൻ)
, നവമുസ്‌ലിംകള്‍(അടുത്ത കാലത്തായി ഇസ്ലാമിൽ വന്നവർ-അവർക്ക് നൽകിയാൽ  അവർക്ക്  ഇസ്കൂലാമിനോട് കൂടുതൽ  ഇമ്പമുണ്ടാവാനും അവരുടെ കുടുംബങ്ങൾ ഇസ്ലാം പുല്കാനും  അതുപകരിക്കുമെന്നതാണ് കാരണം),വലിയ തോതിൽ കടക്കെണിയിൽ പെട്ടവർ, മോചന പത്രം എഴുതപ്പെട്ട അടിമകൾ,വഴി യാത്രക്കാർ
(ഹലാലായ യാത്ര ചെയ്യാനും പൂർത്തീകരിക്കാനും മറ്റും
 പ്രയാസപ്പെടുന്നവർ ), ഇസ്ലാമിക രാഷ്ട്രത്തിലെ  ബൈതുൽ മാലിലെ സകാത്തിന്റെ
 വിതരണക്കാർ ,ബൈതുൽ മാലിൽ നിന്ന് നിശ്ചിത ശമ്പളമില്ലാത്ത യോദ്ധാക്കൾ എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.

اعطائها لمستحقيها اي الزكوة يعنى من وجد من الأصناف الثمانية المذكورة فى آية انما الصدقات للفقراء والمساكين والعاملين عليها والمؤلفة قلوبهم وفي الرقاب والغارمين وفي سبيل الله وابن السبيل


فتح المعين

Www.Jannathulminna.Com



⁦1️⃣⁩⁦6️⃣⁩ ചെറിയ കുട്ടികളുടെ ഫിത്വ് ർ സകാത്ത് പിതാവ് കൊടുക്കൽ നിർബന്ധമാണോ,കുട്ടിധനികനെങ്കിലോ🤔🤔

പ്രായപൂർത്തിയെത്തിയ കുട്ടിയെത്തൊട്ടും വാജിബാണോ,

ജാരസന്താനത്തിന്റെ സകാത്ത് ആരാണ് നൽകേണ്ടത്❓



                     

⁦⁩  ⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦ ✔️                                        

ധനികനല്ലാത്ത ചെറിയകുട്ടികളെത്തൊട്ട് പിതാവ് നൽകൽ നിർബന്ധമാണ്.

ധനികനെങ്കിൽ നിർബന്ധമില്ല..അവന്റെ സ്വത്തിൽ നിന്നാണ് നൽകേണ്ടത്

എങ്കിലും പിതാവ് നൽകിയാലും നിർബന്ധം വീടുന്നതാണ്.

ജോലിക്ക് ആവതുളള പ്രായപൂർത്തിയായവരുടെ  സകാത്തും പിതാവ് നൽകേണ്ടതില്ല.

ജാരസന്താനത്തിന്റെ ഫിത്വ് ർ സകാത്ത് ഉമ്മയുടെ മേലിലാണ് നിർബന്ധം

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻


قال النووي رحمه الله : "إذا لم يكن للطفل مال ففطرته على أبيه , لزم أباه فطرته بالإجماع , نقله ابن المنذر وغيره , وإن كان للطفل مال ففطرته فيه . وبه قال أبو حنيفة وأحمد وإسحاق وأبو ثور" انتهى من "المجموع" (6/108


ولا على ولد صغير غني فتجب من ماله فان اخرج الأب عنه من ماله جاز ولا عن والد قادر على كسب

وفطرة ولد الزنا على امه

(ഫത്ഹുൽ മുഈൻ)

1️⃣7️⃣🤔ഒരാൾ തന്നെതൊട്ടും താൻ ചെലവ് കൊടുക്കൽ നിര്ബന്ധമായവരെ തൊട്ടുമുള്ള അരി മൊത്തത്തിൽ വാങ്ങിയാൽ വിതരണ സമയത്ത് നിയ്യത്ത് ചെയ്ത് ഓരോരുത്തരുടേതും വെവ്വേറെ നീക്കി വെക്കേണ്ടതുണ്ടോ❓️❓️
.
⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦ ✔️       
വേണ്ട ഇത് എന്റെയും ആശ്രിതരുടെയും  ഫിത്വ് ർ സകാത്ത് ആകുന്നു എന്ന് നിയ്യത്ത് ചെയ്ത് വിതരണം ചെയ്‌താൽ മതി 
ويؤخذ منه أنه لو جمع ولي فطرا من جنس ونواها  عنه وعن ممونه أجزأ أيضا 


بغية ١٠٢

1️⃣8️⃣🤔നിർബന്ധമായ സമയം പ്രവേശിക്കുന്നതിന് മുമ്പും വകാലത് ചെയ്തൂടെ❓️❓️
⁦☑️⁩⁦✔️⁦☑️⁩⁦✔️⁩⁦☑️⁩⁦✔️⁩⁦☑️⁩⁦ ✔️    
അതെ ചെയ്യൽ അനുവദനീയമാണ്
എന്നല്ല റമളാൻ പ്രവേശിച്ചാൽ തന്നെ ചെയ്യാവുന്നതാണ്
റമളാന് മുമ്പ് ചെയ്യാമോ എന്നതിൽ ഇഖ് തിലാഫുണ്ട്
يجوز التوكيل في إخراج الفطر له ولممونه بعد دخول رمضان وكذا قبله إن نجز الوكالة كوكلتك في إخراجها ولا تخرجها الا فى رمضان لا إن علقها كإذا جاء رمضان وكلتك قاله ابن حجر  ومنع الشيخ زكريا و م ر التوكيل قبل رمضان مطلقاً لكن لو أخرجها الوكيل فيه أجزأت إتفاقا علق أو مجز لعموم الإذن  وظاهر كلام ع ش أنه لا يجب على المؤدي التوكيل قبل وقت الوجوب بحيث يصل الخبر إلى الوكيل  قبل خروج وقت الفطرة



بغية المسترشدين ٩٤

🔴🔵🔴🔵🔴🔵🔴


1️⃣9️⃣❓സകാത്ത് കമ്മറ്റി എന്ന പേരിൽ  സംഘടിതമായി സകാത്ത് ശേഖരിക്കുന്നവർക്ക്  നൽകിയാൽ നിർബന്ധം വീടുമോ🤔
✔️☑️✔️☑️✔️☑️✔️☑️✔️☑️

👉🏼 ഇല്ല, പല കാരണങ്ങളാൽ വീടുന്നതല്ല.

1⃣: സകാത്ത് വിതരണത്തിന് പരിശുദ്ധ ഇസ്ലാം മൂന്ന് മാർഗ്ഗങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. അവയിലേതെങ്കിലുമൊരു മാർഗ്ഗത്തിലൂടെ മാത്രമേ സകാത്ത് വിതരണം ചെയ്യാവൂ.
1.അവകാശികൾക്ക് ഉടമസ്ഥൻ സ്വന്തമായി വിതരണം ചെയ്യുക.
2. മുസ് ലിം ഭരണാധിപന് കൈമാറുക.
3. ഇമാമിലേക്കോ, അവകാശികളിലേക്കോ എത്തിക്കുന്നതിനായി മറ്റൊരാളെ വകാലത്താക്കുക.
🔺🔺🔺🔺🔺🔺🔺
 قال الإمام الرافعي: والأداء يفرض بثلاثة أوجه: أحدها: أن يباشر بنفسه. والثاني: أن يصرف إلى الامام. و الثالث: أن يوكل بالصرف إلى الإمام أو بالتفرقة على المستحقين
(ശറഹുൽ കബീർ: 3/ 3 - 4) ഇപ്രകാരം ( റൗള: 2/60 - 61) ലും കാണാം
Www.Jannathulminna.Com 
🔹🔸🔹🔸🔹🔸🔹
ഇന്ന് നിലവിലുള്ള സകാത്ത് കമ്മറ്റികൾക്ക് സകാത്ത് നൽകുന്നത് ഈ മൂന്ന് ഇനത്തിലും പെടുന്നില്ല. കാരണം ഒന്നാമതായി പറഞ്ഞത് ഉടമസ്ഥൻ നേരിട്ട് അവകാശികൾക്ക് വിതരണം ചെയ്യുകയെന്നാണ്. കമ്മറ്റി അവകാശികളായ എട്ട് വിഭാഗത്തിൽ പെടാത്തതിനാൽ ഒന്നാമത്തെ മാർഗ്ഗം ഇവിടെ വരുന്നില്ല. രണ്ടാമതായി പറഞ്ഞത് മുസ് ലിം ഭരണാധിപനിലേക്ക് കൈമാറലാണ്. കമ്മറ്റി ഭരണാധിപനല്ലാത്തതിനാൽ രണ്ടാമത്തെ രൂപവും വരുന്നില്ല. . മൂന്നാമതായി പറഞ്ഞത് സകാത്ത് അവകാശികളിലേക്ക് എത്തിക്കുന്നതിനായി മറ്റൊരാളെ വകാലത്താക്കലാണ്. കമ്മറ്റിയെ ഏൽപ്പിക്കുമ്പോൾ വകാലത്തിന് പണ്ഡിത്മാർ പറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടാത്തതിനാൽ ആ രൂപവും കമ്മറ്റിയെ ഏൽപ്പിക്കുമ്പോൾ ഉണ്ടാകുന്നില്ല.
🔹🔸🔹🔸🔹🔸🔹
 قال في التحفة: وشرط الوكيل تعيينه ( ٥/ ٢٩٨) وليس للوكيل أن يوكل بلا إذن (٥/ ٣٢٣ ) ويشترط من الموكل لفظ صريح أو كناية يقتضي رضاء كوكلتك في كذا أو فوضت إليك أو أنت وكيلي فيه
🔺🔺🔺🔺🔺🔺🔺
 ഇമാം ഇബ്നു ഹജർ പറയുന്നു:
♦ വകീൽ നിശ്ചിത ആളായിരിക്കണം (തുഹ്ഫ: 6 5/298)
♦ വകീലായി നിശ്ചയിക്കപ്പെടുന്ന വ്യക്തി തന്നെ ഏൽപ്പിച്ച വ്യക്തിയുടെ സമ്മതമില്ലാതെ പ്രസ്തുത കാര്യം മറ്റൊരാളെ ഏൽപ്പിക്കാൻ പാടില്ല. (തുഹ്ഫ: 5/323)
♦വകാലത്താക്കുന്ന വ്യക്തിയിൽ നിന്ന് വകാലത്തിനെ കുറിക്കുന്ന - ഞാൻ നിന്നെ എന്റെ സകാത്ത് വിതരണത്തിന് ഏൽപ്പിക്കുന്നു, നീ അതിൽ എന്റെ വകീലാകുന്നു, തുടങ്ങിയ - വ്യക്തമായതോ, ഉദ്ദേശ്യത്തോടെ അവ്യക്തമായതോ ആയ വാക്കുകൾ ഉണ്ടാകണം (തുഹ്ഫ: 5 /309)
🔹🔸🔹🔸🔹🔸🔹
ഈ നിബന്ധനകളൊന്നും കമ്മറ്റിയെ ഏൽപ്പിക്കുമ്പോൾ ഇന്ന് ഉണ്ടാവുനില്ലന്നത് ഏവർക്കും സുവ്യക്തമാണല്ലോ..... അത് പോലെ പല കാര്യങ്ങളും പാലിക്കപ്പെടാത്തതിനാൽ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞ മൂന്ന് രൂപത്തിലും സകാത്ത് കമ്മറ്റിക്ക് സകാത്ത് നൽകുന്നത് ഉൾപ്പെടില്ലെന്നത് വ്യക്തമായി മനസ്സിലാക്കാം.
🔷🔶🔷🔶🔷🔶🔷

2⃣: രണ്ടാമതായി ഇന്ന് കേരളത്തിൽ സ്വർണ്ണം, വെള്ളി, കറൻസി, കച്ചവടച്ചരക്ക് എന്നിവയുടെ സകാത്താണ് കൂടുതലും നൽകപ്പെടുന്നത്. ഇവയെല്ലാം പരോക്ഷ സ്വത്തുക്കളാണ്. കാരണം കർമ്മശാസ്ത്ര പണ്ഡിതന്മാർ സകാത്ത് നൽകേണ്ട സ്വത്തുക്കളെ പ്രത്യക്ഷ സ്വത്തുക്കൾ, പരോക്ഷ സ്വത്തുക്കൾ എന്നിങ്ങനെ രണ്ടാക്കി തിരിച്ചിട്ടുണ്ട്. കൃഷി, പഴവർഗ്ഗങ്ങൾ, ഖനി, ആട്, മാട്, ഒട്ടകം എന്നിവ പ്രത്യക്ഷ സ്വത്തുക്കളും സ്വർണ്ണം, വെള്ളി, നിധി, കച്ചവടച്ചരക്ക്, ഫിത്വർ സകാത്ത് എന്നിവ പരോക്ഷ സ്വത്തുക്കളുമാണ്. പരോക്ഷ സ്വത്തുക്കളുടെ സകാത്ത് മുസ് ലിം ഭരണാധിപന് പോലും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാനുള്ള അവകാശമില്ല.
🔹🔸🔹🔸🔹🔸🔹
 قال ابن حجر رحمه الله: (وله) أي للمالك (أن يؤدي بنفسه زكاة المال الباطن) وليس للإمام أن يطلبها إجماعا
🔺🔺🔺🔺🔺🔺🔺
പരോക്ഷ സ്വത്തിന്റെ സകാത്ത് ഉടമസ്ഥൻ സ്വന്തമായി വിതരണം ചെയ്യണം, ഭരണാധിപന് അത് തന്നെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പിരിച്ചെടുക്കാൻ പാടില്ല. ഇത് പണ്ഡിത ലോകത്തിന്റെ ഏകാഭിപ്രായമാണ്. (തുഹ്ഫ: 3/344) ഇപ്രകാരം (നിഹായ: 3/136) ലും (മുഗ് നി: 1/413) ലും മറ്റു ഫിഖ്ഹിന്റെ ഗ്രന്ധങ്ങളിലെല്ലാം കാണാവുന്നതാണ്.
🔹🔸🔹🔸🔹🔸🔹
എന്നാൽ പരോക്ഷ സ്വത്തിന്റെ സകാത്ത് ഒരാൾ നൽകുന്നില്ലെങ്കിൽ അവനോട് അത് കൊടുക്കുവാനോ അല്ലെങ്കിൽ അവകാശികളിലേക്ക് എത്തിക്കുവാൻ എന്നെ ഏൽപ്പിക്കണമെന്നോ കൽപ്പിക്കൽ ഇമാമിന് നിർബന്ധമാണ്.
🔹🔸🔹🔸🔹🔸🔹
Www.Jannathulminna.Com 
ഇമാം ഇബ്നു ഹജർ പറയുന്നു:
 نعم يلزمه إذا علم أو ظن أن المالك لا يزكي أن يقول له ما يأتي
🔺🔺🔺🔺🔺🔺🔺
ഉടമസ്ഥൻ പരോക്ഷ സ്വത്തിന്റെ സകാത്ത് നൽകുന്നില്ലെന്ന് ഭരണാധിപൻ അറിയുകയോ ബോധ്യപ്പെടുകയോ ചെയ്താൽ അവനോട് അത് നൽകണമെന്നോ, നൽകാൻ എന്നെ ഏൽപ്പിക്കണമെന്നോ പറയൽ ഭരണാധിപന് നിർബന്ധമാണ്. (തുഹ്ഫ: 3/344) ( നിഹായ: 3/136)
🔹🔸🔹🔸🔹🔸🔹
ശേഷം അലിയ്യുശ്ശിബ്റാമല്ലിസി എഴുതുന്നു:
 ومثل الإمام في ذلك الآحاد لكن في الأمر بالدفع لا في الطلب
🔺🔺🔺🔺🔺🔺🔺
ഇമാമിനെ പോലെ മറ്റുള്ളവർക്കും അവനോട് സകാത്ത് കൊടുക്കാൻ കൽപ്പിക്കാവുന്നതാണ്. പക്ഷെ, സകാത്ത് ഞങ്ങളെ ഏൽപ്പിക്കണമെന്ന് പറയാൻ അവർക്ക് അവകാശമില്ല. (ഹാശിയതു ന്നി ഹായ: 3/136)
🔹🔸🔹🔸🔹🔸🔹
ഇത്രയും പറഞ്ഞതിൽ നിന്ന് നമ്മൾ ഇന്ന് കൊടുക്കുന്ന സ്വർണ്ണം, വെള്ളി, കറൻസി, ഫിത്വർ സകാത്ത് എന്നീ പരോക്ഷ സ്വത്തുക്കളുടെ സകാത്ത് പിരിച്ചെടുക്കാൻ മുസ്ലിം ഭരണാധിപന് പോലും അവകാശമില്ലെന്നും സകാത്ത് കൊടുക്കാത്തവനാണെന്ന് ബോധ്യപ്പെട്ടാൽ അവനോട് അത് നൽകണമെന്ന് പറയാനല്ലാതെ പിരിച്ചെടുക്കാൻ മറ്റുള്ളവർക്കും അധികാരമില്ലെന്നും മനസ്സിലാക്കാമല്ലോ... അപ്പോൾ അങ്ങനെ പിരിച്ചെടുക്കുന്നവർക്ക് സകാത്ത് നൽകിയാൽ വീടുന്നതുമല്ല.
🔷🔶🔷🔶🔷🔶🔷

3⃣: മൂന്നാമതായി സകാത്ത് പിരിച്ചെടുക്കുന്ന കമ്മറ്റി ആർക്കാണ് അത് എത്തിച്ചു കൊടുക്കുന്നത് എന്ന് ഉടമസ്ഥൻ അറിയുന്നില്ല. ഒരാളെ സകാത്ത് കൊടുക്കാൻ ചുമതലപ്പെടുത്തിയാൽ എത്തിച്ചു കൊടുക്കേണ്ട അവകാശിയെ നിചപ്പെടുത്തി കൊടുക്കൽ ഉടമസ്ഥന് നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ: 177) (തുഹ്ഫ: 3/344)
🔺🔺🔺🔺🔺🔺🔺
സകാത്ത് കമ്മറ്റിക്ക് സകാത്ത് കൈമാറുമ്പോൾ അതുണ്ടാവുന്നില്ല എന്ന കാര്യം പറയേണ്ടതില്ലല്ലോ...
🔷🔶🔷🔶🔷🔶🔷

 4⃣: നാലാമതായി, പല സ്ഥലങ്ങളിലും സകാത്ത് കമ്മിറ്റി ജനങ്ങളിൽ നിന്ന് സകാത്ത് പിരിച്ചെടുത്ത് റോഡ് നിർമ്മാണം, വീടുകളിലേക്കുള്ള പൈപ്പ് ലൈൻ വാട്ടർ, വായന ശാല തുടങ്ങി ജനസേവനം എന്ന വ്യാജേന തിരിമറികൾ നടത്താറാണ് പതിവ്. ഇത് കാരണം സകാത്ത് യഥാർത്ഥ അവകാശികളിലേക്ക് എത്തുന്നില്ല. അതിനാൽ സകാത്ത് വീടുന്നില്ല.
🔷🔶🔷🔶🔷🔶🔷🔶

അതിലും പുറമെ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന സകാത്ത്, ബേങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗപ്പെടുത്തി ജനങ്ങൾളെ വഞ്ചിക്കുന്ന പല സംഭവങ്ങളെ കുറിച്ചും റിപ്പോർട്ട് പുറത്ത് വന്നതുമാണ്.  ആയതിനാൽ ഇത്തരം വഞ്ചകരായ പുത്തൻ ചിന്താകതക്കാരെ നാം കരുതിയിരിക്കണം. അല്ലാഹു നമ്മെ അവരുടെ ഫിത് നയിൽ നിന്ന് കാക്കുമാറാവട്ടെ... ആമീൻ
🔴🔵🔴🔵🔴🔵🔴
കടപ്പാട് ഫോർ
സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ

Www.Jannathulminna.com


2️⃣0️⃣🤔സകാത്ത് കൊടുത്തു വീട്ടുമ്പോഴോ,ഇങ്ങോട്ട് ലഭിക്കുമ്പോഴോ വല്ല ദുആയും സുന്നത്തുണ്ടോ❓️❓️

✔️☑️✔️☑️✔️☑️✔️☑️✔️☑️

അതെ 
സകാത്ത് കൊടുത്തുവീട്ടിയ ശേഷം

رَبَّنَا تَقَبَّلْ مِنَّا اِنَّكَ اَنْتَ السَّمِيعِ الْعَلِيمْ
എന്ന് ദുആ ചെയ്യുക(തുഹ്ഫ)


സകാത്ത് സ്വീകരിച്ചവൻ നൽകിയവന്ന് താഴെയുള്ള ദുആ ചെയ്യലും  സുന്നത്താണ്
👇

أٓجَرَكَ اللَّهُ فِيمَا أَعْطَيْتَ وَجَعَلَهُ لَكَ طَهُورًا وَبَارَكَ لَكَ فِي مَا أَبْقَيْتَ   (قليوبي)

🌹ജന്നതുല്‍മിന്ന സംശയനിവാരണം ഭാഗം 8⃣8⃣🌹

✍🏻VMH സഖാഫി  വണ്ടൂർ

(14-6-2018)

Www.Jannathulminna.Com


⁉ചോദ്യം👇🏻

സകാത്ത് മറ്റു നാടുകളിലേക്ക് നീക്കം ചെയ്താൽ ശരിയാവുമോ❓


                       

  ✅ഉത്തരം  ✅                                                 

സ്വന്തം നാട്ടിൽ അവകാശികളുണ്ടായിരിക്കെ
ഒരാളുടെ സക്കാത്ത് മറ്റൊരു നാട്ടില്‍ വിതരണം ചെയ്താല്‍ സകാത്ത് വീടുകയില്ലെന്നാണ് ശാഫിഈ മദ്ഹബില്‍ പ്രബലം. ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം(അവിടം വിട്ടാൽ ജംഉം ഖസ്വ് റുമാക്കാം.. ) എന്നാണ്. എന്നാല്‍ ഒരാളുടെ ഫിത്വര്‍ സക്കാത്ത് മറ്റൊരു നാട്ടില്‍ നല്‍കിയാലും സക്കാത്ത് വീടുമെന്ന ഒരു രണ്ടാം അഭിപ്രായം ശാഫിഈ മദ്ഹബിലുണ്ട്
(ഇത് തഖ് ലീദ് ചെയ്ത് ഈ കോവിഡ് കാലത്ത് പ്രവാസികൾക്ക് നാട്ടിൽ നൽകാവുന്നതാണ്,പക്ഷെ നാട്ടിലുള്ള ബന്ധപ്പെട്ട ആരെയെങ്കിലും വകാലതാക്കൽ അനിവാര്യമാണ്)

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

ഇബാറത്തുകൾ 👇

أَخْبَرَنَا الثِّقَةُ وَهُوَ يَحْيَى بْنُ حَسَّانَ عَنِ اللَّيْثِ بْنِ سَعْدٍ عَنْ سَعِيْدِ بْنِ أَبِيْ سَعِيْدٍ عَنْ شَرِيْكِ بْنِ عَبْدِ اللهِ بْنِ أَبِيْ نِمْرٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ رَجُلًا قَالَ يَا رَسُوْلَ اللهِ نَاشَدْتُكَ اللهَ آلله أَمَرَك أَنْ تَأْخُذَ الصَّدَقَةَ مِنْ أَغْنِيَائِنَا وَتَرُدَّهَا عَلَى فُقَرَائِنَا فَقَالَ اَللَّهُمَّ نَعَمْ ( قَالَ ) وَلَا تُنْقَلُ الصَّدَقَةُ مِنْ مَوْضِعٍ حَتَّى لَا يَبْقَى فِيْهِ أَحَدٌ يَسْتَحِقُّ مِنْهَا شَيْئًا


المأخذ : الأم ج 2 ص 71 (ج 2 ص 77 , دار الفكر)





اَلْمَسْأَلَةُ الرَّابِعَةُ: فِيْ جَوَازِ نَقْلِ الصَّدَقَةِ إِلَى بَلَدٍ آخَرَ، مَعَ وُجُوْدِ الْمُسْتَحِقِّيْنَ فِيْ بَلَدِهِ خِلَافٌ. وَتَفْصِيْلُ الْمَذْهَبِ فِيْهِ عِنْدَ الْأَصْحَابِ: أَنَّهُ يَحْرُمُ النَّقْلُ، وَلَاتَسْقُطُ بِهِ الزَّكَاةُ، وَسَوَاءٌ كَانَ النَّقْلُ إِلَى مَسَافَةِ الْقَصْرِ أَوْ دُوْنَهَا، فَهَذَا مُخْتَصَرُ مَا يُفْتَى بِهِ. وَتَفْصِيْلُهُ، أَنَّ فِي النَّقْلِ قَوْلَيْنِ. أَظْهَرُهُمَا: اَلْمَنْعُ. وَفِي الْمُرَادِ بِهِمَا، طُرُقٌ. أَصَحُّهَا: أَنَّ الْقَوْلَيْنِ فِيْ سُقُوْطِ الْفَرْضِ، وَلَا خِلَافَ فِيْ تَحْرِيْمِهِ، وَالثَّانِيْ: أَنَّهُمَا فِي التَّحْرِيْمِ وَالسُّقُوْطِ مَعًا، وَالثَّالِثُ: أَنَّهُمَا فِي التَّحْرِيْمِ، وَلَا خِلَافَ أَنَّهُ يَسْقُطُ. ثُمَّ قِيْلَ: هُمَا فِي النَّقْلِ إِلَى مَسَافَةِ الْقَصْرِ فَمَا فَوْقَهَا، فَإِنْ نُقِلَ إِلَى دُوْنَهَا، جَازَ، وَالْأَصَحُّ: طَرْدُ الْقَوْلَيْنِ. قُلْتُ: وَإِذَا مَنَعْنَا النَّقْلَ، وَلَمْ نَعْتَبِرْ مَسَافَةَ الْقَصْرِ، فَسَوَاءٌ نُقِلَ إِلَى قَرْيَةٍ بِقُرْبِ الْبَلَدِ، أَمْ بَعِيْدَةٍ. صَرَّحَ بِهِ صَاحِبُ الْعُدَّةِ وَهُوَ ظَاهِرٌ. وَاللهُ أَعْلَمُ.

المأخذ " روضة الطالبين وعمدة المفتين , ج 2 ص 193 – 194




 (وَالصَّحِيْحُ) أَنَّهُ لَا فَرْقَ بَيْنَ النَّقْلِ إلَى مَسَافَةِ الْقَصْرِ وَدُوْنَهَاكَمَا صَحَّحَهُ الْمُصَنِّفُ كَذَا صَحَّحَهُ الْجُمْهُوْرُ

فَحَصَلَ مِنْ مَجْمُوْعِ الْخِلَافِ أَرْبَعَةُ أَقْوَالٍ (أَصَحُّهَا) لَا يُجْزِئُ النَّقْلُ مُطْلَقًا وَلَا يَجُوْزُ (وَالثَّانِيْ) يُجْزِئُ وَيَجُوْزُ


(وَالثَّالِثُ) يُجْزِئُ وَلَا يَجُوْزُ(وَالرَّابِعُ) يُجْزِئُ وَيَجُوْزُ لِدُوْنِ مَسَافَةِ الْقَصْرِ وَلَا يُجْزِئُ وَلَا يَجُوْزُ إِلَيْهَا

المأخذ : المجموع , شرح المهذب ج 6 ص 221 - 222     




وَاخْتَلَفُوْا فِي الْمَوْضِعِ الَّذِيْ يُنْقَلُ اِلَيْهِ

فَمِنْهُمْ مَنْ قَالَ اَلْقَوْلَانِ اِذَا نُقِلَ عَنِ الْبَلَدِ إِلىَ مَسَافَةٍ تُقْصَرُ فِيْهَا الصَّلَاةُ فَأَمَّا اِذَا نُقِلَ دُوْنَ ذَلِكَ  فَيَجُوْزُ قَوْلًا وَاحِدًا لِأَنَّمَا دُوْنَ مَسَافَةِ الْقَصْرِ فِيْ حُكْمِ الْحَضَرِ

وَمِنْهُمْ مَنْ قَالَ اَلْقَوْلَانِ فِي الْجَمِيْعِ وَهُوَ الْأَصَحُّ

 المأخذ : البيان ج 3 ص 432




(لَا) نَقْلُ (مَالِكٍ) فَلَا يُجْزِئُ وَلَا يَجُوْزُ وَإِنْ قَرُبَتْ اَلْمَسَافَةُ 

 المأخذ : فتح الجواد بشرح الإرشاد ج 2 ص 489



وَلَا يُجْزِئُهُ نَقْلُ الزَّكَاةِ مَعَ وُجُوْدِ مُسْتَحِقِّيْهَا بِمَوْضِعِ الْمَالِ حَالَ الْوُجُوْبِ عَنْهُ إِلَى غَيْرِهِ وَإِنْ قَرُبَتْ اَلْمَسَافَةُ لِأَنَّ ذَلِكَ يُوْحِشُ أَصْنَافَ الْبَلَدِ بَعْدَ امْتِدَادِ أَطْمَاعِهِمْ إِلَيْهَا   

 المأخذ : المنهج القويم ص 489



وَسُئِلَ أَدَامَ اللهُ تَعَالَى النَّفْعَ بِكُمْ آمِيْنَ كَمْ حَدُّ الْمَسَافَةِ الَّتِيْ يَحْرُمُ نَقْلُ الزَّكَاةِ إلَيْهَا وَمَا دُوْنَهَا لَا يَحْرُمُ فَأَجَابَ بِقَوْلِهِ اَلَّذِيْ يَظْهَرُ حَدُّ الْأُوْلَى بِمَا يَجُوْزُ الْقَصْرُ فِيْهِ وَالثَّانِيَةِ بِمَا لَا يَجُوْزُ الْقَصْرُ فِيْهِ بِجَامِعِ أَنَّ الْمَلْحَظَ فِي الْقَصْرِ أَنْ يَكُوْنَ بِمَحَلٍّ مُنْقَطِعٍ عَنْ دَارِ الْإِقَامَةِ غَيْرِ مَنْسُوْبٍ إلَيْهَا وَهَذَا الْمَلْحَظُ فِي النَّقْلِ فَاسْتَوَيَا فِيْمَا ذُكِرَ كَمَا هُوَ ظَاهِرٌ وَاللهُ سُبْحَانَهُ وَتَعَالَى أَعْلَمُ بِالصَّوَابِ


المأخذ : الفتاوى الفقهية الكبرى ج 4 ص 78





وَلَا يَجُوْزُ لِمَالِكٍ نَقْلُ الزَّكَاةِ عَنْ بَلَدِ الْمَالِ وَلَوْ إِلَى مَسَافَةٍ قَرِيْبَةٍ


( قَوْلُهُ وَلَوْ إِلَى مَسَافَةٍ قَرِيْبَةٍ ) فِيْ حَاشِيَةِ الْجَمَلِ مَا نَصُّهُ  ( فَرْعٌ ) مَا حَدُّ الْمَسَافَةِ الَّتِيْ يُمْتَنَعُ نَقْلُ الزَّكَاةِ إِلَيْهَا  فِيْهِ تَرَدُّدٌ وَالْمُتَّجَهُ مِنْهُ أَنَّ ضَابِطَهَا فِيْ الْبَلَدِ وَنَحْوِهِ مَا يَجُوْزُ التَّرَخُّصُ بِبُلُوْغِهِ


ثُمَّ رَأَيْتُ ابْنَ حَجَرٍ مَشَى عَلَى ذَلِكَ فِيْ فَتَاوِيْهِ فَحَاصِلُهُ أَنَّهُ يُمْتَنَعُ نَقْلُهَا إِلَى مَكَانٍ يَجُوْزُ فِيْهِ الْقَصْرُ وَيَجُوْزُ إِلَى مَا لَا يَجُوْزُ فِيْهِ الْقَصْرُ اهــ سم


وَعِبَارَةُ ح ل قَوْله إِلَى بَلَدٍ آخَرَ أَيْ إِلَى مَحَلٍّ تُقْصَرُ فِيْهِ الصَّلَاةُ وَلَيْسَ الْبَلَدَ الْآخَرَ بِقَيْدِ لِأَنَّ الْمَدَارَ عَلَى نَقْلِهَا لِمَحَلٍّ تُقْصَرُ فِيْهِ الصَّلَاةُ فَإِذَا خَرَجَ مِصْرِيٌّ إِلَى خَارِجِ بَابِ السُّوْرِ كَبَابِ النَّصْرِ لِحَاجَةٍ آخِرَ يَوْمٍ مِنْ رَمَضَانَ فَغَرَبَتْ عَلَيْه الشَّمْسُ هُنَاكَ ثُمَّ دَخَلَ وَجَبَ إِخْرَاجُ فِطْرَتِهِ لِفُقَرَاءِ خَارِجِ بَابِ النَّصْرِ اهــ


وَقَوْلُهُ فِيْ فَتَاوِيْهِ مَشَى فِي التُّحْفَةِ عَلَى خِلَافِهِ وَنَصُّهَا مَعَ الْأَصْلِ وَالْأَظْهَرُ مَنْعُ نَقْلِ الزَّكَاةِ عَنْ مَحَلِّ الْمُؤَدَّى عَنْهُ إِلَى مَحَلٍّ آخَرَ بِهِ مُسْتَحِقٌّ لِتُصْرَفَ إِلَيْهِ مَا لَمْ يَقْرُبْ مِنْهُ بِأَنْ يُنْسَبَ إِلَيْهِ عُرْفًا بِحَيْثُ يُعَدُّ مَعَهُ بَلَدًا وَاحِدًا وَإِنْ خَرَجَ عَنْ سُوْرِهِ وَعُمْرَانِهِ


وَقَوْلُ الشَّيْخِ أَبِيْ حَامِدٍ لَا يَجُوْزُ لِمَنْ فِي الْبَلَدِ أَنْ يَدْفَعَ زَكَاتَهُ لِمَنْ هُوَ خَارِجُ السُّوْرِ لِأَنَّهُ نَقْلٌ لِلزَّكَاةِ فِيْهِ حَرَجٌ شَدِيْدٌ فَالْوَجْهُ مَا ذَكَرْتُهُ لِأَنَّهُ لَيْسَ فِيْهِ إِفْرَاطٌ وَلَا تَفْرِيْطٌ اهـ بِتَصَرُّفٍ


المأخذ : إعانة الطالبين ج 2 ص 198




وَإِطْلَاقُهُ يَقْتَضِيْ أُمُوْرًا أَحَدُهَا جَرَيَانُ الْخِلَافِ فِيْ مَسَافَةِ الْقَصْرِ ، وَمَا دُوْنَهَا ، وَهُوَ كَذَلِكَ وَلَوْ كَانَ النَّقْلُ إِلَى قَرْيَةٍ بِقُرْبِ الْبَلَدِ


المأخذ : مغني المحتاج ج 3 ص 118




( وَالْأَظْهَرُ ) وَإِنْ نُقِلَ مُقَابِلُهُ عَنْ أَكْثَرِ الْعُلَمَاءِ وَانْتُصِرَ لَهُ ( مَنْعُ نَقْلِ الزَّكَاةِ ) لِغَيْرِ الْغَازِيْ عَلَى مَا مَرَّ فِيْهِ عَنْ مَحَلِّ الْمُؤَدَّى عَنْهُ مِنْ الْفِطْرَةِ وَالْمَالِ الَّذِيْ وَجَبَتْ فِيْهِ ، وَهُوَ فِيْهِ مَعَ وُجُوْدِ مُسْتَحِقٍّ بِهِ إلَى مَحَلٍّ آخَرَ بِهِ مُسْتَحِقٌّ لِتُصْرَفَ إلَيْهِ مَا لَمْ يَقْرَبْ مِنْهُ أَيْ : بِأَنْ نُسِبَ إلَيْهِ عُرْفًا بِحَيْثُ يُعَدُّ مَعَهُ بَلَدًا وَاحِدًا ، وَإِنْ خَرَجَ عَنْ سُورِهِ وَعُمْرَانِهِ فِيْمَا يَظْهَرُ ثُمَّ رَأَيْت أَبَا شُكَيْلٍ قَالَ : وَمَحَلُّ الْمَنْعِ فِي غَيْرِ سَوَادِ الْبَلَدِ وَقُرَاهُ فَلَا خِلَافَ فِيْ جَوَازِهِ فِيْهِ . ا هـ .


وَالظَّاهِرُ أَنَّ مُرَادَهُ بِذَلِكَ مَا ذَكَرْتُهُ ، وَإِلَّا فَهُوَ بَعِيْدٌ مِمَّا يَرِدُ نَفْيُهُ لِلْخِلَافِ بَلْ وَمَا بَحَثَهُ قَوْلُ الشَّيْخِ أَبِيْ حَامِدٍ لَا يَجُوْزُ لِمَنْ فِي الْبَلَدِ أَنْ يَدْفَعَ زَكَاتَهُ لِمَنْ هُوَ خَارِجُ السُّوْرِ ؛ لِأَنَّهُ نَقْلٌ لِلزَّكَاةِ .


ا هـ ، لَكِنْ فِيْهِ حَرَجٌ شَدِيْدٌ ، فَالْوَجْهُ مَا ذَكَرْتُهُ ؛ لِأَنَّهُ لَيْسَ فِيْهِ إفْرَاطُ أَبِيْ حَامِدٍ وَلَا تَفْرِيْطُ أَبِي شُكَيْلٍ فَتَأَمَّلْهُ ، ثُمَّ رَأَيْتُ الزَّرْكَشِيَّ فِي شَرْحِهِ نَقَلَ عَنْ الشَّيْخِ وَابْنِ الصَّبَّاغِ أَنَّهُمَا أَلْحَقَا سَوَادَ الْبَلَدِ إلَى دُوْنِ مَسَافَةِ الْقَصْرِ بِحَاضِرِيهِ كَمَا فِي الْخِيَامِ أَيْ : الْحِلَلِ الْمُتَفَرِّقَةِ غَيْرِ الْمُتَمَايِزَةِ لِمَنْ قَدْ يَنْتَجِعُونَ عِنْدَ الْحَاجَةِ إذْ هَؤُلَاءِ هُمْ الَّذِيْنَ يَتَقَيَّدُوْنَ بِدُوْنِ مَسَافَةِ الْقَصْرِ كَمَا يَأْتِيْ ، وَهَذِهِ الْمَقَالَةُ لِإِفَادَتِهَا أَنَّ الْمُعَدِّيْنَ مِنْ سَوَادِ بَلَدٍ ، وَإِنْ تَفَرَّقَتْ مَنَازِلُهُمْ إلَى دُوْنِ مَرْحَلَتَيْنِ يُنْقَلُ إلَيْهِمْ فَقَطْ فِيْهَا تَقْيِيدٌ لِمَقَالَةِ أَبِي شُكَيْلٍ وَمَعَ ذَلِكَ فَالْوَجْهُ ضَعْفُهَا أَيْضًا ثُمَّ مَا ذُكِرَ عَنْ الشَّيْخِ هُنَا يُنَافِيْهِ مَا مَرَّ عَنْهُ فَلَعَلَّ كَلَامَهُ اخْتَلَفَ ، وَإِذَا مَنَعْنَا النَّقْلَ حَرُمَ ، وَلَمْ يَجُزْ لِخَبَرِ الصَّحِيْحَيْنِ { تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ } .


وَنُظِرَ فِي وَجْهِ دَلَالَتِهِ أَيْ لِأَنَّ الظَّاهِرَ أَنَّ الضَّمِيْرَ لِعُمُومِ الْمُسْلِمِيْنَ ، وَلِامْتِدَادِ أَطْمَاعِ مُسْتَحِقِّيْ كُلِّ مَحَلٍّ إلَى مَا فِيْهِ مِنْ الزَّكَاةِ ، وَالنَّقْلُ يُوْحِشُهُمْ وَبِهِ فَارَقَتْ الزَّكَاةُ الْكَفَّارَةَ وَالنَّذْرَ وَالْوَصِيَّةَ وَوَقْفًا لِفُقَرَاءَ ، أَوْ مَسَاكِيْنَ إذَا لَمْ يَنُصَّ نَحْوُ الْوَاقِفِ فِيْهِ عَلَى نَقْلٍ ، أَوْ غَيْرِهِ

المأخذ : تحفة المحتاج ج 29 ص 1.7 – 1.8




(قَوْلُهُ وَإِنْ قَرُبَتِ الْمَسَافَةُ) نُقِلَ عَنِ الشَّارِحِ مَا يُفِيْدُ أَنَّ مَا تُقْصَرُ فِيْهِ  الصَّلَاةُ كَخَارِجِ السُّوْرِ لَا يَجُوْزُ النَّقْلُ إِلَيْهِ وَارْتَضَاهُ الْجَمَالُ الرَّمْلِيُّ لَكِنَّهُ فِي التُّحْفَةِ رَجَّحَ جَوَازَ النَّقْلِ إِلَى مَا يَقْرُبُ مِنْ بَلَدِ الْمَالِ بِأَنْ يَنْتَسِبَ إِلَيْهِ عُرْفًا بِحَيْثُ يُعَدُّ مَعَهُ بَلَدًا


وَاحِدًا وَإِنْ خَرَجَ عَنْ سُورِهِ وَعُمْرَانِهِ فِيْمَا يَظْهَرُ

المأخذ :الحواشي المدنية ج 2 ص 159





 ( وَالْأَظْهَرُ مَنْعُ نَقْلِ الزَّكَاةِ ) مِنْ بَلَدِ الْوُجُوبِ مَعَ وُجُودِ الْمُسْتَحِقِّينَ فِيهِ إلَى بَلَدٍ آخَرَ فِيهِ الْمُسْتَحِقُّونَ ، بِأَنْ تُصْرَفَ إلَيْهِمْ أَيْ يَحْرُمُ ، وَلَا يُجْزِئُ لِمَا فِي حَدِيثِ الشَّيْخَيْنِ { صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ ، فَتُرَدُّ عَلَى فُقَرَائِهِمْ } ، وَالثَّانِي : يَجُوزُ النَّقْلُ وَيُجْزِئُ لِلْإِطْلَاقِ فِي الْآيَةِ


قَوْلُهُ : ( مَنْعُ نَقْلِ الزَّكَاةِ ) الْمُرَادُ بِنَقْلِهَا أَنْ يُعْطَى مِنْهَا مَنْ لَمْ يَكُنْ فِي مَحَلِّهَا وَقْتَ الْوُجُوبِ سَوَاءٌ كَانَ مِنْ أَهْلِ ذَلِكَ الْمَحَلِّ أَوْ مِنْ غَيْرِهِمْ ، وَسَوَاءٌ أَخْرَجَهَا عَنْ الْمَحَلِّ أَوْ جَاءُوا بَعْدَ وَقْتِ الْوُجُوبِ إلَيْهِ .


نَعَمْ لَوْ لَمْ يَنْحَصِرْ الْمُسْتَحِقُّونَ فِي الْبَلَدِ جَازَ إعْطَاءُ مَنْ جَاءَهَا بَعْدَ وَقْتِ الْوُجُوبِ .


قَالَهُ شَيْخُنَا فَرَاجِعْهُ وَلَوْ خَرَجَ مَعَ الْمُسْتَحِقِّينَ إلَى خَارِجِ الْمَحَلِّ وَدَفَعَهَا لَهُمْ حِينَئِذٍ لَمْ يَمْتَنِعْ ، وَخَرَجَ بِالزَّكَاةِ غَيْرُهَا ، كَالْكَفَّارَةِ وَالْوَصِيَّةِ وَالنَّذْرِ وَالْوَقْفِ ، فَيَجُوزُ النَّقْلُ فِيمَا لَمْ يُخَصَّصْ مِنْهَا .


قَوْلُهُ : ( مِنْ بَلَدِ الْوُجُوبِ ) أَيْ إلَى مَحَلٍّ يَجُوزُ قَصْرُ الصَّلَاةِ فِيهِ لِلْمُسَافِرِ مِنْ أَهْلِ ذَلِكَ الْبَلَدِ ، وَالْمُرَادُ بِالْبَلَدِ مَحَلُّ الْوُجُوبِ كَالْقَرْيَةِ وَالْحِلَّةِ وَمَحَلِّ الْإِقَامَةِ لِذِي الْخِيَامِ وَالسَّفِينَةِ لِمَنْ فِيهَا ، فَإِنْ لَمْ يَكُنْ فِي ذَلِكَ الْمَحَلِّ مُسْتَحِقٌّ تَعَيَّنَ أَقْرَبُ مَحَلٍّ يُوجَدُ فِيهِ الْمُسْتَحِقُّ إلَيْهِ وَقْتَ الْوُجُوبِ نَعَمْ يَجُوزُ فِي الدَّيْنِ إخْرَاجُ زَكَاتِهِ فِي كُلٍّ مِنْ مَحَلِّ الدَّائِنِ وَالْمَدِينِ وَقْتَ الْوُجُوبِ أَوْ بَعْدَهُ ، وَكَذَا لَوْ تَشَقَّصَ النِّصَابُ بِبَلَدَيْنِ كَعِشْرِينَ شَاةً بِبَلَدٍ وَعِشْرِينَ بِأُخْرَى فَلَهُ إخْرَاجُ شَاةٍ فِي إحْدَاهُمَا مَعَ الْكَرَاهَةِ ، فَإِنْ أَخْرَجَ فِي كُلِّ بَلَدٍ نِصْفَهَا لَمْ يُكْرَهْ .


قَوْلُهُ : ( أَيْ يَحْرُمُ وَلَا يُجْزِئُ )هُوَ تَفْسِيرٌ لِلْمَنْعِ .


قَوْلُهُ : ( وَالثَّانِي يَجُوزُ النَّقْلُ وَتُجْزِئُ ) وَاخْتَارَهُ جَمَاعَةٌ مِنْ أَصْحَابِ الشَّافِعِيِّ كَابْنِ الصَّلَاحِ وَابْنِ الْفِرْكَاحِ وَغَيْرِهِمْ ، قَالَ شَيْخُنَا تَبَعًا لِشَيْخِنَا الرَّمْلِيِّ : وَيَجُوزُ لِلشَّخْصِ الْعَمَلُ بِهِ فِي حَقِّ نَفْسِهِ ، وَكَذَا يَجُوزُ الْعَمَلُ فِي جَمِيعِ الْأَحْكَامِ بِقَوْلِ مَنْ يَثِقُ بِهِ مِنْ الْأَئِمَّةِ ، كَالْأَذْرَعِيِّ وَالسُّبْكِيِّ وَالْإِسْنَوِيِّ عَلَى الْمُعْتَمَدِ .


 المأخذ : حاشية القليوبي ج 11 ص 56 – 57





( وَلَا يَجُوزُ لِلْمَالِكِ ) أَيْ : يَحْرُمُ عَلَيْهِ وَلَا يُجْزِيهِ ( نَقْلُهُ زَكَاةً ) مِنْ بَلَدِ وُجُوبِهَا مَعَ وُجُودِ الْمُسْتَحِقِّينَ فِيهِ إلَى بَلَدٍ آخَرَ فِيهِ الْمُسْتَحِقُّونَ ؛ لِيَصْرِفَهَا إلَيْهِمْ لِمَا فِي خَبَرِ الصَّحِيحَيْنِ { صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ }


( قَوْلُهُ : إلَى بَلَدٍ آخَرَ ) أَيْ : إلَى مَحَلٍّ تُقْصَرُ فِيهِ الصَّلَاةُ فَلَيْسَ الْبَلَدُ الْآخَرُ بِقَيْدٍ فَإِذَا خَرَجَ مِصْرِيٌّ إلَى خَارِجِ بَابِ السُّورِ كَبَابِ النَّصْرِ لِحَاجَةٍ آخِرَ يَوْمٍ مِنْ رَمَضَانَ فَغَرَبَتْ عَلَيْهِ الشَّمْسُ هُنَاكَ ، ثُمَّ دَخَلَ وَجَبَ إخْرَاجُ فِطْرَتِهِ لِفُقَرَاءَ خَارِجِ بَابِ النَّصْرِ ح ل .   المأخذ حاشية البجيرمي ج 11 ص 363 - 364


 ( قَوْلُهُ : لِمَا فِي خَبَرِ الصَّحِيحَيْنِ ) لَمْ يَقُلْ لِخَبَرِ ؛ لِأَنَّ الْحَدِيثَ يَدُلُّ عَلَى ذَلِكَ بِمَفْهُومِهِ وَفِي الِاسْتِدْلَالِ بِهِ نَظَرٌ ؛ لِأَنَّ الظَّاهِرَ أَنَّ الضَّمِيرَ لِعُمُومِ الْمُسْلِمِينَ وَمِنْ ثَمَّ اسْتَدَلَّ بِهِ بَقِيَّةُ الْأَئِمَّةِ عَلَى جَوَازِ النَّقْلِ لَكِنَّ الشَّارِحَ نَظَرًا لِكَوْنِ الْإِضَافَةِ فِي فُقَرَائِهِمْ لِلْعَهْدِ فَيَكُونُ الضَّمِيرُ رَاجِعًا لِلْأَغْنِيَاءِ عَلَى حَذْفِ مُضَافٍ أَيْ : فُقَرَاءِ بَلَدِهِمْ بِقَرِينَةٍ أَنَّهُ

خَاطَبَ بِذَلِكَ مُعَاذًا حِينَ بَعَثَهُ إلَى الْيَمَنِ كَمَا قَالَهُ شَيْخُنَا الْعَزِيزِيُّ وَمِثْلُهُ ع ن

المأخذ : حاشية البجيرمي ج 11 ص 363 - 364





(وَالْأَظْهَرُ مَنْعُ نَقْلِ الزَّكَاةِ ) مِنْ بَلَدِ الْوُجُوْبِ اَلَّذِيْ بِهِ الْمُسْتَحِقُّوْنَ إِلَى بَلَدٍ آخَرَ فِيْهِ مُسْتَحِقُّوْهَا فَتُصْرَفُ إِلَيْهِمْ

قَوْلُهُ : وَالْأَظْهَرُ مَنْعُ نَقْلِ الزَّكَاةِ


فَرْعٌ .حَدُّ الْمَسَافَةِ الَّتِي يَمْتَنِعُ نَقْلُ الزَّكَاةِ إلَيْهَا فِيهِ تَرَدُّدٌ وَالْمُتَّجَهُ مِنْهُ أَنَّ ضَابِطَهَا فِي الْبَلَدِ وَنَحْوِهِ مَا يَجُوزُ التَّرَخُّصُ بِبُلُوغِهِ ثُمَّ رَأَيْت حَج مَشَى عَلَىذَلِكَ فِي فَتَاوِيهِ فَحَاصِلُهُ أَنَّهُ يَمْتَنِعُ نَقْلُهَا إلَى مَكَان يَجُوزُ فِيهِ الْقَصْرُ وَتَجُوزُ إلَى مَا لَا يَجُوزُ فِيهِ الْقَصْرُ ا هـ سم على منهج


المأخذ : نهاية المحتاج مع حاشية الشبراملسي ج 6 ص 166 – 168




( فَرْعٌ ) مَا حَدُّ الْمَسَافَةِ الَّتِي يَمْتَنِعُ نَقْلُ الزَّكَاةِ إلَيْهَا فِيهِ تَرَدُّدٌ وَالْمُتَّجَهُ مِنْهُ أَنَّ ضَابِطَهَا فِي الْبَلَدِ وَنَحْوِهِ مَا يَجُوزُ التَّرَخُّصُ بِبُلُوغِهِ ثُمَّ رَأَيْت حَج مَشَى عَلَىذَلِكَ فِي فَتَاوِيهِ فَحَاصِلُهُ أَنَّهُ يَمْتَنِعُ نَقْلُهَا إلَى مَكَان يَجُوزُ فِيهِ الْقَصْرُ وَتَجُوزُ إلَى مَا لَا يَجُوزُ فِيهِ الْقَصْرُ ا هـ .


سم عَلَى حج .


وَعِبَارَةُ ح ل قَوْلُهُ إلَى بَلَدٍ آخَرَ أَيْ إلَى مَحَلٍّ تُقْصَرُ فِيْهِ الصَّلَاةُ وَلَيْسَ الْبَلَدُ الْآخَرُ بِقَيْدٍ ؛ لِأَنَّ الْمَدَارَ عَلَى نَقْلِهَا لِمَحَلٍّ تُقْصَرُ فِيْهِ الصَّلَاةُ ، فَإِذَا خَرَجَ مِصْرِيٌّ إلَى خَارِجِ بَابِ السُّوْرِ كَبَابِ النَّصْرِ لِحَاجَةٍ آخِرَ يَوْمٍ مِنْ رَمَضَانَ فَغَرَبَتْ عَلَيْهِ الشَّمْسُ هُنَاكَ ثُمَّ دَخَلَ وَجَبَ إخْرَاجُ فِطْرَتِهِ لِفُقَرَاءِ خَارِجِ بَابِ النَّصْرِ ا هـ .


مَعَ زِيَادَةٍ.           

 المأخذ : حاشية الجمل ج 16 ص 201 –202




130 - حَدَّثَنَا أَبُوْ بَكْرِ بْنُ أَبِى شَيْبَةَ وَأَبُوْ كُرَيْبٍ وَإِسْحَاقُ بْنُ إِبْرَاهِيْمَ جَمِيْعًا عَنْ وَكِيْعٍ - قَالَ أَبُوْ بَكْرٍ حَدَّثَنَا وَكِيْعٌ - عَنْ زَكَرِيَّاءَ بْنِ إِسْحَاقَ قَالَ حَدَّثَنِيْ يَحْيَى بْنُ عَبْدِ اللهِ بْنِ صَيْفِىٍّ عَنْ أَبِيْ مَعْبَدٍ عَنِ ابْنِ عَبَّاسٍ عَنْ مُعَاذِ بْنِ جَبَلٍ - قَالَ أَبُوْ بَكْرٍ رُبَّمَا قَالَ وَكِيْعٌ عَنِ ابْنِ عَبَّاسٍ أَنَّ مُعَاذًا - قَالَ بَعَثَنِيْ رَسُوْلُ اللهِ -صَلَّى اللهُ عَلَيْهِ وَسَلَّمَ- قَالَ « إِنَّكَ تَأْتِيْ قَوْمًا مِنْ أَهْلِ الْكِتَابِ. فَادْعُهُمْ إِلَى شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ وَأَنِّيْ رَسُوْلُ اللهِ فَإِنْ هُمْ أَطَاعُوْا لِذَلِكَ فَأَعْلِمْهُمْ أَنَّ اللهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِى كُلِّ يَوْمٍ وَلَيْلَةٍ فَإِنْ هُمْ أَطَاعُوا لِذَلِكَ


8


 فَأَعْلِمْهُمْ أَنَّ اللهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ فِيْ فُقَرَائِهِمْ فَإِنْ هُمْ أَطَاعُوا لِذَلِكَ فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ وَاتَّقِ دَعْوَةَ الْمَظْلُومِ فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ ».

المأخذ : صحيح مسلم ج 1 ص37


وَفِيْ هَذَا الْحَدِيْثِ قَبُوْلُ خَبَرِ الْوَاحِدِ وَوُجُوْبُ الْعَمَلِ بِهِ

إلى أن قال:


وَاسْتَدَلَّ بِهِ الْخَطَّابِيُّ وَسَائِرُ أَصْحَابِنَا عَلَى أَنَّ الزَّكَاةَ لَا يَجُوْزُ نَقْلُهَا عَنْ بَلَدِ الْمَالِ لِقَوْلِهِ صَلَّى اللهُ عَلَيْهِ وَ سَلَّمَ فَتُرَدُّ فِيْ فُقَرَائِهِمْ

وَهَذَا الْإِسْتِدْلَالُ لَيْسَ بِظَاهِرٍ لِأَنَّ الضَّمِيْرَ فِيْ فُقَرَائِهِمْ مُحْتَمِلٌ لِفُقَرَاءِ الْمُسْلِمِيْنَ وَلِفُقَرَاءِ أَهْلِ تِلْكَ الْبَلْدَةِ وَالنَّاحِيَةِ وَهَذَا الْاِحْتِمَالُ أَظْهَرُ


المأخذ : شرح النووي على صحيح مسلم ج 1 ص 197 – 198

Post a Comment

2 Comments

  1. നമ്മുടെ നാട്ടിലെ അവകാശികളായ വിഭാഗങ്ങൾ ഏതെല്ലാം?

    ReplyDelete
  2. എന്റെ ചെറിയ മകളുടെ ഫിത്വർ സകാത്തിന്റെ നിയ്യത്ത് എങ്ങനെ?

    ReplyDelete