കിട്ടാറില്ല..
കിട്ടുന്നതൊന്നും ഇഷ്ടപ്പെടാറുമില്ല..
എന്നിട്ടും നാം ജീവിക്കുന്നു...സ്നേഹിക്കുന്നു പ്രതീക്ഷിക്കുന്നു.അതാണു ജീവിതം
🌷🌷🌷🌷🌷🌷🌷🌷🌷
പഠിച്ചിട്ടും പലപ്പോഴും പരാജയപ്പെടുന്നത് പരീക്ഷകളിലല്ല;
ജീവിതത്തിലാണ്...
🌷🌷🌷🌷🌷🌷🌷🌷🌷
മറക്കരുതെന്ന പിടിവാശിയില്ല..
എങ്കിലും വെറുക്കരുത്...
🌷🌷🌷🌷🌷🌷🌷🌷🌷
അറിയില്ലെന്നതാണ് ഏറ്റവും വലിയ അറിവ്..
🌷🌷🌷🌷🌷🌷🌷🌷🌷
''പെണ്ണന്വേഷിച്ച് പോവുമ്പോൾ കണ്ണടയുടെ കൂടെ കണ്ണാടിയും കൊണ്ടുപോവണം''
-കുഞ്ഞുണ്ണിമാഷ്
🌷🌷🌷🌷🌷🌷🌷🌷🌷
മുളളുകൾക്കിടയിലൂടെ നടക്കുമ്പോഴും ചിരിക്കാൻ ശ്രമിക്കുന്ന മനസ്സ് ഹാ..എത്ര സുന്ദരം..!!!
🌷🌷🌷🌷🌷🌷🌷🌷🌷
പടച്ചവൻ സൃഷ്ടിച്ച പാവങ്ങൾ പുഞ്ചിരിയിൽ സമ്പന്നരാണ്;സമ്പന്നരാകട്ടെ ആഹ്ലാദത്തിൽ ദരിദ്രരും...
🌷🌷🌷🌷🌷🌷🌷🌷🌷
''ലക്ഷം മനുഷ്യർ കൂടും സഭയിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ''
-കുഞ്ഞുണ്ണിമാഷ്
🌷🌷🌷🌷🌷🌷🌷🌷🌷
നിമിഷം നന്നായാൽ വർഷം നന്നാവും
-കുഞ്ഞുണ്ണിമാഷ്
🌷🌷🌷🌷🌷🌷🌷🌷🌷
കഴിഞ്ഞുപോയ മനോഹരമായ നാളുകളെ തിരികെ ലഭിക്കണമെന്നാശിക്കരുത്;കാരണം തിരിച്ചുകിട്ടാത്തതുകൊണ്ടാണവ മനോഹരമായത്..!!!
🌷🌷🌷🌷🌷🌷🌷🌷🌷
നിയമങ്ങൾ ചിലന്തി വല പോലെയാണ്.ചെറു പ്രാണികൾ കുടുക്കിൽ പെടുന്നു.വലിയവ രക്ഷപ്പെടുന്നു...
🌷🌷🌷🌷🌷🌷🌷🌷🌷
വിശ്വാസത്തിനു മുറിവ് പറ്റിയാൽ ബന്ധങ്ങൾ വളരില്ല
☀☀☀☀☀☀☀☀☀☀☀☀
🤝 സ്വന്തം പരിശ്രമത്തെയും മിടുക്കിനെയും മറികടക്കുന്ന ഒരു സഹായ ഹസ്തവും ഒരിടത്തും രൂപപ്പെടില്ല. സ്വയം വിലമതിക്കുന്നവനെ മാത്രമേ ലോകം വിലമതിക്കൂ. 🤝🤝 നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു....
------------------
പണം കൊണ്ട് ക്ലോക്ക് വാങ്ങാം
നേരം വാങ്ങാൻ കഴിയില്ല.
പണം കൊണ്ട് പുസ്തകം വാങ്ങാം അറിവു വാങ്ങാൻ കഴിയില്ല
പണം കൊണ്ട് രക്തം വാങ്ങാം ആയുസ്സ് വാങ്ങാൻ കഴിയില്ല
പണം കൊണ്ട് പദവി നേടാം ആദരവ് നേടാൻ കഴിയില്ല.
പണം കൊണ്ട് വീട് വാങ്ങാം സ്നേഹമുള്ള കുടുംബം നേടാൻ കഴിയില്ല.
അതിനാൽ പണമാണ് എല്ലാം എന്ന ചിന്ത ഒഴിവാക്കുക
ജീവിതത്തിലെ ദു:ഖങ്ങളെ അല്ലാഹുവിന്റെ പരീക്ഷണങ്ങളായി കാണുക. ഇന്നത്തെ ദു:ഖങ്ങൾ നാളത്തെ അനന്തമായ ജീവിതത്തിലെ സന്തോഷങ്ങളാകട്ടെ..
🖋
പറയാനും പങ്കുവക്കാനും
ഒന്നിച്ചു
ചിരിക്കാനും കരയാനും
കാണാനും
കണ്ടറിഞ്ഞ് പ്രവർത്തിക്കാനുമാണ്
നല്ല ബന്ധങ്ങൾ.
അതാണ്
ജീവിതത്തെ സുന്ദരമാക്കുന്നത്...!!
നമ്മുക്ക് സുന്ദരമാക്കാം,
ഇന്നിനേയും
നാളെയെയും നാളെകളെയും...
🌿 മറ്റുള്ളവരെ മറികടക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർക്ക് സ്വന്തം മുഖവും ദൗത്യവും നഷ്ടമാകും.നമ്മുടെ ജീവിതമാണ് തീർച്ചയായും നാം ജീവിച്ചു തീർക്കേണ്ടത്....🌿
മറ്റുള്ളവർക്ക് പ്രതീക്ഷയും ആനന്ദവും പ്രദാനം ചെയ്യുന്ന വാക്കുകൾ പറയാൻ കഴിയുമ്പോൾ സൗഹൃദം സുദൃഢവും സുന്ദരവുമാക്കാൻ സാധിക്കും...👆
മറ്റുള്ളവരുടെ മുന്നിൽ ശബ്ദം ഉയർത്തി സംസാരിക്കുമ്പോൾ ഒരാവർത്തി ചിന്തിക്കാം നമുക്ക്
'' കേൾവിക്കാരൻ ഞാനാണങ്കിൽ " എന്ന്
സത്യസന്ധമായി സ്നേഹിക്കുന്നവരാണ് ഈ ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്നവരും വേദനിക്കുന്നവരും
സന്തോഷ വേളകളിൽ ഉയർത്തുന്ന കയ്യടികളേക്കാൾ ശക്തിയുണ്ടാകും വേദനിച്ചിരിക്കുമ്പോൾ സാന്ത്വനമായി ലഭിക്കുന്ന വെറുമൊരു സ്പർശനത്തിന്
തെറ്റുകൾ ഏറ്റു ക്ഷമ ചോദിക്കുന്നവർക്ക് ക്ഷമ നൽകുക. തെറ്റുകൾ മറച്ചുവെച്ചു തർക്കിക്കുന്നവരോട് നിശബ്ദത പാലിക്കുക
➖🔴➖🔵➖➖🔴➖🔵➖
ക്ഷമയുടെ അങ്ങേയറ്റം വരെ പോകാൻ ഒരാൾ ഉണ്ടാകുമ്പോഴേ ഇങ്ങേയറ്റം വാശി പിടിച്ചിരിക്കുന്നവൻ എന്നും ജയിക്കുന്നുള്ളൂ
ആരും കാണാതെ _സങ്കടങ്ങൾ ഉള്ളിലടക്കി ചിരിക്കാൻ_ കഴിവുണ്ടെങ്കിൽ അതുമതി _തളർത്താൻ ശ്രമിച്ചവർക്കു മുന്നിൽ തോറ്റു പോയിട്ടില്ലെന്ന്_ കാണിച്ചു കൊടുക്കാൻ.
الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ
സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും.മുത്തഖീങ്ങളൊഴികെ
Happy friendship day
ഏതു നിമിഷവും നിന്നുപോവുന്ന ഹൃദയമിടിപ്പ് പേറുന്നവരാണ് നാം ഹൃദയത്തോട് ചേർത്തുവച്ചവരോടു പോലും ചിലപ്പോൾ യാത്ര പറയാൻ കഴിയാതെ വരും
🌾സ്നേഹം വെറും പുഞ്ചിരിയുടെ പളുങ്കു പാത്രമല്ല..
ഹൃദയ വിശുദ്ധിയുടെയും ആത്മാര്‍ത്ഥയുടെയും
ദര്‍പ്പണമാണ്
#ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ#
ﻗﺎﻝ ﻋﺒﻴﺪ اﻟﻠﻪ ﺑﻦ اﻟﺤﺴﻦ ﻟﺮﺟﻞ: ﻳﺎ ﻓﻼﻥ :اﺳﺘﻜﺜﺮ ﻣﻦ اﻟﺼﺪﻳﻖ ﻓﺈﻥ ﺃﻳﺴﺮ ﻣﺎ ﺗﺼﻴﺐ ﺃﻥ ﻳﺒﻠﻐﻪ ﻣﻮﺗﻚ ﻓﻴﺪﻋﻮ ﻟﻚ
ഉബൈദുല്ലാഹിബ്നു ഹസൻ തങ്ങൾ ഒരാളോട് പറഞ്ഞു: ''കൂടുതൽ കൂട്ടുകാരുമായി ഫ്രണ്ട് ഷിപ്പ് ഉണ്ടാക്കുക
നിന്റെ മരണവാർത്ത എത്തിയാൽ അവർ നിനക്ക് ദുആ ചെയ്യുമെന്നത് നിനക്ക് എളുപ്പത്തിൽ ലഭിക്കുന്ന വലിയൊരു നേട്ടമാണ്''
''മൂന്നു സുഹൃത്തുക്കൾ ഒരുമിച്ചിരിക്കുമ്പോൾ അതിൽ രണ്ടു പേർ മാത്രം സ്വകാര്യം പറയരുതേ'' എന്ന് പറഞ്ഞ തിരുനബി വചനത്തേക്കാൾ വലിയൊരു ഫ്രണ്ട്ഷിപ്പ് ഡേ സന്ദേശം വേറെയില്ല....
HAPPY FRIENDSHIP
എല്ലാ തൊഴിലുകളും ഒരു സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലാണ് . എന്നാല്‍ കരിയറോ നിങ്ങളുടെ ഉടമസ്ഥതയിലും
➖🔴➖🔵➖➖🔴➖🔵➖
സമാന മനസ്കരോട് ഹൃദയം തുറക്കുക. അല്ലാത്തവരോട് പുഞ്ചിരിക്കുക. ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഒഴിഞ്ഞുകിട്ടും.
ഒരാളെയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോ ആ മുറിവ് ഉണക്കാനോ, ക്ഷമ ചോദിക്കാനോ ജീവിതത്തിൽ ഒരവസരം കിട്ടിയെന്ന് വരില്ല.
പറയേണ്ടതൊന്നും
പറയാതിരിക്കരുത്.
പറഞ്ഞുകൂടാത്തതൊന്നും
പറയുകയുമരുത്.
പറയേണ്ടതേതെന്നും
പറഞ്ഞുകൂടാത്തതേതെന്നും
തിരിച്ചറിയുന്നതാണ്
ഏറ്റവും പ്രധാനം.
➖🔴➖🔵➖➖🔴➖🔵➖
വിജയികളും പിൻമാറിയവരും എന്ന് രണ്ട് തരം ആളുകളേയുള്ളൂ❗ പരാജിതർ എന്നൊന്നില്ല അവർ പിന്മാറിയവർ മാത്രമാണ് ഇനിയും വിജയിച്ചു കൂടായ്കയില്ല
➖🔴➖🔵➖➖🔴➖🔵➖
വാക്കുകൾ സൗമ്യവും ദൃഢമായിരിക്കുകയും ചെയ്യുമ്പോഴത് നമ്മുടെ സംഭാഷണ ശൈലിയെ മികവുറ്റതാക്കുന്നു
➖🔴➖🔵➖➖🔴➖🔵➖
നിങ്ങളെ സഹായിക്കുന്നവരെ മറക്കരുത് ❗സ്നേഹിക്കുന്നവരെ വെറുക്കരുത് ❗വിശ്വസിക്കുന്നവരെ ചതിക്കരുത്.
➖🔴➖🔵➖➖🔴➖🔵➖
💧അകത്തു കയറാൻ അനുവദിക്കാതിരുന്നൽ ഒരു കപ്പലിനെ മുക്കാൻ സമുദ്രത്തിലെ ജലം മുഴുവൻ ഉണ്ടെങ്കിലും കഴിയില്ല
➖🔴➖🔵➖➖🔴➖🔵➖
എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതുന്ന അവസരത്തിലും ഇച്ഛാ ശക്തിയുണ്ടെങ്കിൽ നമുക്ക് ഒന്നുമില്ലായ്മയിൽ നിന്ന് എന്തും നേടാം
➖🔴➖🔵➖➖🔴➖🔵➖
സ്വഭാവമാണ് സൗന്ദര്യത്തേക്കാള്‍ മികച്ചത്. മനുഷ്യത്വമാണ് സമ്പത്തിനേക്കാള്‍ മികച്ചത്. എന്നാൽ ബന്ധങ്ങൾ സൂക്ഷിക്കുന്നതിനേക്കാൾ മികച്ചതായി ഒന്നുമില്ല
➖🔴➖🔵➖➖🔴➖🔵➖
രണ്ടു ചെരിപ്പുകളുടെ കഥ🍂
കടലാസു കൂട്ടില്‍
പുണര്‍ന്നു കിടന്നവര്‍
രണ്ടുകാലില്‍ തൂങ്ങി
ഞാനോ നീയൊയെന്ന്
മത്സരിച്ചു.
കാലുകള്‍ക്ക് മടുത്തപ്പോള്‍
വലിച്ചെറിയപ്പെട്ടു
➖🔴➖🔵➖➖🔴➖🔵➖
മറ്റുള്ളവർ എന്തു ചിന്തിക്കും എന്നല്ല സാധ്യതകൾ ഉപയോഗിച്ച് എനിക്കെന്തു ചെയ്യാൻ കഴിയും എന്നു ചിന്തിക്കുക.സ്വന്തം കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ് അതിൽ നിരന്തരമായി മാറ്റങ്ങൾ വരുത്തുവാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക
➖🔴➖🔵➖➖🔴➖🔵➖
ഇത്രമേൽ ദുഃഖിക്കാൻ നഷ്ടപ്പെട്ടതൊന്നും നീ കൊണ്ട് വന്നതല്ല ഇത്രമേൽ സന്തോഷിക്കാൻ നേടിയതൊന്നും നീ കൊണ്ട് പോകുന്നുമില്ല
➖🔴➖🔵➖➖🔴➖🔵➖
അംഗീകാരം❗അത് കൊടുക്കുന്ന വ്യക്തിക്കും ലഭിക്കുന്ന വ്യക്തിക്കും ഒരു പോലെ സന്തോഷം നൽകുന്ന ഒരു മാനസികാവസ്ഥയാണ്.
➖🔴➖🔵➖➖🔴➖🔵➖
ഒരാളുടെ സവിശേഷ ഗുണങ്ങളിൽ ഒന്നാണ് നല്ല കാര്യങ്ങൾ കണ്ടാൽ മനസ്സു തുറന്ന് അംഗീകരിച്ച് അഭിനന്ദിക്കുക എന്നത്🍂
➖🔴➖🔵➖➖🔴➖🔵➖
പറയുന്നതിനു മുമ്പ് ശ്രദ്ധിച്ചു കേള്‍ക്കുക. എഴുതുന്നതിനു മുമ്പ് ചിന്തിക്കുക.ചെലവാക്കുന്നതിനു മുമ്പ് സമ്പാദിക്കുക വിമര്‍ശിക്കുന്നതിനു മുമ്പ് അല്പം കാത്തു നില്‍ക്കുക
➖🔴➖🔵➖➖🔴➖🔵➖
എന്തു വേണം എന്നു തീരുമാനിക്കുക ❗ജീവിതത്തിൽ എന്തൊക്കെ നേടണം എന്നു കൃത്യമായി തീരുമാനമെടുത്തവർക്കേ അതു നേടാൻ കഴിയൂ ❗
➖🔴➖🔵➖➖🔴➖🔵➖
ചെയ്യുന്ന കാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്യുക. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക
➖🔴➖🔵➖➖🔴➖🔵➖
നല്ലതു കാണുക❗ നമ്മുടെ ജീവിത യാത്രക്കിടയിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ നാം നഷ്ടപ്പെടുത്താറുണ്ട്
➖🔴➖🔵➖➖🔴➖🔵➖
പരാജയങ്ങളെ ഭയപ്പെടാതിരിക്കുക പരാജയങ്ങൾ പുതിയ അറിവും അനുഭവവും നൽകുന്നു. വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുക ..
➖🔴➖🔵➖➖🔴➖🔵➖
🍃ഇതുവരെ ചെയ്യാത്ത പുതിയ കാര്യങ്ങൾ ചെയ്യുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ കഴിയും ❗
➖🔴➖🔵➖➖🔴➖🔵➖
ലക്ഷ്യത്തിൽ എത്തിച്ചേരും വരെ സ്വപ്നത്തെ പിന്തുടരുക. ശ്രമത്തിൽ നിന്നും പിന്മാറരുത്. ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർക്കേ ലക്ഷ്യത്തിൽ എത്താൻ കഴിയൂ
➖🔴➖🔵➖➖🔴➖🔵➖
പഠനം ഒരു ശീലമാക്കു. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയുംമാത്രമേ പരിവർത്തനം സാധ്യമാകൂ🍃
➖🔴➖🔵➖➖🔴➖🔵➖
ഒരു വ്യക്തിയായി ജീവിക്കാതിരിക്കുക
വ്യക്തിത്വമായി ജീവിക്കാൻ ശ്രമിക്കുക ☺.....
വ്യക്തി ഒരുനാൾ മരിക്കും...
എന്നാൽ വ്യക്തിത്വം എന്നും നിലനിൽക്കും 😊...
🍂🍂🍂🍂🍂🍂🍂🍂🍂🍂
മരണം
ആഗ്രഹിക്കാത്ത
നേരത്തെ
ക്ഷണിക്കപ്പെടാത്ത
അതിഥി...
🍂🍂🍂🍂🍂🍂🍂🍂🍂🍂
വിഷാദ ഭാവം നമ്മെ കീഴടക്കാൻ കടന്നുവരും.. ആ കടന്നുവരവ് ഓർമകളുടെ രൂപത്തിൽ ആകാം, നേരിടുന്ന പ്രതിസന്ധികളുടെ രൂപത്തിലാകാം... രോഗങ്ങളുടെയും അസ്വസ്ഥതകളുടെയും രൂപത്തിലാകാം...കടന്നുവരവിന് മുന്നിൽ കീഴടങ്ങാതെ പുഞ്ചിരി കൊണ്ട് നേരിടാൻ മനസ്സ് കരുത്തുള്ളതാകട്ടെ...
🍂🍂🍂🍂🍂🍂🍂🍂🍂🍂
ആരൊക്കെയുണ്ട് എന്നതിലല്ല... ഉള്ളവരിൽ ആരൊക്കെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ ഉണ്ട് എന്നതിലാണ് കാര്യം..കരുത്തേകി കൂടെ നിൽക്കാൻ നമുക്ക് സാധിക്കട്ടെ... തണലാകേണ്ടിടത്ത് തണലാകാനും..
കൂടെ നിൽക്കുന്ന കൂട്ട് ഒരു കരുത്താണ്..
🍂🍂🍂🍂🍂🍂🍂🍂🍂🍂
ജുമുഅ മുബാറക്
: തകർന്നിരിക്കുന്ന ഒരാൾക്ക്
നിന്റെ സാമീപ്യം വളരെ അധികം
ഗുണം ചെയ്യുന്നുണ്ടെങ്കിൽ
അവിടെയാണ് നിന്റെ ജീവിതത്തിന്
അർത്ഥം ഉണ്ടാകുന്നത്
ശുഭദിനം🌤️
അറിയുന്നതെല്ലാം
പറയാനുള്ളതല്ല
പക്ഷേ
പറയുന്നതെല്ലാം
അറിയുന്നതാകണം..
അക്ഷരങ്ങൾക്കും
വാക്കുകൾക്കും നല്ല
ശക്തിയുണ്ട്
🍂🍂🍂🍂🍂🍂🍂🍂🍂🍂
വീണുപോയി എന്ന് നമ്മെക്കുറിച്ച് മറ്റുള്ളവർക്ക് തോന്നുന്നിടത്ത് നാം ഉയർത്തെഴുന്നേൽക്കണം... നമ്മിലെ ഉൾക്കരുത്ത് ചോർന്നുപോകില്ല എന്ന തീരുമാനം ആയിരിക്കണം നമ്മെ നയിക്കേണ്ടത്...
🍂🍂🍂🍂🍂🍂🍂🍂🍂🍂
നാം ശക്തരാണ്.. തളരാതെ വളരുന്നവർ... കീഴടങ്ങാതെ പൊരുതുന്നവർ...
🌹🌹🌹🌹🌹🌹🌹🌹🌹🌹
മറ്റുളളവരുടെ നന്മ
ആഗ്രഹിക്കുന്നയാൾ
ഒരിക്കലും അറിഞ്ഞു കൊണ്ട് ആരുടേയും ദുഃഖത്തിന്
കാരണമാകില്ല.
🍂🍂🍂🍂🍂🍂🍂🍂🍂🍂
ഒറ്റപ്പെടൽ ഇരുട്ടല്ല
മറ്റുള്ളവരെ കാണാനും
മനസ്സിലാക്കാനുമുള്ള
വെളിച്ചമാണ്...
🌺🌺🌺🌺🌺🌺🌺🌺🌺🌺
ജുമുഅ മുബാറക്
ചില നഷ്ടങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കും.. നഷ്ടപ്പെട്ടത് നമ്മുടെ ഇഷ്ടങ്ങൾ ആണെങ്കിൽ അതൊരു വല്ലാത്ത വേദനയാ..പക്ഷേ, അതൊക്കെ ഒരു കരച്ചിലിൽ തീരണം..മനസ്സു തുറന്നുള്ള കരച്ചിലിൽ.. പിന്നെ അതങ്ങ് അംഗീകരിക്കണം...അംഗീകരിക്കാൻ മനസ്സിനെ കരുത്തുള്ളതാക്കണം...
നഷ്ടങ്ങളൊന്നും നമ്മെ തളർത്തരുത്....
🌹🌹🌹🌹🌹🌹🌹🌹🌹🌹
ശുഭരാത്രി
===============
എല്ലാ പ്രതീക്ഷയും അവസാനിക്കുമ്പോൾ ദൈവീകമായ ഇടപെടൽ പോലെ ചിലർ കടന്നുവരും.. ഉയർത്തെഴുന്നേൽപ്പിക്കാൻ,കൈപിടിച്ചുയർത്താൻ, കൈപിടിച്ചു നടത്താൻ, നമ്മെ വളർത്താൻ...
ഉയർത്തെഴുന്നേൽക്കാനും, ഉയർത്തെഴുന്നേൽപ്പിക്കാനും നമുക്കും സാധിക്കട്ടെ...
🍂🍂🍂🍂🍂🍂🍂🍂🍂🍂
കഴിഞ്ഞുപോകുന്ന ഒരു ദിവസം, ഒരു മണിക്കൂർ
അല്ലെങ്കിൽ ഒരു നിമിഷം, ഈ ജീവിതകാലം മുഴുവൻ നമുക്ക് തിരിച്ചു കിട്ടില്ല...!!കലഹവും ദേഷ്യവുമെല്ലാം ഒഴിവാക്കിയേക്കുക... എല്ലാവരോടും സ്നേഹത്തോടെ, വിനയത്തോടെ, സമാധാനത്തോടെ പെരുമാറുക 😊
സ്നേഹത്തോടെ നേരുന്നു..
ശുഭദിനം..
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഉള്ളതു കൊണ്ട്
തൃപ്തിപ്പെടുന്ന മനസ്സിനുടമയാണെങ്കിൽ
നീയും ലോക രാജാവും
സമാധാനത്തിൽ സമമാണ്.
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 1
ഒരിക്കലും ശത്രുവിന്
നിന്ദ്യത കാണിക്കരുത്....
നിശ്ചയം ശത്രുവിന്റെ
സന്തോഷം നാശമാണ്.
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 2
: നിശ്ചയം പണ്ഡിതൻ പണ്ഡിതനായിത്തീരുന്നത്
കർമങ്ങൾ കൊണ്ടാണ്.
സംസാരം കൊണ്ടോ പ്രസംഗം
കൊണ്ടോ അല്ല.
നേതാവ് നേതാവായിത്തീരുന്നത്
സ്വഭാവ മഹിമ കൊണ്ടാണ്.
അനുയായികളെ കൊണ്ടോ
ആൾക്കൂട്ടങ്ങളെ കൊണ്ടോ അല്ല.
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 3
: റമളാൻ ദിനരാത്രങ്ങളെ
എണ്ണി നീക്കുന്നതിന്
പകരം അവയെ
എണ്ണപ്പെട്ടതാക്കാൻ ശ്രമിക്കുക
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 4
ശരീരത്തിന്റെ രോഗങ്ങൾക്ക്
തേൻ മരുന്നായതു പോലെ
മനസ്സിന്റെ രോഗങ്ങൾക്ക്
ഖുർആൻ പാരായണം മരുന്നാണ്.
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 5
: പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആരാണോ അഭയം നൽകുന്നത് അയാൾക്ക് അല്ലാഹു ഇഹത്തിലും പരത്തിലും ആശ്വാസം നൽകുന്നതാണ് ...
-മുത്ത് നബി
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 6
: ജനങ്ങളിൽ ശ്രേഷ്ഠൻ
അവർക്ക് കൂടുതൽ
ഉപകാരം ചെയ്യുന്നവനാണ്.
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 7
: മറ്റുള്ളവരുടെ സന്തോഷത്തിന്
വേണ്ടി നാം ജീവിച്ചാൽ അല്ലാഹു
നമ്മെയും സന്തോഷിപ്പിക്കും..
-ഹബീബ് ഉമർ ബിൻ ഹഫീള്
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 8
എനിക്ക് മാത്രമെന്താണ് റബ്ബ് ഒന്നും തരാത്തതെന്ന് പരിഭവിക്കുന്നവരോട്..
നിന്നേക്കാൾ താഴ്ന്നവരിലേക്ക് നീ നോക്കുക, അപ്പോൾ നിനക്ക് മനസ്സിലാകും നിൻ്റെ റബ്ബ് നിനക്ക് തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണെന്ന്...!
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 9
കൊടുക്കുന്ന
കൈയാണ്
വാങ്ങുന്ന
കൈയിനേക്കാൾ
ഉത്തമം.
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 10
റഹ്മത്ത് നേടിയവർക്കാണ്
പാപമോചനവും നരക
മോചനവും ലഭിക്കുന്നത്.
റഹ്മത്തിന്റെ പത്തിന്റെ
അവസാന നിമിഷങ്ങളിൽ
മിഴി നനച്ച് റഹ്മത്ത് തേടൂ...
ഒരാൾ തന്റെ സഹോദരന്റെ
ആവശ്യം നിറവേറ്റി
കൊടുക്കുമ്പോഴെല്ലാം
അല്ലാഹു അവന്റെ
ആവശ്യവും നിറവേറ്റി കൊണ്ടിരിക്കും
സ്വാന്തനം റിലീഫ്ഡെ
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 11
: നോമ്പുകാരന്റെ ഉറക്കം
ആരാധന യാണ്...
മൗനം തസ്ബീഹ് ആണ്...
പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്....
അമലുകൾക്ക് അധിക
പ്രതിഫലം നൽകപ്പെടുന്നതാണ്..
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 12
: ഒരു വിശ്വാസിയുടെ
ഏറ്റവും ശക്തമായ
ആയുധമാണ് ദുആ,
അത് കൂടുതൽ തവണ
ഉപയോഗിക്കുക
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 13
: വെള്ളം തീയണക്കും
പോലെ ദാന ധർമം
പാപത്തെ നീക്കി
കളയും.....
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 14
: ജനങ്ങൾക്കിടയിൽ പേരെടുക്കാൻ വേണ്ടി മാത്രം സൽകർമങ്ങൾ ചെയ്ത് ഏകാന്തതയിൽ നാഥനെ പാടേ വിസ്മരിച്ച് ദുനിയാവിന്റെ തൊലിക്കു പുറത്ത് അഹന്തയോടെ ജീവിക്കുന്ന മനുഷ്യാ നീ അറിയുക; ജനങ്ങൾക്കിടയിൽ ജീവനറ്റ് നിശ്ചലനായി ഒന്നുമല്ലാതെ നിസ്സാരനായി കിടക്കേണ്ടി വരുന്ന ഒരു ദിവസം വരാനുണ്ട്... അന്ന് എനിക്കും നിനക്കും ഒരു പേരേ ഉണ്ടാകൂ..'മയ്യിത്ത്..!'
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 15
: ജീവിതത്തെ സ്വയം
വിചാരണ ചെയ്യുക....
പരലോകത്തു വിചാരണ
ചെയ്യപ്പെടും മുമ്പ്.....
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 16
ആരാധനകളിൽ
ആത്മാർത്ഥത
ഉള്ളവരാവണം
ആത്മാർത്ഥയാണ്
ബദ്റിൻറെ
വിജയം
💐💐💐💐💐💐💐💐💐💐
Ramalan Day 17
ശരീരത്തെ ഭരിക്കുന്നത് മനസ്സും, മനസ്സിനെ നിയന്ത്രിക്കുന്നത് ബുദ്ധിയും, ബുദ്ധിയെ നിയന്ത്രിക്കുന്നത് ആത്മാവുമാണ്. ആത്മശുദ്ധികരണം നടന്നാൽ എല്ലാം ശുദ്ധമാകും. ആത്മശുദ്ധീകരണം നടത്താൻ വ്രതത്തെ പോലെ മറ്റൊരു മരുന്നില്ല
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 18
നന്ദി കാണിക്കുന്നവരേയും
നന്ദികേട് കാണിക്കുന്നവരേയും,
ക്ഷമിക്കുന്നവരേയും
നിരാശരാകുന്നവരേയും
അറിയാൻ സുഖങ്ങളും
പ്രയാസങ്ങളും നൽകി
അല്ലാഹു പരീക്ഷിക്കും.
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 19
ലോക തൊഴിലാളി ദിനം.. മെയ് 1..
വിയർപ്പ് വറ്റുന്നതിനു മുമ്പേ തൊഴിലാളിക്ക് അവരുടെ കൂലി കൊടുക്കുവിൻ... അവൻ തന്റെ പ്രവൃത്തിയിൽ ആയിരിക്കുമ്പോൾ തന്നെ അവന്റെ പ്രതിഫലത്തെ അറിയിച്ചു കൊടുക്കുവിൻ...
-തിരുനബി
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 19
ഇന്നലെകളിലെ
തെറ്റു തിരുത്താൻ
അല്ലാഹു
നമുക്ക് നൽകിയ
അനുഗ്രഹമാണ്
ഇനിയുള്ള ദിനങ്ങൾ..!!
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 20
നന്മ നിറഞ്ഞ
മനസ്സോടെയാണെങ്കിൽ
നീ തേടുന്നത് നിന്നെ തേടി
എത്തിയിരിക്കും
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 21
അഞ്ചിനു പകരം അമ്പത് വഖ്ത് നിസ്കരിച്ചാലും . . മുപ്പത് ദിവസത്തിന് പകരം മുപ്പത് വർഷം നോമ്പനുഷ്ഠിച്ചാലും . പത്ത് രൂപക്ക് പകരം പത്ത് കോടി ധർമം ചെയ്താലും ബന്ധങ്ങൾ മുറിച്ചവന്റെ ഒരു കർമ്മവും സ്വീകരിക്കപ്പെടുകയില്ല .
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 22
ജീവിതത്തിൽ വിജയിച്ചവരുമായി
സ്വന്തം ജീവിതം താരതമ്യം ചെയ്താൽ
നിങ്ങൾ ഒരു പരാജിതനായി സ്വയം
വിലയിരുത്തപ്പെടും.....
ജീവിതം മടുത്തു രോഗ ശയ്യയിൽ കിടന്ന്
കടക്കെണിയിൽ അകപ്പെട്ട് സ്വന്തം
ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമായി
നിൽക്കുന്നവനിലേക്ക് നോക്കുക.....
അപ്പോൾ
നിങ്ങളുടെ ജീവിതം
എത്രയോ സുന്ദരമായി കാണാം......
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 23
ചെയ്ത തെറ്റുകളെ ഓർത്ത്
വിഷമിക്കുന്ന ഒരു മനസ്സ്
നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ നല്ലൊരു മനുഷ്യനാണ്.
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 24
ജുമുഅ മുബാറക്
"ദാനം
ധനത്തിൽ
കുറവ്
വരുത്തുകയില്ല.."
-മുത്ത്നബി
🌸🌸🌸🌸🌸🌸🌸🌸🌸🌸
Ramalan Day 25
റമളാൻ വിടവാങ്ങാനൊരുങ്ങുന്നു
ലോക്ക്ടൗൺ ആരാധനകൾക്കും
ആത്മീയതക്കും ഒരു വിലങ്ങാവരുത്
🍂🍂🍂🍂🍂🍂🍂🍂🍂🍂
Ramalan Day 26
നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടാത്ത സമ്പാദ്യമാണ് സമയം
അതിവേഗം തീരുന്ന മനുഷ്യ ജീവിതം നന്മകളാൽ ദീപ്തമാക്കുക ___😔
🥀🥀🥀🥀🥀🥀🥀🥀🥀🥀
Ramalan Day 27
കണ്ണുകളെ വിളക്കാക്കി...
കൈകളെ തൊട്ടിലാക്കി....
രക്തത്തെ പാലാക്കി......
മാറിടം മെത്തയാക്കി.....
ശ്വാസത്തെ ഈണമാക്കി.....
വാക്കുകളെ താരാട്ടാക്കി.....
മക്കളെ കരളിൽ
കുടിയിരുത്തുന്നവർ ഉമ്മ
ഒരു ദിനം കൊണ്ടല്ല....
ഒരു യുഗം കൊണ്ടു പോലും നിർവചിക്കാനാകാത്ത വാക്ക്....
അമ്മ
💐💐💐💐💐💐💐💐💐💐
Happy Mothers Day
പാലിക്കാൻ കഴിയാത്ത വാക്കുകൾ ഒരിക്കലും പറയരുത്...
വാക്കുകളിൽ വിശ്വസിക്കുന്നവർക്ക് അത് ഒരു വേദനയായി മാറും....
🌺🌺🌺🌺🌺🌺🌺🌺🌺🌺
Ramalan Day 28
"കൊത്തിവെക്കുന്നതെല്ലാം
നൈമിഷികമായ ഇടവേളയാണ്
പരമമായ ആനന്ദം
നിന്റെ കരുണയാണ്....
നിന്നോടുള്ള പ്രാർത്ഥനയാണ്......
ശ്വാസത്തിൽ ഒടുവിൽ ബാക്കിയാവുന്നതും അതാണ്
!
🌺🌺🌺🌺🌺🌺🌺🌺🌺🌺
Ramalan Day
ശവ്വാലിൻ പൊന്നമ്പിളി നാളെ സായാഹ്നത്തിൽ ഉദയം ചെയ്യുമ്പോൾ വിട പറയുന്നത് വിശ്വാസി സമൂഹത്തിന്റെ വസന്ത കാലം...
അല്ലാഹു ഈ റമളാൻ അനുകൂലമായി സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ... ആമീൻ 🤲
🌹🌹🌹🌹🌹🌹🌹🌹🌹🌹
Ramalan Day 30
ആഘോഷം ലളിതമാക്കി കരുതലോടെ നമുക്ക് മുന്നോട്ട് പോകാം. നമ്മള്‍ അതി ജീവിക്കും. അതിനായി പ്രാര്‍ത്ഥനയോടെ. ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.......🥰🥰🌙
🍂🍂🍂🍂🍂🍂🍂🍂🍂🍂
Eid Mubarak🌙
🤍
അകലങ്ങൾ
കൊണ്ട് അടുത്തിടാം...
കരുതലോടെ
ആഘോഷിക്കാം...
നല്ല നാളേക്കു വേണ്ടി
പ്രാർത്ഥിക്കാം
🤲🏻
ചെറിയ പെരുന്നാൾ
*ആശംസകൾ *🥰
കാറ്റും കോളും നിറഞ്ഞ നാളെകൾ തേടി വന്നേക്കാം..ഭീതിയുളവാക്കുന്ന വാർത്തകൾ കേൾക്കേണ്ടിവന്നേക്കാം.. അപ്പോഴും ഒരുകാര്യം മനസ്സിൽ ഉണ്ടാകണം
ശാന്തമായ സമുദ്രം ഒരിക്കലും ഒരു നല്ല നാവികനെ സൃഷ്ടിക്കില്ല...
പ്രതികൂലമായ സാഹചര്യങ്ങൾ കീഴടങ്ങാനുള്ളതല്ല.. അതിജീവിക്കാനുള്ളതാണ്...
🌹🌹🌹🌹🌹🌹🌹🌹🌹🌹
നിന്നെ വെറുക്കുന്നവരെ നീ ഒരിക്കലും വെറുക്കരുത് പകരം അവരെ ബഹുമാനിക്കുക,
കാരണം
നീ അവരെക്കാൾ മികച്ചതാണെന്ന് ഏറ്റവും കൂടുതൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത് അവരാണ് 😊
🍂🍂🍂🍂🍂🍂🍂🍂🍂🍂
ഒരാൾ പറഞ്ഞ രഹസ്യങ്ങളൊന്നും മറ്റൊരാളോട് പരസ്യമാക്കാതിരിക്കുക. നല്ലൊരു കേൾവിക്കാരനാവുക. അതിനേക്കാൾ നന്നായി അത് മനസ്സിൽ സൂക്ഷിക്കുക.
നമ്മിൽ അണക്കേണ്ട കനലുകൾ നമ്മിൽ തന്നെ അണക്കുക.
അത് ഒരിക്കലും പകർന്നു കൊടുക്കരുത് 😊
💐💐💐💐💐💐💐💐💐💐
ഇന്നലെ രാത്രി ഈ ലോകത്തോടു വിട പറഞ്ഞ പലരും ഇന്ന് രാവിലെ പലതും ചെയ്യണമെന്ന് വിചാരിച്ചിരുന്നവരായിരുന്നു.
അത് പോലെ ഇന്ന് രാവിലെ വിട പറഞ്ഞ പലരും ഇന്ന് രാത്രി പലതും ചെയ്യണമെന്ന് വിചാരിച്ചവരുമായിരുന്നു ജീവിതത്തെ ഒരിക്കലും നിസ്സാരമായി കാണരുത് കണ്ണു ചിമ്മി തുറക്കുന്ന നേരം കൊണ്ട് ജീവിതത്തിൽ പല മാറ്റങ്ങളുമുണ്ടായേക്കാം.
എല്ലാവരോടും ക്ഷമിക്കുവാനും മനസ്സ് തുറന്ന് സ്നേഹിക്കുവാനും തയ്യാറാവുക നമുക്ക് ആ അവസരം ജീവിതത്തിൽ വീണ്ടും ലഭിച്ചേക്കില്ല 😊
🌹🌹🌹🌹🌹🌹🌹🌹🌹🌹
വിലങ്ങു വെക്കപ്പെട്ട
മോഹങ്ങളൊക്കെയാണ്
പലരുടേയും
സ്വപ്നങ്ങളായി
ജനിക്കുന്നത്...
ഈ ജന്മമല്ലെങ്കിൽ
ഇനിയൊരു ജന്മമെങ്കിലും
നിന്നെ നേടാൻ
കഴിയണമെന്നൊരു
പ്രാർത്ഥന മാത്രം...❣️
🍂🍂🍂🍂🍂🍂🍂🍂🍂🍂
ആർക്കും കൊടുക്കാത്തൊരു
സ്നേഹം നമ്മൾ
ഒരാൾക്ക് നൽകുമ്പോൾ
ആരും തരാത്ത സങ്കടം
തിരിച്ചു തരാൻ ഉള്ള
അവസരം കൂടിയാണ്
അവർക്ക് നൽകുന്നത്
എന്ന് ഓർമ വേണം
🌸🌸🌸🌸🌸🌸🌸🌸🌸🌸
ചിലപ്പോൾ തെളിഞ്ഞ ആകാശത്തേക്കാൾ സൗന്ദര്യം കാർമേഘത്തിനായിരിക്കും....
അത് ജീവിതത്തിൽ ആകുമ്പോൾ തിരിച്ചറിയാൻ കുറച്ചു വൈകുമെന്നേയുള്ളു....
✨️✨️✨️✨️✨️✨️✨️✨️✨️✨️
വരാനിരിക്കുന്ന വിധിയെ ഓര്‍ത്ത് ജീവിക്കാന്‍ തുടങ്ങിയാല്‍ എക്കാലവും നാം ഭീതിയിലും ആകാംക്ഷയിലും ജീവിക്കേണ്ടിവരും...
പകരം ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് വരാനിരിക്കുന്നതെന്നോ ആശങ്കപ്പെടേണ്ടി വരില്ല...
🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്തൊക്കെ തടസ്സങ്ങളുണ്ടായാലും എത്ര കഷ്ടപ്പെടേണ്ടി വന്നാലും ഞാൻ എന്റെ ലക്ഷ്യം നേടിയെടുക്കുമെന്ന ഉറച്ച തീരുമാനം എടുക്കുന്ന സമയം മുതൽ വിജയം നിങ്ങളെ കാത്തിരിക്കുകയാണ് 😊
🍂🍂🍂🍂🍂🍂🍂🍂🍂🍂
വലിക്കും തോറും
കുറഞ്ഞു വരുന്നത്
സിഗരറ്റ് കുറ്റിയുടെ
നീളം മാത്രമല്ല
നിന്റെ ആയുസ്സിന്റെ
നീളം കൂടിയാണ്
🌹🌹🌹🌹🌹🌹🌹🌹🌹🌹
പുറത്തേക്ക് വിടുന്ന ശ്വാസത്തിന്റെ നിറം മാറ്റുന്നത് ഹീറോയിസത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഏറ്റവും വലിയ ഹീറോ ചവറുകൾ കൂട്ടി കത്തിക്കുന്ന ഇടങ്ങളാകും ....
#പുകവലി ആരോഗ്യത്തിനു ഹാനികരം..
🍂🍂🍂🍂🍂🍂🍂🍂🍂🍂
വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ. ശാന്തമായിരിക്കുക. പ്രസക്തമായ വിമര്‍ശനങ്ങളെ അംഗീകരിക്കാൻ കഴിയണം.
വിമര്‍ശനങ്ങളെ നല്ല മനസ്സോടെ സ്വീകരിക്കുമ്പോള്‍ അത് വളര്‍ച്ചക്കും പുരോഗതിക്കും വിജയത്തിനും സഹായകരമായിത്തീരുന്നു.
അന്യായമായി വിമര്‍ശനത്തിന്റെ അമ്പുകള്‍ തൊടുക്കുന്നവര്‍ സ്വന്തം മനോഭാവത്തിലെ വിലയിടിവിനെയാണ് പ്രദര്‍ശിപ്പിക്കുന്നത്.
ശരിയായ വിമര്‍ശനം മാത്രം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക.
തെറ്റായതും ദുരുദ്ദേശപരവുമായ വിമര്‍ശനങ്ങളെ നിരാകരിക്കുക😊
💐💐💐💐💐💐💐💐💐💐
ഇന്ന് ലോക പരിസ്ഥിതി ദിനം...
🍃 നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങളും പുഴകളും തോടുകളും ഇല്ലാതാകുന്നത് മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മപ്പെടുത്തുകയാണ് ഈ ദിനം...
🌺🌺🌺🌺🌺🌺🌺🌺🌺🌺
🍂 ഒരു സഞ്ചാരി ഒരു ഗ്രാമത്തിലെത്തി. ഒരു വയോധികൻ വഴിയോരത്തു വൃക്ഷത്തൈകൾ നടുന്നതു കണ്ടു. സഞ്ചാരി അദ്ദേഹത്തോടു ചോദിച്ചു: "ഒരുപക്ഷേ, ഈ മരങ്ങൾ പാതി വളർച്ച എത്തുന്നതു പോലും കാണാനുള്ള ഭാഗ്യം താങ്കൾക്കുണ്ടായെന്നു വരില്ല. പിന്നെന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ഇവ നടുന്നത് ?"
🍃 വയോധികൻ പറഞ്ഞു: "ഈ കാണുന്ന ചെടികളും മരങ്ങളുമെല്ലാം എന്റെ പൂർവികർ നട്ടതാണ്. ആര് ഇത് ആസ്വദിക്കുമെന്നു ചിന്തിക്കാതെയാണ് അവർ ഇതെല്ലാം ചെയ്തത്. ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന് അവർ വിശ്വസിച്ചു. അതേ വിശ്വാസമാണ് എനിക്കുമുള്ളത്.
ആരെങ്കിലും ഒരിക്കൽ ഇത് ആസ്വദിക്കും. നട്ടത് ആരെന്നറിയാതെ...!"
🌹🌹🌹🌹🌹🌹🌹🌹🌹🌹
നാം എന്ത് തിരഞ്ഞെടുക്കുന്നുവോ.
അതിനനുസരിച്ചു ചിന്തിച്ചു പ്രവർത്തിച്ച്
നാം തനിയെ സൃഷ്ടിക്കുന്നതാണ്
നമ്മുടെ സ്വഭാവവും ശീലങ്ങളും 😊
🍂🍂🍂🍂🍂🍂🍂🍂🍂🍂
ജീവിത കഥയുടെ
ദൈർഘ്യമല്ല
മേന്മയാണ് കാര്യം
🌹🌹🌹🌹🌹🌹🌹🌹🌹🌹
ചതിക്കുക എന്നത്
മനഃപൂർവ്വമാണ്.
അത് അബദ്ധത്തിൽ
സംഭവിക്കുന്നതല്ല.
ആത്മാർത്ഥത
ഉത്തരവാദിത്വമാണ്.
അത് തിരഞ്ഞെടുക്കേണ്ട
വിഷയമല്ല 😊
🍂🍂🍂🍂🍂🍂🍂🍂🍂🍂
ജീവിതം
വീണ്ടും വീണ്ടും
പഠിപ്പിക്കുന്നത്
ഒന്നു മാത്രം
ആരെയും
ഒന്നിനെയും
വിശ്വസിക്കരുത്......
🌹🌹🌹🌹🌹🌹🌹🌹🌹🌹
വായന നമ്മെ
നിലയുള്ളവനാക്കും
മനുഷ്യ സ്നേഹിയാക്കും
അത് ഒരു വലിയ ലഹരിയായി മാറണം
മറ്റു ലഹരികളൊന്നും തേടി
പോകേണ്ടി വരില്ല
ഇന്ന് തന്നെ വായിച്ചു തുടങ്ങുക
🍂🍂🍂🍂🍂🍂🍂🍂🍂🍂
ആഗ്രഹങ്ങളും
തീരുമാനങ്ങളുമല്ല
സന്ദർഭങ്ങളാണ്
മനുഷ്യന്റെ വിധി
നിർണയിക്കുന്നത്..
💐💐💐💐💐💐💐💐💐💐
ഞാൻ നിനക്കും
നീ എനിക്കുമെന്ന്
പറഞ്ഞുറപ്പിക്കുന്ന
പവിത്ര ബന്ധം..
വിലക്ക് വാങ്ങേണ്ടതല്ല
വിലമതിക്കാനാവാത്തതാണ്
🌺🌺🌺🌺🌺🌺🌺🌺🌺🌺
എന്തു ലഭിച്ചാലും തൃപ്തി വരാത്തത്
ഒരു തരം മാനസീക വൈകല്യമാണ്.
കിട്ടാത്തവയെ കുറിച്ചുള്ള
വിലാപമല്ല. കിട്ടിയവയെ
കൊണ്ടുള്ള ഉത്സവമാകണം ജീവിതം.
എന്തു ലഭിക്കുന്നു എന്നതിലല്ല
ലഭ്യമായവയെ എങ്ങനെ വിനിയോഗിക്കുന്നു
എന്നതാണ് പ്രധാനം 😊
💐💐💐💐💐💐💐💐💐💐
സ്വന്തമാക്കാൻ
കഴിഞ്ഞില്ലേലും
നീയെന്നിലൂടെയിന്നും
ജീവിക്കുന്നുണ്ട്..
മറ്റൊരാൾക്കും
വിട്ടു കൊടുക്കാതെ..❤️
🍂🍂🍂🍂🍂🍂🍂🍂🍂🍂
തിരിച്ചറിവുകളുണ്ടാവുകയും
ചെയ്ത തെറ്റുകൾ
തിരുത്താൻ ഒരവസരമില്ലാതെ
ജീവിക്കേണ്ടി വരുന്നതുമാണ്
ഒരു മനുഷ്യന് കിട്ടാവുന്നതിൽ
ഏറ്റവും വലിയ ശിക്ഷ
നഷ്ട ബോധത്തോളം
ക്രൂരമായൊരു തൂക്കുകയറില്ല.....
🌹🌹🌹🌹🌹🌹🌹🌹🌹🌹
ജീവിതം വളരെ വിലപ്പെട്ട ഒന്നാണ്.
ദുഖിച്ചും,വിലപിച്ചും,ആകുലപ്പെട്ടും,
അത് നഷ്ടമാക്കരുത്.
ചില ഇഷ്ടങ്ങളും ആഗ്രഹങ്ങളും
സഫലീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും സ്വപ്നങ്ങൾ കാണാൻ കഴിവുള്ളിടത്തോളം കാലം നമ്മൾ എവിടെയും തോറ്റു പോവില്ല ആർക്കും തോൽപ്പിക്കാനുമാവില്ല 😊
🍂🍂🍂🍂🍂🍂🍂🍂🍂🍂
വിടപറയലിൽ
കണ്ണീരിന്റെ ഉപ്പുരസം
മുറിവിലെന്ന പോലെ
നീറ്റി കൊണ്ടിരിക്കും.
🥀🥀🥀🥀🥀🥀🥀🥀🥀🥀
ലോകത്തിലെ മനോഹരമായ സ്ഥലം ഒരാളുടെ ഹൃദയത്തിലും മറ്റൊരാളുടെ ചിന്തകളിലും മറ്റൊരാളുടെ പ്രാർത്ഥനയിലുമാണ്
💐💐💐💐💐💐💐💐💐💐
G
തേടിവന്നില്ലെങ്കിലും
ഞാൻ നിന്നെ തേടി
വരും.കാരണം ഞാൻ
നിനക്കല്ലല്ലോ നീ
എനിക്കല്ലേ പ്രിയപ്പെട്ടത്
🌺🌺🌺🌺🌺🌺🌺🌺🌺🌺
കറുപ്പും വെളുപ്പുമായി ജീവിതത്തിന്റെ കലണ്ടർ മാറിക്കൊണ്ടിരിക്കുന്നു. ഒരു സങ്കടത്തിലും തോറ്റുകൊടുക്കാത്ത ഉൾക്കരുത്ത് നമുക്കുണ്ടാകട്ടെ... സങ്കടങ്ങൾ സത്യമാണ്. ആ സത്യത്തെ തോൽപിക്കാനാകില്ല. പക്ഷേ, നമുക്ക് ജയിച്ചേ പറ്റൂ.
🌹🌹🌹🌹🌹🌹🌹🌹🌹🌹
പുറത്തു നിന്നും നമുക്കുണ്ടാവുന്ന
വെല്ലുവിളികൾ കാരണമല്ല,
മറിച്ച് നമ്മുടെ അകത്ത്ഃ നിന്നുള്ള
ദൗർബല്യങ്ങൾ കാരണമാണ്
നാം പലപ്പോഴും പരാജയപ്പെടുന്നത്.
🍂🍂🍂🍂🍂🍂🍂🍂🍂🍂
എത്ര വലിയ അറിവുള്ളവരാണെങ്കിലും
എതിരെ നിൽക്കുന്നവനെ ബഹുമാനിക്കുക
അതാണ് ജ്ഞാനിയുടെ അടയാളം
🌺🌺🌺🌺🌺🌺🌺🌺🌺🌺
വസന്തമേ..,
നീ
അവനെ തിരയേണ്ടതില്ല
അവൻ
ഭൂമിയിൽ നിന്നും
ആകാശത്തിൽ നിന്നും
വേർപ്പെട്ടിട്ടുണ്ട്..!
മറ്റെവിടെയും അവനെ തിരയേണ്ടതുമില്ല..💙
🌺🌺🌺🌺🌺🌺🌺🌺🌺🌺
ഹൃദയം പൊട്ടിത്തകർന്നാലും
കണ്ണ് നിറയരുത്.... കണ്ണീർ പൊടിയരുത്..
ഏറ്റവും വലിയ ദൃഢ നിശ്ചയങ്ങളിൽ ഒന്നായി
കരയില്ല എന്നത് മാറണം..
അസ്തിത്വം ഉള്ളവന്റെ അസ്ഥിവാരം തോണ്ടിയ അസ്ഥിരമായതെന്തോ ആണത്രേ പ്രണയം...!!💔
🌺🌺🌺🌺🌺🌺🌺🌺🌺🌺
അന്ന് നീ കൂടെയുണ്ടായിരുന്ന ആ തുരുത്തിലാണ് ഇന്നും ഞാനുള്ളത്..
നീ നിറച്ചു പോയ ആ സ്നേഹത്തിന്റെ കോപ്പയും കൈയിലേന്തി ദൂരേക്ക് കണ്ണും നട്ട് നിന്റെ വരവും കാത്ത് അതേ മണൽ തരികളിൽ തളർന്നിരിക്കുകയാണ് ഞാൻ...
എനിക്കറിയാം നീ ഇനി വരില്ലെന്ന്...
വരണ്ട..
അത് തന്നെയാണ് നല്ലതും....
ഞാനിവിടെ കാത്തിരുന്നു മരിച്ചു കൊള്ളാം...
നിന്റെ ഓർമകളും പേറി മണൽ തരികളിൽ അലിഞ്ഞു ചേരാം..
🌺🌺🌺🌺🌺🌺🌺🌺🌺🌺
ആഗ്രഹങ്ങൾ അങ്ങനെ കടലു പോലെ പരന്നു കിടക്കുന്നു..
ഒരു വേള എനിക്ക് നിങ്ങളിലേക്ക് എത്താൻ
സാധിച്ചില്ലെങ്കിൽ..?
നിങ്ങൾ പറഞ്ഞുതന്ന വസന്തങ്ങളെ അനുഭവിക്കാൻ സാധിച്ചില്ലെങ്കിൽ...?💔
നിങ്ങളുടെ കാത്തിരിപ്പും എന്റെ ആശകളും വൃഥാവിൽ ആകില്ലേ.......?!🙁
🌺🌺🌺🌺🌺🌺🌺🌺🌺🌺
വഴി തെറ്റിയോ.?
ഇല്ല.,
ഞാൻ വസന്തത്തിലേക്കു
തന്നെയാണ്
യാത്ര പോകുന്നത്
ഒറ്റക്കാണെന്നു മാത്രം..!💔
🌺🌺🌺🌺🌺🌺🌺🌺🌺🌺
1 Comments
🌷🌷🌷🌷
ReplyDelete