ഒരു ഐക്യക്കഥ

*ഒരുഐക്യക്കഥ*
✍VMH വണ്ടൂർ

*പടിയടച്ച്പിണ്ഡം* *വെക്കുന്നവരോട്*
*പ്രിയപൂർവ്വം...*


(കൂറ്റനാടുസ്താദിനെ അറിയുക)


ഭിന്നിപ്പിന്റെ തുടക്കകാലം....!!!''കാന്തപുരത്തിന്റെ കളളൻമാർ മഹല്ലിൽ വേണ്ട''
എന്ന ഭീഷണിസ്വരംമുഴക്കി പാവപ്പെട്ട മുദരിസുമാരെയും,മുഅല്ലിമീങ്ങളേയും  പടിയടച്ച്പിണ്ഡം വെച്ചുകൊണ്ടിരിക്കുന്നു..കൂടാതെ പൂർവ്വീകമഹാമനീഷികൾ പടുത്തുയർത്തിയ  മഹല്ലുകൾ ഞമ്മന്റേതാക്കാൻ കമ്മറ്റിക്ലീനിംഗ് തകൃതിയായി നടമാടുന്നു..കാന്തപുരത്തിന്റെ നേതൃത്വം അംഗീകരിക്കുന്നവരെ പുറംകാലുകൊണ്ട് ചവിട്ടിമാറ്റുകയും  ബിദഈകിങ്കരരെ ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന താന്തോന്നിത്തം  കൈരളയിലെ മുഴുവൻമഹല്ലുകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു..
മലബാറിന്റെ മക്കയായ പൊന്നാനിയോടടുത്ത ഒരു ദേശത്തും ഈ സംഭവവികാസം വരികയുണ്ടായി..കേവലം സംഘടനാവിരോധം മാത്രം മുൻനിർത്തി മഹല്ലിലെ പൂർവ്വീകമഹത്തുക്കൾ പണിതപളളികളിൽ നിന്നും മദ്രസകളിൽ നിന്നും ഏപിക്കാരെ തൂത്തെറിയാനുളള ശ്രമത്തെ ആർജ്ജവമുളള ആൺമക്കൾ ചോദ്യം ചെയ്തു..തദ്ഫലമായി സംഘട്ടനത്തിന് സാധ്യതയേറിയതോടെ നിക്ഷ്പക്ഷർ അനുരജ്ഞനത്തിന് രംഗത്തെത്തി..ലൗഡ്സ്പീക്കറില്ലാതെ രഹസ്യകേന്ദ്രത്തിൽ ഇരുവിഭാഗത്തിലേയും രണ്ട് പണ്ഡിതവരേണ്യരുടെ നേതൃത്വത്തിൽ നിർണ്ണിത അംഗങ്ങളാൽ മാത്രം വിഷയം ചർച്ചചെയ്യാമെന്നും പ്രശ്നം പരിഹരിക്കാമെന്നും തീരുമാനമായി..
സമസ്ത ഇ.കെ വിഭാഗത്തെ പ്രതിനിധീകരിച്ച് വന്നപണ്ഡിതൻ ഉന്നതനേതാവായ കൂറ്റനാടുസ്താദും ഏ.പീ വിഭാഗത്തെ പ്രതിനിധീകരിച്ച് വന്നപണ്ഡിതൻ കേരളംകണ്ട മഹാകർമ്മശാസ്ത്രനിപുണൻ ചെറുശ്ശോല ഉസ്താദുമായിരുന്നു...
വിഷയത്തിലേക്ക് കടക്കും മുമ്പേ ചെറുശ്ശോല ഉസ്താദിന്റെ ഗഹനഗംഭീരശബ്ദമുയർന്നു
*''കാന്തപുരത്തിന്റെ എല്ലാനിലപാടും ഹഖാണ്.അല്ലെന്ന് പറയാൻ കെ.വിക്കാകുമോ''*
പ്രായംകൊണ്ട് മൂത്തപണ്ഡിതനായ കെവി ഉസ്താദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു
*''ങ്ങളോട് അതൊന്നും സംസാരിക്കാൻ ഞാനില്ല''*
(കുവൈത്ത്കരാറടക്കം പലവിഷയങ്ങളിൽ സുൽത്വാനുൽ ഉലമയെ ജനസമക്ഷം താറടിക്കാൻ മൽസരിച്ചകാലമാണതെന്നോർക്കുക)


തുടർന്ന് നടന്ന ചർച്ചയിൽ ഒരേ ആശയാദർശക്കാരായ ഇരുവിഭാഗത്തിനും മഹല്ല് കമ്മിറ്റികളിൽ *തുല്യഅംഗത്വം നൽകണമെന്ന നിലപാടെടുത്താണ് ഇരുപണ്ഡിതപ്പഠുക്കൾ കാർമികത്വം വഹിച്ച ആ സഭപിരിഞ്ഞത്..*

ഇന്നിന്റെ സമാനും വ്യത്യസ്തമല്ല..
ചെറുശ്ശോല ഉസ്താദിനെപ്പോലെയുളള ആയിരക്കണക്കിന് ആദർശധീരസിംഹങ്ങൾ സുൽത്വാനുൽ ഉലമക്കൊപ്പമുണ്ടെങ്കിലും *കൂറ്റനാടുസ്താദിനെപ്പോലെയുളള സ്വുൽഹാഗ്രഹിക്കുന്ന ഒരുത്തരും മറുവിഭാഗത്തിലില്ലെന്നതാണ് സങ്കടകരം..!!!*
അന്ന് മൗനമവലംഭിച്ച കൂറ്റനാടുസ്താദിന്റെ പിൻഗാമികൾ ഇന്ന് ഖമറിന്റെ ശോഭകെടുത്താൻ എല്ലാനിലക്കും ശ്രമിക്കുക മാത്രമല്ല.അണികളെ പഠിപ്പിക്കുകകൂടി ചെയ്യുന്നു..
പൂക്കോട്ടൂരടക്കം പലചേളാരീനേതാക്കളും ഇപ്പോഴും പിണ്ഡാഹ്വാനം തുടരുന്ന അതിദയനീയസ്ഥിതിതുടരുകയും അതിന് ഉന്നതനേതാക്കൾ വരെ സമ്മതം മൂളുകയും ചെയ്യുമ്പോൾ ഐക്യവിളക്ക് പ്രകാശിക്കാനുളള കാത്തിരിപ്പിന് ദൈർഘ്യമേറുമെന്നതിൽ സന്ദേഹമില്ല..

*വാൽക്കഷ്ണം;-*
ബിദഈജനാസനിസ്കാരവിഷയത്തിൽ ഉന്നതനേതാവ് ശംസുൽഉലമയെ തളളിയവർ...,
തറപ്പ്രസംഗവിഷയത്തിൽ മറ്റു  മഹാനേതാക്കളായ കണ്ണിയതുസ്താദിനേയും കാളമ്പാടി ഉസ്താദിനേയും തളളിയവർ...,
ഐക്യവഴികാട്ടിയ കൂറ്റനാടുസ്താദിനെ തളളി ജൈത്രയാത്ര തുടരുന്നതിൽ അത്ഭുതം വേണ്ടേവേണ്ട
*കാലത്തിനനുസരിച്ച് നേതാക്കളെത്തളളുന്ന ബിദഈപകർച്ചാവ്യാദി ചേളാരിസത്തിലും പകർന്നോ*!!???

അതെ,താജുൽഉലമയും സുൽത്വാനുൽ ഉലമയുമാണ് ശരി...
ഖമറുൽ ഉലമക്കൊപ്പം സത്യവഴിയിൽ ഞങ്ങളെ അടിയുറച്ചടിവെപ്പിച്ച് താജിനും മറ്റുനേതാക്കൾക്കുമൊപ്പം സ്വർഗ്ഗാരാമം തരണേ നാഥാ..ആമീീീൻ

*ചെറുശ്ശോല ഉസ്താദിന്റെ ആണ്ട്മാസമാണീ ദുൽഖഅദ്-കുവൈത്ത് കരാർ വിഷയത്തിലടക്കം പലഹാലിലും കാന്തപുരത്തിന് നേരെവരുന്ന കൂരമ്പുകളെ തച്ചുതകർത്ത ആ മഹാമനീഷിയുടെ ഹള്റതിലേക്ക് എല്ലാവരും ഒരു ഫാതിഹ എങ്കിലും സമർപ്പിക്കുക*

Post a Comment

0 Comments