മറുനാടന് മറുപടിയും രഞ്ജിത് ലാലിനൊരു റീത്തും


മറുനാടൻ മ(കൊ)ലയാളിക്കൊരു
തുറന്നകത്ത്....


റേറ്റുണ്ടാക്കാൻ  പലകോലവ്യാജാസഭ്യപ്രവർത്തനങ്ങൾ മാധ്യമലോകത്ത് സർവ്വ സാധാരണയാണ്..


അതിന്റെ പുതിയൊരുദാഹരണമാണ് മറുനാടൻ മ(കൊ)ലയാളിയുടെ ഇന്നത്തെ ആഭാസപരാമർശങ്ങൾ...

(റേറ്റിംഗിൽ താഴെത്തട്ടിൽ വീണ്കിടക്കുമ്പോൾ ഇതല്ലാതെ മറ്റു പോം വഴിയില്ലല്ലോ)


ആരെതിർത്താലും ഒരുതരിപിന്നോട്ടിലെന്നും വിദ്വാൻ തട്ടിവിടുന്നുണ്ട്..

പിന്നോട്ട് പോവാൻ നിങ്ങളെവിടെ മുന്നോട്ട് പോയത്..!!!



ലുലുരാജാ യൂസുഫലി സാഹിബിനെ ബിസിനസ്  പഠിപ്പിക്കുന്ന ഉന്തുവണ്ടിക്കാരനോ...!!!


ശിർക്കും ബറകത്തും പണ്ഡിതരെപ്പഠിപ്പിക്കാൻ മറുനാടന്യൂസ്റീഡറോ...


മാധ്യമപ്പ്രവർത്തനമാവാം..പക്ഷെ അത് അധാർമിക പ്രവണതയിലേക്ക് വഴിമാറരുത്..

പഠിച്ച് പറയുക...


മാതാഅമൃതാനന്ദമായിയെപ്പോലെ ആൾദൈവമാണത്രേ കാന്തപുരം..വല്ലാത്ത വിവരം..


ഇത് മറു 'നാടൻ' അഥവാ ഏതോ അന്യഗ്രഹജീവിയാണെന്നാണെന്റെ ബല്യ സംശയം..!!


കാരണം അമൃതാനന്ദമയി  ആൾദൈവമെന്ന് സ്വയം വിശേഷണം ചാർത്തുന്നില്ലെ എന്ന്  വെച്ചാൽ തന്നെ അനുയായിവൃന്ദത്തിലെ ഒട്ടനേകം പേർ ചാർത്തുന്നതും അത് അമ്മ ശരിവെക്കുന്നതും മറുനാടൻ കണ്ടില്ലയോ..ഭയങ്കരം..!!!


ഇനി കാന്തപുരം ആൾദൈവമെന്ന് ഏതൊരു നിമിഷത്തിലെങ്കിലും വാദിച്ചതായി  മറുനാടറീഡറേ കൊണ്ടുവരു..പോട്ടെ ലക്ഷോപലക്ഷം  അനുയായികൾ ഒരു  വരിയിലോ വാക്കിലോ പ്രയോഗിച്ചോ...

ഇല്ല എന്ന് മാത്രമല്ല ആ വിളിയാളത്തെ വൻപാതകമായി വിശ്വാസി വൃന്ദത്തെ ഉദ്ബോധിപ്പിക്കുകയാണ് ചെയ്യുന്നത്...!



ഇമ്മിണി ബല്യ ന്യൂസ് റീഡർ ചമഞ്ഞ് നാറ്റിക്കരുതേ..


പിന്നെ ശിർക്കും ബറകത്തും ഗൂഗിളും യൂട്യൂബും സേർച്ച് ചെയ്തല്ല പഠിക്കേണ്ടത്..ഖുർആൻ പരിഭാഷവെച്ച് കൊണ്ടുമല്ല..


നീ വാ കാന്തപുരത്തിന്റെ തട്ടകത്തിലേക്ക് അല്ലെങ്കിൽ  പതിനായിരക്കണക്കിന് ശിഷ്യരുടെ വിദ്യാസദനത്തിലേക്ക്.. 


എങ്കിൽ നീ പഠിക്കും..നീ ഉദ്ധരിച്ച അതേ ഖുർആൻ വെച്ച് നബിയും ശിഷ്യസമൂഹവും എന്ത് പ്രവർത്തിച്ചെന്നും കാന്തപുരവും അനുയായികളും ആരുടെ താവഴിയിലെന്നും...!!!



രഞ്ജിത് ലാൽ മാധവന്റെ ജഹാലത്തിന് മറുപടി...
VMH വണ്ടൂര്
7592898945
✍🏻✍🏻✍🏻✍🏻✍🏻✍🏻


സ്നേഹാദരങ്ങളോടെ തുടങ്ങട്ടെ...

ഇസ്ലാമറിവ് പോയിട്ട് കേവലഭൗതികജ്ഞാനം പോലുമില്ലെന്നാണ്

അങ്ങയുടെ തൂലികാചലനത്തിൽ നിന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാക്കാനാവുന്നത്..

കാരണം ഉൽപ്പതിഷ്ണുക്കൾക്ക് കുടചൂടി അങ്ങെഴുതിയ ഒരു വാക്കുണ്ടല്ലോ.. ''പ്രിയപുത്രി ഫാത്വിമയോട് പോലും തിരുനബിപറഞ്ഞത് നാഥനിൽ നിന്ന് നിനക്ക് യാതൊന്നും നേടിത്തരാൻ എനിക്കാവില്ല..പിന്നെങ്ങനെ നബിയോട് തേടിയാൽ സഹായംസ്വായത്തമാകും''🤔

 അമ്പമ്പോ വമ്പൻപരിജ്ഞാനം,തന്നെ..‼‼‼

ജസ്റ്റ്അങ്ങയോട്ചോദിക്കട്ടെ വിനയാന്വിതനായി നാം പറയാറില്ലേ

''ഞാൻ ഒന്നുമറിയാത്തവനാണ് ''അതിനർത്ഥം ലവലേശം അറിവും നമുക്കില്ലെന്നാണോ⁉അല്ല,മറിച്ച്അ തൊരു വിനയാന്വിതന്റെ വാക്കാണ്

അത്പോലെയാണീ തിരുനബിമൊഴിമുത്തും വ്യക്തമാക്കുന്നത്

അതിനെ അടിവരയിടുന്നതാണ് തിരുനബിയുടെ ഒട്ടനേകം വാക്യങ്ങൾ..

അങ്ങയെകുറ്റപ്പെടുത്തുകയല്ല..ഏതെങ്കിലും ഒരു ഹദീസ്  പഠിച്ചു എന്ന് വെച്ച്

(അതിന്റെ തന്നെ അർത്ഥതലം പഠിച്ചിട്ടില്ല താനും)

എന്തും വെച്ച് കാച്ചരുത്.. അങ്ങിനിയും പഠിക്കണം ...

ഇതേ തിരുനബി തന്നെയാണ് അനുചരരുടെ ഒട്ടനേകം ആവശ്യങ്ങൾ നാഥനിൽ നിന്ന് വാങ്ങിക്കൊടുത്തത് വരൾച്ചസമയം സഹചരർ ആവലാതിപ്പെട്ടപ്പോൾ സ്രഷ്ടാവിൽ നിന്ന് മഴവാങ്ങിക്കൊടുത്തു..

പ്രളയം ബാധിച്ചപ്പോൾ റബ്ബിൽനിന്നും സംരക്ഷണം വാങ്ങിക്കൊടുത്തു..ഇങ്ങനെഎത്രയെത്ര ഉദാഹരണങ്ങൾ..

മാത്രമല്ല അമാനുഷികസിദ്ധിമൂലം സലമത് തങ്ങളെ മുറിഞ്ഞകാൽ വിശുദ്ധതുപ്പുനീര് കൊണ്ട് സുഖമേകി

അബൂഹുറൈറ തങ്ങളെ മറവിക്ക് മന്ത്രത്തിലൂടെ ശാശ്വതപരിഹാരം നൽകി..

അലിതങ്ങളുടെ ചെങ്കണ്ണ് ഒരു മാന്ത്രികസ്പർശനത്തിലൂടെ സുഖപ്പെടുത്തി...

ഈ നബിയെ അങ്ങ് നേരാംവണ്ണം പഠിച്ചിട്ടില്ല..

തത്തിലെ തീവ്രവാദികളായ- സലഫീവിഷമദ്യത്തിൽ അങ്ങ് തളർന്നതാണ്..പ്രശ്നമില്ല പണ്ഡിതാധ്യാപനങ്ങൾ പഠിക്കാൻ സടകുടഞ്ഞെഴുന്നേൽക്കുക..

(എല്ലാം ശരിയാവും)

ഒരു സംശയം ചിലപ്പോൾ അങ്ങയെ വേട്ടയാടിയേക്കാംം

ഇതൊക്കെ ജീവിതകാലത്തല്ലേ..മരണശേഷം നബിയോട് തേടുന്നതെന്തിന്..

🤔⁉⁉⁉

അങ്ങറിയണം..കേവലമരണം കൊണ്ട് അവരുടെ അമാനുഷികതക്ക് ഒരു കോട്ടവും തട്ടില്ലെന്ന് മാത്രമല്ല അത് പൂർവ്വോപരി ശക്തിപ്രാപിക്കുമെന്നാണ് വിശുദ്ധദീൻസന്ദേശം

അത്കൊണ്ട് തന്നെയാണ് രണ്ടാം ഖലീഫ് ഉമർ തങ്ങളെ കാലഘട്ടത്തിൽ തിരുനബിയുടെ ഖബറിങ്കൽ ചെന്ന് ജീവിതകാലത്തെന്ന പോലെ ബിലാലുബ്നുഹാരിസ് തങ്ങൾ മഴക്ക് തേടിയത്..

ഇത് കളളക്കഥയല്ല..

വിശ്വപ്രസിദ്ധരായ ഒരു ഡസനിലധികം ഹദീസ്നിദാനശാസ്ത്രത്തിലെ പണ്ഡിതപ്പഠുക്കളാണ് ഇത് സാധൂകരിച്ചുദ്ധരിച്ചത്..

അത് കൊണ്ട് അങ്ങ് ഇസ്ലാമിനെ സലഫിസത്തിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ ഇനിയും അബദ്ധമാവർത്തിക്കും..

പഠിച്ച്തൂലികാചലനംനടത്തുമെന്ന പ്രത്യാശയോടെ...


Post a Comment

0 Comments