സ്വാതന്ത്ര്യ ദിന സ്പെഷ്യൽ (പ്രസംഗം,പ്രതിജ്ഞ,ഗാനം&മുദ്രാവാക്യം)

ഇന്ത്യാ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;
സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
ജയ് ഹിന്ദ്

ദേശീയഗാനം


ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,

പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!


സ്വാതന്ത്ര്യദിന സ്റ്റാറ്റസ് വാക്യങ്ങൾ
🔶🔴🔶🔴🔶🔴🔶🔴
പൂർവ്വീക 
പരിശുദ്ധ
പായികരുടെ
പതറാത്ത
പോരാട്ട
ഫലമാണ്
ഇന്നത്തെ ഇന്ത്യ
ബ്രിട്ടൺ യുഗത്തിലേക്ക്
ഭാരതത്തെ
ബൂട്ടിട്ട് ചവിട്ടാത്താഴ്ത്തുന്നവരോട് ഒരു ലോഡ് പുച്ഛം
ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
🔵🌹🔵🌹🔵🌹🔵🌹
ബാബരി അനീതി;
സ്വതന്ത്ര്യ ഇന്ത്യയുടെ
ചന്തവും,കാന്തിയും
നശിപ്പിക്കുന്നു.
പിറന്നമണ്ണിൽ രക്തം പുരളാതെ മുഷ്ടി ചുരുട്ടുക
ബാബരിയാണ് നീതി
🔵🌹🔵🌹🔵🌹🔵🌹

ആസാദും ഗാന്ധിജിയും
ആലി മുസ് ലിയാരും ചാച്ചാജിയും
താന്തിയാ തോപ്പിയും ടിപ്പുവും
ഭഗത് സിങ്ങും വാരിയൻ കുന്നും
സുഭാഷ് ബോസും ശൗക്കത്തലിയും
മമ്പുറം തങ്ങളും മംഗൽ പാണ്ഡേയും
ചന്ദ്രശേഖർ ആസാദും ചെമ്പ്രശ്ശേരി തങ്ങളും
മൗലാനാ മുഹമ്മദലിയും മഹാദേവ് ദേശായിയും

കൈമാറിയ സ്വാതന്ത്ര്യപ്പ്രദീപം അണയാതെ കാക്കുക
സഹൃദയർക്ക് സ്വാതന്ത്ര്യദിനാശംസകൾ
🔵🌹🔵🌹🔵🌹🔵🌹
എന്റെ
സ്വന്തം
ഇന്ത്യക്കെതിരെ മുന്തുന്ന അന്തകർക്കെതിരെ അന്ത്യം വരെ നിതാന്തം വാളേന്തും ഞാൻ...!!



🔵🌹🔵🌹🔵🌹🔵🌹
ഹിന്ദുവിന്റെ ഹൃദയവും
മുസ്ലിമിന്റെ മസ്തിഷ്കവും
ക്രൈസ്തവന്റെ കരളും
ബലി കൊടുത്ത് വാങ്ങിയതാണീ സ്വാതന്ത്ര്യം
ആ ഒത്തൊരുമക്കൈത്തിരി ഒരുകാലത്തും കെടാതിരിക്കട്ടെ..
🔵🌹🔵🌹🔵🌹🔴🌹
അല്ലാമഃ ഇഖ്ബാൽ 
പറഞ്ഞ പരിസുഗന്ധ
പൂങ്കാവനത്തിലെ
പുഷ്പങ്ങൾ പലതും വാടിത്തുടങ്ങിയോ...

ഇല്ല...
അനുവദിക്കരുത്
അറ്റു പോവാനും
ആ സുഗന്ധമകറ്റാനും
🔵🌹🔵🌹🔵🌹🔵🌹
മത,ജാതി ഭേദമന്യേ മഹോന്നതരായ
മഹത്തുക്കളുടെ
അക്ഷീണ പ്രയത്നത്തിന്റെ
അനന്തര ഫലമാണീ ഭാരതം

മഹിമക്ക് മങ്ങലേൽപ്പിക്കരുതേ
🔵🌹🔵🌹🔵🌹🔵🌹
ബ്രിട്ടീഷിന്റെ അടിമപ്പണിയെടുത്തവനേത് ജാതിയായാലും ശിരസ്സറുത്ത്,അതിതീവ്ര പോരാട്ടത്തിലൂടെ
വെള്ളക്കാരന്റെ
നെഞ്ചിൽ വെള്ളിടി തീർത്ത മലബാറിന്റെ വീര,ശൂര കേസരികളെ നിർലജ്ജം ഒറ്റുകാരായും,വർഗ്ഗീയ വാദികളായും ചിത്രീകരിക്കുന്ന ഷൂനക്കികൾ  സ്വതന്ത്ര്യ ഇന്ത്യക്കെന്നെന്നും ശാപം
🔵🌹🔵🌹🔵🌹🔵🌹
പേര് നോക്കി
പോരാളികൾക്ക് വീരപരിവേശം നൽകുകയും,അവഗണിക്കുകയും ചെയ്യുന്ന ചില സ്വാതന്ത്ര്യസമര ചരിത്രത്താളുകൾ തിരുത്തപ്പെടണം തീർച്ച...
🌹🔵🌹🔵🌹🔵🌹🔵




സ്വാതന്ത്ര്യ ദിനഗാനം

രീതിഃദേശങ്ങൾ തേടി..


സ്വാതന്ത്ര്യ നേതാക്കൾ തന്നൊരു ഊർജ്ജമുറച്ചകതാരിൽ

സാമോദം സാനന്ദം നീങ്ങിടണം ഈ ഭാരതമണ്ണിൽ
വർഗ്ഗീയതയുടെ ഇത്തിക്കണ്ണികളെ
വകഞ്ഞ്മാറ്റി..
വിസ്മയ ഇന്ത്യ പടുക്കൂ സ്നേഹിതരേ..(2)



ജൗഹറും ഗാന്ധിജി

ആസാദും നെഹ്റുജി
ഏകിയ ഫ്രീഡം നിധി..
ടിപ്പുവും ഭഗത് സിങ്ങും
അംബേദ്കറും മങ്ങും
ഇന്ത്യയെ ആക്കി ജ്യോതി..
ജാതിമതംനോക്കാതാമുത്തുകൾ ഒത്തൊരുമിച്ചില്ലേ..
ജാജ്വലം സ്വാതന്ത്ര്യത്തിൻ പൗർണ്ണമി ഇന്ത്യയുദിച്ചില്ലേ
കൈരളിയിൽ വെളളക്കാർ ഹുങ്കിനെ തകർത്തു മമ്പുറം സയ്യിദരും..
 കേളപ്പനുമുമർ ഖാളിയും വർഗീസ് ചെറിയാനും വാരിയൻകുന്നും ..
 തന്നൊരു വീര്യം നെഞ്ചിലൊരുക്കുക നാം..


ഹൈന്ദവരും മുസ്ലിം സോദരരും പിന്നെ ക്രൈസ്തവരും ഒന്നിച്ച്...

ഈ ഭാരതമണ്ണിൻ അഖണ്ഡത കാത്തീടാൻ പോരാടണം ഉറച്ച്..
ഫാസിസരാക്ഷസ ഹസ്തങ്ങൾ ഛേദിക്കേണം നമ്മൾ..
വിരിയിക്കേണം സൗഹാർദ്ധത്തിൻ സുന്ദരസൂനങ്ങൾ..
ഇനിയൊരു കലഹം നടമാടാതെ നോക്കിടണം നാമീഭൂവിൽ
പൂർവ്വീക നേതാക്കൾ കാണിച്ച സാഹോദര്യത്തിരുവഴിയിൽ..
നല്ലൊരു നാളെ വാർത്തെടുക്കുക നാം...

https://youtu.be/xa7TP4nAOgI


മുദ്രാവാക്യം

VMH  വണ്ടൂർ സഖാഫി
വീണ്ടുമണഞ്ഞു സന്തോഷദിനം
ഭാരതമണ്ണിൻ സ്വാതന്ത്ര്യ ദിനം
ആഘോഷിക്കാം ആനന്ദിക്കാം..
സ്നേഹസ്മൃതികൾ അയവിറക്കാം..

ഏഴ്പതിറ്റാണ്ടിന്നും മുമ്പ്

ബ്രിട്ടൺകാട്ടിക്കൂട്ടിയ വമ്പ്
തച്ചുതകർത്ത പോരാളികളെ..
അനുസ്മരിച്ചീടാം നീളേ..

ഗാന്ധിജിടിപ്പുപട്ടേൽ നെഹ്റു

അംബേദ്കർമൗലാനാജൗഹർ
ആസാദും ഭഗത് സിങ്ങും നട്ട
സ്വതന്ത്ര്യ പൂമരമെന്തുപകിട്ടാ..


കൈരളിയിൽ വെളളക്കാർ ഹുങ്ക്

തകർത്ത ധീരർക്കേറെ ചൊങ്ക്
ഉമർഖാളിയും മമ്പുറമുത്തും
വർഗീസ് ചെറിയാൻ വാരിയൻകുന്നും
കെ കേളപ്പനും  ചെമ്പ്രശ്ശേരി
തങ്ങളും ആലി മുസ്ലിയാരും

ജാതി മതത്തിൻ നിറം നോക്കാതെ

ഒത്തൊരുമിച്ചവരെല്ലാം നമ്മിൽ
തന്നൊരു കൈത്തിരി കെട്ടീടാതെ
കാത്തിടണം നാം മറന്നിടാതെ..

ഹൈന്ദവരും മുസ്ലിംസ്നേഹിതരും

ക്രൈസ്തവരും മതമില്ലാത്തവരും
ഭാരതമഹിമക്കായ് പൊരുതേണം
വിദ്വേഷം ഇല്ലാതാക്കേണം

വർഗ്ഗീയതയുടെ രാക്ഷസഹസ്തം

ഛേദിച്ചീ സുരസുന്ദരഭാരതം
സൗഹാർദ്ധത്തിൻ വിളനിലമാക്കാൻ
സുസജ്ജരാവൂ സോദരരേ..

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹

 നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം...
💚🌹🇮🇳🇮🇳🇮🇳🇮🇳🌹💚

 🎵ജന = ആളുകൾ
 🎵ഗണ = ഗ്രൂപ്പ്
 🎵മന = മനസ്സ്
 🎵അധിനായക്= നേതാവ്
 🎵ജയ ഹെ = ജയിക്കട്ടെ 
 🎵ഭാരത് = ഇന്ത്യ
 🎵ഭാഗ്യ = വിധി
 🎵വിധാത = സൃഷ്ടികർത്താവ്
 🎵പഞ്ചാബ് = പഞ്ചാബ്
 🎵സിന്ധു = സിന്ധു
 🎵ഗുജറാത്ത് = ഗുജറാത്ത്
 🎵 മറാത്ത =   മഹാരാഷ്ട്ര
 🎵ദ്രാവിഡ = തെക്ക്
 🎵ഉത്കല = ഒറീസ്സ
 🎵വംഗ = ബംഗാൾ
 🎵വിന്ധ്യ =വിന്ധ്യകൾ
 🎵ഹിമാചല് =ഹിമാലയ
 🎵യമുനാ = യമുന
 🎵ഗംഗാ = ഗംഗ
 🎵ഉച്ഛല് = നീങ്ങുന്നു
 🎵ജലധി = സമുദ്രം
 🎵തരംഗാ = തിരകൾ
 🎵താവ് = നിങ്ങളുടെ
 🎵ശുഭ് = ശുഭം
 🎵നാമേ = പേര്
 🎵ജാഗെ = ഉണർത്തുക
 🎵താവ് = നിങ്ങളുടെ
 🎵ശുഭ് = ശുഭം
 🎵ആശിഷ് = അനുഗ്രഹങ്ങൾ
 🎵മാഗെ = ചോദിക്കുക
 🎵ഗാഹേ = പാടുക
 🎵താവ് = നിങ്ങളുടെ
 🎵ജയ = വിജയം
 🎵ഗാഥാ = ഗാനം
 🎵ജന = ആളുകൾ
 🎵ഗണ = ഗ്രൂപ്പ്
 🎵മംഗള് = ഭാഗ്യം
 🎵ദായക് = ദാതാവ്
 🎵ജയ് ഹെ = ജയിക്കട്ടെ
 🎵ഭാരത് = ഇന്ത്യ
 🎵ഭാഗ്യ = വിധി
 🎵വിധാതാ = സൃഷ്ടികർത്താവ്
 💐ജയ് ഹേ, ജയ് ഹേ, ജയ് ഹേ, ജയ് ജയ് ജയ് ജയ് ഹേ = ജയിക്കട്ടെ, ജയിക്കട്ടെ, ജയിക്കട്ടെ , ജയിച്ചു ജയിച്ചു വിജയിക്കട്ടെ!!!
 ദയവായി ഇത് ഷെയർ ചെയ്യുക, നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം എല്ലാവരെയും അറിയിക്കുക...🌹🌹🌹❤

സ്വാതന്ത്ര്യദിന സംശയനിവാരണം

ജന്നതുൽമിന്ന സംശയനിവാരണം3️⃣5️⃣1️⃣
❓''ഹുബ്ബുൽ വത്വനി മിനൽ ഈമാൻ'
അഥവാ
`രാജ്യസ്നേഹം ഈമാനിൽ പെട്ടതാണ്`
എന്നത് 
ഹദീസായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്;ശരിയാണോ❓
✅✅✅✅✅✅✅✅
ഈ ഹദീസ് മൗളൂആണെന്ന് നിരവധി മുഹദ്ദിസീങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്
എന്നാൽ മഅ്ന സ്വഹീഹാണെന്നും അവർ അടിവരയിട്ടിട്ടുണ്ട്
മഅ്ന കൊണ്ട് ഹദീസ് രിവായത് ചെയ്യാമെന്നാണ് ബഹുഭൂരിപക്ഷ പണ്ഡിതാഭിപ്രായം.
പക്ഷേ മഅ്ന സ്വഹീഹായാൽ തന്നെ അത് കൊണ്ട് വിവക്ഷ സ്വർഗ്ഗമാണെന്നും(നമ്മുടെ ഉപ്പആദംനബിയുടെ ആദ്യ വീടും,നമ്മുടെ ലക്ഷ്യ സ്ഥാനവും)അല്ല മക്കയാണെന്നും(ഗ്രാമങ്ങളുടെ ഉമ്മ&ലോകജനതയുടെ ഖിബ് ല)അതുമല്ല പരലോകമാണെന്നും(സ്വൂഫികളുടെ വിവക്ഷ) വ്യത്യസ്ത അഭിപ്രായക്കാർ ഉലമാഇനിടയിലുണ്ട്
കൂടാതെ ഏതൊരു രാജ്യത്തോടുള്ള
സ്നേഹവും അതിലുൾപ്പെടുമെന്നും പറഞ്ഞവരുണ്ട്
(അത് കൊണ്ട് സ്വരാജ്യ സ്നേഹം ഈമാനിന്റെ ഭാഗമാണ് എന്നത് നമ്മുടെ ഭാരതത്തെ ഉദ്ദേശിച്ചും പറയാവുന്നതാണെന്നർത്ഥം)

അതോടൊപ്പം👇🏻
 മുത്ത്നബി യാത്രക്ക് മുന്നിട്ടാൽ മദീനയുടെ അതിർത്തിയിലെത്തിയാൽ മദീനയോടുള്ള മഹബ്ബത്താൽ നടക്കുകയാണെങ്കിൽ  തിരിഞ്ഞ് നോക്കുകയും, ഒട്ടകത്തെ അൽപനേരം പിടിച്ച് വെക്കുകയും;അവയുടെ പുറത്താണെങ്കിൽ  സ്നഹാധിക്യത്താൽ കടിഞ്ഞാൺ പിടിച്ച് കുലുക്കുകയും ചെയ്യുമെന്നുമുള്ള സ്വഹീഹായ ഹദീസ് കൊണ്ടുവന്നതിന് ശേഷം മദീനയോടുള്ള സ്നേഹവും,സ്വരാജ്യ സ്നേഹവും ശർആക്കപ്പെട്ടതാണെന്നതിന് ഇത് ദലാലതാണെന്ന് അല്ലാമഃ ബദ്റുദ്ധീനുൽ ഐനീ തങ്ങൾ ഉംദതുൽ ഖാരീയിൽ പ്രതിപാദിച്ചതായി കാണാം
       👇🏻
ഇബാറാത്👇🏻
عن أنس أن النبي صلى الله عليه كان إذا قدم من سفر فنظر إلى جدارات المدينة أوضع ناقته وان كان على دابة حركها من حبها

وروي هذه اللفظة أيضا الترمذي عن علي بن حجر 
وقال حسن صحيح غريب
وفيه دلالة على  فضل المدينة ومشروعية   حب الوطن والحنة اليه 

(عمدة القاري)



حب الوطن من الإيمان
قال الصغاني موضوع  وقال الحافظ السخاوي في حسن المقاصد  لم أقف عليه ومعناه صحيح 

الأظهر في معنى الحديث ان صح مبناه أن يحمل على أن المراد بالوطن الجنة فإنها اول المسكن لأبينا آدم عليه السلام
أو المراد به مكة فإنها أم القرى وقبلة العالم 
أو الرجوع الى الله تعالى على طريقة الصوفية فإنه المبدأ والمعاد أو المراد به الوطن المتعارف ولكن بشرط أن يكون سبب حبه صلة ارحامه أو احسانه إلى أهل بلده من فقرائه وأيتامه 
ثم التحقيق أنه لا يلزم من كون الشيئ علامة له إختصاصه به مطلقا بل يكفي غالبا الا ترى الى حديث حسن العهد من الإيمان وحب العرب من الإيمان مع أنهما يوجدان في أهل الكفران

(كشف الخفاء ومزيل الإلباس
للشيخ اسمعيل العجلوني الشافعي)


وقال جمهور السلف والخلف من الطوائف منهم الأئمة الأربعة: يجوز بالمعنى في جميعه إذا قطع بأداء المعنى، لأن ذلك هو الذي تشهد به أحوال الصحابة والسلف، ويدل عليه روايتهم القصة الواحدة بألفاظ مختلفة

(تدريب الراوي للإمام السيوطي رحمه الله)

تنبيه، وهذا المبحث ينجر إلى رواية الحديث ونقله بالمعنى وفيه إختلاف فالأكثرون على أنه جائزممن هو عالم بالعربية وماهر في أساليب الكلام وعارف بخواص التراكيب ومفهومات الخطاب لئلا يخطئ بزيادة و نقصان، وقيل٠٠٠٠ والنقل بالمعنى واقع في الكتب الستة وغيرها (مقدمة المشكوة)

ويدل على ذلك أيضاً اتفاق الأمة على أن للعالم بمعنى خبر النبي صلى الله عليه وسلم وللسامع بقوله أن ينقل معنى خبره بغير لفظه وغير اللغة العربية، وأن الواجب على رسله وسفرائه إلى أهل اللغات المختلفة من العجم وغيرهم أن يرووا عنه ما سمعوه وحملوه مما أخبرهم به وتعبدهم بفعله على ألسنة رسله؛ سيما إذا كان السفير يعرف اللغتين فإنه لا يجوز أن يكل ما يرويه إلى ترجمان وهو يعرف الخطاب بذلك اللسان لأنه لا يأمن الغلط وقصد التحريف على الترجمان فيجب أن يرويه بنفسه. وإذا ثبت ذلك صح أن القصد برواية خبره وأمره ونهيه إصابة معناه وامتثال موجبه دون إيراد نفس لفظه وصورته, وعلى هذا الوجه لزم العجم وغيرهم من سائر الأمم دعوة الرسول إلى دينه والعلم بأحكامه, ويدل على ذلك أنه إنما ينكر الكذب والتحريف على رسول الله صلى الله عليه وسلم وتغيير معنى اللفظ , فإذا سلم راوي الحديث على المعنى من ذلك كان مخبراً بالمعنى المقصود من اللفظ وصادقاً على الرسول صلى الله عليه وسلم، وبمثابة من أخبر عن كلام زيد وأمره ونهيه وألفاظه بما يقوم مقام كلامه وينوب منابه من غير زيادة ولا نقصان، فلا يعتبر في أن راوي ذلك قد أتى بالمعنى المقصود وليس بكاذب ولا محرف, وقد ورد القرآن بمثل ذلك؛ فإن الله تعالى قص من أنباء ما قد سبق قصصا كرر ذكر بعضها في مواضع بألفاظ مختلفة والمعنى واحد، ونقلها من ألسنتهم إلى اللسان العربي وهو مخالف لها في التقديم والتأخير والزيادة والنقصان ونحو ذلك.


(الكفاية في علم الرواية للخطيب البغدادي رضي الله عنه)

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



സ്വാതന്ത്രദിനത്തിൽ ഔദ്യോഗിക പ്രതിജ്ഞ ക്കൊപ്പം നാം ഓരോരുത്തരും പുതുക്കേണ്ട പ്രതിജ്ഞ....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന ഒരു മുസ്ലിമാണ് ഞാൻ....

ഇന്ത്യരാജ്യത്തെയും രാജ്യത്തുടനീളമുളള ജാതിമതഭേദമന്യേ സർവ്വരെയും ഞാൻ സ്നേഹിക്കുന്നു
രാജ്യത്തിന്റെ ഐക്യബലത്തെ വെട്ടിവീഴ്ത്തുന്ന വിദ്വംസകപ്രവർത്തകരെ ഞാൻ വെറുക്കുന്നു
രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി ഞാൻ സദാസജീവമായിരിക്കും
രാജ്യത്തിന്റെ ശത്രുക്കൾ എന്റെയും ശത്രുക്കളാണ്
എന്റെ പൂർവ്വീക പിതാക്കളുടെ സ്വാതന്ത്രസമരഇടപെടലുകളെ ഞാൻ അഭിമാനത്തോടെ സ്മരിക്കുന്നു...
ഗാന്ധിജിക്കും നെഹ്റുവിനുമൊപ്പം ടിപ്പുവിനെയും മമ്പുറം തങ്ങളെയും ആലി മുസ്ലിയാരെയും ഞാൻ അത്യാദരങ്ങളോടെ ഓർക്കുന്നു...
അവർ വെട്ടിയ സ്വാതന്ത്യറൂട്ടിൽ ഞാനും ഇന്ത്യയുടെ കെട്ടുറപ്പിന് മരണംവരെ യത്നിക്കും....ഇൻശാഅല്ലാഹ്
Www.jannathulminna.com
പരമാവധി ഷെയർ ചെയ്യൂ.
...

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

സ്വാതന്ത്ര്യ സമരത്തിലെ
മുസ്ലിംവിലാസങ്ങൾ
(പ്രസംഗം)

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ഏഴ് പതിറ്റാണ്ടുകൾക്കു മുമ്പേ

ഒട്ടനേകം  സമരസേനാനികളുടെ തീവ്രയത്നങ്ങൾ കൊണ്ടാണ് വെളളക്കാരുടെ കോട്ടയിൽ വെളളിടിതീർത്ത് ഭാരതം സ്വാതന്ത്ര്യം പുൽകുന്നത്..
കേവലം ഏതെങ്കിലും  ഒരുമതനേതാക്കൾ മാത്രമല്ല മറിച്ച് സർവ്വമതനേതാക്കളും  ബ്രിട്ടന്റെ ഹുങ്ക്തകർക്കാൻ തെരുവിലിറങ്ങിയത് കൊണ്ടാണ് ഇന്നത്തെ ഇന്ത്യ ജനിക്കുന്നത്..
എന്നാൽ ഖേദകരമെന്ന് പറയട്ടേ..
സ്വാതന്ത്ര്യ സമരത്തിന് ചുക്കാൻപിടിച്ച ചിലമഹോന്നതരെ ദേശവിരുദ്ധരായി ചിത്രീകരിച്ചും മറ്റുചിലരെ അവഗണിച്ചും ചിലർ സ്വാതന്ത്ര്യചരിത്രത്തെ പച്ചയായി വ്യഭിചരിച്ചുകൊണ്ടിരിക്കുകയാണ്
മുസ്ലിംകൾ സ്വാതന്ത്ര്യ സമരത്തിൽ തീരേ ഭാഗവാക്കാകാത്ത ദേശവിരുദ്ധരാണെന്ന്  തോന്നിക്കുമാർ ഈ കളവ് ചിലവൃത്തങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു..
എന്നാൽ എണ്ണമറ്റ മുസ്ലിം സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗപോരാട്ടചരിത്രം സത്യചരിത്രത്താളുകളിൽ ലങ്കിവിളങ്ങുന്നുണ്ട്.

രാഷ്ട്രപിതാവ് ഗാന്ധിജിക്കൊപ്പം സമരപാതയിൽ സുസജ്ജനായ പോരാളിയായിരുന്നു മുഹമ്മദലി ജൗഹർ സാഹിബ്

 പോർവിളിക്കിടയിൽ ഒട്ടനേകം പീഢനമേൽക്കേണ്ടി വന്നിട്ടും മഹാൻ ഈ രാജ്യത്തിന്റെ നിലനിൽപ്പിനായി എല്ലാം ത്യജിക്കുകയായിരുന്നു
ലണ്ടനിലെ വട്ടമേശ സമ്മേളനത്തിലെ ആ ഗർജ്ജനവരികൾ വായിക്കുമ്പോൾ ഇന്നും ഓരോ ഇന്ത്യക്കാരന്റേയും രോമംഎഴുന്നേറ്റുനിൽക്കുകയാണ്.
``സ്വാതന്ത്ര്യം എന്റെ  കയ്യിൽ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമ രാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്. എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ''
ഇതായിരുന്നു ആ ധീരഗർജ്ജനം..!!

അദ്ധേഹത്തിന്റെ സഹോദരൻ മൗലാന  ശൗക്കത്തലിയേയും സ്മരിക്കാതിരിക്കാനാവില്ല

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകനായി അവസാനശ്വാസം വരെ ബ്രിട്ടീഷ് രാക്ഷസർക്കെതിരെ മഹാൻ പോരാടി...

ടിപ്പു സുൽത്വാനെന്ന മഹാമനീഷിയെ ഓർക്കാതെ ഒരു സ്വാതന്ത്ര്യ ദിനാഘോഷവും ഉണ്ടായിക്കൂടാ..

അത്രത്തോളമുണ്ട് അവരുടെ പോരാട്ടപുകളുകൾ..
ചില പേനയുന്തികൾ
 വർഗ്ഗീയവാദിയും ദേശവിരുദ്ധനുമായാണ് അവരെ പരിചയപ്പെടുത്തുന്നത്
എന്നാൽ ധീരസാരഥിയുടെ ജീവിതരേഖ ആത്മാർത്ഥമായി പരിശോധിച്ചാൽ ആ പൊളളത്തരങ്ങളെ പോസ്റ്റുമോർട്ടം ചെയ്യാൻ പ്രയാസപ്പെടേണ്ടി വരില്ല..
സ്വന്തം മന്ത്രി പോലും ഹിന്ദുവായിരുന്നുവെന്നതും,ശ്രീരംഗപട്ടണത്തിലെ സ്വന്തം കോട്ടയിലേതടക്കം നിരവധി ക്ഷേത്രനിർമ്മാണത്തിന് ടിപ്പു നേതൃത്വം നൽകിയെന്നതും ആദ്യ ആരോപണത്തിന്റെ അടിവേരറുക്കുന്നു..
മൈസൂരിലെ ഒട്ടനവധി ചർച്ച്നിർമ്മാണവും മതസൗഹാർദ്ധത്തിന്റെ മലർമുല്ലയായിരുന്നു ടിപ്പുവെന്ന് അടയാളപ്പെടുത്തുന്നു..
ഇക്കാര്യങ്ങൾ പ്രമുഖചരിത്രകാരൻ കെ എൻ പണിക്കർ  രേഖപ്പെടുത്തി വെച്ചിട്ടുണ്ട്..
ബ്രിട്ടീഷുകാർക്കെതിരെയുളള സുൽത്വാന്റെ സമരതീജ്വാലക്കഥ പഠിച്ചാൽ രണ്ടാം ആരോപണബോംബും നിർവീര്യമാകും..
ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്..അത് ആദ്യമായി പ്രയോഗിച്ചത്  ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ യുദ്ധത്തിലായിരുന്നു എന്നത് കൂടി ചേർത്തിവായിക്കുമ്പോൾ ആ ധീരദേശാഭിമാനിയുടെ ബ്രിട്ടീഷ് വിരുദ്ധതയും സ്വരാജ്യസ്നേഹവും പകൽവെളിച്ചം പോലെ വ്യക്തമാകുന്നു..
കൂടാതെ വെളളക്കാർക്കെതിരെ തന്നെയുളള പൊളില്ലൂർ യുദ്ധത്തിലും,  ശ്രീരംഗപട്ടണംയുദ്ധത്തിലുമെല്ലാം ഈ ആക്രമണരീതി കൊണ്ടാണ് ടിപ്പു ജയിച്ചുകയറിയത്..
സ്വപിതാവ് ഹൈദരലിക്കൊപ്പം വെളളക്കാർക്കെതിരെ സുധീരം പോരാടിയ ടിപ്പു എന്നെന്നും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു.
അവസാനം ചിതിപ്പ്രയോഗത്തിനിരയായാണ് ആ  മാന്യദേഹം വീരമൃത്യുവരിച്ചത്..

മലബാറിലേക്ക് വരുമ്പോൾ തങ്ങളുടെ ജീവിതം മുഴുവൻ സ്വരാജ്യത്തിന് സമർപ്പിച്ച നിരവധി പ്രതിഭകളെ അയവിറക്കാനുണ്ട്..

മലബാറിന്റെ മദീനയെന്നറിയപ്പെടുന്ന മമ്പുറത്ത് ജ്വലിക്കുന്ന അലവി തങ്ങൾ അതിൽ അതികായകരാണ്..
ശിഷ്യനായ ഉമർ ഖാളി തങ്ങൾ വെളളക്കാരുടെ നികുതിക്കെതിരെ സധൈര്യം ശബ്ദിച്ച് ചരിത്രത്താളുകളിൽ ചിരപ്പ്രതിഷ്ഠനേഠടിയവരാണ്..
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാറിലെ ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച ആലിമുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും ചെമ്പ്രശ്ശേരി തങ്ങളും അത്തൻഗുരിക്കളും ഓരോ മുസ്ലിമിനും അഭിമാനിക്കാനുളള അവസരം സൃഷ്ടിച്ച സമരനായകരാണ്..

മഖാമുകളിൽ പ്രാർത്ഥനനിരോധിച്ച ബ്രിട്ടീഷ്പോലീസുകാരുടെ നെഞ്ചിൽ ചവിട്ടി ചേറൂർ മഖാമിലേക്ക് മാർച്ച് നയിച്ച ധീരവീരശൂരരാണ് ആലിമുസ്ലിയാർ

മതപഠനക്ലാസ്സിൽ ബ്രിട്ടീഷീനെതിരെ സ്വരാജ്യത്തിന് വേണ്ടി പോരാടാൻ അദ്ധേഹം ആഹ്വാനം ചെയ്തു..തദ്ഫലമായി മലബാറിന്റെ പലപ്രദേശങ്ങളും ആലിമുസ്ലിയാർക്ക് കീഴിയിലായി..ബ്രിട്ടീഷുകാരുടെ ഈ പതനം ലണ്ടനിലെ വൻകിടപത്രങ്ങൾ വരെ റിപ്പോർട്ട്  ചെയ്യുകയുണ്ടായി

ഇനിയുമുണ്ട് ഒട്ടനേകം മുസ്ലിം സമരസേനാനികളുടെ ചരിതമോതാൻ

സമയക്കുറവ് മൂലം ഞാൻ അവസാനിപ്പിക്കുകയാണ്..

ചുരുക്കത്തിൽ

ഗാന്ധിജിയും നെഹ്റുജിയുംസർദാർ വല്ലഭായ് പട്ടേലും ഭഗത് സിംഗും സ്മരിക്കപ്പെടും പോലെ ഈ മുസ്ലിം സമരധീരനായകരേയും സ്മരിക്കപ്പെടേണ്ടതുണ്ട്..

ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലിം സമരസേനാനികളോടുളള അവഗണനയും ,ദേശവിരുദ്ധതാരോപണവും തിരുത്തിയെഴുതാൻ ആരോപകർ തയ്യാറാവണമെന്നും

ജാതി മത ഭേദമന്യേ സമൂഹങ്ങളൊന്നിച്ച് ഈ ചരിത്രവഞ്ചനക്കനക്കെതിരെ പോരാടി ഭാരതമഹിമക്കും മുന്നേറ്റത്തിനും തിരികൊളുത്തണമെന്നും അഭ്യർത്ഥിച്ച് കൊണ്ട് വാക്കുകൾക്ക് വിട..

അസ്സലാമുഅലൈക്കും




സ്വാതന്ത്ര്യദിന ക്വിസ് 


1.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
- മീററ്റ്

2.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
- 1885 ഡിസംബർ 28

3.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
- ശിപായിലഹള

4.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

5.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
- കെ.കേളപ്പൻ

6.വാഗൺ ട്രാജഡി നടന്നതെന്ന്?
- 1921 നവംബർ 10

7.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
- സബർമതി ആശ്രമത്തിൽ നിന്ന്

8.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
- ഗോപാലകൃഷ്ണ ഗോഖലെ

9.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- ഹെർബെൻ മ്യൂറിൻ

10."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത

11.ക്വിറ്റിന്റ്യ ദിനം എന്ന്?
- ആഗസ്റ്റ് 9

12.ക്വിറ്റിന്റ സമരം നടന്ന വർഷം?
- 1942

13. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം?
- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

14. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള

15. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919

16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി

17.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ

18. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്

19. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി?
- അരവിന്ദഘോഷ്

20.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു

21. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
- ദണ്ഡിയാത്ര

22. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?
- ജ്യോതിറാവു ഫൂലെ

23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
- ജനറൽ ഡയർ

24. ബംഗാൾ വിഭജനം നടന്ന വർഷം?
- 1905

25. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്

26. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്

27. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം

28.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- ചന്ദ്രശേഖർ ആസാദ്

29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ

30. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
- ഹാർഡിഞ്ച് പ്രഭു (1911)

31. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം (172l)

32. മലബാർ ലഹള നടന്ന വർഷം
- 1921

33. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
- വേലുത്തമ്പി ദളവ

34. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?
- വി . ഡി സവർക്കർ

35. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?
- നാനാ സാഹിബ്

36. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം

37. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ

38. ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ

39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?
- ഡൽഹൗസി പ്രഭു

40. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?
- വില്ല്യം ജോൺസ്

41. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?
- ബംഗാൾ വിഭജനം

42. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
- ബാലഗംഗാധര തിലക്

43. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്

44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?
- വാഗൺ ട്രാജഡി(1921)

45. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?
- 1930 ജനുവരി 26

46. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?
- സിറാജ് സിറാജ് ഉദ് ദൗള

47. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്

48. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?
- മോത്തിലാൽ നെഹ്റു

49. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?
- 1948 ജൂലൈ 17

50. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?
- റോബർട്ട് ക്ലെവ്

51. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ?
- പോർട്ടുഗീസുകാർ

52. അവസാനം എത്തിയത് ?
- ഫ്രഞ്ചുകാർ

53. അവസാനം പോയ വിദേശികൾ ശക്തികൾ
- ഡച്ചുകാർ

54. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ  ബ്രിട്ടണിലെ രാജാവ് ആരായിരുന്നു ?
- ജോർജ്ജ് ആറാമൻ

55. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻൻസിയിൽ നേതൃത്വം നൽകിയത് ആര് ?
- റാണി ലക്ഷ്മീഭായ്

56. ഏത് സംഭവത്തിൽ മനം നൊന്താണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ?
- ചൗരി ചൗരാ സംഭവം

57. ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ  ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം
- ഉപ്പുസത്യാഗ്രഹം

58. ചൗരി ചൗരാ സംഭവത്തെ നേതൃത്വത്തിനെ ദൗർബല്യം എന്ന് വിശേഷിപ്പിച്ചതാര് ?
- നേതാജി സുഭാഷ് ചന്ദ്രബോസ്

59. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ലക്ഷ്യമെന്തായിരുന്നു ?
- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

60. ഉപ്പുസത്യാഗ്രഹം നടന്ന കടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്
- നവ്സാരി (ഗുജറാത്ത്)


61-അബുൽ കലാം ആസാദ് ജനിച്ചതെവിടെ❓
✅മക്ക
62-ടിപ്പു സുൽത്വാൻ ആദ്യമായി റോക്കറ്റുപയോഗിച്ചത് ആർക്കെതിരെ❓
✅ബ്രിട്ടീഷിനെതിരെ
63-ഏത് യുദ്ധത്തിൽ❓
✅കുണ്ടൂർ
65-ബ്രിട്ടീഷിന്റെ തട്ടകത്തിൽ പോയി സ്വതന്ത്ര്യത്തിന് വേണ്ടി ഗർജ്ജിച്ചതാര്❓
✅മൗലാനാ മുഹമ്മദലി
66-അദ്ധേഹത്തിന്റെ ഖബറെവിടെ❓
✅ബൈതുൽ മുഖദ്ദസിന് ചാരെ
67-മഖ്ബറയിൽ പ്രാർത്ഥനപാടില്ലെന്ന് ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചപ്പോൾ ആരുടെ നേതൃത്വത്തിലാണ് ചേറൂർ ശുഹദാ മഖാമിലേക്ക് മാർച്ച് നടത്തിയത്❓
✅ആലി മുസ്ലിയാരുടെ
68-മക്കത്തേക്ക് കടന്നാൽ രക്ഷയുണ്ടെന്ന് പറഞ്ഞാൽ,എനിക്കെന്റെ നാടാണ് വലുത് ഇവിടെത്തന്നെയുണ്ടാവും അന്ത്യം വരെ
എന്ന് പ്രഖ്യാപിച്ചതാര്❓
✅വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി


Post a Comment

20 Comments

  1. Masha Allah.
    allahu qabool akkatte

    ReplyDelete
  2. അല്ലാഹു ബറകത്ത് നൽകട്ടെ ആമീൻ



    ReplyDelete
  3. ഉപകാരം ആയി

    ReplyDelete
  4. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ

    ReplyDelete
  5. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ

    ReplyDelete
  6. ഇനിയും ഇത്തരം നല്ല കർമ്മങ്ങൾ സേവനങ്ങൾ കാഴ്ച വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    ReplyDelete
  7. ماشاالله അല്ലാഹു 'ഇരുലോകത്തും ഉപകാരപ്പെടുന്ന സൽകർമ്മത്തിൽ ഉൽപ്പെടുത്തട്ടെ

    ReplyDelete