1️⃣0️⃣0️⃣ റമളാൻ സംശയനിവാരണങ്ങൾ



✍️VMH ഹബീബ് സഖാഫി വണ്ടൂർ
🌹ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣🌹

കൊറോണ ടെസ്റ്റ് കൊണ്ട് നോമ്പ് മുറിയുമോ...❓


അതിനുപയോഗിക്കുന്ന സാമഗ്രി
തരിമൂക്കും വിട്ട് അപ്പുറത്തേക്ക്  കടന്നാൽ മാത്രമേ മുറിയൂ..... തരിമൂക്ക് എന്നാൽ മൂക്കിന്റെ അങ്ങേ അറ്റമാണ്... 
ﻭﻻ ﻳﻔﻄﺮ ﺑﻮﺻﻮﻝ ﺷﻲء ﺇﻟﻰ ﺑﺎﻃﻦ ﻗﺼﺒﺔ ﺃﻧﻒ ﺣﺘﻰ ﻳﺠﺎﻭﺯ ﻣﻨﺘﻬﻰ اﻟﺨﻴﺸﻮﻡ ﻭﻫﻮ ﺃﻗﺼﻰ اﻷﻧﻒ.
*فتح المعين*
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦2️⃣⁩
എന്ത്‌ കൊണ്ട്‌ റമളാൻ എന്ന് പേരു വന്നു🤔
✔️✔️✔️✔️✔️✔️✔️✔️✔️
റമളാൻ എന്ന വാക്കിന്റെ അടിസ്ഥാനത്തിൽ അഭിപ്രായ വിത്യാസമുണ്ട്‌.ഇമാം മുജാഹിദ്‌(റ) പറയുന്നു:റമളാൻ അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ട ഒരു നാമമാണ്
അതു കൊണ്ടാണ് പ്രവാചകൻ പറഞ്ഞിരുന്നത്‌
''റമളാൻ വന്നു,പോയി എന്ന് നിങ്ങൾ പറയരുത്‌ റമളാൻ മാസം വന്നു എന്ന് നിങ്ങൾ പറയൂ.,''
രണ്ടാമതൊരു അഭിപ്രായം ഒരു മാസത്തിന്റെ പേരാണു റമളാൻ 
പ്രസ്തുത വാക്കിന്റെ ഉൽഭവത്തെ കുറിച്ചും ധാരാളം അഭിപ്രായങ്ങൾ കാണുന്നു
1)റമ'ളാ'അ് എന്ന വാക്കിൽ നിന്ന് പിടിച്ചെടുത്തതാണ് റമ'ളാഅ്  എന്നാൽ കാല വർഷം എത്തും മുമ്പുള്ള പുതുമഴ എന്നാകുന്നു.പുതുമഴ പെയ്താൽ തോടുകളും വഴികളും ശുദ്ധിയാകുന്ന പോലെ റമളാൻ വന്നാൽ മനുഷ്യ ശരീരത്തിലെ ദോഷങ്ങൾ ഇല്ലാതാകുന്നു.
2)റമള എന്ന പദത്തിൽ നിന്ന് പിടിച്ചെടുത്തതാണു.റമള എന്നാൽ സൂര്യ പ്രകാശം ഏറ്റ്‌ ചൂടായ കല്ല് എന്നാണു.വിശപ്പിന്റെ ചൂടേറ്റ്‌ മനുഷ്യൻ കരിഞ്ഞു പോകുന്ന മാസമാണു റമളാൻ(റാസി 5-91)
المسألة الثانية: اختلفوا في رمضان على وجوه أحدها: قال مجاهد: إنه اسم الله تعالى، ومعنى قول القائل: شهر رمضان أي شهر الله وروي عن النبـي صلى الله عليه وسلم أنه قال: " " لا تقولوا جاء رمضان وذهب رمضان ولكن قولوا: جاء شهر رمضان وذهب شهر رمضان فإن رمضان اسم من أسماء الله تعالى " " القول الثاني: أنه اسم للشهر كشهر رجب وشعبان، ثم اختلفوا في اشتقاقه على وجوه الأول: ما نقل عن الخليل أنه من الرمضاء بسكون الميم، وهو مطر يأتي قبل الخريف يطهر وجه الأرض عن الغبار والمعنى فيه أنه كما يغسل ذلك المطر وجه الأرض ويطهرها فكذلك شهر رمضان يغسل أبدان هذه الأمة من الذنوب ويطهر قلوبهم الثاني: أنه مأخوذ من الرمض وهو حر الحجارة من شدة حر الشمس، والإسم الرمضاء، فسمي هذا الشهر بهذا الإسم إما لارتماضهم في هذا الشهر من حر الجوع أو مقاساة شدته، كما سموه تابعاً لأنه كان يتبعهم أي يزعجهم لشدته عليهم، وقيل: لما نقلوا أسماء الشهور عن اللغة القديمة سموها بالأزمنة التي وقعت فيها فوافق هذا الشهر أيام رمض الحر، وقيل: سمي بهذا الإسم لأنه يرمض الذنوب أي يحرقها، وقد روي عن رسول الله صلى الله عليه وسلم أنه قال: " " إنما سمي رمضان لأنه يرمض ذنوب عباد الله " " الثالث: أن هذا الإسم مأخوذ من قولهم: رمضت النصل أرمضه رمضاً إذا دفعته بين حجرين ليرق، ونصل رميض ومرموض، فسمي هذا الشهر: رمضان، لأنهم كانوا يرمضون فيه أسلحتهم ليقضوا منها أوطارهم، وهذا القول يحكى عن الأزهري الرابع: لو صح قولهم: إن رمضان اسم الله تعالى، وهذا الشهر أيضاً سمي بهذا الإسم، فالمعنى أن الذنوب تتلاشى في جنب رحمة الله حتى كأنها احترقت، وهذا الشهر أيضاً رمضان بمعنى أن الذنوب تحترق في جنب بركته


ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦3️⃣⁩
നോമ്പ് നിർബന്ധമാക്കപ്പെട്ട വർഷം🤔
✔️✔️✔️✔️✔️✔️✔️✔️✔️
ഹിജ്‌റഃ  രണ്ടാം വർഷം ശഅ് ബാനിലാണു നോമ്പ് നിർബന്ധമാക്കപ്പെട്ടത്‌(ഫത്‌-ഹുൽ മു-ഈൻ,തുഹ്ഫ 3/370)
وفرض في شعبان، في السنة الثانية من الهجرة.

وهو من خصائصنا، ومن المعلوم من الدين بالضرورة 


ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦4️⃣⁩


നോമ്പ് എന്നാൽ എന്ത്🤔

✔️✔️✔️✔️✔️✔️✔️✔️✔️
സ്വൗം എന്ന അറബി പദത്തിന് ഭാഷയിൽ 'അടങ്ങുക','പിടിച്ച്‌ വെക്കുക' എന്നൊക്കെയാണു അർത്ഥം
.ഭക്ഷണത്തെ തൊട്ട്‌ പിടിച്ച്‌ നിൽക്കലും സംസാരത്തെ ത്തൊട്ട്‌ പിടിച്ച്‌ നിൽക്കലും ഇതിന്റെ പരിധിയിൽ പെടുന്നതാണ്
നിബന്ധനയൊത്ത വ്യക്തി പ്രത്യേക സമയത്ത്‌ പ്രത്യേക വസ്തുക്കളെ തൊട്ട്‌ പ്രത്യേക രൂപത്തിൽ പിടിച്ച്‌ നിൽക്കുക എന്നതാകുന്നു ശറ-ഇന്റെ വീക്ഷണത്തിൽ നോമ്പ്(ശറഹുൽ മുഹദ്ദബ്‌ 6/271)

كتاب الصيام هو في اللغة الإمساك ويستعمل في كل إمساك ، يقال : صام ، إذا سكت ، وصامت الخيل : وقفت ، وفي الشرع إمساك مخصوص عن شيء مخصوص وفي زمن مخصوص من شخص مخصوص ، ويقال : رمضان وشهر رمضان ، وهذا هو الصحيح الذي



ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦5️⃣⁩

നോമ്പ്‌ നിർബന്ധമാക്കപ്പെടാൻ റമളാനിനെ തെരെഞ്ഞെടുക്കാനുള്ള കാരണം🤔
✔️✔️✔️✔️✔️✔️✔️✔️✔️
ഇമാം റാസി(റ)പറയുന്നു:അല്ലാഹുവിന്റെ ഏകത്വത്തിന്റെയും അവൻ റബ്ബാണെന്നതിന്റെയും ഏറ്റവും വലിയ ദൃഷ്ടാന്തമായ വിശുദ്ധ ഖുർആൻ റമളാനിൽ അവതരിക്കപ്പെട്ടപ്പോൾ ഉബൂദിയ്യത്തിന്റെ(അടിമത്വം)ഏറ്റവും വലിയ ദൃഷ്ടാന്തമായ നോമ്പ്‌ കൊണ്ട്‌ റമളാനിനെ ആദരിച്ചു(റാസി 5/92)
اعلم أنه تعالى لما خص هذا الشهر بهذه العبادة بين العلة لهذا التخصيص، وذلك هو أن الله سبحانه خصه بأعظم آيات الربوبية، وهو أنه أنزل فيه القرآن، فلا يبعد أيضاً تخصيصه بنوع عظيم من آيات العبودية وهو الصوم، مما يحقق ذلك أن الأنوار الصمدية متجلية أبداً يمتنع عليها الإخفاء والاحتجاب إلا أن العلائق البشرية مانعة من ظهورها في الأرواح البشرية والصوم أقوى الأسباب في إزالة العلائق البشرية ولذلك فإن أرباب المكاشفات لا سبيل لهم إلى التوصل إليها إلا بالصوم، ولهذا قال عليه الصلاة والسلام: " " لولا أن الشياطين يحومون على قلوب بني آدم لنظروا إلى ملكوت السموات "
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦6️⃣⁩
റമളാനിൽ പിശാചുക്കളെ ചങ്ങലക്കിട്ടിരിക്കുന്നുവെങ്കിൽ എങ്ങനെ മനുഷ്യൻ തെറ്റ്‌ ചെയ്യും?റമളാനിലും തെറ്റുകൾ സഭവിക്കുന്നുണ്ടല്ലോ🤔

✔️✔️✔️✔️✔️✔️✔️✔️✔️
വളരെക്കാലപ്പഴക്കമുള്ള ചോദ്യമാണിത്.ബഹു:ഇബ്നുഹജറുൽ അസ്ഖലാനി (റ)ഇതിനു പറയുന്ന മറുപടി ശ്രദ്ധിക്കുക;
1)ശറഅ് നിശ്ചയിച്ച ശർത്വുകളും മര്യാദകളും പാലിച്ചു യഥാർത്ഥ നോമ്പനുഷ്ടിക്കുന്ന ആളുകൾക്ക്‌ പിശാചിന്റെ ഉപദ്രവം ഉണ്ടാകുകയില്ല
2)ചില രിവായതുകളിൽ വന്ന പോലെ മോട്ട്‌ കാട്ടുന്ന പിശാചുക്കളെ മാത്രമാണു ബന്ധി ക്കപ്പെടുന്നത്‌.
3)മറ്റു മാസങ്ങളെ അപേക്ഷിച്ച്‌ റമളാനിൽ തെറ്റുകൾ കുറയും
4)തെറ്റുകൾക്ക്‌ കാരണം ശൈത്വാൻ മാത്രമല്ലല്ലോ ചീത്ത പതിവുകളും ദുഷിച്ച മനസ്സും മനുഷ്യ പിശാചുക്കളും തെറ്റുകൾ സംഭവിക്കാൻ കാരണമാണ്(ഫത്‌-ഹുൽ ബാരി 4-607,മിർഖാത്ത്‌ 2-496)
قال القرطبي :

"فَإِنْ قِيلَ : كَيْفَ نَرَى الشُّرُورَ وَالْمَعَاصِيَ وَاقِعَةً فِي رَمَضَان كَثِيرًا ، فَلَوْ صُفِّدَتْ الشَّيَاطِينُ (أي : سلسلت) لَمْ يَقَعْ ذَلِكَ ؟


فَالْجَوَابُ : أَنَّهَا إِنَّمَا تَقِلُّ عَنْ الصَّائِمِينَ الصَّوْم الَّذِي حُوفِظَ عَلَى شُرُوطِهِ وَرُوعِيَتْ آدَابُهُ , أَوْ الْمُصَفَّد بَعْض الشَّيَاطِينِ وَهُمْ الْمَرَدَةُ لا كُلُّهُمْ كَمَا جاء فِي بَعْضِ الرِّوَايَاتِ , أَوْ الْمَقْصُودِ تَقْلِيل الشُّرُورِ فِيهِ ، وَهَذَا أَمْر مَحْسُوس فَإِنَّ وُقُوع ذَلِكَ فِيهِ أَقَلّ مِنْ غَيْرِهِ , إِذْ لا يَلْزَمُ مِنْ تَصْفِيد جَمِيعهمْ أَنْ لا يَقَعُ شَرّ وَلا مَعْصِيَة لأَنَّ لِذَلِكَ أَسْبَابًا غَيْر الشَّيَاطِينِ كَالنُّفُوسِ الْخَبِيثَةِ وَالْعَادَات الْقَبِيحَة وَالشَّيَاطِينِ الإِنْسِيَّة اهـ . من فتح الباري



മാസപ്പിറവിയും അനുബന്ധ മസ് അലകളും 



ജന്നതുൽമിന്ന സംശയനിവാരണം ഭാഗം⁦7️⃣⁩⁩


റമളാന്‍ ആരംഭിക്കുന്നതിന്റെ അവലംബ മാനദണ്ഡങ്ങള്‍ എന്തെല്ലാം🤔

✔️✔️✔️✔️✔️✔️✔️✔️✔️

ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ ഇരുപത്തി ഒമ്പതിന് മാസം കണ്ടതായി സ്ഥിരപ്പെടുക. (തുഹ്ഫ 3:409)

يجب صوم رمضان باكمال شعبان ثلاثين أو رؤية الهلال


ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦8️⃣⁩

 ❓റമളാൻ നോമ്പ് നിർബന്ധമായിട്ടുണ്ടെന്ന് അറിയാനുള്ള മാർഗമെന്താണ് 🤔 വിശദീകരിച്ചാലും 
✔️✔️✔️✔️✔️✔️✔️✔️✔️
രണ്ടു മാർഗങ്ങളാണുള്ളത് ഒന്ന്:  ശഅ്ബാൻ മുപ്പത് പൂർത്തിയാവുക രണ്ട്:  ശഹ്ബാൻ ഇരുപത്തി ഒമ്പതിനു  മഗ്രിബിനു ശേഷം  (മുപ്പതാം രാവ് )കണ്ണാടി പോലുള്ളതിന്റെ സഹായമില്ലാതെ ബാലചന്ദ്രനെ കാണുക 

ഇബ്നു ഹജർ (റ) പറയുന്നു റമളാൻ  മാസപ്പിറവി ദർശിക്കുക ,ശഅ്ബാൻ മുപ്പത് പൂർത്തിയാവുക എന്നീ രണ്ടു മാർഗങ്ങൾ പോലെത്തന്നെയാണ് മാസം കണ്ടിരിക്കുന്നുവെന്ന വാർത്ത അനിഷ്യേധ്യമാം വിധം എണ്ണമറ്റ ആളുകളിലൂടെ അറിയപ്പെടലും (സാങ്കേതികമായി മുതവാതിർ എന്നാണതിനു പറയുക)  ഗവേഷണത്തിലൂടെയോ സാധാരണയിൽ വ്യത്യാസമാകാത്തതും വ്യക്തമായി അറിയിക്കുന്നതുമായ അടയാളങ്ങളിലൂടെയോ റമദാൻ ആയിട്ടുണ്ടെന്ന മികച്ച ഭാവന ലഭിക്കലും റമദാൻ ബോധ്യപ്പെടാനുള്ള മാർഗം തന്നെയാണ് മിനാരങ്ങളിൽ വിളക്ക് കത്തുന്നത് ദർശിക്കൽ ഇതിനു ഉദാഹരണമാണ് ഇതു പോലെയുള്ള അടയാളങ്ങൾ അവലംബിക്കാൻ പാടില്ലെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം ശരിയല്ല അമൽ ചെയ്യൽ നിർബന്ധമാവാൻ കർമ്മശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയ ഗവേഷണമെന്ന മാർഗത്തേക്കാൾ ശക്തിയുള്ളവയാണ് പ്രസ്തുത അടയാളങ്ങൾ എന്നുതുതന്നെ കാരണം  (തുഹ്ഫ: 3/372, 373) 


നിയമപ്രകാരം സാക്ഷിക്കു പറ്റുന്ന ഒരാളുടെ സാക്ഷിമൊഴി മുഖേനയോ ഖാസിയുടെ സ്വന്തം അറിവു മുഖേനയോ ഖാസിയുടെ അരികിൽ മാസപ്പിറവി ദർശനം സ്ഥിരപ്പെടുകയും അതനുസരിച്ച് ഖാസി റമളാൻ മാസം ആയിട്ടുണ്ടെന്നു വിധി പറയുകയും ചെയ്താൽ ഖാസിയുടെ അധികാര പരിധിയിലുള്ള ജനങ്ങൾക്ക് മുഴുവനും നോമ്പ് നിർബന്ധമാകുന്നതാണ് (തുഹ്ഫ: 3/375)



أو رؤية الهلال ) بعد الغروب لا بواسطة نحو مرآة كما هو ظاهر ليلة الثلاثين منه بخلاف ما إذا لم ير وإن أطبق الغيم لخبر البخاري الذي لا يقبل تأويلا ولا مطعن في سنده يعتد به خلافا لمن زعمهما { صوموا لرؤيته وأفطروا لرؤيته فإن غم عليكم فأكملوا عدة شعبان ثلاثين 


ومن ثم لم تجز مراعاة خلاف موجبه وكهذين الخبر المتواتر برؤيته ولو من كفار لإفادته العلم الضروري وظن دخوله بالاجتهاد كما يأتي أو بالأمارة الظاهرة الدالة التي لا تتخلف عادة [ ص: 373 ] كرؤية القناديل المعلقة بالمنائر ، ومخالفة جمع في هذه غير صحيحة ؛ لأنها أقوى من الاجتهاد المصرح فيه بوجوب العمل به لا قول منجم وهو من يعتمد النجم وحاسب وهو من يعتمد منازل القمر وتقدير سيره ولا يجوز لأحد تقليدهما نعم لهما العمل بعلمهما ولكن لا يجزئهما عن رمضان كما صححه في المجموع وإن أطال جمع في رده ولا برؤية النبي صلى الله عليه وسلم [ ص: 374 ] في النوم قائلا غدا من رمضان لبعد ضبط الرائي لا للشك في الرؤية . 


وفيه وجه بالوجوب ككل ما يأمر به ولم يخالف ما استقر في شرعه لكنه شاذ فقد حكى عياض وغيره الإجماع على الأول ولا برؤية الهلال في رمضان وغيره قبل الغروبسواء ما قبل الزوال وما بعده بالنسبة للماضي والمستقبل وإن حصل غيم وكان مرتفعا قدرا لولاه لرئي قطعا خلافا للإسنوي ؛ لأن الشارع إنما أناط الحكم بالرؤية بعد الغروب ولما يأتي أن المدار عليها لا على 

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦9️⃣⁩⁩
മാസപ്പിറവി കണ്ടതായി ഒരു നാട്ടിൽ പ്രസിദ്ധമാവുകയും ഖാസിയുടെ അരികിൽ സ്ഥിരപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ മേൽ പ്രസിദ്ധി അവലംബിച്ച് മാസം കണ്ടിരിക്കുന്നുവെന്ന് ഒരാൾക്ക് സാക്ഷി പറയാൻ പറ്റുമോ?  ഈ സാക്ഷിമൊഴി അവലംബമാക്കി ഖാസിക്കു ഉറപ്പിക്കാമോ 🤔
✔️✔️✔️✔️✔️✔️✔️✔️✔️
  ഇബ്നു ഹജർ (റ) പറയുന്നു:  റമളാൻ മാസപ്പിറവി ദർശിക്കാത്തവൻ കണ്ടുവെന്നോ ദർശനത്തെക്കുറിക്കുംവിധം  റമളാൻ മാസമായിരിക്കുന്നുവെന്നോ സാക്ഷി പറയാൻ പാടില്ല
 മാസപ്പിറവി ദർശനം നാട്ടിലാകെ പ്രസിദ്ധിയാർജ്ജിച്ചാലും ശരി 
എന്നല്ല അനിഷ്യേധ്യമാം വിധം ധാരാളം ആളുകൾമുഖേന വിവരം ലഭിച്ചതാണെങ്കിലും ഇതു തന്നെ വിധി (തുഹ്ഫ: 3/376)

ومن ثم لم تجز مراعاة خلاف موجبه وكهذين الخبر المتواتر برؤيته ولو من كفار لإفادته العلم الضروري وظن دخوله بالاجتهاد كما يأتي أو بالأمارة الظاهرة الدالة التي لا تتخلف عادة [ ص: 373 ] كرؤية القناديل المعلقة بالمنائر ، ومخالفة جمع في هذه غير صحيحة ؛ لأنها أقوى من الاجتهاد المصرح فيه بوجوب العمل به لا قول منجم وهو من يعتمد النجم وحاسب وهو من يعتمد منازل القمر وتقدير سيره ولا يجوز لأحد تقليدهما نعم لهما العمل بعلمهما ولكن لا يجزئهما عن رمضان كما صححه في المجموع وإن أطال جمع في رده ولا برؤية النبي صلى الله عليه وسلم [ ص: 374 ] في النوم قائلا غدا من رمضان لبعد ضبط الرائي لا للشك في الرؤية . 


وفيه وجه بالوجوب ككل ما يأمر به ولم يخالف ما استقر في شرعه لكنه شاذ فقد حكى عياض وغيره الإجماع على الأول ولا برؤية الهلال في رمضان وغيره قبل الغروبسواء ما قبل الزوال وما بعده بالنسبة للماضي والمستقبل وإن حصل غيم وكان مرتفعا قدرا لولاه لرئي قطعا خلافا للإسنوي ؛ لأن الشارع إنما أناط الحكم بالرؤية بعد الغروب ولما يأتي أن المدار عليها لا على 

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦1️⃣⁩⁦0️⃣⁩
മാസപ്പിറവി ദർശനമുണ്ടായാൽ സാക്ഷിയുടെ സത്യസന്ധത തെളിയിക്കുന്നതിനുവേണ്ടി ചന്ദ്രന്റെ ആകൃതിയും ഉദിച്ച ഭാഗവും ദിശയും ചോദിച്ചു സാക്ഷിയെ വിസ്തരിക്കാമോ ?
✔️✔️✔️✔️✔️✔️✔️✔️✔️
 ഇബ്നു ഹജർ (റ)  പറയുന്നു 
 ചന്ദ്രന്റെ ഗുണവും അതു ഉദിച്ച സ്ഥാനവും പറയാൻ സാക്ഷിയെ കീർത്തിക്കരുതെന്നാണ് പ്രബലം പക്ഷേ ചന്ദ്രനുദിച്ചതായി പറയുന്ന ഭാഗം മാറിയതായി രണ്ടാമത്തെ രാവിൽ ബോധ്യപ്പെട്ടാൽ സാധാരണഗതിയിൽ ദിശമാറി ഉദിക്കാൻ സാധ്യതയില്ലാത്തത്ര വ്യത്യാസമുണ്ടെങ്കിൽ സാക്ഷി കള്ളം പറഞ്ഞതാണെന്ന് ബോധ്യമായി പ്രസ്തുത സാക്ഷിയെ മാനദണ്ഡമാക്കി ചെയ്തത് നിഷ്ഫലമായി (തുഹ്ഫ: 3/377)
والذي يتجه أن الشاهد لا يكلف ذكر صفة الهلال ولا محله نعم إن ذكر محله مثلا وبأن الليلة الثانية بخلافه فإن أمكن عادة الانتقال لم يؤثر وإلا علم كذبه فيجب قضاء بدل ما أفطروه برؤيته

🌹ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦1️⃣⁩⁦1️⃣⁩
🌹
❓❓❓❓❓❓❓❓
മാസപ്പിറവി കാണുമ്പോൾ ചൊല്ലേണ്ട പ്രത്യേക ദിക്റ് അന്ധർക്കും,തടസ്സങ്ങൾ കാരണം കാണാത്തവർക്കും സുന്നത്ത് തന്നെയാണോ
🤔
 ✍✔️✔️✔️✔️✔️✔️✔️✔️✔️
അതെ,കാണുക എന്നത് കൊണ്ടുദ്ധേശ്യം കണ്ട വിവരമറിയുക എന്നതാണെന്ന് ഫുഖഹാഅ് അടിവരയിടുന്നുണ്ട്
👇🏻ഇബാറത്ത് 👇🏻
وينبغي أن المراد برؤيته العلم به كالأعمى إذا أخبر به والبصير  الذي لم يره لمانع 

جمل ٣/٣٩٨

🕋🕋🕋🕋🕋🕋🕋🕋
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം ⁦1️⃣⁩⁦⁦2️⃣⁩
നീതിമാനായ സാക്ഷിയുടെ മൊഴി അനുസരിച്ച് ഖാസി വിധി പ്രഖ്യാപിച്ച ശേഷം സാക്ഷി മടങ്ങിയാൽ പ്രസ്തുത വിധി ദുർബലപ്പെടുമോ🤔
✔️✔️✔️✔️✔️✔️✔️✔️✔️
 ഇല്ല ഇമാം റംലി (റ) പറയുന്നു മാസം കണ്ടതായി സാക്ഷി നിന്ന അടിസ്ഥാനത്തിൽ ജനങ്ങൾ നോമ്പ് ആരംഭിച്ചു അതിനു ശേഷം സാക്ഷി മടങ്ങിയാലും അവർക്ക് നോമ്പ് നിർബന്ധമാണ് ഇതാണ് പ്രബല വീക്ഷണം ഇതനുസരിച്ച് എണ്ണം മുപ്പത് പൂർത്തിയായാൽ മാസം കണ്ടില്ലെങ്കിലും പെരുന്നാൾ ആഘോഷിക്കേണ്ടതുമാണ് (നിഹായ:3/155)

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣⁦⁦3️⃣⁩⁩
ഒരാൾക്ക് പല മഹല്ലുകളിലും ഖാസിസ്ഥാനമുണ്ട് അദ്ദേഹം താമസിക്കുന്ന മഹല്ലിൽ ഖാസിസ്ഥാനമില്ല എന്നാൽ ആ മഹല്ലിൽ വെച്ച് അദ്ദേഹം വിധിക്കുന്ന വിധികൾ അദ്ദേഹത്തിനു ഖാസിസ്ഥാനമുള്ള മഹല്ലുകളിൽ സ്വീകാര്യമാണോ ?🤔
✔️✔️✔️✔️✔️✔️✔️✔️✔️
 സ്വീകാര്യമല്ല  (തുഹ്ഫ: 10/128)ഖാസി തന്റെ അധികാരപരിധിയിൽ വെച്ച് വിധിച്ചാൽ തന്റെ അധികാര പരിധിയിൽ പെട്ട ഉദയാസ്തമയം മാറ്റമില്ലാത്ത എല്ലാ നാട്ടുകാർക്കും ആ വിധി ബാധകമാണ്  (തുഹ്ഫ: 10/126)
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣⁦⁦4️⃣⁩
കണക്കുകൾ നോക്കി റമളാന്‍മാസം  ഉറപ്പിച്ചു കൂടേ🤔
✔️✔️✔️✔️✔️✔️✔️✔️✔️
പാടില്ല. അതിന് ഖുര്‍ആനിലോ ഹദീസിലോ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലോ തെളിവില്ല

أن الشارع لم يعتمد الحساب، بل ألغاه بالكلية 


الحساب لا يجوز الاعتماد عليه فى الصيام


فتاوى الرملي
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣⁦5️⃣⁩

നിസ്‌കാരത്തിന്റെ സമയം നിര്‍ണ്ണയിക്കാന്‍ കണക്ക് അവലംബിക്കാറില്ലേ അത് ശരിയാകുമോ🤔

✔️✔️✔️✔️✔️✔️✔️✔️✔️
 അതെ. അത് അവലംബിക്കുകയും ചെയ്യാം. കാരണം നിസ്‌കാരസമയം പ്രവേശിക്കുന്നത് (ഉദാ: ളുഹ്‌റ്) സൂര്യന്‍ മദ്ധ്യത്തില്‍നിന്ന് തെറ്റല്‍ കൊണ്ടാണ്.
 തെറ്റല്‍ കാണല്‍കൊണ്ടല്ല. മഗ്‌രിബിന്റെ സമയം സൂര്യന്‍ അസ്തമിക്കലാണ്. അസ്തമിക്കല്‍ കാണല്‍ കൊണ്ടല്ല. ഇതുപോലെത്തന്നെയാണ് മറ്റു നിസ്‌കാരങ്ങളുടെ സമയങ്ങളും അതുകൊണ്ടുതന്നെ ഏതു മാര്‍ഗത്തിലൂടെയാവട്ടെ സമയമായി എന്നറിഞ്ഞാല്‍ മതി. നിസ്‌കാരം നിര്‍ബന്ധമാവും.
നോമ്പും പെരുന്നാളും നിര്‍ണയിക്കാന്‍ കേവലം ചന്ദ്രനുദിക്കല്‍ കാരണമായി പറഞ്ഞിട്ടില്ല. മറിച്ച് അതിന്റെ ദര്‍ശനമാണ് പറഞ്ഞിട്ടുള്ളത്. നബി(സ) പറയുന്നത് കാണുക: ''മാസപ്പിറവി ദര്‍ശിച്ചതിനു വേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അതു ദര്‍ശിച്ചതിനുവേണ്ടി നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുക. ഇനി നിങ്ങള്‍ക്ക് മേഘം മൂടപ്പെട്ടാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക.'' (ബുഖാരി 2:388)
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣⁦⁦6️⃣⁩
നോമ്പ് സ്ഥിരപ്പെടാന്‍ എത്രപേര്‍ മാസം കാണണം?
✔️✔️✔️✔️✔️✔️✔️✔️✔️
 നീതിമാനായ ഒരു വ്യക്തി. (പെരുന്നാള്‍ സ്ഥിരപ്പെടാന്‍ രണ്ടാള്‍ കാണണം)
(قوله: أو رؤية عدل واحد) معطوف على كمال. أي ويجب صوم رمضان برؤية عدل واحد الهلال، لان ابن عمر رضي الله عنهما رآه، فأخبر رسول الله (ص)، فصام وأمر الناس بصيامه. رواه أبو داود وصححه ابن حبان. وعن ابن عباس رضي الله عنهما قال: جاء أعرابي إلى رسول الله (ص) فقال: إني رأيت هلال رمضان. فقال: أتشهد أن لا إله إلا الله؟ قال: نعم. قال: تشهد أن محمدا رسول الله؟ قال: نعم. قال: يا بلال أذن في الناس فليصوموا. صححه ابن حبان والحاكم. والمعنى في ثبوته بالواحد: الاحتياط للصوم، ولان الصوم عبادة بدنية، فيكفي في الاخبار بدخول وقتها واحد

إعانة الطالبين ٢/٢٤٣


وأما في الفطر، فلا يقبل في إثبات هلال شوال أقل من شهادة عدلين، لأنه إسقاط فرض – أي فرض الصيام – فاعتبر فيه العدد احتياطًا للفرض. [“المجموع” ، ج6، ص304].



ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣⁦⁦7️⃣⁩

സ്ത്രീ മാസം കാണല്‍കൊണ്ട് നോമ്പ് പിടിക്കാമോ🤔
✔️✔️✔️✔️✔️✔️✔️✔️✔️

 ഖാളിക്ക് ഉറപ്പിക്കാന്‍ പറ്റില്ല. സ്ത്രീയെ വിശ്വസിച്ചവര്‍ക്ക് അവളുടെ വാക്ക് സ്വീകരിക്കാം. (തുഹ്ഫ 3:416)


ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣⁦⁦8️⃣⁩


സ്ത്രീ മാസം കണ്ട അടിസ്ഥാനത്തില്‍ ഒരാള്‍ നോമ്പ് പിടിച്ചു. റമളാന്‍ മുപ്പത് പൂര്‍ത്തിയാക്കി. പക്ഷെ പെരുന്നാള്‍ മാസപ്പിറവി കണ്ടില്ല. എന്നാല്‍ ഇയാള്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാമോ🤔


✔️✔️✔️✔️✔️✔️✔️✔️✔️
 പറ്റില്ല. മാസം കാണാതെ പെരുന്നാള്‍ ആഘോഷിച്ചുകൂടാ. (ചിലപ്പോള്‍ ഇയാള്‍ 31 നോമ്പ് പിടിക്കേണ്ടി വരും). (തുഹ്ഫ 3:418)
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം1️⃣⁦⁦9️⃣⁩
എല്ലാ മാസങ്ങളിലും മാസപ്പിറവി കണ്ടുപിടിക്കുന്നതിന്റെ വിധിയെന്ത്🤔
✔️✔️✔️✔️✔️✔️✔️✔️✔️
ഫര്‍ള്കിഫായഃ (സാമൂഹ്യ ബാധ്യത)(ബിഗ് യഃ 108)
ترائي هلال رمضان كغيره من الشهور فرض كفاية لما يترتب عليها من الفوائد الكثيرة

📚📚📚📚📚📚📚📚
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦2️⃣⁩⁩⁦0️⃣⁩
മാസം കണ്ട നാട്ടിൽ നിന്ന് ഉദയാസ്തമയ വിത്യാസമുള്ള മറ്റൊരു നാട്ടിലേക്കോ, മാസം കാണാത്ത നാട്ടിൽ നിന്ന് കണ്ട നാട്ടിലേക്കോ ഒരാൾ യാത്ര ചെയ്തെത്തിയാൽ അയാളിന്റെ വിധി എന്ത്❓❓❓

✔️✔️✔️✔️✔️✔️✔️✔️✔️

قال السيد محمد عبد الله الجرداني في فتح العلام : فيه أربع صور:-


الأول: أن يسافر من بلده إلى بلد آخر في شعبان فوجدهم صائمين لرؤيتهم الهلال فلزمه الإمساك معهم ويقضي هذا اليوم إن عيد معهم


ബഹു: സയ്യിദ് മുഹമ്മദ് അബ്ദുല്ലാഹിൽ ജുർദാനി എഴുതുന്നു: ഇവിടെ നാല് രൂപങ്ങളുണ്ട്.


ഒന്ന്: ശഅബാനിന്റെ അവസാനത്തിൽ ഒരാൾ മറ്റൊരു നാട്ടിലേക്ക് യാത്ര തിരിക്കുകയും ആ നാട്ടിൽ മാസം കണ്ടതിനാൽ അന്നവിടെ നോമ്പാവുകയും ചെയ്താൽ അയാൾ അവരോട് കൂടെ നോമ്പുകാരനെ പോലെ നിൽക്കുകയും പെരുന്നാളിന് അവരോട് കൂടെ തന്നെ പെരുന്നാൾ ആഘോഷിക്കുകയും ചെയ്താൽ അയാൾ നഷ്ടപ്പെട്ട ആദ്യ ദിവസത്തെ നോമ്പ് ഖളാ: വീട്ടുകയും ചെയ്യണം.


🔸🔹🔸🔹🔸🔹🔸🔹


الثانية: أن يسافر من بلده الى بلد آخر في رمضان أول الشهر فوجدهم مفطرين لعدم رؤيتهم الهلال فلا يفطر معهم عند ابن حجر، لأنه في صومه استند إلى يقين الرؤية ويفطر معهم عند الرملي؛ ويقضي هذا اليوم


രണ്ട്: റമളാനിന്റെ ആദ്യ ത്തിൽ ഒരാൾ നോമ്പെടുത്തവനായി മറ്റൊരു നാട്ടിലേക്ക് യാത്ര തിരിക്കുകയും ആ നാട്ടിൽ മാസം കാണാത്തതിനാൽ അന്നവിടെ നോമ്പാവാതിരിക്കുകയും ചെയ്താൽ അവൻ അവിടെ എത്തിയാൽ നോമ്പ് മുറിക്കരുത് എന്നാണ് ഇമാം ഇബ്നു ഹജറി (റ) ന്റെ വീക്ഷണം. കാരണം മാസം കണ്ടെന്ന് ഉറപ്പുള്ള നാട്ടിൽ നിന്നാണല്ലോ അവൻ യാത്ര പോകുന്നത്. എന്നാൽ അവനവിടെയെത്തിയാൽ നോമ്പ് മുറിക്കണമെന്നും ഈ ദിവസത്തെ നോമ്പ് മറ്റൊരു ദിവസം ഖളാ: വീട്ടണമെന്നുമാണ് ഇമാം റംലിയുടെ വീക്ഷണം.


🔸🔹🔸🔹🔸🔹🔸🔹


الثالثة : أن يسافر من بلده الى بلد آخر في رمضان آخر الشهر أي التاسع والعشرين أو الثلاثين منه. فوجدهم مفطرين لرؤيتهم الهلال  أي هلال شوال فلزمه أن يفطر معهم ويجب عليه قضاء يوم في الصورة الأولى دون الثانية.


മൂന്ന്: റമളാനിന്റെ അവസാന ദിവസം, അതായത് ഇരുപത്തി ഒമ്പതിനോ, മുപ്പതിനോ നോമ്പെടുത്തവനായി ഒരാൾ മറ്റൊരു നാട്ടിലേക്ക് യാത്ര തിരിക്കുകയും ആ നാട്ടിൽ പെരുന്നാൾ മാസപ്പിറവി കണ്ടതിനാൽ അന്നവിടെ പെരുന്നാളാവുകയും ചെയ്താൽ അയാൾ നോമ്പ് മുറിച്ച് അവരോടൊപ്പം പെരുന്നാൾ ആഘോഷിക്കേണ്ടതാണ്. എന്നാൽ റമളാൻ ഇരുപത്തൊൻപതിനാണ് യാത്ര പുറപ്പെട്ടതെങ്കിൽ അയാൾ ഒരു ദിവസത്തെ നോമ്പ് ഖളാ: വീട്ടേണ്ടതുമാണ്. മുപ്പതിനാണ് പുറപ്പെട്ടതെങ്കിൽ ഖളാ: വീട്ടേണ്ടതുമില്ല.


🔸🔹🔸🔹🔸🔹🔸🔹


الرابعة: أن يسافر من بلده الى بلد آخر في يوم الثلاثين من رمضان أو يوم العيد فوجدهم قد صاموا تسعة وعشرين يوما أو الثلاثين ولم يروا الهلال فلزمه أن يصبح صائما معهم أو يمسك معهم بقية هذا اليوم.


നാല്: റമളാൻ മുപ്പതിനോ പെരുന്നാൾ ദിവസത്തിലോ ഒരാൾ മറ്റൊരു നാട്ടിലേക്ക് യാത്ര തിരിക്കുകയും, ആ നാട്ടുകാർക്ക് റമളാൻ ഇരുപത്തൊൻപതാവുകയും അന്ന് ശവ്വാൽ മാസപ്പിറവി കാണാതിരിക്കുകയും ചെയ്താൽ പിറ്റേ ദിവസം അവനും അവരോടൊപ്പം നോമ്പെടുക്കേണ്ടതാണ്. എന്നാൽ ആ നാട്ടുകാർക്ക്  അന്ന് മുപ്പതാണെങ്കിൽ അയാൾ ആ ദിവസത്തിന്റെ ബാക്കിയുള്ള സമയം അവരോടൊപ്പം നോമ്പുകാരനെ പോലെ കഴിയേണ്ടതാണ്.


( ഫത്ഹുൽ അല്ലാം: 4/17, 18)





നോമ്പ് വാജിബായവരും ഉപേക്ഷിക്കാവുന്നവരും 

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦2️⃣⁩⁦1️⃣⁩⁩
 ❓പ്രായപൂർത്തിയെത്താത്ത കുട്ടികൾ വ്രതമനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്.🤔
✔️✔️✔️✔️✔️✔️✔️✔️✔️

 പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് വ്രതം നിർബന്ധമില്ലെങ്കിലും അവർ വ്രതമനുഷ്ഠിക്കുകയാണെങ്കിൽ അത് സാധുവാകും. നമസ്കാരം,ഹജ്ജ്,ഉംറ മുതലായ ആരാധനാ കർമങ്ങളെപ്പോലെ തന്നെ കുട്ടികളെക്കൊണ്ട് വ്രതമെടുപ്പിക്കുകയാണെങ്കിൽ അതിന് രക്ഷിതാക്കൾക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ നല്ല കാര്യങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യൽ രക്ഷിതാക്കളുടെ ബാധ്യതയാകുന്നു. പ്രവാചകൻ(സ) യുടെ കാലത്ത് ഐഛിക വ്രതങ്ങൾക്കുപോലും കുട്ടികളെ പ്രേരിപ്പിക്കാറുണ്ടായിരുന്നു

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം2️⃣⁦⁦2️⃣⁩

വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾ, വൃദ്ധന്മാർ മുതലായവർ എന്തു ചെയ്യണം.🤔

✔️✔️✔️✔️✔️✔️✔️✔️✔️
വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾക്കും വൃദ്ധൻമാർക്കും ഇളവ് അനുവദിച്ചിരിക്കുന്നു.സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാരോഗികൾക്കും ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാ രോഗികൾ ഉപേക്ഷിക്കുന്ന ഓരോ ദിവസത്തെ വ്രതത്തിനും പകരമായി ഓരോ മുദ്ദ് വീതം ദരിദ്രന് ആഹാരം നൽകിയാൽ മതി. എന്നാൽ, രോഗം ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾ സുഖമായതിനുശേഷം നഷ്ടപ്പെട്ട വ്രതം അനുഷ്ഠിക്കേണ്ടതാണ്

വ്രതമനുഷ്ടിക്കാൻ സാധിക്കാത്ത വൃദ്ധൻമാരും ഓരോ വ്രതത്തിനും പകരമായി ഓരോ മുദ്ദ് വീതം ദരിദ്രന് ആഹാരം നൽകണം.

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം2️⃣⁦3️⃣⁩⁩

യാത്രയിൽ വ്രതമനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് പുറപ്പെട്ട സ്ഥലത്തെ സമയം നോക്കിയാണോ, അതോ ചെന്നെത്തുന്ന സ്ഥലത്തെ സമയം നോക്കിയാണോ.🤔
✔️✔️✔️✔️✔️✔️✔️✔️✔️
രണ്ടുമല്ല താൻ എവിടെയായിരുന്നാലും സൂര്യൻ അസ്തമിച്ച ശേഷമാണ് നോമ്പ് തുറക്കേണ്ടത് വിമാനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി സൂര്യൻ അസ്തമിച്ചു എന്ന് ബോധ്യപ്പെട്ടാൽ നോമ്പ് തുറക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലർ സൂര്യാസ്തമയം പരിഗണിക്കാതെ നാട്ടിലെ സമയം നോക്കി വ്രതം തുറക്കാറുണ്ട്.ഇത് പരമാബദ്ധമാണ്.അങ്ങനെ വ്രതം മുറിച്ചവർ പകരം മറ്റൊരു ദിവസം വ്രതമെടുക്കേണ്ടതാണ്.



നിയ്യത്തുമായി ബന്ധപ്പെട്ട ചില മസ്‌ അലകൾ 

ജന്നതുല്‍മിന്ന റമളാൻ  

സംശയനിവാരണം ഭാഗം ⁦⁦2️⃣⁩⁦⁦4️⃣⁩

❓️രാത്രി നിയ്യത്ത് വെച്ച ശേഷം ഒരാൾ മുർതദ്ദായി സുബ്ഹിക്ക് മുമ്പ് വീണ്ടും മുസ്ലിമായി അവൻ നിയ്യത്ത് മടക്കണോ 
✔️✔️✔️✔️✔️✔️✔️✔️✔️

അതെ തീർച്ചയായും കാരണം അവന്റെ നിയ്യത്ത് രിദ്ദത്തോടെ ബാഥ്വിലായി 

بأنه تلزمه إعادتها لبطلان نيته في الردة
فتاوى الرملي ٢٠٢




ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦2️⃣⁩⁦⁦5️⃣⁩

⁉ചോദ്യം👇🏻
സൂര്യന് അസ്തമിച്ചതു മുതലാണല്ലോ ഇസ്ലാമിക വീക്ഷണത്തിൽ ദിവസാരംഭം. എന്നിരിക്കെ, നിയ്യത്തിൽ ‘സൗമ ഗദിന്’ (നാളത്തെ നോമ്പിനെ) എന്നു കരുതുന്നതിന്റെ ഉദ്ധേശ്യമെന്ത്

                     
 ✔️✔️✔️✔️✔️✔️✔️✔️✔️
   നിയ്യത്തിൽ ‘സൗമ ഗദിന്’ എന്നതിന്റെ വിവക്ഷ ഈ രാത്രിയെ തുടർന്നു വരുന്ന പകൽ എന്നാണെന്ന് ശാഫഈ മദ്ഹബിലെ പ്രസിദ്ധപണ്ഡിതൻ അല്ലാമഃ ശർബീനി തങ്ങൾ വിശ്വപ്രശസ്തഗ്രന്ഥമായ മുഗ്നീ മുഹ്താജിൽ പറഞ്ഞതായി കാണാം
                             
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇🏻 ഇമാം ശർബീനി തങ്ങളുടെ മുഗ്നിയിലെ ഇബാറത്ത് 👇🏻
   🌹
( ﻓِﻲ ﺭَﻣَﻀَﺎﻥَ ﺃَﻥْ ﻳَﻨْﻮِﻱَ ﺻَﻮْﻡَ ﻏَﺪٍ ‏) ﺃَﻱْ ﺍﻟْﻴَﻮْﻡِ ﺍﻟَّﺬِﻱ ﻳَﻠِﻲ ﺍﻟﻠَّﻴْﻠَﺔَ ﺍﻟَّﺘِﻲ ﻳَﻨْﻮِﻱ ﻓِﻴﻬَﺎ
2/451

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦2️⃣⁩⁦6️⃣⁩
❓️റമളാനിന്റെ ആദ്യരാത്രി തന്നെ ഈ റമളാനിലെ മുഴുവൻ ഫർള് നോമ്പുകളും നോറ്റുവീട്ടാൻ ഞാൻ കരുതി എന്ന് നിയ്യത്ത് ചെയ്യാമോ🤔

നമ്മുടെ മദ്ഹബിൽ എല്ലാ രാത്രിയിലും ചെയ്താൽ മാത്രമേ നോമ്പ് ശരിയാകൂ..
അതേസമയം ഇങ്ങനെ മൊത്തത്തിൽ ആദ്യ രാത്രി നിയ്യത്ത് ചെയ്യുകയും,വല്ലവിധേനെയും ഒരു ദിന നിയ്യത്ത് മറക്കുകയും ചെയ്താൽ മാലികീ മദ്ഹബിനെ തഖ് ലീദ് ചെയ്ത് ആ നോമ്പ് പൂർത്തിയാക്കാമെന്നും ഖളാഅ് വീട്ടേണ്ടതില്ലെന്നും ഇബ്നു ഹജർ തങ്ങൾ പറഞ്ഞതായി ഫത്ഹുൽ മുഈനിൽ കാണാം


فلو نوي أوّل ليلة رمضان صوم جميعه لم يکف لغير اليوم الأوّل
قال شيخنا لکن ينبغي ذلك ليحصل له صوم اليوم الذي نسي النيّة فيه  عند مالك
انّ محله إن قلّد


فتح المعين.      صفحة ١٨٨

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦2️⃣⁩⁦7️⃣⁩
❓️റമളാൻ നോമ്പിന്റെ കൂടെ തിങ്കളാഴ്ച പോലുള്ള സുന്നത്ത് നോമ്പ് കൂടി കരുതിയാൽ രണ്ടും ലഭിക്കുമോ🤔
✔️✔️✔️✔️✔️✔️✔️
രണ്ടും ലഭിക്കില്ലെന്ന് മാത്രമല്ല ആ നോമ്പ് തന്നെ സ്വീകരിക്കപ്പെടു
കയില്ല 
കാരണം റമളാൻ കൂടെ  മറ്റൊരു നോമ്പിനേയും സ്വീകരിക്കുകയില്ല 



(لأنها غير قابلة للصوم) عبارة شرح المنهج؛ لأن رمضان لا يقبل صوم غيره، وما عداه لا يقبل الصوم أصلا، فلا يدخل فى نذر ما ذكر.



حاشية الشرقاوي 4/471
സമാനമായ ഇബാറത്ത് sharwaaniyilum ഖൽയൂബിയിലും കാണാവുന്നതാണ് 

നോമ്പ് ബാഥ്വിലാകുന്നതും, അനുബന്ധ  കാര്യങ്ങളുമായി ബന്ധപ്പെട്ട മാസ്‌അലകൾ 

ജന്നതുൽമിന്ന റമളാൻ  സംശയനിവാരണം 2️⃣⁦8️⃣⁩
ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ🤔
✔️✔️✔️✔️✔️✔️✔️✔️✔️
ഉറക്കത്തിലെ ശുക്ലസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല

(قوله: لانتفاء المباشرة) علة لعدم الافطار. (قوله: كالاحتلام) الكاف للتنظير: أي كما أنه لا يفطر بالاحتلام


إعانة الطالبين ٢/٢٥٦

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം2️⃣⁦⁦9️⃣⁩
വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത് നോമ്പിലേക്ക് പ്രവേശിക്കാമോ 🤔

✔️✔️✔️✔️✔️✔️✔️✔️✔️
വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നോമ്പിലേക്ക് പ്രവേശിക്കാം എന്നാൽ സുബ്ഹിക്ക് മുമ്പ് കുളിക്കലാണ് സുന്നത്ത്


(قوله: وسن غسلعن نحو جنابة) أي كحيض ونفاس. (قوله: قبل فجر) متعلق بغسل أو بسن. (قوله: لئلا يصل الماء إلخ) عبارة المنهج القويم ليؤدي العبادة على طهارة، ومن ثم ندب له المبادرة إلى الاغتسال عقب الاحتلام نهارا، ولئلا يصل الماء إلى باطن أذنه أو دبره، ومن ثم ينبغي له غسل هذه المواضع قبل الفجر - إن لم يتهيأ لهالغسل الكامل قبله - وللخروج من قول أبي هريرة - رضي الله عنه - بوجوبه، للخبر الصحيح: من أصبح جنبا فلا صوم له. وهو مؤول أو منسوخ. اه‍



ജന്നതുൽമിന്ന റമളാൻ സംശയനിവാരണ⁦3️⃣⁩⁦0️⃣⁩

ഒരാൾ നോമ്പുകാരനായിരിക്കെ വികാരത്തിന്റെ ശക്തിയാൽ ആലോചനയാൽ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ
✔️✔️✔️✔️✔️✔️✔️✔️✔️
ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.
എന്നാൽ സാധാരണ യിൽ ചിന്തകൾ കൊണ്ട് തന്നെ സ്ഖലിക്കുന്നവനെങ്കിൽ മുറിയുമെന്ന് ഇമാം ബുജൈരിമി പറഞ്ഞിട്ടുണ്ട് 

(قوله: والانزال بنظر وفكر) أي وكالإنزال بنظر وفكر، فإنه لا يفطر به، لانتفاء المباشرة. قال البجيرمي: ما لم يكن من عادته الانزال بهما، وإلا أفطر - كما قرره شيخنا ح ف





ജന്നതുൽമിന്ന റമളാൻ സംശയനിവാര⁦3️⃣⁩⁦1️⃣⁩


റമളാനിന്റെ പകലിൽ ടൂത്ത്‌ പേസ്റ്റ്‌ കൊണ്ട്‌ ബ്രഷ് ചെയ്യാൻ പാടില്ലെന്ന് കേൾക്കുന്നു.ഇതിന്റെ അടിസ്ഥാനമെന്ത്‌🤔

✔️✔️✔️✔️✔️✔️✔️✔️✔️
ടൂത്ത് പേസ്റ്റ്‌ ഉപയോഗിച്ച്‌ വായ ശുദ്ധിയാക്കുന്നതിൻ തെറ്റില്ല.അതു കൊണ്ട്‌ നോമ്പ്‌ മുറിയുകയുമില്ല.
എന്നാൽ പേസ്റ്റ്‌ മാത്രമല്ല ഏതു വസ്തു കൊണ്ടായിരുന്നാലും ഉമിനീർ പകർച്ചയായാവുകയും ആ  ഉമിനീർ ഇറക്കുകയും ചെയ്താൽ നോമ്പ്‌ മുറിയുന്നതാണ്.അതു കൊണ്ടായിരിക്കാം റമളാനിന്റെ പകലിൽ പാടില്ലെന്ന് പറയുന്നത്‌
قوله: فيفطر من ابتلع ريقا متغيرا بحمرة نحو تنبل) أي لأن تغير لونه يدل على أن به عينا.

(قوله: وإن تعسر إزالتها) أي الحمرة من الريق.

(قوله: أو بصبغ خيط) معطوف على بحمرة نحو تنبل: أي أو متغيرا بصبغ خيط قتله بفمه.

قال في النهاية: ولو بلون أو ريح - فيها يظهر من إطلاقهم - إن انفصلت منه عين، لسهولة التحرز عن ذلك.

اه.

وكتب الرشيدي: قوله إن انفصلت منه عين: علم منه أن المدار على العين، لا على اللون ولا على الريح، فلا حاجة إلى الغاية، بل هي توهم خلاف المراد على أن اللون في الريق لا يكون إلا عينا - كما هو ظاهر - اه.

وقوله: على أن اللون إلخ: تقدم - في فصل مبطلات الصلاة - عن ع ش ما يفيد خلافه، وحاصل ما تقدم عنه أن

الأثر الباقي بعد شرب القهوة مما يغير لونه أو طعمه يضر ابتلاعه، وعلله بالعلة المذكورة، ثم ذكر احتمال أن يقال بعدم الضرر، وعلله بأن مجرد اللون يجوز أن يكون اكتسبه الريق من مجاورته للأسود مثلا.

قال: وهذا هو الأقرب، أخذا مما قالوه في طهارة الماء إذا تغير بمجاور.

فقوله: إن مجرد اللون بجوز إلخ: يخالف قول الرشيدي أن اللون لا يكون إلا عينا.

(والحاصل) الذي يؤخذ من كلامهم أنه إن علم انفصال عين في الريق: ضر بالنسبة للصلاة والصوم، وإلا فلا، وإن تغير لونه أو ريحه، سواء كان بالصبغ أو بنحو تنبل



إعانة الطالبين ٢/٢٦٢


ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦3️⃣⁩⁦2️⃣⁩
നോമ്പുകാരൻ സുഗന്ധമുപയോഗിക്കൽ കറാഹത്താണല്ലോ,നോമ്പുകാരനായിരിക്കെ അവൻ മരിച്ചാൽ കുളിപ്പിക്കുന്ന വെള്ളത്തിലും കഫൻപുടവയിലും ത്വീബുപയോഗിച്ചാലും ഈ വിധിയാണോ🤔

✔️✔️✔️✔️✔️✔️✔️✔️✔️
അല്ല,നോമ്പുകാരനായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ നോമ്പ് ബാത്വിലാവുമെന്നതാണ് പ്രബലം
അതിനാൽ കഫൻപുടവയിലും,കുളിപ്പിക്കുന്ന വെള്ളത്തിലും സുഗന്ധമുപയോഗിക്കലിൽ കറാഹത്ത് വരില്ല

ولو مات في أثناء النهار بطل صومه كما لو مات في أثناء صلاته

فلا يعامل معاملة الصائمين في الغسل والتكفين بل يستعمل الطيب ونحوه في كفنه مما يكره استعماله للصائم
(ജമൽ 3/527)
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം3️⃣⁦⁦⁦3️⃣⁩
കറാമത്ത് മുഖേനെ ഒരു വലിയ്യിന് റമളാനിന്റെ പകലിൽ സ്വർഗ്ഗീയ ഭക്ഷണം ലഭിക്കുകയും അത് ഭക്ഷിക്കുകയും ചെയ്താൽ മഹാന്റെ നോമ്പ് മുറിയുമോ🤔
✔️✔️✔️✔️✔️✔️✔️✔️✔️

നോമ്പിനെ മുറിക്കുന്നത് സാധാരണ ഭക്ഷണമാണ്. എന്നാൽ സ്വർഗീയ ഭക്ഷണം പോലുള്ള അസാധാരണ കഴിവ് (കറാമത് ) മുഖേന ലഭിക്കുന്ന ഭക്ഷണം ഈ ഗണത്തിൽ പെടുന്നതല്ല. അത് അല്ലാഹു തരുന്ന കൂലിയുടെ ഗണത്തിലാണ് പെടുന്നത്. ഭക്ഷണത്തിന്റെ ഗണത്തിലല്ല. കറാമത്ത്  ഇബാദത്തിനെ നിശ്ഫലമാക്കുന്നതല്ല എന്നതും ഇതിന്റെ കാരണമാണ്

أن الذي يفطر إنما هو الطعام المعتاد . وأما الخارق للعادة كالمحضر من الجنة فعلى غير هذا المعنى وليس تعاطيه من جنس الطعام وإنما هو من جنس الثواب والكرامة لا تبطل العبادة
(ബുജൈരിമി 2/72)

وأما الخارق للعادة كالمحضر من الجنة فعلى غير هذا المعنى وليس تعاطيه من جنس الأعمال وإنما هو من جنس الثواب كأكل أهل الجنة في الجنة والكرامة لا تبطل العبادة فلا يبطل بذلك صومه ولا ينقطع وصاله ولا ينقص أجره 

(തൻവീറുൽ ഹവാലിക് ലിസ്സുയൂത്വി റഹിമഹുല്ലാഹ് 282)




ജന്നതുല്‍മിന്ന റമളാൻ 
സംശയനിവാരണം ഭാഗം ⁦3️⃣⁩⁦⁦4️⃣⁩


📚📚📚📚📚📚


റമളാനിന്റെ പകൽ ഇതരമതസ്ഥർക്ക് 

ഭക്ഷണം നൽകാമോ,വിൽക്കാമോ  

✔️✔️✔️✔️✔️✔️✔️✔️✔️
അവർ അത് പകലിൽ തന്നെ കഴിക്കുമെന്ന ഉറപ്പോ ഭാവനയോ ഉണ്ടെങ്കിൽ  പാടില്ല...ഹറാമാണ്..കാരണം
അത് തെറ്റിന്റെ മേൽ സഹായിക്കലാണ്.


👇🏻ഇബാറത്ത്

....حرمة إطعام المسلم له فى نهار رمضان لأنه إعانة على المعصية
.تحفة

" ومثل ذلك: إطعام مسلم مكلف ، كافرا مكلفا في نهار رمضان، وكذا بيعه طعاما علم أو ظن أنه يأكله نهارا، كما أفتى به الوالد رحمه الله تعالى؛ لأن كلا من ذلك تسبب في المعصية ، وإعانة عليها ، بناء على تكليف الكفار بفروع الشريعة، وهو الراجح" انتهى.
نهاية المحتاج" (3/471)

 " وعدم منعه من الإفطار لا ينافي حرمته عليه فإنه مكلف بفروع الشريعة ومن ثم أفتى شيخنا م ر [= الرملي] بأنه يحرم على المسلم أن يسقي الذمي في رمضان ، بعوض أو غيره ، لأن في ذلك إعانة على معصية" انتهى.


( حاشية الجمل(10/310)

والله اعلم بالصحيح وهو الحكيم البديع

📒📕📒📕📒📕
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം 3⃣⁦⁦⁦5️⃣⁩🌹


ചോദ്യം👇🏻
  മില്ലിൽ ജോലി ചെയ്യുന്നവന്റെ വായിലേക്കും മുക്കിലേക്കുമെല്ലാം ജോലി ചെയ്യുന്ന സമയത്ത് പൊടി കയറുമല്ലോ; അപ്പോൾ നോമ്പ് മുറിയുകയില്ലേ?
ജോലി ഒഴിവാക്കാൻ സാധിക്കാത്ത ആളാണെങ്കിൽ എന്ത് ചെയ്യും

                     
✔️✔️✔️✔️✔️✔️✔️✔️✔️                                                  
  (وكونه بقصد. فلو وصل جوفه ذباب أو بعوضة أو غبار الطريق أو غربلة الدقيق لم يفطر) لأن التحرز عنه من شأنه أن يعسر فخفف فيه كدم البراغيث. وقضيته أنه لا فرق بين قليله وكثيره وهو كذلك؛ لأن الغرض أنه لم
يتعمده                                                                                                                   
ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു: ഉള്ളിലേക്ക് ചേരുന്ന വസ്‌തു തന്റെ ഉദ്ദേശ്യത്തോടെയാകണമെന്ന് പറഞ്ഞതിൽ നിന്നും തന്റെ ഉദ്ദേശ്യമില്ലാതെ ഈച്ചയോ, കൊതുകോ, വഴിയിലെ പൊടികളോ, ധാന്യങ്ങളുടെ പൊടികളോ   ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയുന്നതല്ല; കാരണം അവയെല്ലാം സൂക്ഷിക്കൽ പ്രയാസമായതിനാൽ മാപ്പ് ചെയ്യപ്പെടും. മനപൂർവ്വമല്ലാതെ കൂടുതൽ പ്രവേശിച്ചാലും കുഴപ്പമില്ല                                                              (തുഹ്ഫ: മിൻഹാജ് സഹിതം: 3 / 403)

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Www.Jannathulminna.Com

🌹ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦3️⃣⁩⁦⁦⁦6️⃣⁩🌹
.

ചോദ്യം👇🏻
 ഇഞ്ചക്ഷൻ നോമ്പ് മുറിക്കുമോ

                     
 ✔️✔️✔️✔️✔️✔️✔️✔️✔️      

മസിലിലേക്ക് അടിക്കുന്ന ഇഞ്ചക്ഷൻ കൊണ്ട് നോമ്പ് മുറിയില്ലെന്ന് പറയേണ്ടതില്ല. കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞ ജൗഫി(ഉള്ള്)ന്റെ പരിധിയിൽ അത് ഉൾപ്പെടുന്നില്ല എന്നതാണ് കാരണം. എന്നാൽ ഞരമ്പ്‌ സംബന്ധിച്ച് പൗരാണിക പണ്ഡിതന്മാർ വ്യക്തമായി ഒന്നും പറഞ്ഞു കാണാത്തതിനാൽ  ആധുനിക പണ്ഡിതൻമാർ ഇത് സംബന്ധിച്ച് രണ്ട് പക്ഷക്കാരാണ്. ഹസനുൽ മൈതാനിയെ പോലെയുള്ള ചില പണ്ഡിതന്മാർ ഇതു കൊണ്ട് നോമ്പ് മുറിയില്ലെന്ന് പറയുന്നുണ്ടെങ്കിലും ഉസ്താദുൽ അസാതീദ് ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ, കൈപറ്റ ബീരാൻ കുട്ടി മുസ്ലിയാർ തുടങ്ങിയ മഹാന്മാരെല്ലാം നോമ്പ് മുറിയും എന്ന അഭിപ്രായക്കാരാണ്. ഉള്ള് എന്ന സാധാരണ ഗതിയിൽ പറയാൻ പറ്റുന്ന ഭാഗത്തേക്ക് ഒരു വസ്തു ചേർന്നാൽ നോമ്പ് മുറിയും എന്ന കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതിൻെറ വ്യാപ്തിയിൽ നിന്ന് ഞരമ്പ് ഒഴിവല്ലെന്നതാണ് കാരണം. ഞരമ്പ് ഒഴിവാക്കണമെങ്കിൽ അതിന് അതിന് ഉള്ള് ഇല്ല എന്ന് സ്ഥിരപ്പെടുകയോ ഉണ്ടെങ്കിൽ ആ ഉള്ള് ശറയിൽ പരിഗണനീയമല്ല എന്ന് കർമശാസ്ത്ര പണ്ഡിതർ പറയുകയോ വേണം. രക്തസഞ്ചാരമുള്ള ഞരമ്പുകൾക്ക് ഉള്ള് ഉണ്ടെന്ന് വൈദ്യശാസ്ത്രം സമ്മതിച്ചതും അനുഭവം തെളിയിച്ചതുമായ സ്ഥിതിക്ക് വസ്തുത മറിച്ചാണ്.
അതിനാൽ ഇഞ്ചക്ഷൻ പോലെയുള്ളത് രാത്രിസമയങ്ങളിലേക്ക് മാറ്റി വെക്കലും നിർബന്ധിത സാഹചര്യത്തിൽ നോമ്പ് സമയത്ത് ഇഞ്ചക്ഷൻ എടുത്താൽ നോമ്പുകാരനെ പോലെ വൈകുന്നേരം വരെ തുടരുകയും പിന്നീട് ഒരു നോമ്പ് നോറ്റു വീട്ടുകയും ആണ് ചെയ്യേണ്ടത്.
_____________________
അവലംബം: ഫതാവാ മുഹ്യിസ്സുന്ന:

_____________________
   
👇തുഹ്‌ഫയിലെ ഇബാറത്ത്👇


وبخلاف الوصول لما لا يسمى جوفا كداخل مخ الساق ، أو لحمه بخلاف جوف آخر ، ولو بأمره لمن طعنه فيه ولا يضر سكوته مع تمكنه من دفعه ؛ إذ لا فعل له وإنما نزلوا تمكن المحرم من الدفع عن الشعر منزلة فعله ؛ لأنه في يده أمانة فلزمه الدفع عنها بخلاف ما هنا

تحفة المحتاج ٣/٤٠١




റമളാൻ  സംശയനിവാരണം ഭാഗം ⁦⁦3️⃣⁩⁦⁦7️⃣⁩🌹



ചോദ്യം👇🏻
 പുകവലികൊണ്ട് നോമ്പ് മുറിയുമോ

                     
✔️✔️✔️✔️✔️✔️✔️✔️✔️                                                 
 പുക നിരുപാധികം തടിയുളളതല്ല..അത് ഫത്ഹുൽ മുഈനിൽ പറഞ്ഞ നോമ്പ് മുറിയാത്ത രുചി,മണം പോലെ കേവലം അസറുകളിലൊന്നാണ്..അതേസമയം നമ്മുടെ നാടുകളിൽ പ്രസിദ്ധമായ  പുകയില ഉത്പന്നങ്ങളിൽ നിന്ന്  പുറത്ത് വരുന്ന പുക തടിയുളള ഇനം പുകയാണെന്ന് ഒട്ടനവധി ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം
ആയതിനാൽ പുകവലി നോമ്പ് മുറിക്കുന്നതാണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇🏻 ഇബാറത്ത് 👇🏻
 ﻭَﻣِﻦْ ﺍﻟْﻌَﻴْﻦِ ﺍﻟﺪُّﺧَﺎﻥُ ﺍﻟْﻤَﺸْﻬُﻮﺭُ
البجيرمي على الخطيب ٣/١٠٩

 حاشية الشرواني ٣/١٤٧

حاشيةاليجوري ١/٥٥٨

بغية المسترشدين ١/١٣٦

ജന്നതുല്‍മിന്ന ബുഹൂസുൽ മസാഇൽ ഗ്രൂപ്പ്
Www.Jannathulminna.Com


റമളാൻ  സംശയനിവാരണം ഭാഗം3️⃣⁩⁦⁦⁦8️⃣⁩🌹
✍🏻VMH വണ്ടൂർ


ചോദ്യം👇🏻
 തൊഴിലാളിയും നോമ്പും
==================
കഠിന ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് നോമ്പ് ഉപേക്ഷിക്കാം. ഇതാ ഇങ്ങനെ:
ഓരോ ദിവസവും നോമ്പെടുത്ത് കൊണ്ട് തന്നെ ജോലിയിൽ പ്രവേശിക്കുകയും പ്രയാസം കഠിനമാവുമ്പോൾ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.
(ജോലിക്ക് പോകാനുള്ളത് കൊണ്ട് നാളെ ഞാൻ നോമ്പെടുക്കുന്നില്ല എന്ന് മുൻകുട്ടി തീരുമാനിക്കാൻ പറ്റില്ല എന്ന് ചുരുക്കം)
ശാഫിഈ മദ്ഹബിൽ
ഇങ്ങനെ ഒരു മസ്അലഃ ഉണ്ടോ,അവൻ ഖളാഅ് വീട്ടേണ്ടതുണ്ടോ,മുദ്ദ് നൽകണോ❓

                     
  ✔️✔️✔️✔️✔️✔️✔️✔️✔️                                               
 ഉണ്ട്.ഫത്ഹുൽ മുഈനിലെ ഇബാറത്തിൽ നിന്ന് അത് സുവ്യക്തം.
അവൻ ഖളാഅ് വീട്ടൽ നിർബന്ധമാണ്.മുദ്ദ് നൽകേണ്ടതില്ല

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇബാറത്ത് 👇🏻

ويباح فطر في صوم واجب لخوف هلاك بالصوم من عطش او جوع وافتى الأذرعي بانه يلزم الحصادين اي ونحوهم تبييت النية كل ليلة ثم من لحقه منهم مشقة شديدة افطر والا فلا




ജന്നതുല്‍മിന്ന ബുഹൂസുൽ മസാഇൽ ഗ്രൂപ്പ്
Www.Jannathulminna.Com
👆🏻ഈ സൈറ്റ് സന്ദർശിച്ചാൽ ബാക്കി ഭാഗങ്ങളും ലഭ്യം...


റമളാൻ  സംശയനിവാരണം ഭാഗം ⁦⁦3️⃣⁩⁩⁦9️⃣⁩⁩⁩🌹


ചോദ്യം👇🏻
  തലവേദനക്കും  മറ്റും  വെളളംതിളപ്പിച്ച് വിക്സ്  ചേർത്ത് ആവി പിടിക്കുക പതിവുണ്ട് അത് നോമ്പ് മുറിക്കുമോ  ❓

                     
  ✔️✔️✔️✔️✔️✔️✔️✔️✔️
തടിയുള്ള എന്തെങ്കിലും  സാധനം(അൽപ്പമായാലും) തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിലൂടെ നോമ്പ് മുറിയുമെന്നും
തടി എന്നതിൽ രുചി,മണം,വായു പോലോത്ത അസറുകൾ പെടില്ല എന്നും  ഫത്ഹുൽ മുഈനിലുണ്ട്(ആ ഇബാറത്ത് താഴെ ഉണ്ട്)
കേവലം വായു അല്ല ആവി
ആവിയെ സംബന്ധിച്ച് പ്രത്യേക ഇബാറത്ത് കാണാനാവില്ല

പക്ഷെ
വെളളം തിളച്ച് ചൂടായാലുണ്ടാവുന്ന അതിസൂക്ഷ്മ ജലകണങ്ങളാണ് ആവി എന്നതിനാൽ അത്  ജലത്തിന്റെ പരിധിയിൽ പെടുമെന്നതിൽ സന്ദേഹമില്ല  ആയതിനാൽ
വിക്സ് വെച്ചും മറ്റുമുളള മനഃപൂർവ്വ ആവിപിടിക്കൽ മൂലം  നോമ്പ് മുറിയുന്നതാണ്.
(അറിയാതെ അടുക്കളയിൽ നിന്നും മറ്റും ഉളളിലേക്ക് കേറിയാൽ മുറിയില്ലെന്നതിൽ സംശയമില്ല)
👇🏻ഇബാറത്ത് ഫത്ഹുൽ മുഈൻ👇🏻
ويفطر بدخول عين وان قلت وخرج بالعين الأثر كوصول الطعم
فتح المعين

റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦4️⃣⁩⁩⁩⁦0️⃣⁩🌹
വുളുഇൽ വായിൽ വെള്ളം കോപ്ലിച്ച 
ശേഷം നാവിൽ നിലനിൽക്കുന്ന അസർ ഉള്ള ഉമിനീർ ഇറക്കിയാൽ നോമ്പ് ബാഥ്വിൽ ആവുമോ 🤔🤔

  ✔️✅ഉത്തരം  ✅ ✔️

ഇല്ല,അതിനെത്തൊട്ട് സൂക്ഷിക്കൽ പ്രയാസമായതിനാൽ അത് വിഴുങ്ങിയാൽ പ്രശ്നമില്ല 


( فائدة ) لا يضر بلع ريقه إثر ماء المضمضة وإن أمكنه مجه لعسر التحرز عنه ا

نهاية المحتاج
حاشية البجيرمي





റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦4️⃣⁩⁦1️⃣⁩🌹
റമളാൻ പകലിൽ ഒരു സ്ത്രീ നനവില്ലാതെ പ്രസവിച്ചാലും  നോമ്പ് ബാത്വിലാവുമോ 


അതെ, പ്രസവിക്കലോടെ (അത് എങ്ങനെയായാലും) നോമ്പ്  ഫസാദാവും 
فمنها الولادة فتفطر بها ولو جافا

كتاب العباب 
المحيط بمعظم نصوص الشافعي والأصحاب 

١/٣٣٩




റമളാൻ  സംശയനിവാരണം ഭാഗം ⁦⁦4️⃣⁦2️⃣⁩⁩🌹


ചോദ്യം👇🏻
സുറുമയിട്ടാലും കണ്ണിൽ മരുന്നുറ്റിച്ചാലും നോമ്പ് മുറിയുമോ

                     
✔️✔️✔️✔️✔️✔️✔️✔️✔️
   സുറുമയിടൽ ഖിലാഫുൽ ഔലാ 
ആണെന്ന് ഫത്ഹുൽ മുഈനിലുണ്ട്
എന്നാൽ സുറുമയിട്ടാൽ ഒരിക്കലും നോമ്പ് മുറിയില്ല..ജാഇസാണ്.അതിന്റെ രുചി തൊണ്ടയിലെത്തിയാൽ പ്പോലും നോമ്പ് മുറിയില്ല..കാരണം കണ്ണ് ജൗഫിൽ പെടില്ല                                ഇതേ ഹുക്മ് തന്നെയാണ്  മരുന്നുറ്റിക്കലിനും
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇🏻 ഇമാം ഇബ്നു ഹജർ തങ്ങളുടെ  തങ്ങളുടെ തുഹ്ഫഃയിലെ ഇബാറത്ത് 👇🏻
   🌹
ﻓﻼ ﻳﻀﺮ ﻭﺻﻮﻝ ﺍﻟﺪﻫﻦ ﺑﺘﺸﺮﺏ ﺍﻟﻤﺴﺎﻡ ‏) ﺟﻤﻊ ﺳﻢ ﺑﺘﺜﻠﻴﺚ ﺃﻭﻟﻪ ﻭﺍﻟﻔﺘﺢ ﺃﻓﺼﺢ ﻭﻫﻲ ﺛﻘﺐ ﻟﻄﻴﻔﺔ ﺟﺪﺍ ﻻ ﺗﺪﺭﻙ ﻛﻤﺎ ﻟﻮ ﻃﻠﻰ ﺭﺃﺳﻪ ﺃﻭ ﺑﻄﻨﻪ ﺑﻪ ، ﻭﺇﻥ ﻭﺟﺪ ﺃﺛﺮﻩ ﺑﺒﺎﻃﻨﻪ ﻛﻤﺎ ﻟﻮ ﻭﺟﺪ ﺃﺛﺮ ﻣﺎ ﺍﻏﺘﺴﻞ ﺑﻪ ‏( ﻭﻻ ﺍﻻﻛﺘﺤﺎﻝ ﻭﺇﻥ ﻭﺟﺪ ‏) ﻟﻮﻧﻪ ﻓﻲ ﻧﺤﻮ ﻧﺨﺎﻣﺘﻪ ﻭ ‏( ﻃﻌﻤﻪ ‏) ﺃﻱ : ﺍﻟﻜﺤﻞ ‏( ﺑﺤﻠﻘﻪ ‏) ؛ ﺇﺫ ﻻ ﻣﻨﻔﺬ ﻣﻦ ﻋﻴﻨﻪ ﻟﺤﻠﻘﻪ ﻓﻬﻮ ﻛﺎﻟﻮﺍﺻﻞ ﻣﻦ ﺍﻟﻤﺴﺎﻡ

تحفة
٣/٤٠٣



ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦4️⃣⁩⁩⁩⁦3️⃣⁩🌹


ചോദ്യം👇🏻

നോമ്പുകാരൻ ഉച്ചക്ക് ശേഷം മിസ് വാക് ചെയ്യൽ കറാഹത്ത് ആണല്ലോ..എന്നാൽ വായ്നാറ്റം,വായപ്പകർച്ച പോലോത്ത കാരണമുണ്ടായാലോ

                     
 ✔️✔️✔️✔️✔️✔️✔️✔️✔️
നോമ്പുകാരന് ഉച്ചക്ക് ശേഷം അസ്തമയം വരെ മിസ് വാക് ചെയ്യൽ കറാഹത്ത് ആണ്(ഉറക്കം കൊണ്ടോ, മറന്ന് വെറുക്കപ്പെട്ട വാസനയുളളത് ഭക്ഷിച്ചത് കോണ്ടോ വായ പകർച്ചയായാലും ശരി)
എന്നാൽ  ഉറക്കം കൊണ്ടോ മറ്റോ വായ പകർച്ചയായാൽ മിസ് വാക് സുന്നത്താണെന്ന് പ്രബലരായ ഒരുകൂട്ടം പണ്ഡിതർ പറഞ്ഞിട്ടുണ്ട്
(ഫത്ഹുൽ മുഈൻ)

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻


ജന്നതുല്‍മിന്ന ബുഹൂസുൽ മസാഇൽ ഗ്രൂപ്പ്
Www.Jannathulminna.Com


👆🏻ഈ സൈറ്റ് സന്ദർശിച്ചാൽ ബാക്കി ഭാഗങ്ങളും ലഭ്യം...
👇🏻ഫത്ഹുൽ മുഈനിലേ ഇബാറത്ത്  👇🏻
 ويكره السواك بعد زوال وقبل غروب وان نام او اكل كريها ناسيا وقال جمع لم يكره بل يسن أن تغير الفم بنحو نوم

فتح المعين
ജന്നതുൽമിന്ന  റമളാൻ  സംശയനിവാരണം ഭാഗം⁦⁦4️⃣⁩⁦4️⃣⁩

❓️നോമ്പുകാരൻ മുങ്ങിക്കുളിക്കലിന്റെ വിധിയെന്താണ് 🤔
✔️✔️✔️✔️✔️✔️✔️✔️✔️
സാധാരണ യിൽ വെള്ളം ഉള്ളിലേക്ക് കേറുന്നവനെങ്കിൽ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ് രണ്ടായാലും തുറക്കപ്പെട്ട ദ്വാരത്തിലൂടെ വെള്ളം ഉള്ളിലേക്ക് കടന്നാൽ നോമ്പ് ബാഥ്വിലാവുന്നതാണ് 


لو عرف من عادته أنه يصل الماء إلى جوفه من ذلك لو انغمس ولا يمكنه التحرز عن ذلك حرم عليه الانغماس
(ബുജൈരിമി) ജന്നതുൽമിന്ന  റമളാൻ  സംശയനിവാരണം ഭാഗം ⁦⁦4️⃣⁩⁦5️⃣⁩🌹


ചോദ്യം👇🏻
 സ്വപ്നസ്ഖലനം മൂലമോ,മറയോട് കൂടി ഭാര്യയെ ചുംബിച്ചകാരണം സ്ഖലിച്ചത് കൊണ്ടോ,നോട്ടം കൊണ്ടോ ചിന്ത കൊണ്ടോ സ്ഖലിച്ചാലോ നോമ്പ് ബാത്വിലാവുമോ❓

                     
✔️✔️✔️✔️✔️✔️✔️✔️✔️                                                   
ഇല്ല..കാരണം അത്തരം സന്ദർഭങ്ങളിൽ മുബാശറത്(തൊലിതമ്മിൽ ഇണങ്ങിച്ചേരലില്ല)
അതേസമയം
മറയുണ്ടെങ്കിലും ഭാര്യയെ ചുംബിക്കൽ പോലോത്ത വികാരങ്ങളെ തൊട്ട് പിടിച്ച് നിൽക്കൽ സുന്നത്താണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇🏻ഫത്ഹുൽ മുഈനിലെ ഇബാറത്ത് 👇🏻
فلو ضم امرأة او قبلها بلا ملامسة بدن بل بحائل بينهما فانزل لم يفطر لانتفاء المباشرة كالإحتلام والانزال بنظر وفكر
فتح المعين

Www.Jannathulminna.Com


 
ജന്നതുല്‍മിന്ന ബുഹൂസുൽ മസാഇൽ ഗ്രൂപ്പ്
Www.Jannathulminna.Com
👆🏻ഈ സൈറ്റ് സന്ദർശിച്ചാൽ ബാക്കി ഭാഗങ്ങളും ലഭ്യം...


ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦4️⃣⁩⁦⁦6️⃣⁩🌹


ചോദ്യം👇🏻
 മനിയ്യ് പുറപ്പെടീക്കൽ കൊണ്ടോ,മനഃപൂർവ്വം ഭക്ഷിക്കൽ കൊണ്ടോ നോമ്പ് ഫസാദാക്കിയാൽ കഫ്ഫാറത്ത് നൽകേണ്ടതുണ്ടോ❓

                     
✔️✔️✔️✔️✔️✔️✔️✔️✔️                                                   
 വേണ്ട ജിമാഅ്(സംയോഗം )കൊണ്ട് നോമ്പ് ഫസാദാക്കിയവർക്കാണത് നിർബന്ധം

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഫത്ഹുൽ മുഈനിലെ ഇബാറത്ത് 👇🏻
ويجب على من افسده اي صوم رمضان بجماع لا باستمناء واكل كفارة معه اي مع القضاء

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦4️⃣⁩⁦⁦7️⃣⁩🌹

വലിയ അശുദ്ധിയെത്തൊട്ട് ശുദ്ധിയാവാൻ കുളിക്കുമ്പോൾ വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് ബാത്വിലാവുമോ 

മുങ്ങിക്കുളിയല്ലെങ്കിൽ വെള്ളം അകത്തേക്ക് കടന്നാലും നോമ്പ് മുറിയുകയില്ല

(സ്വുബ്ഹിക്ക് മുമ്പ് കുളിക്കാൻ സൗകര്യം ലഭിച്ചിരുന്നുവെങ്കിലും ശരി)

ولا يفطر بسبق ماء جوف مغتسل عن) نحو (جنابة) كحيض ونفاس إذا كان الاغتسال (بلا انغماس) في الماء

 فلو غسل أذنيه في الجناية فسبق الماء من إحداهما لجوفه : لم يفطر، وإن أمكنه إمالة رأسه أو الغسل قبل الفجر



فتح المعين

തറാവീഹ്&വിത്ർ  മസ് അലകൾ 

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦4️⃣⁩⁦⁦8️⃣⁩⁩🌹

ചോദ്യം👇🏻
 വിത് റിന് മുമ്പ് ചില സ്ഥലങ്ങളിൽالصلوة جامعةഎന്നും ചിലസ്ഥലങ്ങളിൽاوترو رحمكم اللهഎന്നും പറയുന്നു..ഏത് വാചകമാണ് നല്ലത്,തറാവീഹിന് മുമ്പും പറയേണ്ടതുണ്ടോ

                     
  ✔️✔️✔️✔️✔️✔️✔️✔️✔️
  ജനങ്ങൾ ഒരുമിച്ചുകൂടുന്ന ഏതുനിസ്കാരത്തിനു മുമ്പും الصلوة جامعةപറയലാണ് സുന്നത്തും ഏറ്റവും നല്ലതും അതാണ് ശാഫിഈ ഇമാം ഉമ്മിൽ പറഞ്ഞിട്ടുളളത്.
സമാനമായ മറ്റുവചനങ്ങളും കുഴപ്പമില്ലെന്ന് മഹാൻ തന്നെ പറയുന്നുമുണ്ട്..
ആയതിനാൽ ഏറ്റവും നല്ലത് الصلوة جامعةആണ്..മറ്റുളളവയും ആവാം..
വിത് റിനു മാത്രമല്ല തറാവീഹിനും ഇത് സുന്നത്താണെന്ന് കൂടി മനസ്സിലാക്കുക                               
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇🏻 ഇമാം നവവി തങ്ങളുടെ മജ്മൂഇലെ ഇബാറത്ത് 👇🏻
   🌹
ﻗﺎﻝ ﺍﻟﺸﺎﻓﻌﻲ ﻭﺍﻷﺻﺤﺎﺏ : ﻭﻳﺴﺘﺤﺐ ﺃﻥ ﻳﻘﺎﻝ : ﺍﻟﺼﻼﺓ ﺟﺎﻣﻌﺔ ; ﻟﻤﺎ ﺫﻛﺮﻧﺎﻩ ﻣﻦ ﺍﻟﻘﻴﺎﺱ ﻋﻠﻰ ﺍﻟﻜﺴﻮﻑ ﻗﺎﻝ ﺍﻟﺸﺎﻓﻌﻲ ﻓﻲ ﺍﻷﻡ : ﻭﺃﺣﺐ ﺃﻥ ﻳﺄﻣﺮ ﺍﻹﻣﺎﻡ ﺍﻟﻤﺆﺫﻥ ﺃﻥ ﻳﻘﻮﻝ ﻓﻲ ﺍﻷﻋﻴﺎﺩ , ﻭﻣﺎ ﺟﻤﻊ ﺍﻟﻨﺎﺱ ﻣﻦ ﺍﻟﺼﻼﺓ : " ﺍﻟﺼﻼﺓ ﺟﺎﻣﻌﺔ " ﺃﻭ " ﺍﻟﺼﻼﺓ " ﻗﺎﻝ : ﻭﺇﻥ ﻗﺎﻝ : " ﻫﻠﻢ ﺇﻟﻰ ﺍﻟﺼﻼﺓ " ﻟﻢ ﻧﻜﺮﻫﻪ ﻭﺇﻥ ﻗﺎﻝ : " ﺣﻲ ﻋﻠﻰ ﺍﻟﺼﻼﺓ " ﻓﻼ ﺑﺄﺱ ، ﻭﺇﻥ ﻛﻨﺖ ﺃﺣﺐ ﺃﻥ ﻳﺘﻮﻗﻰ ﺫﻟﻚ ﻷﻧﻪ ﻣﻦ ﻛﻼﻡ ﺍﻷﺫﺍﻥ ، ﻭﺃﺣﺐ ﺃﻥ ﻳﺘﻮﻗﻰ ﺟﻤﻴﻊ ﻛﻼﻡ ﺍﻷﺫﺍﻥ " ﺍﻧﺘﻬﻰ .
" ﺍﻟﻤﺠﻤﻮﻉ " ‏
(5/320)


ജന്നതുൽമിന്ന  റമളാൻ  സംശയനിവാരണം ഭാഗം ⁦⁦4️⃣⁩⁦⁦⁦9️⃣⁩🌹

വിത്റിനു ശേഷം മൂന്ന് തവണ പറയൽ സുന്നത്തായ ദിക്റേത്,മൂന്നാമത്തേതിൽ ശബ്ദം ഉയർത്തലും സുന്നത്താണോ🤔
✔️✔️✔️✔️✔️✔️✔️✔️✔️
سبحان الملك القدوس  ആണാ ദിക്റ് ,അതെ സുന്നത്താണ്
👇🏻👇🏻ഇബാറത്ത് 
يستحب أن يقول بعد الوتر ثلاث مرات : سبحان الملك القدوس " " المجموع شرح المهذب " (4/ 16)،
(قوله: وأن يقول إلخ) أي ويسن أن يقول بعد الوتر ثلاثا: سبحان الملك القدوس. لما رواه أبو داود   والترمذي عن أبي بن كعب قال: كان رسول الله (ص) إذا سلم في الوتر قال سبحان الملك القدوس، ثلاث مرات يرفع في الثالثة صوته

إعانة الطالبين ١/٢٩١

ജന്നതുൽമിന്ന  റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦5️⃣⁩⁦0️⃣⁩🌹

ചോദ്യം👇🏻
ഇശാഅ് നിസ്കരിക്കുന്നവൻ താറാവീഹ് നിസ്കരിക്കുന്നവനെ തുടർന്നാൽ സ്വഹീഹാവുമോ,ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ,നിസ്കാരരൂപം വിശദീകരിക്കാമോ

                     
✔️✔️✔️✔️✔️✔️✔️✔️✔️                                                  
 തുടർന്നാൽ നിസ്കാരം
സ്വഹീഹാവുന്നതും ജമാഅത്തിന്റെ പ്രതിഫലം ലഭ്യമാവുന്നതുമാണ്.
ളുഹ്റ് നിസ്കരിക്കുന്നവൻ  സ്വുബ്ഹി നിസ്കരിക്കുന്നവനെ  തുടരുന്നരൂപം തന്നെയാണിവിടെയും(ഇമാം സലാം വീട്ടിയാൽ എഴുന്നേറ്റ് ബാക്കി റക്അതുകൾ പൂർത്തീകരിക്കുക)


👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇🏻ഇബാറത്തുകൾ👇🏻

قال الرملي الكبير
(تَحْصُلُ لَهُ فَضِيلَةُ الْجَمَاعَةِ بِصَلَاتِهِ الْعِشَاءَ، أَوْ نَحْوَهَا خَلْفَ التَّرَاوِيحِ وَعَكْسُهُ)

حاشية اسنى المطالب



صَلَاةُ الْعِشَاءِ خَلْفَ مَنْ يُصَلِّي التَّرَاوِيحَ كَمَا لَوْ اقْتَدَى فِي الظُّهْرِ بِالصُّبْحِ، فَإِذَا سَلَّمَ الْإِمَامُ قَامَ إلَى بَاقِي صَلَاتِهِ، وَالْأَوْلَى أَنْ يُتِمَّهَا مُنْفَرِدًا، فَإِنْ اقْتَدَى بِهِ ثَانِيًا فِي رَكْعَتَيْنِ أُخْرَيَيْنِ مِنْ التَّرَاوِيحِ جَازَ كَمُنْفَرِدٍ اقْتَدَى فِي أَثْنَاءِ صَلَاتِهِ بِغَيْرِهِ)


(ശർ വാനി)

Www.Jannathulminna.Com

👆🏻ബാക്കി ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിന്റെ ഈ വെബ്സൈറ്റിൽ



ജന്നതുല്‍മിന്ന റമളാൻ സംശയനിവാരണം ഭാഗം ⁦⁦5️⃣⁩⁦⁦1️⃣⁩⁩🌹


ചോദ്യം👇🏻
 തറാവീഹിൽ ഇമാം സൂറത്ത് ഒതുന്നതിനിടക്ക് എനിക്ക് ഫാതിഹ ഓതാൻ ടൈം ലഭിക്കുന്നില്ല..അതിനാൽ എനിക്ക് ഇമാമിനൊപ്പം ഫാതിഹ ഓതാമോ❓

✔️✔️✔️✔️✔️✔️✔️✔️✔️                     
      
ഏറ്റവും അഫ്ളൽ ഇമാമിന് ശേഷം ഫാതിഹ ഓതലാണ്
ഇമാമിനൊപ്പം ഓതൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന കറാഹത്താണ്

അതിനാൽ നിങ്ങൾക്ക് ഇമാമിന് തൊട്ടുപിന്നിലായി(മുഖാറനത് അഥവാ ഒപ്പമാവാതെ)
ഓതാവുന്നതാണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇🏻 ഇബാറത്ത് ഓഫ് തുഹ്ഫഃ&ഖല്യൂബി👇🏻
فان قارنه ) في الأفعال٠٠٠٠٠٠٠٠٠٠٠٠أو والأقوال٠٠٠٠٠٠(لم يضر) نعم تكره المقارنة٠٠٠٠٠٠٠٠ ( تحفه2/403

ثم المقارنة في الأفعال) اى المطلوب فيها عدمها ومثلها  الاقوال المطلوب فيها ذلك (مكروهة مفوتة فضيلة الجماعة)
 القليوبي1/247
*ജന്നതുല്‍മിന്ന ബുഹൂസുൽ മസാഇൽ ഗ്രൂപ്പ്*
Www.Jannathulminna.Com
👆🏻ഈ സൈറ്റ് സന്ദർശിച്ചാൽ ബാക്കി ഭാഗങ്ങളും ലഭ്യം...



ജന്നതുൽമിന്ന  റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦5️⃣⁩⁦2️⃣⁩🌹


ചോദ്യം👇🏻

തറാവീഹിൽ ഓരോ രണ്ട് റക്അതുകൾക്ക് ശേഷം സലാം വീട്ടലാണല്ലോ പതിവ്,എന്നാൽ രണ്ടിൽ സലാം വീട്ടാതെ നാലിൽ സലാം വീട്ടുന്ന രീതി(നാല് റക്അത്ത് ഒറ്റയടിക്ക്)
അനുവദനീയം ആണോ

                     
✔️✔️✔️✔️✔️✔️✔️✔️✔️
തറാവീഹിന്റെ ഓരോ ഈ രണ്ട് റക്അതുകളിലും സലാം വീട്ടൽ നിർബന്ധമാണ്
ഒരു സലാം കൊണ്ട് നാല് റക്അതുകൾ,നിസ്കരിച്ചാൽ സ്വഹീഹാവില്ല എന്ന് ഫത്ഹുൽ മുഈനിലുണ്ട്
(ഇബാറത്ത് താഴെ)
എന്നാൽ ളുഹായിലും വിത് റിലും ളുഹ്റിന്റെ അസ്വ് റിന്റേയും സുന്നത്ത് നിസ്കാരങ്ങളിലും ആവാം
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻


ജന്നതുല്‍മിന്ന ബുഹൂസുൽ മസാഇൽ ഗ്രൂപ്പ്
Www.Jannathulminna.Com
👆🏻ഈ സൈറ്റ് സന്ദർശിച്ചാൽ ബാക്കി ഭാഗങ്ങളും ലഭ്യം...
👇🏻ഫത്ഹുൽ മുഈനിലേ ഇബാറത്ത്👇🏻
 ويجب التسليم من كل ركعتين فلو صلى اربعا منها بتسليمة لم تصح بخلاف سنة الظهر والعصر والضحى والوتر
(ഫത്ഹുൽ മുഈൻ)


🌹ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦5️⃣⁩⁦3️⃣⁩🌹
✍🏻VMH വണ്ടൂർ

Www.Jannathulminna.Com

ചോദ്യം👇🏻

തറാവീഹിന്റെ  നിയ്യത്ത് വിഷയത്തിൽ പലരും പല അഭിപ്രായം പറയുന്നു എങ്ങനെയെന്നൊന്ന് വിശദീകരിക്കാമോ❓

                     
 ✔️✔️✔️✔️✔️✔️✔️✔️✔️
ശാഫിഈ മദ്ഹബിലെ പ്രബലപണ്ഡിതർക്കിടയിൽ തന്നെ ഈ വിഷയത്തിൽ ഖിലാഫുണ്ട്
എണ്ണം നിർണ്ണയിക്കാതെ നിയ്യത്ത് ശരിയാവില്ലെന്നാണ് റംലി ഇമാമടക്കം ചിലപണ്ഡിതരുടെ അഭിപ്രായം
എന്നാൽ അത് നിർബന്ധമില്ല സുന്നത്തേ ഉളളൂ എന്നാണ് ഇബ്നുഹജർതങ്ങളുടേയും മഖ്ദൂം തങ്ങളുടെയും മറ്റും അഭിപ്രായം
ഇതാണ് മുഅ്തമദെന്ന് ഇആനതിൽ ബകരി തങ്ങളും ഹാശിയതുശ്ശർ വാനിയിൽ ശർ വാനി ഇമാമും പറയുന്നു
അത് കൊണ്ട് തറാവീഹ് ഞാൻ നിസ്കരിക്കുന്നു എന്ന് തന്നെ മതി..
അതേ സമയം
ശരിയാവില്ലെന്ന് പറഞ്ഞ പണ്ഡിതരോട് യോജിക്കാനും എണ്ണം നിർണ്ണയിക്കൽ സുന്നത്താണെന്നതിൽ ഒരു ഖിലാഫുമില്ലെന്നതിനാൽ നിയ്യത്തിൽ ഈ സുന്നത്തടക്കം എല്ലാ സുന്നതുകളും കൊണ്ട് വരാനും ഏറ്റവും നല്ലത്
തറാവീഹ് രണ്ട് റക്അത് എന്നോ,തറാവീഹിന്റെ രണ്ട് റക്അത് എന്നോ
നിയ്യത്ത് ചെയ്യലാണ്

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

👇🏻ശർ വാനിയിലേയും ഇആനതിലേയും ഇബാറത്തുകൾ👇🏻
(ﻗﻮﻟﻪ: ﻭﻳﻨﻮﻱ ﺑﻬﺎ اﻟﺘﺮﻭاﻳﺢ ﺇﻟﺦ) ﺃﻱ ﻭﻳﻨﻮﻱ ﻓﻲ ﺻﻼﺓ اﻟﺘﺮﻭاﻳﺢ، ﺃﻭ ﻳﻨﻮﻱ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ﻭﺃﻓﺎﺩ ﺑﺬﻟﻚ ﺃﻧﻪ ﻻ ﺑﺪ ﻣﻦ اﻟﺘﻌﻴﻴﻦ ﻓﻲ اﻟﻨﻴﺔ.
ﻭﻇﺎﻫﺮ ﻛﻼﻣﻪ ﺃﻧﻪ ﻻ ﻳﺸﺘﺮﻁ اﻟﺘﻌﺮﺽ ﻟﻠﻌﺪﺩ ﻓﻴﻬﺎ، ﻭﻫﻮ اﻟﻤﻌﺘﻤﺪ، ﻷﻥ اﻟﺘﻌﺮﺽ ﻟﻠﻌﺪﺩ ﻻ ﻳﺠﺐ.
ﻛﻤﺎ ﻟﻮ ﻗﺎﻝ: ﺃﺻﻠﻲ اﻟﻈﻬﺮ ﺃﻭ اﻟﻌﺼﺮ.
(إعانة 1/306)
(ﻗﻮﻟﻪ: ﻭﺃﻥ ﻳﻨﻮﻱ اﻟﺘﺮاﻭﻳﺢ ﺇﻟﺦ) ﻛﺎﻟﺼﺮﻳﺢ ﻓﻲ ﻛﻔﺎﻳﺔ ﺇﻃﻼﻕ اﻟﺘﺮاﻭﻳﺢ ﺃﻭ ﻗﻴﺎﻡ ﺭﻣﻀﺎﻥ ﺑﺪﻭﻥ ﺗﻌﺮﺽ ﻟﻌﺪﺩ ﺧﻼﻓﺎ ﻟﻈﺎﻫﺮ اﻟﻨﻬﺎﻳﺔ، ﻭاﻟﻤﻐﻨﻲ ﻋﺒﺎﺭﺗﻬﻤﺎ ﻭﻻ ﺗﺼﺢ ﺑﻨﻴﺔ ﻣﻄﻠﻘﺔ ﻛﻤﺎ ﻓﻲ اﻟﺮﻭﺿﺔ ﺑﻞ ﻳﻨﻮﻱ ﺭﻛﻌﺘﻴﻦ ﻣﻦ اﻟﺘﺮاﻭﻳﺢ ﺃﻭ ﻣﻦ ﻗﻴﺎﻡ ﺭﻣﻀﺎﻥ. اﻩـ.
ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ ﻣ ﺭ ﺑﻞ ﻳﻨﻮﻱ ﺭﻛﻌﺘﻴﻦ ﺇﻟﺦ ﻗﻀﻴﺘﻪ ﺃﻧﻪ ﻟﻮ ﻟﻢ ﻳﺘﻌﺮﺽ ﻟﻌﺪﺩ ﺑﻞ ﻗﺎﻝ ﺃﺻﻠﻲ ﻗﻴﺎﻡ ﺭﻣﻀﺎﻥ ﺃﻭ ﻣﻦ ﻗﻴﺎﻡ ﺭﻣﻀﺎﻥ ﻟﻢ ﺗﺼﺢ ﻧﻴﺘﻪ ﻭﻳﻨﺒﻐﻲ ﺧﻼﻓﻪ؛ ﻷﻥ اﻟﺘﻌﺮﺽ ﻟﻠﻌﺪﺩ ﻻ ﻳﺠﺐ ﻭﺗﺤﻤﻞ ﻧﻴﺘﻪ ﻋﻠﻰ اﻟﻮاﺟﺐ ﻓﻲ اﻟﺘﺮاﻭﻳﺢ ﻭﻫﻮ ﺭﻛﻌﺘﺎﻥ ﻛﻤﺎ ﻟﻮ ﻗﺎﻝ ﺃﺻﻠﻲ اﻟﻈﻬﺮ ﺃﻭ اﻟﺼﺒﺢ ﺣﻴﺚ ﻗﺎﻟﻮا ﻓﻴﻪ ﺑﺎﻟﺼﺤﺔ ﻭﺗﺤﻤﻞ ﻋﻠﻰ ﻣﺎ ﻳﻌﺘﺒﺮ ﻓﻴﻪ ﻣﻦ اﻟﻌﺪﺩ ﺷﺮﻋﺎ ﻭﻫﻮ ﻇﺎﻫﺮ اﻩـ ﻋﺒﺎﺭﺓ اﻟﺒﺼﺮﻱ ﻳﺘﺮﺩﺩ اﻟﻨﻈﺮ ﻓﻴﻤﺎ ﻟﻮ ﻧﻮﻯ اﻟﺘﺮاﻭﻳﺢ ﺃﻭ ﻗﻴﺎﻡ ﺭﻣﻀﺎﻥ ﻭﺃﻃﻠﻖ ﻫﻞ ﻳﺼﺢ ﻭﻳﺄﺗﻲ ﺑﺮﻛﻌﺘﻴﻦ ﻛﻤﺎ ﻳﺼﺢ اﻹﻃﻼﻕ ﻓﻲ اﻟﻮﺗﺮ ﻛﻤﺎ ﺗﻘﺪﻡ ﺃﻭ ﻻ ﺑﺪ ﻣﻦ اﻟﺘﻌﺮﺽ ﻟﻠﻌﺪﺩ ﻛﺮﻛﻌﺘﻴﻦ ﻣﻦ اﻟﺘﺮاﻭﻳﺢ ﻣﺜﻼ ﻭﻳﻔﺮﻕ ﺑﻴﻨﻬﻤﺎ ﺃﻱ اﻟﻮﺗﺮ ﻭاﻟﺘﺮاﻭﻳﺢ، ﻗﻀﻴﺔ ﺻﻨﻴﻊ اﻟﺘﺤﻔﺔ..

(شرواني)

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦5️⃣⁩⁩⁦4️⃣⁩🌹

വിത്ർ        നിസ്‌കാരം രണ്ട്  റക്അത്ത് എന്ന്    കരുതിയാൽ സ്വഹീഹാകുന്നതല്ല; മറിച്ച്  " വിത്റിൽ നിന്ന് രണ്ട്   റക്അത്ത് " എന്ന് തന്നെ കരുതണം      എന്ന് ചിലർ പറയുന്നു 
ശ രിയാണോ  🤔 

   ✔️✔️✔️✔️✔️✔️✔️✔️✔️                 
  🔴 ശരിയല്ല. കാരണം വിത്റിൽ റക്അത്തിന്റെ എണ്ണത്തിനെ കരുതാതെ أصلی الوتر എന്നോ, أصلی سنة  الوتر എന്നോ കരുതി ഒരാൾ നിസ്കരിച്ചാൽ അയാളുടെ നിസ്കാരം സ്വഹീഹാകുമെന്നും അയാൾക്ക് ഉദ്ദേശിച്ച അത്രയും നിസ്കരിക്കാമെന്നുമാഇബ്നു ഹജർ (റ) പറഞ്ഞത് (പക്ഷെ 11 നേക്കാൾ കൂടരുത്) قال في التحفة: ولو أحرم بالوتر ولم ينو عددا صح واقتصر على ما شاء منه على الأوجه : (തുഹ്ഫ: 2 /225) ഇപ്രകാരം ഫത്ഹുൽ മുഈൻ ( പേജ്: 104 ) ലും കാണാം. അപ്പോൾ വിത്റ് നിസ്കാരത്തിൽ "വിത്റിൽ നിന്ന് രണ്ട് റക്അത് " എന്നോ, "വിത്റ് രണ്ട് റക്അത്ത് " എന്നോ ഒന്നും തന്നെ കരുതൽ നിർബന്ധമില്ലെന്ന് വ്യക്തമായി. എന്നാൽ ഇമാം റംലി പറയുന്നത്: മേൽ പറഞ്ഞ രൂപത്തിൽ നിയ്യത്ത് വെച്ചാൽ മൂന്ന് റക്അത്ത് നിസ്കരിക്കാം കാരണം അത് أدنى الكمال  ആണ്٠ എന്നാൽ മേൽ പറഞ്ഞ നിയ്യത്ത് കൊണ്ട് ഒരു റക്അത്തേ നിസ്കരിക്കാൻ പറ്റു എന്നും, ഈരണ്ട് റക്അതായി വിതർ നിസ്കരിക്കണമെങ്കിൽ أصلى سنة الوتر എന്നോ, أصلى مقدمة الوتر എന്നോ, أصلى ركعتين من الوتر എന്നോ, കരുതണമെന്നുമാണ് ഖതീബു ശർബീനിയുടെ വീക്ഷണം. ചുരുക്കത്തിൽ തറാവീഹ് നിസ്കാരത്തിന് നിയ്യത് ചെയ്യുമ്പോൾ "മുത്ലഖായ നിയ്യത്ത്" കൊണ്ട് (റക്അതിനെ കുറിച്ച് തീരെ പരാമർഷിക്കാതെ) മതിയാകുമോ, ഇല്ലേ എന്ന വിഷയത്തിൽ ഇബ്നു ഹജറിന്റെയും ഇമാം റംലിയുടേയും ഇടയിൽ അഭിപ്രായ വിത്യാസം നിലനിൽക്കുന്നുണ്ട്. മതിയാകുമെന്നൊണ് ഇബ്നു ഹജറിന്റെ വീക്ഷണം അഥവാ        أصلي ركعتين من التراويح എന്ന് കരുതൽ നിർബന്ധമില്ല. എന്നാൽ ഇമാം റംലി അങ്ങനെ കരുതണമെന്ന  പക്ഷക്കാരനാണ് അഥവാ أصلى التراويح എന്നോ أصلي قيام رمضان എന്നോ കരുതിയാൽ മതിയാകുന്നതല്ല.   ഇത് പോലെ വിത്റ് നിസ്കാരത്തിന്റെ നിയത്തിലും ഇബ്നു ഹജറിന്റെയും മറ്റുള്ളവരുടേയും ഇടയിൽ അഭിപ്രായാന്തരം ഉണ്ട്. അഥവാ റക്അതിനെ കരുതാതെ أصلى الوتر എന്നോ أصلي سنة الوتر എന്നോ കരുതിയാൽ പതിനൊന്നിൽ കൂടാത്ത രൂപത്തിൽ (ഒരു റക്അത്തോ, രണ്ട് റക്അത്തോ, മുന്നോ, നാലോ .......... ) എത്ര വേണമെങ്കിലും നിസ്കരിക്കാം എന്നാണ് ഇബ്നു ഹജറിന്റെ വീക്ഷണം. എന്നാൽ റംലി ഇമാം പറയുന്നത് أصلى الوتر എന്ന് മാത്രം കരുതിയ വ്യക്തിക്ക് മൂന്ന് റക്അത്ത്  നിസ്കരിക്കാം കാരണം അതാണല്ലോ أدنى الكمال . ഖതീബ് ശർബീനിയുടെ വീക്ഷണ പ്രകാരം റക്അത് കരുതാതെ أصلي الوتر എന്ന് കരുതിയാൽ ഒരു റക്അത്തേ നിസ്കരിക്കാൻ പറ്റൂ എന്നും, ഇരട്ടയായി (2,4, 6, 8, 10) എന്നിങ്ങനെ നിസ്കരിക്കാൻ പാടിലെന്നും അങ്ങനെ നിസ്കരിക്കണമെങ്കിൽ أصلى مقدمة الوتر എന്നോ أصلى سنة الوتر എന്നോ, أصلي ركعتين من الوتر എന്നോ നിയ്യത്ത് ചെയ്യണമെന്നുമാണ്. ഇത് തന്നെ زكريا الأنصاري ടേയും പക്ഷം. യഥാർത്ഥത്തിൽ ഇത് നവവി ഇമാമിന്റെ തന്നെ വിത്യസ്ത കിതാബുകളിലുള്ള ترجيح ൽ വന്ന വിത്യാസമാണ്            

ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦⁦5️⃣⁩⁦5️⃣⁩
ഫർള് ഖളാഉള്ളവൻ അത്യാവശ്യ കാര്യങ്ങൾക്കുള്ള സമയമൊഴിച്ച് ബാക്കിയെല്ലാ സമയവും സുന്നത്ത് പോലും നിസ്കരിക്കാതെ ഖളാഅ് വീട്ടാൻ വിനിയോഗിക്കണമെന്നല്ലേ..അപ്പോൾ ഖളാഉള്ളവന് തറാവീഹ് നിസ്കരിക്കാമോ🤔
✔️✔️✔️✔️✔️✔️✔️✔️✔️
അതേ അത് തന്നെയാണ് നമ്മുടെ മദ്ഹബിലെ പ്രബലം
ഖളാഉള്ളവൻ സുന്നത്ത് നിസ്കരിക്കൽ ഹറാമാണ് 
وَمَنْ عليه فَوَائِتُ، فَإِنْ كانت فَائِتَةً بِعُذْرٍ جَازَ له قَضَاءُ النَّوَافِلِ مَعَهَا سَوَاءٌ الرَّاتِبَةُ وَغَيْرُهَا، وَإِنْ كانت فَاتَتْ بِغَيْرِ عُذْرٍ لم يَجُزْ له فِعْلُ شَيْءٍ من النَّوَافِلِ قبل قَضَائِهَا، لِأَنَّهُ وَاجِبٌ عليه فَوْرًا وَبِصَرْفِ الزَّمَنِ لِلنَّوَافِلِ تَفُوتُ الْفَوْرِيَّةُ فَلَزِمَهُ الْمُبَادَرَةُ لِقَضَائِهَا وَهِيَ لَا تُوجَدُ إلَّا إنْ صَرَفَ لها جَمِيعَ زَمَنِهِ فَيَجِبُ على من عليه فَوَائِتُ بِغَيْرِ عُذْرٍ أَنْ يَصْرِفَ جَمِيعَ زَمَنِهِ إلَى قَضَائِهَا وَلَا يَسْتَثْنِيَ من ذلك إلَّا الزَّمَنَ الذي يَحْتَاجُ إلَى صَرْفِهِ فِيمَا لَا بُدَّ منه من نَحْوِ نَوْمِهِ وَتَحْصِيلِ مُؤْنَتِهِ وَمُؤْنَةِ من تَلْزَمُهُ مُؤْنَتُهُ، وَهَذَا ظَاهِرٌ وَإِنْ لم يَذْكُرُوهُ، لِأَنَّهُ إذَا لَزِمَهُ الْقَضَاءُ فَوْرًا كان مُخَاطَبًا بِهِ خِطَابًا إيجَابِيًّا إلْزَامِيًّا في كل لَحْظَةٍ، فما اُضْطُرَّ لِصَرْفِهِ في غَيْرِ ذلك يعُذْرٍ في التَّأْخِيرِ بِقَدْرِهِ، وما لم يُضْطَرَّ لِصَرْفِهِ في شَيْءٍ يَجِبُ عليه صَرْفُهُ في ذلك الْوَاجِبِ عليه الْفَوْرِيِّ، وَإِلَّا كان عَاصِيًا آثِمًا بِالتَّأْخِيرِ، كما أَنَّهُ عَاصٍ آثِمٌ بِالتَّرْكِ وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ بِالصَّوَابِ

فتاوى الكبرى


എന്നാൽ ഫർള് നിസ്കാരം ഖളാ: ഉള്ള വ്യക്തിയെ റമളാനിൽ തറാവീഹ് നിസ്കാരത്തിൽ നിന്ന് വിലക്കിയാൽ അയാൾ ഫർള് നിസ്കാരം ഖളാ: വീട്ടാൻ സന്നദ്ധനാകാതെ ഫർളിന്റെ ഖളാഉം തറാവീഹ് നിസ്കാരവും ഇല്ലാതെയായി പോകുന്നവനാണെങ്കിൽ അയാളെ തറാവീഹിൽ നിന്ന് വിലക്കാതിരിക്കണമെന്നും തറാവീഹ് നിസ്കരിക്കലാണ് അയാൾക്ക് ഉത്തമമെന്നും അതിനു കൂലി ലഭിക്കുമെന്നും ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്.




قد عمت البلوى في ديارنا المليبارية أن العوام الجاهلين البطالين المقصرين الذين يتركون الصلاة إهمالا يصلون في ليالي رمضان التراويح والوتر في جماعات كثيرة وإن كان لهم قضاء صلوات سنين كثيرة وإذا نهوا عنهما ذهبوا إلى بيوتهم ولا يقضون فوائتهم بل ربما يترتب على نهيهم عنهما مفسدة فهل يثابون على فعلهما وإن حرم كما في الصلاة في الأرض المغصوبة عند بعضهم أو لا يثابون عليه؟


الذي أفاده شيخنا زين الدين الرملي عن شيخ الاسلام السيد أحمد زيني دحلان أنهم يثابون عليه وأنه الأولى من تركه من غير أن يقضوا الفوائت اه من خ ش.


ഒരു കാരണവുമില്ലാതെ ഫർള് നിസ്കാരം ഒഴിവാക്കുകയും അവ ഖളാ: വീട്ടാതെ റമളാനിലെ രാത്രികളിൽ പള്ളിയിലെ ജമാഅത്തുകളിൽ വന്ന് തറാവീഹും വിത്റും നിസ്കരിക്കുന്ന ധാരാളം വിവരമില്ലാത്ത സാധാരണക്കാർ കേരളത്തിൽ ഉണ്ടെന്നും, അവരെ അതിൽ നിന്ന് വിലക്കിയാൽ ഫർള് ഖളാ: വീട്ടാതെ അവർ വീട്ടിലേക്ക് പോകുക മാത്രമല്ല അത് കാരണമായി വല്ല കുഴപ്പങ്ങളും ഉണ്ടാകാമെന്നും വന്നാൽ അവർക്ക് തറാവീഹ് നിസ്കരിച്ചതിനുള്ള കൂലി ലഭിക്കുമോ എന്ന് പണ്ഡിതന്മാരോട് ചോദിക്കപ്പെട്ടു. അപ്പോൾ അല്ലാമ: സയ്യിദ് അഹ് മദ് സൈനീ ദഹ് ലാനിൽ നിന്ന് ഉദ്ദരിച്ച് മഹാനായ സൈനുദ്ദീനു റംലി മറുപടി പറഞ്ഞു: അവർ തറാവീഹും വിത്റും നിസ്കരിച്ചാൽ അതിന് കൂലി ലഭിക്കുന്നതാണ്. മാത്രമല്ല അത്തരം സാഹചര്യത്തിൽ തറാവീഹും വിത്റും നിസ്കരിക്കലാണ് ഒഴിവാക്കുന്നതിനേക്കാളും അവർക്ക് ഉത്തമം.


(ഹാമിശു ഫത്ഹിൽ മുഈൻ: 527)




ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦5️⃣⁦6️⃣⁩🌹


ചോദ്യം👇🏻

🤔തറാവീഹിന്റെ തശഹ്ഹുദിൽ സുന്നത്തായഇരുത്തം ഇഫ്തിറാശാണോ തവർറുകാണോ

                     
 ✔️✔️✔️✔️✔️✔️✔️✔️✔️
സലാം ഉടനെയുള്ള ഇരുത്തമെങ്കിൽ തവർറുക് ആണ് സുന്നത്ത്,അല്ലെങ്കിൽ ഇഫ്തിറാശാണ് സുന്നത്ത്
തറാവീഹിന്റെ ഓരോ ഈരണ്ട് റക്അതിലുള്ള ഇരുത്തത്തിനുടനെയും സലാമുള്ളതിനാൽ തവർറുകാണ് സുന്നത്ത്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
وسن تورك فيه اي في قعود التشهد الاخير وهو ما يعقبه سلام
(ഫത്ഹുൽ മുഈൻ)

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦5️⃣⁦7️⃣⁩🌹

❓️തറാവീഹിൽ വജ്ജഹ്തുവും,അഊദുവും ഉപേക്ഷിച്ചാൽ കറാഹത്ത് വരുമോ🤔🤔

അതെ,തീർച്ചയായും കൂടാതെ അത്തഹിയ്യാത്തിനും സ്വലാത്തിനും  ശേഷമുള്ള ദുആയിലെ അവസാന ഭാഗമായ  اللهم اني اعوذ بك من عذاب القبر و من عذاب النار ومن فتنة المحيا والمماتي ومن فتنة المسيح الدجال എന്നത് ഉപേക്ഷിച്ചാലും കറാഹത്ത് വരും 

(ഇവയീൽ വജ്ജഹ്തു ഒഴികെയുള്ളവ ഉപേക്ഷിക്കൽ കറാഹത്താണെന്ന് പ്രത്യേക ഇബാറത്തുണ്ട്,നിർബന്ധമാണെന്ന് ഒരു ഖീലയെങ്കിലുമുള്ളവ അഥവാ ഖിലാഫുള്ളവ ഉപേക്ഷിക്കൽ കറാഹത്താണെന്ന് ഫത്ഹുൽ മുഈനിലും ഇആനത്തിലും കാണാം,ആ അർത്ഥത്തിൽ വുജൂബിൽ ഖിലാഫുള്ള വജ്ജഹ്തു ഉപേക്ഷിക്കലും കറാഹത്ത് വരും)
കറാഹത്ത് നീങ്ങാൻ നാം നിത്യേനെ കൊണ്ടു വരുന്ന വജ്ഹ്തു...വിന് പകരം
الحمد
 لله حمدا كثيرا طيبا مباركا فيه 
എന്നതോ
: الله أكبر كبيرا وسبحان الله بكرة وأصيلا، 
എന്നതോ
: اللهم باعد بيني وبين خطاياي كماكباعدت بين المشرق والمغرب 
 എന്നതോ കൊണ്ടുവന്നാൽ മതി

⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩⁦⬇️⁩
فتح المعين 1 / 145
( وسن) وقيل يجب (بعد تحرم) بفرض أو نفل ما عدا صلاة جنازة      (افتتاح

 ﻓﺎﺋﺪﺓ: ﻳﻜﺮﻩ ﻟﻠﻤﺼﻠﻲ اﻟﺬﻛﺮ ﻭﻏﻴﺮﻩ ﺗﺮﻙ ﺷﻲء ﻣﻦ ﺳﻨﻦ اﻟﺼﻼﺓ.
ﻗﺎﻝ ﺷﻴﺨﻨﺎ: ﻭﻓﻲ ﻋﻤﻮﻣﻪ ﻧﻈﺮ ﻭاﻟﺬﻱ ﻳﺘﺠﻪ ﺗﺨﺼﻴﺼﻪ ﺑﻤﺎ ﻭﺭﺩ ﻓﻴﻪ ﻧﻬﻲ ﺃﻭ ﺧﻼﻑ ﻓﻲ اﻟﻮﺟﻮﺏ.....فتح المعين


قوله: قال شيخنا إلخ) عبارته مع الأصل: قلت يكره للمصلي الذكر وغيره ترك شئ من سنن الصلاة.
وفي عمومه نظر، والذي يتجه تخصيصه بما ورد فيه نهي أو خلاف في الوجوب فإنه يفيد كراهة الترك، كما صرحوا به في غسل الجمعة وغيره. اه‍. وعبارته على بأفضل: قال النووي: ويكره ترك سنة من سنن الصلاة. اه‍. أي فينبغي الاعتناء بسننها، لان الكراهة تنافي الثواب أو تبطله


والسنة التي لم يرد في تركها نهي ولا قيل بوجوبها، مثل رفع اليدين حذو منكبيه، فهذه تركها خلاف الأولى

ഇആനത്

اﻓﺘﺘﺎﺡ.....ﻳﺴﻦ ﺗﻌﻮﺫ ....ﻭﻳﻜﺮﻩ ﺗﺮﻛﻪ...فتح المعين


ﻭﺳﻦ ﻓﻲ ﺗﺸﻬﺪ ﺃﺧﻴﺮ ﺩﻋﺎء ﺑﻌﺪ ﻣﺎ ﺫﻛﺮ ﻛﻠﻪ......ﻭﻣﺄﺛﻮﺭﻩ ﺃﻓﻀﻞ ﻭﺁﻛﺪﻩ ﻣﺎ ﺃﻭﺟﺒﻪ ﺑﻌﺾ اﻟﻌﻠﻤﺎء ﻭﻫﻮ: (اﻟﻠﻬﻢ ﺇﻧﻲ ﺃﻋﻮﺫ ﺑﻚ ﻣﻦ ﻋﺬاﺏ اﻟﻘﺒﺮ ﻭﻣﻦ ﻋﺬاﺏ اﻟﻨﺎﺭ ﻭﻣﻦ ﻓﺘﻨﺔ اﻟﻤﺤﻴﺎ ﻭاﻟﻤﻤﺎﺕ ﻭﻣﻦ ﻓﺘﻨﺔ اﻟﻤﺴﻴﺢ اﻟﺪﺟﺎﻝ )ﻭﻳﻜﺮﻩ ﺗﺮﻛﻪ....فتح المعين








 (أدعية كثيرة الخ) منها: الحمد لله حمدا كثيرا طيبا مباركا فيه، ومنها: الله أكبر كبيرا وسبحان الله بكرة وأصيلا، ومنها: اللهم باعد بيني وبين خطاياي إلى آخره، وبأيها افتتح حصل أصل السنة لكن الاول أي وجهت وجهي الخ أفضلها، قاله في المجموع


حاشية الشرواني 2/30

 🌹ജന്നതുല്‍മിന്ന സംശയനിവാരണം ഭാഗം ⁦⁦5️⃣⁩⁩⁦8️⃣⁩🌹


ചോദ്യം👇🏻
 നഷ്ടപ്പെട്ട തറാവീഹ് പകലിൽ ഖളാഅ് വീട്ടാമോ❓

                     
  ✔️✔️✔️✔️✔️✔️✔️✔️✔️                                                 
വീട്ടാമെന്ന് മാത്രമല്ല..
തറാവീഹ് പോലെയുളള സമയം നിശ്ചയിക്കപ്പെട്ട എല്ലാ സുന്നത്ത്നിസ്കാരങ്ങളും ഖളാഅ് വീട്ടൽ സുന്നത്താണ്

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
الخطيب الشربيني തങ്ങളുടെ
മുഗ് നിയിലെ ഇബാറത്ത് 👇🏻

](وَلَوْ فَاتَ النَّفَلُ الْمُؤَقَّتُ) سُنَّتْ الْجَمَاعَةُ فِيهِ كَصَلَاةِ الْعِيدِ أَوْ لَا كَصَلَاةِ الضُّحَى (نُدِبَ قَضَاؤُهُ فِي الْأَظْهَرِ) لِحَدِيثِ الصَّحِيحَيْنِ «مَنْ نَامَ عَنْ صَلَاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إذَا ذَكَرَهَا»، «وَلِأَنَّهُ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَضَى رَكْعَتَيْ الْفَجْرِ لَمَّا نَامَ فِي الْوَادِي عَنْ صَلَاةِ الصُّبْحِ إلَى أَنْ طَلَعَتْ الشَّمْسُ» رَوَاهُ أَبُو دَاوُد بِإِسْنَادٍ صَحِيحٍ، وَفِي مُسْلِمٍ نَحْوُهُ: «وَقَضَى رَكْعَتَيْ سُنَّةِ الظُّهْرِ الْمُتَأَخِّرَةِ بَعْدَ الْعَصْرِ» رَوَاهُ الشَّيْخَانِ، وَلِأَنَّهَا صَلَاةٌ مُؤَقَّتَةٌ فَقُضِيَتْ كَالْفَرَائِضِ، وَسَوَاءٌ السَّفَرُ وَالْحَضَرُ كَمَا صَرَّحَ بِهِ ابْنُ الْمُقْرِي.


مغني المحتاج" (1/457):

Www.Jannathulminna.Com

👆🏻ബാക്കി ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിന്റെ ഈ വെബ്സൈറ്റിൽ ലഭ്യം


ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦5️⃣⁩⁩⁦⁦9️⃣⁩🌹

ചോദ്യം👇🏻
 തറാവീഹിൽ വലിയ സൂറത്തുകളുടെ  ഭാഗങ്ങൾ ഓതലാണോ,ചെറിയ സൂറത്തുകളോതലാണോ ഏറ്റവും നല്ലത്❓

                     
  ✔️✔️✔️✔️✔️✔️✔️✔️✔️                                                 
 ഖുർആൻ ഖത്തം ഉദ്ധേശിക്കുന്നവർക്ക് ആദ്യം പറഞ്ഞരൂപവും അല്ലാത്തവർക്ക് രണ്ടാം രൂപവുമാണ് ഏറ്റവും അഭികാമ്യം

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
തുഹ്ഫഃ യിലെ ഇബാറത്ത് 👇🏻

يُؤْخَذُ مِنْ ذَلِكَ أَنَّ مَحَلَّ كَوْنِ الْبَعْضِ أَفْضَلَ إذَا أَرَادَ الصَّلاةَ بِجَمِيعِ الْقُرْآنِ فِي التَّرَاوِيحِ فَإِنْ لَمْ يُرِدْ ذَلِكَ فَالسُّورَةُ أَفْضَلُ

  تحفة المحتاج شرح المنهاج (2/52) :


Www.Jannathulminna.Com

👆🏻ബാക്കി ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിന്റെ ഈ




ജന്നതുൽമിന്ന  റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦6️⃣⁩⁦0️⃣⁩🌹


ചോദ്യം👇🏻
തറാവീഹ് ഇരുപത് ആക്കിയതിൽ വല്ല രഹസ്യവുമുണ്ടോ

                     
                                                   
✔️✔️✔️✔️✔️✔️✔️✔️✔️
ഉണ്ട്..
റമളാനൊഴികെയുളള മാസങ്ങളിൽ മുഅക്കദായ( ശക്തിയായ) റവാതിബ് സുന്നത്തുകളുടെ എണ്ണം പത്താണ്..റമളാനിൽ അത് ഇരട്ടിപ്പിച്ച് ഇരുപതാക്കിയതാണ്.കാരണം റമളാൻ പരിശ്രമത്തിന്റേയും ഉൻമേഷത്തിന്റേയും സമയമാണ്
(ഫത്ഹുൽ മുഈൻ)
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇബാറത്ത് 👇🏻

 وسر العشرين ان الرواتب المؤكدة في غير رمضان عشر فضوعفت فيه لانه وقت جد وتشمير


Www.Jannathulminna.Com


🌹ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦6️⃣⁩⁦1️⃣⁩🌹


ചോദ്യം👇🏻
ഇശാഅ് നിസ്കാരത്തിന് മുമ്പേ തറാവീഹ് നിസ്കരിക്കാമോ ❓

                     
  ✔️✔️✔️✔️✔️✔️✔️✔️✔️                              ആ നിസ്കാരം അദാആയ തറാവീഹായി പരിഗണിക്കപ്പെടുകയില്ല
കാരണം ഇശാഅ് നിസ്കാരശേഷമാണ് തറാവീഹിന്റെ സമയത്തിന്റെ തുടക്കം

അതേസമയം മുൻദിവസങ്ങളിലേയോ വർഷങ്ങളിലേയോ ഖളാആയി സംഭവിക്കുന്നതാണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇബാറത്തുകൾ  👇🏻



قال النووي في "المجموع" (3/526) :

" يدخل وقت التراويح بالفراغ من صلاة العشاء ، ذكره البغوي وغيره ، ويبقى إلى طلوع الفجر "


 قد بين وقتها في قوله في مبحث الوتر: ووقت الوتر كالتروايح بين صلاة العشاء وطلوع الفجر

اعانة الطالبين


ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦6️⃣⁩⁦2️⃣⁩🌹
✍🏻VMH വണ്ടൂർ

Www.Jannathulminna.Com

ചോദ്യം👇🏻
20 എന്ന വിശ്വാസത്തോടെ എട്ട് റക്അത് തറാവീഹ് നിസ്കരിച്ചാൽ പ്രതിഫലം ലഭിക്കുമോ ❓

                     
  ✔️✔️✔️✔️✔️✔️✔️✔️✔️                                      
എട്ട് മാത്രമല്ല
20 എന്ന വിശ്വാസത്തിൽ 2,4,6,8,10,12,14,16,18 എന്നീ ഇരട്ട റക്അതുകളിൽ ഏത് നിസ്കരിച്ചാലും തറാവീഹിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും
എങ്കിലും
പ്രതിഫലത്തിൽ ഏറ്റവ്യത്യാസമുണ്ടാവും
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇബാറത്ത്   👇🏻

 وكذا من أتى ببعض التراويح) أي كالاقتصار على الثمانية فيثاب عليها ثواب كونها من التراويح وإن قصد ابتداء الاقتصار عليها كما هو المعتاد في بعض الاقطار.

شرواني






റമളാൻ  സംശയനിവാരണം ഭാഗം ⁦⁦6️⃣⁦3️⃣⁩🌹

ചോദ്യം👇🏻
ഓരോ ദിവസത്തേയും  തറാവീഹ് നിസ്കാരത്തിന്റെ പ്രതിഫലം,വിവരിക്കുന്ന ഒരു ടെക്സ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്  ഏത് കിതാബിലാണതുളളത് വിവരിച്ചാലും...❓

                     
  ✔️✔️✔️✔️✔️✔️✔️✔️✔️
ശൈഖ് احمد زين الدين المخدوم رحمه الله
അഖീർ രചിച്ച റമളാൻ സ്പെഷ്യൽ ഗ്രന്ഥമായ ദഖാഇറുൽ ഇഖ് വാൻ എന്ന ഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്..അലിതങ്ങളെ തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഹദീസായാണ് അത് മഹാൻ കൊണ്ട് വന്നത്..
👇🏻ഇബാറത്തുൻ മിൻ ദഖാഇരിൽ ഇഖ് വാൻ 👇🏻
عن علي رحمه الله انه قال سئل النبي صلى الله عليه وسلم عن فضائل التراويح فى شهر رمضان فقال يخرج المؤمن ذنبه فى أول ليلة كبوم ولدته امه وفى اليلة الثانية يغفر له ولأبويه ان كانا مؤمنين وفى اليلة الثالثة ينادى ملك من تحت العرش استخلص العمل  غفر الله ما تقدم من ذنبك وفى اليلة الرابعة  له من الاجر مثل قراءة التوراة والزبور والإنجيل والفرقان وفى اليلة الخامسة اعطاه الله  تعالى مثل من صلى فى مسجد الحرام ومسجد النبوى ومسجد الاقصى
وفى اليلة السادسة اعطاه الله تعالى ثواب من طاف بالبيت المعمور  ويستغفر له كل حجر ومدر وفى اليلة السابعة فكأنما ادرك موس عليه السلام ونصر على فرعون وهامان وفى اليلة الثامنة اعطاه الله تعالى ما اعطي ابراهيم عليه  السلام وفى اليلة التاسعة فكأنما عبد الله تعالى عبادة النبي صلى الله عليه و سلم
وفي الليلة العاشرة يرزقه الله تعالى خير الدنيا والاخرة وفى الليلة الحادي عشر يخرج من الدنيا كيوم ولد من بطن امه وفى الليلة الثاني عشر  جاء يوم القيمة وجهه كالقمر ليلة بدر  وفي اليلة الثالثة عشرجاء يوم القيامة آمنا من كل سوء وفى الليلة الرابعة  عشر جاءت الملئكة يشهدون له انه قد صلى التراويح فلا يحاسبه الله تعالى يوم القيامة
وفى الليلة الخامسة عشر يصلى عليه الملئكة وحملة العرش والكرسي وفى اليلة السادسة عشر كتب الله له براءة النجاة من النار وبراءة الدخول فى الجنة وفى الليلة السابعة عشر  يعطى مثل ثواب الانبياء وفى الليلة الثامنة عشر نادى الملك يا عبد الله ان الله رضي عنك وعن والديك وفى الليلة التاسعة عشر يرفع الله درجته في الفردوس وفي الليلة عشرين يعطي ثواب الشهداء والصالحين وفي الليلة الحادي والعشرين بنى الله له بيتا في الجنة من النور وفى الليلة الثانية والعشرين جاء يوم القيامة آمنا من كل غم وهم وفي الليلة الثالثة والعشرين بنى الله له مدينة في الجنة وفى الليلة الرابعة والعشرين كان له اربع وعشرين دعوة مستجابة وفى الليلة الخامسة والعشرين يرفع الله تعالى عنه عذاب القبر وفي الليلة السادسة والعشرين يرفع الله تعالى له ثوابه اربعين عاما وفى الليلة السابعة والعشرين جاء يوم القيامة على الصراط  كالبرق الخاطف وفى الليلة الثامنة والعشرين  يرفع الله له الف درجة فى الجنة وفى الليلة التاسعة والعشرين اعطاه الله تعالى ثواب الف حج مقبولة وفي الليلة الثلاثين يقول الله تعالى يا عبدى كل من ثمار الجنة واغتسل من ماء السلسبيل واشرب من الكوثر وانا ربك وانت عبدي
ذخائر الإخوان في مواعظ شهر رمضان للشيخ  احمد زين الدين المخدوم  الاخير رحمه الله
٣٧_٣٩

👇🏻വാട്ട്സ്ആപ്പിൽ വൈറലായിക്കൊണ്ടിരിക്കുന്ന ടെക്സ്റ്റ് 👇🏻

തറാവീഹ് നിസ്കാരത്തിന്‍റെ ഓരോ ദിവസത്തേയും പ്രതിഫലങ്ങ

രാവ്-1
ഉമ്മതന്നെ പ്രസവിച്ച ദിവസംപോലെ പാപമുക്തനാകും.

രാവ്-2
തന്‍റെ മുഅ്മിനീങ്ങളായ മാതാപിതാക്കള്‍ക്ക് പൊറുത്ത് കൊടുക്കും.

രാവ്-3
തന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് തന്നിരിക്കുന്നു എന്ന് അര്‍ശിന്‍റെ താഴെനിന്നുംഒരുമലക്ക് വിളിച്ച് പറയും

രാവ്-4
തൗറാത്ത്, ഇന്‍ജീല്‍,സബൂര്‍,ഖൂര്‍ആന്‍ ഇവഓതിയതിന് തുല്യമായ പ്രതിഫലം.

രാവ്-5
മസ്ജിദുല്‍ഹറാം,മസ്ജിദുന്നബവി,മസ്ജിദുല്‍ അഖ്സ ഇവയില്‍നിസ്കരിച്ച പ്രതിഫലം

രാവ്-6
ബയ്തുല്‍ മഅ്മൂര്‍ തവാഫ് ചെയ്ത പ്രതിഫലവും സകല കല്ലുകളും മണ്‍തരികളുംഅവന് പൊറുക്കലിനെതേടുകയും ചെയ്യും.

രാവ്-7
ഫിര്‍ഔന്‍, ഹാമാന്‍ എന്നിവര്‍ക്കെതിരെ മൂസനബി(അ) ക്കൊപ്പംസഹായിച്ച പ്രതിഫലം.

രാവ്-8
ഇബ്റാഹീം നബി(അ) ക്ക് കൊടുത്ത പ്രതിഫലം.

രാവ്-9
ഒരു പ്രവാചകന്‍
ഇബാദത്ത് ചെയ്ത പ്രതിഫലം.

രാവ്-10
ഇരുലോക നന്‍മകള്‍ അല്ലാഹുനല്‍കും

രാവ്-11
പ്രസവിക്കപ്പെട്ടദിവസം പോലെ പാപമുക്തനായി ദുനിയാവില്‍നിന്ന് പുറപ്പെടും(മരണപ്പെടും).

രാവ്-12
പൂര്‍ണ ച(ന്തന്‍ (പകാശിക്കുന്നത് പോലെയുളള മുഖവുമായി ഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-13
തെററുകളില്‍നിന്നും നിര്‍ഭയനായിഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-14
അവന്‍തറാവീഹ് നിസ്കരിച്ചിരിക്കുന്നു എന്ന് മലക്കുകള്‍ സാക്ഷം വഹിക്കുകയും അതുകാരണമായി അവനെ വിചാരണ ചെയ്യുകയുമില്ല.

രാവ്-15
മലക്കുകള്‍ അവന് റഹ്മത്തിനെ തേടും

രാവ്-16
നരകമോചനവും സ്വര്‍ഗ(പവേശനവും അല്ലാഹു രേഖപ്പെടുത്തും

രാവ്-17
അമ്പിയാക്കളുടേതിന് തുല്യമായ (പതിഫലം

രാവ്-18
അല്ലാഹുവിന്‍റെ അടിമേ.... നിനക്കും നിന്‍റെ മാതാപിതാക്കള്‍ക്കും അല്ലാഹു ത്യപ്തി പ്പെട്ടിരിക്കുന്നു എന്നൊരു മലക്ക് വിളിച്ച് പറയും.

രാവ്-19
ജന്നാതുല്‍ ഫിര്‍ദൗസില്‍ അവന്‍റെ ദറജ വര്‍ദ്ധിപ്പിക്കും

രാവ്-20
സജ്ജനങ്ങളുടേയും,ശുഹദാക്കളുടേയും (പതിഫലം

രാവ്-21
(പകാശത്തിനാലുളള ഒരുഭവനം അല്ലാഹു അവന് സ്വര്‍ഗത്തില്‍ നിര്‍മിക്കും

രാവ്-22
അന്ത്യനാളില്‍ എല്ലാ വിഷമതകളില്‍നിന്നുംനിര്‍ഭയനായി അവന്‍ വെരും

രാവ്-23
സ്വര്‍ഗത്തില്‍ അവനൊരു പട്ടണം നിര്‍മിക്കും

രാവ്-24
ഉത്തരംലഭിക്കപ്പെടുന്ന 24 (പാര്‍ത്തനകള്‍

രാവ്-25
ഖബറിലെ ശിക്ഷയെതൊട്ട് അവനെ കാക്കും

രാവ്-26
40കൊല്ലത്തെ (പതിഫലത്തിലേക്ക് അവനെ ഉയര്‍ത്തും

രാവ്-27
അന്ത്യനാളില്‍ മിന്നല്‍വേഗത്തില്‍ സ്വിറാത്ത്വിട്ട് കടക്കും

രാവ്-28
സ്വര്‍ഗത്തില്‍ അവന്‍റെ ദറജ ഉയര്‍ത്തും

രാവ്-29
സ്വീകരിക്കപ്പെട്ട ആയിരം ഹജ്ജിന്‍റെ (പതിഫലം

രാവ്-30
സ്വര്‍ഗീയ പഴങ്ങള്‍ ഭക്ഷിച്ചോ, സല്‍സബീലില്‍ കുളിച്ചോ, ഹൗളുല്‍കൗസര്‍ കുടിച്ചോ, ഞാന്‍ നിന്‍റെ റബ്ബാണ്, നീ എന്‍റെ അടിമയും എന്ന്  അല്ലാഹു  പറയും.



റമളാൻ  സംശയനിവാരണം ഭാഗം ⁦⁦6️⃣⁦4️⃣⁩🌹


തറാവീഹ്  നിസ്കരിക്കാത്തവനും, ഒറ്റക്ക് നിസ്കരിച്ചവനും റമളാനിലെ വിത്റിൽ ജമാഅത്ത് സുന്നത്തുണ്ടോ 🤔🤔


✔️✔️✔️✔️✔️✔️✔️✔️✔️
തീർച്ചയായും സുന്നത്തുണ്ട്
(و) سن (جماعة في وتر رمضان) وإن لم تفعل التراويح أو فعلت فرادى

بجيرمي ١/٣٦٣

റമളാൻ  സംശയനിവാരണം ഭാഗം ⁦⁦6️⃣⁦5️⃣⁩🌹


🤔ഖിയാമുല്ലൈൽ എന്ന പ്രത്യേക നിസ്കാരമുണ്ടോ❓️❓️
✔️☑️✔️☑️✔️☑️✔️☑️✔️☑️

ഖിയാമുല്ലൈൽ” എന്നത് ഒരു പ്രത്യേക നിസ്കാരം അല്ല, മറിച്ച്  രാത്രിയിലെ മുത്വ്  ലഖായ സുന്നത്ത് നിസ്കാരങ്ങൾ, തഹജ്ജുദ്ത, റാവീഹ് 
എന്നിവയെല്ലാം ഖിയാമുല്ലൈലിൽ പെട്ടത് തന്നെയാണ് . മുത്വ് ലഖായ യ സുന്നത്ത് നിസ്കാരങ്ങൾ രാത്രിയിൽ നിസ്കരിക്കുമ്പോൾ ഖിയാമുല്ലൈൽ ആയി.
മാത്രമല്ല രാത്രിയലെ സമയബന്ധിതമായ സുന്നത്ത് നിസ്കാരങ്ങൾ, ഇശാഇന്റെ സുന്നത്ത് , വിത്ർ,ഫർള് നിസ്കാരം, ഖളാഅ് വീട്ടുന്ന നിസ്കാരങ്ങൾ, നേർച്ചയാക്കിയ നിസ്കാരം എന്നിവ കൊണ്ടെല്ലാം “ഖിയാമുല്ലൈൽ” കരസ്ഥമാകും.
ഹദീസിൽ പരാമർശിച്ച ഖിയാമുല്ലൈലിന്റെ പ്രതിഫലം ഇത് കൊണ്ടെല്ലാം കിട്ടുമെന്ന് സാരം.

ومن النفل المطلق قيام الليل ، وإذا كان بعد نوم ولو في وقت المغرب وبعد فعل العشاء تقديما يسمى تهجدا ............. ويحصل قيام الليل بالنفل ولو مؤقتاً ولو سنة العشاء أو الوتر وبالفرض ولو قضاء او نذرا 
-(نهاية الزين)

മറ്റു സുപ്രധാന മസ്‌ അലകൾ

റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦6️⃣⁩⁩⁩⁦6️⃣⁩🌹


ചോദ്യം👇🏻

സകാത്തും ഫിദ് യകളും ഞാൻ ചെലവ് കൊടുക്കൽ നിർബന്ധമായ എന്റെ  ഉമ്മാക്കോ ഉപ്പക്കോ നൽകാമോ


  ✔️✔️✔️✔️✔️✔️✔️✔️✔️
                   മക്കളിൽ നിന്ന് കിട്ടേണ്ട നിർബന്ധമായ نفقة കൊണ്ട്അവർക്ക് മതിയാകുന്നില്ലെങ്കിൽ കൊടുക്കാമെന്ന് ഫത്ഹുൽ മുഈനിലുണ്ട്..സകാത്ത് പോലെത്തന്നെയാണ് ഫിദ് യയുമെന്ന് അസ്നൽ മാത്വാലിബിലുമുണ്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👇ഫത്ഹുൽ മുഈനിലെ ഇബാറത്ത്👇
اما من لم يكتف بالنفقة الواجبة له من زوج او قريب فيعطيه المنفق
👇🏻  അസ്നൽ മത്വാലിബിലെ ഇബാറത്ത് 👇🏻
   🌹

" ﻭﻳﻌﺘﺒﺮ ﻓﻲ ﺍﻟﻤﺴﻜﻴﻦ ﻭﺍﻟﻔﻘﻴﺮ ﺃﻥ ﻳﻜﻮﻧﺎ ﻣﻦ ﺃﻫﻞ ﺍﻟﺰﻛﺎﺓ ، ﻓﻼ ﻳﺠﺰﺉ ﺍﻟﺪﻓﻊ ﺇﻟﻰ ﻛﺎﻓﺮ . . . ﻭﻻ ﺇﻟﻰ ﻣﻦ ﺗﻠﺰﻣﻪ ﻧﻔﻘﺘﻪ . . . ﻷﻥ ﺍﻟﻜﻔﺎﺭﺓ ﺣﻖ ﻟﻠﻪ ﺗﻌﺎﻟﻰ ، ﻓﺎﻋﺘﺒﺮﻭﺍ ﻓﻴﻬﺎ ﺻﻔﺎﺕ ﺍﻟﺰﻛﺎﺓ "
3/369

ജന്നതുല്‍മിന്ന ബുഹൂസുൽ മസാഇൽ ഗ്രൂപ്പ്




റമളാൻ  സംശയനിവാരണം ഭാഗം ⁦⁦6️⃣⁦7️⃣⁩🌹

Www.jannathulminna.com 

 🤔 ഞാൻ നൈറ്റ് ഡ്യൂട്ടിയുളള ഒരു പ്രവാസിയാണ്.. തഹജ്ജുദ് നിസ്കരിക്കാൻ ഇശാ മഗ് രിബിനിടയിൽ ഉറങ്ങിയാൽ മതിയോ,അതോ ഇശാഇന്റെ സമയമാവണ്ടതുണ്ടോ
എനിക്ക് ഇശാ മഗ് രിബിനിടയിൽ മാത്രമേ അൽപ്പമെങ്കിലും ഉറങ്ങാനാവൂ..ഞാൻ എന്തുചെയ്യണം❓

                                 
✔️✔️✔️✔️✔️✔️✔️✔️
രാത്രിയിൽ നിന്ന് അൽപ്പം ഉറങ്ങുകയും ശേഷം ഇശാനിസ്കരിക്കുകയും ചെയ്തവർക്ക്  മാത്രമേ തഹജ്ജുദ് നിസ്കാരം ലഭിക്കൂ..
 ഉറക്ക്  ഇശാഇന്റെ സമയമാവുന്നതിന്റെ മുമ്പായാലൂം മതി എന്നും,അല്ല ഇശാഇന്റെ സമയം പ്രവേശിച്ചതിന് ശേഷമാവണമെന്നും(ഇശാ നിസ്കാരത്തിന്റെ മുമ്പായാലും) വ്യത്യസ്ത വീക്ഷണമുള്ള പ്രബല പണ്ഡിതർ നമ്മുടെ മദ്ഹബിലുണ്ട്..
ഇശാ-മഗ് രിബിനിടയിലെ ഉറക്ക് കറാഹത്താകയാൽ ഉത്തമം  ഉറക്ക് ഇശാഇന്റെ സമയം പ്രവേശിച്ചതിന്റെ ശേഷമാവലാണ്

നിങ്ങൾക്ക് നൈറ്റ് ഡ്യൂട്ടി കാരണം ആ സമയം മാത്രമേ ഉറങ്ങാൻകഴിയൂ എന്നതിനാൽ   ഇശാ മഗ് രിബിനിടയിൽ ഉറങ്ങി ഇശാ നിസ്കാരശേഷം സുബ്ഹിക്ക് മുമ്പ് എപ്പോഴും തഹജ്ജുദ് നിസ്കരിക്കാവുന്നതാണ്.

👇🏻ഇബാറത്ത് 👇🏻
(ﻭﻳﺴﻦ اﻟﺘﻬﺠﺪ) ﺇﺟﻤﺎﻋﺎ ﻭﻫﻮ اﻟﺘﻨﻔﻞ ﻟﻴﻼ ﺑﻌﺪ ﻧﻮﻡ،
                          (تحفة٢/٢٤٥)


(ﻗﻮﻟﻪ: ﺑﻌﺪ ﻧﻮﻡ) ﺃﻱ ﻭﺑﻌﺪ ﻓﻌﻞ اﻟﻌﺸﺎء ﻛﻤﺎ ﻭﺟﺪ ﺑﺨﻂ ﺷﻴﺨﻨﺎ اﻟﺮﻣﻠﻲ اﻹﻣﺎﻡ ﺷﻬﺎﺏ اﻟﺪﻳﻦ، ﻭﺇﻥ ﻛﺎﻥ اﻟﻨﻮﻡ ﻗﺒﻞ ﻓﻌﻠﻬﺎ ﺑﺄﻥ ﻧﺎﻡ ﺛﻢ ﻓﻌﻞ اﻟﻌﺸﺎء ﻭﺗﻨﻔﻞ ﺑﻌﺪ ﻓﻌﻠﻬﺎ، ﻭﻫﻞ ﻳﻜﻔﻲ اﻟﻨﻮﻡ ﻋﻘﺐ اﻟﻐﺮﻭﺏ ﻳﺴﻴﺮا ﺃﻭ ﺇﻟﻰ ﺩﺧﻮﻝ ﻭﻗﺖ اﻟﻌﺸﺎء ﻓﻴﻪ ﻧﻈﺮ ﻭﻗﺪ ﻳﺴﺘﺒﻌﺪ اﻻﻛﺘﻔﺎء ﺑﺬﻟﻚ ﺳﻢ ﻋﻠﻰ ﺣﺞ ﺃﻱ ﻓﻼ ﺑﺪ ﻣﻦ ﻛﻮﻥ اﻟﻨﻮﻡ ﺑﻌﺪ ﺩﺧﻮﻝ ﻭﻗﺖ اﻟﻌﺸﺎء ﻭﻟﻮ ﻗﺒﻞ ﻓﻌﻠﻬﺎ ﻭﻳﻮاﻓﻘﻪ ﻣﺎ ﻧﻘﻞ ﻋﻦ ﺣﺎﺷﻴﺔ اﻟﺸﻬﺎﺏ اﻟﺮﻣﻠﻲ ﻋﻠﻰ اﻟﺮﻭﺽ ﻣﻦ ﺃﻧﻪ ﻻ ﺑﺪ ﺃﻥ ﻳﻜﻮﻥ ﺃﻱ اﻟﻨﻮﻡ ﻭﻗﺖ ﻧﻮﻡ ﻭﻣﻘﺘﻀﻰ ﻛﻼﻡ ﺣﺞ ﻓﻲ ﺷﺮﺡ اﻹﺭﺷﺎﺩ ﺃﻧﻪ ﻻ ﻳﺘﻘﻴﺪ ﺑﺪﺧﻮﻝ ﻭﻗﺖ اﻟﻌﺸﺎء ﻓﻠﻴﺮاﺟﻊ ﻋ ﺷ ﻭﺗﻘﺪﻡ ﺁﻧﻔﺎ ﻋﻦ ﺷﻴﺨﻨﺎ اﻋﺘﻤﺎﺩ ﻋﺪﻡ اﻟﺘﻘﻴﺪ ﺑﺬﻟﻚ

                     (شرواني٢/٢٤٥)
ولو كان النوم في وقت المغرب
حاشية البجيرمي

(بعد نوم)
    ولو قبل وقت العشاء


حاشية القليوبي                                     
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Www.Jannathulminna.Com


ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦6️⃣⁦8️⃣⁩

നോമ്പ് ഉപേക്ഷിച്ചതിനും നഷ്ടപ്പെടുത്തിയതിനും നൽകേണ്ട മുദ്ദുകൾ മറ്റു നാടുകളിലേക്ക് നഖ് ല് ചെയ്യാമോ,ഒര് വ്യക്തിക്ക് തന്നെ എല്ലാ മുദ്ദുകളും നൽകാമോ🤔

✔️✔️✔️✔️✔️✔️✔️✔️✔️
അതെ,മുദ്ദുകൾ നഖ് ല് ചെയ്യൽ അനുവദനീയമാണ്
ഒര് വ്യക്തിക്ക് തന്നെ നൽകാവുന്നതുമാണ് എങ്കിലും ഏറ്റവും നല്ലത് ഒരാളിൽ ചുരുക്കാതെ വ്യത്യസ്ത ആളുകളിലേക്ക് നൽകലാണ്

(وله صرف أمداد الخ) أي من الفدية وله نقلها أيضا لأن حرمة النقل خاصة بالزكاة بخلاف الكفارات والتعبير بذلك مشعر بأن صرفه لاشخاص متعددين أولى وهو كذلك عبارة شرح المناوي على منظومة الاكل لابن العماد

(ശർവാനി 2/446)
ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦6️⃣⁦9️⃣⁩
നോമ്പു തുറക്കാൻ ഈത്തപ്പഴമാണോ കാരക്കയാണോ അഫ്ളൽ, ക്രമം പറയാമോ,പച്ച ഈത്തപ്പഴം കൊണ്ട് തുറന്നാൽ സുന്നത്ത് ലഭിക്കുമോ🤔
✔️✔️✔️✔️✔️✔️✔️✔️✔️
പഴുത്ത ഈത്തപ്പഴമാണ് അഫ്ളൽ
പച്ച ഈത്തപ്പഴം കൊണ്ടായാൽ സുന്നത്ത് നഷ്ടപ്പെടും
ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതുമില്ലെങ്കിൽ വെള്ളം എന്നിവയാണ് സുന്നത്തായ ക്രമം 

ويسن كونه وإن تأخر كما أفادته عبارة أصله ( على تمر ) وأفضل منه رطب وجد لما صح { كان رسول الله صلى الله عليه وسلم يفطر قبل أن يصلي على رطبات فإن لم يكن فعلى تمرات فإن لم يكن حسا حسوات من ماء } . وقضيته عدم حصول السنة بالبسر وإن تم صلاحه -(تحفة المحتاج)





റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦7️⃣⁩⁦0️⃣⁩🌹
✍🏻VMH വണ്ടൂർ
Www.Jannathulminna.Com

ചോദ്യം👇🏻
 റഹ്മതിന്റെ പത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു സംഭവമാണ്
''കടലിൽ 500 വർഷം ഇബാദത്ത് ചെയ്ത മഹാന്റെ ചരിത്രം''
ഇതിന് അടിസ്ഥാനമുണ്ടോ  ❓

      ✔️✔️✔️✔️✔️✔️✔️✔️✔️              
                                                
ഉണ്ട്
മാത്രമല്ല ഇത് ഹദീസുമാണ്
ബൈഹഖീ ഇമാം ശുഅബുൽ ഈമാനിലും ഹാകിം തങ്ങൾ മുസ്തദ്റകിലും സംഭവം ഉദ്ധരിച്ചതായി കാണാം
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻


ﻓﻬﺬﺍ ﺍﻟﺨﺒﺮ ﻗﺪ ﻭﺭﺩ ﻓﻲ ﺷﻌﺐ ﺍﻹﻳﻤﺎﻥ ﻟﻠﺒﻴﻬﻘﻲ ﻭﺃﺧﺮﺟﻪ ﺍﻟﺤﺎﻛﻢ ﻓﻲ ﺍﻟﻤﺴﺘﺪﺭﻙ، ﻭﻧﺼﻪ ﻋﻦ ﺟﺎﺑﺮ
ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ : ﺧﺮﺝ ﺇﻟﻴﻨﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﺧﺮﺝ ﻣﻦ ﻋﻨﺪﻱ ﺧﻠﻴﻠﻲ ﺁﻧﻔﺎ ﺟﺒﺮﻳﻞ ﻋﻠﻴﻪ ﺍﻟﺴﻼﻡ، ﻓﻘﺎﻝ : ﻳﺎ ﻣﺤﻤﺪ ﻭﺍﻟﺬﻱ ﺑﻌﺜﻨﻲ ﺑﺎﻟﺤﻖ ﺇﻥ ﻟﻠﻪ ﻟﻌﺒﺪﺍ ﻣﻦ ﻋﺒﺎﺩﻩ ﻋﺒﺪ ﺍﻟﻠﻪ ﺧﻤﺴﻤﺎﺋﺔ ﺳﻨﺔ ﻋﻠﻰ ﺭﺃﺱ ﺟﺒﻞ ﻓﻲ ﺍﻟﺒﺤﺮ ﻋﺮﺿﻪ ﻭﻃﻮﻟﻪ ﺛﻼﺛﻮﻥ ﺫﺭﺍﻋﺎ ﻓﻲ ﺛﻼﺛﻴﻦ ﺫﺭﺍﻋﺎ ﻣﺤﻴﻂ ﺑﻪ ﺃﺭﺑﻌﺔ ﺁﻻﻑ ﻓﺮﺳﺦ ﻣﻦ ﻛﻞ ﻧﺎﺣﻴﺔ، ﻭﺃﺧﺮﺝ ﺍﻟﻠﻪ ﻟﻪ ﻋﻴﻨﺎ ﻋﺬﺑﺎ ﺑﻌﺮﺽ ﺍﻷﺻﺒﻊ ﺗﺒﺾ ﺑﻤﺎﺀ ﻋﺬﺏ ﻓﻴﺴﺘﻨﻘﻊ ﻓﻲ ﺃﺻﻞ ﺍﻟﺠﺒﻞ، ﻭﺷﺠﺮﺓ ﺭﻣﺎﻥ ﺗﺨﺮﺝ ﻛﻞ ﻟﻴﻠﺔ ﺭﻣﺎﻧﺔ ﻓﺘﻐﺬﻳﻪ، ﻓﺈﺫﺍ ﺃﻣﺴﻰ ﻧﺰﻝ ﻓﺄﺻﺎﺏ ﻣﻦ ﺍﻟﻮﺿﻮﺀ ﻭﺃﺧﺬ ﺗﻠﻚ ﺍﻟﺮﻣﺎﻧﺔ ﻓﺄﻛﻠﻬﺎ، ﺛﻢ ﻗﺎﻡ ﺇﻟﻰ ﺻﻼﺗﻪ ﻓﺘﻤﻨﻰ ﻣﻦ ﺭﺑﻪ ﻋﻨﺪ ﻭﻗﺖ ﺍﻷﺟﻞ ﺃﻥ ﻳﻘﺒﻀﻪ ﺳﺎﺟﺪﺍ ﻭﺃﻥ ﻻ ﻳﺠﻌﻞ ﻟﻸﺭﺽ ﻭﻻ ﻟﺸﻲﺀ ﻳﻔﺴﺪﻩ ﻋﻠﻴﻪ ﺳﺒﻴﻼ ﺣﺘﻰ ﻳﺒﻌﺜﻪ ﻭﻫﻮ ﺳﺎﺟﺪ ﻓﻔﻌﻞ . ﻓﻨﺤﻦ ﻧﻤﺮ ﻋﻠﻴﻪ ﺇﺫﺍ ﻫﺒﻄﻨﺎ ﻭﺇﺫﺍ ﻋﺮﺟﻨﺎ ﻓﻨﺠﺪﻩ ﻓﻲ ﺍﻟﻌﻠﻢ ﻳﺒﻌﺚ ﻳﻮﻡ ﺍﻟﻘﻴﺎﻣﺔ ﻓﻴﻮﻗﻒ ﺑﻴﻦ ﻳﺪﻱ ﺍﻟﻠﻪ ﻋﺰ ﻭﺟﻞ ﻓﻴﻘﻮﻝ ﻟﻪ ﺍﻟﺮﺏ : ﺃﺩﺧﻠﻮﺍ ﻋﺒﺪﻱ ﺍﻟﺠﻨﺔ ﺑﺮﺣﻤﺘﻲ . ﻓﻴﻘﻮﻝ : ﺭﺏ ﺑﻌﻤﻠﻲ، ﻓﻴﻘﻮﻝ : ﺃﺩﺧﻠﻮﺍ ﻋﺒﺪﻱ ﺍﻟﺠﻨﺔ ﺑﺮﺣﻤﺘﻲ، ﻓﻴﻘﻮﻝ : ﺑﻞ ﺑﻌﻤﻠﻲ . ﻓﻴﻘﻮﻝ ﺍﻟﻠﻪ ﻟﻤﻼﺋﻜﺘﻪ : ﻗﺎﻳﺴﻮﺍ ﺑﻨﻌﻤﺘﻲ ﻋﻠﻴﻪ ﻭﺑﻌﻤﻠﻪ، ﻓﻴﻮﺟﺪ ﻧﻌﻤﺔ ﺍﻟﺒﺼﺮ ﻗﺪ ﺃﺣﺎﻃﺖ ﺑﻌﺒﺎﺩﺗﻪ ﺧﻤﺴﻤﺎﺋﺔ ﺳﻨﺔ، ﻭﺑﻘﻴﺖ ﻧﻌﻤﺔ ﺍﻟﺠﺴﺪ ﻓﻀﻼ ﻋﻠﻴﻪ، ﻓﻴﻘﻮﻝ : ﺃﺩﺧﻠﻮﺍ ﻋﺒﺪﻱ ﺍﻟﻨﺎﺭ . ﻗﺎﻝ : ﻓﻴﺠﺮ ﺇﻟﻰ ﺍﻟﻨﺎﺭ ﻓﻴﻨﺎﺩﻱ ﺭﺏ ﺑﺮﺣﻤﺘﻜﻢ ﺃﺩﺧﻠﻨﻲ ﺍﻟﺠﻨﺔ ..
Www.jannathulminna.Com





ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦7️⃣⁦1️⃣⁩
اشهد ان لا اله الا الله استغفر الله اسألك الجنة واعوذبك من النار 
എന്ന ദിക്ർ റമളാൻ തുടക്കം മുതൽ ഒടുക്കം വരെ നാം അധികമായി ചൊല്ലി  വരുന്നതാണല്ലോ ഇത് ഹദീസിലുണ്ടോ 🤔
✔️✔️✔️✔️✔️✔️✔️✔️✔️
തീർച്ചയായും, ഇബ്നു ഖുസൈമ തങ്ങൾ റിപ്പോർട്ട്‌ ചെയ്ത് സ്വഹീഹായ ഹദീസിന്റെ അവസാന ഭാഗം ഇതിനെ പ്രോത്സാഹിപ്പിക്കുന്നു 
حدثنا على بن حجر السعدي حدثنا يوسف بن زياد حدثنا همام بن يحيى عن علي بن زيد بن جدعان عن سعيد بن المسيب عن سلمان قال : خطبنا رسول الله صلى الله عليه وسلم في آخر يوم من شعبان فقال


يا أيها الناس قد أظلكم شهر عظيم ، شهر فيه ليلة خير من ألف شهر ، جعل الله

صيامه فريضة ، وقيام ليله تطوعا ، من تقرب فيه بخصلة من الخير كان كمن أدى
فريضة فيما سواه ، ومن أدى فيه فريضة كان كمن أدى سبعين فريضة فيما سواه ، وهو شهر الصبر ، والصبر ثوابه الجنة ، وشهر المواساة ، وشهر يزاد فيه في رزق المؤمن ، ومن فطر فيه صائما كان مغفرة لذنوبه ، وعتق رقبته من النار ، وكان له مثل أجره من غير أن ينتقص من أجره شيء . قالوا : يا رسول الله ، ليس كلنا يجد ما يفطر الصائم ، قال : يعطي الله هذا الثواب من فطر صائما على مذقة لبن ، أو تمرة ، أو شربة من ماء ، ومن أشبع (1) صائما سقاه الله من الحوض شربة لا يظمأ حتى يدخل الجنة ، وهو شهر أوله رحمة ، ووسطه مغفرة ، وآخره عتق من النار ، فاستكثروا فيه من أربع خصال ، خصلتان ترضون بهما ربكم ، وخصلتان لا غنى بكم عنهما ، أما الخصلتان اللتان ترضون بهما ربكم فشهادة أن لا إله إلا الله ، وتستغفرونه ، وأما الخصلتان اللتان لا غنى بكم عنهما ، فتسألون الجنة ، وتعوذون من النار

صحيح ابن خزيمة


ജന്നതുൽമിന്ന റമളാൻ സംശയനിവാരണ⁦⁦7️⃣⁩⁦2️⃣⁩
 ❓അത്താഴം കഴിച്ചുകൊണ്ടിരിക്കേ സുബ്ഹ് ബാങ്ക് കേട്ടാൽ എന്തുചെയ്യണം 🤔
✔️✔️✔️✔️✔️✔️✔️✔️✔️

 വായിലുള്ളത് ഉടനെ തുപ്പിക്കളയണം  നോമ്പ് ശരിയാകും  


ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦
⁦7️⃣⁩⁦3️⃣⁩

ഇഅ്തികാഫ് ചെയ്യുമ്പോൾ പള്ളിയിൽ കിടന്നുറങ്ങിയാലും കൂലി ലഭിക്കുമോ 🤔

✔️✔️✔️✔️✔️✔️✔️✔️
ഭിക്കും 
എങ്കിലും ആരാധനകളിൽ മുഴുകാനാണ് ശ്രമിക്കേണ്ടത് 



ജന്നതുൽമിന്ന റമളാൻ സംശയനിവാരണം⁦7️⃣⁦4️⃣⁩


 ❓നോമ്പുകാർ കൂടുതലായി ചെയ്യേണ്ട ഇബാദത്തുകൾ ഏവ 🤔

✔️✔️✔️✔️✔️✔️✔️✔️✔️
ഖുർആൻ പാരായണം, ഇഹ്തികാഫ്,സ്വദഖ 
(وقوله: إكثار الثلاثة) - هي: الصدقة، والتلاوة، والاعتكاف

إعانة الطالبين ٢/٣٤٩





സ്ത്രീകളും നോമ്പും; വ്യത്യസ്ത മസ് അലകൾ 




ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦7️⃣⁦5️⃣⁩⁩⁩🌹

❓️ഗർഭിണിയോ മുലയൂട്ടുന്നവളോ സ്വന്തം ശരീരത്തെയോ, സ്വന്തത്തെയും കുട്ടിയുടെയും ആരോഗ്യത്തെ ഒരുമിച്ച് ഭയന്നോ നോമ്പുപേക്ഷിച്ചാൽ മുദ്ദ് നൽകേണ്ടതില്ല കുട്ടിയുടെ ആരോഗ്യത്തെ മാത്രം പേടിച്ചെങ്കിൽ നല്കണമെന്നുമാണല്ലോ എന്താണ് ഈ വ്യത്യാസത്തിന്റെ ഹിക്മത് 🤔
✔️✔️✔️✔️✔️✔️✔️✔️✔️
ആദ്യം പറഞ്ഞ രൂപത്തിൽ അവൾ സുഖപ്പെടുന്ന രോഗികളോട് സാദൃശ്യമുള്ളത് കൊണ്ട് മുദ്ദ് നൽകേണ്ടതില്ല 
രണ്ടാമത്തേതിൽ മറ്റൊരുത്തന്റെ കാരണത്താലാണ് മുറിച്ചത് അത് കൊണ്ട് മുദ്ദ് നൽകേണ്ടതുണ്ട് 




بأن الفرق أنهما في الحالة الأولى اشبها المريض الذي يرجى برؤه وهو لا تلزمه الفدية وفي الثانية افطرو بسبب غيرهما فلزمتهما الفدية 


فتاوى الرملي 200


ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦7️⃣⁦6️⃣⁩🌹
✍🏻VMH വണ്ടൂർ
Www.Jannathulminna.com

ചോദ്യം👇🏻
 ഹൈളുകാരിയുടെ രക്തം ഉച്ചക്ക് നിന്നു,രോഗിയുടെ രോഗം ശിഫയായി.ഇവർ ശേഷിച്ച സമയം ഇംസാക്(നോമ്പ് മുറിയുന്ന കാര്യങ്ങളെത്തൊട്ട് പിടിച്ച് നിൽക്കൽ)
നിർബന്ധമാണോ❓

                     
✔️✔️✔️✔️✔️✔️✔️✔️✔️                                                

നിർബന്ധമില്ല
എങ്കിലും സുന്നത്താണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഫത്ഹുൽ മുഈനിലെ ഇബാറത്ത് 👇🏻
وندب امساك لمريض شفي ولحائض طهرت اثناءه

Www.Jannathulminna.Com



ജന്നതുല്‍മിന്ന റമളാൻ 

സംശയനിവാരണം ഭാഗം ⁦⁦7️⃣⁦7️⃣⁩

✍🏻VMH വണ്ടൂര്‍
www.jannathulminna.com

📚📚📚📚📚📚

● 
ഒരു സ്ത്രീ കുട്ടിയുടെ ആരോഗ്യം പേടിച്ച് നോമ്പുപേക്ഷിച്ചു.. അടുത്ത റമളാനിന് മുമ്പ് ഖളാഅ് വീട്ടി..പക്ഷെ മുദ്ദ് കൊടുത്തില്ല..രണ്ട് വർഷത്തിന് ശേഷം മുദ്ദ് ഓർമ്മ വന്നു..എന്നാൽ മുദ്ദ് കൊടുക്കേണ്ടതുണ്ടോ,മുദ്ദ് ആവർത്തിക്കപ്പെടുമോ ❓


● ഉത്തരം: ✅

ഖളാഅ് അടുത്ത റമളാനിന് മുമ്പ് വീട്ടിയ സ്ഥിതിക്ക് പിന്നെ എത്ര വർഷമായാലും
മുദ്ദ് ആവർത്തിക്കപ്പെടുകയില്ല..
എന്നാൽ ഖളാഇനൊപ്പം കൊടുക്കേണ്ട അടിസ്ഥാനപരമായ ഒരു മുദ്ദ് കൊടുക്കണം.

👇🏻ഇബാറത്ത്


اذا لم يخرج الفدية اعواما فإنها لا تتكرر

تحفة👇🏻
فإذا افطر الكبير مثلا وأخر الفدية إلى مجيء رمضان  أخر فإنه لا يتكرر المد.......
لان المد لا يتكرر مطلقا لأن وجوبه على التراخى حاشية البجيرمى على شرح المنهج

والله اعلم بالصحيح وهو الحكيم البديع

_______________
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦7️⃣⁦8️⃣⁩🌹
⁦⁩ ഹൈള്കാരി, രക്തം മുറിഞ്ഞാല് നാളെ ഞാന് നോന്പ് നോല്ക്കും എന്ന് നിയ്യത് ചെയ്യുകയും സുബ്ഹിക്ക് മുന്പായി രക്തം മുറിയുകയും ചെയ്തു. നോന്പ് ശരിയാവുമോ?



ഹൈളിന്റെ അവളുടെ സാധാരണ ദിവസങ്ങൾ  പൂര്ത്തിയായ ശേഷമാണ് ഇങ്ങനെ നിയ്യത് ചെയ്യുന്നതെങ്കില് നിയ്യത് ശരിയാവുന്നതാണ്, നോമ്പ്  സാധുവുമാണ്. അല്ലാത്ത പക്ഷം, നിയ്യത് ശരിയാവില്ല.

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦7️⃣⁦⁦9️⃣⁩🌹
ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ? 

 മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦⁦8️⃣⁩⁦0️⃣⁩🌹
കഴിഞ്ഞ റമളാനിലെ നോമ്പ് ഒരു സ്ത്രീ പ്രസവിച്ച് കിടന്നത് കൊണ്ട് നഷ്ടപ്പെട്ടു പോയി ഇനി എന്ത് ചെയ്യണം? ഖളാഅ് വീട്ടിയാല്‍ മാത്രം പോരേ?


പ്രസവം കാരണം നോമ്പ് ഉപേക്ഷിക്കുന്നത് പല കാരണങ്ങളാലാവാം. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഉപേക്ഷിച്ച നോമ്പുകള്‍ ഖളാ അ് വീട്ടിയാല്‍ മതി. മുദ്ദ് കൊടുക്കേണ്ടതില്ല.
1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍
2) പ്രസവാനന്തരം നിഫാസ് കാരണത്താല്‍ നോമ്പു ഉപേക്ഷിച്ചാല്‍
3) നിഫാസ് നിന്നതിനു ശേഷം സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍

താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ നോമ്പു ഖളാ അ് വീട്ടുകയും ഓരോ നോമ്പിനു ഓരോ മുദ്ദ് വീതം ദാനം ചെയ്യുകയും വേണം.
1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ ഗര്‍ഭസ്ഥ ശിശുവിനു ഹാനികരമാകയാല്‍ മാത്രം നോമ്പു ഉപേക്ഷിച്ചാല്‍
2) നിഫാസ് നിന്നതിനു ശേഷം മുല കുടിക്കുന്ന കുഞ്ഞിനു ഹാനികരമാകയാല്‍ മാത്രം നോമ്പ് ഉപേക്ഷിച്ചാല്‍

എന്നാല്‍ ഖദാആയ നോമ്പ്/നോമ്പുകള്‍ അവസരമുണ്ടായിട്ടും അടുത്ത റമദാനിനു മുമ്പ് നോറ്റു വീട്ടിയില്ലെങ്കില്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം വിതരണം ചെയ്യണം. വര്‍ഷങ്ങള്‍ പിന്തിച്ചാല്‍ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് മുദ്ദും വര്‍ദ്ധിപ്പിക്കണം.
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦⁩⁩⁦⁦8️⃣⁩⁦1️⃣⁩🌹
റമളാൻ പകലിൽ ആർത്തവം അവസാനിച്ചാൽ മഗ്രിബ് വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് പിടിച്ച് നിൽക്കൽ(ഇംസാക്ക്) നിർബന്ധ മാണോ?

നിർബന്ധമല്ല. എങ്കിലുമത് സുന്നത്താണ്. (ഫത്ഹുൽ മുഈൻ)

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦⁦8️⃣⁩⁦2️⃣⁩🌹
ഗര്‍ഭിണി നോമ്പൊഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയോ? 

ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്നു നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടയും കാര്യത്തില്‍ ഭയന്നു നോമ്പൊഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. നോമ്പു കാരണം കുട്ടിക്കു മാത്രം ബുദ്ധിമുട്ടുവരും എന്ന നിലക്കാണു നോമ്പൊഴിവാക്കിയതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. (തുഹ്ഫ 3/446)


ഈ മുദ്ദുകള്‍ അവരുടെ മേലിലാണു നിര്‍ബന്ധം, ഭര്‍ത്താവിന്റെ മേലിലല്ല. (ശര്‍വാനി) ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും ഒരു മുദ്ദ് മതി.

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦8️⃣⁩⁦⁦3️⃣⁩🌹

സ്ത്രീകള്‍ പ്രസവിച്ചു നിഫാസ് രക്തം മുറിയുന്നതിന്നു മുമ്പുള്ള ദിവസങ്ങളില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടണോ? വീട്ടണമെങ്കില്‍ 5 വര്‍ഷം കഴിഞ്ഞാല്‍ അത് എങ്ങിനെയാണ് നോറ്റ് വീട്ടേണ്ടത്? എന്തെല്ലാമാണ് അതിനുള്ള പ്രായശ്ചിത്തങ്ങള്‍
?


ഹൈള്, നിഫാസ് എന്നീ രക്തങ്ങള്‍ സ്രവിക്കുന്ന സമയത്തുള്ള നിസ്കാരങ്ങള്‍ ഖളാഅ് വീട്ടേണ്ടതില്ല, എന്നാല്‍ ആ കാലയളവില്‍ നഷ്ടപ്പെട്ടുപോയ നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. തടസ്സം നീങ്ങിയ ഉടനെ കഴിയുന്നത്ര വേഗം നോമ്പുകള്‍ ഖളാഅ് വീട്ടുകയാണ് വേണ്ടത്. എന്നാല്‍, റമദാന്‍ നോമ്പ് അടുത്ത റമദാനിന് മുമ്പ് എപ്പോഴെങ്കിലുമായി നോറ്റ് വീട്ടിയാലും മതി.  അടുത്ത റമളാ ന്‍ ആയിട്ടും ന്യായമായ കാരണമില്ലാതെ നോറ്റ് വീട്ടാതെ ബാക്കി വെക്കുന്നത് കുറ്റകരമാണ്. അങ്ങനെ പിന്തിക്കുന്ന പക്ഷം, പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ നോമ്പിന് ഓരോ മുദ്ദ്  (ഏകദേശം 650-700 ഗ്രാം) വീതം ഭക്ഷ്യധാന്യം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്കാണ് അത് നല്‍കേണ്ടത്. 5 വര്‍ഷം മുമ്പുള്ള റമദാനിലാണ് 30 നോമ്പ് നഷ്ടപ്പെട്ടതെങ്കില്‍, അതിന് ശേഷം നാല് റമദാന്‍ കഴിഞ്ഞുവെന്നര്‍ത്ഥം. അപ്പോള്‍ 4×30=120 മുദ്ദ് (ഏകദേശം 80 കിലോ) ആയിരിക്കും പ്രായശ്ചിത്തമായി നല്‍കേണ്ടിവരിക. അതോടൊപ്പം ചെയ്തു പോയ തെറ്റിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി തൗബ ചെയ്യേണ്ടതുമാണ്.
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦⁦8️⃣⁩⁦4️⃣⁩🌹
നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടാല്‍ പ്രായശ്ചിത്തമായി തുടര്ച്ചയായി 60 ദിവസം നോമ്പ് അനുഷ്ടിക്കണമല്ലോ. ഈ നിയമം സ്ത്രീക്കും ബാധകമാണോ? ആണെങ്കില്‍ അവര്‍ക്കെങ്ങനെ തുടര്‍ച്ചയായി എടുക്കാന്‍ കഴിയും? നോമ്പ് ഇല്ലാത്തവന്‍ ഭാര്യയുമായി ബന്ധപ്പെട്ടാലും ഈ നിയമം ബാധകമാണോ? 

ലൈംഗിക ബന്ധത്തിലൂടെ റമദാനിലെ നോമ്പു മുറിക്കുന്നത് വലിയ പാപമാണ്. ഉടനെ തൌബ ചെയ്യണം. ഖളാ അ് വീട്ടുകയും വേണം. പുരുഷന്മാര്‍ക്ക് കഫ്ഫാറത്തുമുണ്ട്. പക്ഷേ, ലൈംഗിക ബന്ധത്തിലൂടെ ഒരു സ്തീ റമളാന്‍ മാസത്തിലെ നോമ്പു മുറിച്ചാല്‍ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായ പ്രകാരം അവള്‍ക്ക് കഫ്ഫാറത്തില്ല. അതിനാല്‍ സ്ത്രീക്ക് 60 ദിവസത്തെ തുടര്‍ച്ചയായ നോമ്പനുഷ്ടിക്കേണ്ട കാര്യവുമില്ല. അവള്‍ക്കു കഫ്ഫാറത് നിര്‍ബന്ധമാണെന്ന അഭിപ്രായ പ്രകാരം ആര്‍ത്തവം മൂലം തുടര്‍ച്ചക്കും ഭംഗം വരുന്നതു് പൊറുക്കപ്പെടും.

അകാരണമായി നോമ്പു ഉപേക്ഷിച്ചവന്‍ റമളാ നില്‍ പകല്‍ സമയത്ത് ഭാര്യയുമായി ബന്ധപ്പെടുന്നതും മറ്റു നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതും കുറ്റകരം തന്നെയാണ്. അതു പോലെ അംഗീകൃത കാരണത്തോടെ നോമ്പു ഉപേക്ഷിക്കുന്നവന്‍ നോമ്പു നോല്‍ക്കുന്ന ഭാര്യയുമായി പകല്‍ സമയത്ത് ബന്ധപ്പെടല്‍ ഹറാമാണ്.  പക്ഷേ, നോമ്പു മുറിച്ചതിനു ശേഷമുണ്ടായ ലൈംഗി ബന്ധത്തിനു കഫ്ഫാറത് നിര്‍ബന്ധമില്ല.
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦⁦8️⃣⁩⁦5️⃣⁩🌹
ഭാര്യക്ക് കഴിഞ്ഞ റമദാനിലെ നോമ്പ് നോറ്റു വീട്ടാനുണ്ട് . ഈ പ്രാവശ്യത്തെ നോമ്പിനു മുമ്പായി അവ വീട്ടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കുട്ടിയുടെ മുല കടിയെ അത് ബാധിക്കുന്നതിനാല്‍ വീട്ടാന്‍ കഴിയാതെ പോയി. ഇതിന്‍റെ വിധി എന്ത്. മുദ്ദ് എപ്പോള്‍ കൊടുക്കണം. ആര്‍ക്കു കൊടുക്കണം.?

കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുവിന്‍റെ (ഗര്‍ഭത്തിലായാലും) ആവശ്യാര്‍ത്ഥമാണെങ്കില്‍ ഈ വര്‍ഷം ഓരോ നോമ്പിനും ഓരോ മുദ്ദ് നല്‍കണം. അതു ഖളാ  വീട്ടുകയും വേണം. ഖളാ  വീട്ടിയില്ലെങ്കില്‍  അടുത്ത വര്‍ഷം അത് നോറ്റു വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദു വീതം വീണ്ടും വിതരണം ചെയ്യുകയും വേണം. അടുത്തവര്‍ഷവും നോല്‍ക്കാതെ പോയാല്‍ വീണ്ടും മുദ്ദ് നല്‍കണം. ഇങ്ങനെ ഓരോ വര്‍ഷം പിന്തിക്കുന്തോറും മുദ്ദു കൂടുതല്‍ കൊടുത്തു കൊണ്ടേയിരിക്കണം. എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഖളാ  വീട്ടാന്‍ തീരെ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല.

കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുകാരണത്താലല്ല, മറിച്ച് സ്വന്തം അനാരോഗ്യമോ മറ്റോ കാരണത്താലാണെങ്കില്‍ ആദ്യ വര്‍ഷത്തില്‍ നോറ്റു വീട്ടണം മുദ്ദ് കൊടുക്കേണ്ടതില്ല. ആ വര്‍ഷം നോറ്റു വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം നോറ്റു വീട്ടണം മുദ്ദും നല്‍കണം. മുകളില്‍ പറഞ്ഞ പോലെ ഓരോ വര്‍ഷം പിന്തുന്നതിനനുസരിച്ച് മുദ്ദുകളുടെ എണ്ണവും വര്‍ദ്ധിക്കും.എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഒരിക്കലും ഖളാ വീട്ടാന്‍ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല.

ഫുഖറാഅ് (അതി ദരിദ്രര്‍), മസാകീന്‍ (ദരിദ്രര്‍) എന്നിവര്‍ക്കാന്‍ മുദ്ദ് നല്‍കേണ്ടത്. ഒരാള്‍ക്ക് ഒരു മുദ്ദിന്‍റെ അംശം നല്‍കിയാല്‍ മതിയാവില്ല. ഏറ്റവും ചുരുങ്ങിയത് ഒരു മുദ്ദ് പൂര്‍ണ്ണമായും നല്‍കണം. ഒരാള്‍ക്ക് ഒന്നിലധികം മുദ്ദ് നല്‍കാവുന്നതാണ്.

അകാരണമായി നോമ്പു ഉപേക്ഷിച്ചാല്‍ അതിനു കുറ്റമുണ്ടാകുകയും അത് പെട്ടെന്നു നോറ്റു വീട്ടേണ്ടതുമാണ്.  അകാരണമായി അതു പിന്തിക്കുന്നതും തെറ്റു തന്നെ.

മുദ്ദ് നിര്‍ബന്ധമായ സമയം (അടുത്ത റമദാന്‍ ഒന്നു്) മുതല്‍ അത് നല്കിത്തുടങ്ങാവുന്നതാണ്. മുദ്ദ് നല്‍കാതെ മരണപ്പെട്ടാല്‍ അയാളുടെ അനന്തരവകാശികള്‍ അയാള്‍ വിട്ടേച്ചു പോയ സ്വത്തില്‍ നിന്നോ മറ്റോ ആയി അതു കൊടുത്തു വീട്ടണം.
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦⁦8️⃣⁩⁦6️⃣⁩🌹
തറാവീഹ് നിസ്കാരം സ്ത്രീകള്‍ ജമാഅതായി നിര്‍വ്വഹിക്കുന്നതിന്‍റെ വിധി എന്താണ്? 

തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചതായി ചരിത്രത്തില്‍ കാണാം. വിശുദ്ധ റമദാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു.
സ്ത്രീകളുടെ നിസ്‌കാരത്തില്‍ ഇമാം സ്ത്രീ തന്നെയാണെങ്കില്‍ ഒന്നാമത്തെ സ്വഫില്‍തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണ് വേണ്ടത്. അവള്‍ പുരുഷന്‍ ഇമാം നില്‍ക്കുംപോലെ മുന്തി നില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്.
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦8️⃣⁦7️⃣⁩🌹
നോമ്പ് നോറ്റ് കൊണ്ട്ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഉപ്പ് ഉണ്ടോ എന്ന്‍ നോക്കിയാല്‍ നോമ്പ് മുറിയുമോ? 

രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റിബഡ്സുകള്‍ ഉപയോഗിച്ചാണ്, അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിന്‍റെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. അതേ സമയം, അതിനായി നാവില്‍ വെക്കുന്ന വസ്തുവിന്‍റെ അംശം അല്‍പം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാന്‍ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാതിലാവുന്നതുമാണ്. അത് കൊണ്ട്, നോമ്പ് കാരന്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതുല്‍ നല്ലത്.

ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦8️⃣⁦8️⃣⁩🌹
ഭാര്യക്ക് നഷ്‌ടമായ ഫര്‍ള് നോമ്പുകള്‍ ഭര്‍ത്താവിന് നോറ്റു വീട്ടുവാന്‍ പറ്റുമോ? 
നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍.  ഭാര്യക്ക് നഷ്ടമായ നോമ്പുകളും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുക, അത് ഭര്‍ത്താവ് നോറ്റാല്‍ മതിയാവില്ല.

എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦8️⃣⁩⁩⁦⁦9️⃣⁩🌹
സ്വപ്ന സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുമോ? കുളി നിര്‍ബന്ധമാവുമോ? അതോ അത് ശുദ്ധിയാക്കി നിസ്കരിക്കാമോ?


സ്വപ്ന സ്ഖലനം കാരണമായി നോമ്പ് മുറിയില്ല. സ്വേഛ പ്രകാരമുള്ള നേരിട്ടുള്ള പ്രവര്‍ത്തനഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ.അതു മൂലം കുളി നിര്‍ബന്ധമാവും. കുളിച്ചതിനു ശേഷമേ നിസ്കരിക്കാവൂ. ശുദ്ധിയാക്കി നിസ്കരിച്ചാല്‍ പോര.


ജന്നതുല്‍മിന്ന റമളാൻ  സംശയനിവാരണം ഭാഗം ⁦⁦⁦9️⃣⁩⁩⁩⁦0️⃣⁩🌹
റമളാന്‍ മാസത്തില്‍ ചില സ്ത്രീകള്‍ മരുന്നുപയോഗിച്ചു ആര്‍ത്തവം നിര്‍ത്തി മാസം മുഴുവനും നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ. ഇതു അനുവദനീയമാണോ?

ഉ: അതെ. മരുന്നുപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ നോമ്പനുഷ്ഠിക്കണം. (തല്‍ഖീസുല്‍ മറാം 247