VMH സഖാഫി വണ്ടൂർ രചിച്ച 1⃣0⃣0⃣➕സൂപ്പര്‍ ഗാനങ്ങൾ






രീതി കിട്ടുന്നില്ലെങ്കിൽ 7592898945 എന്ന നമ്പറിൽ ബന്ധപ്പെടുക
(രീതി-ഉലകിലഖിലം..)

شافعًا للأُمة يا ماحي الذنبِ

شاكرًا للْخالقِ نبي شارعَ الادبِ

سيدًا للخَلقِ يس مصلحَ العربِ

صادق َ المصدوقِ هادي يا حبيبَ اللهِ جودي يا 


جِئْتَ نذيرًا فى ام القرى طه
صِرْتَ الامينا بينَ الناسِ راحة
سلمْتَ الاناسَ من النار واها
جملتَ فؤادَ العاصِى يا صفوحا
مصطفى خير الانام ذا الفصاحة يا
مجتبى معصومُ حم ذا الوسيلة يا
مؤتمن مولى سميرَ الخيرِ طيب يا
جمانَ الصبرِ ذَا الكوثرِ ناَقِلَ الشّرّ طاهري


بحرَ العلمِ بدرَ الكرمِ نجمَ النامي
بدنَ النعمِ بهْجَ الشهْمِ شمسَ السامي
رغدَ الرحم رأفَ الرسمي حقَ الرزم
راحة النسمِ رايةَ الق ِثْمِ امي
منجيا من نار جهنم قطعة القلب
ماذماذ يا ملاذ معطي الطرب
مسلك الفردوس انت ساتر العيب
جمان الصبر ذا الكوثر دافع الشر طاهري


ശ്രദ്ധിക്കുക 
വീഡിയോ ഓപ്പൺ ആക്കിയാൽ ഡൗൺലോഡ് ചെയ്യാനും ഓപ്ഷനുണ്ട്













✍🏻VMH സഖാഫി  വണ്ടൂർ രചിച്ച  നൂറിലേറെ സൂപ്പര്‍ ഗാനങ്ങൾ
രീതി കിട്ടുന്നില്ലെങ്കിൽ 7592898945 എന്ന നമ്പറിൽ ബന്ധപ്പെടുക
🌹🌷🌹🌷🌹🌷🌹🌷
അമ്പിയാഇൽ മൂമ്പരായി ലങ്കിടുന്ന നൂറേ...
അമ്പറിൻഗന്ധം മികന്തീടുന്ന മുന്തും ഖൈറേ..
അന്തിമാനചന്ദ്രശോഭതോറ്റിടും ജമാലേ..
അന്തരങ്ങൾ മാറ്റി ഐക്യംകോർത്തപൊൻകമാലേ.
ത്വൂബാബീത്വൂബാ
യാ മെഹബൂബാ



ആമിനാബീശോഭകണ്ടു
ആ താരമുദയംകൊണ്ടു
അൽഭുതങ്ങളേറെഉലകം
വറ്റിസാവയാംതടാകം
ഏറ്റശ്രേഷ്ഠരാവ്..ആ തിരുനബിപിറരാവ്..


അൽഅമീനായീതിളങ്ങി
അല്ലല് മാറ്റാനിറങ്ങി
അക്രമപ്പിരാന്ത്മാറ്റി
ആകെയുംപ്രശാന്തമേറ്റി
ആ കെടാത്തദീപം..ചൊല്ലീലവരും ശാപം


അഗതികൾക്കെന്നും അത്താണീ
അശ്റഫുൽബശർ സ്നേഹവാണീ
അർമിലതിനേകിഅഭയം
അറിവിനാറിനില്ല ആഴം
ആതിരപ്രഭയല്ലേ..
ആർക്കും തണിതുണയല്ലേ..



💯💯💯💯💯💯💯💯


താമര തോൽക്കുന്ന നൈർമല്യപൂവിന്റെഅപദാനം പാടാമോ പൂങ്കുയിലേ..(2)
താരകക്കൂട്ടങ്ങൾ ആയിരം ഒന്നിച്ച പോലെന്ത് ചന്തം ഈത്വാഹ ചേലേ...


ജല്ലജലാലാലം  കുല്ലും  പടക്കാനായ് സബാബായ  നബിയെത്തി ബക്കയിലായ്..
നല്ലമിഴിരണ്ടും ആരിലും കൗതുകം
നൽകിസുറുമയിൽ അൽഭുതമായ്..
ആ പിറനേരത്ത് ഹൂറികൾ മാനത്ത്(2)
ആനന്ദനൃത്തച്ചുവട് വെച്ച്...


പുണ്യമുഖം കണ്ടാൽ പൗർണ്ണമീവദനത്തിൽ കത്തിടും പോലെന്ന് ചൊന്നുസ്വഹബാ
പരിമളമോ മിസ്കും തോൽക്കുന്ന സൗഗന്ധിയാ ഹബീബല്ലാഹി മെഹബൂബാ..

ആ മൊഴിപൂമുത്ത് ..കേൾക്കും സമയത്ത്
ആരിലുംദ്രുതമീമാൻ ഹൃത്തുറച്ച്..

രീതി കിട്ടുന്നില്ലെങ്കിൽ 7592898945 എന്ന നമ്പറിൽ ബന്ധപ്പെടുക

💯💯💯💯💯💯💯💯


ആദിയിൽ ഒളിവായ്
ആലമിൽ തെളിവായ്...(2)
ദേശം മക്കാ....
ആമിനബീവിക്കോമൽ കനിയായ്‌..
ആതിരതോൽക്കും നൂറിൽ വെളിവായ്..(2)

തമസ്സ് മാറ്റി വെളിച്ചം തെളിച്ച്
തന്ത്രപൂർവ്വം ദഅ് വ നയിച്ച്
ത്വാഹ വിനയവും കരുണ നിറച്ച്..
തൻമയത്വവും മുത്ത് വിതച്ച്
ത്വൈബത്വാബാ ത്വാബാ..അൽഅമീൻത്വബീബാ ത്വുബാത്വൂബാ
താനാഥാഹളാപൂമുഖംകാണാൻ..


ധ്വംസനപാതകുല്ലുംവകഞ്ഞ്
ധീരം നേരിൻനിലാവ് ചൊരിഞ്ഞ്
ധർമ്മമേകി കനിവിലലിഞ്ഞ്..
ധിക്കാരം മൂത്ത കുഫ്റെ വരിഞ്ഞ്
യത്തീമിന്റെ ജന്നാ..എത്തിച്ചേറെമിന്നാ...
വാഹൻ വാഹാ..
ബല്ലിഗന്നാ ഇലൈഹി ഇലാഹെ..


പെൺകുഞ്ഞിൻ കണ്ണിലുണ്ണിയായ് പുണ്യ
പാതവെട്ടി സ്വാതന്ത്ര്യ ഹാധന്യാ..

പാലകന്റെ നബിക്കെന്തുസീനാ
പാതിരാവിലും റബ്ബിന്നായ് ധ്യാനാ..
നിരതരായമുത്ത്..നേരിൻപൂർണ്ണവിത്ത്
ഖൈറിൻആറാ..
ഖാലിഖേ ചേർക്കാറൗളയിൽ ഫൗറാ...

💯💯💯💯💯💯💯
✍🏻VMH വണ്ടൂർ


അനീതിയുറ്റഅധർമ്മംമുറ്റിയുളള  ചുറ്റുപാടുമുളള തെറ്റിൻപുറ്റടക്കുവാൻ വരൂ വരൂ..
നന്മയറ്റ മാനസങ്ങൾ മാറ്റി ഏറ്റംആറ്റലോര് വെട്ടിയുളള റൂട്ടിൽ വെട്ടം കാട്ടിടാൻ വരൂ..
ആസന്നമായ്...സദാസമരമായ്..
ആസുരതക്കൈകൾ വെട്ടിമാറ്റിടുവാനായ്...
നമ്മൾമാത്രമാണ് കലുഷഭൂവുകൾ തെളിച്ച് നേരിൻവിളവിതച്ചിടാൻ വരൂ പൊരുതിടാൻ...
സിന്ദാബാദ്..സിന്ദാബാദ് ധർമ്മവിപ്ലവം സിന്ദാബാദ്


ലോട്ടറി ചൂതാട്ട വേരറുത്തിടുവാനായ്
സമരജ്വാല തീർത്തു നമ്മളന്ന് ധീരമായ്..
സാമ്രാജത്യരാക്ഷസക്കരം തടുത്തിടാൻ
വിപ്ലവത്തിൻ വീഥി രഥംഓട്ടി നാമൊന്നായ്
വരികകൂട്ടുകാരേ..സ്വർഗ്ഗമുണ്ട് പോരേ...
വെളളിലഉസ്താദ് ഖാലിദോര് നെഞ്ചകം പകർന്ന വീര്യമിൽ ചലിച്ചിടാം സദാ സഖാക്കളേ..



ധർമ്മപുരി,ഖാദിസിയ്യ തീർത്തചരിത്രം
ഖാലിദിയ്യ നാളുകൾ കൊത്തിയചിത്രം
മദീനമഖ്ദൂം ദിനങ്ങളെത്ര വിചിത്രം
സർവ്വവും നമുക്ക് ഊർജ്ജമാണത് മാത്രം
ഭീകരാന്തരീക്ഷം മാറ്റിരക്ഷമോക്ഷം
ജനതക്കേകിടാൻ അബ്ദുല്ല കാരാത്തോട് നമ്മിൽതന്ന ധർമ്മദീപമേന്തി ഗമീച്ചീടാം...


ഫിത് യതുസ്സ്വദാദ് തന്ന സൽപ്രചോദനം
സ്നേഹസംഘം കോർത്ത സ്വബ്റിൻ പുഷ്പനറുമണം
അൽ ഇസ്വാബ ഏകിയുളള ഹിമ്മത്തിൻ ഗുണം
അർപ്പണത്തിൽ ഐടീമിൻ മാതൃകാമനം
കൈമുതലാക്കീടൂ...ധീരംപൊരുതീടൂ..
ഇനിയുമേറെ അതിജയിക്കുവാൻ ഇടങ്ങളുണ്ട് നമ്മൾ മാത്രമിന്ന് നേരിൻകാറ്റ് വീശുവാൻ...


💯💯💯💯💯💯💯
✍🏻VMH വണ്ടൂർ


തേങ്ങുന്നു ഉളളം റഹീമേ..
തേടുന്നൂ നിന്നിൽ കരീമേ..ഇന്ന്
തമസ്സിന്റെ വീഥിയിൽ തെറ്റിൻരഥത്തിൽ നീങ്ങുന്നുഞാനും നഈമേ..

താ കരുണയെന്നിൽ ഹലീമേ..
തേട്ടം ഖബൂൽ ചെയ്ഹകീമേ...



നിന്നേമറന്നൂ ഈ മണ്ണിൽ
പെട്ടു ശയാത്വീനിൽ വലയിൽ
നിന്റെ
കലിമത്തെ പാടെ വകഞ്ഞ് രസിച്ചു
..
കുറ്റമേറ്റം കുറിച്ചു രുചിച്ചു..
സ്വർഗവീഥി അകന്ന് ചലിച്ചു...
തഖ് വാ തൻപുഷ്പങ്ങൾ ഞാൻ കൊഴിച്ചു..
വഗ്ഫിറന്നാ..അല്ലാഹ്..വഅ്ഫുഅന്നാ...


സാഹചര്യ സബബാണേ..
തേട്ടം ശ്രവിക്കൂ റഹ്മാനേ..
നിന്നേ..
ധിക്കരിച്ചല്ലാ തൗബാതട്ടല്ലാ
നീ സ്വീകരിക്കൂ പുരാനേ..
ദൻബ് പൊറുക്കൂ ഹനാനേ..
അമ്പിയാ ഹഖാൽ മന്നാനേ..
അജ്ഞരെ റജ കാത്തീടേണേ..

വർഹംബിനാ...വംഹുഅന്നാ
💯💯💯💯💯💯💯

✍🏻VMH വണ്ടൂർ

നബിയോരെഹൂറി ഫാത്വിമനാരിക്കിണയായ വീരർ അലിപൂമുല്ലാ...
നീതിക്ക് വേണ്ടി ധീരംപൊരുതി ദീനിന്റെ ഇസ്സത്തുയർത്തിജല്ലാ..
നാലാം ഖലീഫാ..ആയി നസ്വീഫാ
ആരിലും സ്നേഹം ഏകിമുനാഫാ


കുട്ടികളിൽ നിന്ന് ആദ്യം തന്നേ
ഇസ്ലാമിൽ വന്നുളള തേനേപൊന്നേ
ഒരു ബിംബത്തിൻ മുന്നിലും ശിരസ്സ്
നമിക്കാത്ത  ലങ്കും  സൂര്യാ തേജസ്സ്
അതിനാലവരുടെ  നാമം കേട്ടാൽ
ചൊല്ലേണം കർറമല്ലാഹ് വജ്ഹഹു..
നീ ചൊല്ലണം കർറമല്ലാഹ് വജ്ഹഹു...



ഖൈബറിൻ കോട്ടവാതിലെടുത്ത്
പരിചയാക്കി കുഫ്റിൻ കരളെടുത്ത്..
മുറഹിബ് രാജന്റെ തലയെടുത്ത്
ഹൈദറെന്ന സ്ഥാനപ്പേർ ലഭിത്ത്
സുവർഗ്ഗയുവാക്കളേ നേതാക്കളാം ഹസൻഹുസൈൻ സയ്യിദോരെ ഉപ്പയാ...
സദാലോകം വാഴ്ത്തീടും ആ പ്രിയരേ..
അത്രത്തോളം ദറജ നേടിയോരേ..

💯💯💯💯💯💯💯
✍🏻VMH വണ്ടൂർ


طبيبة شُجاعة اسمها رزان
شموس جلية في دَوْلَةِ فلسطين ٢
بِدَأْبِكِ نحن فرحانا
بل بوداعك  فورا حزينا

 هَيًّا لكِ هيا لك هيا لك طوبى  بِكِ


صرت حصينة لمجاهدين  ضد يهوديين المظلمين
نحن في تبرم  بل انت
حُظْوَةِ السُّمَيَّةِ الشهيدة
في رياض جنة الخليدة
تحت نظر فاطر الحميدة


كم من مظلوم شفو! بك
واعجباه شم سعيك باقي

نحن ننشط خلف قدمك
ندعو ايضا فوز اتباعك
تبا لرؤساء  اسرائيل

💯💯💯💯💯💯💯💯💯
*കമനീയകലാലയഓർമ്മകൾ*
കാവ്യാവിശ്കാരം
രചനഃVMH വണ്ടൂർ
7592898945
(രീതിഃകാലങ്ങൾ ഒരുപാട് കൊഴിഞ്ഞ്പോയി)
സ്മൃതിയിൽ ഒളിമങ്ങാതെ വരുന്നുഇന്നും...
സൗഹാർദ്ധത്താരങ്ങൾ ജ്വലിച്ച്

മിന്നൂം
ആ ലൈഫിന്നെന്തുതൂഗന്ധം
ആരും ആശിക്കും
ആ കാലജീവിതബന്ധം
ആ ഫ്രണ്ട്ഷിപ്പിന്റെ
ശൈലിക്കെന്തോമനച്ചന്തം..

കളിചിരിയിൽ കണ്ടൂനാംമൊഞ്ച്
കൊതിക്കുന്നു ഇപ്പഴും നെഞ്ച്..(2)
കതിരൊളിതൂകുംകലാലയവഴികൾ തന്നീടും റങ്ക്
കാലമതേറെ പോയെന്നാലും സൗഹൃദമെൻ ചങ്ക്..



കൗതുകമാണക്കാലം
കമനീയപ്പൂക്കാലം
കനകം പോലാമൂല്യം
ഖൽബാണാ ബാല്യം(2)
ആഹ്ലാദമേറെതന്നു..വിദ്യാസുധയേറെനുകർന്നു...
ആമോദമാലെചൊന്നു..ആ നിമിഷം കനവിൽ വന്നു.
ആ പൂമുഖവരാന്ത
ആർട്ട്  ഫെസ്റ്റും ആനന്ദ
അധ്യാപകമധുമൊഴികൾ
അഭിലാഷമാണാ ധ്വനികൾ
ആ ശുഭകാലം ഇനിയെന്നിൽ വരുകില്ലല്ലോ
ആ സുരനിറ ബഹ്റിൽ നീന്താൻ ആവില്ലല്ലോ(2)

ആ ലൈഫിന്നെന്തുതൂഗന്ധം
ആരും ആശിക്കും
ആ കാലജീവിതബന്ധം
ആ ഫ്രണ്ട്ഷിപ്പിന്റെ
ശൈലിക്കെന്തോമനച്ചന്തം



പവരുംപലവഴിപോയി
വദനങ്ങൾ ഗൈബായി
എന്നാലും മായില്ലാ
ആ സൂര്യൻ  മങ്ങില്ല(2)

ആകാലമഹിമക്കില്ല
പകരം വെക്കാനൊന്നില്ല
വിദ്യാമലർവാടീലേ..
വർണ്ണനകളും തീരില്ല

ഹൃദയാഴിയിൽ തുടികൊളളും
താളാത്മകം ആ ബെല്ലും
പിരിയേഡ് പിടി വെൺമ
സന്തോഷമുഖരിത ഓർമ്മ

ഇനിയും ഞാനെത്തും എന്റെ പ്രിയമുറ്റത്ത്
വരണേ എൻ കൂട്ടുകാരേ എന്നോടൊത്ത്...
ആ ലൈഫിന്നെന്തുതൂഗന്ധം
ആരും ആശിക്കും
ആ കാലജീവിതബന്ധം
ആ ഫ്രണ്ട്ഷിപ്പിന്റെ
ശൈലിക്കെന്തോമനച്ചന്തം

🌹🌷🌹🌷🌹🌷🌹🌷🌹🌷
ഖൽബിൽ സന്തോഷം
ആവോളം നേശം
 നസ്റ് മോന്റെ ബേർത്ഡേയാ
അഞ്ചാം ജൻമദിനം
റാഹത്താം സുദിനം
വന്നല്ലോ പാടാം യാ ബുനയ്യാ...
ഉപ്പ പൊന്നുപ്പ നിസാർ ഇക്ക നേരാം
ആയിരം തേൻ ഉമ്മകൾ
പാടീടാം പാടീടാം സ്നേഹഹാരികൾ ചാർത്തീടാം

നിന്റ പൊന്നുമ്മ ഫാത്വിമ ജസീനയും
നേരുന്നു ഇശ്ഖിന്റെ നൂറായിരം സുമങ്ങൾ
ആയുസ്സേക് യാ റഹീമേ
കൺകുളിർമ്മ ആക്ക് ഹകീമേ..
ചെയ്യുന്നു ദുആ ഞങ്ങൾ
ചേലിൽ തരാം ദളങ്ങൾ
ഏകും പരിമളങ്ങൾ
കരളേ എൻ പൂമോനേ

💯💯💯💯💯💯💯

ആശകളേറീടുന്നകമിൽ ശുഭത്വൈബയണഞ്ഞിടുവാൻ
ആറ്റൽ നബിയിൽ ഏറെ സലാമുകളോതി മടങ്ങിടുവാൻ
റബ്ബീ..യാദൽഹുബ്ബീ..വഫിഖ്നാ സർആ..(2)
മേരേ പ്യാർ,ആപ്കൊ ഹസാർ,ബൽകെ ലാകോ സലാം(2)

അന്നാ പൗർണമി തോൽക്കും വദനം നയനമിൽ കണ്ടില്ലാ..
അഴകേറും ആ സാമീപ്യത്തിന്നായ് വിധിവന്നില്ലാ...(2)
അങ്ങയെ കണ്ടവരെപ്പോലും ഈ പഥികൻ കണ്ടില്ലാ..
അലിവിൻ മധുരിത സ്വരമെൻ കാതിൽ കേട്ടതുമില്ലാ
ഒന്ന് വിളിക്കാമോ നിധീ
ഓ മദദീ ഖുദ് ബിയദീ...(2)



അങ്ങേറിയ പരിപാവനവാഹനമായ് ഞാൻ മാറീലാ..
ആദരപാദംപതിഞ്ഞ മദീനമൺതരിയായില്ലാ..(2)
ആ മൊഴിമുത്ത് പെറുക്കിയൊതുക്കിഅടുക്കാനായില്ലാ...
അദ് വിൻ അക്രമകൈകളെ വെട്ടിനുറുക്കാനായില്ലാ..
ഒന്ന് വിളിക്കാമോ നിധീ..
ഓ മദദീ ഖുദ് ബിയദീ..(2)

അങ്ങയെ വാഴ്ത്തിപ്പാടിപ്പാടി പലരും ത്വൈബയിലേറി..
അതിമോദത്താൽ ആദരഹസ്തംനീട്ടിയവർക്കായ്  നൂരീ.(2)
അനദിവിദൂരമിൽ പാപിയെ ചേർത്ത് കനിഞ്ഞീടാമോ സയ്യിദീ..
ആതിരുറൗളയിലല്ലലുകൾ ചൊല്ലാനായ് സ്തുതിയേറും മതി
ഒന്ന് വിളിക്കാമോ നിധീ..
ഓ മദദീ ഖുദ് ബീയദീ..(2)


 💯💯💯💯💯💯💯

🌷ഖവാലി🌷
(VMH വണ്ടൂർ)

സുൽത്വാനുൽ ഹിന്ദ് ഖാജാ
സൻജർരാജാ
സുബ്ഹാന്റെ പുണ്യതാജാ
അജ്മീർ സിറാജാ...
യാഖാജാ........യാ ഖാജാ
ഖാജാ..ഖാജാ..ഖാജാ..ഖാജാ..
ഖുദാകാവലീ...ഖിദം കേ അലീ..
പാക്റസൂൽകേ..ഖലീഫജലീ..



ഭാരതത്തിൻ ധന്യമദീനാ..
ഭാസുരമാമസാറ് സീനാ..
ആധിപെരുത്തവർക്ക് മഅ് വാ
ആദിയോന്റെ കരുണഉറവാ
ആവോളം ലഭിക്കും വാ..വാ..

യാഖാജാ..യാഖാജാ..
ഖാജാ..ഖാജാ..ഖാജാ..ഖാജാ




തിരുനബിയോരെ ദഅ് വ ശൈലീ
താവഴിആക്കിയുളള നയ് ലീ..
സബബാൽ ആയിരങ്ങൾ വന്നേ..
സത്യദീനിൻ സാക്ഷ്യം ചൊന്നേ...
സാദരമവരെ വാഴ്ത്തിടുന്നേ..
യാഖാജാ..യാഖാജാ..
ഖാജാ..ഖാജാ..ഖാജാ..ഖാജാ..


ജാതിമതത്തിൻ ഭേദമില്ലാ..
മഖ്ബറ നിമിഷം ശൂന്യമില്ലാ..
കഷ്ഫും പിൻ കറാമകൊണ്ട്
കരുണ ചൊരിയുമിന്നും ചെണ്ട്
പാടാം ഞാനുമിശ്ഖിൽ പൂണ്ട്

യാ ഖാജാ..യാഖാജാ..
ഖാജാ..ഖാജാ..ഖാജാ..ഖാജാ..

💯💯💯💯💯💯💯💯

അദബിൻ സുധാഹബീബ്
അഴകിൻ നദാ ത്വബീബ്
ആദി ഒളി നസ്വീബ്
ആർദ്രം നബി അദീബ്‌.
ആലം വാഴ്ത്തും നജീബ്..



ഇരുളിൽ വെളിച്ചമേകി
ഇൽമിൻ തെളിച്ചമേകി..
ഇശ്ഖിൻ പ്രഭാപരത്തീ..
ഇരുലോകമവരെ വാഴ്ത്തീ..
ഇഹ്സാനിൻ വെൺമപാകി
ഇൗമാനിൻ ശോഭതൂകി
ഇതിഹാസരാം വിവേകി...



ഉദയം അതൃപ്പമാലേ..
ഉലകശദാ റസൂലേ..
ഉശിരിൽ അധർമ്മം നീക്കി..
ഉശസ്സേറും ജ്ഞാനമക്കീ..

ഉമ്മത്തിൻ ആശഗേഹം
ഉത്തമമുത്ത് ദേഹം
ഉടയോന്റെ ത്വാഹമോഹം
💯💯💯💯💯💯💯

രീതിഃപുതിയത്
രചനഃVMH വണ്ടൂർ

ആതിരപ്രഭ തൂകും ത്വാഹ അകതാരിൻ നിധിയേ..
ആലമെങ്ങും വാഴ്ത്തിപ്പാട്ടും യാസീൻ പൂമതിയേ..
ആശ്വാസക്കുളിരേ..ആനന്ദത്താജരേ
ആശ്രിതർക്കെന്നും അഭയസ്ഥാനം യാസീൻ സയ്യിദരേ...




ആദിയിൽ ഒളികണ്ടസിറാജെ..ആത്മീയപ്പ്രഭസൂനമേ..ആമിനബീവിക്കോമൽ മലരായ് അജബിൽ വന്നില്ലേ..(2)
ആദരം നിറഞ്ഞജീവ്
ആർദ്രത ചൊരിഞ്ഞ പൂവ്
ആശതീർത്തിടുന്ന സ്നേഹത്തേൻകാവ്..ഓ..
ആകലോകം കീർത്തിയൂറും പൂങ്കാവ്..ഓ...

ആതുരതയിൽ പെട്ടൊരു ജനമിൽ സാന്ത്വനമേകിയദീപമേ...
ആന്തുകനരകത്തിൻറെ സബീല് മാറ്റിയ രക്ഷകരല്ലേ..(2)
ആസ്വരം അതെന്തുചേല്
ആരമശ്ഹൂറാം ജമീല്
ആർത്തരിൽ ആരക്ഷരായ പൊന്നൂല്.ഓ..
ആഗ്രിഹിച്ചിടുന്നു ആരുമശർ മേല്..ഓ...



 💯💯💯💯💯💯💯💯

ആസിഫഃസ്നേഹസ്മരണാഗാനം🌹

Www.Jannathulminna.Tk

രീതിഃജല്ല ജലാലാമല്ലാ...ഹ്

✍🏻VMH വണ്ടൂര്‍


വ്യഥ ഖൽബിൽ ഏറുന്നല്ലാഹ്...😢

വ്യസനത്തിര മാറുന്നില്ലാ...😢

വിടരും മുമ്പേ ആ സൂനം..😢

വാട്ടി കിരാതമനം...😢




ഫാസിസം മൂത്ത് ഭ്രാന്ത്...😡

പിടിച്ചവരാൽ മോൾ നൊന്ത്..😭

കാക്കിയിൽ കാവികൂട്ടി...😡

കാട്ടികരുണവെട്ടി...😡



മതവിശ്വാസം ഇവർക്കില്ലാ..❌

മികവേദത്തിൻ തെളിവില്ലാ...❌

മനുഷ്യത്വം മരവിച്ചവരാ...✅

മാലോകരിവർക്കെതിരാ...✅




പ്രിയ മോളേ ദുഃഖം പേറി..😢

പാവങ്ങൾ ഞങ്ങൾ നീറി...😢

പടച്ചോനിൽ ഇരുകൈനീട്ടി🤲🏻

പ്രാർത്ഥിക്കുന്നുളളം തട്ടി...🤲🏻



ആശ്വാസം നീ സ്വർഗത്തിൽ🌹

ആമോദം ബീ സുമയ്യത്തിൻ🌹

കൂടെ സുഖിക്കുന്നുണ്ട്..🌹

സരസം വസിക്കുന്നുണ്ട്

Www.Jannathulminna.Tk

💯💯💯💯💯💯💯💯

രീതിഃഅഹദിൻ പ്രകാ ശമലരേ..
(ശഹീൻബാബു)
✍🏻Vmh വണ്ടൂർ

അദബിൻ സുധാഹബീബ്
അഴകിൻ നദാ ത്വബീബ്
ആദി ഒളി നസ്വീബ്
ആർദ്രം നബി അദീബ്‌.
ആലം വാഴ്ത്തും നജീബ്..


ഇരുളിൽ വെളിച്ചമേകി
ഇൽമിൻ തെളിച്ചമേകി..
ഇശ്ഖിൻ പ്രഭാപരത്തീ..
ഇരുലോകമവരെ വാഴ്ത്തീ..
ഇഹ്സാനിൻ വെൺമപാകി
ഇൗമാനിൻ ശോഭതൂകി
ഇതിഹാസരാം വിവേകി...



ഉദയം അതൃപ്പമാലേ..
ഉലകശദാ റസൂലേ..
ഉശിരിൽ അധർമ്മം നീക്കി..
ഉശസ്സേറും ജ്ഞാനമക്കീ..

ഉമ്മത്തിൻ ആശഗേഹം
ഉത്തമമുത്ത് ദേഹം
ഉടയോന്റെ ത്വാഹമോഹം

💯💯💯💯💯💯💯💯💯
തഹ്നിഅത്
രചനഃVMH വണ്ടൂർ
نمدحك يا الله
كل حمد لك جل
نفرح دوما نمرح لانا فى حال الرفل
نصلى ايضا على النبي نسلمه بالطرب
نرحب اسوة عروسنا بتغنية العجب
بالعرس نسر وننعم لك يا  اخينا نفلة
هنا لنا بك في يومنا ٢



ننشد سطرالسرر  الأن لك يا يازوج البهج

يا بن احمد عاشق ثقافي النهج
تلميذا لسلطان
العلماء البرهان
شيخنا ذوى العون ومأوى المسكين
ونسلا لاستاذ
شافي ثقافي الهادي
انت جليت بذوق المعرفة منهم

بالعرس نسر وننعم لك يا  اخينا نفلة
هنا لنا بك في يومنا

سعدت بزوجك الفهام يا ام حبيبة
بنت محمد سعدي صاحب الخبرة ٢
ندعو الله للالفة
في عيشكما  صبوة

ارفد لكم حنان اولاد النفعة
٢
بالعرس ................
💯💯💯💯💯💯💯💯
രീതിഃപാതിരനേരത്തും
രചനഃVMH വണ്ടൂർ

ആഗ്രഹമേറുന്നു ആശ പെരുക്കുന്നു
ആശ്രയഗേഹം മദീന കാണാൻ
ആദരദേഹം മയങ്ങുന്ന പാവന സുന്ദര  റൗള കൺകണ്ടീടുവാൻ...
അല്ലലുകൾ ചൊല്ലാൻ
അല്ലായ്മകൾ പറയാൻ
ആദിയോനെ കരം നീട്ടുന്നു ഞാൻ..
ആ പുണ്യഭൂമിയിലെത്തീടുവാൻ(2)




നിത്യംസ്വലാത്തുകൾ ഞാനങ്ങിൽ അർപ്പിച്ചു
നഅ്തിൻറെ ശീലുകൾ ഏറെ സമ്മാനിച്ചു(2)
പാപത്തിൻ ഭാണ്ഡങ്ങൾ പേറിയോനെന്നാലും
പാവമെൻ മോഹം പൂവണിയിക്കൂ ഫള്‌ ലാലും..ഒന്ന് വിളിച്ചിടാമോ..യാനബീ ചാരത്ത് ചേർത്തിടാമോ...

ആശിഖുകൾ പലരും റൗളയണഞ്ഞല്ലോ..
ആയിരം പുണ്യസലാമങ്ങിൽ തന്നല്ലോ
പഥികനിന്നും നബിയേ ഹതഭാഗ്യനായല്ലോ
യോഗ്യനല്ലെന്നാലും എന്നെ വിളിക്കാലോ..
ഉദ്ഊനീ യാ നബീനാ
ഉൻളുർനാ യാ ഹബീനാ

നേർക്കുനേർ അങ്ങിൻ തിരുദേഹം ദർശിച്ചില്ലാ
നിനവിലും കനവിൻറെ തീരത്തും വന്നില്ലാ..
അങ്ങയെ കണ്ടവരെപ്പോലും കണ്ടില്ല..
ഇനിയമെൻ ആശപ്പൂവാടാൻ വിധിക്കല്ലാ...
ഖുദ്ബീ അയദീ യാ നബീനാ
ഉംദുദ്നാ യാ നബീനാ
---`--`-----`---`--`-
💯💯💯💯💯💯💯💯

രചനഃVMH വണ്ടൂർ

താമരചന്തമേ...താരകത്താരമേ...

താരണമോഹമേ..
താലിതവർണ്ണമേ

താനിയാം സൂനമേ
താത്വിക ഹാരമേ
താഴ്മയൂറും സുമേ
താജേ മധുപാനമേ..
തങ്കമേ....തങ്കമേ...
തന്മമേ..സൗഗന്ധമേ...




തമമിലേ..കുഴിയില്..പെട്ടൊരു ജനമില്...
തയകരം നീട്ടിയ സയ്യിദാം കാമില്...
തർക്കമായ് നിണനദി തീർത്തൊരുഖൗമില്..
തർഷരായ് ഹർഷമെ ഏറ്റിയ ബാസ്വില്...
തേൻസ്വരം..പൊൻ മരം..സാന്ത്വനപ്പൂന്തണൽ...
താരിതൾ-തങ്ങളേ..കാന്തിചിന്തുംതിങ്കളേ..




തിട്ടമായ് മട്ടമിൽ ദീൻപ്രഭഅധമരിൽ..
തിരിതെളീച്ചമതി സീമയില്ലാ ജമീൽ..
തരുണികൾ പിറവിയിൽ ഈർഷ്വരാം ജനതയിൽ..
തിരു സ്വതന്ത്രപാതകൾ വെട്ടിയ റാന്തല്..
തീമകൾ..തിൻമകൾ നീക്കിയ പൊൻമുകിൽ...
തന്ത്രമിൽ..ദീനൊളിവീശിയ തെന്നലേ...





💯💯💯💯💯💯💯💯
 ഇശൽ;നേരിൻറെ പൊൻജാലകം
     
 ഏഴ് സമാ കടന്ന്-നബി-ഏകൻ സവിധം ചെന്ന്
 അത്തഹിയ്യാത്ത് ബിണ്ട് -റബ്ബിൻ ദാതിനെ നേരിൽ കണ്ട്
 ഉമ്മത്തിന്ന് നേർവഴികാട്ടിത്തന്നൊരു മലരാണ്
 സത്യത്തിൻ തിരുപൊൻവെട്ടങ്ങൾ കാട്ടിയ ഖമറാണ്
     
 ജിബ് രീലുമൊത്ത് ബുറാഖിലേറി
 ഹറമിൽ നിന്നഖ്സ്വയിലേക്ക് പാറി
 അമ്പിയ വമ്പരിൽ മുമ്പരായി
 ഇമ്പമിൽ എല്ലാർക്കും മുമ്പിലായി
 നിസ്കരിക്കുന്നു ഇമാമുമായി-പിന്നെ നാഥൻ സവിധമണയലായി
 അശ്റഫുൽ ബശറായ ത്വാഹനൂറെ..അങ്ങേക്കായിരം സലാം
     
 സുന്ദരമാം ലിഖാആസ്വദിച്ചെ
 സയ്യിദുൽ അമ്പിയ (പൗഡ്ജ്വലിച്ചെ
 സമ്മാനം അൻപത് വഖ്തുമായി
 സത്തന്ന് വേഗം മടങ്ങലായി
 കഴിയില്ല ഉമ്മത്തിനെന്ന് ചൊന്നെ
 കുറക്കാൻ മൂസാ നബിയോർ ഇരന്നെ
 ഒൻപത് തവണ നബി നടന്നെ
 റബ്ബിൽ സങ്കടം പറഞ്ഞിടുന്നെ
 അവസാനം അഞ്ച് വഖ്തുമായി-പോന്നു നബിമുസ്ഥ്വഫാ
     
 പാവനമാമീ ഇസ്റാമിഅറാജുമെ
 പുണ്യരെ വലിയ മുഅജിസത്തുമെ
 സംഭവം ഒറ്റ നിശയിലെന്നെ
 നിനവിൽ ജസദോടെയാണ് പൊന്നെ
 സംഭവം മുത്ത് വിവരിച്ചപ്പോൾ-പരിഹസിച്ചീടുന്നു കുഫാറുകൾ
 ഇത് കണ്ട അബൂബക്കർ തങ്ങൾ വന്ന്-ഹഖാണിതെന്നവരന്ന് ചൊന്ന്
 അതിനാൽ സ്വിദ്ധീഖെന്ന പേരും വന്ന്
 റളിയള്ളാ അൻക വലീ


       💯💯💯💯💯💯💯

അഞ്ചിൻപ്രഭനെഞ്ചകം

രീതിഃഅഞ്ചിൻപ്രഭനെഞ്ചകം

രചനഃVMH വണ്ടൂർ





പുണ്യമദീനയിൽ
പൂനബി വന്നണഞ്ഞസമയമിൽ
പാരിൽത്വലഅൽബദ്റുപൊങ്ങിയേ
സാമോദത്താൽപ്രകനമായേ
മൊഞ്ചിതപ്പുഞ്ചിരി മുത്തിൻപൂമുഖമിൽതെളിവായേ
സന്തോഷമാലെ ജനം വിങ്ങിയേ
മോദത്താൽവരിവരിയായി നീങ്ങിയേ


അത്വ് ഫാലിൻ അധരമിൽ നിന്ന്
അപദാനങ്ങൾ ഒഴുകീടുന്ന്
ആരംഭപ്പൂവിൻവദനംകാണാനായിതിരക്കീടുന്ന്
ജാഅനബിയ്യുനാതുടങ്ങി
ജനമനമിശ്ഖാലേറെതിളങ്ങി
ജൗഹറപോലവരെന്തൊരു ഭംഗി
ഹാരങ്ങൾ ചാർത്തിമർഹബ പാടീലേ
ഹർഷാവരധ്വനികൾഎങ്ങുമുയർന്നില്ലേ

ഫറഹായവർമനമഖിലംഅസർമുല്ലകളായിരമന്ന് വിടർന്നെ
പ്രിയരാംനബിയോരുടെവരവിൽഹൃത്തിൽസുറുറിൻഗന്ധംപരന്നെ
ജീവിതശോഭിതമാംസുദിനമതെ
അൻസ്വാർ നസ്വ് റിൻ പട്ടുകൾനെയ്തെ
ദഫിൻതാളലയങ്ങൾപെയ്തെ
യാസയ്യിദീസനദീഖുദ്ബീയദീ





 💯💯💯💯💯💯💯💯

രീതിഃത്വാഹനിലാ...
രചനഃVMHവണ്ടൂർ


മോദമിലായ് മദദിന്നായ് പാടിടുന്നതാ
മഹ്ബൂബിൻ അപദാനം വാഴ്ത്തിടുന്നിതാ..
യാ.. മുറാദനാ സലാം
യാ ഫുആദനാ സലാം


മതിഹാദീ റബീഇൻറെ പൊൻ തിങ്കളിലന്നുദിച്ചില്ലേ
മലർമുത്താറ്റൽവന്നദിനം അൽഭുതമേറെകണ്ടില്ലേ
മാലാഖകൾവരീ വരിയായണഞ്ഞതാ
മണവാട്ടി ഹൂറികൾ ഇശൽമീട്ടിടുന്നതാ
മതിഹരാമായി ഫിർദൗസ് തോരണമാൽ നിറഞ്ഞില്ലേ
മധുഫലത്വാഹഉദയമില്ശൈത്വാനും കരഞ്ഞില്ലേ
മലികായകൈസറും കിസ്റ തരിച്ചതാ..
മലആം തടാകവും വറ്റിവരണ്ടതാ
നംദഹുകാ-നുസ്നീകാ
ഖൽബൻ മഹശൂഖാ

മനനമിലായ് അഖിലരിലും ഉന്നതരായ ജീവാണ്
മനമകം സ്നേഹ,സൗഹാർദ്ധം ഊട്ടിയ പൂനിലാവാണ്
മേൻമയിലായ് സദാ
മുന്തിയതേൻകനീ
മനിതനിധിസ്തുതീ
മികവേറിടും ധ്വനീ
മനുജരിലാകെ ദീനൊലികൾ വീശിയസ്നേഹകാവാണ്
മന്നിടമാകെ തൗഹീദിൻ കാന്തി തെളീച്ച അരുവാണ്..
മഹ്ശറ നാളിലെ താരണമോഹമേ
മഹിമയെഴും പതി ത്വാഹസൂനമേ
നംദഹുകാ-നുസ്നീകാ
ഖൽബൻ മഅ്ശൂഖാ...

💯💯💯💯💯💯💯💯

രീതിഃസ്നേഹമാണെൻ നെഞ്ചകം..

രചനഃVMHവണ്ടൂർ

സത്യസുന്ദരസരണി വാർക്കാൻ വന്നണഞ്ഞ നൂറേ
ശത്രുത തുരത്തി സ്നേഹം തീർത്ത ബദറുൽ മുനീറേ..
ഹിബ്ബി ഹുബ്ബീ ത്വാബാ..
ഖൽബുനാ ബിക ത്വൂബാ

അന്ധകാരനിബിഢമാം നൂറ്റാണ്ടിലായ് പിറന്ന്
അന്ധവിശ്വാസത്തിൽ നീരാടീയ ജനമിൽ വന്ന്
ശിർക്കിൻ ബഹറിൽ താണ സഫീനത്തിനെ മുത്തന്ന്
ശുഭഗതൗഹീദിൻ സ്വരത്താൽ  രക്ഷയേകിത്തന്ന്

അൽഅമീനായ് ശൈശവമിലും തിളങ്ങിഹബീബ്
അന്ത്യദൂതരായി അമ്പവൻ മാറ്റിയ ത്വബീബ്
മദ്യചൂതാട്ടത്തിലാറാടിയ സമൂഹത്തെ
മാറ്റി ത്വാഹ ദീനിൻ പട്ട് മക്കയിൽ വിരിത്തേ..

സാന്ത്വനത്തെളിനീര്സർവ്വർക്കുംഅവർ കൊടുത്തേ
സഹനശീലുകൾപാടി ഐക്യത്തിൻസുമങ്ങൾ കോർത്തെ
തിൻമപോയ് മറഞ്ഞു അഖിലം നന്മ  കൊന്ന പൂത്തെ(2)
 ത്വാഹ മക്കദിക്കിൽ വീശി  സത്യസുഗന്ധത്തെ

നാളെ മഹ്ശറ മുറ്റമിൽ രക്ഷാകരം സീനത്തേ..
നീളെ കീർത്തനമുറ്റ നൂറേ കാഞ്ചനപ്പൂമുത്തേ..
നിസ്തുല സുരലോക ഉദ്ഘാടകരായ സത്തേ..
നീട്ടണേ മദദിൻ കരം യാ സയ്യിദീ ഹാജത്തേ..


 💯💯💯💯💯💯💯💯

രീതിഃഖൽബിലണഞ്ഞൂടെ
രചനഃഹബീബ് വണ്ടൂർ(VMH )

വിശ്രുതസയ്യിദരെ ഹബീബെ വിസ്മയ പൂങ്കമറെ
വന്ദനമുടയവരെ ത്വബീബെ
വിശുദ്ധമാനസരേ
വിദ്യയുതിർത്തവരെ നബിയെ വിദഗ്ധരായവരെ  ബദ്ർതോൽക്കും മോഹിതരേ(2)

വാചാലതിയിൽ ലങ്കിയജീവെ
വാൽസല്യമേവർക്കുേമകിയ പൂവെ
വിജ്ഞാനത്തിൻ വിസ്മയ വീഥികൾ വാർത്ത മുസമ്മിലൽ മുർതളരെ
വ്യസനം നീക്കി ജനമനമിൽ റാഹത്ത് കനിഞ്ഞൊരു മധുമലരെ

വിനയസ്വഭാവം കാട്ടിയ നൂറെ
വിപ്ലവം നേരിന്നായ് തീർത്തുളള ഖൈറെ
വിശ്വാസത്തിൻ സുന്ദരവഴികൾ അഖിലരിലേകിയ പൂമരമേ
വിശ്വഗുരുവായ് അറിവിൻ ഉറവകൾ സൃഷ്ടിച്ചുളളൊരു തേൻസ്വരമേ

 💯💯💯💯💯💯💯💯

രീതിഃആകാശമേ ഞാൻ...
രചനഃവി.എം.എച്ച് വണ്ടൂർ

عَلَمَ الْهُدَى يَا مَنْ لَهُ هَيْبَة يا جَوْهَرَ الطَيْبَة
لَكَ يا نبِي طُوبَى نُْثنِيكَ يا طَابَة

عَاشِقَنَا عَشُوقََنا
عَاصِمُ يا عَمِيدَنَا (2)
عَارِفَ  رَاحِمٍ مُنَا
عَطْرَ صُدُورِنَا هَنَا
سَيِّدَ كُلِّ بَنِي آدمْ سُلَّمَ  خَيْرٍ يا مَعْلُومْ
صَادِقَناَ بَدْرَ التََمامْ صَالِحَناَ شَمْسَ الظَلَامْ

عَادِلُ يا مُعَظَمُ
عَفْوًا لِكُلِّ مَنْ عَمُو(2)
عَنْكَ مُزمِّلْ حَاكِمُ
عَيْنَ الْغِنَى وَفاَهِمُ
واَهًا واها يا طه كُنْ لِي عَوْناً يا رَاحَة
اِشْفَعْنَا في الغَدِ هَادي اُمْدُدْنَا يَا ذَالجُودي


💯💯💯💯💯💯💯💯

 രീതിഃമണിമക്കത്തണയുവാൻ...
രചനഃഹബീബ് വണ്ടൂർ

جاء نَذِيرَا لِلْجَهْلِ انت
جَادَ لِكُلٍّ بِالْفَضْلِ
طَلََع بَشِيرًا لِلْعِلَلِ انت
طِبَّ بِاِسْلَامِ الْعَسَلِ

جَمَّلَ طُرُقَ التَّعْلِيمِ انت
جَاوَزَ بَحْرَ التَكْرِيمِ
جَافَى سَبِيلَ التَّظلِيمِ انت
جَمَعَ جَواَهِرَ الْحِكَم(2)ِ

جَهَدَ لِمَحْوِ الاَشْرَارِ انت
جَدَّ لِنَشْر الابرار
جَبَر الشِكَايََة بِْالفَْورِ   انْتَ
جَلَّى فَوْقَ البِلوُّر(2


💯💯💯💯💯💯💯💯
 രീതിഃസാന്ത്വനതീരമിതാ...
രചനഃഹബീബ് വണ്ടൂർ

كَا الزَهْرِ تَرَفاً والبَدْرِ شَرَفاًَ
كَا البَحْرِ كَرَماً طه صَلَّى لله سَلَّمَ
مِفْتَاحَ رَاحَةِ مِصْبَاحَ رَحْمَةِ
مِنْوَارَ مِنَّةِِ مِشْكَوةَ ظُلْمَةِ

اَنْتَ بَدَيْتَ فِى بَلْدِ مَكَّةَ هَادياً بَِشيرًا نَذِيرًا
اُرْسِلْتَ لِلْعَالمينَ قَاطِبَةً رَأْفةً رحْمَةً لِلَْورَى(2)
اَلْيَنَ اْلاُنَاسِ نَبِي اَتَْقانَا خذ بيدي(2)

صِرْتَ سِرِيعًا اََلْاَمِينًا حَبِي
صَدْرَ الدِينِ يا طبِيبِي
سَدَّدتَ سَِبيلَ الْمَكْرِ طَرَبِي
سَلَّمْتَ الِانْسَ مِن  مَعْذَب(2)ِ
ِصاَحِبَ العُلَى رَغْبِي مُنْجِيَا من العَيْب(2)ِ






💯💯💯💯💯💯💯💯💯
★കുണ്ടൂരുസ്താദ് സ്നേഹസ്മരണാഗാനം★

രീതിഃത്വാഹനിലാ..
രചനഃVMH വണ്ടൂർ

ഓർമകളിൽ നൊമ്പരമായ് ഓടിവന്നിതാ..
ഓജസ്സാർന്ന സ്മരണകളായ് കുണ്ടൂരിൻ സുധാ..
യാ മലാദനാ സലാം..
യാ ഫുആദനാ സലാം..

ഒരുവനിലേറെ ശൗഖേറി മിന്നിയപൂനിലാവാണ്..
ഒരുപടി മോദതിരുനബിശീൽകോർത്തൊരു സ്നേഹകാവാണ്..
ഒരുപാട് സേവനം ചെയ്തുളളതേൻമനം
ഓരോരൊ നാളിലും ശുഹ്റുറ്റപൂവനം..
ഒലിമികവേറെയുളളവര്..
ഒൺമയെഴുന്നതേനാറ്..(2)
ഒളിതെളിവേറിയ..വിസ്മയരാംമതി
ഒളിയമ്പെയ്തവരിൽ ചിരിയേകിയനിധി..
ജിഅതു ഇലാ മർഖദികാ..ഖൽബൻ മഅ്ശൂഖാ..
■■■■■■■■■■■■■
■■■■■■■■■■■■■

ഓതിമം പോലെയഴകാലെ ഖുലുഖതിലായ് കമാലാണ്..
ഓത്തുഇടങ്ങളാവേശംനിർമ്മിച്ചുളളജീവാണ്..
ഒട്ടേറെ പളളികൾ നിർമ്മിച്ചപൂപുകൾ
ഒട്ടുംഅഹന്തതതീണ്ടാത്തപൊൻമുകൾ
ഒരുവിധംമോദമഗതികളിൽ അന്നജമേകിയമലര്..
ഒവിനിറവാൽഅനാഥകളിൽമധുരിതപാൽപകർന്നവര്
ഒട്ടാകെ സാരസം ബുർദഃ മജലിസ്..
ഒരുക്കീസമൂഹമിൽ ഇശഖേറ്റിതേജസ്..
ജിഅ്തു ഇലാ ജിവാരികാ..ഖൽബൻ മഅ്ശൂഖാ..
💯💯💯💯💯💯💯💯💯

ഇശൽ;സ്വർഗമാണ് ഖൈറെന്നറിയാം...✅

സയ്യിദരെല്ലാരും ഖൈറാ-എങ്കിലും
 എൻറെ ഇഷ്ടം താജുൽ ഉലമയാ
 അഹ് ലു ബൈത്തിലെല്ലാം മുത്താ-എങ്കിലും
 എൻറെ മുത്ത് താജുൽ ഉലമയാ
 ആദർശ അമരത്തേറി സുന്നീ മക്കളെ മുന്നിൽ നയിച്ച്
 ആ പുണ്യപൗർണമിയിന്ന് റബ്ബിൻ ചാരത്തേക്ക് കുതിച്ച്
 ആ ധന്യ സാമീപ്യം സ്വർഗത്തിൽ കിട്ടാനായി കൊതിച്ച്
 പാടുന്നു വരിക ൾ തൗഫീഖരുളൂ റബ്ബേ സ്വീകരിച്ച്  
                             
 ആത്മീയ തേജസ്സായി മനുജരിൽ സാന്ത്വനമവര് നിറച്ച്
 ആലംബഹീനരിലാശ്വാസത്തെളിനീരുകളവര് ചൊരിച്ച്
 ആദർശവൈരികളഖിലം അവരുടെ ഗർജ്ജനം കേട്ട് വിറച്ച്
 ആശയരക്ഷക്കെപി ഉസ്താദൊപ്പം അവര് തിരിച്ച്
 അൻത ഹഫിള്ത താജനാ
 അഖീദതനാ ശൈഖനാ
 സുൽത്വാനുൽ ഉലമക്കൊപ്പം അങ്ങിറങ്ങി
 അതിനാലെ ഞങ്ങൾ ഭാഗ്യത്താൽ വിളങ്ങി
 അങ്ങിൻറെ ഓരോ വാക്കും ആഴ്ന്നിറങ്ങി
 ശത്രുതമാനസ കോട്ടകൾ കുല്ലും കിടുങ്ങി
                             
 സുൽത്വാന് ഉലമക്കങ്ങ് സർവ്വ നേരം
 തണലായി നീക്കി അവരെ ഹൃദയഭാരം
 മനഃപാഠം പലകുതുബും അങ്ങാണ് താരം
 മദീനയെ ഖൽബിൽ ചേർത്ത കോർത്ത ഹാരം  
 ഇശ്ഫഅ് ലനാ മദദനാ-ഇദ്ഫഅ് അന്നാ ളററനാ  
 മദദിൻറെ മധുരം ഞങ്ങളിലേകൂ നിധി
 മന്നാൻറെ ഇദ്നാൽ ശഫാഅത്തരുളൂ മതീ
 സ്വർഗപ്പൂങ്കാവിൽ അവരെ ചാരെ റബ്ബീ
 പാപികൾ ഞങ്ങൾക്കേകൂ സീറ്റ് ഹുബ്ബീ
                             

💯💯💯💯💯💯💯💯💯
പൊസോട്ട് തങ്ങൾ അനുസ്മരണഗീതം

ഇശൽ;എൻ ഖൽബുതരാം...
രചനഃVMHവണ്ടൂർ-


അഖിലം വിങ്ങി..
കഥനം തിങ്ങി...
അതിരോദനം പൊങ്ങി...
സയ്യിദരാം പൊസോട്ട് തങ്ങളെയോർത്ത് സുന്നികുലം തേങ്ങി...
യാആലീ-അഅ്ലി
ദറജതഹു വാലീ..(2)
വദ്ഖിൽഹുഫിൽജന്ന..യാദൽജൂദിവൽമിന്ന...

ആദരർ വന്ദ്യഅബിൽനിന്നാത്മീയക്കനി നേടീലേ...
ആപൂവിൽനിന്നായറിവിൻ പൂന്തേൻ നുകർന്നില്ലേ..(2)
ആത്മീയ പ്പ്രഭവീശിയവർ എങ്ങും ശോഭിച്ചിലേ..(2)
ആരിലും സാന്ത്വന സുന്ദര സൂനമവർവിരിയിച്ചില്ലേ..
(യാആലീ..............)

ഇൽമിൻ ഇത്തിരിവെട്ടം തേടിത്തേടിയവർ സഫറായ്...
ഈ സഞ്ചാരമിലറിവിൻ മുത്തുകളേറെയവർ വശമായ്..(2)
തദ് രീസിൻ വഴിയിൽ പലനാടുകളിൽ പ്രഭവീശിടലായ്..(2)
ശേഷം മള്ഹർ പൂവനിയാലവരെങ്ങും മശ്ഹൂറായ്..
(യാആലീ............)

ആ ബദ് റിന്ന് ഖഫാഎന്നാലും പ്രഭശേഷിപ്പിവിടെ..
ആ നൂറിൽ നാം വഴിയറിയുന്നു നിർഭയത്തോടെ...(2)
അവരുടെ മദദിൻ മധുപാനം അരുളേണേ മന്നാനേ..
ജന്നാത്തുൽ ഫിർദൗസിലവർ ചാരത്തിടമേകിടണേ....(യാആലീ..........)


💯💯💯💯💯💯💯💯
രീതി;ഖൽബിലണഞ്ഞൂടെ..
രചനഃVMH വണ്ടൂർ

ഏർവാടി ബലദ് ഏറെ പുകളേറും മദദ്
ശഹീദ് ഇബ്രാഹീം ബാദുഷതങ്ങളാം സനദ്..

പുണ്യമദീനയിൽ പിറന്നുളളജീവേ..
അഹ് ലു ബൈത്തിലെ മുത്താം ചേലെഴും പൂങ്കാവെ..
അന്ന് മനാമിൽ ത്വാഹാനബിയുടെ അംറാൽ ഇന്ത്യയിൽ വന്നോരേ..
നാടേർവാടിയിൽ ദഅവത്താലെ ദീനിൻ സുധകൾ പകർന്നോരേ..

കഷ്ഫ്കറാമത്ത് മികയ്ന്തുളളഖൈറേ..
കൂരിരുളിൽവെട്ടംകാട്ടിയനൂറേ...
തൗഹീദിൻറെ വെളളിവെളിച്ചം ജനതക്കേകിയ സയ്യിദരേ..
വ്യസനം നീക്കി ആരിലും റാഹകനിഞ്ഞൊരുമുത്തേമധുമലരേ..

ആയിരങ്ങൾക്കാശ്രയം ഏകിയതാരം..
ആർദ്രതയാലെ ജനമിൽ ശുഹ്റുറ്റ ഹാരം...
റബ്ബെ അവരുടെ ബർക്കത്താലെ ഞങ്ങൾക്കേക് സലാമത്ത്..
റാഹത്താലെ ജന്നാത്തകമിൽ നൽകീടവരുടെ ഖുർബത്ത്


💯💯💯💯💯💯💯💯
രീതിഃഅലിഫിൻറെ പൊരുളായ...
രചനഃഹബീബ് വണ്ടൂർ(VMH)

ഇൽമിൻറെ സഹ്റായി ഒളിവീശിയ ബദ്റാണ്
ഇമാം ബുഖാരിയവർ-അറിവിൻറെ
ബഹറേഴും താണ്ടിയവർ
യാ വലിയ്യളളാ
യാ വലിയ്യളളാ
ഹുബ്ബീഹുബ്ബുക യാ വലിയ്യളളാ

ബുഖാറ നാട്ടിൽ അന്നൊരു പുഷ്പം അഴകാൽ വിരിഞ്ഞെ
സമയം രണ്ട് കണ്ണിനും കാഴ്ച ഇല്ലാത്ത കുഞ്ഞെ
മാതാവിൻറെ ദുആ യാൽ പൊന്നിൻ കാഴ്ച ലഭിക്കുന്നെ
ഫറഹുംപൂക്കുന്നെ
യാ വലിയ്യളളാ...

മുത്ത്നബി യുടെ മൊഴിമുത്തിൽ നിന്നേറ്റം നല്ലത്
മുത്ത് പെറുക്കിയെടുത്തു സസൂക്ഷ്മം വെച്ചത ചേലില്
സ്വഹീഹുൽ ബുഖാരി ഗ്രന്ഥത്താലവർ ശുഹ് റത്തായില്ലേ  കേളി പരന്നില്ലേ
യാ വലിയ്യളളാ..



പുണ്യരെ ദഫനിൻ സമയം ഖബറിൽ മിസ്കിൻ ഗന്ധമെ
പൂമുത്തന്തിയുറങ്ങുന്നിന്ന് ബൂഖാറയിൽ ചന്തമെ
പതിനായിരമെത്തീടുന്നവർ ചാരത്തനുദിനമായി
ഹാജത്തുകളായി
യാ വലിയ്യളളാ



വരൾച്ചനേരം അവരെ തവസ്സുൽ ചെയ്തുളള സബബാൽ
അതിദ്രുതമിൽ പേമാരിയുതിർത്തു മുത്തിൻ ഫള് ലിനാൽ
റബ്ബെ അവരുടെ ഹഖാൽ ഞങ്ങളെ പാപം പൊറുക്കേണേ
സ്വർഗമിൽ ചേർക്കേണേ
യാ വലിയ്യളളാ...





💯💯💯💯💯💯💯💯💯

ജീലാനീ  തങ്ങൾ സ്നേഹസ്മരണാഗാനം
രീതിഃഅഞ്ചിൻ പ്രഭ..
രചനഃVMH വണ്ടൂർ


ജീലാനീ നാടിലായ്..
ജാഅ സൽഗുണ ദമ്പതികളിലായ്...
ജഗഗുരു ത്വാഹാനൂറിൻ പൗത്രനായ്...
ജാജ്വല സുന്ദര കീർത്തനമിശലായ്..
പാടുന്നു ഗൗസനാ..
പാപികൾക്കാശ്രയഖാജാസീനാ..
ഉംദൂദ്നാ ഉൻസ്വുർനാ യാ ശൈഖനാ...(2)

നന്നേ ശൈശവമിലായി..
നേരിൻ വീഥിയിലവർ സൈറായി
ഉമ്മാൻറെ സാരോപദേശം
ഉൾക്കൊണ്ടറിവുകൾ തേടാൻ പോയി..
പാതയിൽ കൊളളക്കാര് തടഞ്ഞെ
പണമെത്ര കയ്യിൽ ആരാഞ്ഞെ
പുണ്യർ കൃത്യം സംഖ്യ പറഞ്ഞെ
അജബായി തലവൻ ദീനിൽ വന്നില്ലേ..
അനുജരരും ഇസ്ലാമിൻ വഴിചേർന്നില്ലേ....

ഒട്ടേറെ ശൈഖൻമാരിൽ നിന്നായ് അറിവിൻ മുത്തുകൾ വാരി..
ഒടുവിൽ അവർ മധുനുകരാനായ് ദർസിൽ ശിഷ്യഗണങ്ങൾ ഏറി..
ഇതിനിടെ ഒരുശിഷ്യമാതാവന്ന് ചൊന്നെ..
ഇല്ല എൻറെ മകനങ്ങിൻ ഭക്ഷണമെന്നെ...
ഉടനടി അവരത എല്ലുകൾ കൂട്ടി
കോഴിയെ കൂവിപ്പിച്ച് പറത്തിയേ...
കഷ്ഫ് കറാമത്തിതുപോൽ കാട്ടിയേ...

ഏകാഇലാഹിൽ ലയിച്ച്
ഏകാന്തലൈഫവര് നയിച്ച്
ഖുത്വ് ബായ് അവരെ ചമയിച്ച്
ഔലിയാക്കൾ ശിരസ് നമിച്ച്
മഅ്രിഫത്തിൻ അലകടലായവര്..
മിന്നും നമ്മുടെ ഹൃദയമിൽ നൂറ്..
മാലോകവർക്കേകി ഖൈറ്...
മുരീദിന്നെന്നും അഭയപ്പൊൻ ദാറ്...


വാഴുന്നവർ മദദിൻ സുമമായ്..
ബഗ്ദാദിൻറെ തിരമുറ്റത്തായ്..
വരുന്നോരിൽ സുറുറ് പകർന്ന് അവര് ജ്വലിച്ചിടലായ്..
റബ്ബെ,അവർ ചാരെ ചെല്ലാൻ വിധിയതൂമേക്..
റഹ്മാനെ ശൈഖിൻ നസ്വ് റതും നൽക്..
റാഹത്തിൽ സ്വർഗഖുർബത്തുമേക്..
പ്രാർത്ഥന കേട്ടീടേണേ മന്നാനേ..
പുണ്യരെ ജാഹാലെ യാ ഹന്നാനേ...

💯💯💯💯💯💯💯💯
 രീതാഃഅമ്പരമുറ്റത്ത....

മമ്പുറമുറ്റത്തന്തിയുറങ്ങൂം സയ്യിദലവി റളിയല്ലാഹ്
വലി സയ്യിദലവി റളിയല്ലാഹ്
മികതികശോഭയിൽ ചെമ്പക ഗന്ധമിൽ ചന്തമിൽവാഴും വലിയ്യുല്ലാഹ്
ദൗമൻ അൻഹു റളിയല്ലാഹ്

മുല്ലപ്പൂ വിരിഞ്ഞു യമനിലെ ഹളർമൗതെന്നൊരു നാട്ടിലെ
മണം വീശി മമ്പുറം ദേശമിലെ
ആശിഖുമാലിമുമായ് തിളങ്ങി ശിഷ്യരെ ഒട്ടനവധി വാർത്ത്
അനുരാഗവരവരികൾ തീർത്ത്

വെളളക്കാരാം കൊളളക്കാരോടവർ ധീരതയാലടരാടി
ബ്രിട്ടീഷിൻ കണ്ണിലെ കരടായി
ചേറൂർപടയിൽ ധീരമായടരാടി ശഹീദായവർപോയി
ജന്നത്തിൻ തോപ്പിലേക്കായി

ആയിരമെത്തീടുന്നവർ ചാരത്ത് നിത്യവും ഹാജത്തായ്(2)
ആലാമുകളേറെ മാറ്റി അധിപൻ മഹിതരെ ഫള്ലതിനാൽ..

💯💯💯💯💯💯💯💯
രീതിഃഗസൽപാടും.... രചനഃVMH വണ്ടൂർ മുത്തുപ്പേട്ടയിലെ മുത്തേ.. സത്ത്യംവാർത്തുളളസത്തേ.. മർത്യാഹൃത്തിൽ സ്നേഹം കോർത്ത സയ്യിദാം വലിയേ.. ദാവൂദുൽഹകീമൊലി സൗഗന്ധപൂവൊളിയേ... കഷ്ഫ് കറാമത്ത് ഏറെ മികയ്ന്തൊരു ചിത്തിരസയ്യിദരേ... ഖാലിഖായ റബ്ബിൽ ലയിച്ചവരായ മധുരമെഴും മലരേ... നിശകൾ ലേശം ഒഴിയാ സൽക്കർമ്മങ്ങൾ ചെയ്തവരേ.... മശ്ഹൂറായ് ജനമകമിൽ ദീൻപ്രഭവീശിയശോഭിതരേ.. (മർത്ത്യാ...) (മുത്തുപ്പേ..) ആയിരങ്ങൾക്കേകുന്നു ഇന്നുമവർ മദദിൻറെ മധുസൂനം ഹാജത്തുകൾ വീടാൻ റാഹത്താൽ ജനം നുകരുമവർ പാനം ആലിമുൽ ഗൈബേ ആമഹിതരെ ഹഖാലരുളീടേണേ... ആഫിയത്തും ആയുസ്സും നിൻദീൻഖിദ്മയിലായ് കോനേ... (മർത്ത്യാ...) (മുത്തൂപ്പേ...)





💯💯💯💯💯💯💯💯

രീതിഃതിരുത്വാഹറസൂലിനെ..
രചനഃഹബീബ് വണ്ടൂർVMH

അധിപൻറെ മുറാദന്ന്-അഹ്‌ലുബൈത്തകം വന്ന്..
അതിശോഭവിതറിയവലീനാഗൂരീ....
ശാഹുൽഹമീദൊലി പ്രശോഭിക്കും ബദ്റുൽഖൈരി(2)

ഇബാദത്തിലിരപകൽ ലയിച്ചുളളവരാം മർജാൻ
ഇഹ്സാനിൻ വഴിവെട്ടിത്തെളീച്ച പൂമാൻ(2)
ഇശ്ഖിൻ മധുരിതസുധമോന്തിക്കുടിച്ച റയ്യാൻ...(2)

മനസ്സിൻറെ വ്യഥമാറ്റാൻ
മദദിൻറെ മധു നേടാൻ
മനുജർ ആ സവിധമിൽ അണഞ്ഞീടുന്നു..(2)
മഹിതരെ തവസ്സുൽ ചെയ്തതിമോദം മടങ്ങീടുന്നു..(2)





💯💯💯💯💯💯💯💯
രീതിഃആറ്റൽ നബിയുടെ..

 നാലാം ഖലീഫയാം അലി റളിയല്ലാഹ്...
 നൈനാർ നബിമരുമകനായ് തിളങ്ങിമുല്ലാ...
 നാരി നബിപുത്രി ഫാത്വിമാ ഹൂറീ..
 നേതാവായി ജ്വലിച്ചവർ രണമിൽ ചീറീ..

 ശൈശവമിൽ തന്നെ ദീനിൽ വന്നില്ലേ..
 ശത്രുവ്യൂഹത്തിന്നവർ കണ്ണിലെ കരടല്ലേ..
 ഖൈബർ കോട്ട വാതിൽ പറിച്ചെടുത്തേ..
 ഘോരൻ മുറഹിബിൻ തലയവർ മുറിച്ചെടുത്തേ..
 ദുൽദുൽ കുതിരമ്മേൽ അവർ പറന്നേ..
 ദുൽഫുഖാർ കരമേന്തി ജ്വലിച്ചു നിന്നേ...
 തബൂക്കൊഴിച്ചുളളഖില രണാങ്കണവും..
 തിളങ്ങി തകർത്താടി അലി പുലി ജീവും
     
 പുത്തൻവാദികൾക്കെതിരെ ജ്വലിച്ച് നിന്നേ..
 ഖവാരിജുകളെയവർ തുരത്തി പൊന്നേ..
 അറിവിൻ കവാടമെന്നുര ചെയ്തില്ലേ..
 ആറ്റൽ നബിയോരവരെ പുകഴ്ത്തിയില്ലേ..
   


💯💯💯💯💯💯💯💯
മദ്ഹ്ഗാനം

ഇശൽ;ഖൈറുൽ വറാ ത്വാഹ

കദിർകത്തും പൂവാണ്
കമനീയ ജീവാണ്
ഖലീഫ അബൂബക്കർ തങ്ങൾ മികനൂറാണ്
ഈമാനിന്നാറാണ്
കാരുണ്യപ്പൂവായ
കനകനിലാവായ
ഖാതിമുൽ അമ്പിയ തൻ ഉറ്റ സുഹൃത്താണ്
സ്വിദ്ധീഖോർ തണലാണ്

ആദ്യമായി ഇസ്ലാം പുൽകിയുള്ള മഹാനോരാ
ആഖിറുൽ അമ്പിയ കൂടെ ഹിജ്റയേറിയോരാ
നൽകി എല്ലാ മാലും
നേരിൻ സബീലിലും
വിനയ സ്വഭാവജീവിതമവർ നയിച്ചു
അതിനാലവർ വിജയിച്ചു

മുത്ത് നബി വഫാത്തിൻറെ ശേഷം ഖലീഫയായ്
മഹിതർ മികവേറുന്ന നീതിയുടെ പര്യായമായ്
ഇഹ്സാനിൻ കേതാരം
ഇഖ്വ് ലാസ്വിൻ പൊൻ ഹാരം
സ്വർഗമാൽ നബി സുറൂറേകിയ തേൻതാരം
വി(ശമം നബി ഓരം



 💯💯💯💯💯💯💯💯💯

ത്വാഹ റസൂലല്ലാഹീീീീ          

ദിന്നൂറൈനി റളിയള്ളാ
ദീനിന്നഴകാം പൂമുല്ലാ
ഔദാര്യത്തിൻ സാഗരമാ
മൂന്നാം ഖലീഫയുമാ
സമ്പത്തെല്ലാം നൽകി
സുബ് ഹാനിൻ വഴി യേകി2⃣

മുത്ത് നബിയുടെ രണ്ട് പെൺകൊടികളെ
മഹിതർ വേളി കഴിച്ചാ രണ്ട് നാരികളെ
അതിനാൽ ദിന്നൂറൈനി എന്നറിയപ്പെട്ടെ
രണ്ട് (പകാശമുടയോർ വിളിക്കപ്പെട്ടെ
തിരുനബി സഹചാരി തങ്ങൾ ഇശ്ഖിൻ പേമാരി

ഖാതിംനബിയുടെ (പവചനമന്ന് പുലർന്നു
ഖുർആൻ ഓതൊന്നേരമവർ പറന്നു
മുനാഫിഖാം നീചൻ അവരെ വധിച്ചു
മുസ്തഹബ്ബ് നോമ്പാൽ സ്വർഗം കുതിച്ചു
 ജന്നതുൽ ബഖീഇൻ -ആനിധി വാഴുന്നു ചേലിൽ
ജല്ലജലാലവരെ  ചാരെ കൂട്ടൂ ഫിർദൗസിൽ



💯💯💯💯💯💯💯💯💯
ഇശൽ;ലോക(പവാചക..



ഇസ് ലാമിൻ രണ്ടാം ഖലീഫയായ് ഭൂവിൽ ശുഹ്റത്തായ പുണ്യ നൂറാ..
ഇതിഹാസമായി നീതിയുടെ  നിധിയായ് ലങ്കിവിളങ്ങിയോരാ
സത്യമസത്യ വിവേചകരായി
സത്ത്യ നബി നാമം ചാർത്തിടലായി(2)
ഇബ് ലീസ് പോലും പേടിച്ച് വിറപൂണ്ടവരുടെ ശുജഅത്തിലായി
കരുണക്കടൽ നബിയെ വധിക്കാനായ്
കുതിച്ചവർ സമ്മാനം ലഭിക്കാനായ്
വഴിയിലുഖ്തിൻ സബബിനാലെ അവരുമിസ് ലാം പുൽകിയില്ലേ
വിസ്മയ ത്വാഹാ സൂക്തം അവരെ മാറ്റിത്തീർത്തതല്ലേ...

യാ ഉമർ വലിയള്ളാ
അൻക റളിയള്ളാ

മുത്ത് രഹസ്യബോധനം റാഹ
മുഴുകുന്ന ടൈം അവർ വന്നു വാഹാ
അതിനാലിസ്ലാമിൻ പരസ്യ ബോധനം തുടങ്ങലായി
അതിഖുശിയാൽ നബിയും സഹചരരും ധീരം ദഅ് വത്തേറലായി...
യാ ഉമർ വലിയള്ളാ
അൻക റളിയള്ളാ
നീതികാത്തു ഖലീഫയായി
നേരിൻ പൂ വിരിയിക്കലായി
(പജകളെ ക്ഷേമത്തിനായ് രാപകലും ചുറ്റിക്കറങ്ങലായി

യാ ഉമർ വലിയ്യള്ളാ
അൻക റളിയള്ളാ

ഇതര മതസ്ഥർ പോലും വാഴ്ത്തി
ഇവരെ ഭരണത്തെപ്പുകഴ്ത്തി
സ്വർഗ സീറ്റുണ്ടെന്നനബി മൊഴി അവരെ ഉന്നതമായ കീർത്തി
സുകൃതസുരലോകത്തണക്കവർ ഹഖിനാൽ യാ  ഹാജത്തീ..
യാ ഉമർ വലിയ്യള്ളാ
അൻക റളിയള്ളാ



 💯💯💯💯💯💯💯💯

താജുൽ ഉലമയുടെ മർസിയ്യത്ത്(അനുശോചനകാവ്യം)
രചനഃVMH wandoor

 تـبـخــر بـحـر الـعــلم هــنا ﺑــﻭﺩﺍﻋــﻛــﺍ
شــهـرت بــتاج الـعلـمـاء ﺑـﺭﺷــﺩﻛــﺍ
അങ്ങിൻ     വിയോഗമിലിവിടം അറിവിനാഴികൾ വറ്റി
ജഞാനമാൽ പണ്ഡിതകിരീടമെന്നങ്ങിൻ കീർത്തി പെറ്റു

تــوقــرت عــظـمــاء مــلــوك ﺑــﺟــﺍﻫﻜــﺍ
وصــرت ملاذا لــلأنــاس ﺑــﺟــﻭﺩﻛــﺍ
ആദരിച്ചങ്ങെ മഹിമയാൽ രാജാക്കളുന്നതർ
ജനതക്ക് താങ്ങായങ്ങ്
ഔദാര്യമാലെ

بـهــيتـ اعــتــمادا لـلـعلــيلـ ﺑـﻓــﺿـﻟـﻛــﺍ
بــديت حــســامـا عـلى البـدع ﺑــﺷــﺟــﻋــﻛــﺍ
രോഗികളർക്കാ(ശമായങ്ങൗദാര്യമാലെ
പുത്തൻവാദികൾക്കെതിരെ പടവാളായങ്ങ് ധീരതയാലെ

نــزلـت لـحــرز أهل الـسـنـة ﻭﺑـﻛــﺍ
نــجــونا من ســب العــلــمـاء نشــكــر ﻟـﻛــﺍ
അഹ് ലുസ്സുന്ന തൻ രക്ഷക്കായന്നങ്ങിറങ്ങി
അതിനാൽ സുരക്ഷിതർ പണ്ഡിതമാംസം ഭുജിക്കാതെ ഞങൾ

نـدوم إلى المـيتة خــلف ﻟﻮﺍءﻛــﺍ
ونـدعـو الإلـه لــكــي نـثــبــت ﻃــﺭﻗﻜــﺍ

ഞങ്ങൾ അടിവെക്കുമങ്ങിൻ കൊടിക്ക് കീഴിൽ മരണം വരെ
റബ്ബിലെന്നുമിരക്കുമങ്ങിൻ വീഥിയിൽ അടിയുറച്ചടി വെച്ചിടാനെ


ونــطلب يا رحمــن هــبـنـا ﺑــﻛــﺭﻣـﻛـــﺍ
ســلــوكا مــع الـتــاج غــدا فـى ﻧــﻋﻴﻤــﻛــﺍ
തേടുന്നു പരമകാരുണികാ തരുമോ നിൻ കൃഫയാലെ
 സ്വർഗ(പവേശനം താജിൻറെ കൂടെ നാളെ

💯💯💯💯💯💯💯💯
ഇശൽ;അതിരുകളില്ലാത്ത..

 സീമകളില്ലാത്ത പൗർണമിച്ചന്തം
ഹാദീ ഖാദീ റസൂലല്ലാ
സാഹില് കാണാത്ത സാഗരബന്ധം.. അറിവിൻ നിറവെ ഹബീബല്ലാഹ്
അങ്ങകലെ ത്വൈബ വാഴും ജമാലെ...അഴകേറും കമാലേ
ആദിയിലൊളി  കണ്ട ആത്മീയനൂറെ..ഖൈറിൻ പൊൻസഹ്റേ..
യാ നബീനാ സലാം
ഇശ്ഖനാ യാ മറാം ജിഅ് ലനാ ഫിൽ മനാം
യാ റഈസൽ അനാം




അജബിൽ അന്ന് റബീഇൽ പിറന്ന്
ആമിന-അബ്ദുല്ലക്കോമന പൊന്ന്
കിസ്റ കൈസറും ഞെട്ടി വിറച്ച്
സാവതടാകവും വറ്റിവരണ്ട്
മാലാഖകൾ ആ കുഞ്ഞെ പൊതിഞ്ഞ്
സ്വർഗഹൂറികൾ ചേലിൽ നിറഞ്ഞ്(2)
ആ നിധിയുടെ കീർത്തനത്തിനില്ല സീമകൾ
കഴിയുകില്ല എത്രവാഴത്തിയാലുമാ പുകൾ


 അക്രമവീഥികൾ അവരന്ന് മാറ്റി
അറിവിൻ മധുരം ആ ജഹ് ലകമേറ്റി
നീതിയുടെ പാത മുത്ത് തുറന്നു
സൗഹൃദ സൗഗന്ധമാകെ പരന്നു
സ്ത്രീ സ്വാതന്ത്ര്യത്തിൻ ചെപ്പ് തുറന്നു
സാന്ത്വന സൂനങ്ങൾ ഏങ്ങും വിടർന്നു
സത്ത്യ സമത്വത്തിൻ പാത വാർത്ത സയ്യിദേ
സൗഹൃദ നിലാവ് ചൊരിഞ്ഞുളള മാജിദേ




💯💯💯💯💯💯💯💯

രീതി;അശ്റഫുൽ അമ്പിയ..
രചനഃVMHവണ്ടൂർ

സത്യസമത്വത്തിൻ പാതകൾ തീർത്തുളള  മുത്തായ സയ്യിദരേ..
ഹത്യവഴികൾ അകറ്റി സമാധാനവീഥികൾ വാർത്തവരേ...
.അറിവിൻ ബഹ്റായവരേ..

അന്ധതയിലന്ന് അന്തിയുറങ്ങിയ മന്ദരിലേക്കായ് വന്ന്..തിരുനബി
ചന്തമിൽ സുന്ദര ദീനിൻറെ മന്ത്രം ആ അധമരിലായ് പകർന്ന്..
വിദ്യാപുഷ്പം വിടർന്ന്..

പെണ്ണ് പിറന്നാലവർ മേലുടൻ മണ്ണ് മൂടുന്ന നീചതയേ  ..മാറ്റീട്ട്..
പെണ്ണിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കാനുരത്ത നൂറേ..
ഖൈറേ ബദ് റുൽ മുനീറേ..

ഉൽകൃഷ്ടമായ സ്വഭാവമിൽ ദീനിൻറെ ഇസ്സത്തുയർത്തിയോരേ....ത്വാഹാവെ..
ഉദയസൂര്യൻ പോലും തോൽക്കും അഴകാൽ ജ്വലിക്കുന്ന പൗർണമിയേ..
ജഗഗുരുവാം നിധിയേ...



💯💯💯💯💯💯💯💯

രീതിഃEVERY NIGHT
രചനഃVMHവണ്ടൂർ
സർവ്വനേരമാലമിലായ്
ഉശ്ശാഖിനധരമിലായ്
വിടരുന്നു അജബാലേ..
മുഹമ്മദുറസൂലുല്ലാഹ്..(2)

ആഹ്ലാദനിർഭരമായ്
ആനന്ദമുഖരിതമായ്
ആവേശമീനാമം
മുഹമ്മദുറസൂലുല്ലാഹ്..(2)

അദുവേറെയെന്നാലും..
തരംതാഴ്ത്തിയെന്നാലും...
ലങ്കുന്നതിരുനാമം
മുഹമ്മദുറസൂലുല്ലാഹ്..

ആരോപണമെയ്തു
അതിലേറെയും ചെയ്തു
എന്നാലും മങ്ങില്ല
മുഹമ്മദുറസൂലുല്ലാഹ്


💯💯💯💯💯💯💯
രീതിഃമക്കയിലെ ഹാശിമിയിൽ..
രചനഃVMHവണ്ടൂർ

ഉമ്മുൽഖുറാ ദേശമിലായ് വന്നവർ സയ്യിദരേ
ഉമ്മത്തിനായ് സത്യസ്വരം ഓതിയ ശോഭിതരേ
യാനബിയ്യനാ സലാം
യാനജിയ്യനാ സലാം

വന്നു റബീഉൽ അവ്വൽ 12ൻ പുലരിയിൽ
പകലോനും ബദ്റും നാണിക്കും ശോഭയിൽ
നമയനമിൽസുറുമയിട്ട് ചേലാകർമ്മം ചെയ്തിട്ട്
മഹ്ബൂബോർ അതൃപ്പത്തിൽ വന്നുമ്മുൽ ഖുറാ
യാ സയ്യിദീ യാ മുൻജിദീ
യാവാജിദീ ഖുദ്ബീയദീ


ബിംബങ്ങൾ തലകുത്തി മറിഞ്ഞു ആ സമയമിൽ
സാവതടാകം വറ്റി വരണ്ടു നേരമിൽ
ഇബ് ലീസും കരഞ്ഞില്ലേ കിസ്റകൈസർ തരിച്ചില്ലൈ
കാരൂണ്യപ്പൂവിൻറെ മീലാദജബല്ലേ
(യാസയ്യിദീ...)




💯💯💯💯💯💯💯💯

രീതിഃമൗലായ.....
രചനഃVMHവണ്ടൂർ

സ്നേഹങ്ങൾ തീർത്ത സുമം
സത്യത്തിൻപൊൻ കുസുമം
സൗഹാർദ്ധംവാർത്ത ഹിമം
സന്തോഷമെഴും നാമം

അജ്ഞതയൊക്കെ നീക്കി
അക്രമതപാത പോക്കി
അറിവിൻറെ ആറുണ്ടാക്കി
അന്ധതപാടെ നീക്കി

ജിന്നിൻസിന്നും നേതാവാ
ജഗമിൽ മണം വീശും പൂവാ
ജഹ്ൽ മാറ്റിയുളള ജീവാ
ജൗഹറ പോൽ പ്രഭാവാ

കാരുണ്യമേകും നബി
കനകം പോൽ ശോഭഹബി
കൗസർ നൽകീടും ത്വബീ
കമനീയമാം സുരഭി



💯💯💯💯💯💯💯💯
രീതിഃ മുത്തിലും മുത്തായനൂറെ
രചനഃ  VMH വണ്ടൂർ


മുത്തിലും മുത്തായനൂറെ
കത്തിടുന്ന പൊൻഖമറെ
ഹൃത്തിൽ വാഴും ഇശ്ഖിൻസഹ്റെ
സത്യപൂങ്കാവേ സഹനതേൻകാവേ

ഹാശിംവംശമിൽ പിറന്ന്
ഹത്യപാതകൾഅകന്ന്
നിത്യംസത്യവിത്ത്പാകിയ
സൗമ്യരാം മുല്ലാ
സ്നേഹനൂറുല്ലാഹ്

അന്ധകാരഭൂമികയെ
അന്ധവിശ്വാസക്കഥയെ
തൂത്തെറിഞ്ഞ് ധർമ്മമോതിയ
മധുരിതമലരേ
വിശ്വസയ്യിദരേ


💯💯💯💯💯💯💯💯
രീതിഃ സ്നേഹമലർവിരിയും...

രചനഃ  VMH വണ്ടൂർ



സുന്ദര ശോഭിതമാം സുദിനം സൗഹാർദ്ധ സന്ദേശദിനം
സന്തോഷകുസുമം വിരിയും
സത്യനബീമീലാദ് ദിനം
മദ്ഹുകൾ പാടാമീദിനം
മെഹബൂബിനെ വാഴ്ത്താമനുദിനം..

പുണ്യനബീതിരുകീർത്തനങ്ങൾ ഉയരുന്നു
പാരിൽസ്നേഹത്തിൻ ഇശലേറെ പെയ്യുന്നു(2)
പുണ്യസ്വലാത്തിൻ കുളിരൂറും മാരുതൻ വീശിയടിക്കുന്നു..

തോരണമാലാലം അവങ്കൃതമാവുന്നു..
ദഫിൻതാളംശീലിൽ ചേലിലലിയുന്നു...
കുഞ്ഞുകുരുന്നു മനങ്ങളിവായ് കൗതുകപൂക്കൾവിരിയുന്നു

ശൈത്വാനും സൈന്യങ്ങളൂം കരയുന്നു
ശുഭമീദിനമവരിൽ വേദനഉളവാക്കുന്നു(2.
ഈമാൻ വാഹകസംഘമതിൽ സന്തോഷം കളിയാടുന്നു(2)



 💯💯💯💯💯💯💯💯

ആമോദമെങ്ങും പരന്നെ

രീതിഃ അകതാരിനാശകൾഅലതല്ലി....
രചനഃ  VMH വണ്ടൂർ




ആമോദമെങ്ങും പരന്നെ
ആനന്ദമാം തെന്നൽ വന്നേ
ആഹ്ലാദമുല്ല വിരിഞ്ഞെ
അഴകിൽ മീലാദണഞ്ഞേ

പുണ്യറബീഇൻ പന്ത്രണ്ടിന്നുദിച്ചെ
പാരിൽ മുത്തിൻ തിരൂകാവ്യം ജ്വലിച്ചെ(2)
കീർത്തനഗീതങ്ങൾ ഭൂവിൽ പടർന്നെ,കാരുണ്യപ്പൂവിൻ കാമികർ നിരന്നെ

പിഞ്ചൂഹൃദയങ്ങൾ താളത്തിൽ പാടി
നെഞ്ചകമിശ്ഖിൻറെ സുമമാലചൂടി(2)
മദ്ഹിൻ അധരങ്ങൾ എങ്ങൂം വിടർന്നെ
മെഹബൂബിൻ സ്നേഹഗന്ധം പരന്നെ

 💯💯💯💯💯💯💯💯

രീതിഃ അമ്പരമുറ്റത്തമ്പിളി..
രചനഃ  VMH വണ്ടൂർ

സ്നേഹസുമോഹനസുന്ദരസുദിനം മീലാദിന്ന് വന്നല്ലൊ..
മീലാദിന്ന് വന്നല്ലൊ...
സൗഹാർദ്ധത്തിൻ സുന്ദര ഗീതികൾ ഇശലായ് മണ്ണിൽ പെയ്തല്ലൊ.

ഇശലായ് മണ്ണിൽ പെയ്തല്ലൊ..

വീശും കാറ്റിൽ ത്വൈബ ഗന്ധം ആലമിലാകെയടിച്ചല്ലൊ.

എല്ലാർക്കും ഫറഹ് നിറഞ്ഞല്ലൊ..
വിടരും പൂവിൽ  മുത്ത്നബിയുടെ വദനനിലാവ് പരന്നല്ലൊ..

എങ്ങും ആ വജ്ഹൊളി കണ്ടല്ലൊ..

സത്യത്തിരുനബി കീർത്തനങ്ങൾ എങ്ങും മണ്ണിൽ ഉയരുന്നു.

.ഉശാഖുകൾഫറഹൂറുന്നു
ഹൃത്തിൽ മുത്തിൻ സ്നേഹ സൗധം അഖിലരുമന്ന് പണിയുന്നു...

യാസീനെവാഴ്ത്തിക്കൂടുന്നു

സുന്ദരമായസ്വലാത്തിൻരാഗം ചുണ്ടിൽ നിന്നായ് വിടരുന്നു.

.സൗഗന്ധികൾപൂത്തീടുന്നു
സൗന്ദര്യത്തിന്നാറാം നബിയോർ പുകളുകൾ പാരിൽ പടരുന്നു.

.ആനന്ദഹർഷം നിറയുന്നു

💯💯💯💯💯💯💯💯

.---നന്ദിഗാനം---
രചനഃVMHവണ്ടൂർ


ശാന്തസുമോഹനനാളിൽ
ശാന്തിതൻദൂതർ വന്നദിനമിൽ
സ്വീകരണം ഏകിയോരിൽ
നന്ദി തൻ മാല ചാർത്താം നേരിൽ

പായസം മിഠായി നൽകിയേ
പാനീയം മധുരവുമേകിയേ
പുണ്യനബിജന്മനാളിതിൽ
പൂത്തിങ്കൾ വന്നുളള ദിനമിതിൽ
മഹിതരിലായൂസ്സേകുനാഥാ..മർഹമത്തേറ്റിടണേ നാഥാ

സ്വീകരണഹാരമേകിയോർ
അനുമോദനഗീതംപാടിയോർ
******ൻറെ റാലിയിൽ
നന്ദിതൻശീലുകൾ പാടിയോർ
ഹൗളുൽകൗസറവരിലേക്
റബ്ബെ..ജന്നത്തിൽ ഇടവുമേക്

*അതത് മ ദ്രസകളുടെ ചുരുക്കപ്പേര് ചേർക്കുക

( RIM = Risalathul islam Madrasa)
💯💯💯💯💯💯💯💯

---മാർച്ചിംഗ് ഗാനം--- 1

രീതിഃമാണിക്യമലരായ..
രചനഃVMHവണ്ടൂർ

മുത്ത്നബിയുടെ ജന്മദിനമിൽ
സത്യനിധിമീലാദ്നാളിതിൽ
********ൻ സുമമങ്ങളിതയിത
വരിവരിയായ് വരുന്നേ(2)

ദഫിൻതാളമേളമാലേ
മദ്ഹിൻ സുന്ദരശീലുമാലേ(2)
ഒത്തൊരുമിച്ചണിയണിയായ്
റാലിയിതവരുന്നേ(2)

രക്ഷിതാക്കളും യുവാക്കൾ
പിഞ്ചുബാലരാംസുമങ്ങൾ(2)
വർണ്ണലങ്കാരച്ചുവടാലെ ജാഥയിത വരുന്നേ(2)

*=അതത് മദ്രസകളുടെ ചുരുക്കപ്പേര് ചേർക്കുക

💯💯💯💯💯💯💯💯
===മാർച്ചിംഗ് ഗാനം=== 2

രചനഃVMHവണ്ടൂർ

അണിയണിയായ് അടിവെച്ച് ഞങ്ങൾ
       ** സുമങ്ങൾ
തിരുത്വാഹതിങ്കൾ
മുത്ത്നബീമീലാദ് സുദിനമിൽ അതൃപ്പമിലായ് വരുന്നേ..

മദ്ഹിൻറെ ശീലുകളാലെ
സ്വലാത്തിൻ സുന്ദരമാം ധ്വനിയാലെ
രക്ഷിതാക്കൾ പൂർവ്വവിദ്യാർത്ഥികൾ
അണിയണിയായ് വരുന്നേ..

ദഫിൻറെ അകമ്പടിയാലെ
വർണ്ണത്തോരണ വിസ്മയമാലെ
സ്വീകരണം ഏറെലഭിച്ച്
ജാഥയിതാ വരുന്നേ

**അതത് മദ്രസകളുടെ ചുരുക്കപ്പേര് ചേർക്കുക




 💯💯💯💯💯💯💯💯

രീതിഃആരംഭപ്പൂവായ..

മുത്ത്നബിധന്യമീലാദ് നാളിതിൽ സ്വാഗതം പാടിടുന്നേ..ഞങ്ങൾ മർഹബയോതീടുന്നേ...
മദ്ഹിൻമെഹർജാനിൽഅതിഥിതികളായ് വന്ന അഖിലരിലേകിടുന്നേ.ഞങ്ങൾ വെൽകപ്പൂ കോർത്തീടുന്നേ

ആദ്യമായ് സ്നേഹത്തിൽ തീർത്തതർഹീബിൻറെ സുമമാല ചാർത്തീടുന്നേ..സാമോദഗീതികൾ പാടിടുന്നേ
 ഉദ്ഘാടകതാരം(ബശീർ ബാഖവി)ക്കായ് ഞങ്ങൾ അർപ്പിക്കുന്നേ
ആയിരംസ്വാഗതശീൽമീട്ടുന്നേ..

അദ്ധ്യക്ഷപദവിയിൽ മിന്നും മഹനായ (യൂസുഫ് ഫൈളിയോരിൽ)
മർഹബ ഗിഫ്റ്റ് സമ്മാനിക്കുന്നേ
ഇരുവർക്കും ദീർഘായുസ്സിന്നായ് സുബ്ഹാനിൽ ഇരുകൈയും നീട്ടിടുന്നേ...
മദ്ദ ളില്ലഹുമാ യാപരനേ..

(MUM)ൻറെ അഭിമാനസുമങ്ങളാം സർവ്വ ഉസ്താദുമാർക്കും..ഞങ്ങൾ മർഹബപ്പൂ തരുന്നേ..
നാഫിആയ അറിവുകളേറെ നുകർന്നീടാൻ റബ്ബിൽ ഇരന്നിടുന്നേ...
വർസുഖ്ഹും ഇൽമൻകസീറൻകോനേ


നാടിൻ കെടാവിളക്കാമീ മദ്രസ കാക്കുന്ന കമ്മിറ്റിക്ക്
 മർഹബ ഉപഹാരമേകിടുന്നേ
സ്പെഷ്യലായി സെക്രട്ടറി,പ്രസിഡൻറ് ട്രഷറർക്കും മർഹബത്തേൻതരുന്നേ..
ആയിരം സന്തോഷപ്പാൽ തരുന്നേ...

പുന്നാരപ്പൂവിൻ പ്രകീർത്തനമജ്ഞരി തീർക്കും കുരുന്നുകളിൽ
 സ്വാഗതപ്പട്ട് പുതച്ചീടുന്നേ..
വിദ്യാർത്ഥിനികൾ,പിൻ പൂർവ്വവിദ്യാർത്ഥികൾ സകലർക്കും പാടിടുന്നേ..
മർഹബ മുല്ലകൾ കോർത്തീടുന്നേ...

പിഞ്ചുകുസുമങ്ങൾ മുത്ത്നബിയുടെ കീർത്തനംവാർക്കുമീനാൾ..വന്നുളള എല്ലാർക്കുമോതീടുന്നേ..
സ്പെഷ്യലായി രക്ഷിതാക്കൾ,മറ്റു സ്നേഹിതർക്കെല്ലാം അണിയിക്കുന്നേ..
സ്വാഗതച്ചെണ്ടുകളർപ്പിക്കുന്നേ...





💯💯💯💯💯💯💯💯💯

ഒ ഖാലിദ് സ്മരണാഗീതം


ഒ ഖാലിദെന്നുളള പൂവ്...
ഓർമ്മയായ് നമ്മെ പിരിഞ്ഞു ജീവ്..
ഓർക്കുന്നു സുന്നീ സമൂഹമിന്നും..
ഒഴുകുന്നു കണ്ണീർകണങ്ങളിന്നും..

ആദർശത്തിൻറെ പോരാളിയായ്...
ആത്മവീര്യത്താൽ പോരാടലായ്...(2)
ആ പൂമുത്തന്നകന്ന് പോയി...
ആഖിറലോകത്തണയലായി...

അഖിലർക്കും മാതൃകായോഗ്യരായ്..
അറിവിൻ മധു നുകരാനവർ സഫറായ്(2)
സാന്ത്വന,സേവന മേഖലകൾ..
സർവ്വവും വാണാ ശോഭിത തിങ്കൾ

ആ പകലോൻ മറഞ്ഞെങ്കിലും നാം
വഴിയറിയുന്നാ പ്രകാശമിൽ നാം(2)
അങ്ങ് കൈമാറിയുളള പ്രദീപം..
കാക്കും ഞങ്ങൾ കെടാതെ സുധീരം..

നാഥാ അവരെ ഖബർ സ്വർഗമാക്കണേ..
അർശിൻ തണലവരിൽ അരുളീടണേ..
ആ സൽ പാദമുദ്ര പിറകെ..
ചലിക്കാൻ തൗഫീഖേകൂ ഹകീമേ..

💯💯💯💯💯💯💯💯
പൊസോട്ട് തങ്ങൾ അനുസ്മരണഗീതം

ഇശൽ;എൻ ഖൽബുതരാം...
രചനഃVMHവണ്ടൂർ-


അഖിലം വിങ്ങി..
കഥനം തിങ്ങി...
അതിരോദനം പൊങ്ങി...
സയ്യിദരാം പൊസോട്ട് തങ്ങളെയോർത്ത് സുന്നികുലം തേങ്ങി...
യാആലീ-അഅ്ലി
ദറജതഹു വാലീ..(2)
വദ്ഖിൽഹുഫിൽജന്ന..യാദൽജൂദിവൽമിന്ന...

ആദരർ വന്ദ്യഅബിൽനിന്നാത്മീയക്കനി നേടീലേ...
ആപൂവിൽനിന്നായറിവിൻ പൂന്തേൻ നുകർന്നില്ലേ..(2)
ആത്മീയ പ്പ്രഭവീശിയവർ എങ്ങും ശോഭിച്ചിലേ..(2)
ആരിലും സാന്ത്വന സുന്ദര സൂനമവർവിരിയിച്ചില്ലേ..
(യാആലീ..............)

ഇൽമിൻ ഇത്തിരിവെട്ടം തേടിത്തേടിയവർ സഫറായ്...
ഈ സഞ്ചാരമിലറിവിൻ മുത്തുകളേറെയവർ വശമായ്..(2)
തദ് രീസിൻ വഴിയിൽ പലനാടുകളിൽ പ്രഭവീശിടലായ്..(2)
ശേഷം മള്ഹർ പൂവനിയാലവരെങ്ങും മശ്ഹൂറായ്..
(യാആലീ............)

ആ ബദ് റിന്ന് ഖഫാഎന്നാലും പ്രഭശേഷിപ്പിവിടെ..
ആ നൂറിൽ നാം വഴിയറിയുന്നു നിർഭയത്തോടെ...(2)
അവരുടെ മദദിൻ മധുപാനം അരുളേണേ മന്നാനേ..
ജന്നാത്തുൽ ഫിർദൗസിലവർ ചാരത്തിടമേകിടണേ....(യാആലീ..........)

💯💯💯💯💯💯💯💯
വിരഹവേദനയേറിടുന്നു

രീതിഃ കരഞ്ഞുകൺനിറയുന്നു....
രചനഃ  VMH വണ്ടൂർ



റഈസുൽ ഉലമയുടെ പൂമോൻ അബ്ദുറഹ്മാൻ അഹ്സനി എന്ന `മാനു' അനുസ്മരണ ഗാനം
VMH വണ്ടൂർ



വിരഹവേദനയേറിടുന്നു..വ്യസനതിരയാലേ..
മാനുവിൻ വേർപാട് ഓർത്തിന്നും വിതുമ്പുന്നു..കഥനമേറുന്നു...

സ്നേഹഹൃത്താൽ സൗഹൃദത്തേൻ
സാരസം പകർന്നുളള പൂമാൻ..
നിഷ്കളങ്കം ഊറും ഖൽബാൽ..
നേരിനായ് അടരാടി അജബാൽ..
ഹരിതധവള നീലിമയേ..ഹർഷമിൽ നെഞ്ചോട് ചേർത്തെ..
റാഹത ഖൽബീ..ഹിബ്ബീഹുബ്ബീ..നദ്കുറുനദ്ഊ ലക യാ ശൗഖീ..
WE PRAY SUSTAINER FOR ENTRY..HEAVEN OF FINE NICE AND HAPPY..

അറിവിൻ കനികൾ ഏറെ മുത്ത്..
അമൽരസം ചേർത്ത് ഭുജിത്ത്...
ഗുരുക്കരിൽ ഹുബ്ബേറും സത്ത്..
തദ് രീസിൻ രംഗത്ത് ജ്വലിത്ത്..
ഇൽമിൻ ദാഹിയായ് വലഞ്ഞ്..
പ്രതിബന്ധങ്ങളെ വലഞ്ഞ്...
അങ്ങതൃപ്പത്തിൽ വെട്ടിയ റൂട്ടിൽ
ഞങ്ങൾ മുന്നേറീടും മട്ടിൽ...
വന്ദ്യപിതാവ് റഈസുൽ ഉലമ,കൂടെ സുധീരം ധാർമിക തേരിൽ...

അങ്ങിൻ വിടവ് നികത്തിടാനായ്..
ആരുമില്ലെന്നാണ് ഹഖായ്...
നിങ്ങൾ തിരിയിട്ട സിറാജിൽ..
വഴിയറിഞ്ഞ് ഗമിക്കും ഞങ്ങൾ..
ഇരപകൽ ഒഴിയാതെ ഞങ്ങൾ..
തേടിടുന്നു ലിഅഫ് വിക തിങ്ങൾ..
റാഹതഖൽബീ ഹിബ്ബീഹുബ്ബീ..നദ്കുറുനദ്ഊലകയാശൗഖീ..
വീ പ്രേ സസ്റ്റൈനർ ഫോർ എൻട്രീ..
ഹീവൻ ഓഫ് ഫൈൻ നൈസ് ആൻഡ് ഹാപ്പീ.....
------------------------------
💯💯💯💯💯💯💯💯💯
നാഥാ..എൻറെ ഖൽബകം


രചനഃ  VMH വണ്ടൂർ




ഹബീബ് നൂറാനി അനുസ്മരണഗീതം
രീതിഃപുതിയത്
രചനഃVMHവണ്ടൂർ

നാഥാ..എൻറെ ഖൽബകം നോവേറുന്നു,ഹബീബിനെ ഓർത്തകം നീറീടുന്നു,സദാ എൻറെ മിഴിരണ്ടും നിറഞ്ഞീടുന്നു
ആ വാർത്തകേട്ട് സുന്നിമനങ്ങൾ തേങ്ങികരഞ്ഞീടുന്നു
വിയോഗത്തിൽ കണ്ണുനീർ വാർത്തീടുന്നു

  അറിവുകൾ തേടി മദീനതുന്നൂറിൽ മുത്തന്നജബാലണഞ്ഞില്ലേ
മധുരജ്ഞാനങ്ങൾ  നുകർന്നേഴാണ്ട് മാതൃകപ്പൂവായ് വിരിഞ്ഞില്ലേ
ശൈഖുന തൻറെ വാക്കിനാലെ...(2)
മാസ്കോഴ്സിനേറിഡൽഹിയിലേ
നാഥൻ വിധി വന്നാ ഭൂമിയിലേ


ആശിഖായ് ലങ്കി,മദ്ഹുകൾ ചൊങ്കിൽ അനുരാഗികൾക്കായ് പകർന്നവരേ
ആതിര തോൽക്കുന്ന പാൽ പുഞ്ചിരിയിൽ ആത്മീയവീര്യം ചൊരിഞ്ഞവരേ
ആദര ദേഹം ഇന്നില്ലാ......(2)
 എങ്കിലുമാമുഖം മായുകില്ല
സ്മരണാസുമങ്ങൾ വാടുകില്ല


 ആത്മീയബന്ധം മഹാൻമാർസുഗന്ധം ആവോളം ആമലരാസ്വദിച്ചേ







💯💯💯💯💯💯💯💯💯
മുഹറം ശ്രേഷ്ഠതാഗീതം
രചനഃVMHവണ്ടൂർ-


reethi: മക്കത്തെ മണ്ണും വിണ്ണും....

മുഹറം മാസത്തിൻ ശ്രേഷ്ഠതകൾ ചൊല്ലാം ഞാനിന്നിശലാലെ..

അറിയൂ സഹോദരരേ...മാസം
യുദ്ധം നിശിദ്ധമാക്കി
അല്ലാഹു ശോഭിതമാക്കീ..അജബൂറും ഏറും ശഹ്റിത്..

അതൃപ്പങ്ങൾ പലതും കണ്ടിത്...(2)
സ്വർഗം,നരകം അളളാ..
അംബരം,ഭൂമി പടയ്ത്തുളള...
നന്മകൾ വിളയും ഈ മാസം...
നമ്മുടെ പുതുവൽസരമാസം..

ഭൂവിൽ മാനവകുലത്തിൻ നിലനിൽപ്പിന്നായ് റബ്ബന്ന്...
ആദം നബിയോരെ സ്വർഗത്തിൽ നിന്നായി ഇറക്കുന്ന്..
നൂഹ് നബിയു ടെ വിശ്രുതകപ്പൽ തീരമണയുന്ന്...(2)
നംറൂദിൻ തീയെവകഞ്ഞ് ഇബ്രാഹീം നബിവന്നന്ന്...
ഈകാഴ്ചകുല്ലും കണ്ടു....
ഈ മാസം അതൃപ്പംപൂണ്ടു..(2)
നന്മകൾ വിളയും ഈ മാസം...
നമ്മുടെ പുതുവൽസരമാസം..


അയ്യൂബ് നബിയുടെ രോഗം ഈ മാസം ശിഫയായില്ലേ....
യൂസുഫ് നബിയോർ ജയിലിൽനിന്ന്നജാതായതുമില്ലേ..
ഫിർഔനിൻ ഹുങ്ക് തകർത്ത് മൂസാനബിവിജയിച്ചില്ലേ(2)
മൽസ്യത്തിൽ നിന്നായ് യൂനുസ് നബിയോർ രക്ഷപ്പെട്ടില്ലേ...
എന്തൊരു കൗതുമിക്കഥകൾ..
മുഅ്ജിസത്താൽ വന്നുളള പുകൾ..(2)
നന്മകൾ വിളയും ഈമാസം...
നമ്മുടെ പുതുവൽസരമാസം..

 💯💯💯💯💯💯💯💯

 👌🏻സിഎം വലി ഗാനം👌🏻
✍🏻VMH വണ്ടൂർ

മടവൂരിൽ വാഴും ഹാദീ
മദദിൻപ്രഭപകരും ജ്യോതി
മനുജർക്കഖിലം സാന്ത്വനപൂവിതറിയവർ ഖാദീ
റബ്ബേ..തൗഫീഖരുളേണേ..
 സഞ്ചാരത്തിന്നവർ വീഥി
ശരീഅത്ത് അബ്ഹുറിൽ അവരന്ന് മുങ്ങി
ഹഖീഖത്തിൻ മുത്തുകളും വാരിതിളങ്ങി
നൂറേ..നൗറേ..
ഖൈറിൻ നിറആറേ
താ തണൽസദാ...
തേടിടുന്നിതാ...


സൂഫിവര്യനായ മാഹീൻ മുസ്ലിയാരിലായ്..
ഈ സുവർണ്ണസൂര്യനന്ന് വെട്ടംകാട്ടലായ്
ഒട്ടനേകമാണ്ട് ദർസീപഠനപാതയിൽ
സഞ്ചരിച്ചു ശേഷം വിദ്യാ ബാഖിയാതിൽ
ദർസുമായി ഏറെകാലം ശോഭകാട്ടിയേ...
ശിഷ്യസമ്പത്തേറെ കിട്ടി
ഭാഗ്യമേറിയേ..
ശേഷമതാ റഹ്മാനിൽ...
ലയിച്ച് ജദ്ബായ് ലൈഫിൽ





കഷ്ഫ്കറാമത്തേറികാട്ടി സിഎം വലിയുല്ലാ
ഖുത്വ് ബുൽ ആലം എന്ന പേരിൽ മശ്ഹൂറാം മുല്ലാ
 നാഗത്തിൻവിഷബാധമാറ്റി ബഹുമാന്യർ ജല്ലാ
നാമൊന്നായ് പറയുന്നു ഇന്നും സിഎം മികസുല്ലാ
വേണ്ട എന്ന വാക്കിനാലെ അൽഭുതത്തിനാൽ..
രോഗശിഫ ഏകിറബ്ബിൻ ഇംഗിതത്തിനാൽ..
നിപുണരായ വൈദ്യശാസ്ത്രം തൊറ്റിടത്തിലും
വിജയമാനിശാദപാടി CM അജബിലും...
ഉംദുദ്നാ യാ അല്ലാഹ്..
ബിഹഖി വലിയില്ലാഹ്..

💯💯💯💯💯💯💯💯💯

കർണ്ണാടകയാ(താഗാനം ഇശൽ:ശാന്തിസുമങ്ങളുമായ്..
രചനഃVMH വണ്ടൂര്‍
സ്നേഹ സ്വരത്താലേ ഐക്യവിളക്കാലേ കന്നടഭൂവിൽ മാറ്റത്തേര് നയിക്കുന്നജബാലേ ഖമറുൽ ഉലമതൻയാ(ത ഇത്കർണാടകയാ(ത മുന്നേറട്ടെ ഈയാ(ത മികവേകട്ടേ ഈ യാ(ത


 സാഹോദര്യത്തിൻറെ നിലാവ് എങ്ങും മറയുമ്പോൾ.. സഹവർത്തിത്വത്തിൻ പുഷ്പങ്ങൾ വാടിത്തളരുമ്പോൾ അരുതെന്നോതി സമരധ്വനിയാൽ സുൽത്വാനുൽ ഉലമാ നയിച്ചിടുന്ന കർണാടകയാ(തക്കെന്തൊരു മഹിമാ.. നാളെ കർണാടക കമനീയമാവേണം.. കാരുണ്യനാളുകൾ ഇവിടെ പിറക്കേണം... മുന്നേറട്ടെ ഈ യാ(ത.. മികവേകട്ടെ ഈ യാ(ത


വർഗീയതയുടെ വില്ലാളൻമാർ തെരുവ് തകർക്കുമ്പോൾ.. മതമൈ(തിയുടെ സുന്ദര ലോകം പൊട്ടിത്തകരുമ്പോൾ.. ഐക്യത്തിൻ സന്ദേശവുമായി കാന്തപുരം നേതാ.. കൗതുകമാൽ മുന്നേറീടുന്നു കർണാടകയിലിതാ... നാളെ കർണാടക.... മുന്നേറട്ടെ
https://wwwjannathulminna313.blogspot.in/?m=1

نمدحك يا الله
كل حمد لك جل
نفرح دوما نمرح لانا فى حال الرفل
نصلى ايضا على النبي نسلمه بالطرب
نرحب اسوة عروسنا بتغنية العجب
بالعرس نسر وننعم لك يا  اخينا نفلة
هنا لنا بك في يومنا


ننشد سطرالسرر  الان لك يا يازوج البهج

يا بن كويامو  شبير ثقافي النهج
تلميذا لسلطان
العلماء البرهان
شيخنا ذوى العون ومأوى المسكين
ونسلا لأستاذ
بشير باقوي هادي
انت جليت بذوق المعرفة منهم

بالعرس نسر وننعم لك يا  اخينا نفلة
هنا لنا بك في يومنا

سعدت بزوجك الفهام الحلو يا فصيحة
بنت ابوبكر مسليار ذى الخبرة
ندعو الله للإلفة
فى عيشيكما صبوة
ارفد لكم حنان اولاد النفعة
بالعرس نسر وننعم لك يا اخينا نفلة
هنا لنا بك في يومنا

മംഗലത്തിൻ ശുഭനാളിൽ
മംഗളപ്പൊൻ ശീലുകളിൽ
സന്തോഷപ്പുക്കൾ വിതറാം ഞങ്ങൾ പ്രിയനാം വരനിൽ
സഖാഫി ശബീറുസ്താദിൽ
ഹൂറി സഖി ഫസ്വീഹയിൽ
ചാർത്താം ആയിരമായിരം ആശംസാസുമഹാരങ്ങൾ
റബ്ബേ ഇസ്സത്തും ഇൽഫത്തും ഏകീ കനിയൂഇവരിൽ
ഇന്നും എന്നും ലൈഫേക്മിന്നും...


انا نحمدو نمدح ربا نشكر حبا بعدا نصلى على حبيبنا
 نسلم ايضا على نبينا
ننشد بالهنا سطر المرح فى هذا اليوم زواج اخينا محبوبنا


انت جليت بزوجك ذى الخبرة شهاب ثقافى
يا فاطمة بنسية بنتا ليوسف صاحب صافي
انا نكرمكم بالتهنئة
كذا ندعوكم للإلفة
زد   فى عيشهما بركة
اسمعنا وارزقهما يا الله
نسلا حسنا كثرا ايا جل


ذقت العلوم حبيبي من الغلام النبي طه
سيد حسين جملليلى ذى المعرفة ها واها
للفهم العلوى رحلت
الى المركز هنا حصلت
علما من سلطان العلما
ومن البشير الباقوى تاما

മംഗല്യനാളിതിൽ
മംഗളഗാനം സന്തോഷത്തിൽ
പാടീടാം ഞങ്ങൾ സുന്ദരമീ ദിനമിൽ
ആയിരമാശംസാപ്പൂ കോർക്കാം
നവവരനായ പ്രിയാ
ശിഹാബ് സഖാഫിക്കുംസഖി
യായ
ഫാത്വിമാ ബിൻസിയ്യക്കും സാമോദം
നേരുന്നു ഫറഹാം തഹ്നിഅ ഗീതം

ഇരുകൈകൾ നീട്ടാം ഞങ്ങൾ
ഇറയോനിൽ ഇൽഫത്തിന്നായി
സ്നേഹം ചാലിച്ചൊരു ലൈഫിൽ പറന്നിടാൻ ഇണപ്രാവുകളായി
നന്മയെഴും സുമോഹനഅയ്ശിൽ
നറുകുസുമങ്ങൾ വിരിയാൻ ഹുബ്ബിൽ
തേടീടാം റഹ്മാനാം റബ്ബിൽ
തേട്ടം ഖബൂലാക്കേണേ യാ അല്ലാഹ്..
തരണേ ശുഭയൗമുകൾ ഞങ്ങളിലും ജല്ലാ



ശ്രുതിമധുരമോടെ പാടിടാം
സരസം ഗീതമോതിടാം
യുംനമോളിലായിരം
ആശംസമോതിരം
ഏകിടാമീ സുരഭിലഹാലിൽ
ഇഷ്ടമാണ് ഞങ്ങളെ ഖൽബിൽ...


ഉപ്പ ശഫീഖ് സഖാഫിയുമുമ്മ
മുഹ്സിനബീവിയും നൽകാം പൊന്നുമ്മാ...
മോളേ നിൻപിറയിൽ അകതാരിൽ വെൺമ...
റബ്ബ് അരുളട്ടേ നിന്നുളളിൽ മേൻമ..
സന്തോഷ സൂനമാല..ഞങ്ങൾ
അണിയിക്കാം മോളിൽ നല്ല...


നിന്നുപ്പൂപ്പകളായ പണ്ഡിതവര്യർ
ജമാലുദ്ധീൻ ഫൈസി മുഹമ്മദ് ഹസനി
ഉമ്മൂമ്മകളായുളള റംലത്ത്    ഉമ്മാ
അനീസ ഉമ്മ എല്ലാവരും സുമ്മ
നിന്നിൽ മുഹബ്ബത്തിനാൽ-ചേലിൽ
മംഗളം നേരുന്നിതാ


Best Wishes നേരുന്നെന്റെ കരളേ..
റിഷുമോളും മുഫിമോളും മസ്ഊദ കുളിരേ..
എല്ലാവരും നിന്റെ സുഖലൈഫിനായി
അല്ലാമുൽ ഗൈബിലായ്
തേടീടലായി
സ്വാലിഹത്തായ് വളർത്തി..മോളിൽ
ബാരികില്ലാഹ് ഉയർത്തി..

തകരും എന്നകതാരിൻ വ്യഥതീർക്കൂ യാഅല്ലാഹ്..
തമസ്സിൻപുരിയാംമനസിൽ നൂറേകൂയാഅല്ലാഹ്..(2)
തീക്ഷ്ണതയേറും നിൻ നരകാഗ്നി പാടെ മറന്നു ഞാൻ..
തെറ്റിൻആസുരവഴികളിലേറി നിന്നെ വെടിഞ്ഞു ഞാൻ..
തൗബയുമായ് കേഴുന്നു ഇഗ്ഫിർനാ യാ റഹ്മാൻ..


സൂര്യഭൂമി ചന്ദ്രൻ
സാഗരം മാരുതൻ
പർവ്വതം വൃക്ഷങ്ങൾ
പരശ്ശതം ജീവികൾ..
സർവ്വവും നിൻ സൃഷ്ടി
ഉണ്ടവയിൽ ദൃഷ്ടി...
നിന്റെ ഇംഗിതമാലേ-.അവ ചലനം നീളേ..
വാഹിദാണ് നീ യാദൽജലാൽ...
വാരിസാണ് നീ യാദൽകമാൽ..


ദാസനെന്ന ഭാവം ഇല്ല ദോഷിയായി
ദായകാനിദാനം നിൻ ബലാ വരവായി
 രോഗമായ്അപൂർവ്വ...പലപേരിൽനിത്യം
രൗദ്രമായ് മഴവെളളം-ദുരിതത്തീസത്യം
ശിക്ഷനീക്കിനീ മോക്ഷംതരൂ..
ക്ഷേമജീവിതപ്പൂന്തേൻ തരൂ...

നിന്നെ  വെല്ലുവിളിച്ച് ചെയ്തതല്ലാ സലല്
നീശപിച്ച ശൈത്വാൻ വലയെറിഞ്ഞെൻ മേല്..
റാഹിമേ നീ മാപ്പ് ഏകൂകനിയൂ...
റാസിഖേ  ദുആകേട്ട്..ശാന്തിചൊരിയൂ..
ലൈസ മഅ് വാ സിവാക ഹലീം...
സ്വീകരിക്കെൻ കരം യാ അളീം..
🌷🌹🌷🌹🌷🌹🌷🌹
ഇനികലഹരം
ഇത് സുരവരം
ഇതിഹാസ ഗോപുരം
നിബ്രാസിൻ മുറ്റമിനി മുസ്വാബഖ വീര്യം

(###########)

മുന്നിയൂരിൻ മണ്ണിൽ വീശുന്ന കാറ്റിന്നും സർഗസുമത്തിന്റെ നന്മഗന്ധം...
മട്ടിൽ മുട്ടും പാട്ടും കൊട്ടും അരങ്ങേറും പോരൂ സഹോദരാ കാണാൻ ചന്തം...(2)

മഞ്ഞപ്പറ്റ വന്ദ്യ ശൈഖുനയോരുടെ അധരംചുരത്തീടും ദീനിൻമന്ത്രം(2)
ഇത് ശോഭിതം..ആവും ഹിതം..ഇല്ല കലാ ക്ഷതം..
ഇൽമിന്റെ ഭാസുരസുവനം ലങ്കിടും മോദം..

(############)
ഭാവിയിൽ ഭാസുര ഭാഷകരാകുവാൻ ഭാഷണ മൽസരമുണ്ടിവിടം...
തൂലികകൊണ്ട് തരംഗങ്ങൾ തീർക്കുന്ന താരകങ്ങൾ വിളങ്കും നിബിഡം
All of u welcome we heartly to niches of  nibrazul uloom again and again
نرحب بكم تكرما لكم
ليذوق العسل من مسابقة شهرة نبراز هنيئا
നുറഹിബു ബികും തകറുമന്‍ ലകും..ലിയദൂഖല്‍ അസല മിന്‍...
മുസാബഖതിന്‍ ശുഹ്റതിന്‍ നിബ്റാസി ഹനിഅന്‍
🌷🌹🌷🌹🌷🌹🌷🌹
അഹദിൻ വലി മഹാനാണ്
അവരിവിടെ സിറാജാണ്(2)

പൗലംമൂട് വലിയുല്ലാ...
പാലഴകാം ജല്ലാ....(2)

(അഹദിൻ വലി)

തമിഴ് നാട്ടില് അന്ന് പിറന്നവര്
താണ്ടി പാതകൾ വന്നിവിടെ മലര്... (2)

കഷ്ഫ് കറാമത്ത് ഏറെ കാട്ടി വലിയ്യ്
കഥനങ്ങൾ മാറ്റി അരുളിപുതുഹയ്യ്....(2)

ജാതി,മതം നോക്കാതെ ഏവരും വാഴ്ത്തീടും(2)

നംദഹുകാ നുസ്നീകാ ഖൽബൻ മഅ്ശൂഖാ(2)
     (അഹദിൻ വലി)

അവരെ മദദിനാൽ ഞങ്ങളെ രോഗങ്ങൾ
അഖിലം മാറ്റി നീ നൽകൂ സൗഖ്യങ്ങൾ(2)

അല്ലാഹ് ഞങ്ങൾ തേടും തേട്ടം കേട്ട് ജവാബ്...
അരുളി നീ കാത്തീടേണേ നാറിൻ അദാബ്  (2)

വലിയോരെ മികചാരെ സ്വർഗ്ഗസുഖം തരണേ..(2)

നംദഹുകാ നുസ്നീകാ ഖൽബൻ മഅ്ശൂഖാ (2)

(അഹധിൻ വലി)

🌷🌹🌷🌹🌷🌹🌷🌹🌷🌹

മണിമുത്ത് റസൂലൂള്ള തിളങ്ങുന്ന റൗളാ..
മതിയോളം മിഴി കാണാൻ വിധിയേകിടള്ളാ...(29


 അപദാനഗീതം പാടി ഞാൻ മോദം
അതിമോഹത്താലെ ഞാൻ ചലിപ്പിച്ചു പാദം(2)
അലിവിന്റെ നിലാവായ
 തിരുത്വാഹ നൂറേ..
അതിവേഗമടിയനെ വിളിക്കാമോ ഖൈറേ..(2)

 ഇരന്നേറെ ഞാനേ..
ഇലൈക ഹനാനേ..
ഇസ്മഅ്നാ ഔസ്വിൽനാ ഇലാ ത്വൈബ കോനേ..(2)
ഇത് വരെ ഫുആദിന്റെ കൊതി തീർന്നതില്ലാ...
ഇലാഹന്നാ കാട്ടേണേ തിരുറൗളാ നല്ലാ...(2)


 ദുനൂബേറിയോനാ..
ദുരമൂത്തോൻ ഞാനാ..
ദുനിയാവിൻ കെണിയിൽ പെട്ടിഴയും ഹസീനാ....
സ്വലാത്താണെൻ പ്രതീക്ഷ ആ മദീന കൺകാണാൻ..
സലാമോതി വ്യഥചൊല്ലാൻ തുണ നീ സുബ്ഹാൻ
🌷🌹🌷🌹🌷🌹🌷🌹
*രിഫാഈ ദിന സ്പെഷ്യൽ സോങ്ങ്*
✍🏻VMH വണ്ടൂർ
ഇശൽഃഅൽഹംദുടയവനേ...
🌹🍃🌹🍃🌹🍃🌹🍃
സുൽത്വാനുൽ ആരിഫീനാ..
സുൽത്വാനുൽ ആശിഖീനാ
കാരുണ്യമവർ ഗാഥാ..
കാലത്തിൻ സുരനേതാ..
|||||||||||||||||||||||||||||||||||||||||||||
സഹജീവികൾക്കഖിലം
ശൈഖേകി താലോലം(2)
ഖൗഫേ ഇലാഹിയിലായ്..
ഖാദ ഹയാതജബായ്..
|||||||||||||||||||||||||||||||||||||||||||||
പളളീൽ പോവും നേരം..
പരതി ഖമീസ്വ് താരം
ഉറങ്ങുന്നൊരു പൂച്ച..
ഉശിരിൽ അതിൽ വാഴ്ച..
കുപ്പായക്കൈ വെട്ടീ..
കാരുണ്യമവർ കാട്ടി..
|||||||||||||||||||||||||||||||||||||||||||||
തിരുറൗള ചെന്നിട്ട്...
മദ്ഹോതി വിങ്ങീട്ട്..(2)
മഹ്മൂദിൻ ഹസ്തത്തെ..
മുത്തിയ പൂമുത്തേ...
|||||||||||||||||||||||||||||||||||||||||||||
ഈ പുകളിനാലവരേ..
മദദേക് സത്താറേ..(2)
ജന്നാതിൻ പൂവനിയിൽ
ചേർത്തവരെ കൂടെ ഗദിൽ..
🍃🌹🍃🌹🍃🌹🍃🌹
🌷ശൈഖ് ജീലാനി..സ്നേഹഗാനം🌷
രീതി-മൊഞ്ചിൽ മദീനയിൽ...
രചനഃVMH വണ്ടൂർ

ജീലാനീ നാടിലായ്..
ജാഅ സൽഗുണ ദമ്പതികളിലായ്…
ജഗഗുരു ത്വാഹാനൂറിൻ പൗത്രനായ്…
ജാജ്വല സുന്ദര കീർത്തനമിശലായ്..
പാടുന്നു ഗൗസനാ..
പാപികൾക്കാശ്രയഖാജാസീനാ..
ഉംദൂദ്നാ ഉൻസ്വുർനാ യാ ശൈഖനാ…(2)
🌹🌹🌹🌹🌹🌹🌹🌹🌹
നന്നേ ശൈശവമിലായി..
നേരിൻ വീഥിയിലവർ സൈറായി
ഉമ്മാൻറെ സാരോപദേശം
ഉൾക്കൊണ്ടറിവുകൾ തേടാൻ പോയി..
പാതയിൽ കൊളളക്കാര് തടഞ്ഞെ
പണമെത്ര കയ്യിൽ ആരാഞ്ഞെ
പുണ്യർ കൃത്യം സംഖ്യ പറഞ്ഞെ
അജബായി തലവൻ ദീനിൽ വന്നില്ലേ..
അനുജരരും ഇസ്ലാമിൻ വഴിചേർന്നില്ലേ….
🌹🌹🌹🌹🌹🌹🌹🌹🌹
ഒട്ടേറെ ശൈഖൻമാരിൽ നിന്നായ് അറിവിൻ മുത്തുകൾ വാരി..
ഒടുവിൽ അവർ മധുനുകരാനായ് ദർസിൽ ശിഷ്യഗണങ്ങൾ ഏറി..
ഇതിനിടെ ഒരുശിഷ്യമാതാവന്ന് ചൊന്നെ..
ഇല്ല എൻറെ മകനങ്ങിൻ ഭക്ഷണമെന്നെ…
ഉടനടി അവരത എല്ലുകൾ കൂട്ടി
കോഴിയെ കൂവിപ്പിച്ച് പറത്തിയേ…
കഷ്ഫ് കറാമത്തിതുപോൽ കാട്ടിയേ…
🌹🌹🌹🌹🌹🌹🌹🌹
ഏകാഇലാഹിൽ ലയിച്ച്
ഏകാന്തലൈഫവര് നയിച്ച്
ഖുത്വ് ബായ് അവരെ ചമയിച്ച്
ഔലിയാക്കൾ ശിരസ് നമിച്ച്
മഅ് രിഫതിൻ അലകടലായവര്..
മിന്നും നമ്മുടെ ഹൃദയമിൽ നൂറ്..
മാലോകർക്കവരേകി ഖൈറ്…
മുരീദിന്നെന്നും അഭയപ്പൊൻ ദാറ്…
🌹🌹🌹🌹🌹🌹🌹🌹
വാഴുന്നവർ മദദിൻ സുമമായ്..
ബഗ്ദാദിൻറെ തിരമുറ്റത്തായ്..
വരുന്നോരിൽ സുറുറ് പകർന്ന് അവര് ജ്വലിച്ചിടലായ്..
റബ്ബെ,അവർ ചാരെ ചെല്ലാൻ വിധിയതൂമേക്..
റഹ്മാനെ ശൈഖിൻ നസ്വ് റതും നൽക്..
റാഹത്തിൽ സ്വർഗഖുർബത്തുമേക്..
പ്രാർത്ഥന കേട്ടീടേണേ മന്നാനേ..
പുണ്യരെ ജാഹാലെ യാ ഹന്നാനേ…
🌹🌹🌹🌹🌹🌹🌹🌹🌹
ഷെയർ ചെയ്യുക..
തങ്ങളെ മദദ് നേടുക
വീണ്ടുമിതാ വന്നല്ലോ
വിസ്മയ നാളായല്ലോ
വേദി ദ്രുതം പാടന്തറ തയ്യാറല്ലോ
150 പാവം മംഗകൾക്കിനി ഫറഹല്ലോ

ജാതി,മതം നോക്കാതെ ജല്ലജലാലിൻ പ്രീതി
ലക്ഷ്യമിലായ് മാത്രം ഈ സാന്ത്വന വീഥി
SYS ന്റെ കീഴിൽ ഇത് എങ്ങും ഖ്യാതീ

ഭാഷണപീഠം ലങ്കും
ബഹുമതിയേറെ പൊങ്കും
ബഹുമാന്യ ദേവർഷോല ഉസ്താദ് -ഭാസുരമവരാണീ നൂറ് വിതറീടും ചെരാത്

തൂലികരാജാവായ
താരകനേതാവായ
വന്ദ്യഗുരു സീഫോർത്ത് ദാരിമിയോരും
വഴികാട്ടുന്നവർ മുന്നിൽ ഞങ്ങൾ നന്ദികൾ നേരും


എണ്ണൂറോളം ഫുഖറാ
നാരികളെ മംഗല സീറാ
പറയാനുണ്ടീ സംരംഭത്തിന് ഖൈറാ..
പാടന്തറ മർകസ് സ്ഥാപനകൂട്ടത്തിലെ നൗറാ...

കീർത്തിയെഴും ഈ ഖിദ്മ
ക്കേക്  സഹായം താമ്മാ
സഹൃദയരേ നൽകീടും അജ്റ് റഹീമ്..പോരാ
സീമകളില്ലാ പ്രാർത്ഥനാ ലഭ്യം ദവാമ്
🌹🌷🌹🌷🌹🌷🌹🌷

മുഹബ്ബ ത്തേറിടും പൂമോനേ..
മുഹമ്മദ് റസീന് തേനേ..
റിഷുമോന്  ഇന്ന് പൊന്ന്
ജൻമദിനത്തിൻ മിന്ന്...

സ്നേഹത്തിൽ ഉപ്പയുമുമ്മയുമൊന്നായ് പാടിടുന്നതാ..
കുടുംബാംഗങ്ങൾ എല്ലാരും ഹാപ്പീ നേർന്നിടുന്നിതാ.....



ഉപ്പ മുർഷിദിൻ പൂങ്കനിയായ്..
ഉമ്മ സഹ് ല ജെബിന്നഴകായ്
പിറന്ന സുന്ദര മോനല്ലേ..
റിഷൂ മോൻ കരളിൻ കുളിരല്ലേ..
 വലിയുമ്മ ജമീലയും
ഉമ്മുമ്മ ഉമ്മുകുൽസുവും
വലിയുപ്പബ്ദുർറഹ്മാനും
തരുന്നു ജൻമദിനാശംസാ..
ഒരു വയസ്സിന്റെ നിറവിൽ തിളങ്ങിടുന്ന സുമമേ..
ഒരുപാട് കാലം ഈ പുഞ്ചിരി താ റഹീമേ..


സുര ഭില ഹർഷമെഴും നാളിൽ
സമോദം ആശംസാ ചേലിൽ..
നേരുന്നു റാഷിദുമിർഷാദും
റംഷീദും ശിബ് ലയും ഹുബ്ബായി..
ഷെറിൻ ശഹനാസും സന്തോഷം
അനുഷാഹിം സഹദിയ്യയും
ഒരായിരം ആശംസാപ്പൂക്കൾ
സമ്മാനിക്കുന്നിത മൊഞ്ചായി