അനുഭവങ്ങൾ(നബിദിനം,ബുഖാരിഹാൾ&പെരുന്നാൾ)

വായിച്ച് നോക്കൂ..ഇത് ഒരുപക്ഷെ നിങ്ങളുടെ അനുഭവവുമായേക്കാം --

-------- നറുസ്മൃതികളിലെ നബിദിനാഘോഷങ്ങൾ --------------- `

`കാഫ്മലകണ്ട പൂങ്കാറ്റേ..കാരക്കനീ കൊണ്ടു വന്നാട്ടെ..'' കുഞ്ഞാപ്പ ഉസ്താദ് തൻറേതായ ശൈലിയിൽ നീട്ടിപ്പാടീട്ട് പറഞ്ഞുഃ ``ഇത് അനക്ക്..ബേഗം പഠിച്ചണംട്ടോ..'' അയിക്കോട്ടെ.. സന്തോഷത്തിൽ ഞാനത് കയ്യിൽ വെച്ചു..പിന്നാലെ ഓരോ കുട്ടികളെയും അടുത്ത് വിളിച്ച് പാട്ടുകളും കൊച്ചു പ്രസംഗങ്ങളും നൽകിക്കൊണ്ടിരിക്കുകയാണ് ഉസ്താദ്..അതിലൊന്നും ശ്രദ്ധയിടാതെ ആദ്യമായി പാട്ട് എനിക്ക് കിട്ടിയ ഹുങ്കിൽ പതിഞ്ഞസ്വരത്തിൽ ഞാൻ പാട്ട്പഠനത്തിൽ മുഴുകുകയാണ് . ഒന്നാം ക്ലാസ്സിലെ ഈ അനുഭവമാണ് എൻറെ നബിദിനോർമകളിലെ ആദ്യ താളുകൾ.. കുഞ്ഞാപ്പ ഉസ്താദ് അങ്ങനെയാണ് മുഹറം പിറന്നാൽ തന്നെ മീലാദാഘോഷത്തെ വരവേൽക്കാൻ മറ്റു ഉസ്താദുമാരേക്കാൾ തിടുക്കത്തിലൊരുങ്ങും... അതിനാലെ ഒരു പ്രത്യേകസ് നേഹം കുഞ്ഞാപ്പ ഉസ്താദിനോട് കുട്ടികളായ ഞങ്ങൾക്കുണ്ടായിരുന്നു.. കാരണം..ബലിപെരുന്നാൾ കഴിഞ്ഞാൽ പിന്നെ കണ്ണിലെണ്ണയോഴിച്ച് പ്രതീക്ഷയോടെ,ആശയോടെ കാത്തിരിക്കുന്നത് നബിദിനത്തിനെയാണ്.. പുത്തനുടുപ്പും,പലഹാരമധുരവും,പാട്ടി ന്റെ  ഈണവും നിറഞ്ഞ ആ സുന്ദരദിനത്തിനെ കാത്തിരിക്കാതെ വെയ്യല്ലോ, രണ്ടാം ക്ലാസിലും കുഞ്ഞാപ്പ ഉസ്താദ് തന്നെയാണ് പാട്ട് സെലക്ട് ചെയ്ത് തന്നത്..എൻറെ പാട്ടിനോടുളള ഭ്രമത്തെ അറിഞ്ഞു കൊണ്ടോ എന്തോ അറിയില്ല ഇതര ഇനങ്ങൾ എനിക്ക് സെലക്ട് ചെയ്യപ്പെട്ടില്ല.. ഹമീദുസ്താദിൻറെ മൂന്നാം ക്ലാസിലെത്തിയപ്പോഴാണ് പാട്ടിൻറെ പകിട്ടറിഞ്ഞത്.കാരണം ഹമീദുസ്താദിന് നല്ല സ്വരരാഗതാളമുണ്ടായിരുന്നു..അതിനാൽ എല്ലാ ക്ലാസുകാർക്കും ഹമീദുസ്താദിൻറെ പാട്ട് തന്നെ വേണമായിരുന്നു... നാല് മുതൽ ഏഴാം തരം വരെ പൂർത്തിയാക്കുന്നതിനിടക്ക് ഉസ്താദുമാർ മാറിമാറി വന്നെങ്കിലും നബിദിനമടുത്താൽ കുട്ടികളുെട ഓട്ടവും നോട്ടവും ഹമീദുസ്താദിലേക്കായിരുന്നു.. പാട്ടും,പ്രസംഗവും മറ്റു പ്രോഗ്രാംസും കൊടുത്തു കഴിഞ്ഞാൽ പിന്നെ പരിശീലനവേദി ആരംഭിക്കും..ഞായറാഴ്ചകളിലാണ് ഇവ അരങ്ങേറുക(ഇന്നും അങ്ങനെത്തന്നെയാണ്)തെറ്റ് തിരുത്താനും ഭയത്തെ പടികടത്താനും ഇവ ഉപകരിക്കും.. ഈ രം ഗത്ത് എനിക്ക് മറക്കാനാവാത്ത മുഖമാണ് അബ്ദു ഉസ്താദ്(ന.മ).തെറ്റുകൾ തിരുത്തിത്തരാൻ പ്രത്യേമുൻകൈയെടുത്തത് മഹാനായിരുന്നു..വളളിപുളളിയിലെ പോരായ്മകൾ പോലും ചൂണ്ടിക്കാണിക്കും..അത് കൊണ്ട് കുട്ടിപ്പാട്ടുകാർക്കും കുട്ടിപ്പ്രഭാഷകർക്കും മുട്ട് വിറക്കുക പതിവാണ്.. എന്നാൽ സമ്മാനപ്പൊതികൾ മനസ്സിൽ കണ്ടുളള പഠനവും അവതരണവുമാകയാൽ ആഴ്ചകൾകഴിയുമ്പോൾ എല്ലാം റെഡിയാവും.. നബിദിനപ്രോഗ്രാമിൻറെ തലേദിവസമാണ് മദ്രസ അലങ്കരിക്കലും മാലയിടലും അരങ്ങേറുക..ആ രാത്രിയും പെരുന്നാൾ രാത്രിപോലെത്തന്നെ സന്തോഷഭരിതമാണ്..ഒരു വശത്ത് വർണ്ണക്കടലാസുകൾ മാലയാക്കുന്നവർ,വെട്ടിപ്പൂർത്തിയാവും മുന്നേ ഞങ്ങൾ അവയെടുക്കാൻ തിടുക്കം കൂട്ടും,പിന്നെയൊരോട്ടമാണ്..അവ മൈദക്കോപ്പയിൽ മുക്കി മദ്രസാചുമരാകെ തോരണാലങ്കൃതമാക്കാൻ.. മറുവശത്ത് റാലിയിൽ പിടിക്കാനുളള പ്ലക്കാർഡ് നിർമ്മാണം തകൃതിയായി നടക്കുന്നുണ്ടാവും,നാട്ടിലെ പൂർവ്വവിദ്യാർത്ഥി എഴുത്തുകേമൻമാരാണ് അതിലെ മുമ്പർ..അവിടെ ഒന്ന് കണ്ണിടും..തിരിച്ച് പോന്ന് വീണ്ടും മാലയൊട്ടിക്കൽ തുടരും..ഏകദേശം മദ്രസചുമരുംമുറ്റവും  അലങ്കരിക്കാൻ ബാക്കി ഇടമില്ലെന്നുറച്ചാൽ വീട്ടിലേക്ക് തിരിക്കും.. പിന്നെ ഉമ്മയുടെ സാരോപദേശങ്ങൾ വന്ന് തുടങ്ങും,``മോനേ ചോറ് ബെയ്ച്ച് ബേം ഒറങ്ങ്,നാളെ കാലത്ത് നീച്ചണം,ജാഥേല് ചീരണികിട്ടണങ്കില് ..അല്ലാന്നാച്ചാ കിട്ടൂലട്ടോ..'' ആ ചീരണിപ്പേടീല് പെടുന്നനെ ഊണ്കഴിച്ച് ഉറക്കത്തിലേക്ക് വെച്ചടിക്കും..ഒരഞ്ച് മണിക്ക് ഉമ്മവെച്ച ടൈംപീസിൻറെ കനത്തശബ്ദം കാതിൽ പതിക്കും...പതിവിനു വിപരീതമായി അന്ന് പെട്ടെന്നെഴുന്നേൽക്കും..കാരണം ഇന്നത്തെ ദിനം മൂന്നാം പെരുന്നാളാണല്ലോ..കരളിൻറെ കഷ്ണമായ മുത്ത്നബിയുടെ തിരുപ്പിറവിനാൾ.. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ പിന്നെ ചന്ദ്രിക സോപ്പുമായി തൊട്ടടുത്തുളള തോട്ടിലേക്ക് ഒരോട്ടമാണ് , ചന്ദ്രിക സോപ്പിനെ എടുത്ത പറയാൻ കാരണമുണ്ട്..വിശേഷദിനങ്ങളിലെല്ലാം കുളിക്ക് വിശേഷസോപ്പായി ഉപയോഗിക്കാൻ ഉപ്പ വാങ്ങിക്കൽ ചന്ദ്രിക സോപ്പാണ്...ഇന്നും ആ പതിവ് തുടർന്ന് കൊണ്ടിരിക്കുന്നു.എന്നാൽ അതിലെ രഹസ്യത്തെ ഇത്വരെ ചോദ്യം ചെയ്തിട്ടില്ല..

ഉപ്പയുടെ ആ മഹബ്ബത്തിൽ ചന്ദ്രികസോപ്പിൻറ വാസനയെന്തോ ആവോ...!! സ്നാനം കഴിഞ്ഞാൽ പിന്നെ പുത്തനുടുപ്പുമായി കാത്തിരിക്കുന്ന ഉമ്മയുടെ ചാരത്തേക്ക് നീങ്ങും..ഉമ്മതന്നെ പുതുവസ്ത്രം അണിയിക്കും..അതവർക്ക് നിർബന്ധമാണ്.. ഉമ്മമാർ അങ്ങനെയാണല്ലോ!! കട്ടൻ ചായയും ലഘുകടിയും ചെറുമട്ടത്തിൽ കഴിച്ച് മദ്രസയിലേക്കൊരോട്ടമാണ്.. മദ്രസാമുറ്റമപ്പോഴോക്കും നിറഞ്ഞിരിക്കും..കൂട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ... അൽപനേരത്തിനുളളിൽ അനൗൺസ് വണ്ടി പറന്നെത്തും..അതോടെ സ്വദറുസ്താദ് ഞങ്ങളെ വരിവരിയായ് നിർത്തും..ഒപ്പം കൈയിൽ വർണ്ണക്കൊടിയും വച്ച് തരും..പ്ലക്കാർഡിന് പിടിവലികൂട്ടാനുമുണ്ടാവും ചിലർ,എന്നാൽ സ്വദറുസ്താദിൻറെ വിധിഅന്തിമം. .കിട്ടിയവരുടെ മുഖത്ത് ആയിരം സന്തോഷത്താമര വരിയും..ബാനർ പിടിക്കാൻ യോഗ്യതകിട്ടുന്നവർക്കാണ് കൂടുതൽ ഹുങ്ക്... ഒരുതവണ സ്വദറുസ്താദായ അസീസുസ്താദ് എനിക്കും തന്നു അഹങ്കരിക്കാനൊരവസരം.. നാട്ടുകാര്യങ്ങളിലെ സജീവസാന്നിധ്യമായ മാനുഉസ്താദിൻറെ ``അൽഫാതിഹ''യോടെ മീലാദ് റാലിക്ക് ഔദ്യോഗിക തുടക്കമാവും..സ്വദറുസ്താദിൻറെ പ്രാർത്ഥനക്ക് ശേഷം ഒരു സ്റ്റെപ്പ് ദഫ്കളിയുണ്ടാവും..അത് അഞ്ചാം ക്ലാസ്സ് വരെ കണ്ടാസ്വദിക്കാനായിരുന്നു എൻറെ വിധി.. എന്നാൽ അഞ്ചാം ക്ലാസ്സ് മുതൽ എന്നിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞ ദഫുസ്താദ് എന്നെ പാട്ടുകാരിലൊരാളായി നിയമിച്ചു..അങ്ങനെ മദ്രസാവിദ്യാർത്ഥിയായി മൂന്ന് വർഷവും ശേഷം പൂർവ്വവിദ്യാർത്ഥിയായി മൂന്ന് വർഷവും പാട്ട്കാരനായി വിലസാൻ വിനീതന് ഭാഗ്യമുണ്ടായി.. റാലിയിലേക്ക് തന്നെ തിരിച്ച് വരാം.. ദഫ് കഴിഞ്ഞാൽ പിന്നെ അണിയണിയായി റാലി നീങ്ങും..മദ്ഹിൻറെ ശീലുകൾക്കൊപ്പം അടിവെച്ചടിവെച്ചങ്ങനെ..ഹാ..എന്തു മനോഹരമാണാ കാഴ്ച..!! എല്ലാ വർഷവും ആദ്യത്തെ സ്വീകരണം അത് കോയാക്കാൻറെ പ്രസിദ്ധമായ പീട്യക്ക് മുമ്പിലായിരിക്കും..അത് കൊണ്ട് തന്നെ അധികം വൈകാതെ ``ചീരണിക്കോയാക്ക' എന്ന പേരിൽ അദ്ധേഹം അറിയപ്പെട്ടു..ഇന്നും അങ്ങനെത്തന്നെ.. പീട്യയിലെ നാലഞ്ച് വാഴക്കുലകൾ റോട്ടിൽ നിരത്തിവെച്ച് ഒന്ന് വീതം പഴങ്ങൾ കുട്ടികളെ കയ്യിൽ വെച്ച്തരുംഎല്ലാം സ്വന്തം തന്നെ ചെയ്യൽ കോയാക്കാക്ക് നിർബന്ധമാണ്.. പിന്നെ നൂറുക്കണക്കിന് സ്വീകരണക്കൊയ്ത്ത് തന്നെ ഉണ്ടാവും.. കയ്യിൽ കരുതിയ ചീരണിയുറ നിറഞ്ഞാൽ മറ്റൊന്ന് സംഘടിപ്പിച്ച് യാത്ര തുടരും.. തിരിച്ചെത്തുമ്പോൾ ചീരിണിസഞ്ചികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കും..അതിൽ എല്ലാ ഐറ്റംസുമുണ്ടാവും.. ലഡു,ജിലേബി,ബിസ്കേറ്റ്,പലവിധമിഠായികൾ..ect.. പലഹാരം വേയ്സ്റ്റാക്കുന്നുണ്ട് എന്ന വിമർശകരുടെ ആരോപണങ്ങളിൽ കഴമ്പില്ല..എല്ലാം ഉസ്താദുമാരുടെ മേൽനോട്ടത്തിലാകായാൽ അത്തരം അനുഭവങ്ങൾക്ക് മീലാദാഘോഷറാലി വേദിയാവാറില്ല.. എടുത്തുപറയേണ്ട മറ്റൊരു സ്വീകരണം നാട്ടുകാരായ ആശാരിമാരുടേതാണ്..ചെറു ബിസ്കേറ്റാണെങ്കിലും മതസൗഹാർദ്ധത്തിലൂട്ടിയ ആസ്വീകരണം പായസത്തേക്കാൾ മധുരമാണ്.. അവിടെ ഒരു സ്റ്റെപ്പ് ദഫ്കളി നിർബന്ധമാണ്.. മഹല്ല് അതിർത്തി ഭേദിച്ചും ഘോഷയാത്ര മുന്നേറും...അതിന് കാരണങ്ങൾ നിരവധിയാണ്..ഒന്ന് വണ്ടൂരിൻറെ വിളക്കായിരുന്ന താജുൽ ഉലമ സ്വദഖതുല്ലാഹ് ഉസ്താദിൻറെ അരുമശിഷ്യനും സൂഫിയുമായിരുന്ന മാനു മുസ്ലിയാർ അന്ത്യവിശ്രമം കൊളളുന്നത് ഞങ്ങളെ അയൽനാടായ എടപ്പുലത്താണ്..

മഹാനെ സിയാറത്ത് ചെയ്യാത്ത ഒരു നബിദിനാഘോഷവും ഓർമ്മയിലില്ല..ഇന്നും അപ്രകാരം തന്നെ.. മറ്റൊന്ന് മഹല്ലിൽ വീടുകൾ കുറവാണ്,അങ്ങാടിയുടെ അഭാവവും.. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ളുഹ്ർ ബാങ്കോടടുക്കും.. ചെറിയ തോതിലുളള വിശ്രമം കഴിഞ്ഞാൽ ളുഹ്ർ ബാങ്ക് വിളിക്കും,പിന്നെ പളളിയിൽ പ്രത്യേകമൗലിദ് പാരായണം അരങ്ങേറും,ശേഷം അന്നദാനവും.. നിസ്കാരശേഷം തിരിച്ച് വന്നാൽ ഉമ്മ കയ്യിലൊരു കുഞ്ഞുകലവും തൂക്കുപാത്രവും തരൂം..അതുമായി മദ്രസാങ്കണത്തിലേക്ക് കുതിക്കും..ചെല്ലുമ്പോൾ ജാതി,മത ബേധമന്യേ നൂറിക്കണക്കിന് പേർ പാത്രങ്ങളുമായി പൊരിവെയിൽ വകവെക്കാതെ വരിവരിയായി കാത്തിരിക്കുന്നുണ്ടാവും..ഞാനൂം അതിലൊരു കണ്ണിയാവും.. നേർച്ചച്ചോറ് കിട്ടണമെങ്കിൽ ചിലപ്പോൾ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരും..എന്നാലും അതിൻറെ സ്വാദ് ഒന്ന് വേറെത്തന്നെയാണ്.. പിന്നെ മഗ് രിബിന് ശേഷമുളള പൊതുപരിപാടിയിലാവും ചിന്തയിൽ മുഴുവൻ,സമ്മാനങ്ങൾ സ്വപ്നം കണ്ട് ചെറിയൊരുച്ചയുറക്കം.. അസർ ബാങ്ക് വിളിച്ചാൽ എഴുന്നേൽക്കും..വീണ്ടും മദ്രസയിലേക്ക്..അവിടെ സ്റ്റേജിൻറെ അവസാന ഘട്ട മിനുക്കുപണി ജോറായി നടക്കുന്നുണ്ടാവും..എല്ലാത്തിനും അണിയറയിലുളളത് പൂർവ്വവിദ്യാർത്ഥികൾ തന്നെ..ഒപ്പം ഇതരസമുദായ സഹോദരരുമുണ്ടാവും..അത് കൂട്ടുകാരോടൊന്നിച്ച് കണ്ടാസ്വദിക്കും.. തിരിച്ച് വീട്ടിൽ വന്ന് അവസാന വട്ട പാട്ടുപഠനത്തിൽ മുഴുകും.. മഗ്രിബ് നിസ്കാരാനന്തരം പ്രോഗ്രാം വേദി സജീവമാവും.. ചെറിയകുട്ടികളാകയാൽ ഉദ്ഘാടന സെഷൻ അതിവേഗം സമാപിക്കും..പിന്നെ കലാപരിപാടികൾക്ക് തുടക്കമാവും.. ``അടുത്തത് ഹബീബ് ഒന്നാം ക്ലാസ്സ്.. ഒരുഗാനം'' അനൗൺസ് മുഴങ്ങി.. ജീവിതത്തിലെ ആദ്യ വേദി..!! തെല്ലുഭയന്നെങ്കിലും ഭംഗിയായി പാടി..സമ്മാനപ്പെരുമഴ തന്നെ വന്നു.. കിട്ടിയ സമ്മാനവുമായി ഉമ്മയും പെങ്ങൻമാരും ഇരിക്കുന്ന ഭാഗത്തേക്ക് കുതിച്ചു..അവരും സന്തോഷത്തിൽ പങ്ക്ചേർന്നു.. ഇങ്ങനെ ഓരോ വർഷത്തിലെ പ്രോഗ്രാംസും സമ്മാനസ്വീകരണവും മങ്ങാതെ മായാതെ മനസ്സിലിരിപ്പുണ്ട്..അത്രത്തോളം ആഹ്ലാദനിർഭരമായിരുന്നു ആ നിമിഷങ്ങൾ,തിരുച്ചുപിടിക്കാൻ കൊതിക്കുന്ന നിമിഷങ്ങൾ.. ഒന്നാം ക്ലാസിലെ ആ ആദ്യാനുഭവം കഴിഞ്ഞാൽ പിന്നെ കൂടുതൽ സന്തോഷിച്ചത് നബിദിനാഘോഷ വേദിയിൽ നിന്ന് ഫസ്റ്റ് ക്ലാസ് SPECIAL സമ്മാനം സ്വീകരിക്കുമ്പോഴായിരുന്നു.. ഒന്ന് തൊട്ട് ഏഴ് വരെ ഈ ഫസ്റ്റ് ക്ലാസ് പ്രൈസ് വിനീതൻ തന്നെ കൈവശപ്പെടുത്തുകയുണ്ടായി.. മനസ്സകം സദാസന്തോഷമേകി മിന്നുന്ന മറ്റൊരനുഭവം കൂടിയുണ്ട്.. ഏഴാം ക്ലാസിലെ നബിദിനാഘോഷവേദിയാണ് രംഗം.. ക്ലാസ്സ് ഫസ്റ്റ് പ്രൈസ് സമ്മാനം എനിക്കാണെന്ന് ക്ലാസുസ്താദ് സൈതലവി ഉസ്താദ് മുമ്പ് അറിയിച്ചത് കാരണം അർഹിച്ച അംഗീകാരം സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ഞാൻ,പെട്ടെന്ന് പേര് വിളിക്കപ്പെട്ടതോ എൻറെ സഹപാഠിയായ വിദ്യാർത്ഥിനിയെ.. പറയപ്പെട്ട ഉസ്താദ് പല്ല് വേദനകാരണം സ്ഥലത്തില്ല,എന്നാൽ ഇത് പളളിയിൽ കിടന്നിരുന്ന അവർ കേട്ടു..ഉടൻ അവശത വകവെക്കാതെ മഹാൻ വന്നു പറഞ്ഞു `` അത് അബദ്ധമാണ്..ഹബീബിനാണ് ഫസ്റ്റ് '' ഉസ്താദിൻറെ ഈ ആവേശത്തിൽ ഞാൻ ആനന്ദാശ്രു പൊഴിച്ചു..അങ്ങന ഉസ്താദാൻറെ ഇടപെടലാൽ കാഷവാർഡും അംഗീകാരവും നഷ്ടപ്പെട്ടില്ല. ഇങ്ങനെ എത്രയെത്ര ഏടുകൾ..!!! കാലമേറെ കഴിഞ്ഞാലും മറക്കില്ല ആ അസുലഭ,അമൂല്യ മദ്രസാപഠനകാല നബിദിനാഘോഷങ്ങൾ.. മദ്രസപഠനം പൂർത്തിയായി പത്ത് വർഷം കഴിഞ്ഞു.. പഠനകാലം പോലെ സുന്ദരമല്ലെങ്കിലും തലേദിവസത്തെ പ്ലക്കാർഡ് എഴുത്തിലും,റാലിയിലെ അനൗൺസിലും കീർത്തന ആലാപനത്തിലും റബ്ബിൻറെ അപാരഅനുഗ്രഹത്താൽ ഇന്നും വിനീതൻ സജീവമായുണ്ട്.. എങ്കിലും ഏഴ് വർഷത്തെ പഠനകാല നബിദിനാഘോഷപ്പകിട്ടിൻറെ നാലയലത്ത് പോലുമതെത്തില്ലെന്ന് തീർച്ച..

Www.jannathulminna.tk 

. ----ശുഭം-----

 VMH വണ്ടൂര്‍ 

👌👍👌👍👌👍👌👍👌

💻💻💻💻💻💻💻💻💻💻💻💻

സുൽത്വാനുൽ ഉലമ;ഇശ്ഖിൻറെ ഉറവ,ഇൽമിൻറെ കലവറ
അനുഭവക്കുറിപ്പ്

നിർമ്മാണം;VMH wandoor

സമയം ആറോടടുക്കു ന്നു..

പകലോൻ മെല്ലെ തലകാട്ടിത്തുടങ്ങിയിരിക്കുന്നു..

പതിനായിരത്തിൽ പരം പണ്ഡിതർക്ക് ഇരിപ്പിടമായ ജ്ഞാനപൂവനം ബുഖാരി ഹാളിലെ ഒരു സീറ്റിൽ ഞാനും ഇരിപ്പുറച്ച് കാത്തിരിക്കുകയാണ് പണ്ഡിതപൗർണമിയുടെ ആഗമനത്തിനായി..മുൻ സീറ്റുകളിൽ വിദ്യാകുതുകികൾ നേരത്തെ സ്ഥാനമുറപ്പിച്ച

ിട്ടുണ്ട്..എല്ലാവരും ശൈഖുനായുടെ അധരങ്ങളിൽ നിന്ന് നിർഗളിക്കുന്ന ജ്ഞാനമുത്തുകൾ വാരാൻ കാത്തിരിക്കുകയാ

ണ്..ആയിരത്തോളം വിദ്യാകുതുകികൾ ഇപ്പോൾ ഹാളിനെ ധന്യമാക്കിയിരിക

്കുന്നു..

പെട്ടെന്ന്... ഹാളിൻറെ

കവാടത്തിൽ ആ ച(ന്ദികവദനം തെളിഞ്ഞു..അതെ ശൈഖുന നടന്നടുക്കുകയാണ്...സർവ്വരും ആദരപൂർവ്വം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ആ പാണ്ഡിത്യത്തെ സുസ്വാഗതം ചെയ്യുന്നു.. .എന്തൊരു ചന്തമാണാ നടത്തം....

പുഞ്ചിരി സദാ ചുണ്ടിൽ ചെഞ്ചായമണിയിക്കുന്നു...

ആരും ആശിച്ച് പോകും ആ സാമീപ്യത്തിന്..

(പത്യേകധാരയിലൂട

െ ഞ്ജാനപീഠം ലക്ഷ്യമാക്കിയുള

്ള ആ പോക്കൊരു കൗതുകക്കാഴ്ച തന്നെ

അങ്ങനെ തൻറെ സിംഹാസനത്തിൽ അവിടുന്ന് അവരോധിക്കപ്പെട്ടു... ഇമാം മാലിക് തങ്ങളെപ്പോലെ മുത്തിൻറെ മൊഴിമുത്ത് പകരാൻ അത്തറ് പൂശി ഒത്ത വസ്(തം ധരിച്ച് ശൈഖുനാ അധരങ്ങൾ ചലിപ്പിച്ച് തുടങ്ങുന്നു...തികച്ചും ഒരു ജ്ഞാനോദ്യാനമായിരിക്കുന്നു ഇശ്ഖിൻ ബഹ്റായിരിക്കുന്നു ബുഖാരി ഹാൾ..!!! സ്വലാത്തിൻറെ (ശുതിതാളമേളം ഹാളിനെ അലങ്കൃതമാക്കുന്നു.. 🌹✅.വിദ്യാമധുരം ആയിരങ്ങളെ നുകർത്തുന്നതിനിടയിൽ അനുരാഗ ബൈത്തുകളിലൂടെ ശൈഖുനാ ഖൽബുകളെ ഹബീബിൽ ലയിപ്പിക്കുന്ന ആ സുന്ദര കാഴ്ച കണ്ടാൽ ഹൃദയം സന്തോഷപുളികിതമാ

കാതിരിക്കന്നതെങ്ങനെ..❗❓

ഇശ്ഖിൻറെ മൂർദ്ദന്യദശയിലെ

ത്തുമ്പോൾ ശൈഖുനാ മാദിഹീങ്ങളെ മാടിവിളിക്കും.. മലയാളഗാനങ്ങളിലേറെ ശൈഖുനാക്ക് (പിയം അറബി&ഉറുദു നഅതുകളാണ്..!!.ക

േരളീയഗായകർക്ക് പുറമെ ഉറുദുവാലകളും നഅതിൻറെ സ്നേഹ ശീലുകൾ കൊണ്ട് വർണാഭമാക്കുമ്പോൾ ശൈഖുനായുടെ മുഖത്ത് ആയിരം താമരവിരിഞ്ഞപോലെ കാണും..✅❤😊

അ(തത്തോളം സന്തോഷഭരിതം❗💚

'തൻറെ മദ്ഹ് പാടിയ കഅബ് തങ്ങൾക്ക് മരതകത്തെയും💎.മു

ത്തുകളെയും വെല്ലുന്ന സ്വന്തം പുതപ്പ് സമ്മാനിച്ച ഹബീബിനെ മനസ്സിൽ കണ്ട് അവർക്ക് മികച്ച ഗിഫ്റ്റ് തന്നെ ശൈഖുനാ കൈമാറുമ്പോൾ അറിയാതെ സ്നേഹക്കണ്ണീർ പൊഴിഞ്ഞിട്ടുണ്ട്✅😭.❗❗ ഈ ഇശ്ഖും ഇൽമും സമന്വയിപ്പിച്ച് ആയിരങ്ങളെ മദീനയിലേക്ക്💚 ചേർക്കുന്ന പണ്ഡിതപൗർണമിയെ കരിവാരിത്തേക്കുന്നവരെ(ത ഹതഭാഗ്യർ😒😞

📣എട്ടുമണിയാവുമ്പോൾ ശൈഖുനാ അറിവിൻറെ കപ്പൽ⛵ നങ്കൂരമിടും...ചിലപ്പോൾ ഇൽമിൻറെയും ഇശ്ഖിൻറെയും വഴികളേറെ താണ്ടി🗻 തീരമടുപ്പിക്കാൻ വൈകലും സാധാരണയാണ്..

💺സിംഹാസനത്തിൽ നിന്നെഴുന്നേൽക്കും മുമ്പ് ഹാളിന് പിൻഭാഗത്ത് നിലയുറപ്പിച്ചിരുന്ന അറിവും ഇശ്ഖും ആസ്വദിച്ചിരുന്ന

😋 സന്ദർശകർ ശൈഖുനായുടെ ചാരത്തെത്തി സാന്ത്വനം തേടും.... അവരെ ആത്മീയമായി തഴുകിത്തലോടി ബുഖാരി ഹാളിനോട് വിടപറയുമ്പോൾ ഒരു സൂര്യാസ്തമയ (പതീതി സംജാതമാവുന്നു...🌚

ഇനി റൂമിലേക്ക്...അവിടെയുമുണ്ട് സാന്ത്വനം തേടി സന്ദർശക വ്യൂഹം..❗❗അവരെയ

ും സമാശ്വസിപ്പിച്ച ശേഷം

ദീനിൻറെ ലോക ദഅവത്തീയാ(തക്ക് ശൈഖുനാ തിരി തെളിയിക്കുന്നു.✈🚁✅

😭നാഥാ..അവിടുത്ത

െ സഞ്ചാരസരണിയിൽ നീ സംരക്ഷണമേകണേ😭

🍃🍃🍃🍃🍃🍃🍃🍃

📣നിങ്ങളുടെ ഓരോ ഷെയറും വിമർശകരുടെ ഹൃദയാന്തരത്തിലേ

ക്കാവട്ടെ✅👍

🎋🎋🎋🎋🎋🎋


💯💯💯💯💯💯💯💯

മധുരസ്മൃതിയിലെ
മോദപെരുന്നാൾ

🌷🌹🌷🌹🌷🌹

✍🏻VMH വണ്ടൂർ

🍏🍓🍏🍓🍏🍓

ഇരുപതാണ്ട് മുന്നേ റേഡിയോന്യൂസ് രസത്തിൽ പെരുന്നാൾ പിറയറിഞ്ഞിരുന്ന  കാലമാണെന്റെ ഓർമ്മയുടെ ഓളങ്ങളിൽ തട്ടിക്കളിക്കുന്ന മധുരമുഹൂർത്ത പെരുന്നാളനുഭവക്കാലം


പെരുന്നാൾ പിറ അറിയാൻഅർധരാത്രിവരെകാത്തിരുന്ന(ചിലപ്പോൾ സുബ്ഹി ആകുമായിരുന്നുവെന്നും പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്)

കാലക്കാർക്ക് മുമ്പിൽ ഈ അനുഭവക്കുറിപ്പ് തോൽവി സമ്മതിക്കുമെന്നുറപ്പ്‌...!!


എങ്കിലും 

റേഡിയോ വംശനാശം സംഭവിച്ച ഇന്നിന്റെ ജനറേഷന് ഇത് കൗതുകമുണർത്തുമെന്നതും തീർച്ച...


കാലം മാറി കോലവും മാറി ഇന്ന് വാട്ട്സ്ആപ്പ് യുഗത്തിലെത്തിയെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ആറേഡിയോവാർത്താനുഭവരസം ഒന്ന് വേറെത്തന്നെയാണ്


റമളാൻ 29 സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ  അന്നത്തെ ദീനിയ്യായ നാട്ടുമുതലാളിയുടെ മോൻ(അന്നവരുടെ കയ്യിലേ റേഡിയോ ഉളളൂ) അടുത്തുളള സ്രാമ്പിയിലേക്ക് റേഡിയോയുമായി വരും..ഒരുപിടി യുവാക്കളും കുട്ടികളും പിറാവാർത്തകേൾക്കാനെത്തിയിരിക്കും

ഒട്ടനേകം പെരുന്നാൾ പിറകൾ അറിയിച്ച ആ ഇതിഹാസറേഡിയോയുടെ അവശിഷ്ടങ്ങളെങ്കിലും ഇന്നുണ്ടോ ആവോ...!!🙁


ഒരു വർഷം ചിരിയുടെ പൂത്തിരികത്തിയ 🤪 രംഗം അരങ്ങേറി..

പതിവ് പോലെ ആ വർഷവും റേഡിയോ ഓൺ ചെയ്തു..

കോഴിക്കോട് സ്റ്റേഷനാണ് ഞങ്ങൾ സെലക്ട് ചെയ്യുക

കാരണം തൃശൂർ,തിരുവനന്തപുരം നിലയങ്ങളെ അപേക്ഷിച്ച് ആദ്യം വാർത്താപ്രഖ്യാപനം നടത്തുക കോഴിക്കോട് ആകാശവാണിയാണ്

അതാണ് പതിവ്..

റേഡിയോ ഓൺ ചെയ്തു

ന്യൂസ് റീഡർ തുടങ്ങി 

 ''ഒരു പ്രത്യേക  അറിയിപ്പ് ശവ്വാൽ മാസപ്പിറവി കണ്ടതായി....''


കേട്ടപാതി ഒരുത്തൻ ആഹ്ലാദം തുടങ്ങി മുറ്റത്തേക്കിറങ്ങി ആനന്ദനൃത്തം ചവിട്ടി


കണ്ടു എന്നാണ് ടിയാൻ മനസ്സിലാക്കിയത്..


എന്നാൽ ആനന്ദത്തിന് അൽപ്പായുസ്സേ ഉണ്ടായുളളൂ


അവനിൽ നിരാശയും ഞങ്ങളിൽ പൊട്ടിച്ചിരിയും പടർത്തി ന്യൂസ് റീഡറുടെ അടുത്തവാചകം വന്നു


 ''ഇത് വരെ വിവരമൊന്നും ലഭിച്ചിട്ടില്ല''😀😀😀


സൈക്കിളിൽ നിന്ന് വീണചിരിയുമായി അവൻ തടിതപ്പി😰😰☺


പിന്നെ ഏത് പെരുന്നാൾ വന്നാലും ഇവനുമായി ഈ സംഭവം പങ്ക് വെച്ച് ചിരിക്കൽ ഞങ്ങളുടെ ഹോബിയായിരുന്നു...

ഇന്നും അത് തുടരുന്നു...



പിറവി ഉറപ്പായാൽ പിന്നെ ജേഷ്ഠനോടൊപ്പം  ഇറച്ചിവാങ്ങാൻ പോകും..അന്ന് അവന്  ക്യൂവിൽ നിന്ന് പിരാന്താവും..അജ്ജാതി തിരക്കാവും

ഇന്ന് ഞാനാണ് പോക്കെങ്കിലും ആ ഗതികേടില്ല..കാരണം അറവുശാലകളത്രത്തോളം പെരുത്തു..


ഉറക്കിനുമുമ്പേ പെങ്ങൻമാരുടെ കൂടെയായിരിക്കും 

അവരുടെ മൈലാഞ്ചിയിടൽ കർമ്മം കാണാൻ മൊഞ്ച് വേറെത്തന്നെ

ചിലപ്പോൾ അവർ പ്രയാസപ്പെട്ട് വരച്ചവർണ്ണമൈലാഞ്ചിചിത്രങ്ങൾ വാരിത്വൂഫാനാക്കിയ അനുഭവവുമുണ്ട്🤪🤪

ഏതായാലും അവരെക്കൊണ്ട് എന്റെ കയ്യിൽ മൈലാഞ്ചി കൊണ്ട് ഒരു SBS ഇടീപ്പിച്ചിട്ടേ ഉറങ്ങുമായിരുന്നുളളൂ...🖐🏻☺


ഓർമ്മയിലുളള മറ്റൊരുകൗതുകം പെരുന്നാൾ കുളിയാണ്..അടുത്തുളള തോട്ടിലെ ആ നീരാട്ടത്തിന് ഇതരദിവസനീരാട്ടത്തിനേക്കാൾ ഒരു പ്രത്യേക സുഖം തന്നെയാണ് 

അന്ന് തൊട്ടിന്ന് വരെ പെരുന്നാൾ സ്പെഷ്യൽ സോപ്പായി ഉപ്പ വാങ്ങുന്നത് ചന്ദ്രികയാണ്

എന്താണതിന്റെ രഹസ്യമെന്നിന്ന് വരെ അന്വേഷിച്ചിട്ടില്ല!!

വാസനയോ,മറ്റോ ആവാം



പിന്നെ പുതുവസ്ത്രം ധരിച്ച് അത്തറ് പൂശി പളളിയിലോട്ടുളള നടത്തമാണ് അന്നും ഇന്നും എന്നും ഏറ്റവും സന്തോഷകരമായ നടത്തം


അന്നത്തെ പായസവും മറ്റുവിഭവങ്ങളുമടങ്ങിയ സദ്യയാണ് എക്കാലത്തേയും സൂപ്പര്‍ സദ്യയും...!!!


മറ്റൊരു പ്രാധാനപോയിന്റ്,കുടുംബസന്ദർശനമാണ്

ഇസ്ലാം അതിപ്രാധാന്യം നൽകിയ ഒന്നായ ഇക്കാര്യം ഇന്നിന്റെ യുഗം നിസാരവൽക്കരിക്കുകയാണ് ആർക്കും സമയമില്ല എല്ലാം മൊബൈൽവിളിയിൽ  ചുരുക്കും

അന്നങ്ങനെയായിരുന്നില്ല അകന്ന കുടുംബവീടുകൾ പോലും അന്ന് സന്ദർശിക്കാത്തവരുണ്ടായിരുന്നില്ല..


ഇക്കാല പെരുന്നാളും ഒരുനിലക്ക് രസാവഹമെങ്കിലും അന്നത്തെ ആ രസത്തിന്റെ നാലയലത്ത് പോലുമെത്തില്ലെന്നത് തീർച്ച...!!

✍🏻✍🏻✍🏻✍🏻✍🏻✍🏻

Post a Comment

1 Comments

  1. നന്നായിട്ടുണ്ട്, VMH വണ്ടൂർ ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

    ReplyDelete