നബിദിന സ്പെഷ്യൽ(പ്രസംഗങ്ങൾ,ഗാനങ്ങൾ,അനൗൺസ് വാക്യങ്ങൾ,പ്ലക്കാർഡ് മേറ്ററുകൾ,ഗ്രൂപ്പ് നെയിംസ്&ക്വിസ്)

 ഏറ്റവും പുതിയ അനൗൺസുകൾ
〰️〰️〰️〰️〰️〰️〰️

നേരിന്റെ തേര് തെളിച്ച്  തെറ്റിന്റെ  പുറ്റുകളിൽ നിന്ന്
പാരാവാരം പോലുള്ള  സമൂഹത്തെ സംരക്ഷിച്ച സത്യമുത്ത് സൗഹൃദപ്പൂ തിങ്കളിന്റെ...
➖➖➖➖
ക്രമമറ്റ ജീവിതം നയിച്ചവർക്ക്
ക്രമമുറ്റ ഖാലിഖിന്റെ വചനമോതി സത്യ പാതയിലേക്ക് ദിവ്യവെളിച്ചം തെളിച്ച...
സ്വർഗ്ഗ വീഥിയിലേക്കാനയിച്ച സയ്യിദുൽ കൗനൈനി വസ്സഖലൈൻ തിരുത്വാഹാ തങ്ങളുടെ..
➖➖➖➖

ശജറുകളും ഹജറുകളും സലാം ചൊരിഞ്ഞ,മനുജരും മൃഗങ്ങളും പരാതി പറഞ്ഞ ആശ്രയഗേഹം, നമ്മുടെ സ്നേഹം,ഖൽബിലെ മോഹം അന്ത്യദൂതരുടെ...
➖➖➖➖
ഒത്തിരി മർത്യ ഹൃത്തടങ്ങളിൽ സത്യത്തിന്റെ വിത്തുകളും,സൗഹൃദത്തിന്റെ കത്തുന്ന മുത്തുകളും വിതറിയ സ്നേഹസമ്പത്ത്..ചിത്തിര മിന്നത്ത്,ജന്നത്ത്....
➖➖➖➖

മൃഗീയ ജീവിതത്തിൽ അഭിരമിച്ച  മനുഷ്യമനസ്സുകളിൽ സ്വർഗ്ഗീയ മലർമുല്ലകൾ വിതറി ഹഖിന്റെ വിളക്ക് തെളിച്ച ശൗഖ്, അശ്റഫുൽ ഖൽഖ്...
➖➖➖➖
മഹിത മോദ മദീനാ മലർഭൂവിൽ  മുഹിബ്ബീങ്ങൾക്ക് മദദിൻ മഹോന്നത മന്ദമാരുതൻ വീശി മുത്തുന്ന മഹനീയ മലർമുല്ല മുത്ത്നബിയുടെ....
➖➖➖➖
തൗഹീദിന്റെ ത്വീബ് വീശി  ത്വൈബഭൂവിൽ താരകം പോൽ തിളങ്ങുന്ന നബിത്വാബാ തിരുത്വാഹാ തങ്ങളുടെ..
താമര നൈർമല്യം തോൽക്കും ത്വൂബാ തിങ്കളിന്റെ.....
➖➖➖➖➖
കുട്ടികളോട് കാരുണ്യംകാട്ടിയും,വലിയവർക്ക് വാത്സല്യമൂട്ടിയും,അനാഥകളോട് അലിവ് കാട്ടിയും,വിധവകൾക്ക് റഹ്മതേറ്റിയും,പാവങ്ങളുടെ പട്ടിണി മാറ്റിയും സുകൃതജീവിതത്തോണി തുഴഞ്ഞ സത്യമുത്ത്....
➖➖➖➖
പൗർണമി  തോൽക്കുന്ന പുഞ്ചിരിവദനവും,താരങ്ങളെ വെല്ലുന്ന തിരുനയനങ്ങളും,
മുത്തുകൾ തോൽക്കും  ചന്ത ദന്തങ്ങളും,താമരയെ വെല്ലുന്ന ചർമ്മ നൈർമല്യങ്ങളും....
തീരുന്നില്ല അവരുടെ ശരീര വർണ്ണനകൾ...
ഖുലുഖിലും ഖിൽഖിലും പരിപൂർണ്ണരായ നൂറേ അങ്ങേക്കായിരം സലാം
➖➖➖➖
യുക്തിയിലും,ഭക്തിയിലും,ശക്തിയിലും മുമ്പരായ 
സുകൃതമിലും,ഭംഗിയിലും ഭംഗമില്ലാത്ത അതുല്യപ്രതിഭ ശഫീഉൽഉമ്മ വാഖാഇദുൽഹിമ്മ അന്ത്യപ്രവാചക പ്രഭുവിന്റെ....

അറബി പ്രസംഗങ്ങൾ
〰️🌹〰️🌹〰️🌹〰️
السلام عليكم ورحمة الله
أيها الأساتذةُ الكرماء والأصدقاءُ الأعزاء
أُرِيدُ أنْ أخْطُبَ خُطبةً صَغِيرَةً جِدًّا عَن مَوْضُوعِ ''الصلوةُ على النبيِّ صلى الله عليه وسلم''
قال الله تعالى في القرأن المجيد إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما
وقال رسول الله صلى الله عليه وسلم مَنْ صَلىَّ عَلَيَّ وَاحِدَةً صَلّى اللهُ بِهَا عَشْرًا
كُلُّ عَمَلٌ إمَا يُقْبَلُ وإمَا يُرَدُّ
إلا الصلوةَ علَى الحَبِيبِ وهِيَ تُقْبَلُ قَطْعاً بِلاَ رَيْبٍ
هَكَذَا قالَ الشاعِرُ
أَدِمِ الصلاةَ عَلى النَبِيِّ مُحمدِ فَقَبُولُهاَ حَتْمًا بدُونِ تَرَدُّدِ
أَعْمَالُنَا بَيْنَ القَبُولِ وَرَدِّهَا
إلاَّ الصَلٰوةَ على النَبِيِّ محمدِ
فَعَلَيْنَا أنْ نُصَلىِّ عليْهِ في كلِّ وَقْتٍ وحينْ
لِكَيْ نَحْصُلَ  مُرَافَقتَهُ فى الجَنَّة
وَفَّقَنَا اللّٰهُ لأن يُصَلِّيَ على النَّبِيِّ دَوْمًا دَوَامًا
والسلام عليكم ورحمة الله وبركاته
〰️➰〰️➰〰️➰〰️➰
السلام عليكم ورحمة الله.....
نَحنُ كُلُّنَا مُسلمونَ وَدينُنَا دينُ  اللهِ الِاسلام ..  وَهو دينُ الأمْنِ والأماَنْ. ليسَ فيهَا الِاكْرَاهُ والإرْهَابِيَّة ...... لأنَّ أوّلَ ما يجبُ على  أحدٍ  يعْتَنِقُ الاسلام   النُطْقُ بشهادةِ  ان لا اله الا الله  مع حضورِ القَلْبِ  وهو لاَ يَتَمَكَّنُ بِالإكْرَاهِ والسَيْفِ....
             فلَا فائدةَ في أقوالِ اعداءِ الاسلام بأن الاسلامَ قدْ انتَشَرَ بالحَرْبِ والسُّيُوفِ... أقُولُ لكم قصةً واحدةً...
                 جاء رجلٌ الى النبيِ صلى الله عليه وسلم وهو مُسْتَرِيحٌ تحت ظلِّ شجرةٍ .. فأخذَ الرجلُ سَيْفَ رسولِ الله صلى الله عليه وسلم وَقَالَ مَنْ يَحْمِيكَ الآنَ مِنِّي...؟  فقال ربي الله....فَسقَط السيْفُ مِن يَدِهِ فَأخَذَهُ رسولُ الله صلى الله عليه وسلم وَقال مَن يَحمِيك الآن مني.......فقال لا أحدٌ غَيْرُكَ..... فَأَمَرَهُ بالشهادةِ....فقال لا اكونُ مُسْلِمًا ولا أكون ظَالِمًا ......فَخَلَاهُ  رسولُ الله صلى الله عليه وسلم سَبِيلَهُ وَلمْ يَقْتُلْهُ...
                تفَكَّرُوا لو كان الدينُ بالسيفِ لأَكْرَهَهُ رسولُ الله صلى الله عليه وسلم على الاسلام  وَمَا فعل ذلك...هذه *القصةُ* أدَلُّ دَليلٍ  على  مَوْضُوعِنا....... أمَاتَنَا اللهُ على الاسلام آمين
السلام عليكم ورحمة الله.....
〰️➰〰️➰〰️➰〰️
أَقُومُ أَمَامَكُم بِخُطبةٍ صَغيرَةٍ فَاسْتَمِعُو..
حُبُّ النبِيِّ وَاجبٌ علَيْنَا في كلِّ حَال فَوْقَ مَحَبَّةِ  الوَالِدَينِ والأَطْفَالِ وغَيْرهَا
لِأَنَ النبِيَّ صلى الله عليه وسلم قالَ
'' لا يؤمن احدكم حتى أكون أحب إليه من والده وولده والناس اجمعين''
ومنْ ثَمَ أصحابُ النَبِيِّ رضي الله عنهم  كَانُو يُحِبُّونَ الحَبيبَ صلى الله عليه وسلم كثيرا
فأما عِشْقُ أبي بكر رضي الله عنه فَمشهورٌ جدا في مَوْقِعِ غار ثور أثْنَاءَ الهِجْرَة
وأَيْضًا نَعْرِفُ تَارِيخُ  حُبِّ أويسِ القرنِي رحمه الله حيثُ  كَسَّرَ أسْنانَهُ  لَمَّا بلَغَهُ خَبَرُ إنكِسَارِ أسنانِ النبي في غزوة أحد
وعبد الله بن زيد رضي الله عنه الذي كَسَّرَ عَيْنَهُ حين سَمِعَ وَفَاةِ النبي صلى الله عليه وسلم
نَمْدَحُهُ شِعْرًا وخُطْبَةً كلمةً وكِتَابَةً وهي عَلَامَاتُ المَحَبَة
واِتّباعُهُ أيضا أثَرُ المَوَدّة
أخْتَتِمُ كَلاَمِي شكرا
والسلام عليكم ورحمة الله وبركاته
〰️➰〰️➰〰️➰〰️
جَمَالَةُ النبي صلى الله عليه وسلم
السلام عليكم ورحمة الله وبركاته......
اِخْوانِي الكِرام     هَلْ تُحِبُّونَ الجَمَالَةَ...... ؟ نَعَمْ   كلُّنَا نُحِبُّ   . وهَلْ  تَعْلَمُونَ  مَنْ هُو أَجْملُ فِي العالَمِ ..... ؟ يَتَّهِمُ بَعْضُنَا اَنَّهُ يُوُسُفُ عليه السلام . لأَنَّ النِّساءَ تَعَجَّبْنَ  في جَمَالَتِهِ  وَقَطَّعْنَ اَيْدِيَهُنّ  عِنْدَمَا رَأَيْنَ سيدَنا يُوسُفَ عليه السلام.  ولكِنْ ذلِكَ النّبِيُّ يُوسفُ  عليه السلام تَحْتَ نَبِيِّنا مُحمدٍ صلى الله عليه وسلم فِي الجَمَالَةِ .  فَهُوَ أجْمَلُ مِنْ الجَمِيعِ  كما يقول حَسّانُ بْنُ ثَابِتٍ رضي الله عنه.....
         فَيَا أيُّها الإِخْوانُ ......هَلْ فِيكُمْ رَغْبَةٌ شَدِيدَةٌ  فِي رُأْيَةِ هَذَا الجَمَالَ الْكَامِلَ مُحمدً صلى الله عليه وسلم فِي مَنَامِكُمْ
أَوْ فِي يَقْظَتِكُم.....؟ فَاَحِبُّوهُ وَصَلُّوا عَلَيهِ كَثِيرًا مِنَ الصَلَوات..... واللهُ وَفَّقَنَا لِذلِكَ
السلام عليكم
🌹〰️🌹〰️🌹〰️🌹〰️ 

ജന്നതുൽമിന്ന
_മിലാദ് ഫെസ്റ്റ് -22_
(പ്രോഗ്രാം ലിസ്റ്റും,നിയമങ്ങളും)

 ➖🌹➖🌹➖
 വിഭാഗങ്ങൾ
➖🌹➖🌹➖


✴️ ബിലോ സുബ്ജൂനിയർ 
    UKG - 1 ക്ലാസ്സ്‌

✴️ സുബ്ജൂനിയർ
      2 - 3 ക്ലാസ്സ്‌

✴️ ജൂനിയർ 
       4 - 5 ക്ലാസ്സ്‌

✴️ സീനിയർ സ്റ്റാർ 
       6 - 8 ക്ലാസ്സ്‌

✴️ സീനിയർ കിംഗ്
      9 - +2 ക്ലാസ്സ്‌

🌹➖🌹➖🌹➖
        മത്സര ഇനങ്ങൾ
➖🌹➖🌹➖🌹

_ബിലോ സുബ്ജൂനിയർ_

▪️ഗാനം മലയാളം
▪️ചിത്ര രചന

_🔅സബ്ജൂനിയർ_

▪️ഖുർആൻ പാരായണം
▪️ഗാനം മലയാളം
▪️കഥ പറയൽ
▪️ചിത്ര രചന പെൻസിൽ
▪️ഭാഷ കേളി
▪️ക്വിസ്
▪️സംഘ ഗാനം
▪️മെമ്മറി ടെസ്റ്റ്‌ 

🔅ജൂനിയർ

 ▪️ഖുർആൻ പാരായണം
 ▪️ഗാനം
 ▪️പ്രസംഗം[ boys]
 ▪️ ഗണിത കേളി
 ▪️ക്വിസ്സ്
 ▪️ചിത്ര രചന ജലച്ഛായം (girls)
 ▪️സ്പെല്ലിംഗ് ബീ
 ▪️വായന മലയാളം 
▪️അറബി ഗാനം 

🔅സീനിയർ

▪️ പ്രസംഗം [boys]
▪️ ഖുർആൻ പാരായണം [boys]
▪️ഗാനം മലയാളം 
▪️ അറബി ഗാനം
▪️ക്വിസ്സ്
▪️കഥാ രചന
▪️ന്യൂസ്‌ reading 
▪️language game [english]
▪️ചിത്ര രചന പെൻസിൽ [girls]
▪️ചിത്ര തുന്നൽ [ എംബ്രോയിഡറി] (girls )

സീനിയർ  കിംഗ്

▪️ഗാനം മലയാളം
▪️പ്രസംഗം മലയാളം [boys]
▪️കഥാ രചന
▪️ന്യൂസ്‌ reading 
▪️ക്വിസ്സ്
▪️ചിത്ര രചന പെൻസിൽ
▪️അടി കുറുപ്പ് മത്സരം
▪️ Handwriting


ജനറൽ
▪️മൗലൂദ് പാരായണം
▪️സംഘഗാനം A, B, C


നിർദ്ദേശങ്ങൾ

⭕ബിലോ സബ്ജൂനിയർ, സബ്ജൂനിയർ, ജൂനിയർ, സീനിയർ സ്റ്റാർ, സീനിയർ കിങ് എന്നീ,  വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.

⭕ ബിലോ സബ്ജൂനിയർ ഒഴികെ  ബാക്കി എല്ലാ വിഭാഗങ്ങളിലെയും മത്സരാർത്ഥികൾക്ക് അഞ്ച് മത്സരങ്ങളിലും, അതിനു  പുറമെ ജനറൽ വിഭാഗത്തിലും പങ്കെടുക്കാം.

⭕സംഘഗാനം A,B,C വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുന്നത്.


⭕ കൂടുതൽ താത്പര്യവും വാസനയുമുള്ള   പരിപാടികൾക്ക് പേര് നൽകുകയും പഠിച്ച് അവതരിപ്പിക്കുകയും ചെയ്യുക.

⭕വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

⭕ പേര് നൽകിയവർ കൃത്യമായി പരിപാടികളിൽ പങ്കെടുക്കുകയും അല്ലാത്തവർ  വീക്ഷിക്കാൻ നിർബന്ധമായും എത്തുകയും ചെയ്യുക.

⭕ചില മത്സരങ്ങൾ  ആൺകുട്ടികളും, പെൺകുട്ടികളും വേർതിരിച്ചാവും  നടക്കുന്നത്.

⭕ ഗാനം നബി തങ്ങളുടെ  മദ്ഹ് വർണ്ണിക്കുന്ന പാട്ട് ആയിരിക്കണം.

⭕ചിത്ര രചന പെൻസിൽ  മത്സരത്തിൽ  പെൻസിൽ  മാത്രമേ  use ചെയ്യാവൂ.

⭕ജൂനിയർ  വിഭാഗത്തിൽ ചിത്ര രചന  ജലച്ഛായത്തിനു  വാട്ടർ കളർ ആണ് യൂസ് ചെയ്യേണ്ടത്


⭕ സംശയങ്ങൾക്ക് അതത് ക്ലാസ്സിലെ ഉസ്താദുമാരുമായി ബന്ധപ്പെടുക.
👉🏼 പുതിയ മത്സര ഇനങ്ങൾ
a) ഭാഷ കേളി
b ) ഗണിത കേളി
c) സ്പെല്ലിംഗ് ബീ
d) ചിത്രം തുന്നൽ
e) അടിക്കുറിപ്പ് മത്സരം
f) ചിത്ര രചന ജലച്ഛായം
g) ന്യൂസ്‌ റീഡിങ് 

ഭാഷാ കേളി

 ഭാഷാ പ്രയോഗശേഷിയും പദസമ്പത്തും പരിശോധിക്കുന്ന ഈ മത്സരത്തിന് രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും. ഒന്നാംഘട്ടത്തിൽ പദച്ചങ്ങല നിർമ്മാണവും രണ്ടാംഘട്ടത്തിൽ നിശ്ചിത പദങ്ങൾ ഉപയോഗിച്ച് വാചകങ്ങൾ  നിർമ്മിക്കലുമാണ് നടക്കുന്നത്.

ഗണിത കേളി
 ഗണിതവുമായി ബന്ധപ്പെട്ട കുസൃതി കണക്ക്, രസകരമായ ഗണിത പ്രശ്നങ്ങൾ, സംഖ്യ പാറ്റേണുകൾ തുടങ്ങിയവയാണത്. 

സ്പെല്ലിംഗ് ബീ

ഒരു വാചകം പറഞ്ഞാൽ   ആ വാചകത്തിന്റെ അവസാനം  വെച്ചു വീണ്ടും വാക്കുകൾ ഉണ്ടാക്കുക.ഇംഗ്ലീഷ് അക്ഷര മാല പോലെ 
5 മിനിറ്റ് മാത്രമേ സമയം ഉണ്ടാവുകയുള്ളൂ.

ചിത്രം തുന്നൽ
 ഒരു കുഷ്യൻ കവറിനോ തലയിണ കവറിനോ പറ്റിയ വലിപ്പത്തിലുള്ള തുണിയിലാണ് തുന്നൽ നടത്തേണ്ടത്. നൂൽ ഒറ്റ ലെയർ ആയോ മൾട്ടിലേയർ ആയോ ഉപയോഗിക്കാൻ തയ്യാറാക്കുന്ന ചിത്രത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ തുന്നലുകൾ ഉപയോഗിക്കേണ്ടതാണ്. മെഷീനോ,കോട്ടൻ അല്ലാത്ത ക്ലോത്തുകളോ ഉപയോഗിക്കാൻ  പാടില്ല.

അടിക്കുറിപ്പ് മത്സരം

ഒരു  ചിത്രം കാണിക്കും. അതിനു യോജിച്ച അടിക്കുറിപ്പ് എഴുതുക.

ചിത്രരചന ജലച്ഛായം

ഒരു വിഷയം തരും  ആ  വിഷയത്തിനെ അടിസ്ഥാനമാക്കി water കളർ ഉപയോഗിച്ച് പടം വരയ്ക്കുക.

ന്യൂസ്‌ റീഡിംഗ്
ഒരു പത്രം നൽകുകയും 15 മിനിറ്റ് വായിക്കാൻ സമയം നൽകുകയും ചെയ്യും. ഒരു പേപ്പറിൽ ന്യൂസ്‌ എഴുതി ഉണ്ടാക്കി വായിക്കുക.
➖🌹➖🌹➖🌹➖🌹

🌷🌹🌷🌹🌷🌹🌷🌹
ഫ്ലക്സ് സന്ദേശ ഡയലോഗ്സ്
(അനൗൺസും ആക്കാം)
സ്നേഹമുല്ലയായ് വിരിഞ്ഞ്,അല്ലലുകൾ വകഞ്ഞ്,ഉലകംകുല്ലും അലതല്ലും ഇല്ലായ്മയെ തല്ലിക്കെടുത്തി ലാഇലാഹഇല്ലല്ലാ..ഹ് യുടെ നിലാഹിലാൽ ഖൽബിലുദിപ്പിച്ച ശാന്തിജല്ലാ..
തിരുനബിയുടെ വസന്തമാസത്തിന് സ്വാഗതം
ഇനി വിശ്വാസിഹൃത്തടങ്ങൾക്ക് ഹർഷനിമിഷങ്ങൾ...
-----------------------------------------
അക്രമമാനസിൽ ഹഖ് വിളക്കേകി,അധർമ്മാന്തരങ്ങളിൽ മുഖ്യവാക്കുകൾപാകി,സൗഖ്യസുവർഗ്ഗ പാതവെട്ടിയ ശൗഖ്
മുത്ത്നബിയുടെ വിശുദ്ധമാസമിതാ വിരുന്നെത്തി...
ഇനി വിശ്വാസിവീടുകളിൽ മൗലൂദിന്റെ ഈരടിയുയരുകയായ്...
-------------------------------------------------
അന്ധതമാറ്റി മുന്തിയദീൻഗന്ധം ചന്തമിലേറ്റിയ ചന്ദ്രിക,
അന്തരം മാറ്റി ബന്ധകാന്തി ചിന്തിയ സൗഗന്ധിക,
പുണ്യനബിയുടെ വിശുദ്ധറബീഇന് സുസ്വാഗതസുമങ്ങൾ
----------------------------------------------------------
അന്ധകാരവും അശാന്തതയും മാറ്റാൻ ജ്ഞാനമന്ത്രം ജപിച്ച തന്ത്രമന്ദാരം,
മന്ദം മന്ദം മന്ഥഭ്രാന്തരിൽ ശാന്തിവിതച്ച തുഷാരം,
സത്യനബിയുടെ തിരുപ്പിറമാസമിതാ വിരുന്നെത്തി...
ഇനി പതിവിലേറെ തിരുകീർത്തനങ്ങളും സ്വലാത്തുകളുമായി പളളികളും,വീടുകളും,കവലകളും അരങ്ങുണരുകയായി....
--------------------------------------------------
വഫാത്ത് വഖ്തും ഉമ്മത്തെ ഓർത്ത മുഹബ്ബത്ത്,
സത്യത്തിനുത്തമ  ഹൃത്തായ് ധർമ്മവിത്ത് പരത്തിയസത്ത്,
മർത്യഹൃത്തടങ്ങളിൽ സ്നേഹസമ്പത്ത് വാർത്ത മിന്നത്ത്, തിരുനബിയുടെ പരിപാവന ജൻമമാസമിതാ വന്നണഞ്ഞു..
ഇബ് ലീസും സൈന്യവും മാളത്തിലൊളിക്കുമ്പോൾ ഈമാനുളളവർ പ്രവാചകപുംഗവരുടെ വസന്തമാസം സന്തോഷപൂരിതമാക്കുന്നു..
--------------------------------------------------------
കലിമത്തുത്തൗഹീദിന്റെ അർത്ഥവ്യാപ്തി ചുരത്തിയ ചിത്തിര മുത്ത്
ശത്രു,മിത്ര വ്യത്യാസമന്യേ സർവ്വരും വാഴ്ത്തിയ ഹിമ്മത്ത് ..ത്വാഹാനബിയുടെ തിരുപ്പിറവിമാസത്തിന് സുസ്വാഗതം
പിഞ്ചുകുസുമങ്ങളുടെ ചെഞ്ചുണ്ടുകളിൽ പോലും ഇനി മൊഞ്ചേറും മൗലൂദിനീണങ്ങൾ തത്തിക്കളിക്കും...
---------------------------------------------------
വർഗ്ഗീയതയുടെ വിഷവിത്ത് വിതക്കുന്നവനും,അയൽവാസിയുടെ പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവനും,ജാതി,മത,ഭേദമന്യേ സർവ്വരോടും കരുണകാണിക്കാത്തവനും നമ്മിൽപ്പെട്ടവനല്ലെന്ന നല്ലസന്ദേശം പകർന്ന ലോകൈകഗുരുവിന്റെ പവിത്രപ്പിറമാസമിതാ വന്നണഞ്ഞു..
-----------------------------------------------
തൊഴിലാളികൾക്ക് അർഹിച്ചവേതനമേകാത്തവനുമായി പരലോകത്ത് ഞാൻ ശത്രുതയിലായിരിക്കുമെന്ന അതുല്യവചനമോതിയ ലോകം കണ്ട മികച്ച തൊഴിലാളിസംരക്ഷകൻ തിരുനബിയുടെ വസന്തമാസമിതാ..
--------------------------------------------------
ഒരു സ്ത്രീ മകളായിരിക്കുമ്പോഴും,ഭാര്യയായിരിക്കമ്പോഴും,ഉമ്മയായിരിക്കുമ്പോഴും,സഹോദരിയാവുമ്പോഴും അത്യാദരവിനുടമയാണെന്ന തത്വമഹിമ ലോകത്തിനേകിയ ഉത്തമസ്ത്രീവിമോചകർ....
----------------------------------------------------
ഒഴുകുന്നപുഴയിൽ നിന്നെങ്കിലും ജലോപയോഗം മിതമാക്കണേ എന്നുദ്ബോധിപ്പിച്ച് വെളളത്തിന്റെ വിലപഠിപ്പിച്ച,ജലസംരക്ഷരണത്തിന്റെ ആവശ്യകത അടിവരയിട്ട  ത്വാഹാനബിയുടെ...
------------------------------------------------
8️⃣കുട്ടി പ്രസംഗങ്ങൾ
〰️🌹〰️🌹〰️🌹〰️🌹〰️🌹〰️🌹〰️
സ്നേഹം നിറഞ്ഞ ഗുരുവര്യരെ..ചങ്ങാതിമാരെ..ഉമ്മ,ഉപ്പമാരെ..
ഞാൻ ഒരു കൊച്ചു പ്രസംഗവുമായാണ് വന്നിട്ടുള്ളത്
നമ്മുടെ കരളിന്റെ കഷ്ണമായ മുത്ത് നബിയെ സ്വ ശരീരത്തേക്കാളും,മാതാപിതാ-സന്താനങ്ങളേക്കാളും മറ്റെല്ലാത്തിനേക്കാളും പ്രിയം വെച്ചിട്ടില്ലെങ്കിൽ നമ്മുടെ ഈമാൻ പരിപൂർണ്ണമാവില്ലെന്നാണ് തിരുനബി വചനം
അതു കൊണ്ട് നമ്മുടെ ഖൽബിൽ എപ്പോഴും മദീനാ രാജകുമാരനെ സ്നേഹിക്കുക
ന്നാ ഞാൻ പോട്ടെ..
അസ്സലാമുഅലൈക്കും 
➖➖➖➖➖➖
പ്രിയം നിറഞ്ഞ ഉസ്താദുമാരേ,രക്ഷിതാക്കളേ,കൂട്ടുകാരേ
ഒരു ചെറു പ്രസംഗം അവതരിപ്പിക്കാനാണ് ഞാൻ എഴുന്നേറ്റു നിന്നത്
അല്ലാഹു ഏതൊരു അമലും തള്ളുകയും,കൊള്ളുകയും ചെയ്യും.തിരുനബി മേലുള്ള സ്വലാത്ത് ഒഴികെ
അതൊരിക്കലും തള്ളപ്പെടുകയില്ല
സ്വീകരിക്കുക തന്നെ ചെയ്യും.അത് കൊണ്ട് നാമെപ്പോഴും ചുണ്ടിൽ സ്വലാത്ത് കൊണ്ടു നടക്കുക
ന്നാ ശരി...
➖➖➖➖➖➖➖
''അല്ലാഹു ക്ഷമാശീലർക്കൊപ്പമാണെന്നാണ്'' ഖുർആനീക വചനം.
''ക്ഷമ ഈമാനിന്റെ പാതിയാണെന്നാണ്'' മുത്ത്നബി മൊഴിമുത്ത് 
അതു കൊണ്ടു നാമേതു വഖ്തും ക്ഷമ കൈകൊള്ളുക
➖➖➖➖
ഏതൊക്കെയോ അക്ഷരങ്ങൾ ചേർത്തു വെച്ച് കുട്ടികൾക്ക് പേരിടുന്ന പ്രവണത നാം അവസാനിപ്പിക്കണം
നാമകരണം ചെയ്യുമ്പോൾ മുത്ത്നബിയുടെ ഭാഷയും,ഖുർആനിന്റെ ഭാഷയും,സ്വർഗീയ ഭാഷയുമായ അറബിയിൽ തന്നെ ആവാൻ ശ്രദ്ധിക്കുക..
അല്ലെങ്കിൽ മഹത്തുക്കളുടെ പേരുകൾ വെക്കുക
അല്ലാഹു തൗഫീഖ് നൽകട്ടെ ആമീീൻ 
➖➖➖➖➖
''ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത്  നന്നായാൽ ശരീരം മുഴുവൻ നന്നായി,അതു   ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയുമായി;അതത്രെ ഹൃദയം''  പ്രവാചകാധ്യാപനമാണിത്
അത് കൊണ്ട് ആ അവയവത്തിനെ പ്രത്യേകം നാം സൂക്ഷിക്കേണ്ടതുണ്ട്
ഹൃദയത്തിൽ അണുമണിത്തൂക്കം കിബ്റും,ഉജ്ബും,ഹസദും,ശഹ് വതും,ബുഖ് ലും മറ്റു മോശ സ്വഭാവങ്ങളെയും ഇല്ലാതാക്കുക
അല്ലാഹു സൗഭാഗ്യം അരുളട്ടെ..ആമീീൻ 
➖➖➖➖➖
നമ്മിലധിക പേർക്കും ഇന്ന് ടെൻഷനോട് ടെൻഷനാണ്
അത് മാറ്റാൻ ഏറെ ആഗ്രഹിക്കുന്ന നമുക്ക് അല്ലാഹു മരുന്ന് പറഞ്ഞ് തരുന്നുണ്ട്
''إلا بذكر الله تطمئن القلوب''
നിശ്ചയം അല്ലാഹുവിനെ സ്മരിക്കലിൽ ഹൃദയത്തിനു സമാധാനുണ്ട്
സദാ ദിക്റുകൾ കൊണ്ട് നാവിനെ പച്ച പിടിപ്പിക്കാൻ ഞാനും നിങ്ങളും പരിശ്രമിക്കുക
എങ്കിൽ എല്ലാ ടെൻഷനും വഴിമാറും
അല്ലാഹു ഉതവി തരട്ടേ ആമീീൻ
➖➖➖➖➖
സ്വർഗ്ഗത്തിൽ മുത്ത്നബി യുടെ സാമീപ്യം കൊതിക്കുന്നവരാണ് നാം
അതിനുള്ള അതിമികച്ച വഴി ആറ്റൽ നബി പറഞ്ഞു തരുന്നുണ്ട്
''أقربكم مني مجلسا يوم القيامة أكثركم علي صلاة''
''എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലുന്നവർക്കാണ് ജന്നത്തിൽ എന്റെ തൊട്ടടുത്ത സീറ്റ്''
സ്വലാത്ത് ചൊല്ലിചൊല്ലി ഹബീബിലേക്കും ഹബീബിലുടെ സ്വർഗ്ഗത്തിലും എത്തിച്ചേരാൻ നാം പരിശ്രമിക്കുക
➖➖➖➖➖➖
''മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി;അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം''
പുന്നാര നബി പറഞ്ഞതാണിത്
പ്രായമെത്ര ആയാലും അവരോട് ഹുബ്ബ് വെച്ച്
,അവരെ അനുസരിച്ച് ജീവിച്ചാൽ മാത്രമേ ജന്നാത്തുൽ ഫിർദൗസിൽ ഇടം ലഭിക്കുകയുള്ളൂ
അത്തരക്കാരിൽ റബ്ബ് നമ്മെ ചേർക്കട്ടെ..ആമീീൻ
➖➖➖➖➖

🌷🌷🌷🌷🌷🌷🌷🌷🌷
പ്രസംഗം-1⃣
ഇസ്ലാമിന്റെ ആരോഗ്യശാസ്ത്രം

🌹🌹🌹🌹🌹🌹🌹🌹🌹
الحمد لله وحده والصلاه والسلام على من لا نبي بعده وعلى اله وصحبه ابدا اما بعد.
قال رسول الله صلى الله عليه وسلم
نعمتان مغبونٌ فيهما كثيرٌ من الناس: الصحة والفراغ

ഏറ്റവും സമാദരണീയരായ......

ആരോഗ്യസംരംക്ഷണത്തിന് അതിപ്രാധാന്യം നൽകിയ മതമാണ് വിശുദ്ധ ഇസ്ലാം..ആരോഗ്യത്തെ നശിപ്പിക്കുന്ന എല്ലാം ഇസ്ലാം അതിശക്തമായി വിലക്കിയിട്ടുണ്ട്...ഘട്ടം ഘട്ടമായി മദ്യവിപത്ത് ഉൻമൂലനം ചെയ്യലിലൂടെ ഇസ്ലാം അത് അരക്കെട്ടുറപ്പിച്ചു..മാത്രമല്ല കളള് പോലെ ആരോഗ്യത്തിന് പൊളളലേൽപ്പിക്കുന്ന സർവ്വലഹരികളും നിശിദ്ധമാണെന്നാണ് ഇസ്ലാമിന്റെ പ്രഖ്യാപനം
كل مسكر خمر وكل خمر حرام
എല്ലാ ലഹരിപദാർത്ഥങ്ങളും മദ്യസമാനമാണ്..എല്ലാ മദ്യസമാനമായതും നിശിദ്ധമാണ് എന്ന തിരുമൊഴിമുത്ത് അതിലേക്ക് വിരൽ ചൂണ്ടുന്നു...
മനസ്സിന്റെ ആരോഗ്യമാണ് ഏവരുടേയും ഏറ്റവും വലിയ ആഗ്രഹം..
അഞ്ച് നിസ്കാരത്തെ നിസ്കാരത്തിലൂടെയും ഏകാന്ത പ്രാർത്ഥനയിലൂടേയും മനസ്സിന്റെ ആരോഗ്യം ഊട്ടിയുറക്കുമെന്ന് ഭൗതീകവാദികൾ വരെ സമ്മതിച്ചു കഴിഞ്ഞു..കൂടാതെ യോഗയേക്കാൾ ശരീരാരോഗ്യം മികച്ചനിലാവരത്തിലാക്കാൻ നിസ്കാരം കൊണ്ട് സാധ്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു..
വയറിന്റെ മൂന്നിൽ ഒരു ഭാഗം ഭക്ഷണം,ഒരു ഭാഗം വെളളം മറ്റൊരു ഭാഗം ഫ്രീ എന്നിങ്ങനെയാണ് ഇസ്ലാമിക ആരോഗ്യശാസ്ത്രരീതി..ഇത് അപ്പടി അനുസരിച്ച സ്വഹാബത്തിന് രോഗപ്രതിരോധ ശക്തി കൂടുതലായിരുന്നുവെന്നാണ് ചരിത്രം വിളിച്ചറിയിക്കുന്നത്..ചികിൽസനടത്താൻ വിദേശരാജ്യത്തിൽ നിന്ന് മദീനയിലെത്തിയ പ്രശസ്തവൈദ്യൻ മാസങ്ങളോളം ചിലവഴിച്ചിട്ടും ഒരു രോഗിയേയും കാണാത്തതിനാൽ അത്ഭുതപ്പെട്ട് തിരിച്ചുപോയ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്..
ഈ ഇസ്ലാമിക ആരോഗ്യശാസ്ത്രരീതിയെ അവഗണിക്കുന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രതിസന്ധി..
ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അനേകം തിരുവാക്യങ്ങൾ കാണാം..
അന്ത്യനാളിലെ റബ്ബിന്റെ ആദ്യചോദ്യം നിന്റെ ആരോഗ്യം നീ എന്തിന് ചെലവഴിച്ചു എന്നായിരിക്കുമെന്ന ഹദീസ് അതിലൊന്ന് മാത്രം..
രോഗം വന്നാൽ ചികിൽസിക്കാതെ ആരോഗ്യനശീകരണം നടത്തുന്നതിനെ ഇസ്ലാം ശക്തിയുക്തം വിലക്കിയിട്ടുണ്ട്..രോഗം വന്നാൽ ഉടനടി ചികിൽസിക്കുക..റബ്ബ് ഒരു രോഗമിറക്കിയിട്ടുണ്ടെങ്കിൽ അതിന്റെ
 മറുമരുന്നും ഇറക്കിയീട്ടുണ്ട് എന്ന തിരമൊഴി അതിനെ അടയാളപ്പെടുത്തുന്നു ..
ആരോഗ്യസംരംക്ഷണത്തിന്റെ ഭാഗമായി മറ്റേത് മതവും ദർശനവും പറയാത്തവിധം പരാമർശങ്ങളും ഉപദേശങ്ങളും ഇസ്ലാം ഉദ്ധരിക്കുന്നുണ്ട്..
രോഗവാഹകരായ കീടങ്ങള്‍ വന്ന് വീഴാതെ പാത്രങ്ങള്‍ മൂടിവെയ്ക്കണമെന്ന് തിരു നബി അരുളിയതായി കാണാം..
പാനീയത്തില്‍ ശ്വാ സോച്ഛാസം ചെയ്യരുതെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു
കാരണം നിശ്വാസ വായുവില്‍ ആരോഗ്യത്തിന് ഹാനികരമായവ ഉണ്ടാകും.ഇന്നത്തെ ആരോഗ്യശാസ്ത്രത്തിനു പോലും എത്തിപ്പിടിക്കാനാവാത്ത ജീവശാസ്ത്ര തത്വമുത്തുകൾ കോർത്ത സത്താണ് സത്യനബി.
 മൂന്നിറക്കായി വെള്ളം കുടി ക്കാനും ഓരോ തവണയും പാത്രത്തിന് വെളിയിലേയ്ക്ക് ശ്വാസം വിടാനും, ആര്‍ത്തിയും അമിത ഭോജനവും ഒഴിവാക്കാനും തിരു നബി ഉണര്‍ത്തിയിട്ടുണ്ട്.
മനുഷ്യന്റെ ആരോഗ്യത്തിന് ഇസ്‌ലാം വലിയ പരിഗണന നൽകുന്നതു കൊണ്ടാണ് ഇത്തരം വിലക്കുകൾ മതത്തിന്റെ അന്തർധാരയായത്. റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കൽ സമയബന്ധിതമായ ഒരു ഇബാദത്താണ്. നോമ്പുകാരൻ അന്നപാനാദികൾ നിശ്ചിത സമയം വർജിക്കുന്നു. പക്ഷേ, ആരോഗ്യത്തിനും ശരീരത്തിനും അപകടമാകുമെന്നു കണ്ടാൽ അത് മറ്റു ദിവസങ്ങളിലേക്ക് നീട്ടിവെക്കാവുന്നതാണ്.
നിങ്ങളിലാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കിൽ വേറെ ദിവസങ്ങളിൽ നിശ്ചിത എണ്ണം നോമ്പനുഷ്ഠിക്കണം എന്ന ഖുർആൻ സൂക്തത്തിൽ ഇത് സൂചിപ്പിക്കുന്നു.
: ‘ഈ ആയത്തിന്റെ വിവക്ഷ നിശ്ചിത ദിവസങ്ങളിൽ നോമ്പ് നിർബന്ധമാവുന്നത് ആരോഗ്യമുള്ളവരും നാട്ടിൽ താമസിക്കുന്നവരുമായവർക്കാണ്. പ്രസ്തുത ദിനങ്ങളിൽ ഒരാൾ രോഗിയോ യാത്രക്കാരനോ ആണെങ്കിൽ മറ്റു ദിവസങ്ങളിലേക്ക് പിന്തിക്കാം എന്നതാണെന്ന് സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് റാസി ഇമാം വിശദീകരിച്ചതായി കാണാം..
വർഷത്തിലെ ഈ ഒരുമാസ വ്രതം ആരോഗ്യത്തെ ശുഭകരമാക്കുമെന്ന് ഇന്നിന്റെ ബുദ്ധിജീവികൾ അംഗീകരിച്ചു കഴിഞ്ഞു..പക്ഷെ നോമ്പ്തുറയോടെ വ്രതവിശുദ്ധിയും ആരോഗ്യഭാഗ്യവും നശിപ്പിക്കുന്ന പ്രവണത ഇന്ന് കൂടിവരുന്നു..അത്  ആരോഗ്യത്തിന്  അത്യധികം ഹാനികരമാണെന്നതിൽ സന്ദേഹമില്ല.
ആരോഗ്യ സംരക്ഷണത്തിന് വൃത്തി അത്യാവശ്യമാണ്
വൃത്തിയുടെ ആവശ്യകത ഇസ്ലാം വളരേയധികം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
വൃത്തി ഈമാനിന്റെ  ഭാഗമാണെന്ന് വരെ തിരുനബിയുടെ മൊഴിയിൽ കാണാം..
അഥവാ ഓരോ വിശ്വാസിക്കും ഇമ്പോർട്ടന്റായി ഉണ്ടാവേണ്ടതാണെന്ന് സാരം.
ശരീരവും,വസ്ത്രവും,വീടും പരിസവും എല്ലാം വൃത്തിയായി സൂക്ഷിക്കാൻ പറയുന്നതിലൂടെ രോഗമുക്തമർത്യനെന്ന മുദ്രാവാക്യമാണ് വിശുദ്ധദീൻ മുന്നോട്ടു വെക്കുന്നത്..!!!
نظِّفوا أفنيتكم»
എന്ന തിരുനബിയുടെ അധ്യാപനം അതിലേക്ക് വെളിച്ചംവീശുന്നു.
ദന്തശുദ്ധീകരണത്തിന്  പുണ്യനബിയേക്കാൾ പ്രചോദനം നൽകിയ മറ്റൊരാളില്ല....
لولا أن اشق على أمتي لأمرتهم بالسواك عند كل وضوء
എന്റെ സമുദായത്തിന് പ്രയാസമായിരുന്നില്ലേൽ ഓരോ അംഗശുദ്ധി സമയത്തിന് മുന്നോടിയായും ദന്തശുദ്ധീകരണം ഞാൻ നിർബന്ധമാക്കുമായിരുന്നു എന്ന  തിരുവാക്യം അതിനൊരാധാരമാണ്.
അഞ്ച്നേരവും അംഗശുദ്ധിവരുത്തൽ വാജിബാക്കിയ ഇസ്ലാമിനേക്കാൾ വലിയ വൃത്തിമഹത്വം പറഞ്ഞ ദർശനമേതുണ്ട്..!!??
കൂടാതെ തിരുഹദീസിൽ കാണാം
استيقظ أحدُكم من نومِهِ، فلا يَغْمِسْ يدَه في الإناءِ حتى يغسلَها ثلاثًا
നിങ്ങളിലൊരുവനുറക്കിൽ നിന്നുണർന്നാൽ കൈകൾ മൂന്നുപ്രാവശ്യം കഴുകാതിരിക്കരുത്..
ഈ പ്രവാചമൊഴിയുടെ ഉൾപ്പൊരുൾ ഇന്ന് ശാസ്തീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു..അഥവാ കൈകളുടെ ക്രിയവിക്രിയങ്ങൾ ഉറക്കസമയം നാമറിയുന്നില്ല..രോഗാണുക്കൾ കൈകളിൽ അളളിപ്പിടിച്ചിരിക്കാൻ സാധ്യതയേറെയാണ്..
1500 വർഷങ്ങൾക്കു മുമ്പേ ആ ദീർഘദൃഷ്ടിയെത്ര ശ്രേഷ്ഠം..
ചുരുക്കിപ്പറഞ്ഞാൽ ആത്മീയരക്ഷാവഴികൾ മാത്രമല്ല ഭൗതീകസുരക്ഷാറൂട്ടുകളും വെട്ടിയ മതമാണ് വിശുദ്ധ ഇസ്ലാം..
മരണം വരെ ഈ സുന്ദരദീൻസബീലിൽ അടിയുറച്ചടി വെക്കാൻ അല്ലാഹു നമുക്ക്  സൗഭാഗ്യം തരട്ടെ..ആമീീീൻ അസ്സലാമുഅലൈക്കും
🌷🌷🌹🌷🌷🌹🌷🌷🌹
കഥ-1⃣
---------------------------


ബഹുമാനം നിറഞ്ഞ പണ്ഡിതരേ.. സലാമൊന്ന് ഒറക്കനെ നീട്ടി മടക്കിക്കോളീം
അസ്സലാമു അലൈക്കും

കൂട്ടുകാരെ.ലോകം കണ്ട കഥാകാരൻമാരെ ലിസ്റ്റില് ങ്ങള് ഈ (കുട്ടിയുടെ പേര് ചേർക്കുക)നെ കണ്ട്ട്ട്ണ്ടാവില്ല.. കാരണം..ഞാൻ
ബല്യ കഥാകരനൊന്നുമല്ലാത്തോണ്ടന്നെ..പിന്നെ മുത്ത്നബിൻറെ ഈ മീലാദ് പ്രോഗ്രാം ഒരു ചാൻസല്ലേ..അതോണ്ട് ഞാനൊരു കഥപറയാ.. അവതരണം ബാഡായാലും  ങ്ങക്ക്  ഈ കഥൊരു പാഠാവും.ന്നൊറപ്പാ..
.ന്നാ ഞാൻ തൊടങ്ങാട്ടോ.ഇങ്ങളെ കണ്ണും കാതുമൊക്കെ കൊറച്ച് നേരങ്ങ് ട്ട് തിരിക്കീ..
ഹിജ് റ ആറാം നൂറ്റാണ്ടിൽ ജീവിച്ചീനെ ഒരു ബല്യ മഹാൻറെ ജീവിതത്തിലെ ഒരു കാരുണ്യക്കഥയാണ്ത്ട്ടോ..വെറുതേ ങ്ങക്ക് മൂമ്പിൽ തട്ടി വിടല്ല..നടന്ന ചരിത്ര സംഭവം തന്നെയാണിത്ട്ടോ..

 ഔലിയാക്കളെ രാജാവായിട്ടാണ് മഹാൻ അറിയപ്പെട്ടീനത്..!പോരാത്തേന് .അക്കാലഘട്ടത്തിലെ ചലിക്കുന്ന നോളജ് സിറ്റിയും...എല്ലാറ്റിനും പുറമെ ആശിഖുറസൂലും എല്ലാമെല്ലാമായിരുന്നു മഹാൻ...
ഒരീസം മഹാൻ പളളീക്ക് പോകാൻ ഷർട്ട് ടാൻ  നോക്കുമ്പണ്ട്  കുപ്പായക്കയ്യ്മ്മെ ഒരു പൂച്ചങ്ങനെ സുഖായ്റ്റ് ഒറങ്ങ്ണ് ..
ഞമ്മളാണെന്കി എന്താ കാട്ടാ മുട്ടൻ വടികൊണ്ട് അന്ചെട്ടെണ്ണം കൊടുക്കും അല്ലേ.!
എന്നാൽ പൂച്ചയുടെ ഒറക്കം നഷ്ടപ്പെടുത്താന് സഹജീവി സ്നേഹംമനസ്സിലൂട്ടിയ ആ മഹാന് കഴിഞ്ഞ് ലാ.... കാരണം   പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട  പെണ്ണ് നരകവാസിയായത് കാരുണ്യക്കടലായ മുത്ത് നബി പഠിപ്പിച്ചത് മഹാനോർമ്മ വന്നു.. പൂച്ചക്കൊറങ്ങാന് സൗകര്യത്തില് കുപ്പായക്കയ്യ് വെട്ടീറ്റ് മുറിക്കയ്യുമായിട്ട് മഹാൻ പള്ളീ പോയി..ഹൗ എന്തൊരു കാരുണ്യംലേ..നിസ്കാരൊക്കെ കഴിഞ്ഞ് മഹാൻ വീട്ടിലെത്തീപ്പളോ ... പൂച്ച അതിൻറെ പാട്ടിന് പോയിറ്റ്ണ്ട്..എന്തേക്കാരം ഞമ്മളാണെൻകീ അപ്പത്തെ ഹാല്.!
മഹാന് ഒരു  കൂസലുണ്ടായ് ല..അദ്ധേഹം വെട്ടിമാറ്റിയ കൈ അപ്പൊതന്നെ തുന്നിച്ചേർത്തു..
ഈ സംഭവം മാത്രല്ല...മിണ്ടാപ്രാണികളോട് മഹാൻ കാണിച്ച കാരുണ്യക്കഥാള് ഏറെപ്പറയാണ്ട്..
 കൂടുതൽ നീട്ട്യാല് ഇങ്ങളെ ഇപ്പൊള്ളെ ഈ മൂഡും ഓടുംന്ന് മനസ്സിലാക്കി ഞാൻ സെമികോളനിടാണ്..
? ഈ മഹാനെങ്ങക്ക് മനസ്സിലായ് ലേ.. അത് മറ്റാരുഅല്ല..
സുൽത്വാനുൽ ആരിഫീനും സുൽത്വാനുൽ  ആശിഖീനുമായ രിഫാഈ ശൈഖന്നെ..അവരൊക്കെ ബല്യ ദറജനേടിയത് ഇങ്ങനൊക്കെ ചെയ്തിട്ടാണ്..
ഇഞ്ചീ കഥ വാട്ട് സ് അപ്പിലും ഫെയ്സ്ബുക്കിലും മാത്രം അപ്ലോഡ് ചെയ്യാതെ ഖൽബിലേക്കുമൊന്ന് അപ് ലോഡ് ചെയ്യീം...
പിന്നെ..ഈ കഥേല് ഒരു  പാഠണ്ട്
സഹജീവ്യാളെ നാം ഉപ(ദവിക്കരുത്..
അവരോട് കരുണ കാട്ടണം..അതാണ് മുത്ത് നബിയും ഈ മഹാനും ഒക്കെ നമ്മെ പഠിപ്പിച്ചത്..
അതോണ്ട് ഞ്ഞെൻകിലും കണ്ണ് കാണ് ണെ കല്ല്ട്ത്ത് പട്ടീനെ എറീയര്ത് ട്ടോ കൂട്ടുകാരേ..ന്നാ   ഞാൻ  പോട്ടെ..അടുത്തന്നെ ഞാൻ വേൾഡ് ഫെയ്മസ് കഥാകാരനാവുമെന്ന് ഇച്ചുറപ്പ്ണ്ട്..പടച്ചോൻ തുണക്കട്ടെ..അസ്സലാമു.....
🌷🌷🌷🌷🌷🌷🌷🌷🌷🌷
പ്രസംഗം-2⃣
സത്യനബി;സ്ത്രീവിമോചകൻ

ഈ മഹനീയമീലാദാഘോഷദിനം സത്യനബി;സ്ത്രീവിമോചകൻ എന്ന ടോപിക്കിൽ ഞാനും അൽപ്പം സംസാരിക്കാം..റബ്ബ് സ്വീകരിക്കട്ടെ..

പിറന്നയുടൻ പെണ്ണിന് മണ്ണ് വിധിച്ച,സ്ത്രീയെ ഭോഗവസ്തുവായി മാത്രം കണ്ട അധമരും അന്ധമാനസരും ജീവിച്ച അന്ധകാരയുഗത്തിലാണ് അന്ത്യപ്പ്രവാചപ്പ്രഭു ഉദയംകൊളളുന്നത്..
കുഞ്ഞ് പെണ്ണായാൽ ظل وجهه مسودا وهو كظيمദേഷ്യം കൊണ്ട് അവരുടെ മുഖങ്ങൾ കറുക്കുമായിരുന്നുവെന്നാണ് ഖുർആൻ അടിവരയിട്ടത്..

അത്തരത്തിലുളള മർത്യരിലാണ് മുത്ത്നബി സത്യദീനിന്റെ പവിത്രമുത്തുകൾ വാരിവിതറി സ്ത്രീകുലത്തിന് സ്വാതന്ത്ര്യ റൂട്ട് വെട്ടിയത്.
 കുറഞ്ഞവർഷങ്ങൾ കൊണ്ട് തന്നെ ആയിരങ്ങൾ ഇസ്ലാമിലേക്കാകർഷിക്കാൻ അത് നിമിത്തമായി...
ഇസ്ലാം പുൽകിയ ശേഷം അഞ്ച്പെൺതരികളെ ജീവനോടെ കുഴിച്ച്മൂടിയ കഥ സ്വഹാബീവര്യൻ ദിഹ് യതുൽ കൽബി തങ്ങൾ പറഞ്ഞപ്പോൾ മുത്ത്നബിയുടെ കൺതടങ്ങൾ നിറഞ്ഞിരുന്നു..
ഇസ്ലാം പെണ്ണിന് നൽകുന്ന ആദരവും സ്വാതന്ത്ര്യവും മറ്റൊരു മതവും നൽകുന്നില്ല..
ഒരു സ്ത്രീ മകളാവുമ്പോഴും ഭാര്യയാവുമ്പോഴും ഉമ്മയാവുമ്പോഴും അത്യാദരവിനും ബഹുമാനത്തിനും അർഹയാണെന്നാണ് ഇസ്ലാമികാധ്യാപനം...
വല്ല മാതാപിതാക്കളും രണ്ട് പെൺമക്കളെ സുരക്ഷയും,വിദ്യയും,അന്നവും,വസ്ത്രവും നൽകി പ്രായപൂർത്തിയിലെത്തിച്ചോ അവരും ഞാനും സ്വർഗ്ഗലോകത്ത്  ഇപ്രകാരമാണെന്നാണ് രണ്ട് വിരലുകളടുപ്പിച്ച് മുത്ത്നബി മൊഴിഞ്ഞത്..
ജാഹിലിയ്യാ സിസ്റ്റത്തെ ഇല്ലായ്മ ചെയ്ത് പെൺകിടാങ്ങളുടെ ഉയിർത്തെഴുന്നേൽപ്പം ഉന്നംവെച്ചാണീ ഉത്തമ പ്രസ്താവന.
ഭാര്യയാവുമ്പോഴും പെണ്ണിന് പൊന്നുവിലയുണ്ട്..ഈ ലോകത്തെ ഏറ്റവും മികച്ച വിഭവം ഉത്തമഭാര്യയാണെന്ന തിരുമൊഴിമുത്ത് അതിനൊരാധാരം മാത്രം..
ഉൽകൃഷ്ട വിശ്വാസി തന്റെ ഭാര്യയോട് നല്ലരീതിയിൽ പെരുമാറുന്നവനാണെന്ന നബിവചനം മറ്റൊരുദാഹരണം.
മാത്രമല്ല അനാവശ്യമായി അവരോട് കോപിക്കലും,അടിക്കലും പാടില്ലെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു..
കൂടാതെ വിവാഹമൂല്യം കൈപ്പറ്റാനും  ആവശ്യാനുസരണം തന്റെ ഇണയെക്കണ്ടെത്തുന്നതിനും,ഭർതൃപീഢനം അസഹ്യമാവുമ്പോൾ ഒഴിവാക്കുന്നതിനും ഇസ്ലാമല്ലാതെ മറ്റൊരു തത്വസംഹിതയും സത്രീക്ക് സ്വാതന്ത്ര്യം നൽകുന്നില്ല..
ഉമ്മയാവുമ്പോൾ പെണ്ണിന് കൂടുതൽ പവറുണ്ട്.. الجنة تحت اقدام الامهات
മാതാവിന്റെ പാദത്തിനടിയിലാണ് സുരലോഗസ്വർഗ്ഗമെന്ന മൊഴിയും,ഏറ്റവും കൂടുതൽ കടമപ്പെട്ടിരിക്കുന്നതാരോടെന്ന സ്വഹാബിയുടെ ആവർത്തിച്ച ചോദ്യത്തിന് ആദ്യ മൂന്ന് തവണയും നിന്റെ ഉമ്മയോട് എന്ന പ്രവാചകപ്പരാമർശവും ഉമ്മയാവുമ്പോൾ സ്ത്രീയുടെ മഹത്വം വിളിച്ചറിയിക്കുന്നു..

സ്വത്തവകാശ വ്യവസ്ഥിതിയിലും മാന്യമായ പരിഗണന ഇസ്ലാം പെണ്ണിന് നൽകുന്നുണ്ട്..ജാഹിലിയ്യാ കാലത്തും ചിലമതങ്ങളിലും ഇവ്വിഷയത്തിൽ പെണ്ണിനെ പടിയടച്ച്പിണ്ഡം വെച്ച് പാടെ അവഗണിക്കുമ്പോൾ  അവളുടെ കൈകാര്യകർത്ത മഹത്വത്തിന്റെ തോതനുസരിച്ചുളള പരിഗണന ഇസ്ലാം വകവെക്കുന്നു..
യുദ്ധരംഗമെടുത്ത് സ്ത്രീകളെ ഒരിക്കലും അക്രമിക്കരുതെന്ന് അനുചരരെ പഠിപ്പിച്ച തിരുനബിയേക്കാൾ വലിയ സ്ത്രീവിമോചകനാരുണ്ട്..!!
എന്നാൽ അമിതസ്വാതന്ത്ര്യം സ്ത്രീക്ക് അത്യാപത്തെന്നതിനാൽ ഇസ്ലാം അനുവദിക്കുന്നില്ല..അതാണ് സ്ത്രീക്ക് സുരക്ഷയും സംരക്ഷണവും..വീടിന്റെ അകത്തളങ്ങളിലെ രാജ്ഞിയാണവൾ..അവൾക്ക് ആരാധനക്കും ഉത്തമം ഉളളറ തന്നെ....
കാരണം എണ്ണമറ്റ കാമഭ്രാന്തൻമാരാണ് തെരുവോരങ്ങളിൽ അവളെ കണ്ണുവെച്ച് നിലകൊളളുന്നത്..ഇപ്രകാരം തന്നെയാണ് സ്ത്രീവസ്ത്രവിഷയവും..പർദ്ദയും ഹിജാബും അവൾക്ക് സുരക്ഷയാണ്..
അവളുടെ സൗന്ദര്യം ആസ്വദിക്കേണ്ടത് ഭർത്താവ് മാത്രമാണെന്നാണ് ഇസ്ലാമികപക്ഷം..
ഇന്നിന്റെ യുഗത്തിലെ വനിതാകമ്മീഷൻ സാരഥികളടക്കം ഇത് ശരിവെച്ചുകഴിഞ്ഞു..അഥവാ പീഢനങ്ങളുടെ മുഖ്യകാരണം സത്രീകളുടെ അഴിഞ്ഞാട്ടമാണ്..
 വിമർശകർ ഇസ്ലാം സ്ത്രീക്ക് നൽകിയ ഇത്തരം സ്വാതന്ത്ര്യനിധികൾ കണ്ടില്ലെന്ന് നടിക്കരുതെന്നും വിശ്വസിനികൾ ഇസ്ലാം നൽകിയ സ്വാതന്ത്ര്യ രേഖക്കപ്പുറം കടക്കരുതെന്നും ഉദ്ബോധിപ്പിച്ചു  കൊണ്ട് വാക്കുകൾക്ക് വിട..
അസ്സലാമുഅലൈക്കും🌹🌹🌹🌹🌹🌹🌹🌹🌹🌹
മീലാദ് പ്രോഗ്രാം നെയിംസ്
===============

സിതാരേ മദീന
ഇശ്ഖിശൽ 2021
ഹാദീ മദീന  ,,
നൂറേ സൗർ  ,,
ജുമാനുൽ ജന്ന  ,,
സ്നേഹ വസന്തം   ,,
മെഹബൂബേ ഖുദാ
സ്നേഹസൂനം
സ്നേഹസുമം
മെഹർജാനേ മെഹബൂബ്
തബാനേ ത്വൈബ
തബീനേ ത്വൈബ
തൈമതുത്ത്വൈബ
തുഹ്ഫതുത്ത്വൈബ
മുറാദേ മദീന
മനാറേ മദീന
മജ്ദേ മദീന
ബ്രൈറ്റ് ഓഫ് ത്വൈബ
സ്വീറ്റ് ഓഫ് മദീന
ലൈറ്റ് ഓഫ് മദീന
ഇശൽ മദീന
ആസ്വിഫേ ആലം
ഇശ്ഖൊളി
സ്നേഹ സന്ധ്യ
റഹ്മതേ റബീഅ്
റാഹതേ റബീഅ്
ഇശൽ റബീഅ്
അഹ്ബാബേ ത്വൈബ
സ്നേഹ സാന്ദ്രം
മധുമദീന
മിസ്കേ മദീന
ത്വീബേ ത്വൈബ
മെഹ്ഫിലേ മദീന
താജ്ദാറേ ത്വാബ
റജബേ അജീബ്
റൗഹേ റൗള
സീനതേ റൗള
മജ്ലിസുൽ മവദ്ദ
ഹുബ്ബുൽ ഹബീബ്
ജൽസതുൽ ജമീൽ
ഇശ്ഖോത്സവ്
മിസ്കേ മദനീ
ഹഫ് ലേ റസൂൽ
നൂറേ ഹിറാ
ലദൽ മദീന
നസീമേ റബീഅ്
ഫൈസാനേ ഫിർദൗസ് 
ജന്നതുൽമിന്ന
ഫാതിഹേ ഫിർദൗസ്
Sign of Madeena
Shine Of Madeena
Breeze of Madeena
Glow of Madeena
Prime of Madeena
Choice of Madeena
Delightful of Madeena


സബ്ജൂനിയർ,ജൂനിയർ,ഹൈസ്കൂൾ സ്പീച്ച് പോയിന്റ്സ്


സബ്ജൂനിയർ സ്പീച്ച് പോയിന്റ്സ്
🌹🌹🌹🌹🌹🌹🌹🌹
Www.Jannathulminna.com
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
(നബിയേ അങ്ങ് മഹത്തായ സ്വഭാവ ഗുണമുള്ളവരാണ്-ഖുർആൻ)

🔵ബാല്യകാലത്തു തന്നെ അൽഅമീൻ(വിശ്വസ്തൻ,സത്യസന്ധൻ)
🔵കരുണയുടെ കരകാണാക്കടലാണവിടുന്ന്🔵
#കുട്ടികളോട്
(സുജൂദിൽ ഹസൻ ഹുസൈൻ തങ്ങൻമാരുടെ കുസൃതികൾ-അവരെ വകഞ്ഞ് മാറ്റാതെ സുജൂദ് പൂർത്തീകരിച്ചു)

🍁ഒരുവേള ഒരു അഅ്റാബി നബി തങ്ങളുടെ സദസ്സില്‍ വന്നു. അപ്പോള്‍ നബി തങ്ങൾ  ഹസന്‍ തങ്ങളെ  ചുംബിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: അങ്ങ് ഈ കുഞ്ഞിനെ ചുംബിക്കുകയോ, എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ഒരാളെയും ഞാന്‍ ഉമ്മവച്ചിട്ടില്ല. മുത്ത്നബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ``കരുണചെയ്യാത്തവനോട് ആരും കരുണ കാണിക്കില്ല''

#യതീമുകളോട്(അനാഥസംരക്ഷകർക്ക് സ്വർഗ്ഗത്തിലെ തന്റെ തൊട്ടടുത്ത സീറ്റ് വാഗ്ദാനം)
#സഹജീവികളോട്
(ഒരാൾ മരപ്പൊത്തിൽ നിന്ന് ലഭിച്ച പക്ഷിക്കുഞ്ഞുമായി വന്നപ്പോൾ ക്ഷുഭിതരായി തള്ളയുടെ ചാരത്ത് തന്നെ കൊണ്ടിടാനാജ്ഞാപിച്ചു)
🔵നീതി🔵
(എന്റെ മകൾ ഫാത്വിമ യാണ് കട്ടതെങ്കിലും ശിക്ഷാനടപടിയെടുക്കും)
*അനീതി മാത്രം കൈമുതലുള്ള ആധുനീക  ഭരണാധികാരികൾക്ക് മാതൃകാമുത്ത്*
🔵സഹനം🔵
(ത്വാഇഫിലെ കൊടിയ പീഢനത്തിലും പുഞ്ചിരിച്ച് സഹിച്ചു,അവർക്കെതിരെ ദുആ ചെയ്തില്ല)
*ചെറിയ പീഡനമേൽക്കുമ്പോഴേക്കും അക്രമത്തിലേക്കും,അസഭ്യവർഷങ്ങളിലേക്കും നീങ്ങുന്നവർക്കേറെ പഠിക്കാനുണ്ട് ഈ മഹിതമാതൃക*
🔵ധീരത🔵
(കടം കൊടുത്ത പണം തിരികെത്തരാത്ത അബൂജഹ് ലിനെതിരെ ഒരാൾ പരാതിപ്പെട്ടപ്പോൾ സധൈര്യം അവന്റെ വീട്ടിൽ ചെന്ന് വാങ്ങിച്ചു നൽകി മർദ്ദിതന്റെ കണ്ണീരൊപ്പി)
🔵വിനയം🔵

അബൂദര്‍റ്  അബൂഹുറയ്‌റ എന്നീ സ്വഹാബീ മുത്തുകൾ പറയുന്നു: ''അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  സ്വഹാബത്തോടൊത്തിരിക്കുമ്പോൾ ഒരിക്കലും നേതാവെന്ന് തോനും വിധം ഉയരത്തിലിരിക്കുമായിരുന്നില്ല
 എത്രത്തോളമെന്നാല്‍ അപരിചിതനായ ഒരു വ്യക്തി വന്നാല്‍ തങ്ങളില്‍ ആരാണ് നബിയെന്ന് ചോദിച്ചു മനസ്സിലാക്കുന്നതുവരെ അയാള്‍ക്ക് അറിയുമായിരുന്നില്ല.
🔵സുഹ്ദ് (പ്രപഞ്ച പരിത്യാഗം)
ഉമർ തങ്ങൾ പഞ്ഞതായി കാണാം

അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഒരു പായയില്‍ കിടക്കുകയായിരുന്നു. തിരുമേനി ﷺ യുടെയും പായയുടെയും ഇടയില്‍ വിരിപ്പൊന്നും ഉണ്ടായിരുന്നില്ല. ഈത്തപ്പന നാരു നിറച്ച തോലിന്റെ ഒരുതലയിണ തങ്ങളുടെ  തലക്കടിയിലുണ്ടായിരുന്നു കാലുകള്‍ക്കരികില്‍ തോലുകള്‍ ഊറക്കിടുവാന്‍ ഉപയോഗിക്കുന്ന കൊന്നയും തലക്കരികില്‍ കെട്ടിത്തൂക്കിയ തോല്‍സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങള്‍ അല്ലാഹുവിന്റെ ഹബീബിന്റെ പാര്‍ശ്വഭാഗത്ത് ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു  ചോദിച്ചു: 'അങ്ങയെ കരയിക്കുന്നത് എന്താണ്?'ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, കിസ്‌റയും ഖയ്‌സറും അവിശ്വാസികളായിട്ടും എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്! അങ്ങ് അല്ലാഹുവിന്റെ റസൂലായിട്ടും എത്രമാത്രം ഭൗതിക വിരക്തിയിലാണ്! റസൂല്‍ ﷺ  പറഞ്ഞു: 'അവരിരുവര്‍ക്കും ഇഹലോക സുഖങ്ങളും എനിക്ക് പാരത്രികവിജയവും ആകുന്നത് താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ?''
🔴🔷🔴🔷🔴🔷🔴


📝ജൂനിയർ പ്രസംഗം;പ്രധാന പോയിന്റ്സ്📝
Www.Jannathulminna.Com
(وَمَنْ يُبَدِّلْ نِعْمَةَ اللَّهِ مِنْ بَعْدِ مَا جَاءَتْهُ فَإِنَّ اللَّهَ شَدِيدُ الْعِقَابِ)
(ഖുർആൻ)


من قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِي النَّارِ"
(ഹദീസ്)
🔴പരിസ്ഥിതി സംരക്ഷണത്തിന് അതിരില്ലാത്ത പവിത്രത നൽകിയ മതമാണ് ഇസ്ലാം
(കാരണം അത് മനുഷ്യരുൾപ്പെടെ സകല ജീവജാലങ്ങളുടേയും നിലനിൽപിന് അത്യന്താപേക്ഷിതമാണ്) 
🔵പരിസ്ഥിതി മലിനീകരണം കടുത്ത അപരാധമായി ഇസ്ലാം എണ്ണുന്നു
🔴അല്ലാഹു പ്രകൃതിയിൽ നമുക്കായ് ഫ്രീയായി ഒരുക്കിത്തന്ന ജലവും,വായുവും,മണ്ണും പ്രകാശവും മലിനീകരിച്ചാൽ കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഖുർആൻ
🔵വൃക്ഷങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന് അതിപ്രധാനമായ പങ്കുണ്ട്

🔴
لا تَقْطَعُوا الشَّجَرَ، فَإِنَّهُ عِصْمَة لِلْمَوَاشِي فِي الْجَدْبِ
നിങ്ങൾ മരങ്ങൾ മുറിക്കരുത്;അത് ക്ഷാമ കാലത്ത് കാലികൾക്ക് കാവലാണ്
(മുത്ത്നബി)
🔵വഴിയാത്രക്കാർക്കും,മൃഗങ്ങൾക്കും തണലേകുന്ന
سدر
മരം മുറിച്ചാൽ നരകത്തിലവന്റെ തലയും റബ്ബ് ഛേദിക്കും
(ത്വാഹാനബി)
🔴പ്രകൃതിയെ മുഖ്യ സ്രോതസ്സുകളായ വായു,മണ്ണ്,ജലം എന്നിവയുടെ മലിനീകരണത്തിന് വൃക്ഷവിപാടനം വഴിവരുത്തുന്നു
🔵മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒട്ടേറെ തിരുമൊഴിമുത്തുകളുണ്ട്
🔴ചെടി നടൽ തന്നെ ദാനധർമ്മത്തിലുൾപ്പെടുമെന്നവിടുന്നരുളി
🔵അവ സഹജീവികൾക്കു കൂടിയുള്ളതാകയാൽ
 നട്ടവൃക്ഷങ്ങളിൽ നിന്ന് ഏത് ജീവികൾ ഭക്ഷിച്ചാലും സ്വദഖ യാണെന്നും തങ്ങളരുളി
🔴സ്രഷ്ടാവ് വൃത്തിയുള്ളവനും,വൃത്തിയെ ഇഷ്ടപ്പെടുന്നവനുമാകയാൽ നിങ്ങളും ഇഷ്ടപ്പെടുകയും ചുറ്റുപാടുകൾ വൃത്തിയാക്കുകയും ചെയ്യുക
(തിരുനബി )
🔵സ്വഹാബീവര്യരായ അബൂമൂസൽ അശ്അരി തങ്ങൾ ബസ്വറയിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഇങ്ങനെ പരാമർശിക്കുകയുണ്ടായി
''നിങ്ങളുടെ പരിസ്ഥിതിയെ ശുദ്ധീകരിക്കാൻ കൂടിയാണ് എന്നെ അമീറുൽ മുഅ്മിനീൻ ഉമർ തങ്ങളയച്ചിട്ടുള്ളത്''

🔴അനധികൃതമായ ഫാക്ടറികളും ക്വാറികളും,ഭൂമി കൈയറ്റങ്ങളും,ബിൽഡിംഗ് നിർമ്മാണവും, മണലെടുപ്പും,മാലിന്യ നിക്ഷേപങ്ങളും എല്ലാ സ്ത്രോതസ്സുകളുടേയും മേൻമക്ക്  കളങ്കം വരുത്തുന്നു
🔵നിരന്തരമായ പ്രകൃതിക്ഷോഭങ്ങൾക്ക് നിദാനം മനുഷ്യകരങ്ങൾ തന്നെ
🔴പരിസ്ഥിതി തരുന്നതെല്ലാം മിതമായി ഉപയോഗപ്പെടുത്താൻ മുത്ത്നബിയുടെ ആഹ്വാനം 
(ഉദാഃവുളൂഅ് നദീജലത്തിൽ നിന്നെങ്കിലും മിതമാക്കുക)
🔵പൊതുവഴികളിലും,മരച്ചുവട്ടിലും,കുറഞ്ഞ വെള്ളത്തിലും മറ്റും മലമൂത്ര വിസർജ്ജനം ഗുരുതരപാപം
🔴ജീവജാലങ്ങൾക്ക് പ്രയാസമാവുന്നതെല്ലാം പരിസ്ഥിതിയിൽ നിന്നൊഴിവാക്കിയാൽ പ്രതിഫലമുണ്ട്
(ഹദീസ്)
🔵കേന്ദ്ര ഗവൺമെന്റിന്റെ
EIA DRAFT 2020 (environment impact assesment)
പരിസ്ഥിതിക്ക് കൂടുതൽ അപകടകരമാവുമെന്നതുറപ്പ്
നിയമം പിൻവലിക്കും വരെ പോരാടുക

*🔴ഹൈസ്കൂൾ സ്പീച്ച് പോയിന്റ്സ്🔴*
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
(ഖുർആൻ)
وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ
(ഹദീസ്)
Www.Jannathulminna.Com 
*(ഒരിക്കലും ഇത് അപ്പടി പകർത്തി പ്രസംഗിക്കരുത്;അത് പ്രസംഗമാവില്ല*
നിങ്ങൾക്കറിയാവുന്ന രീതിയിൽ വാക്യങ്ങളെ മനോഹരമായി ബന്ധിപ്പിച്ചും,യോജിച്ച ഇമ്പോർട്ടന്റ് പോയിന്റ്സുകൾ കൂട്ടിയും പ്രസംഗം മികച്ച നിലവാരത്തിലാക്കുക
*ഒരിക്കലും ജഡ്ജസിന് ആവർത്തന വിരസത വരരുത്.*

*പ്രസംഗ നിർമ്മാണത്തിന് ചെറിയൊരു സഹായം മാത്രമാണിത്.*
ജില്ലയിൽ വരെ റിപ്പീറ്റടിച്ചത് കൊണ്ടും,പലരേയും മടിയൻമാരാക്കുന്നത് കൊണ്ടും സോഷ്യൽ മീഡിയാ പ്രസംഗ,കഥാ കൈമാറ്റം കഴിഞ്ഞ വർഷം മുതൽ നിരോധിക്കപ്പെട്ടതാണല്ലോ..)🔷മറ്റൊരു ദർശനങ്ങൾക്കുമില്ലാത്ത സൗന്ദര്യം തിരുനബിയുടെ ദർശനങ്ങൾക്കുണ്ട്
🔶കുറഞ്ഞകാലം കൊണ്ട് തന്നെ ലക്ഷക്കണക്കിന് അനുയായി വൃന്ദത്തെ വാർത്തെടുത്തത് അതിന് മതിയായ തെളിവ്
🔷പുതുകാലത്ത് അവിടുത്തെ ദർശനങ്ങൾക്ക് പ്രസക്തിയേറെയാണ്
🔶നിസാര കാര്യങ്ങൾക്ക് പോലും കൊലപാതകങ്ങൾ തുടർക്കഥയാവുമ്പോൾ 
അത് വൻപാപങ്ങളിലെണ്ണിയ തിരുനബി ദർശനം പ്രസക്തമാവുന്നു
🔷കൊലയാളികളും,പീഡനവീരൻമാരും  ഹ്രസ്വകാല തടവറകൊണ്ട് രക്ഷപ്പെടുകയും,ഭയമന്യേ വീണ്ടും തെറ്റുകളിൽ വ്യാപൃതരാവുകയും ചെയ്യും വിധം പഴുതുകളുള്ള നിയമങ്ങൾക്കൊള്ളുന്ന ആധുനീക യുഗത്തിൽ അവിടുത്തെ ശിക്ഷാനടപടികൾ പ്രാബല്യത്തിൽ വരുത്തൽ തന്നെ ശരണം
(നിരവധി വിദഗ്ധർക്ക് ഇത് പരസ്യമായി പറയേണ്ടി വന്നു)
🔶കവർച്ച,ബന്ധങ്ങളിലെ ബന്ധനം തുടങ്ങിയ വ്യത്യസ്ത  അരുതായ്മകൾക്ക് മദ്യം പ്രധാന ഹേതുവാകുമ്പോൾ ഘട്ടം,ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിയ മുത്ത്നബിയിൽ ഇന്നിന്റെ ഭരണകർത്താക്കൾക്ക് മാതൃകയുണ്ട്
الخمر مفتاح الشر
🔷വർണ്ണ വിവേചനത്തിന്റെ പേരിൽ അമേരിക്കയിലും,യൂറോപ്പിലും ഹത്യകൾ നിത്യമാവുമ്പോൾ കറുകറുത്ത ബിലാൽ തങ്ങളടക്കമുള്ളവരേയും,വെളുവെളുത്ത സൽമാനുൽ ഫാരിസീ തങ്ങളെപ്പോലുള്ളവരേയും ഒരേ ചരടിൽ കോർത്ത്,നിറമല്ല ഭയഭക്തിയാണ് മർമ്മപ്രധാനമെന്നോതിയ മാതൃകമുത്തിന്റെ ദർശനകീർത്തനം പാരാകെ പുതുകാലത്ത് അലയടിച്ചു കൊണ്ടിരിക്കുന്നു 

 ·قالَ رسولُ اللهِ "صـلى اللهُ عليهِ و سلـم " : ( لا فرق بين عربي و لا أعجمي و لا أبيض ولا أسود إلا بالتقوى

🔶മനുഷ്യ സൗഹാർദ്ധ പാതകൾ തകരുമ്പോൾ 
`അയൽ വാസി സത്യ നിഷധി ക യാലും ആദരിക്കുക'
اكرم جارك ولو كان كافرا
എന്ന മുത്ത്നബി മൊഴിമുത്ത് അത്യാധുനീക യുഗത്തിൽ അനുകരണീയം
🔷മനുഷ്യ ചെയ്തികൾ കൊണ്ട് പ്രകൃതി സ്രോതസ്സുകളായ മണ്ണും,വായുവും,ജലവും മലീമസമാവുമ്പോൾ അവിടുത്തെ ദർശനങ്ങളുടെ സത്ത വായിക്കെപ്പെടേണ്ടത് തന്നെ
(ജൂനിയർ പ്രസംഗത്തിലെ പ്രധാന പോയിന്റ്സ് ഇവിടെ ഫിറ്റ് ചെയ്യാം)
🔶സാന്ത്വന,സേവന മേഖലകളിൽ സജീവസാന്നിധ്യമറിയിക്കുന്നവർക്ക് കൂടുതൽ ആവേശത്തിനും,അത്യാസന്ന ഘട്ടത്തിലും സേവനവഴിവരാതെ അപകടത്തിലകപ്പെട്ടവരെ കൊള്ളയടിക്കുന്ന ക്രൂരൻമാർക്ക് പുനർ വിചിന്തനത്തിനും
وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ

എന്ന തിരു ഹദീസ് ഉപകാരപ്രദം
🔷വൃദ്ധസദന വാസികളുടെ എണ്ണം അടിക്കടി പെരുകുമ്പോൾ
മാതാപിതാക്കളുടെ തൃപ്തിയിലും
കോപത്തിലുമാണ് അല്ലാഹുവിന്റെ തൃപ്തിയും,കോപവും എന്ന തിരുദർശനം വിസ്മരിച്ചുകൂടാ...
🔶പകർച്ച വ്യാധി പടരുമ്പോൾ പടർന്നിടത്ത് നിന്ന് വിദേശത്തേക്ക് പോവരുതെന്നും(മറ്റുള്ളവരുടെ സുരക്ഷ);വിദേശത്ത് നിന്ന് പടർന്ന സ്വദേശത്തേക്ക് വരരുതെന്നും(സ്വ സുരക്ഷ) അരുൾ ചെയ്ത ആ ദർശനമെത്ര പ്രസക്തം
🔷ചെറു പ്രതിസന്ധികളിൽ പോലും ആത്മഹത്യ പതിവാകുമ്പോൾ അത്തരക്കാരുടെ പേരിൽ ഞാൻ നിസ്കരിക്കുക പോലുമില്ലെന്നരുളി ജീവന്റെ വില പഠിപ്പിച്ച്,അനാവശ്യ ജീവഹാനിയെ ഗുരുതരമായി നിരോധിച്ചു അവർ...
🔶അവിടുത്തെ അടുത്തറിയാതെ വിമർഷിക്കുന്നവരാണ് ഏറിയ പേരും
🔷പഠിച്ച്,ആ ദർശനങ്ങളുടെ ഭംഗി ഉൾക്കൊണ്ടാൽ തീർച്ചയായും ആരും ആ സത്യ വഴി അണി ചേരും
🔶തങ്ങളെ അതിനീചമായി അടയാളപ്പെടുത്തി 'ഫിത്ന ' എന്ന സിനിമയിറക്കിയ 
​ആർനോഡ് വാൻ ഡോൺ 
എന്ന ഹോളണ്ടുകാരൻ അവസാനം തിരുനബിയെ പഠിച്ച് അടുത്തറിഞ്ഞ് ഇസ്ലാമാശ്ലേശിച്ചത് ഒരു ഉദാഹരണം മാത്രം
🔷ആ സൗകുമാര്യത കണ്ടാണ് മോറിസ് ബുക്കായി അടക്കമുള്ള ഒട്ടനേകം പ്രഗത്ഭർ ഇസ്ലാം ആശ്ലേഷിച്ചത്
🔶ആ തിരുദർശനങ്ങളുടെ പ്രഭാവം കണ്ടാണ് യൂറോപ്പിലും,അമേരിക്കയിലും വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുന്നത്

*(ഒരിക്കലും ഇത് അപ്പടി പകർത്തി പ്രസംഗിക്കരുത്;അത് പ്രസംഗമാവില്ല*
നിങ്ങൾക്കറിയാവുന്ന രീതിയിൽ വാക്യങ്ങളെ മനോഹരാമായി ബന്ധിപ്പിച്ചും,യോജിച്ച ഇമ്പോർട്ടന്റ് പോയിന്റ്സുകൾ കൂട്ടിയും പ്രസംഗം മികച്ച നിലവാരത്തിലാക്കുക
*ഒരിക്കലും ജഡ്ജസിന് ആവർത്തന വിരസത വരരുത്.*

*പ്രസംഗ നിർമ്മാണത്തിന് ചെറിയൊരു സഹായം മാത്രമാണിത്.*
ജില്ലയിൽ വരെ റിപ്പീറ്റടിച്ചത് കൊണ്ടും,പലരേയും മടിയൻമാരാക്കുന്നത് കൊണ്ടും സോഷ്യൽ മീഡിയാ പ്രസംഗ കൈമാറ്റം കഴിഞ്ഞ വർഷം നിരോധിക്കപ്പെട്ടതാണല്ലോ)മൽസരങ്ങൾക്ക് ഗ്രൂപ്പ് നെയിംസ്
🌹🌹🌹🌹🌹🌹🌹🌹🌹
ബദ്റുൽഹുദാ-സൻമാർഗ്ഗചന്ദ്രൻ
ബഹ്റുന്നദാ-ധർമ്മസാഗരം
---------------------------------
സ്വലാഹ്-നന്മ
നജാഹ്-വിജയം
---------------------------
കൗകബുൽ ഉലൂം=അറിവിന്റെ നക്ഷത്രം
മൗഹിബുൽഉലൂം=അറിവിന്റെ സമ്മാനം
-----------------------------
മലാഹ്=സൗന്ദര്യം
ഫലാഹ്=വിജയം
--------------------------
ലജ്നതുൽ മിന്ന=അനുഗ്രഹസംഘം
ലജ്നതുൽ ഹന്ന=അനുകമ്പാസംഘം
----------------------
ജജ്നതുൽമുനാ=ഉന്നതസംഘം
ലജ്നതുൽ ഹനാ=സന്തോഷസംഘം
--------------------------
മജ്മൂഉന്നിഅം=അനുഗ്രഹക്കൂട്ടം
മജ്മൂഉൽഹികം=വിവേകക്കൂട്ടം
---------------------------
നൂറുൽഹിലാൽ-ചന്ദ്രപ്പ്രകാശം
നൗറുൽജമാൽ=സുന്ദരസുമം
----------------------------
സുബുലുൽ ജന്ന-സ്വർഗ്ഗവഴി
സഹ്റുൽമിന്ന=അനുഗ്രഹപ്പുഷ്പം
------------------------------
ളൗഉൽഹിദായ=സൻമാർഗ്ഗപ്പ്രകാശം
ളില്ലുൽ ഹിമായ=സംരക്ഷത്തണൽ
--------------------------
ബ്രൈറ്റ്
ലൈറ്റ്
റൈറ്റ്
-----------------------------
മദദുൽ മദീന
സനദുൽ മദീന

---------------------
അന്നിഅ്മ
അർറഹ്മ

--------------------------
അൽ അബ്റാർ
അൽ അസ്ഹാർ
അൽ അൻവാർ
---------------------------
മുകർറമ
മുനവ്വറ
-------------------------
അൽ ഉലൂം
അന്നുജൂം
--------------------

2️⃣5️⃣മീലാദ് അനൗൺസുകൾ
🍃🍃🍃🍃🍃🍃🍃
അക്രമത്തിലും അരാജകത്വത്തിലും അന്ധതയിലും അന്ധകാരത്തിലും ആടിത്തിമർത്ത ആറാംനൂറ്റാണ്ടിലെ അറേബ്യൻജനതയെ അജ്ഞതയിൽനിന്ന് അറിവിൻറെ വെളളിവെളിച്ചത്തിലേക്കും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയാരാമത്തിലേക്കും ആനയിച്ച ആറ്റൽ നബിയുടെ......
🌷🍃🌷🍃🌷🍃🌷

കളളിലും കാമക്കൂത്തിലും ലയിച്ചും കല്ലിനെപൂജിച്ചും കൂരിരുളിൽ കറങ്ങിയ കാട്ടാളമാനസരിൽ കമനീയധർമ്മമന്ത്രമോതിയ കാരുണ്യപ്പൂ നബിയുടെ...
🌷🍃🌷🍃🌷🍃🌷
അവശരുടെ ആശ്രയമായി..അഗതി-അനാഥകളുടെ ആശാഗേഹമായി ആലംബഹീനരിൽ ആശ്വാസത്തെളിനീരായി.. അതിസുന്ദരജീവിതം കാഴ്ചവെച്ച ആദരദേഹം അമ്പിയതാജാ-രാജാ...ഖോജാ.. ത്വാഹാനബിയുടെ...
🌷🍃🌷🍃🌷🍃🌷
അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ  തങ്ങളുടെ..
🌷🌹🌷🌹🌷🌹🌷.

അശാന്തഭൂമിയിൽ പ്രശാന്തസുന്ദരദീനിൻറെ മധുരമന്ത്രമോതിയ സാന്ത്വനപ്പ്രദീപം..അന്ത്യപ്രവാചകപ്രഭുവിൻറെ......
🌷🌹🌷🌹🌷🌹🌷
പോരിന് മാത്രം നേരം കണ്ടെത്തിയ ക്രൂരവൈരമാനസരിൽ നേരിൻമാരിവർഷിച്ച സ്നേഹപാരാവാരം മുത്ത്മുസ്ഥ്വഫ തങ്ങളുടെ..

🌷🌹🌷🌹🌷🌹🌷
അന്തിമാനചന്ദ്രനും,കാന്തിചിന്തും റാന്തലും നാണിച്ച് തലതാഴ്ത്തുന്ന മികയ്ന്ത ചന്തമിൽ മുന്തിയ ത്വാഹതിരുനബിതങ്ങളുടെ..
🌷🌹🌷🌹🌷🌹🌷
അലിവിൻ നിലാവായി,അറിവിൻനിറബഹ്റായി,അദബിൻമധുവായി,അതിശോഭിതജീവിതം വാർത്ത ആറ്റൽനബിയുടെ..
🌷🌹🌷🌹🌷🌹🌷
കുലമഹിമക്ക് വേണ്ടി നിസാരപ്രശ്നങ്ങളിൽ പോലും പരസ്പരം പോരടിച്ച് ജീവിതംതുലച്ച കാട്ടാളരിൽ സമാധാനപാനം നിറച്ച ആർദ്രതാദീപം സത്യനബിയുടെ...
🌷🌹🌷🌹🌷🌹🌷
ധർമ്മം വറ്റിയ അധമരിൽ സംസ്കാരശോഭനിറച്ച് ധർമ്മമേറ്റി,ജ്ഞാനമാറ്റേകിയ,മുത്താറ്റൽ നബിയുടെ...
🌷🌹🌷🌹🌷🌹🌷
ഇരുട്ടിൽ തപ്പിയ കാട്ടാളരിൽ ധർമ്മവെട്ടം പരത്തി സ്നേഹവഴിവെട്ടിയ
സാന്ത്വനപ്പകിട്ട്,മുർതളാമുസമ്മിൽ നബിയുടെ...
🌷🌹🌷🌹🌷🌹🌷
വർണ്ണവിവേചനത്തെ പടികടത്തി കറുകറുത്തവരെയ വെളുവെളുത്തവരെയും ഒരേ ഐക്യച്ചരടിൽ കോർത്ത ഉത്തമസൃഷ്ടി മുത്ത്നബിതങ്ങളുടെ...
🌷🌹🌷🌹🌷🌹🌷
മാനവികതയുടെ മഹിതസന്ദേശമോതി മർത്യകുലത്തിന് മാർഗദർശനം പകർന്ന മാതൃകാമുത്ത്...ആദരപ്പൂനബിയുടെ..
🌷🌹🌷🌹🌷🌹🌷
ആതിരപ്പ്രഭയും,ചന്ദ്രികശോഭയും,താരകത്തെളിമയും,റാന്തലിൻ കാന്തിയും തലതാഴ്ത്തുന്ന സൗന്ദര്യസ്വരൂപം ത്വാഹാതിരുനബിയുടെ...
🌷🌹🌷🌹🌷🌹🌷
അരാജകത്വത്തിൻറെ കരാളഹസ്തങ്ങളിൽ പിടഞ്ഞ് സുരലോകവീഥിമറന്ന അജ്ഞരിൽ അറിവിൻറെ കെടാത്ത കൈത്തിരി സമ്മാനിച്ച ത്വാഹാതിരുനൂറിൻറെ....
🌷🌹🌷🌹🌷🌹🌷
കനിവിൻ ഹിമമായി,കൗതുക സുമമായി,മക്കാദിക്കിൽ..പ്രഭപരത്തിയധർമ്മവിളക്ക്..പുന്നാരനബിയുടെ....
🌷🌹🌷🌹🌷🌹🌷
ആക്ഷേപകർക്ക് പുഞ്ചിരിയേകി,അക്രമികൾക്ക് ക്ഷമാസൂനമേകി,ആർദ്രതകൈവെടിയാതെ ആരിലും സ്നേഹസുധയേകിയ അന്ത്യപ്രവാചകപ്രഭുവിൻറെ...
🌷🌹🌷🌹🌷🌹🌷
മലകളും,അലകളും ഗോളങ്ങളും ഓളങ്ങളും ആകാശവും പ്രകാശവും എന്നല്ല സർവ്വചേതന/അചേതന സൃഷ്ടിപ്പിൻറെ കാരണക്കാരായ കാരുണ്യപ്പൂനബിയുടെ...
🌷🌹🌷🌹🌷🌹🌷
ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...
🍃🌷🍃🌷🍃🌷🍃
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......
🌷🍃🌷🍃🌷🍃🌷
അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....
🍃🌷🍃🌷🍃🌷🍃
സുന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും,ആലി മുസ്ല്യാരുടെയുo അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....
🌷🍃🌷🍃🌷🍃🌷
ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും  മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...
🍃🌷🍃🌷🍃🌷🍃
പുന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്....
🌷🍃🌷🍃🌷🍃🌷
ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..
🌷🌷🌷🌷🌷🌷🌷


കഥ നമ്പർ-2⃣
-------------------
   പ്രിയം നിറഞ്ഞ.... ങ്ങക്ക് ഞമ്മളെ സലാം..അസ്സലാമു അലൈക്കും.....
  കഴിഞ്ഞ കുറീം ഞമ്മള് ങ്ങക്ക് കഥപറഞ്ഞ് തന്നീനീ..ങ്ങക്ക് ഓർമ്മണ്ടോന്നറീല...അതോണ്ടന്നെ ഞാനിപ്പൊ വല്യ കഥാകാരനായ്ട്ടാണ് കഥാകാരനായിട്ടാണ്ങ്ങളെ മുമ്പില് നിക്ക്ണ്.. അത് പോട്ടെ കഥല്ലെപ്പൊങ്ങക്ക് കേക്കണ്ട്യേത്..ന്നാ ആ ഇയർ ഫോണൊക്കൊ ചെവീന്ന്ട്ത്ത്ട്ട് ങ്ങട്ട് ശ്രദ്ധിക്കീ.. വാട്ട് അസ്അപ്പും ഫെയ്സ് ബുക്കൊക്കൊ പിന്നെ.. ഒരഞ്ച് മിനിറ്റ് വിശ്രമം കൊടുക്കീം...
  ന്നാ ഞാൻ കഥേക്ക് കടക്കാണ്...ചെറീയ സംഭവാണ്..ന്നാ ബല്യ പാഠോണ്ട്...
 അലിയാരെ അറിയാത്തോര്ണ്ടാവൂലല്ലോ..മൂപ്പര് ഏറ്റവും ഫെയ്മസായ്ക്കണത് ധീരതയിലും ശക്തീലുമാണ്..ബദ്റടക്കം എത്രയുദ്ധത്തിലാ മഹാൻറെ ശുജാഅത്ത് ഞമ്മള് കണ്ടത്..എത്രയോ ശത്രുക്കളെ ശിരസ്സോണ്ടാ വായുവീൽ  അമ്മാനമാട്യേത് ...നാൽപതാൾക്ക് പൊക്കാൻ കഴിയാത്ത ഖൈബറിൻറെ കോട്ടവാതിൽ പരിചാക്കിയഅലി പുലിയുടെ ശക്തിയും ഞമ്മക്കറിയാ...
 ന്നാ ധീരതീം ശക്തീം മാത്രല്ല..മറ്റൊരു വലിയ നിധീം അലിയാരെ കയ്യിലുണ്ട്.. അതെന്താണെന്നറിയണ്ടേ..?? അറിവെന്നെ.. മൂപ്പരെ അറിവെത്രണ്ടന്ന് ങ്ങക്ക് അറിയണ്ടേ..ന്നാ കേട്ടോളീം..
ഒരീസം നമ്മുടെ  പുന്നാര നബി (സ) പറഞ്ഞു: ഞാൻ അറിവിന്റെ പട്ടണവും അലി അതിലേക്കുള്ള ഗൈറ്റുമാണെന്ന്..
 ഹൗ..ഇത് പോരേ മഹാൻറെ അറിവിൻറെ വെയ്റ്ററിയാൻ..
 ഇതിൽ പിന്നെ വല്ലതുംങ്ങക്ക്  ഓട്യോ..എനിക്കോടി അഥവാ  മഹാൻമാരെ മദ്ഹ് പറയാന് പഠിപ്പിക്കലും കൂടെ അല്ലേ ഇതിലൂടെ മുത്ത് നബി ചെയ്തത്..അതോണ്ടന്നെല്ലെ ഞമ്മള് സുൽത്വാനുൽ
ഉലമയെങ്ങനെ പുകഴ്ത്ത്ണത്..ആട്ടെ കഥീക്കെന്നെ  വരാം...
 ഈ പ്രസ്താവന അന്നത്തെ പുത്തൻവാദ്യാളായ ഗവാരിജു കാർക്ക്  പിടിച്ചീല..അല്ലേലും ഹദീസാള് ളഈഫാക്കാൻ മൽസരിക്കല്ലേ എല്ലാ കാലത്തൂളള പുത്തൻവാദ്യാളെ ആകെളള പണി... അലി (റ) നോട്‌ അസൂയ തോന്നിയ അവർ അലി (റ) നെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു...ഇന്നൂല്ലെ ഇമ്മാതിരി ഖൗമീങ്ങൾ.. പടച്ച റബ്ബെ എപി ഉസ്താദിൻറെ മദ്ഹ് കേട്ടാല്  ഓൽക്ക് ണ്ടൊരു പെടയല്..ഖൽബിൽ കഠാര കുത്തിത്താത്തിയ മാതിരി..
 പിന്നെ സദാസമയോം അവരെ കെണീൽ വീഴ്ത്താനും തക്കം നോക്കി നടക്കുന്നു..അവർക്ക് റബ്ബ് നല്ല ബുദ്ധീ കൊടുക്കട്ടെ..എന്നാൽ ഉസ്താദോ പുഞ്ചിരി പരിചാക്കി ലോകം കീഴടക്കല്ലേ...
പോട്ടെ..അവരെ ഞമ്മക്ക് മൈൻറ് ചെയ്യണ്ട.
  കഥീക്കന്നെ വീണ്ടം വരാ...
അവരിൽ. പെട്ട പത്ത് പേർ അലി (റ) നോട്‌ ഒരു ചോദ്യം ചോദിക്കാൻ തീരുമാനിച്ചു. അറിഞ്ഞ് പഠിച്ചാനല്ലട്ടോ മുട്ടിച്ചാനാ...
 പക്ഷെ അലി തങ്ങള് മുട്ടോ..??!! ഇല്ലേയില്ല..കാരണം സ്വാദിഖുൽ മസ്ദൂഖായ മുത്ത് നബിയാണ് മഹാൻറെ അറിവിനെ അടയാളപ്പെടുത്തീത്.. ഏതായാലും അവർ പറഞ്ഞു..ഞങ്ങൾ ഒരു ചോദ്യം ചോയ്ച്ചും..
ഈ ഒരു ചോദ്യത്തിന് പത്തുവിധത്തിൽ മറുപടി തന്നാൽ നിങ്ങൾ അറിവിൻറെ   കാവാടമാണന്നു സമ്മതിക്കാം..ഇതും പറഞ്ഞ് അവർ  ചോദ്യാരംഭിച്ചു..,അലീ..അറിവിനാണോ ധനത്തിനാണോ ശ്രേഷ്ടത ?? അലി (റ) തെല്ലുമാലോചിക്കാതെ പറഞ്ഞു :അനീ ഡൗട്ട്..അറിവിനന്നെ , അവർ ചോദിച്ചു എന്ത് കൊണ്ട് ?? കേട്ടപ്പത്തന്നെ അലി തങ്ങളെ ഒന്നാമത്തെ കിടിലൻ മറുപടി വന്നു..
 അറിവ് അമ്പിയാക്കളുടെ അനന്തര സ്വത്താണ്. ധനം ഫിർൗന്റെയും ഖാറുനിന്റെയും...
അയ് വ.. വണ്ടർഫുൾല്ലേ... അലിപുലി ആൻസറോണ്ട് അവരെ നെഞ്ചത്തടിക്കാണ്..അടുത്ത ആൻസർ രണ്ടാമന് നേർക്ക് തിരിഞ്ഞാണ്..പാത്താളീം പഠിപ്പിച്ചണ്ടേ..
 അറിവ് നിന്നെ സൂക്ഷിക്കും ധനത്തെ നീ സൂക്ഷിക്കണം .
:വൗ.. ഗ്രീറ്റ് ഫുള്ളെന്നെ ല്ലേ.. ഞാനവിടെണ്ടെങ്കീ തക്ബീർ ചൊല്ലീനു.. പത്തെണ്ണം പറയാനൊന്നും അലി തങ്ങൾക്ക് കയ്യൂലാന്നാണോലെ വിചാരം..അലി തങ്ങളറിവിൻറെ ബഹ്റല്ലേ.. മൂന്നാമനോടായി തങ്ങളെ മൂന്നാം ജവാബ്.ഇപ്രകാരൊയിരുന്നു.അറിവുള്ളവർക്ക് അധികവും മിത്രങ്ങളായിരിക്കും.ധനമുള്ളവർക്ക് അധികവും ശത്രുക്കളും... വാട്ട് എ ആൻസർ.. അറിയാതെ ചോദ്ച്ചോലന്നെ കയ്യടിച്ച് പോവുംല്ലേ...ഇതൊന്നും തങ്ങൾക്ക് ഒരു വിഷയല്ലേ.. അസ്ത്രം കണക്കെ അടുത്ത മറുപടി
നാലമനോട്‌: അറിവ് ചെലവഴിക്കുന്തോറും കൂടും.ധനം ചെലവഴിക്കുന്തോറും കുറയും... സമ്മതിച്ചു തങ്ങളേ സമ്മതിച്ചു.. ഇതൊക്കെ കേൾക്കുമ്പോ ച്ച് കൊട്ടപ്പുറം ഓർമ്മ വരാണ്..അന്ന് എപി ഉസ്താദ് ഈ ഖവാരിജാളെ പിൻഗാമ്യാളെ കട്ടപ്പാടത്ത് മുട്ട് കുത്തിച്ചീലേ....പിൻഗാമ്യാളാണെന്ന് ഞാൻ ബെറ്ത് പറ്യല്ല.. തഫ്സീർ സ്വാവീല് നോക്യാങ്ങക്ക് കാണാ.. ആട്ടെ..
അഞ്ചമൻറെ നെഞ്ച് തകർത്ത് അടുത്ത മറുപടി എന്തെന്നല്ലേ.. അറിവുള്ളവരെ പറ്റി ഭക്തർ എന്നും ധനികരെ പറ്റി ലുബ്ധൻ എന്നുമാണ് പറയപെടുക... ഭയങ്കരം തന്നെ തങ്ങളേ...നിങ്ങളെ ചെരുപ്പിൻറെ അടീലെ മണ്ടാവാനെന്നെ ഞങ്ങളില്ലേ..
കഴിഞ്ഞിട്ടില്ലട്ടോ..അഞ്ചായ്ട്ടൊളളല്ലോ.ഖൽബിൽ കൊളള്ണെ മറുപടീൽ അവര്ങ്ങനെ തരിച്ച്ര്ക്കുമ്പോഴാണ് തങ്ങൾ .ആറമനോടായി തങ്ങളെ മറ്റൊരു മറുപടി വന്നത്..‌ അറിവിനെ കവർച്ച ചെയ്യപെടുകയില്ല, ധനത്തെ കവർച്ച ചെയ്യപെടും...വാ.. അറിവിൻറെ കലവറന്നെല്ലേ.... നബി തങ്ങൾ തമാശ പറഞ്ഞോന്നല്ലാന്ന് പ്പോ മനസ്സിലായ് ലേ..
അന്തിച്ച് നിൽക്കുന്ന ഏഴാമനോടായി തങ്ങളെ അടുത്ത മറുപടി അറിവുള്ളവനു നാളെ ശഫാഹത്തിന് അധികാരമുണ്ട്.ധനമുള്ളവരെ കാത്തിരിക്കുന്നത് കടുത്ത വിചാരണയാണ്... ബ്യൂട്ടിഫുൾ ആൻഡ് ബെറ്റർഫുൾ അലി തങ്ങളേ..ങ്ങളെ ശിഷ്യത്വം കീട്ടീനെങ്കില് എന്ന്പ്പൊ ഞാൻ കൊതിച്ച് പോവാണ്.. കാരണം ഇടിമിന്നൽ വേഗത്തിലല്ലേ മറുപടി..
എട്ടാമനെ നേർക്ക് തിരിഞ്ഞായി തങ്ങളുടെ എട്ടാം മറുപടി..അറിവ് പഴക്കം കൊണ്ട് നശിക്കുകയില്ല.ധനം പഴക്കം കൊണ്ട് നശിക്കും...ഇതും കൂടി കേട്ടതോടെ അവരിൽ മനം മാറ്റത്തിൻറെ അടയാളപ്പംങ്ങനേ കാണ് ണ് ണ്ട്..വയനാട്ടിക്ക് കല്യാണത്തിന് പോയ മാതിരി ചോയ്ച്ച ഊക്കൊന്നുംപ്പംല്ല.. ഏതായാലും തങ്ങൾ പത്തും പറഞ്ഞിട്ടേ നിർത്തൂ...കൊറക്കണ്ടല്ലോ.
തലകുനിച്ച് നിൽക്കുന്ന ഒമ്പതാമനോടായി  പിന്നെ തങ്ങൾ.. അറിവ് കൊണ്ട് ഹൃദയം പ്രകാശിക്കും,ധനം ഹൃദയം കടുത്ത് പോകും...അവരെ ഖൽബില് അവസാനത്തെ ആണീയടിച്ച് അലിയാരെ പത്താമത്തെ മറുപടി വന്നു
 അറിവുള്ളവൻ പറയും ഞാൻ അടിമയാണന്ന്,ധനമുള്ളവൻ പറയും ഞാൻ റബ്ബാണന്നു...
 ഹൗ ഏന്തൊരു മറുപടീലേ..കൊട്ടപ്പുറത്ത് നൂറോളം കുടുംബം സുന്ന്യായ മാതിരി
ഇത്  കേട്ട് പത്തു പേരും പത്തിമടക്കു പുത്തൻവാദങ്ങട്ട് വലിച്ചെറിഞ്ഞു...
 ഈ സംഭവകഥേല് ചിന്തിക്കുന്നോർക്കൊരുപാട് പാഠണ്ട്..
   പണ്ഡിതൻമാരെന്നും പണ്ഡിതൻമാരാ..അവരെ പരീക്ഷിക്കാനറങ്ങ്യാല് ഒരിക്കലും വിജയിച്ചൂല... അ വരോട് സംവാദം നടത്ത്യാല് ജയിച്ചുംന്ന പൂതീം മാണ്ട..
 പിന്നെ അവരോട് അസൂയ വെച്ചിട്ടൊന്നും കാര്യല്ല.. അവർക്ക് അതോണ്ട് ദറജ കൂടുകയേഉളളൂ... അതെന്നല്ലേ പ്പ ഞമ്മള് കാണ് ണത്.. സുൽത്വാനുൽ ഉലമ ഇപ്പോ റാബിത്വയിലും അംഗായിലേ... ഇന്ത്യ ഏതായാലും മുത്തിൻറെ കയ്യിലാണ്..ഞ്ഞ് ലോകനേതൃത്വ പൊൻതൂവൽ കൂടി വര് അല്ലേ..
  വിമർശകരെ പുഞ്ചിരി കൊണ്ടേ പണ്ഡിതർ നേരിടുളളൂ..അതൊണ്ടന്നെയല്ലേ ഖലീഫയായിട്ടും മുട്ടിച്ചാൻ ചോയ്ച്ചയ്റ്റും മഹാൻ അവർക്കെതിരെ നടപടിട്ക്കാതെ മർമ്മത്തിൽ കൊളള്ണെ മറുപടി കൊടുത്തത്..
  അതോണ്ട് ഞമ്മക്ക് ഗ്രൂപ്പ് നോക്കാതെ എല്ലാ പണ്ഡിതരീം ആദരിക്കാ..,വിമർശിക്കോര് അവരെ വിഷം കുടിച്ച് ചത്തോട്ടെ.. ന്നാ ഞാൻ പോട്ടെ..അസ്സലാമു അലൈക്കും...
-രചനഃVMHവണ്ടൂർ-
🌷🌷🌷🌷🌷🌷🌷🌷🌷🌷

എട്ടു പ്രസംഗങ്ങൾ

PDF ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://drive.google.com/file/d/1k8L6KI4yfNi5VEqKnT_WM2xM51IzIiVX/view?usp=drivesdk

🌹🌹🌹🌹🌹🌹🌹🌹🌹
പ്രസംഗം-3⃣
ഇമാം മാലിക് തങ്ങളുടെ ഇശ്ഖുന്നബി
🌹🌹🌹🌹🌹🌹🌹🌹🌹
തിരുനബിയുടെ ഈ മീലാദാഘോഷത്തിൽ ഇമാം മാലിക് തങ്ങളുടെ ഇശ്ഖുന്നബി എന്ന വിഷയത്തെ അധികരിച്ച് ഒരു കൊച്ചു പ്രസംഗം ഞാനും അവതരിപ്പിക്കാം..നാഥൻ തുണക്കട്ടെ ആമീീീൻ
ഇമാമു ദാരിൽ ഹിജ്റഃ അഥവാ
മദീനയുടെ ഇമാം എന്ന പേരിൽ പ്രസിദ്ധനായ, കർമ്മശാസ്ത്ര മദ്ഹബുകളിലെ രണ്ടാം ഇമാമാണ്  നമ്മുടെ കഥാനായകൻ..
പാണ്ഡിത്യത്തിന് പുറമെ പുണ്യരുടെ പ്രശസ്തി വാനോളമെത്തിയത് ഇശ്ഖുന്നബിയിലാണ്..അവിടുത്തെ ഏതാനും പ്രവാചകപ്പ്രേമ സാക്ഷ്യങ്ങൾ അയവിറക്കി ഞാൻ അവസാനിപ്പിക്കാം..
മദീനാ ഭൂമികയിൽ ഒരു തവണ പോലും ചെരിപ്പിട്ട് സഞ്ചരിക്കുകയോ ഒട്ടകപ്പുറത്ത് സവാരി നടത്തുകയോ ചെയ്തില്ല മഹാൻ..കാരണമാരാഞ്ഞപ്പോൾ അദ്ധേഹം ജനങ്ങളോട് പറഞ്ഞതിപ്രകാരമാണ്..
``മുത്ത്നബിയുടെ പവിത്രപാദം പതിഞ്ഞ മണ്ണിൽ ഒട്ടകക്കുളമ്പ് ചവിട്ടിക്കാനോ,ചെരിപ്പ് പതിപ്പിക്കാനോ ഞാൻ ഇഷ്ടപ്പെടുന്നില്ല..അത് തിരുനബിയോടുള്ള അദബ് കേടാണ്''
നോക്കൂ ആ പുണ്യപുരുഷന്റെ ഇശ്ഖുന്നബി..
തീർന്നില്ല..
ആയിരക്കണക്കിന് ശിഷ്യർക്ക് ഹദീസ് ക്ലാസ്സുകളെടുക്കുമ്പോൾ പുതുവസ്ത്രമണിഞ്ഞ്,അത്തറ്പൂശി,ശബ്ദം കുറച്ച്,വിനയത്തോടെ മാത്രമേ മഹാൻ ക്ലാസ്സെടുത്തുളളൂ..ശബ്ദമുയർത്താനാവശ്യപ്പെട്ടപ്പോൾ  തിരുനബിയുടെ ചാരെ ശബ്ദമുയർത്തുന്നതിനെതിരെയുള്ള  يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَഎന്ന ഖുർആൻ സൂക്തം ഓതുകയാണ് മഹാൻ ചെയ്തത്

നോക്കൂ ആ മുത്തിന്റെ മുഹബ്ബത്ത്..!!

അവസാനിക്കുന്നില്ല..ഒരുദിനം ഹദീസ് ക്ലാസ്സിനിടയിൽ 16  തവണ തങ്ങളെ  ഉഗ്രവിഷമുളള തേൾകൊത്തുകയുണ്ടായി.ശരീരമാകെ വിഷം കേറി അതിവേദനയും ശരീരപ്പകർച്ചയുമുണ്ടായെങ്കിലും അവിടുന്ന് ക്ലാസ്സ് അവസാനിപ്പിച്ചില്ല..ഹദീസ് പൂർത്തിയാക്കാതെ അവസാനിപ്പിക്കൽ പ്രവാചകരോടുളള മര്യാദകേടാവുമെന്നാണ് മഹാൻ ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പ്രതികരിച്ചത്..
ഇനിയുമുണ്ട് മഹാന്റെ ഇശ്ഖുന്നബിയിലൂട്ടിയ സംഭവങ്ങൾ..
അക്കാലഘട്ടത്തിലെ സുന്നിയും സ്വൂഫീസ്നേഹിയുമായ രാജാവായ
ഖലീഫഃ ഹാറൂൺ റഷീദൊരിക്കൽ മാലിക്  തങ്ങളുടെ വീട്ടിൽ വരികയുണ്ടായി..വാതിൽതുറക്കാനൽപ്പം വൈകി..കാരണമന്വേഷിച്ചപ്പോൾ മാഹാൻ വിനയാന്വിതനായി പറഞ്ഞു
``എനിക്കുറപ്പുണ്ട് നിങ്ങൾ മുത്ത്നബിയുടെ ഹദീസ് കേൾക്കാൻ മാത്രമാണ് വരുന്നതെന്ന്..അത് കൊണ്ട് അംഗശുദ്ധിവരുത്തലും അണിഞ്ഞൊരുങ്ങലും എനിക്ക് നിർബന്ധമാണ്..അതാണൽപ്പം വൈകിയത്''
എത്ര മനോഹരമായ പ്രണയം..!!
ഖലീഫ അബൂജഅ്ഫർ തിരുറൗള സിയാറത്തിനെത്തിയതാണ്..ദുആ ചെയ്യുമ്പോൾ ഖിബ് ലക്കഭിമുഖമായാണോ തിരുനബിക്കഭിമുഖമായാണോ നിൽക്കേണ്ടത് എന്ന ഖലീഫഃ യുടെ ചോദ്യം കേട്ട് മാലിക് തങ്ങൾ പറഞ്ഞു..
നിങ്ങളുടേയും നിങ്ങളുടെ ഉപ്പാപ്പ ആദം നബിയുടേയും വസീല യായ തിരുനബിയെത്തൊട്ടെന്തിന് മുഖം തിരിക്കണം..!!!
തവസ്സുൽ വിരോധികൾക്ക് അവരുടെ ഈ ഉപദേശത്തിൽ നിന്ന് പാഠമുൾക്കൊളളാനുണ്ട്
ഇനിയുമേറെ പറയാനുണ്ട്..സമയക്കുറവ് മൂലം ചുരുക്കുന്നു..
അല്ലാഹു മഹാനുഭാവന്റെ ഹഖ് കൊണ്ട് നമ്മെ ഏവരേയും യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തട്ടേ..ആമീീീൻ
അസ്സലാമുഅലൈക്കും
🌷🌷🌷🌷🌷🌷🌷🌷
കഥ-3⃣

🌷ജൂനിയർ കഥ🌷
Www.Jannathulminna.Tk
✍🏻VMH  വണ്ടൂർ
പ്രിയംനിറഞ്ഞ.....

സാഹിത്യോൽസവിന്റെ സുമോഹനവേദിയിൽ
ഒരു കൊച്ചുചരിത്രകഥ അയവിറക്കി ഞാൻ അവസാനിപ്പിക്കാം..
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീീീന്‍ 

മുത്ത്നബിയുടെ ഭൂഷണഭരണത്തിന് ശേഷം ഖുലഫാഉർറാശിദുകളായിരുന്നു തൽസ്ഥാനത്ത് ജ്വലിച്ചിരുന്നത്..

ശേഷം ഒട്ടനേകം  ഖലീഫമാർ  മുസ്ലിം ഭരണത്തലവൻമാരായി പലകാലങ്ങളിൽ ലോകമാകമാനം തിളങ്ങിയിട്ടുണ്ട്
പക്ഷെ അവരിൽ നല്ലവരും അക്രമികളും ഉണ്ടായിരുന്നു

ഹിജ് റ പത്താം നൂറ്റാണ്ടിൽ തുർക്കി ആസ്ഥാനമാക്കി ഭരണംനടത്തിയിരുന്ന സുൽത്വാൻ സലീമിന്റെ കാലത്തേക്കാണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്...

കഴിവുറ്റ ഒരു ഭരണാധിപൻ തന്നെയായിരുന്നു സലീം.ചിന്നിച്ചിതറിക്കിടക്കുന്ന കൊച്ചുകൊച്ചു മുസ് ലിം നാടുകളെ ഒരു കുടക്കീഴിൽ അദ്ധേഹം കൊണ്ടുവന്നു

പക്ഷെ നിസാരപ്രശ്നങ്ങളിൽ പോലും വാളായിരുന്നു വിധികർത്താവ്..തലവെട്ടലായിരുന്നു മിനിമം ശിക്ഷ ഇക്കാരണത്താൽ
തുർക്കീഭാഷയിൽ ഇടിത്തീ എന്നർത്ഥമുളള യാവസ് ആയിരുന്നു അദ്ധേഹത്തിന്റെ ഇരട്ടപ്പേര്
അധികാരം നിലനിർത്താൻ തന്റെ മുഴുവൻ സഹോദരൻമാരേയും വധിച്ചു..
തീർന്നില്ല,കുടുംബത്തിലെ പതിനേഴ് പേരെയും ഏഴുമന്ത്രിമാരെയും കൊന്നു
പ്രധാനമന്ത്രിയായിരുന്ന യൂനുസ് പാഷയും ബരീപാഷയും ഒരിക്കൽ സുൽത്വാന്റെ അഭിപ്രായത്തിന് എതിര് പറഞ്ഞു..
സത്യം അവരുടെ പക്ഷത്തായിരുന്നെങ്കിലും വാക്കുകൾ പൂർത്തീകരിക്കും മുമ്പേ ഇരുമ ന്ത്രിമാരുടെയും തലതെറിച്ചു..
ഇതായിരുന്നൂ സുൽത്വാൻ സലീം
സുൽത്വാന്റെ മന്ത്രിസഭയിലേക്ക് ഒരാൾ നിർദ്ധേശിക്കപ്പെട്ടാൽ അയാൾ വസ്വിയ്യത്ത് എഴുതി വെക്കൂകയും കഫൻപുട തയ്യാറാക്കുകയും കുടുംബത്തോട് വിടചോദിക്കുകയും ചെയ്ത ശേഷമായിരുന്നു മന്ത്രിപദം ഏറ്റെടുക്കാൻ പോയിരുന്നത്.
പോരാ ''നിന്നെ സുൽത്വാൻ മന്ത്രിയാക്കട്ടെ'' എന്ന വാചകം അന്നാട്ടിലെ ഏറ്റവും വലിയും 
ശാപവാചകമായിരുന്നു..

ഈ സുൽത്വാന്റെ രാജകൊട്ടാരത്തിലേക്ക് ഒരുദിനം യാദൃശ്ചിികമായി കൊട്ടാരം മുഫ്തി കടന്ന് വന്നു..
പ്രത്യേകസമയങ്ങളിൽ മാത്രമായിരുന്നു മുഫ്തി വരാറുണ്ടായിരുന്നത്
അത്,കൊണ്ട്,തന്നേ പാറാവുകാർ അദ്ധേഹത്തെ സ്വീകരിച്ചു..ഉദ്ധ്യേശ്യമറിയിച്ചപ്പോൾ രാജസന്നിധിയിലേക്ക് കടത്തിവിട്ടു

രാജസദസ്സ് ഒന്നടങ്കം അദ്ധേഹത്തെ ഹർഷാരവത്തോടെ എതിരേറ്റു..

രാജാവ് എന്തെങ്കിലും പറയുന്നതിനു മുമ്പേ മുഫ്തിയുടെ വാക്കുകൾ രാജകൊട്ടാരത്തെ ഞെട്ടിത്തരിപ്പിച്ചു

''ഓ രാജൻ അങ്ങയുടെ ആഖിറം രക്ഷിക്കലാണ് എന്റെ ചുമതല
നിരപരാധികളായ 150 ഓളം തൊഴിലാളികളേയാണ് ഇപ്പോള്‍ നിങ്ങൾ വധശിക്ഷക്ക് വെച്ചിരിക്കുന്നു..ഈ നടപടി കടുത്ത അപരാധമാണ്..പിൻമാറുക അല്ലെങ്കില്‍ നരകശിക്ഷലഭിക്കുമെന്നകാര്യത്തിൽ സന്ദേഹമില്ല''

സദസ്സ് ഒന്നടങ്കം അന്യോന്യം പറഞ്ഞു  മുഫ്തിയുടെ കഥ കഴിഞ്ഞതു തന്നെ..കഴിഞ്ഞകാലാനുഭവങ്ങൾ സാക്ഷി

സുൽത്വാൻ കോപം കൊണ്ട് വിറച്ചു..മുഫ്തിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു
''നിങ്ങൾ എന്റെ ഭരണകാര്യത്തിൽ ഇടപെടേണ്ട,അതു താങ്കളുടെ ജോലിയല്ല''

മുഫ്തി പിന്തിരിഞ്ഞു പോകുമെന്ന് സുൽത്വാൻ വിചാരിച്ചു

പക്ഷെ പണ്ഡിതർക്കെന്ത് രാജഭയം..അല്ലാഹുവിനേയും റസൂലിനെയുമല്ലാതെ ആരെ പേടിക്കാൻ..

ഇമാം അഹ്മദ് ബ്നു ഹമ്പൽ തങ്ങളുടെ ധീരചരിത്രം അദ്ധേഹത്തിന് പ്രചോദനമായി

ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന അക്കാല രാജാവിന്റെ വികലവാദത്തെ ഖുർആൻ കൊണ്ട് തന്നെ മഹാൻ തച്ചുതകർത്തല്ലോ..വാളിനഭയന്ന് ആദർശം മാറ്റുന്നവരല്ല അഹ് ലുസ്സുന്നയുടെ പണ്ഡിതൻമാർ

സുൽത്വാന് മുമ്പിൽ വീണ്ടും ഗർജ്ജിച്ചു കൊണ്ടദ്ധേഹം പറഞ്ഞു
''അല്ല ഞാൻ താങ്കളുടെ പരലോകകാര്യത്തിലാണ് ഇടപെടുന്നത്.അത് എന്റെ ജോലിയാണ്.എത്രകാലം ജീവിച്ചാലും താങ്കൾ മരിക്കേണ്ടവനാണ്.അല്ലാഹുവിനു മുമ്പിൽ താങ്കൾ വിചാരണചെയ്യപ്പെടും,ആ തൊഴിലാളികൾക്ക് മാപ്പ് നൽകിയാൽ മാത്രം നിങ്ങൾക്ക് രക്ഷയുണ്ട്..ഇല്ലെങ്കിൽ കഠിനകഠോരമായ നരകശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത്..അതിനെ വകഞ്ഞുമാറ്റാൻ അധികാരംകൊണ്ട് സാധ്യമല്ല''

ആദർശധീരനായ ആ പണ്ഡിതന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ സുൽത്വാന്റെ ഹുങ്ക് തകർന്ന് തരിപ്പണമായി..
ശിലാഹൃദയം ഉരുകിയൊലിച്ചു.ആ തൊഴിലാളികൾക്കെല്ലാം സുൽത്വാൻ മാപ്പ് നൽകി..
തൊഴിലാളികളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചശേഷമാണ് മുഫ്തി രാജകൊട്ടാരം വിട്ടത്..
Www.Jannathulminna.Tk
മറ്റൊരിക്കൽ സമാനസംഭവവമുണ്ടായി
 സുൽത്വാൻ അദർനഃ എന്ന സ്ഥലത്തേക്ക് യാത്രപോവുമ്പോൾ യാത്രയയപ്പിനായി മുഫ്തിയുമെത്തി
വഴിയിൽ നാനൂറ് ആളുകളെ കയറിൽ ബന്ധിച്ച് സൈന്യത്തിന്റെ നിരീക്ഷണത്തിൽ കൊണ്ട് പോകുന്നദാരുണ കാഴ്ച മുഫ്തി കണ്ടു.അതേക്കുറിച്ചന്വേഷിച്ചപ്പോൾ സുൽത്വാന്റെ കൽപ്പനധിക്കരിച്ചതിനാൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണവരെന്ന വിവരം ലഭിച്ചു..
സുൽത്വാൻ വാഹനപ്പുറത്ത് കേറാനൊരുങ്ങുന്ന സമയം ജനമധ്യത്തിൽ വെച്ച് മുഫ്തി പറഞ്ഞു
അവരെ കൊല്ലൽ അനുവദനീയമല്ല..വിട്ടയച്ചാൽ താങ്കൾക്ക് നന്ന്..
അപ്പോഴും സുൽത്വാൻ കോപിഷ്ടനായി..താങ്കൾ താങ്കളുടെ ജോലിനോക്കിയാൽ മതി എന്ന പഴയപല്ലവി ആവർത്തിച്ചു
എന്നാൽ ശാന്തമായി മുഫ്തി പറഞ്ഞു
അല്ലയോ രാജാ..ഇതാണെന്റെ ധർമ്മവും ജോലിയും..അനുസരിച്ചാൽ താങ്കൾ രക്ഷപ്പെട്ടു..ഇന്നല്ലെങ്കിൽ നാളെ താങ്കളേക്കാൾ വലിയ സർവ്വശക്തനായ സുൽത്വാനുമായി കണ്ടുമുട്ടുന്ന രംഗമുണ്ട് മറക്കണ്ട
ഇതും പറഞ്ഞ് സലാം പോലും പറയാതെ മുഫ്തി  തന്റെ വഴിക്ക് പോയി

രാജാവ് അൽപ്പനേരം ചിന്താനിമഗ്നനായി മൗനവലംബിച്ച് നിന്നു..ശേഷം അവരെ വിട്ടയക്കാൻ ആഹ്വാനം ചെയ്തു..


ഇങ്ങനെ സർവ്വഘട്ടങ്ങളിലും രാജാവിന്റെ കിബ് റ് മുഫ്തിയുടെ മുമ്പിൽ അലിഞ്ഞുപോയി...പുനർവിചിന്തനത്തിന് തയ്യാറാവേണ്ടി വന്നു.

ആരായിരുന്നു ഈ പണ്ഡിതനെന്നറിയണോ
പലഖലീഫമാരുടേയും കീഴിൽ 26 വർഷം ഔദ്യോഗിക മുഫ്തി പദവി അലങ്കരിക്കുകയും ദർസ്നടത്തുകയും ചെയ്ത പണ്ഡിതപ്രഭു അലിയ്യുബ്നു അഹ്മദുൽ ജമാലി തങ്ങളായിരുന്നു അത്..
വിശയശീലനും ഉദാരമനസ്കനും സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്നവരുമായിരുന്നു അവർ..
അമിത സംസാരത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് ഭയന്ന് ജനങ്ങളിൽ നിന്ന് അകന്ന് ജീവിച്ചു..
അതേസമയം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്റെ റൂമിൽ നിന്നും ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലേക്ക് കയറിൽകെട്ടിയ ഒരുകൊട്ട തൂക്കിയിട്ടിരുന്നു.ജനങ്ങൾ സംശയങ്ങളും പ്രതിസന്ധികളും അതിൽ എഴുതിനിക്ഷേപിക്കും.മുഫ്തി അത് വലിച്ചെടുത്ത് മതവിധികളും പരിഹാരങ്ങളും എഴുതി അതിൽ ഇറക്കിക്കൊടുക്കുകയും ചെയ്യും

ജനങ്ങളുടെ പരാതികൾ ഭരണാധികാരികളുടെ മുമ്പിലെത്തിച്ച് പരിഹാരം  ഇരന്ന് വാങ്ങിയ ജാജ്വല ജനസേവകരായിരുന്നു എക്കാല ഘട്ടത്തിലേയും പണ്ഡിതർ എന്ന് ഈ ചരിത്രം നമ്മെ വിളിച്ചറിയിക്കുന്നു

ഇന്ന് ആ പാതയിൽ പ്രൗഡോജ്ജ്വല സഞ്ചാരം നടത്തുന്ന പണ്ഡിതനാണ് സുൽത്വാനുൽ ഉലമ ഏപീ ഉസ്താദ്..
കണ്ണൂരിലെ ശുഐബ് വധക്കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഹേതു കാന്തപുരം ഉസ്താദായിരുന്നു എന്ന് മാധ്യമങ്ങളും നേതാക്കളും അടിവരയിട്ടതാണ്
പോരാ
ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതിയും മറ്റും ലക്ഷ്യം വെച്ച് സാക്ഷാൽ നരേന്ദ്രമോടിയുടെ മുമ്പിൽ ചെന്ന്  എല്ലാം നേടിയെടുത്ത് ..മോടിയുടെ സ്വന്തം ഗുജറാത്തിൽ സുൽത്വാനുൽ ഉലമ വിദ്യഭ്യാസസ്ഥാപനങ്ങളുടെ മോഡി കൂട്ടിക്കൊണ്ടിരിക്കുന്നു

ഈ പണ്ഡിതപ്പ്രഭകാട്ടും വഴികളിലൂടെ മരണം വരെ അടിയുറച്ചടി വെക്കാൻ നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ കൊച്ചുകഥക്ക് വിട അസ്സലാമുഅലൈക്കും 
🌹🌹🌹🌹🌹🌹🌹🌹🌹

10 കുട്ടിക്കവിതകൾ

https://drive.google.com/file/d/1A90WjxjxPJcCS6yxZrpV5XlGhjQBMtHD/view?usp=drivesdk
🌷🌷🌷🌷🌷🌷🌷🌷🌷
പ്രസംഗം-4⃣

മുത്ത്നബി വിനയവിസ്മയം
-----------------------------------------
لك الحمد والشكر يا الله والصلاة  والسلام عليك يا نبي الله
قال الله تعالى في القرأن الكريم
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِـمَنْ كَانَ يَرْجُو اللهَ وَالْيَوْمَ الآَخِرَ وَذَكَرَ اللهَ كَثِيْرًَا
സ്നേഹനിധികളായ.........
മുത്ത്നബിയുടെ വിനയത്തെക്കുറിച്ച് ബറകത്തിന് വേണ്ടി ഞാനും പറയാം..തഖബ്ബലല്ലാഹ് ...
സൃഷ്ടികളിൽ ഏറ്റവും വലിയ വിനയവിസ്മയമായിരുന്നു മുത്ത്നബി..ഏതാനും സംഭവങ്ങൾ ഉദാഹരിച്ചുദ്ധരിച്ച് ഞാൻ അവസാനിപ്പിക്കാം..
പലവേളകളും തിരുനബി
കാലിൽ നീര് കെട്ടി വീർക്കുവോളം രാത്രിനിസ്കാരം നിർവ്വഹിക്കുന്നത് കണ്ടപ്പോൾ ഒരിക്കൽ ആഇശാ ബീവി  ചോദിച്ചു..അങ്ങേക്ക് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവൻ പാപങ്ങളും പടച്ചവൻ പൊറുത്തുതന്നിട്ടും പിന്നെന്തിനീ പ്രയാസപ്പെടൽ..!???
അപ്പോൾ മുത്ത്നബി അരുൾ ചെയ്തതെന്തന്നറിയുമോ..افلا اكون عبدا شكوراഞാൻ നന്ദിയുളള അടിമയാവേണ്ടെയോ ആഇശാ..എന്ന്...
നോക്കൂ..ആ വിനയവിസ്മയം.. ദിവസവും മുടങ്ങാതെ
 ഒട്ടനവധി തവണ ഇസ്തിഗ്ഫാർ ചൊല്ലിയതിരുചര്യയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ്..
തീർന്നില്ല..
ബദ്റിലേക്കുളള യാത്രാവേളയിൽ ഒരു ഒട്ടകം മാത്രമായിരുന്നു മൂവർ സംഘത്തിന്റെ ഏകആശ്രയം. തിരുനബിയും അലി തങ്ങളും മർസദ് തങ്ങളും മാറിമാറി സഞ്ചരിക്കാനായിരുന്നു പ്ലാൻ..തങ്ങളുടെ ഊഴമെത്തിയപ്പോൾ അലിതങ്ങളും മർസദ് തങ്ങളും പറഞ്ഞു..നബിയേ ഞങ്ങളെ ഊഴത്തിലും അങ്ങ് ഒട്ടകപ്പുറത്തേറൂ..അതാണ് ഞങ്ങൾക്കിഷ്ടം...എന്നാൽ സത്യനബിയുടെ അധരം ചലിച്ചു
.``ഞാൻ നിങ്ങളേക്കാൾ ആരോഗ്യവാനാണ്..മാത്രമല്ല നി
ങ്ങളെപ്പോലെ ഞാനും റബ്ബിന്റെ കൂലി ആഗ്രഹിക്കുന്നു''
ആ വിനയമെത്ര മഹത്തരം..അല്ലേ..!??
മസ്ജിദുന്നബവിയുടെ നിർമ്മാണസമയം..സ്വഹാബത്തിനൊപ്പം ഇഷ്ടികമാറ്റിവെക്കാൻ മുത്ത് നബിയും സജീവമായുണ്ട്  അങ്ങ് വിശ്രമിച്ചോളൂ..എല്ലാം ഞങ്ങൾ ചെയ്തോളാം എന്ന്  ഒരു സ്വഹാബി പറഞ്ഞപ്പോഴും മേൽപറഞ്ഞ വാക്യം തന്നെയാണ് നബിതങ്ങൾ ആവർത്തിച്ചത്....
അതാണ് തിരുനബി..!! സ്വർഗ്ഗീയ ഉദ്ഘാടകനെങ്കിലും,അഹങ്കരിക്കാൻ മറ്റു പലതുമുണ്ടെങ്കിലും അവിടുന്ന് സദാവിനയാന്വിതനായി ജീവിച്ചു.
അറേബ്യൻലോകത്തെ കിരീടം വെക്കാത്ത സുൽത്വാനായിട്ടും ചെറുകൂരയിലാണ് അവിടുന്ന് അന്തിയുറങ്ങിയത്..പോരാത്തതിന് വീട്ടുജോലികളിൽ വരെ കുടുംബത്തെ സഹായിച്ചു..
അനസ്(റ) പറയുന്നു: നബി(സ) തൊലികളയാത്ത ഗോതമ്പ്റൊട്ടിയും രുചിഭേദം വന്ന വെണ്ണയും കഴിക്കാന്‍ ക്ഷണിക്കപ്പെട്ടാലും  ക്ഷണം സ്വീകരിക്കുമായിരുന്നു.ഇന്നത്തെ രാജാക്കളുടേയും ഖോജാക്കളുടേയും അഹങ്കാരം അതിന് സമ്മതിക്കുമോ..?!!
അവിടുത്തെ അങ്കി ഒരു ജൂതന്റെ പക്കല്‍ പണയത്തിലായിരുന്നു എന്നതാണ് മറ്റൊരു അത്ഭുത സത്യാവസ്ഥ.. മരിക്കുവോളം അത് തിരിച്ചു വാങ്ങാന്‍ ആവശ്യമായത് അവിടുത്തെ കൈവശം ഉണ്ടായിരുന്നില്ല
മർത്യരിൽ ഇത്ര വിനയവിസ്മയം തീർത്ത മറ്റാരുണ്ട്..!!??
കൂടാതെ  അക്കാലത്തെ ഏറ്റവും താഴ്ന്നവാഹനമായ കോവർകഴുതപ്പുറത്തേറിയായിരുന്നു തിരുനബിയുടെ സഞ്ചരിച്ചുവെന്നതും എടുത്തുപറയേണ്ടത് തന്നെ..
അങ്ങോട്ട് അഭിവാദ്യം ചെയ്ത് തുടങ്ങുന്നതും യാത്രാ വേളകളിലും മറ്റും സേവനം ചെയ്യാന്‍ മുന്നിടുന്നതുമൊക്കെ വിനയത്തിന്റെ ലക്ഷണങ്ങളാണ്..ഒരിക്കല്‍ മൂന്ന് പേരോടൊന്നിച്ച് യാത്ര ചെയ്യുകയായിരുന്നു നബി(സ). അവര്‍ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് ഇറങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ ആടിനെ അറുത്ത് തോല്‍ പൊളിക്കാം. മറ്റൊരാള്‍ പറഞ്ഞു: ഞാനിത് കഷ്ണിച്ചുതരാം. മൂന്നാമന്‍ പറഞ്ഞു: ഞാനിതു പാകം ചെയ്യാം. അപ്പോള്‍ നബി(സ) പറഞ്ഞു: ഞാനിതിനുള്ള വിറക് ശേഖരിക്കാം. സഹയാത്രികര്‍ നബിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നബി(സ) തങ്ങള്‍ തന്റെ സേവനം സമര്‍പ്പിക്കുക തന്നെ ചെയ്തു. വിനയമുള്ള മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്ര വലിയ നേതൃപദവിയിലിരിക്കുമ്പോഴും ഇങ്ങനെ പെരുമാറാന്‍ കഴിയൂ.
‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവരോട് അങ്ങ് വിനീതനായി പെരുമാറി. അവിടുന്നെങ്ങാനും പരുത്ത സ്വഭാവക്കാരനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍, താങ്കളുടെ ചുറ്റുനിന്നും അവര്‍ വിരണ്ടോടുമായിരുന്നു’ എന്ന ഖുര്‍ആന്‍ അധ്യാപനം നബി(സ)യുടെ പ്രബോധന ദൗത്യം വിജയിപ്പിച്ചതും അവിടുത്തെ വിനയമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തിരുനബിയുടെ വിനയവിസ്മയം കണ്ട് ഒരുപാട് അവിശ്വാസികൾ പരിശുദ്ധ ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്..സമയക്കുറവ് മൂലം ഒന്ന് മാത്രം അയവിറക്കി ഞാൻ അവസാനിപ്പിക്കാം
തിരുനബി ഏതോ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തിലാണ് ഒരു അടിമസ്ത്രീ അവരുടെ  ഒരു വിഷയം പ്രവാചകനോടു പങ്കുവെയ്ക്കണമെന്ന  ആഗ്രഹം പ്രകടിപ്പിക്കുന്നത്. സുപ്രധാന യാത്രയ്ക്ക് തയ്യാറെടുക്കുന്ന  ഈ തിരക്കിലും പ്രവാചകന്‍(സ) അടിമസ്ത്രീയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തന്റെ കാതുകള്‍ ഒഴിഞ്ഞുവയ്ക്കുകയായിരുന്നു.
അന്ന് ശത്രുപക്ഷത്തായിരുന്ന
അദിയ്യിന്  ഇത് കണ്ട് അത്ഭുതം തോന്നി.  മദീനയിലെ ഭരണാധികാരി സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലെന്ന്  ജനം വിധിയെഴുതിയ ഒരടിമസ്ത്രീയുടെ വാക്കുകള്‍ക്കായി ഇത്ര തിരക്കുകള്‍ക്കിടയിലും തന്റെ കര്‍ണ്ണപുടങ്ങള്‍ നീക്കിവയ്ക്കുന്നു. ഈ രംഗം കണ്ട അദിയ്യ് പിന്നീട്  പ്രവാചകന്റെ അനുയായി ആയി മാറി എന്നാണ്  ചരിത്രം.
മേൽപറഞ്ഞ സംഭവപാശ്ചാതലം ആധുനീക ഭൗതീക നേതാക്കൾക്കൊപ്പമായിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുളളൂ..അവിടെയാണ് അഹങ്കാരത്തെ അടിച്ചമർത്തിയ തിരുനബിയുടെ വിനയവിസ്മയം വ്യത്യസ്തമാവുന്നത്..
പ്രവാചകന്‍ നടന്ന് പോകുമ്പോള്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുണ്ടാവും. കുട്ടികളല്ലേ എന്നു വിചാരിച്ച് പ്രവാചകന്‍ അവരെ അവഗണിക്കില്ല. അവരോട് കൂടി സലാം പറഞ്ഞിട്ടാവും  നബി(സ) കടന്നു പോവുക. വിനയമാണ് മനുഷ്യനെ മഹത്വങ്ങളിലേക്കുയര്‍ത്തുക എന്നാണ്  പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചതും പ്രവർത്തിച്ചുകാണിച്ചതും..ആ മൊഴിമുത്ത് ഹൃത്തിലുറച്ച് വിനയവിസ്മയം തീർക്കാൻ അല്ലാഹു നമുക്ക് തൗഫീഖരുളട്ടേ എന്ന പ്രാർത്ഥനയോടെ വിട..അസ്സലാമുഅലൈക്കും 

മുപ്പത്തിമൂന്ന് മദ്ഹ്ഗാനങ്ങൾ

🌷🌷🌷🌷🌷🌷🌷🌷🌷🌷
പ്രസംഗം-5⃣
സ്വലാത്തിലൂടെ തിരുനബിയിലേക്ക്..തിരുനബിയിലൂടെ  സ്വർഗ്ഗത്തിലേക്ക്
🌹🌹🌹🌹🌹🌹🌹🌹🌹
الحمد لله كفى والصلوة والسلام على النبي المصطفى وعلى اله اهل الصدق والوفاء امابعد
ഏറ്റവും പ്രിയം നിറഞ്ഞ......
സ്വലാത്തിന്റെ മഹത്വത്തെ അടയാളപ്പെടുത്താൻ ഈ കൊച്ചുപ്രസംഗം  കൊണ്ട്  തെല്ലുമാവില്ലെന്നറിയാം ..ബറകത്ത് മാത്രം  ഉദ്ധേശിച്ച് അൽപ്പം പറഞ്ഞ് ഞാൻ അവസാനിപ്പിക്കാം
വഫ്ഫഖനല്ലാഹ്..
സ്വലാത്തിനെക്കുറിച്ച് അല്ലാഹു പറഞ്ഞല്ലോ
ان الله وملائكته يصلون على النبي
നിശ്ചയം അല്ലാഹുവും മാലാഖകളും മുത്ത്നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു..എന്ന്
ഇത് മാത്രം മതി സ്വലാത്തിന്റെ മഹത്വം മനസ്സിലാക്കാൻ..കാരണം
സ്വലാത്തിനെ കൂടാതെ മറ്റൊരു അമലും ഞാൻ ചെയ്യുന്നുണ്ടെന്ന് റബ്ബ് പറഞ്ഞിട്ടില്ല..
തീർന്നില്ല സർവ്വ അമലുകൾക്കും സ്വീകാര്യത/അസ്വീകാര്യത എന്നീ രണ്ട് ഓപ്ഷനുണ്ട്..ഇഖ് ലാസ്വനുസരിച്ച് അത് തീരുമാനിക്കപ്പെടും..
എന്നാൽ സ്വലാത്തിന് സ്വീകാര്യത എന്ന ഓപ്ഷൻ മാത്രമേ ഉളളൂ എന്നാണ് പണ്ഡിതപക്ഷം..അഥവാ സ്വലാത്തിന് ഇഖ് ലാസ്വ് നിർബന്ധമില്ല..
നിഷ്കളങ്കത കൊണ്ടാവലാണ് നല്ലതെങ്കിലും തമാശക്കോ,രിയാഇനോ വേണ്ടിയെന്നാലും സ്വലാത്ത് സ്വീകരിക്കപ്പെടും..
സ്വലാത്തിന്റെ പ്രതിഫലത്തെക്കുറിച്ച് ഒട്ടനേകം ഹദീസുകൾ പ്രതിപാദിക്കാനുണ്ട്.
ഉഖ്റവിയ്യായ 70% വും ദുന്യവിയ്യായ 30% വും കാര്യങ്ങൾ സ്വലാത്ത് മുഖേനെ പരിഹരിക്കപ്പെടും  എന്നതിരുഹദീസാണ് അതിലൊന്ന്..അഥവാ രണ്ട് ലോകവും വിജയിക്കുമെന്നർത്ഥം..
മാത്രമല്ല اقربكم مني مجلسا يوم القيامة اكثركم علي صلاةനാളെ സ്വർഗ്ഗലോകത്തെ എന്റെ ഏറ്റവും അടുത്ത സീറ്റുകാരൻ എന്റെ മേൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കുമെന്നാണ് മറ്റൊരു തിരുമൊഴി..
ഒരുദിനം പ്രഭാതത്തിൽ പതിവിലേറെ പുഞ്ചിരിതൂകുന്ന പുണ്യനബിയെ കണ്ടപ്പോൾ സ്വഹാബത്ത് ചോദിച്ചു..എന്തേ തിരുനബിയേ ഇന്ന് വല്ലാത്ത മുഖപ്പ്രസന്നത?!!
തിരുനൂറ് പറഞ്ഞു..ഇന്നലെ രാത്രി റബ്ബെനിക്ക് ദിവ്യസന്ദേശം തന്നു `ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് ദോഷങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്യും''
തിരുനബിയെ സന്തോഷിപ്പിച്ച ഈ വിഷയത്തിൽ നാം ഒരിക്കലും പിന്നിലായിക്കൂടാ....
സ്വലാത്ത് കൊണ്ട് നന്മകൾ ഇരട്ടിപ്പിക്കപ്പെടുകയും,ദോഷങ്ങൾ മായ്ക്കപ്പെടുകയും,റബ്ബിന്റേയും പുണ്യനബിയുടേയും പ്രീതിലഭ്യമാവുകയും ,മലാഇകതിന്റെ പ്രാർത്ഥനകിട്ടുകയും,കടങ്ങൾ വീട്ടപ്പെടുകയും,മഴവർഷിപ്പിക്കപ്പെടുകയും,ആപത്തുകളെ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്നതാണ്
 കൂടാതെ ..മരണസമയം മുത്ത്നബിയുടെ സഹായവും,ഖബറിൽ സുരക്ഷയും,സ്വിറാത്വിൽ പിടിവളളിയും,ഹൗളുൽകൗസർ പാനഭാഗ്യവും,സ്വർഗ്ഗീയപ്പ്രവേശവുമടക്കമുളള നിരവധി നേട്ടങ്ങളും സ്വലാത്ത് മുഖേനെ ലഭിക്കുമെന്നിരിക്കെ നാം ഒരിക്കലും സ്വലാത്ത് വിഷയത്തിൽ മടിയൻമാരാവരുത്..
ഒരു സ്വലാത്ത് ചരിത്രം അയവിറക്കി ഞാൻ അവസാനിപ്പിക്കാം
പുണ്യമദീനത്ത് തിരുനബിയുടെ ശിഷ്യഗണങ്ങളിൽ നിർത്താതെ സ്വലാത്ത് ചൊല്ലിക്കൊണ്ടേയിരിക്കുന്ന ഒരു സ്വഹാബിയുണ്ടായിരുന്നു..ഏത് സമയത്തും ആ അധരങ്ങൾ സ്വലാത്ത് കൊണ്ട് തത്തിക്കളിക്കുമായിരുന്നു..ജൂതജനതക്ക് ഇതത്ര പിടിച്ചില്ല..കാട്ടിലെ വിറക് വെട്ടി നാട്ടിൽ വിറ്റ് ജീവിക്കുന്ന ആ പാവം സ്വഹാബി ഒരുദിനം കാട്ടിൽ പ്രവേശിച്ചതും ജൂതകിങ്കരർ വളഞ്ഞു..മുഹമ്മദിനെ പ്രകീർത്തിക്കുന്ന നിന്റെ നാവ് ഞങ്ങളരിയുമെടാ എന്ന് ആക്രോശിച്ച് ആ പരിശുദ്ധനാവ് അവർ അരിഞ്ഞെടുത്തു..അത്യധികം ദുഃഖിതനായി രക്തംപുരണ്ട നാവും കൈയിൽ പിടിച്ച് സ്വഹാബി തിരുസന്നിധിയിലെത്തി..ഇനി എങ്ങനെ ഞാൻ തിരുനൂറിന്റെ മേൽ സ്വലാത്ത് ചൊല്ലും എന്നായിരുന്നു സ്വഹാബിയുടെ സങ്കടം..
തിരുനബി അദ്ധേഹത്തെ സാന്ത്വനിപ്പിച്ചു..ശേഷം അൽപ്പം ഉമുനീർ പുരട്ടി ആ വിശുദ്ധനാവ് ഫിറ്റ് ചെയ്തുകൊടുത്തു..സ്വലാത്തിന്റെ കറാമത്തും തിരുമുഅ്ജിസത്തും മൂലം ഉണ്ടായ ഈ മഹാഭാഗ്യത്തിൽ സ്വഹാബി സന്തോഷക്കണ്ണീർ വാർക്കുകയുണ്ടായി..
നോക്കൂ സ്വലാത്തിന്റെ മഹത്വം..!!
ഉബയ്യുബ്നു കഅ്ബ് തങ്ങൾ ഒരിക്കൽ പറയുകയുണ്ടായി.നബിയേ..ഒരു ദിവസത്തിന്റെ നാലിലൊന്ന് ഭാഗം അങ്ങയുടെ മേൽ സ്വലാത്തിനായി ഞാൻ നീക്കിവെക്കും..തിരുനബി പറഞ്ഞുഃകൂടുതലാക്കിയാൽ നിങ്ങൾക്കത്രയും ഖൈറായിരിക്കും..ഇത് കേട്ട കഅ്ബ് തങ്ങൾ ആദ്യം പറഞ്ഞത് തിരുത്തി..ഒരു ദിനത്തിന്റെ പകുതിസമയം ഞാൻ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ നീക്കിവെക്കും..!!
അപ്പോഴും തിരുനബി പറഞ്ഞത് വർധിപ്പിച്ചാൽ നിങ്ങൾക്കത്രയും ഖൈർ എന്ന് തന്നെയായിരുന്നു..അവസാനം ദിവസവും മുഴുവൻ സമയങ്ങളും സ്വലാത്ത് ചൊല്ലാമെന്ന വാഗ്ദാനത്തിലെത്തി കഅ്ബ് തങ്ങൾ..
നോക്കൂ കഅ്ബ് തങ്ങളുടെ സ്വലാത്ത് സ്നേഹം..!!!
അതിന്റെ പ്രതിഫലും പ്രാധാന്യവും അറിഞ്ഞ് കൊണ്ടാണല്ലോ മഹാൻ ആ വിധം പ്രതിജ്ഞയെടുത്തത്.
കഅ്‌ബ് തങ്ങളുടെ അത്രയില്ലേലും ദിനേനെ പരമാവധി പതിവാക്കാൻ നാം ശ്രമിക്കണം..പ്രത്യകിച്ച് വെളളിയാഴ്ചദിവസം കാരണം ഇതരദിനങ്ങളിൽ മാലാഖകളാണ് സ്വലാത്ത് റൗളയിലെത്തിക്കുന്നതെങ്കിൽ വെളളിയാഴ്ച എനിക്ക് ഒരു വസീലയും കൂടാതെ നേരിട്ടെത്തുമെന്ന് അവിടുന്ന് അരുൾചെയ്തിട്ടുണ്ട്..
സ്വലാത്തിലൂടെ തിരുനബിയിലേക്കടുക്കാനും തിരുനബിയിലൂടെ സ്വർഗ്ഗലോകത്ത് കടക്കാനും
അല്ലാഹു തൗഫീഖ് നൽകട്ടേ ആമീീീൻ അസ്സലാമുഅലൈക്കും
🌹🌹🌹🌹🌹🌹🌹🌹
കഥ=4⃣
സബ്ജൂനിയർ കഥപറയൽ🌹Www.Jannathulminna.Tk✍🏻VMH വണ്ടൂർ

പ്രിയകൂട്ടുകാർക്ക് മുമ്പിൽ 
ഒരു കൊച്ചുകഥയുമായിട്ടാണ് ഞാനിന്ന്  വന്നിരിക്കുന്നത്..
മുൻകാലങ്ങളിലെ നാടൻ സിസ്റ്റം മാറ്റിയെങ്കിലും ഇക്കഥയും ശൈലിയും നിങ്ങൾക്കിഷ്ടപ്പെടും എന്ന പ്രതീക്ഷയോടെ  തുടങ്ങട്ടെ..തൽക്കാലം നിങ്ങളുടെ മൊബൈലൊന്ന് പോക്കറ്റിലിട്ട് സഹകരിക്കണേ...

 കേരളത്തിൽ  പണ്ട്  പ്ലേഗ് കൊണ്ട് പൊറുതിമുട്ടിയ പോലെ   നിപ്പാവൈറസിന്റെ ഭീതിയിൽ നെട്ടോട്ടമോടുകയാണല്ലോ ഇപ്പോള്‍  മലയാളലോകം

.രോഗപരീക്ഷണങ്ങൾക്ക് പുറമെ സുനാമിയും,ഓഖിയും,ഭൂചലനങ്ങളും  പലകാലങ്ങളിൽ കൈരളിയെ പിടിച്ച് കുലുക്കിയിട്ടുണ്ട്...കൂടാതെ സ്വത്തിലും,സന്താനങ്ങളിലും മറ്റും ഏറെ വിപത്തുകൾ   വന്നതിന് നാം സാക്ഷികളായിട്ടുണ്ട്..

അത്തരമൊരു പരീക്ഷണക്കഥയിലോട്ടാണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്.
ബാലരമപോലുളള പൈങ്കിളി മാസികകളിൽ വന്ന പൊളളക്കഥയല്ല ലോകത്തെ ഏറ്റവും  മികച്ച വിശ്വസനീയഗ്രന്ഥമായ ഖുർആനിൽ  അല്ലാഹു  പ്രതിപാദിച്ച ഗുണപാഠ കഥയാണിത്  ...

അത്കൊണ്ട് തന്നെ സഗൗരവം ശ്രവിക്കാനും പാഠമുൾക്കൊളളാനും നാം  പരിശ്രമിക്കണം..അല്ലാഹു തൗഫീഖ് നൽകട്ടെ...

പണ്ടൊരു നാട്ടിൽ പടച്ചവൻ തന്ന പണം പാവങ്ങൾക്കേകിക്കൊണ്ട് പരിശുദ്ധജീവിതം നയിച്ച ഒരു പണക്കാരനുണ്ടായിരുന്നു..
വർഷാവർഷം അദ്ധേഹത്തിന്റെ കൃഷിക്കൊയ്ത്ത് സമയം വരുമ്പോൾ നാടാകെ വിളംബരം ചെയ്യും...നാനാദിക്കിൽ നിന്നും പാവങ്ങൾ ആ ദിനം പാടത്തേക്കൊഴുകും
വിളകളിൽനിന്നും കതിരുകൾ വൻതോതിൽ അദ്ധേഹം പാവങ്ങൾക്ക് സമ്മാനിക്കും
എല്ലാവർഷങ്ങളിലും ഈ പതിവ് തുടർന്നു പോന്നു
ആ നാട്ടുകാരുടെ,കണ്ണിലുണ്ണിയായി ഗരീബ് നവാസായി അദ്ധേഹം അറിയപ്പെടാൻ അധിക താമസം വന്നില്ല..
ഇന്ത്യയുടെ മൊത്തം ഗരീബ് നവാസായി സുപ്രസിദ്ധിനേടിയ  അജ്മീർ ഖാജാ തങ്ങളും തെന്നിന്ത്യയിലെ ഗരീബ് നവാസായി വിശ്രുതിയുറ്റ കുണ്ടൂരുസ്താദും  ഇന്ന് ജീവിച്ചിരിക്കുന്ന ഗരീബ് നവാസും അബുൽ ഐതാമുമായ സുൽത്വാനുൽ ഉലമയുമടക്കം ആ പട്ടികയിൽ ഒട്ടനവധി മഹാരഥൻമാരുണ്ട്..
പക്ഷെ ഈ സൽപ്രവർത്തി ദഹിക്കാത്ത ചിലരുണ്ടായിരുന്നു..മറ്റാരുമായിരുന്നില്ല..അദ്ധേഹത്തിന്റെ മൂന്ന് ആൺമക്കൾ തന്നെ..
എങ്കിലും പരസ്യമായി ഉപ്പയോട്,പറയാൻ അവർക്ക് ധൈര്യം വന്നില്ല..
കാലചക്രത്തിന്റെ ചെറുകറക്കത്തിനിടയിൽ ആ മാന്യദേഹത്തെ അല്ലാഹു തിരിച്ച് വിളിച്ചു.
ഇതോടെ മക്കളുടെ മനതലങ്ങളിൽ സന്തോഷസൂര്യനുദിച്ചു
ഇല്ല..!!ഇനി നമ്മുടെ വയലിൽ നി ന്നൊരു ചെറുമണി പോലും കൈപ്പിടിയിലൊതുക്കാൻ ഒരുത്തനേയും അനുവദിക്കില്ല..
ഒന്നാമനും മൂന്നാമനും അട്ടഹസിച്ചു..
ഇക്കാലത്തും ഉണ്ടല്ലോ പാവങ്ങളുടെ ഹഖ് ഹലാക്കോടെ ഹലാലാക്കുന്ന  പിശുക്കാശാൻമാർ,
ഇതുകൊണ്ട് തന്നെയാണ് അടിക്കടി റബ്ബ് പരീക്ഷിക്കുന്നതെന്ന് ഓർമ്മയുണ്ടായിരിക്കട്ടെ
കഥയിലേക്ക് വരാം
 പക്ഷെ അൽപ്പം ഈമാനുളള രണ്ടാമൻ പറഞ്ഞു..ഞാനില്ല ഞാൻ ഉപ്പയുടെ റൂട്ടിൽഗമിക്കും..ഇല്ലേൽ റബ്ബിന്റെ പരീക്ഷണം വരാൻ സാധ്യതകൂടുതലാണ്..
ഓഹോ ആവട്ടെ നിന്റെ ഓഹരിയിൽ നിന്ന് എന്ത് വേണേലും ചെയ്തോ ഞങ്ങളുടെ ഓഹരിയിൽ നിന്ന് ഒരുത്തനും ഒരുചെറുതരി പോലും നൽകില്ല...രണ്ടു പേരും പിറുപിറുത്തു..
എങ്കിലും 
അവസാനം സമ്മർദ്ദത്തിനടിമപ്പെട്ട് രണ്ടാമനും നിലപാട് മാറ്റി..മറ്റു സഹോദരൻമാരുടെ കൂടെക്കൂട
പദ്ധതികൾ ആവിഷ്കരിച്ചു.

കൊയ്ത്തുദിനം അടുത്തു..
നാളെയാണ് ആദിനം..ഉപ്പയുണ്ടെങ്കിൽ ഇന്ന് നാടാകെ പെരുമ്പറ മുഴക്കുമായിരുന്നു..പക്ഷെ പെരുമ്പറ പോയിട്ട് ഇവർ ചുണ്ട് പോലുമനക്കിയില്ല..കാരണം ആരുമറിയരുതല്ലോ..
നാളെ ലഭ്യമാവുന്ന വിളവർധനവും ലാഭങ്ങളും കിനാവ് കൊണ്ട് സസന്തോഷം  അവർ മയങ്ങി..
പിറ്റന്ന്  പ്രഭാതം പൊട്ടി വിടർന്നു...
മനസ്സിൽ ഒരായിരം സന്തോഷപ്പൂത്തിരികത്തിച്ച്
തങ്ങളുടെ തോട്ടം ലക്ഷ്യമാക്കി മൂവരും കുതികുതിച്ചു..
അടുത്തെത്തിയതും അവർ അമ്പരന്നു..വയലിൽ കതിരുകൾ പോയിട്ട് ഒരു കാച്ചിത്തുരുമ്പ് പോലുമില്ല..സകലതും കത്തിനശിച്ചിരിക്കുന്നു
നമുക്ക് വഴിമാറിയോ,ഇത്തോട്ടം നമ്മുടേതല്ല. അവർ അന്യോന്യം അമ്പരന്നുരന്നു
അവർ ഒന്നൂടെ വന്നവഴിശ്രദ്ധിച്ച് വീക്ഷിച്ചു..
ഇല്ല പിഴച്ചിട്ടില്ല..
പോയി..എല്ലാം പോയി..
ഇത് പാവങ്ങളുടെ ഹഖ് പിടിച്ച് വെച്ചതിന് പടച്ചവന്റെ പരീക്ഷണം തന്നെ..
അവർ പാശ്ചാതപിച്ചു..ഉപ്പയുടെ വഴിയിൽ തുടർന്നുമുന്നേറുമെന്ന് ആത്മഗതം ചെയ്തു..
റബ്ബ് തൗബ സ്വീകരിച്ചു..
നൂറാളുകളെ കൊന്നവന് പൊറുത്ത,ഖബർ മാന്തി കഫൻപുടവ വിറ്റ് ജീവിച്ചവന് പൊറുത്ത റബ്ബെങ്ങനെ പൊറുക്കാതിരിക്കാാൻ..!!
അവൻ ഗഫ്ഫാറാണല്ലോ..
മാത്രമല്ല അവൻ ബറകത്ത് ഇരട്ടിപ്പിച്ചു
പിന്നീടുളള മുഴുവർഷങ്ങളും വിളകളുടെ വസന്തോൽസവങ്ങളായി..പാവങ്ങളെ വിഹാരകേന്ദ്രമായി ആ തോട്ടം മാറി..
അങ്ങനെ ആ നല്ല ഉപ്പയുടെ യഥാർത്ഥ പിൻഗാമികളായി മക്കളും ശിഷ്ടജീവിതം നയിച്ചു.

കൂട്ടുകാരേ..
ഇക്കഥയിൽ ഒട്ടനേകം ഗുണപാഠങ്ങളുണ്ട്..
പ്രധാനമായും ഒന്ന് നമ്മുടെ ദുഷ്ചെയ്തികളാണ് പടച്ചവന്റെ പരീക്ഷണത്തിന്റെ നിദാനം..നിപ്പയും ഓഖിയും മേൽക്കഥയിലെ സാമ്പത്തീക പരീക്ഷണവും എല്ലാമെല്ലാം..അത് കൊണ്ട് നാം അവൻ തന്ന അനുഗ്രഹങ്ങൾക്ക് സദാ ശുക്ർ ചെയ്യേണ്ടതുണ്ട്..ഇല്ലെങ്കിൽ പലരൂപത്തിലും അവൻ പരീക്ഷിച്ചേക്കാം..
അപ്രകാരം പാവങ്ങളുടെഅവകാശത്തിന് വിലങ്ങുതടി സൃഷ്ടിക്കരുത്..അത് അല്ലാഹുവിന്റെ ബലാഇനിടവരൂത്തും എന്ന സന്ദേശവും ഇക്കഥതരുന്നുണ്ട്..
കൂടാതെ പരീക്ഷണം വരുമ്പോൾ പാശ്ചാതാപനിരതനായാൽ പതിൻമടങ്ങ് ബറകത്തുകൾ റഹ്മാൻ തീർച്ചയായും തരും എന്ന മെസ്സേജും ഈ ചരിത്രം വിളിച്ചറിയിക്കുന്നു..

നിപ്പ പടർന്ന് പന്തലിക്കും മുന്നേ,ഓഖി വീടും,സ്വത്തും വാരിയെടുക്കുന്ന മുന്നേ നമുക്ക് റബ്ബിലേക്കടുക്കാം.എങ്കിൽ പരീക്ഷണരക്ഷനേടാം..


എന്റെ  ഈ കഥ നിങ്ങൾക്ക് പരീക്ഷണമാണോ പരിരക്ഷയാണോ
എന്തായാലും വിട അസ്സലാമുഅലൈക്കും 
🌹🌹🌹🌹🌹🌹🌹🌹

മീലാദ് ഘോഷയാത്രാ അനൗൺസുകൾ

https://drive.google.com/file/d/1LjrGmMoLapupB-KKbxz9nrTOtBIsBbNJ/view?usp=drivesdk
കഥ=5⃣
തിരുനബിയുടെ കാരുണ്യലാവണ്യം
🌷🌷🌷🌷🌷🌷🌷🌷🌷🌷
പുന്നാര നബിന്റെ മീലാദാഘോഷഭാഗായി ഞമ്മളെ സ്വന്തം മദ്രസന്റെ പ്രോഗ്രാമിലാണല്ലോ ഞമ്മള് ള്ളത്..കൊച്ചുകുട്ട്യായ  ഞാനും ഒരു കൊച്ചുകഥ പറയാം..പക്ഷെ ങ്ങള് അണ്ടിയ പോയ അണ്ണാനെപ്പോലെ നിക്കരുത്..ശ്രദ്ധിച്ച് കേൾക്കണം ട്ടോ..കൊറച്ചേരം സെവനപ്പും പാസ്ബുക്കും അല്ല വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഒക്കങ്ങട്ട് എക്സിറ്റ് ചെയ്തളീം..
ചിരിച്ചത് മതി..തമാശയല്ല ഇനി കാര്യാണ്..
തിരുനബിയുടെ കാരുണ്യക്കഥാണ് ഞാൻ പറയ്ണത്..പടച്ചോൻ ഖബൂലാക്കട്ടെ..ആമീീീൻ
ഒരീസം നബിന്റെ വീട്ടീക്ക് ഒരു വിരുന്നാരനെത്തി.അഥിത്യാളെ മുഖം നോക്കാതെ സ്വീകരിക്കുന്ന മുത്ത്നബി അയാളീം സ്വീകരിച്ചു.പിന്നെ തിരിഞ്ഞു അതൊരു ജൂതനയ്നൂന്ന്...ജാതീം മതോം നോക്കാതെ കാരുണ്യം കോരിച്ചൊരീണ മുത്ത്നബി അയാളെ വീട്ടിലിരുത്തി നല്ലോണം ഭക്ഷിപ്പിച്ചു..
പോരാത്തേയ്നു അന്നബടെ ഒറങ്ങാനുളള സൗകര്യോം ചെയ്തൊടുത്തു..പിറ്റേന്ന് പ്രഭാതഭക്ഷണം കൊടുക്കാന് അയാളെ ബുളിച്ചാം നോക്കുമ്പോ ആളെ കാണ് ണ്ല്യ..ഒന്നൂടി ശ്രദ്ധിച്ചപ്പോളാണ് കണ്ടത് ആ ചെങ്ങായി റൂമാകെ വിസർജിച്ച് ബെടക്കാക്കീണ്..നഊദുബില്ലാഹ്..
ഹൗ..ന്തൊരു ക്രൂരത ല്ലേ..ഞമ്മളാണെങ്കീ ദേഷ്യം പുട്ച്ച് അട്ടഹസിച്ച് അവനെ തേടിപ്പുടിച്ചാൻ മണ്ടുംന്ന് മാത്രല്ല കിട്ട്യാലങ്ങട്ട് കൊല്ലൂം ചെയ്യും..ല്ലേ..!!??
എന്നാൽ തിരുനബി കാരുണ്യലാവണ്യാണല്ലോ..അതോണ്ട് അവിടുന്ന് പുഞ്ചിരിച്ചാണ് ചെയ്തത്..പെട്ടെന്നാണ് നബി ആ കാഴ്ച കണ്ടത്..ഓന്റെ വാള് മറന്ന് വെച്ച്ക്ക്ണ്..കണ്ടപാടെ തിരുനബി അതും പിടിച്ചോടി.. കൊല്ലാനല്ലട്ടോ..അത് കൊടുക്കാനാ..കൊറേങ്ങട്ട് പോപ്പോ അയാളൊര് മരച്ചോട്ടിൽ സുഖായ്ട്ട് ഒറങ്ങാണത് കണ്ടു..ശല്യപ്പെടുത്തണ്ടാന്ന് വെച്ച്ട്ട് നബിതങ്ങൾ ഒണര്ണത് ബരേ കാത്തിരുന്നു..എന്തൊരു മനസ്സ് ലേ..ഞമ്മളൊക്കെയാണെങ്കി അയാളെ തല മാനത്ത്ക്കെത്തിച്ച്ക്കും..ഒണർന്ന പാടെ വാള് കണ്ടപ്പോ അയാള് പേട്ച്ചു.ഞ്ഞെ കൊല്ലല്ലേ..ന്ന് പറഞ്ഞു നൊലോൾച്ചു.അപ്പോ മുത്ത്നബി പറഞ്ഞു..ന്തിനാ കരേണത്..കൊല്ലാനല്ല ഈ വാൾ..ഇത് നിന്റേതാണ് നീ വീട്ടിൽ മറന്ന് വെച്ചതാണ്..ഇതാ പിടിച്ചോളൂ..വാങ്ങിയ ശേഷം അയാൾ താൻ ചെയ്ത ക്രൂരകൃത്യത്തിന് മാപ്പപേക്ഷിച്ചു..അങ്ങയോടുളള ഈറോണ്ട് ചെയ്തതാണെന്ന് പറഞ്ഞു.
മാത്രല്ല അദ്ധേഹം ശഹാദത് കലിമഃ ചൊല്ലി മുസ്ലിമുമായി..അറേബ്യൻ രാജാവായിട്ടും,ഒരു വെരലനക്കിയാൽ എന്തുംചെയ്യ്ണ അണികള്ണ്ടായിട്ടും തിരുനബി അയാളെ ബെർതെ വിട്ടു..ഇത്രക്കും ബല്യ കാരുണ്യലാവണ്യളള മറ്റൊരാളും അല്ലാന്റെ ഭൂമീല് ഇത് വരെ വന്നിട്ടില്ല..ഇനിയങ്ങട്ട് ബരൂല്ല..
എല്ലാർക്കും കഥ ഇഷ്ടായല്ലോ...ലൈക്ക് തന്നാ പോര തിരുനബിയുടെ കാരുണ്യലാവണ്യം ഞമ്മളെ ഖൽബ്ക്കും അങ്ങട്ട് അപ് ലോഡ് ചെയ്യീം..ന്നാ പോട്ടെ അടുത്തൊല്ലം വിധീണ്ടേങ്കീ വീണ്ടും കാണാം അസ്സലാമുഅലൈക്കും


നബിദിനാഘോഷ മുദ്രാവാക്യങ്ങൾ

https://drive.google.com/file/d/1XsGnteAAoavXFPj58GwtxTj6xLjaRzzS/view?usp=drivesdk

VMH(വി മുഹമ്മദ് ഹബീബ്) വണ്ടൂർ രചിച്ച നൂറിലേറെ ഗാനങ്ങൾകൊച്ചുകഥാപ്രസംഗം

വെറൈറ്റി സ്വാഗതഗാനം-2017മാർച്ചിംഗ് സോങ്ങ് 

🌷🌷🌷🌷🌷🌷🌷🌷
രീതിഃചേർന്ദിട്ടരികർകൾ..
🌷🌷🌷🌷🌷🌷🌷

MUM ൻ മക്കൾ
രക്ഷിതാക്കളും യുവാക്കൾ
പൂർവ്വവിദ്യാർത്ഥികൾ വരുന്നു ഞങ്ങൾ-ദഫിൻ
താളത്തിൽ മദ്ഹിൻ ഈണത്തിൽ..
മൗലിദിനീരടികൾ ഇമ്പത്തിൽ..
പാടി..അതിമോദം ഇതാവരുന്നേ...

പിഞ്ചുകുസുമങ്ങൾ
നെഞ്ചിൽ ഇശ്ഖിൻ മൊഞ്ചായ് റങ്കിൽ
നൈനാർനബിമുത്തിൻ പ്രകീർത്തനമിൽ-ഒന്നായ്
വെച്ചടിവെച്ച് ഗമിക്കും അജബിൽ
വഴികാട്ടികൾ ഗുരുവര്യരെ കീഴിൽ
മാന്യ..സോദരെ സ്വീകരണത്തിൽ ചേലിൽ

🌷🌷🌷🌷🌷🌷🌷🌷🌷
ഒട്ടകങ്ങൾ വരിവരി...
🌷🌷🌷🌷🌷🌷🌷🌷🌷
ഒത്തണിയായ്..ഇതയിതവരവായ്..
മുത്ത്നബി മീലാദിതിൽ സുറുറായ്
ദഫിന്റെ താളമിൽ ബൈത്തിൻ ഈണമിലായ്ഫറഹായ്...

MUM ന്റെ മക്കൾ അണിയായി നിരന്ന്
Old studentsഉം ചേലിൽ സുമങ്ങളായ് പരന്ന്
രക്ഷിതാക്കളും  ഘോഷയാത്ര മോദം വരുന്ന്....
രക്ഷിതാവിന്റെ  തക്ബീറിൻ സ്വരമുയർന്ന്..
🌷🌷🌷🌷🌷🌷🌷🌷🌷
സ്കൗട്ടിന്റെ ചടുലചലനം റങ്കിൽ ജ്വലിച്ച്
സാമോദം മൗലിദിന്റെ വരികൾ പുളകം കൊള്ളിച്ച്
വഴികളിൽ ഏറെ സ്വീകരണഹാരം ലഭിച്ച്..
മതസൗഹാർദ്ധത്തിൻ വിത്ത് ആകമാനം വിതച്ച്..
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
🌟🌷🌟🌷🌟🌷🌟🌷🌟🌷

ഇസ്ലാമിക്&ജനറൽ ക്വിസ്

http://www.jannathulminna.tk/2018/05/blog-post_16.html?m=1

പ്രശസ്ത ഗായകർ പാടിയ നൂറോളം ഗാനങ്ങൾ 

http://www.jannathulminna.tk/2018/03/blog-post_96.html?m=1
👌🌷👌🌷👌🌷👌🌷

വെറൈറ്റി സ്വാഗതഗാനം-2018

(കഴിഞ്ഞ വർഷത്തേത് മുകളിലെ PDF ലുണ്ട്)
🌷👌🌷👌🌷👌🌷👌
പല്ലവി
രീതിഃആദിയിൽ ഒളിവായ്...(മാനപ്രേമത്തിലേ..)
🌷🌷🌷🌷🌷🌷🌷🌷
വെൽകംസൂനങ്ങള്
വിതറീടാം ഞങ്ങള്...
മീലാദിന്റെ..
ശോഭയേറും ശുഭലങ്കുംലൈലിൽ 
ശഹ്റുന്നബിയാം റബീഇൻനിലാവിൽ.
🌷🌷🌷🌷🌷🌷🌷🌷
അനുപല്ലവി-1
രീതിഃകലയുടെ സ്വന്തം....
🌷🌷🌷🌷🌷🌷🌷🌷

ആദ്യമിലായി  സ്വാഗതഹാരം ചാർത്തീടാം- ഞങ്ങൾ
ആദരരദ്ധ്യക്ഷൻ മഹാനിൽ ഓതീടാം
യൂസുഫ് ഫൈളി ഉസ്താദോരിൽ നേർന്നീടാം ഒന്നായ്
ആയിരമാശംസാസൂനങ്ങൾ കോർത്തീടാം
🌷🌷🌷🌷🌷🌷🌷🌷
അനുപല്ലവി-2
എന്റെ നബിയോടാണെനിക്ക്...
🌷🌷🌷🌷🌷🌷🌷🌷
ധന്യമീവേദിയിൽ തിളങ്ങും
ഉദ്ഘാടകരായി വിളങ്ങും...
ബഷീറ് ബാഖവി തിങ്കളിൽ..
ഭാസുരസ്വാഗതം ചൊങ്കതിൽ..
ഇരുവർക്കും ദീർഘ ആയുസ്സേക്..
നാഥാ ഇൽമും തഖ് വാ നൽക്...

🌷🌷🌷🌷🌷🌷🌷🌷
ചരണം-1
മഹിയിൽമഹാസീനെന്ന...
🌷🌷🌷🌷🌷🌷🌷🌷

മർഹബപൂന്തേൻ ഞങ്ങൾ
പകരാം ഈ വേദിയിൽ
പ്രിയഅറിവിൻതാരങ്ങളായീ ജ്വലിക്കും
MUMന്റെ എല്ലാ ഉസ്താദുമാർക്കും
ഇനിയും ഏറെകാലം
ഇൽമിൻ ഏറും മൂല്യം
ഞങ്ങളിലേകീടുവാൻ ത്വാഖത്തേക്..റബ്ബേ..
ആഫിയത്തും തൗഫീഖും അവരിൽ പാക്..

🌷🌷🌷🌷🌷🌷🌷🌷
ചരണം-2
യഅ്ഖൂബ് നബിക്ക്...
🌷🌷🌷🌷🌷🌷🌷🌷
ഈ സുരസുന്ദരമദ് റസകാക്കും
കമ്മറ്റിക്കായി
ഹൃത്തിൽ നിന്നിത വെൽകം ആടിപ്പാടാം നന്നായീ..
അർഹിക്കുന്നജ്റവരിൽ നൽകി നീ ഹിഫ്ളേകിടണേ..
ആലിമുൽ ഗൈബേ ഈ ചെറുകൈകൾ ഖബൂല് ചെയ്തിടണേ...
🌷🌷🌷🌷🌷🌷🌷🌷
ചരണം-3
രീതിഃദേശങ്ങൾ തേടി 
🌷🌷🌷🌷🌷🌷🌷🌷

സ്വാഗതപ്പൂമോദം
സമ്മാനിച്ചീടാമിനി ഞങ്ങൾ..
പാട്ടും കഥ സ്പീച്ചും 
അവതരിപ്പിക്കും പിഞ്ചുകുരുന്നുകളിൽ..
അവരുടെ കഴിവുകളിൽ നീ മാറ്റേക്..ഇലാഹന്നാ
അറിവുകൾ നുകരാനുൽസാഹവുമേക്..

🌷🌷🌷🌷🌷🌷🌷🌷
ചരണം-4
കേറിക്കോമക്കോടതൻമുകളിൽ..
🌷🌷🌷🌷🌷🌷🌷🌷
പ്രോഗ്രാം കേട്ടിടുവാന് സദസ്സിൽ
വേഗമിൽ വന്നഉശ്ശാഖുകളിൽ
രക്ഷിതാക്കൾ പൂർവ്വവിദ്യാർത്ഥികൾ
അഖിലോർക്കും ഞാൻ
മർഹബമധുരംനൽകി അന്ത്യമിടുന്നു ഈ ഗാനം  ഞാൻ...

നബിദിന നിശാപ്രോഗ്രാം അനൗൺസുകൾ

(ഘോഷയാത്രാ അനൗൺസുകൾ മുകളിലെ PDF ൽ ഉണ്ട്)
MUM=മിഫ്താഹുൽ ഉലൂം മദ്രസ
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
മധുരമദീനനിധി തിരുനബിയുടെ അപദാനമീലാദ് സുദിനത്തിൽ മദ്ഹിന്റെ താരമനോഹരവരികൾ ധാരധാരയായ് അധരത്തിൽ നിന്നുതിരുകയാണിവിടെ...
വേദിയിൽ ഇശൽപിരിശവുമായി MUM ന്റെ വാനമ്പാടി വസീം ഒരു ഗാനം...
🍁🍁🍁🍁🍁🍁🍁🍁🍁🍁
മുത്തിന്റെ കീർത്തനബൈത്തുകൾ ഹൃത്തിൽ നിന്നുതിർത്ത് ചെഞ്ചുണ്ടുകളെ മൊഞ്ചുളളപാട്ടിൽ  ചെഞ്ചായമണിയിച്ചിതാ  വേദിയിൽ....
മിഫ്താഹുൽ ഉലൂം  ഗാനസുവനത്തിലെ പൂങ്കുയിൽ സ്വാലിഹ് ഒരു സോങ്ങുമായി നിങ്ങൾക്ക് മുമ്പിൽ...
🌹🌹🌹🌹🌹🌹🌹🌹🌹
 വരച്ചും രചിച്ചും കുറിച്ചും ആലപിച്ചും പ്രസംഗിച്ചും  മുത്ത്നബിയുടെ മീലാദ്സന്ധ്യയിൽ ഇശ്ഖിൻ സുഗന്ധംവീശി ഹൃദയാന്തരങ്ങളിൽ  സ്നേഹകാന്തിപൂശി മിഫ്താഹുൽ ഉലൂം മദ്രസയുടെ കൊച്ചുധർമ്മകലാകാരൻമാർ  അന്തരങ്ങളെ ആനന്ദിപ്പിക്കുകയാണിവിടെ...
🌴🌴🌴🌴🌴🌴🌴🌴🌴🌴
തീർത്താലും,കോർത്താലും തീരാത്ത മുത്തിന്റെ കീർത്തനമുത്തുമണികളിത്തിരി ഞങ്ങളും ഹൃദയംചേർത്ത് കോർത്തിടാം..ആ ശഫാഅത്തിനായി....സ്വർഗ്ഗസാമീപ്യത്തിനായി...
ഉൻളുർനാ യാനബീനാ...
വേദിയിൽ...
🌹🌹🌹🌹🌹🌹🌹🌹🌹🌹
അക്ഷരങ്ങളെ അടുക്കിവെച്ച് ഇശ്ഖ് ചേർത്ത്..അമൂല്യതിരുമൊഴികളെ അധരംകോർത്ത്..ഭാവികാല ഭാസുര ഭാഷകരുടെ പുതുപ്പിറവിക്ക് പാതയൊരുക്കുകയാണീ തിരുജൻമാഘോഷസുദിനം..
വേദിയിൽ കിടിലൻ പ്രഭാഷണവുമായി..
🌷🌷🌷🌷🌷🌷🌷🌷🌷
സ്നേഹമുല്ലയായ് വിരിഞ്ഞ്,അല്ലലുകൾ വകഞ്ഞ്,ഉലകംകുല്ലും അലതല്ലും ഇല്ലായ്മയെ തല്ലിക്കെടുത്തി ലാഇലാഹഇല്ലല്ലാ..ഹ് യുടെ നിലാഹിലാൽ ഖൽബിലുദിപ്പിച്ച ശാന്തിജല്ലാ..ത്വാഹാറസൂലുല്ലാഹിയുടെ ത്യാഗോജ്ജ്വല ജീവചരിത്രനിമിഷങ്ങളെ ശുഭശീലുകളും ,കമനീയകഥാകഥനങ്ങളും,ഭാഷണങ്ങളുമായി MUM സന്തതികൾ സദസ്സിനെ കോരിത്തരിപ്പിക്കുകയാണിവിടെ...
🍁🌹🍁🌹🍁🌹🍁🌹🍁
14 നൂറ്റാണ്ടുകൾക്കപ്പുറം ഉദയംകൊണ്ട ഉലകംകണ്ട അത്ഭുതപ്പൂച്ചെണ്ട്..തിരുനബിയുടെ ജീവിതരീതികളിലെ വ്യത്യസ്ത ഗുണപാഠ അനുഭവങ്ങളെ കുഞ്ഞിളം ചുണ്ടുകളിൽ ചേർത്ത്,താളവിസ്മയം കോർത്ത്,ഭാവചമയം തീർത്ത് വേദിയിൽ കൗതുക കഥപറയലുമായി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി...
🍁🌹🍁🌹🍁🌹🍁🌹🌹
മ്യൂസികിന്റെ നിശിദ്ധതാളമേളരസങ്ങളെ തൃണവൽക്കരിച്ച്,നാഥനരുളിയ സ്വരമധുരിമകൊണ്ട് വേദിയെധന്യമാക്കുകയാണീ MUM കുസുമങ്ങൾ..
പ്രോൽസാഹിപ്പിക്കുക ഈ കൊച്ചുകലാകാരൻമാരെ..
🌷🌷🌷🌷🌷🌷🌷🌷🌷🌷
കെട്ടുകഥകളുടെ അമിട്ടുകളല്ല..ചിട്ടയാർന്നജീവിതത്തിലൂടെ ഗുണപ്പട്ടുകൾ വിരിച്ച,സ്നേഹമൊട്ടുകൾ വിരിയിച്ച,സഹനവെട്ടം തെളിയിച്ച സത്യപ്പകിട്ട് തിരുനബിയുടെ ജീവചരിത്രക്കൂട്ടുകളാണിത്...
വേദിയിൽ സൂപ്പർ കഥയുമായി...
🌷🌷🌷🌷🌷🌷🌷🌷🌷🌷
വർഗ്ഗീയനാഗൻമാർക്കും,മതസൗഹാർദ്ധധ്വംസകർക്കും,പുത്തൻവാദഅസത്തുകൾക്കുമെതിരെ പ്രവാചകരുടെ ധർമ്മവാക്കുകൾ കൊണ്ട് ഇടിമുഴക്കം തീർത്ത് വേദിയിൽ  ഉശിരൻപ്രഭാഷണവുമായി ഒൻപതാം ക്ലാസ്സുകാരൻ..


🌹🌴🌹🌴🌹🌴🌹🌴🌹

വെറൈറ്റി നന്ദിഗാനം

(മറ്റൊരു നന്ദിഗാനം മുകളിലെ PDF ൽ ഉണ്ട്)
🌴🌹🌴🌹🌴🌹🌴🌹🌴
രീതിഃപാടിബിലാലെന്ന...
🌷🌷🌷🌷🌷🌷🌷🌷🌷

മിഫ്താഹുൽ ഉലൂം മദ്രസതൻ..
കമനീയമീസുന്ദരമീലാദിൻ
റാലിയിൽ സ്വീകരണം തന്ന
എല്ലാർക്കും നന്ദികളോതുന്നേ...
🌷🌷🌷🌷🌷🌷🌷🌷🌷
രീതിഃവെളളരിപ്പ്രാവേ..
🌷🌷🌷🌷🌷🌷🌷🌷🌷

പായസംമധുരം
പാനീയമധരം
രസമേകിയോർക്കഖിലം ശുക്റിൻവരം..
പാലകാനാഥാ..ഇവർക്കേക്ദാതാ
പ്രിയനബിഹൗളുൽകൗസർസബബിഹാദാ..
🌷🌷🌷🌷🌷🌷🌷🌷🌷
രീതിഃസ്നേഹമെന്തെന്നറിയണമെങ്കിൽ..
🌷🌷🌷🌷🌷🌷🌷🌷🌷
സ്നേഹനൂറിൻ സുറുറേറും ഈ ഘോഷയാത്രയിൽ
സ്വീകരണംതന്നുള്ളോർക്കായിരം നന്ദിനേരിൽ..
റാഹിമേ നീ ഏകിടവരിൽ ബറകത്തേറ്റി..
റാഹത്തോടെ അരുള് സുവർഗ്ഗം നാറ്മാറ്റി...
🌷🌷🌷🌷🌷🌷🌷🌷🌷🌷
ഏറെപുകളുളള..
🌷🌷🌷🌷🌷🌷🌷🌷🌷🌷
മതസൗഹാർദ്ധത്തിൻ
മധുരം സ്നേഹത്തിൻ
തന്നഇതരമതസോദരരിൽ
പാടാം നന്ദികൾ..,ചാർത്താം ഹാരങ്ങൾ
ഖുവ്വത്തുൽ ഇസ്ലാം മദ്രസതൻ..
നീളെ ഉയരട്ടെ....പാറിപ്പറക്കട്ടെ
ഈ മതസാഹോദര്യപ്പതാക..
സന്തോഷം..സന്തോഷം..നിങ്ങൾക്കായിരം സ്നേഹഘോഷം..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ബിദഇകൾക്കെതിരെയുളള അനൗൺസ് വാക്യങ്ങൾ


✿✿✿✿✿✿✿
പൊട്ടിയതൗഹീദുമായി എട്ടിൽപൊട്ടിനട്ടം തിരിയുന്ന ഒഹാബിക്കൂട്ടങ്ങളെന്ത് നാക്കിട്ടലറിയാലും മദീനയിലെസ്നേഹപ്പകിട്ട് മുത്ത്നബിയോടുളള അനുരാഗറൂട്ടിന് കട്ടവെക്കാനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്

✿✿✿✿✿✿✿
വരണ്ട വിശ്വാസങ്ങളും വിരണ്ടവാദങ്ങളും കുളംതോണ്ടിയ കുണ്ടാമണ്ടികളുമായി നബിദിനാഘോഷത്തിനെതിരെ തെരുവ്തെണ്ടിതൊണ്ടപൊട്ടിയലറുന്ന ഒഹാബിശിങ്കിടികൾക്ക് ശക്തിയുക്ത താക്കീതുമായി

✿✿✿✿✿✿✿
മുത്ത്നബിയാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കണമെന്ന ഖുർആനിൻറെ വാക്കിൽകഠാരവെച്ച്,രണ്ടാംഅഖീഖത്തറുത്ത്  പ്രേരണയേകിയ മുത്ത്നബിയുടെ മൊഴിമുത്തിനെ കുരിശിലേറ്റി നബിദിനാഘോഷത്തെ അടച്ചാക്ഷേപിക്കുന്ന വിശ്വാസികൾക്കിടയിലെ വൈറസുകളായ വഹാബികളുടെ വികലാശയങ്ങൾ ഇന്നാട്ടിൽ വേവില്ലെന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്..
✿✿✿✿✿✿✿
,ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള വിശ്വപ്രസിദ്ധ പണ്ഡിതരുടെ പ്രഖ്യാപനങ്ങളെ പുറംകാല് കൊണ്ട്ചവിട്ടിമാറ്റി ചവറ്റ്കൊട്ടയിലേക്ക്തളളി സ്വയംനല്ലപിളളചമഞ്ഞ് പാവനദീനിൻറെ പരിശുദ്ധികെടുത്തുന്ന വഹാബിക്കുഞ്ഞാടുകൾക്ക് വ്യക്തവും,ശക്തവുമായ മുന്നറിയിപ്പുമായി,.
✿✿✿✿✿✿✿
സത്യനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,ബിദ്അത്തുമാക്കി കോമരംതുളളുന്ന ബിദഈകിങ്കരഹുങ്കിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റായി..
✿✿✿✿✿✿✿
ഇബ് ലീസിൻറെ ശിങ്കിടികളായി മീലാദാഘോഷത്തിനെതിരെ ചങ്ക്പൊട്ടിയലറി പ്രവാചകപ്പ്രേമത്തിന് തുരങ്കം വെക്കുന്ന  ഒഹാബികിങ്കരേ...ഇല്ല..ഇല്ലാ..പ്രവാചകപുംഗവരുടെ അപദാനസ്വരങ്ങൾക്കെതിരെ അങ്കംവെട്ടുന്ന നിങ്ങൾക്ക് മാപ്പില്ലെന്നുറക്കെയുറക്കെ പ്രഘോഷിച്ച് കൊണ്ട്...
✿✿✿✿✿✿✿
ആദർശനിഷ്ഠയിൽ നിന്നൊരിഞ്ച് പോലും പിന്നോട്ടടിക്കാത്ത നാട്ടെല്ലുളള കാന്തപുരത്തിൻറെ കുട്ടികളുളള കാലത്തോളം നിങ്ങളുടെ പൊട്ടത്തരത്തുട്ടുകൾ ഇന്നാട്ടിൽ വിലപ്പോവില്ലെന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്..

✿✿✿✿✿✿✿
ആരെന്ത് കുരച്ചാലും കടിച്ചാലും ഇടിച്ചാലും ഉടച്ചാലും പിടച്ചാലും ചൊടിചൊടിച്ചാലും വിശ്വാസിഹൃത്തടങ്ങളിൽ നിന്ന് പ്രവാചകപ്രേമത്തെ പടികടത്താനാവില്ലെന്നുറക്കെയുറക്കെ ഉരുവിട്ട് കൊണ്ട്....

✿✿✿✿✿✿✿
ആരെന്ത് തട്ടിവിട്ടാലും മോട്ട്കാട്ടിയാലും  നോട്ട്നീട്ടിയാലും പൂട്ടിയിട്ടാലും കാന്തപുരത്തിൻറെ മക്കളുടെ ആദർശനിഷ്ഠക്ക് കോട്ടംവരുത്താനാവില്ലെന്നുറക്കയുറക്കെ പ്രഘോഷിച്ച് കൊണ്ട്...

✿✿✿✿✿✿✿
. കൊട്ടപ്പുറത്തെ കട്ടപ്പാടത്ത് പേട്ടചോട്ടാവഹാബികളെ മുട്ട് വിറപ്പിച്ച കാന്തപുരത്തിൻറെ മക്കൾക്ക് മുമ്പിൽ നിങ്ങളുടെ വക്ക്പൊട്ടിയ തൗഹീദിന്ന് ഒരുചുക്കും ചെയ്യാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...
✿✿✿✿✿✿✿


🌷🌷🌷🌷🌷🌷🌷🌷🌷
പ്രസംഗം-6
സ്നേഹമാണ് ഇസ്ലാം 
✍🏻VMH വണ്ടൂർ

Www.Jannathulminna.Tk
 സ്നേഹമാണിക്യചുവരുകളാൽ തീർത്ത സ്വർഗ്ഗമണിമാളികയാണ് വിശുദ്ധ ഇസ്ലാം 
സ്നേഹം ഇസ്ലാമികവീടിന്റെ അടിത്തറയാണ്..
ഒരു ഭാഗത്ത് അല്ലാഹുവിനോടും റസൂലിനോടുമുളള സ്നേഹം 
ഒപ്പം അവിടുത്തെ കുടുംബത്തോടുളള സ്നേഹം
മറ്റൊരു വശത്ത് മാതാപിതാക്കളോടും ഗുരുക്കളോടുമുളള സ്നേഹം 
വേറൊരു ഭാഗത്ത് ജാതി,മതഭേദമന്യേ മാനുഷീകസ്നേഹം 
മറ്റൊരുവശം സഹജീവിസ്നേഹം
എല്ലാം ഭദ്രമെങ്കിലേ വിശുദ്ധഇസ്ലാമാകുന്ന മണിമാളികയിലെ സുഖജീവിതം രുചിക്കാനാവൂ...
അല്ലാഹുവിനോടുളള സ്നേഹത്തിൽ നിന്ന് തുടങ്ങാം..
ഒരു യഥാർത്ഥ വിശ്വാസി അല്ലാഹുവിനെ സ്നേഹിക്കുന്നവൻ മാത്രമാണ് 
അതാണ് വിശുദ്ധഖുർആൻ അടിവരയിട്ടത്
والذين امنوا اشد حبا لله
മുത്ത്നബിയെ സ്നേഹിക്കാത്തവൻ യഥാർത്ഥ വിശ്വാസി അല്ലേയല്ല..അത് അവിടുന്ന് തന്നെ മൊഴിയുകയുണ്ടായി
لا يؤمن احدكم حتى اكون احب اليه من والده وولده والناس اجمعين
നിങ്ങളുടെ മുഴുവന്‍ സ്വന്തക്കാരേക്കാളും എന്നെ പ്രിയം വെച്ചാലല്ലാതെ ഒരിക്കലും പരിപൂർണ്ണ വിശ്വാസിയാവുകയില്ല.

മുത്ത്നബിയുടെ കുടുംബത്തെ,സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയറിയാൻ ഈയൊരൊറ്റ ആയത്ത് മതി
لا أسألكم عليه أجرا الا المودة في القربى
മാതാപിതോക്കളോടുളള സ്നേഹത്തിനും അതിപ്രാധാന്യമാണ് ഇസ്ലാം നൽകുന്നത്
അല്ലാഹു പറയുന്നു
ان اشكر لي ولوالديك
എനിക്ക് നിങ്ങൾ നന്ദി ചെയ്യുക,ഒപ്പം മാതാപിതാക്കൾക്കും
സ്നേഹത്തിൽ നിന്നാണല്ലോ നന്ദി ഉൽഭവിക്കുന്നത്,അവനോടുളള സ്നേഹോഷ്മളമായ നന്ദിപ്രകടനത്തിന്റെ കൂടെ മാതാപിതാക്കളോടും വേണമെന്ന് ചേർത്തിപ്പറയുമ്പോൾ അതിന്റെ പ്രധാന്യതയറിയാൻ കൂടുതൽ ആലോചനവേണ്ടതില്ല
മാത്രമല്ല അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ ഏറ്റവും മികച്ച പോംവഴി മാതാപിതാക്കളെ സ്നേഹിക്കലാണെന്നും  തിരുനബിമൊഴിമുത്തിലുണ്ട്.

ആദം നബിക്ക് വിവരങ്ങളുടെ പാരാവാരമേകിക്കൊണ്ട്  മാലാഖമാരോടും അവരുടെ ഗുരുവായ ഇബ് ലീസിനോടും സ്നേഹാദര സുജൂദ് ചെയ്യാൻ അല്ലാഹു ആജ്ഞാപിച്ചതിലൂടെ ഗുരുവര്യരെ സ്നേഹിക്കലിന്റെ
അനിവാര്യത സുവ്യക്തമാണ്.
Www.Jannathulminna.Tk
ഇനി മാനുഷീകസ്നേഹത്തിലേക്ക് വരാം..
ഇന്ന് ഏറ്റവും കൂടുതൽ ചർച്ചചെയ്യുപ്പെടുന്നതും ഈവിഷയസംബന്ധിയായി കൂടുതൽ ചർവ്വിതചർവ്വണം ചെയ്യപ്പെടേണ്ടതും ഈയൊരു വശമാണ്
ഇസ്ലാം ഒരിക്കലും ഭീകരവാദമല്ല
വിമർശകരുടെ പ്രയോഗം പോലെ
വാള് കൊണ്ട് വളർന്നതല്ല ഇസ്ലാം മറിച്ച് വാള് കൊണ്ട് മുറിവേറ്റ് വളർന്നതാണ്.
മുത്ത്നബിയുടെയും സ്വഹാബത്തിന്റേയും ചരിത്രം വായിക്കുമ്പോൾ അത് സുതരാം വ്യക്തമാണ്
ത്വാഇഫിന്റെ മണ്ണിൽ ബോധനത്തിന് വേണ്ടി ചെന്ന തിരുനബിയെ കല്ലുകളും കൂക്കുവിളികളുമാണ് എതിരേറ്റത്
തൽസമയം ജിബ് രീൽ വന്നു മുത്ത്നബി യോട് ചോദിച്ചു
നബിയേ ഈ കാണുന്ന പർവ്വതം അവർക്ക് മേൽ മറിച്ചിട്ട് ഞാൻ നശിപ്പിക്കാം
അങ്ങൊന്ന് സമ്മതം മൂളിയാൽ മതി
പക്ഷെ 
വേണ്ട വേണ്ടാ എന്നായിരുന്നു അവിടുത്തെ മറുപടി 
ഇതാണ് തിരുനബിയുടെ സീമകളില്ലാത്ത സ്നേഹമനസ്സുകളും വജസ്സുകളും
നമുക്കറിയാം ഹിജ്റ അഞ്ചിൽ തന്നെ കൈരളിയിൽ ഇസ്ലാം വന്നിട്ടുണ്ട്.
അന്ന് സ്വഹാബത്ത് വരുമ്പോൾ ഇവിടെ ഒരൊറ്റ മുസ്ലിമുമില്ല
പിന്നെങ്ങനെ ഇന്നുളള ലക്ഷോപലക്ഷം മുസ്ലിംകൾ ഉണ്ടായി..
മറ്റൊന്നുകൊണ്ടുമല്ല അവരുടെ സ്നേഹാർദ്ധമായ പ്രവർത്തികൾ കൊണ്ടും സ്വഭാവം കൊണ്ടും തന്നെ..
ഉത്തന്ത്യയിൽ സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി തങ്ങളാൽ പതിനായിരങ്ങൾ ഇസ്ലാം പുൽകിയതും മറ്റൊന്നുകൊണ്ടുമല്ല.

അത് കൊണ്ട് തന്നേ
ഇന്ന് സിറിയയിലും മറ്റും IS നടത്തുന്ന നരനായാട്ടിന് ഇസ്ലാം ഒരിക്കലും ഉത്തരവാദിയല്ലേയല്ല..സത്യത്തിൽ ഒരു ജൂതസൃഷ്ടിയാണ് IS 
ഇസ്ലാമിൽ എന്തിന് വേണ്ടിയായിരുന്നു ജിഹാദെന്ന് പഠിക്കാത്ത അൽപ്പർ മാത്രമാണ് ആ സംഘാംഗങ്ങൾ..
അതോടൊപ്പം ബറകത്തുളള കേന്ദ്രങ്ങളെന്ന് ഖുർആൻ വിശേഷിപ്പിച്ച മഖ്ബറകൾ തച്ചുടക്കുന്ന ഇവർക്ക് എന്ത് ഇസ്ലാമാണുളളത്.

 ഇസ്ലാം വിഭാവനം ചെയ്യുന്ന മാനുഷീക സ്നേഹത്തിന്റെ പരിഗണനയറിയാൻ ഈ ഒരൊറ്റ നബിവചനം തന്നെ ധാരാളം
ارحمو من فى الارض يرحمكم من في السماء
ജാതിയും മതവും നോക്കാതെ മാനുഷീകസ്നേഹത്തിലൂന്നി കാരുണ്യപ്രവർത്തനം ചെയ്താൽ അല്ലാഹുവിന്റെ കരുണാവർഷം ലഭ്യമാവുമെന്നാണീ തിരുമൊഴിമുത്ത് അന്വർത്ഥമാക്കുന്നത്..

ഈയൊരു തിരുവചനം മാതൃകയാക്കിക്കൊണ്ടാണ് കൈരളിയിലെ ഏറ്റവും മികച്ച യുവജനസംഘമായ SYS നാടുനീളെ നാനാജാതിമതക്കാർക്കും സ്നേഹസാന്ത്വനമേകിക്കൊണ്ടി
രിക്കുന്നത്..സഹജീവികളായ മിണ്ടാപ്രാണികളോടും അതിരില്ലാത്ത സ്നേഹം കോരിച്ചൊരിയാനാണ് ഇസ്ലാമികാധ്യാപനങ്ങൾ നമ്മെ വിളിച്ചറിയിക്കുന്നത്..

പൂച്ചയെ കെട്ടിയിട്ട് സ്നേഹലംഘനം നടത്തിയ സ്ത്രീനരകത്തിൽ പ്രവേശിച്ചെന്ന തിരുനബി വചനം അതിനൊരു മകുടോദാഹരണമാണ്
മാത്രമല്ല ഒരിക്കൽ 
തളളപ്പക്ഷിയിൽ നിന്നും  തട്ടിയെടുത്ത കുഞ്ഞുങ്ങളുമായി തിരുസമക്ഷം വന്ന വ്യക്തിയോട്  അതിനെ മാതാവിന്റെ ചാരത്തേക്ക് തന്നെ വിട്ടയക്കുക എന്ന് പഠിപ്പിച്ച പുന്നാരനബിയേക്കാൾ സഹജീവിസ്നേഹം പഠിപ്പിച്ച മറ്റാരുണ്ട്
ഈ മാതൃക തന്നെയാണ് സ്വഹാബത്തും ഔലിയാക്കളും പിന്തുടർന്നത്
സുൽത്വാനുൽ ആരിഫീൻ രിഫാഈ ശൈഖിന്റെ ചരിത്രം നാം കേട്ടറിഞ്ഞവരാണ്
പളളിയിലേക്ക് പുറപ്പെടുന്ന സമയത്താണ് കുപ്പായകൈയിൽ പൂച്ചഉറങ്ങുന്ന കാഴ്ചകാണുന്നത്..അതിനെ വിരട്ടിയോടിക്കുന്നതിന് പകരം ആ കുപ്പായക്കൈ മുറിച്ച് 
ഹാഫ്കൈ ശർട്ടുമായി പളളിയിൽപോയ ശൈഖിന്റെ സഹജീവിസ്നേഹത്തിന് സീമകളുണ്ടോ??!!
ഇതേ ശൈഖ് തന്നെയാണ് വഴിവക്കിൽ വ്രണമേറ്റ് കിടന്ന ചാവാലിപ്പട്ടിയെ ദിവസങ്ങളോളം ശുഷ്രൂശിച്ച്   സഹജീവിസ്നേഹത്തിന്റെ ഉദാത്തമാതൃക നമുക്ക് പകർന്ന് തന്നത്
ചുരുക്കത്തിൽ എല്ലാതലത്തിലും ഇസ്ലാം എന്നാൽ സ്നേഹമാണ്..
 സ്നേഹമില്ലാത്തവന് ഇസ്ലാമിസ്റ്റെന്ന് പറയാൻ  ധാർമ്മികമായി തെല്ലും  അവകാശമില്ല..
ഭീകരതയുടെ റൂട്ടിൽ ഗമിക്കുന്നവർ ഖുർആനിന്റേയും തിരുഹദീസിന്റേയും പവിത്രവചനങ്ങൾക്കു മേൽ കഠാര വെച്ചവരാണ്..
അത്തരം അൽപ്പജ്ഞാനികളുടെ പ്രവർത്തനങ്ങൾ കണ്ട് ഇസ്ലാമിന്റെ സ്നേഹവെളിച്ചത്തിനെ ഊതിക്കെടുത്താൻ ശ്രമിക്കുന്നവർ ചരിത്രം പഠിക്കുക
അല്ലാഹു ഇസ്ലാം വിഭാവനം ചെയ്യുന്ന സ്നേഹറൂട്ടിലൂടെ അടിവെച്ചടിവെടിക്കാനും ഭീകരതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാ സമരം നയിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ..ആമീീീന്‍ 

നന്ദിഗാനം-17

🌷🌷🌷🌷🌷🌷🌷🌷

ശാന്തസുമോഹനനാളിൽ
ശാന്തിതൻദൂതർ വന്നദിനമിൽ
സ്വീകരണം ഏകിയോരിൽ
നന്ദി തൻ മാല ചാർത്താം നേരിൽ

പായസം മിഠായി നൽകിയേ
പാനീയം മധുരവുമേകിയേ
പുണ്യനബിജന്മനാളിതിൽ
പൂത്തിങ്കൾ വന്നുളള ദിനമിതിൽ
മഹിതരിലായൂസ്സേകുനാഥാ..മർഹമത്തേറ്റിടണേ നാഥാ

സ്വീകരണഹാരമേകിയോർ
അനുമോദനഗീതംപാടിയോർ
******ൻറെ റാലിയിൽ
നന്ദിതൻശീലുകൾ പാടിയോർ
ഹൗളുൽകൗസറവരിലേക്
റബ്ബെ..ജന്നത്തിൽ ഇടവുമേക്

*അതത് മ ദ്രസകളുടെ ചുരുക്കപ്പേര് ചേർക്കുക

( RIM = Risalathul islam Madrasa)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

മാർച്ചിംഗ് ഗാനം-2017

🌷🌷🌷🌷🌷🌷🌷🌷

രീതിഃമാണിക്യമലരായ..
രചനഃVMHവണ്ടൂർ

മുത്ത്നബിയുടെ ജന്മദിനമിൽ
സത്യനിധിമീലാദ്നാളിതിൽ
********ൻ സുമങ്ങളിതയിത
വരിവരിയായ് വരുന്നേ(2)

ദഫിൻതാളമേളമാലേ
മദ്ഹിൻ സുന്ദരശീലുമാലേ(2)
ഒത്തൊരുമിച്ചണിയണിയായ്
റാലിയിതവരുന്നേ(2)

രക്ഷിതാക്കളും യുവാക്കൾ
പിഞ്ചുബാലരാംസുമങ്ങൾ(2)
വർണ്ണചമയം തീർത്ത് ചൊങ്കിൽ ജാഥയിത വരുന്നേ(2)

*=അതത് മദ്രസകളുടെ ചുരുക്കപ്പേര് ചേർക്കുക
ഉദാ=MUM മിഫ്താഹുൽ ഉലും മദ് റസ

🌷🌷🌷🌷🌷🌷🌷🌷🌷🌷

===മാർച്ചിംഗ് ഗാനം=== 2


രചനഃVMHവണ്ടൂർ

അണിയണിയായ് അടിവെച്ച് ഞങ്ങൾ
       ** സുമങ്ങൾ
തിരുത്വാഹതിങ്കൾ
മുത്ത്നബീമീലാദ് സുദിനമിൽ അതൃപ്പമിലായ് വരുന്നേ..

മദ്ഹിൻറെ ശീലുകളാലെ
സ്വലാത്തിൻ സുന്ദരമാം ധ്വനിയാലെ
രക്ഷിതാക്കൾ പൂർവ്വവിദ്യാർത്ഥികൾ
അണിയണിയായ് വരുന്നേ..

ദഫിൻറെ അകമ്പടിയാലെ
വർണ്ണത്തോരണ വിസ്മയമാലെ
സ്വീകരണം ഏറെലഭിച്ച്
ജാഥയിതാ വരുന്നേ

**അതത് മദ്രസകളുടെ ചുരുക്കപ്പേര് ചേർക്കുക
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

മീലാദ്റാലിയിൽ പിടിക്കാവുന്ന പ്ലക്കാർഡ് വാക്യങ്ങൾ

(താഴെ തിരുനബിയുടെ 100 മൊഴിമുത്തുകളുണ്ട്..അതിൽ നിന്നും ഇഷ്ടാനുസരണം എടുത്ത് പ്ലക്കാർഡിലെഴുതാവുന്നതാണ്)

  നമ്മുടെ മുഹബ്ബത്ത്
  മുത്ത്    നബിയോടാവട്ടെ
  ✿✿✿✿✿✿✿
     

  ✿✿✿✿✿✿✿


  മുത്ത്നബി ﷺ
  ➖➖➖➖
  മാനവികതയുടെ
  മഹിതസന്ദേശകൻ
  ✿✿✿✿✿✿✿
       

  ✿✿✿✿✿✿✿
  പ്രണയിക്കാം                   നമുക്ക്
  പുന്നാരനബിയെ
  ✿✿✿✿✿✿✿
       

  ✿✿✿✿✿✿✿
  വർഗീയവാദികൾ നമ്മിൽ പെട്ടവരല്ല


മുത്ത്നബി ﷺ
  ✿✿✿✿✿✿✿
         

  ✿✿✿✿✿✿✿
എന്നിഷ്ടവും നിന്നിഷ്ടവും അത് മദീനയാവട്ടെ..
  ✿✿✿✿✿✿✿
       

  ✿✿✿✿✿✿✿
മുത്ത്നബി ﷺ
➖➖➖➖
സൗഹാർദ്ധസരണി
സൃഷ്ടിച്ച സൂര്യതേജസ്
  ✿✿✿✿✿✿✿
 

  ✿✿✿✿✿✿✿
 തൊഴിലാളികൾക്ക് വിയർപ്പ് വറ്റുന്നതിന് മുമ്പേ വേതനം നൽകുക
  മുത്ത്നബി ﷺ
  ✿✿✿✿✿✿✿
                  ✿
                  ✿
                  ✿

    ✿✿✿✿✿✿✿
   മുത്ത്നബി ﷺ
   ➖➖➖➖
   സ്ത്രീസ്വാതന്ത്ര്വ
    വിത്ത്പാകിയ
    സത്ത്
  ✿✿✿✿✿✿✿
 

  ✿✿✿✿✿✿✿
   മദ്യം സർവ്വ
    തിൻമകളൂടേയും
    താക്കോലാകുന്നു
മുത്ത്നബി ﷺ
  ✿✿✿✿✿✿✿
   

   ✿✿✿✿✿✿✿

    മുത്ത്നബി ﷺ
    ➖➖➖➖
    മതമൈത്രി ഗന്ധം
     പരത്തിയ
     മലർമുല്ല

   ✿✿✿✿✿✿✿
    നബിദിനാഘോഷ
     വിരോധികൾ
     ഇബ് ലീസിൻറെ
       ശിങ്കിടികൾ
    ✿✿✿✿✿✿✿
       
🌷🌷🌷🌷🌷🌷🌷
പ്രസംഗം-8

الحمد لله وحده والصلوة والسلام على من لا نبي بعده وعلى آله وصحبه ابدا اما بعدقال الله عزوجل

نُصِيبُ بِرَحْمَتِنَا مَنْ نَشَاءُ وَلا نُضِيعُ أَجْرَ الْمُحْسِنِينَ

وقال صلى الله عليه وسلم
خير الناس أنفعهم للناس
ഏറ്റവും  സ്നേഹാദരവുകൾ....

സേവനത്തിന്റെ മതം
എന്ന  സുപ്രധാന സമകാലീക സബ്ജക്റ്റിനെ സംബന്ധിച്ച് സ്വൽപ്പം സംസാരിച്ച് ഞാൻ വിരമിക്കാം..
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീീീന്‍ 

വിഷയത്തിലേക്ക് കടക്കും മുമ്പ് ഈ യടുത്ത് വേർപ്പെട്ട ഒരു സേവനസുന്ദരസുമത്തെ മറക്കാൻ കഴിയില്ല..മറ്റാരുമല്ല  ഇസ്രായീലീധ്വംസകരുടെ തോക്കിനിരയായ ശഹീദ റസാൻ അൽ നജ്ജാർ എന്ന ധീരസേവന വനിതയെ
ഇസ്രായീൽ നരനായാട്ടീൽ പരിക്ക് പറ്റിയ മനുഷ്യജൻമങ്ങൾക്ക് ഒട്ടേറെക്കാലം സേവനശുഷ്രൂഷ ചെയ്ത ആ പുഷ്പം ഈയടുത്താണ്  പൊഴിഞ്ഞത്..ആ മഹതിക്ക് മന്നാൻ മഗ്ഫിറത്ത് നൽകട്ടെ എന്ന പ്രാർത്ഥനയോടെ വിഷയത്തിലേക്ക് പ്രവേശിക്കുന്നു..

മനുഷ്യൻ ഒരു സോഷ്യൽജീവിയാണ്..
ഇക്കാരണത്താൽ സമൂഹത്തിന് സദാസേവനനിരതരാവാൻ സുബ്ഹാനും സത്യനബിയും ഒട്ടനേകം വാക്യങ്ങളിൽ നമ്മെ ഉദ്ബോധിച്ചിട്ടുണ്ട്...
ആദം നബിയെ സൃഷ്ടിക്കുമ്പോൾ അല്ലാഹു അടിവരയിട്ടത് اني جاعل في الارض خليفةഎന്നാണ് 
അഥവാ ഭൂമിയിൽ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുന്നു എന്ന്
ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുമ്പോൾ സേവനമനസ്കത സുപ്രധാനമാണല്ലോ
അത് കൊണ്ട് തന്നെയാണ് രണ്ട് ലക്ഷത്തി 24000 പ്രവാചകർ അതത് കാലത്തെ സമൂഹത്തിന് സേവനം ചെയ്ത് നമുക്ക് വഴികാട്ടിയത്.. 
അല്ലാഹു പറയുന്നു..
: إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ
സേവനനഗുണകാംക്ഷികളോടാണെന്റെ കാരുണ്യസാമീപ്യമെന്നാണ് ഈ സൂക്തസാരം

തിരുഹദീസിലേക്ക് വരുമ്പോഴും സമാനമായ വാക്യങ്ങൾ തന്നെ കാണാം
 മുത്ത്നബി പറയുന്നു
 ومن كان في حاجة أخيه كان الله في حاجته، ومن فرج عن مسلم كربة فرج الله عنه كربة من كربات يوم القيامة،
ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റിയാൽ അല്ലാഹു അവന്റെ ആവശ്യങ്ങളും നിറവേറ്റുന്നതാണ്
വല്ലവനും ഒരു മുസ് ലിമിന്റെ വേദനയകറ്റിയാൽ അന്ത്യാനാൾവേദനകളിൽ റബ്ബവന്ന് സംരക്ഷണമേകുന്നതാണ്..

ഇത്രമാത്രം സേവനാനിവാര്യത സമർത്ഥിച്ച മറ്റൊരു മതമുണ്ടോ??!! ഇല്ലേയില്ല

മുസ്ലിമിന് മാത്രമല്ല സർവ്വ മനുഷ്യ സേവനത്തിനും  ഗുണങ്ങളെണ്ണിയ മതമാണ് ഇസ്ലാം 
ഭൂമിയിലുളള സർവ്വർക്കും നിങ്ങൾകരുണാനിരതരായി സേവനം ചെയ്യുക എങ്കിൽ ആകാശാധിപൻ നിങ്ങൾക്കും കരുണ ചെയ്യുമെന്ന തിരുമൊഴിമുത്ത് ഇതിനൊരാധാരമാണ്
മാത്രമല്ല മറ്റൊരു ഹദീസിലൂടെ അവിടുന്ന് പറയുന്നു
خير الناس أنفعهم للناس
ജനോപകാരിയാണ് ഏറ്റവും ശ്രേഷ്ഠസൃഷ്ടി
 أحب الناس إلى الله تعالى أنفعهم للناس
അല്ലാഹുവിനേറ്റവുമിഷ്ടൻ ജനോപകാരിയാണെന്നാണ്
മറ്റൊരു തിരുവചനം


ഒരു മതാചാര്യരും പറയാത്ത വിധം സേവനവചനങ്ങൾ മൊഴിഞ്ഞവരാണ് മുഹമ്മദ് നബിയെന്ന് മേൽവാക്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ തെല്ലും പ്രയാസമില്ല..


 പരശ്ശതം പ്രവാചകരും തങ്ങളുടെ ഉമ്മത്തിന് പരാതികളിലും പരിഭവങ്ങളിലും പരിഹാരം നൽകിയവരാണ്
മൂസാനബിയുടെ സമുദായം വെളളത്തിനഭ്യർത്ഥിച്ചപ്പോഴും ഈസാനബിയുടെ ഉമ്മത്ത് രോഗശിഫക്കഭ്യർത്ഥിച്ചപ്പോഴും അൽഭുതങ്ങൾകാട്ടി അവരെ സേവിച്ചതായി ഖുർആൻ പ്രതിപാദിച്ചത് ചിലത് മാത്രം 

തിരുനബിയോളം വരുന്ന സേവനമനസ്കൻ മറ്റാരുമില്ല..
ജാതിയും മതവും വേഷവും ഭാഷയും നോക്കിയായിരുന്നില്ല ആ സേവന,സാന്ത്വനപ്പ്രവർത്തനങ്ങൾ
തെരുവിൽ ചുമട് താങ്ങാനാവാതെ വ്യസനിച്ച് നിന്ന വൃദ്ധയുടെ ചുമട് വാങ്ങി ചുമലിലേറ്റി വീട്ടിലെത്തിച്ച ചരിത്രം ഇവയിലൊന്ന് മാത്രം
തീർന്നില്ല 
അബൂജഹ് ലെന്ന ധിക്കാരി  കടംകൊടുത്ത പണം തിരികെനൽകാതെ ഒരു വ്യക്തിയെ ക്രൂശിക്കുന്നു എന്ന വാർത്ത മുത്ത്നബിയിലെത്തി..സമയംകളയാതെ കടംകൊടുത്തവനേയും കൂട്ടി സുധീരം അബൂജ ഹ് ലിന്റെ അടുത്ത് ചെന്ന് പണംതിരികെ നൽകിപ്പിച്ച ലോകം കണ്ട ഏറ്റവും മികച്ച ജനസേവനകൻ അതായിരുന്നു മുത്ത്നബി 
ഇന്നത്തെ ചില MLA മാർക്കും MP മാർക്കും ഇതിൽ പഠിക്കാൻ പലപാഠങ്ങളുമുണ്ട്.

  
അവിടുന്ന് വെട്ടിയവെട്ടറൂട്ടിലൂടെ തന്നെയാണ് സ്വഹാബത്തും ഔലിയാക്കളും സഞ്ചരിച്ചത്
രണ്ടാം ഖലീഫ ഉമർ തങ്ങളുടെ പാതിരാസഞ്ചാരവും ജനസേവനവും അതിനൊരുദാഹാരണം മാത്രം 

മുഅ്തത് യുദ്ധത്തിൽ വെട്ടേറ്റ് മരണം കാത്ത് കിടക്കുന്ന പടനായകൻ ജഅ്ഫറുബ്നു അബൂത്വാലിബടക്കമുളള സ്വഹാബത്തിലേക്ക് വെളളപ്പാത്രം നീട്ടിയപ്പോൾ ഞങ്ങൾക്ക് വേണ്ട അടുത്തുളളവരിലേക്ക് നൽകൂ എന്ന് പറഞ്ഞ സഹോദരസേവനനിരതയുടെ സുമോഹനശിഷ്യസംഘത്തേയാണ് മുത്ത്നബി വാർത്തെടുത്തത്


ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ധാർമ്മിക സംഘശക്തിയായ SYS ഉം 
ജാതി,മത ഭേദമന്യേ സർവ്വരിലും സേവന,സാന്ത്വന പദ്ധതികളുമായി മുൻപന്തിയിലുണ്ട്‌..
മെഡിക്കൽ കോളേജുകളിൽ സ്തുത്യർഹ സേവനം കാഴ്ചവെക്കുന്ന സഹായി സംഘത്തെ കൂടാതെ 
നൂറുക്കണക്കിന് ദാറുൽഖൈർ സ്വപ്നഭവനങ്ങളും കുഴൽക്കിണറുകളും  ഇതരധനസഹായങ്ങളും സേവനങ്ങളുമായി സുന്നീ യുവജന സംഘം കുതിക്കുമ്പോൾ നാം ഉദ്യമങ്ങൾക്ക് ശക്തിപകരേണ്ടതുണ്ട്..
ആ സേവനപ്പ്രവർത്തനങ്ങൾക്കും 
തന്റെ മേൽനോട്ടത്തിലുളള സമുന്നതകലാലയമായ മഹിത മർകസിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടക്കുന്ന സേവന,സാന്ത്വനപ്പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന സുൽത്വാനുൽ ഉലമയുടെ ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം.

മാതാപിതാക്കളോടുളള സേവനത്തിലേക്ക് വരുമ്പോൾ വ്യക്തമായ കാഴ്ചപ്പാടുണ്ട്  വിശുദ്ധ ഇസ്ലാമിൽ.
മുത്ത്നബി മിമ്പറിലിരിക്കെ ജിബ് രീൽ അലൈഹിസ്സലാം ഒട്ടനേകം ദുആ ചെയ്യുകയും തിരുനബി ആമീീീന്‍ പറയുകയും സംഭവം നമുക്കറിയാം ആ ദുആയിലൊന്ന് ഇങ്ങനെയായിരുന്നു
വല്ലവന്റേയും അടുക്കൽ വൃദ്ധമാതാപിതാപിതാക്കളുണ്ടാവുകയും അവർക്ക് വേണ്ട വിധം സേവനം ചെയ്യാതിരിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ ശാപമവനിലുണ്ടാവട്ടെ
ദുആ ചെയ്തത് മാലാഖമാരുടെ നേതാവും ആമീീീന്‍ പറഞ്ഞത് സൃഷ്ടികളിൽ അത്യുത്തമനബിയും ആണെന്ന് വരുമ്പോൾ
ഈയൊരു ഹദീസ് മാത്രം മതി മാതാപിതാക്കളോടുളള സേവനത്തിന്റെ ഇംപോർട്ടന്ററിയാൻ..

ഉവൈസുൽ ഖറനി തങ്ങളുടെ സുപ്രസിദ്ധ  മാതൃസേവനചരിത്രവും ഈയൊരു ഹദീസിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെയാണ് 
തിരുനബി ദർശനം പോലും മാതൃസേവനത്തിനായി വേണ്ടെന്ന് വെച്ച മഹാന്റെ മാതൃക എത്ര മഹത്തരം..!!
ആ നടപടിക്ക് മുത്ത്നബിയുടെ സപ്പോർട്ട് കൂടി ഉളളപ്പോൾ മാതൃസേവനാനിവാര്യതക്ക് ഇനി മറ്റൊന്നും വേണ്ട

മാനുഷ്യന് മാത്രമല്ല സഹജീവികൾക്കും സേവനം ചെയ്യാൻ പരിശുദ്ധദീൻ ആജ്ഞാപിക്കുന്നുണ്ട്

എത്രത്തോളമെന്നാൽ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകേണ്ട നായക്ക് പോലും കിണറ്റിലിറങ്ങി വെളളം കോരിക്കുടിപ്പിച്ച് സേവനം ചെയ്ത പെണ്ണിന് 
പടച്ചവൻ മഗ്ഫിറത്ത് നൽകി സ്വർഗമേകിയ സംഭവം മുത്ത്നബിയുടെ മൊഴിമുത്തിൽ കാണാം

ഈയൊരു സന്ദേശമുൾക്കൊണ്ടാണ് സുൽത്വാനുൽ ആരിഫീനും ആശിഖീനുമായി ചരിത്രത്താളുകളിൽ ചിരപ്രതിഷ്ഠി നേടിയ ശൈഖ് രിഫാഈ വഴിയോരത്ത് വ്രണം പറ്റി ആരാരും തിരിഞ്ഞ് നോക്കാത്ത ചാവാലിപ്പട്ടിക്ക് മുറിവ് മാറും വരെ സേവനംചെയ്ത് നമുക്ക് മാർഗദർശനം പകർന്നത്

ചുരിക്കത്തിൽ  സേവനത്തിന്റെ മതം അത് പരിശുദ്ധ ഇസ്ലാമാണ്..ഏറ്റവും  മികച്ച
സേവനനായർ അമ്പിയാക്കളും ഔലിയാക്കളും പണ്ഡിതരുമാണ് അവരുടെ മഹനീയമാർഗം അനുദാവനം ചെയ്ത് സേവനസാന്ത്വന ജീവിതം നയിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീീീന്‍ എന്ന പ്രാർത്ഥനയോടെ സംസാരത്തിന് വിട അസ്സലാമുഅലൈക്കും 

🌷🌷🌷🌷🌷🌷🌷🌷🌷🌷
പ്രസംഗം-9
നല്ല കൂട്ടുകാരൻ
✍🏻VMH വണ്ടൂർ
Www.Jannathulminna.Tk
നല്ലകൂട്ടുകെട്ടിന് ഒട്ടനേകം പോരിശപറഞ്ഞ മതമാണ് വിശുദ്ധഇസ്ലാം..
പടച്ചവന്റെ പൊരുത്തത്തിൽ പരസ്പരം പ്രേമിച്ചവർക്ക് അർശിന്റെ തണലുണ്ടെന്ന് മൊഴിഞ്ഞ തിരുനബിയുടെ മൊഴിമുത്ത് വിളിച്ചോതുന്ന ആശയമതാണ്.
അന്ത്യനാളിൽ മിത്രങ്ങളെല്ലാം ശത്രുക്കളാകും,അല്ലാഹുവിനെ സൂക്ഷിച്ച്ജീവിച്ച മിത്രങ്ങളൊഴികെ എന്ന ഖുർആനീകവചനം സുകൃത കൂട്ടുകെട്ടിന്റെ മഹത്വത്തിന്  മാറ്റ്കൂട്ടുന്നു.
തീർന്നില്ല 
നല്ല കൂട്ടുകാരന്റെ ഉദാഹരണം കസ്‌തൂരി വില്‌പനക്കാരനെപ്പോലെയും ചീത്ത കൂട്ടുകാരന്റെ ഉദാഹരണം ഉലയില്‍ ഊതുന്ന തട്ടാനെപ്പോലെയുമാകുന്നു എന്ന പ്രവാചകവചനം നമ്മെ സ്വാധീനിക്കേണ്ടതുണ്ട്.
 കസ്‌തൂരി വില്‌പനക്കാരനില്‍ നിന്ന്‌ മൂന്നിലൊരു സൗഭാഗ്യം അയാളുടെ സാന്നിധ്യത്തിലെത്തുന്നവര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയും. ഒന്നുകില്‍ അയാള്‍ അല്‌പം സുഗന്ധം നമുക്ക്‌ പുരട്ടിത്തരും. അല്ലെങ്കില്‍ നമുക്കാവശ്യമുള്ള സുഗന്ധം അയാളില്‍ നിന്ന്‌ വില കൊടുത്ത്‌ വാങ്ങാം. അതുമല്ലെങ്കില്‍ ഒരു സുഗന്ധമാസ്വദിച്ച്‌ അയാളുടെ അടുത്തുകൂടെ കടന്നുപോകാം. എന്നാല്‍ ഉലയില്‍ ഊതുന്ന തട്ടാനാകട്ടെ, അയാളുടെ അടുത്തുനിന്നാൽ ഒരു തീപ്പൊരി പാറി വന്ന്‌ നമ്മുടെ വസ്‌ത്രം കത്തിപ്പോയെന്നു വരെ വരാം. അല്ലെങ്കില്‍ പുകയും വെണ്ണീറും ശ്വസിച്ച്‌ അയാളുടെ അടുത്തുകൂടെ ദുര്‍ഗന്ധം ഏറ്റുവാങ്ങി കടന്നുപോവാനായിരിക്കും നമ്മുടെ വിധി


Www.Jannathulminna.Tk
സാമൂഹ്യ ജീവിതത്തിലെ സഹവാസങ്ങൾ  നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായും ദുഷ്‌കരമായും സ്വാധീനിക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തുന്ന നബിവചനമാണിത്‌. ആദര്‍ശബോധത്തോടെ ജീവിക്കാന്‍ ബാധ്യതയുള്ള സത്യവിശ്വാസികള്‍ക്ക്‌ ഈ നബിവചനം ഒട്ടേറെ ദിശാസൂചനകള്‍ നല്‌കുന്നുണ്ട്‌.

അതിലൊന്ന്  സാമൂഹ്യ ജീവിയായ മനുഷ്യന്‌ സുഹൃദ്ബന്ധങ്ങളില്‍ നിന്ന്‌ വേറിട്ട്‌ ഒരു ജീവിതം സാധ്യമല്ല.
എന്ന സുമോഹനസന്ദേശമാണ്

അതോടൊപ്പം മനുഷ്യര്‍ അവരുടെ സ്വഭാവ നിലവാരത്തില്‍ വ്യത്യസ്‌ത തരക്കാരാണ്‌. അതിനാല്‍ ആളുകളുമായി സഹവസിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും വേണം എന്ന സുന്ദരമായ മെസ്സേജും ഈ മൊഴിമുത്തിലുണ്ട്.

നല്ല മനുഷ്യരുമായി  കൂട്ടുകൂടുന്നവർക്ക്  ഗുണപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നും ഈ ഹദീസ് നമ്മെ തൊട്ടുണർത്തുന്നു.

കൂടാതെ ചീത്ത സ്വഭാവവും സാംസ്‌കാരിക ജീര്‍ണതയും മുഖമുദ്രയാക്കിയവരെ കൂട്ടുകാരാക്കിയാല്‍ അവരുടെ സ്വഭാവവൈകല്യം അറിയാതെയാണെങ്കിലും നമ്മിലേക്ക് കടന്ന്കൂടുകയും ചെയ്യുമെന്ന്  ഈ പ്രവാചകവചനം അടിവരയിടുന്നു..

സത്യവിശ്വാസികള്‍ സജ്ജന സഹവാസത്തിനാണ്‌ ശ്രമിക്കേണ്ടത്‌. തന്നെക്കാള്‍ സല്‍ക്കര്‍മനിരതമായ ജീവിതവും സ്വഭാവഗുണവും നിലനിര്‍ത്തുന്നവരുമായി സഹവസിക്കാന്‍ ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിപ്പോരുന്ന നന്മയുടെ ഗ്രാഫ്‌ ഒന്നുകൂടി ഉയരാന്‍ അത്‌ സഹായകമാകും എന്ന മെസ്സേജും ഈ പുണ്യമൊഴിയിൽ നിന്ന് വായിച്ചെടുക്കാനാവും

ദുസ്സ്വഭാവികളുമായാണ്‌ നമ്മുടെ സഹവാസമെങ്കില്‍ നമ്മെ ആളുകള്‍ വിലയിരുത്തുക ദുസ്സ്വഭാവികളായ നമ്മുടെ കൂട്ടുകാരുടെ നിലവാരത്തിലായിരിക്കും. അത്‌ നാം നിലനിര്‍ത്തിപ്പോന്ന ധാര്‍മികമായ ഇമേജ്‌ തകര്‍ക്കാനാണ്‌ കാരണമാവുക,എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്.

Www.Jannathulminna.Tk
സന്തോഷങ്ങളിൽ മാത്രം കൂടെ നിൽക്കുകയും സന്താപങ്ങളിൽ മാറിനിൽക്കുകയും ചെയ്യുന്നവനല്ല മറിച്ച് രണ്ട് സന്ദർഭങ്ങളിലും  കൂടെക്കൂടുന്നവനാണ് യഥാർത്ഥസുഹൃത്ത്..

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി അന്വർത്ഥമാക്കും വിധം തന്റെ കൂട്ടുകാരന്റെ കുറവുകൾ നികത്തി  ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുവാനും കഴിവുകളെ കണ്ടെത്തി പ്രോൽസാഹനമേകുവാനും ഒരു യഥാർത്ഥ കൂട്ടുകാരനേ കഴിയൂ...

തന്റെ ശരീരത്തേക്കാൾ കൂട്ടുകാരന് പരിഗണനനൽകുകയും അകന്നാലും ബന്ധം  ബന്ധനമാക്കാത്തവനും നല്ലകൂട്ടുകാരൻ മാത്രമാണ് 

ഇത്തരം മനോഹരമായ കൂട്ടുകെട്ടിന്റെ മകുടോദാഹരണമാണ് മുത്ത്നബിയും സ്വിദ്ധീഖ് തങ്ങളും..
ഒരുനിമിഷം പോലും
പിരിഞ്ഞിരിക്കാൻ ആവതില്ലാത്ത വിധം സുദൃഢമായിരുന്നു ആ ബന്ധം.
ഹിജ് റ മദ്ധ്യേ  വിഷജീവികളുടെ വാസസ്ഥലമായിരുന്ന 
സൗർഗുഹക്കകം എല്ലാ പൊത്തുകളും അടച്ച് അപകടസാധ്യതയെ വകഞ്ഞ്മാറ്റിയ ശേഷമായിരുന്നു സ്വിദ്ധീഖ് തങ്ങൾ തിരുനബിയെ അകത്തേക്ക് പ്രവേശിപ്പിച്ചത്..
ഇത്ര മികച്ച കൂട്ടുകെട്ടിന്റെ ഉദാഹരം മറ്റേതുണ്ട്.

നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക്‌ വഴുതിവീഴുകയും ചെയ്യും. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന്‌ അവന്റെ കൂട്ടുകെട്ട്‌ ആരുമായിട്ടാണ്‌ എന്നറിയുകയാണ്‌. 
ഇതിനെ അടിവരയിട്ട് തിരുനബി ഒരിക്കൽ പറയുകയുണ്ടായി
"ഒരു വ്യക്തിയെ  വിലയിരുത്തേണ്ടത്  അവന്റെ കൂട്ടുകാരന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്‌. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ്‌ കൂട്ടുകാരനാക്കുന്നതെന്ന്‌ സ്വയം പരിശോധിക്കട്ടെ.''

എന്തൊരു സുന്ദരസന്ദേശമാണിത്...

Www.Jannathulminna.Tk
പക്ഷെ ഖേദകരമെന്ന് പറയട്ടെ 
ഈ പ്രവാചകാധ്യാപനത്തെ,കാറ്റിൽപറത്തി
ആധുനീക കൗമാരങ്ങളും,യുവതയും ചീത്തകൂട്ടുകാരെ തെരഞ്ഞെടുത്ത് അരുതായ്മകളുടെ ആഴിയിൽ അധഃപതിച്ച അതിദാരുണ കാഴ്ചയാണെങ്ങും നമുക്ക് കാണാനാവുന്നത്..

എന്നെപ്പോലുളള കൊച്ചുകൂട്ടുകാർ വരെ ഇന്ന് കളളും,പെണ്ണും കൊളളയും,കൊലയും,കഞ്ചാവും നിത്യ ഹോബിയാക്കുന്നവരാണ്
ഇതിന് പ്രധാനഹേതു ചീത്തകൂട്ടുകെട്ട് മാത്രമാണെന്നതിൽ ഒട്ടും സന്ദേഹമില്ല.. ഈ അവസ്ഥയിൽ നിന്ന് സുരക്ഷ നേടാനും മുത്ത്നബി മൊഴിഞ്ഞ ധാർമ്മാധിഷ്ഠിത ചങ്ങാത്തത്തിന് അടിത്തറപാകാനും ഏറ്റവും നല്ല പോംവഴി കേരളത്തിലെ ഏറ്റവും വലിയ ധാർമ്‌മികവിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ലും കീഴ്ഘടക ബാലസംഘമായ SBS ലും മെമ്പർഷിപ്പെടുക്കുക  എന്നുളളതാണ്

ഈ കൂട്ടായ്മയിൽ അംഗത്വമെടുക്കുന്നതിലൂടെ ദുഷിച്ചകൂട്ടുകെട്ട് വഴി വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും സംഭവിക്കുന്ന അപചയങ്ങളേയും അരുതായ്മകളേയും തുടച്ച് നീക്കുവാനും ഭാവിയിൽ ഭാസുരമായ ഒരു യുവസമൂഹത്തെ പടുത്തുയർത്താനും കഴിയുമെന്നതിൽ തെല്ലും സംശയമില്ല..

ഈയൊരു സദുപദേശം  ഉൾക്കൊണ്ട് നിങ്ങളുടെ സന്താനങ്ങളെ എന്നോടൊപ്പം സുന്നീബാലസംഘത്തിന്റെ ശ്രേണിയിൽ അണിനിരത്തുമെന്ന് പ്രത്യാശിച്ച് കൊണ്ട് വാക്കുകൾക്ക് വിട..
അസ്സലാമുഅലൈക്കും 
🌷🌹🌷🌹🌷🌹🌷🌹🌷

മുത്ത്നബിയുടെ 100 മൊഴിമുത്തുകൾ PDF ഡൗൺലോഡ് ചെയ്യാൻ ലിങ്കിിൽ ക്ലിക്ക്  ചെയ്യൂ..

https://drive.google.com/file/d/1fuFYqyC_Xl8m7mQUJb907BRhcxWHdC7N/view?usp=drivesdk

.

Post a Comment

1 Comments