5️⃣0️⃣ഉള്ഹിയ്യത്ത് സംശയനിവാരണങ്ങൾ(ഇബാറത്തുകൾ സഹിതം)




5️⃣0️⃣ഉള്ഹിയ്യത്ത് സംശയനിവാരണം(ഇബാറത്തുകൾ സഹിതം)

وي محمد حبيب الثقافي وندور
VMH വണ്ടൂർ സഖാഫി 

ഉള്ഹിയ്യത്ത് (ശദ്ദോടെ ) എന്നാണോ ഉള്ഹിയത്ത് (ശദ്ദില്ലാതെ) എന്നാണോ ശരിയായ രൂപം?

 ഉത്തരം:
രണ്ടും ശരിയായ രൂപമാണ്. ഉള്ഹിയ്യത്തിന് എട്ടു പേരുകളുണ്ട്. എല്ലാം ശരിയായ പേരുകളാണ്
1) ഉള്ഹിയത്ത്
2)ഉള്ഹിയ്യത്ത്
3) ഇള്ഹിയത്ത്
4)ഇള്ഹിയ്യത്ത്
5) ളഹിയ്യത്ത്
6) ളിഹിയ്യത്ത്
7) അള്ഹാത്
8) ഇള്ഹാത്
(തുഹ്ഫ ശർവാനി സഹിതം: 9/343)
( ഹാശിയതുൽ ബുജൈരിമീ: 4/329)

 *حاصله أن فيها ثمان لغات،ضم الهمزة مع تشديد الياء* *وتخفيفها،وكسر الهمزة مع تشديد الياء وتخفيفها،ومع حذف الهمزة لغتان،فتح* *الضاد وكسرها،وأضحاة بفتح الهمزة* *وكسرها* 
(حاشية البجيرمي ٤/٣٢٩)

 *١)أضحيَةٌ ج الأَضاحِي* 
 *٢)أُضحِيَّةٌ ج الأَضاحيّ* 
 *٣)إِضْحِيَةٌ ج الأضاحي* 
 *٤)إِضْحِيَّةٌ ج الأَضَاحي* 
 *٥)ضَحِيَّةٌ ج الضَحايَا* 
 *٦)ضِحِيَّة ج الضحايا* 
 *٧)أَضحَاةٌ ج الأضْحَي* 
 *٨)إِضْحَاة ج الأَضحَي* 
(حاشية الجمل ٥/٢٥٠)

മസ്അലഃ1️⃣




❓❓ആർക്കാണ് ഉള്ഹിയ്യത്ത് ശക്തിയായ സുന്നത്തുളളത്🤔

✔️☑️✔️☑️✔️☑️
ഉള്ഹിയ്യത്തിന് സാമ്പത്തികശേഷിയുളള  പ്രായപൂർത്തിയും ബുദ്ധിയുമുളള മുഴുവൻ സ്വതന്ത്ര്യനായ മുസ്ലിമിനും..

 أَنَّ التَّضْحِيَةَ (سُنَّةٌ) فِي حَقِّنَا لِحُرٍّ أَوْ مُبَعَّضٍ مُسْلِمٍ مُكَلَّفٍ رَشِيدٍ
തുഹ്ഫഃ

يسن متأكدا لحر  قادر
فتح المعين

മസ്അലഃ2️⃣

❓️മുത്ത്നബിയുടെ ഹഖിൽ വാജിബാണെന്ന് കേട്ടു ശരിയാണോ,അപ്പോൾ ചില ഉള്ഹിയ്യത്തിൽ നിന്ന് മുത്ത്നബി ഭക്ഷിച്ചിട്ടുമുണ്ടല്ലോ🤔
☑️✔️☑️✔️☑️✔️☑️✔️
ഒരു ഉള്ഹിയ്യത്ത് കർമ്മമാണ് തിരുനബിയുടെ ഹഖിൽ നിർബന്ധം
ബാക്കി അവിടുന്നറുത്തതെല്ലാം സുന്നത്താണ്.അതിൽ നിന്നാണ് തങ്ങൾ ഭക്ഷിച്ചത്
ശർആക്കപ്പെട്ടതിനു ശേഷം ഒരു വർഷവും അവിടുന്ന് ബലികർമ്മം ഉപേക്ഷിച്ചിട്ടില്ല

(سنة ) مؤكدة في حقنا على الكفاية
في حقنا معاشر المسلمين وأما  واجبة في حقه صلى الله عليه وسلم وكان له أضحية مندوبة أيضا وأكله من اضحيته محمول عليها والواجبة عليه واحد وما زاد عليها مندوب ولم يترك الأضحية قط


حاشية البجيرمي ٥/٢٣٦

മസ്അലഃ3️⃣

❓❓ഖുദ്റത്തിന്റെ(സാമ്പത്തികശേഷി) പരിധി വിശദീകരിക്കാമോ🤔

✔️☑️✔️☑️✔️☑️
ആദ്യ പെരുന്നാൾ പകലും രാത്രിയും തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും  ആവശ്യമായ ചെലവൊഴിച്ചാൽ മിച്ചമുളളതിൽ ഉള്ഹിയ്യത്തിന് ആവശ്യമായ സ്വത്ത് ഉണ്ടായിരിക്കുക
എന്നനതാണ് ഇബ്നുഹജർ തങ്ങളുടെ വീക്ഷണം
എന്നാൽ നാല് പെരുന്നാൾച്ചെലവും കഴിഞ്ഞ് ഉള്ഹിയ്യത്തിന് ആവശ്യമായ പണം മിച്ചമുണ്ടാവലാണ് പരിധിയെന്നാണ് ഖത്വീബുശ്ശർബീനി തങ്ങളുടെ അഭിപ്രായം
والذي يفهم من كلام التحفة تخصيص ذلك بيوم العيد وليلته فقط، وعبارتها بعد كلام قادر


والمراد به: من يقدر عليها فاضلة عن حاجته وحاجة ممنونه يوم العيد وأيام التشريق، لأن ذلك وقتها، كزكاة الفطر، فإنهم اشترطوا فيها أن تكون فاضلة عن حاجته وحاجة ممونه يوم العيد وليلته، لأن ذلك وقتها.
هكذا قاله الخطيب.

ഇആനത്

മസ്അലഃ4️⃣

❓️ഉള്ഹിയ്യത്താണോ സുന്നത്തായ സ്വദഖഃയാണോ ഏറ്റവും ശ്രേഷ്ടം🤔
✔️☑️✔️☑️✔️☑️
മൂന്ന് കാരണങ്ങൾ കൊണ്ട് ഉള്ഹിയ്യത്താണ് ശ്രേഷ്ടം
1-അത് നിർബന്ധമാണെന്ന് പറഞ്ഞ പണ്ഡിതരുണ്ട്
2-ദീനിന്റെ പ്രകടമായ ശിആറാണത്
3-കഴിവുള്ളവൻ അതൊരിക്കലും ഒഴിവാക്കാൻ ഞാൻ വിട്ടുവീഴ്ച തരുന്നില്ല എന്ന് ഇമാം ശാഫിഈ തങ്ങൾ പറഞ്ഞിട്ടുണ്ട്
-അഥവാ ഖാദിർ ഉപേക്ഷിക്കൽ കറാഹത്താണ്-
مذهبنا أن الأضحية أفضل من صدقة التطوع للأحاديث الصحيحة المشهورة في فضل الأضحية لأنها مختلف في وجوبها بخلاف صدقة التطوع ولأن التضحية شعار ظاهر

مجموع ٨/٤٠٤
قوله وهي) أي التضحية (وقوله أفضل من الصدقة) أي للإختلاف فى وجوبها، ولقول الشافعى رضى الله عنه: لا أرخص فى تركها لمن قدر عليها، ومراده: أنه يكره تركها للقادر عليها، سواء كان من أهل بوادى أو من أهل الحضر أو السفر. (إعانة الطالبين، ج. 2، ص. 331)




മസ്അലഃ5️⃣



❓️ഉള്ഹിയ്യത്തിന് നിയ്യത്ത് ആവശ്യമുണ്ടോ🤔


✔️☑️✔️☑️✔️☑️
തീർച്ചയായും അത് ശർത്വാണ്
 കാരണം അതും ഒരു ഇബാദത്താണ്..

ويشترط النية هنا لأنها عبادة
تحفة ٩/٣٦٠

ولا بد في التضحية من النية لأنها عبادة
اسنى المطالب
١/٥٣٨


മസ്അലഃ6️⃣


❓❓ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച്കരുതാമോ🤔


✔️☑️✔️☑️✔️☑️
ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ട്  ഉള്ഹിയ്യത്തും, അഖീ ഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുമെന്നാണ് ഇബ്നു ഹജർ തങ്ങളെ വീക്ഷണം
രണ്ടും ലഭിക്കുമെന്നാണ് റംലീ തങ്ങളെ വീക്ഷണം
ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.
" وَظَاهِرُ كَلَامِ َالْأَصْحَابِ أَنَّهُ لَوْ نَوَى بِشَاةٍ الْأُضْحِيَّةَ وَالْعَقِيقَةَ لَمْ تَحْصُلْ وَاحِدَةٌ مِنْهُمَا ، وَهُوَ ظَاهِرٌ ; لِأَنَّ كُلًّا مِنْهُمَا سُنَّةٌ مَقْصُودَةٌ "

تحفة المحتاج ٩/٣٧١
قوله شاة) ولو نوى بها العقيقة والضحية حصلا عند شيخنا خلافا لحج، حيث قال: لا يحصلان، لأن كلا منهما سنة مقصودة.
(البجيرمى على المنهج، ج. 4، ص. 303)

· ولو ذبح شاة ونوى بها الأضحية والعقيقة أجزأه عنهما، قاله م ر، وقال إبن حجر: لا تتداخلان. (بغية المسترشدين، ص. 257).

(مسئلة) لو نوى العقيقة والضحية لم تحصل غير واحد عند حج، ويحصل الكل عند م ر. (إثمد العين، ص. 77)


أما لو ذبح بدنة أو بقرة عن سبعة أسباب منها ضحية وعقيقة، والباقي كفارات في نحو الحلق في النسك فيجزئ ذلك، وليس هو من باب التداخل في شيء، لأن كل سبع يقع مجزياً عما نوى


فتاوى الكبرى
4/256

മസ്അലഃ7️⃣


❓❓നിയ്യത്ത് ചെയ്യാൻ മുസ്ലിമായ വകീലിനെ ഏൽപ്പിക്കാമോ🤔
✔️☑️✔️☑️✔️☑️
അതെ,അത് അനുവദനീയമാണ്
ويجوز تفويضها الى المسلم الوكيل
اسنى المطالب
١/٥٣٨

മസ്അലഃ8️⃣

ഉള്ഹിയ്യത്തിന്റെ സമയമാവുന്നതിന് മുമ്പ് വകാലതാക്കാമോ🤔
✔️☑️✔️☑️✔️☑️✔️☑️

ഉള്ഹിയ്യത്ത് സമയത്ത് ബലികർമ്മം നിർവ്വഹിക്കാൻ ഞാൻ നിന്നെ വകാലതാക്കുന്നു എന്ന രീതിയിലുള്ളത്(മുനജ്ജസ്)
പറ്റുമെന്നും,
സമയം വരികയാണെങ്കിൽ  അറക്കാൻ നിന്നെ
ഞാൻ വകാലതാക്കുന്നു എന്ന രൂപത്തിലുള്ളത്(മുഅല്ലഖ്)
പറ്റില്ലെന്നും പറഞ്ഞ ഒരു വിഭാഗം ഉന്നത പണ്ഡിതരും;
നിരുപാധികം 
പറ്റില്ലെന്ന്  പറഞ്ഞ മറ്റൊരു വിഭാഗം പ്രഗത്ഭ പണ്ഡിതരും നമ്മുടെ മദ്ഹബിലുണ്ട്
അതിനാൽ സമയം പ്രവേശിച്ചതിന് ശേഷം വകാലതാക്കലാണ് ഏറ്റവും നല്ലത്
(مسألة)يجوز التوكيل في إخراج الفطرة له  ولممونه بعد دخول رمضان  وكذا قبله إن نجز الوكالة كوكلتك في إخراجها ولا تخرجها الا في رمضان ،لا إن علقها كإذا جاء رمضان فقد  وكلتك  قاله ابن حجر وأبو مخرمة 
ومنع الشيخ زكريا و(م ر) التوكيل قبل رمضان مطلقاً  
لكن لو أخرجها الوكيل فيه أجزأت اتفاقا علق ام نجز لعموم الإذن  وظاهر كلام ع ش أنه لا يجب على المؤدي التوكيل قبل وقت الوجوب بحيث  يصل الخبر إلى الوكيل قبل خروج وقت الفطرة 


بغية المسترشدين ٢١٣

മസ്അലഃ9️⃣

❓❓എപ്പോഴാണ് നിയ്യത്ത് വെക്കേണ്ടത്,വകാലതാക്കുകയാണെങ്കിലോ🤔
✔️☑️✔️☑️✔️☑️
അറവ് സമയമോ,മൃഗത്തെ നിർണ്ണയിക്കുന്ന സമയമോ വെക്കണം
വകാലതാക്കുകയാണെങ്കിൽ വകീലിന് നൽകുമ്പോഴോ അറുക്കുമ്പോഴോ ആവണം كونها عند الذبح او تعيين
تحفة ٩/٣٦٠

(وإن وكل بالذبح نوى عند إغطاء الوكيل أو ذبحه)
أي أو عند ذبح الوكيل وهذا التخير إنما يستمر على جواز تقديم النية على الذبح 


قوت المحتاج ١٠/١٠٤

മസ്അലഃ1️⃣0️⃣

❓❓എങ്ങനെയാണ് നിയ്യത്ത് വെക്കേണ്ടത്🤔

✔️☑️✔️☑️✔️☑️
സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.
الأضحية سنة مؤكدة بنية أضحية فيقول نويت الأضحية المسنونة أو أداء سنة الأضحية

اعانإ الطالبين

മസ്അലഃ1️⃣1️⃣



❓❓ഏതൊക്കെ മൃഗങ്ങളെ അറവ് നടത്താം🤔


✔️☑️✔️☑️✔️☑️
അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കാവുന്ന മൃഗങ്ങൾ.
وشرط ابل أن يطعن  فى السنة السادسة ويعبر عنه بتمام الخامسة وشرط بقر ومعز أن يطعن في السنة الثالثة ويعبر عنه بتمام الثانية وشرط ضأن أن يطعن في السنة الثانية


മസ്അലഃ1️⃣2️⃣


ഉള്ഹിയ്യത്ത് മൃഗങ്ങളുടെ വയസ്സ് കണക്കാക്കുന്നതിലെ അവലംബനം എങ്ങനെയാണ്🤔
☑️✔️☑️✔️☑️✔️☑️✔️
ഇത്തരം മൃഗങ്ങളെക്കുറിച്ചുള്ള അറിവും,പരിചയമുള്ളവരുടെ വാക്കും
വിൽപനക്കാരൻ വിശ്വസ്തനാവുകയും,അവന്റെ കൈവശം പ്രസവിക്കപ്പെട്ടതാവുകയും ചെയ്താൽ അയാളുടെ വാക്കുമാണ് അവലംബം
فائدة]: يكفي إخبار البائع بسن الأضحية إن ولدت عنده، وإلا فيرجع لظنون أهل الخبرة ولو اشترى سبع بدنة للأضحية، ثم إن مالك الباقي وقفه فلا سبيل إلى ذبحها، بل لو لم يقفه لم يجبر على الذبح ولا على البيع للناذر اهـ فتاوى بامخرمة.


بغية المسترشدين


മസ്അലഃ1️⃣2️⃣

കാട്ടു പശു/പോത്ത്,കാട്ടു കഴുത പോലോത്തത് പറ്റുമോ
☑️✔️☑️✔️☑️✔️☑️✔️
ഇല്ല മതിയാവുകയില്ല



ولا يجزئ" في الأضحية من الحيوان "إلا" النعم وهي "الإبل والبقر والغنم" لأن التضحية بغير ذلك لم تنقل فلا يجزئ نحو بقر الوحش وحماره



المنهاج القويم

മസ്അലഃ1️⃣3️⃣


❓❓അവയിൽ
ഏറ്റവും ശ്രേഷ്ടമായവ ക്രമപ്രകാരം വിവരിക്കാമോ
✔️☑️✔️☑️✔️☑️
ഏഴ് നെയ്യാടുകൾ
ഏഴ് കോലാടുകൾ
ഒട്ടകം
മാട്
ഒരു നെയ്യാട്
ഒരു കോലാട്
ഒട്ടകത്തിലെ ഒരു വിഹിതം
മാടിലെ ഒരു വിഹിതം

( وأفضلها ) أي أنواع الأضحية بالنظر لإقامة شعارها ( بعير ) أي بدنة ؛ لأنه أكثر لحما ، والقصد التوسعة على الفقراء ( ثم بقرة ) ؛ لأن لحم البدنة أكثر من لحم البقرة غالبا ، وفي الخبر { من اغتسل يوم الجمعة ، ثم راح في الساعة الأولى فكأنما قرب بدنة ، ومن راح في الساعة الثانية فكأنما قرب بقرة } .
قال في الدقائق : وهذه مزيدة على المحرر .
قال ابن النقيب : وقد رأيتها في المحرر ، فلعل نسخه مختلفة ( ثم ضأن ثم معز ) لطيب الضأن على المعز وبعد المعز المشاركة كما سيأتي ، فالاعتراض بأنه لا شيء بعد المعز ساقط .
أما بالنظر للحم ، فلحم الضأن خيرها ( وسبع شياه ) من ضأن أو معز ( أفضل من بعير ) أو بقرة ؛ لأن لحم الغنم أطيب ولكثرة الدم المراق ، وقيل البدنة أو البقرة أفضل منهما لكثرة اللحم .
قال الرافعي ؛ وقد يؤدي التعارض في مثل هذا إلى التساوي ولم يذكروه ( وشاة أفضل من مشاركة في بعير ) للانفراد بإراقة الدم وطيب اللحم .
تنبيه : قضية إطلاقه أن الشاة أفضل من المشاركة في بعير وإن كانت أكثر من سبع : كما لو شارك واحد خمسة في بعير ، وبه صرح صاحب الوافي تفقها ، لكن الشارح قيد ذلك بقوله بقدرها فأفهم أنه إذا زاد على قدرها يكون أفضل وهو الظاهر ، ولو ضحى ببدنة أو بقرة بدل شاة واجبة فالزائد على السبع تطوع فله صرفه مصرف أضحية التطوع من إهداء وتصدق .

مغنى المحتاج



وأفضلها بسبع ضأن ثم سبع معز ثم بدنة ثم بقرة ثم ضائن ثم ماعز  ثم سبع من بدنة ثم بقرة

كتاب العباب ١/ ٤٢٤

മസ്അലഃ1️⃣4️⃣

❓️ഒട്ടകത്തിലേയോ,മാടിലേയും ഒരു വിഹിതത്തിലധികം പങ്ക് ചേർന്നാൽ അതാണോ,ആടാണോ അഫ്ളൽ 🤔
✔️☑️✔️☑️✔️☑️
എന്നാലും ആടാണ് അഫ്ളൽ എന്നാണ് ഇബ്നു ഹജർ തങ്ങളുടെ വീക്ഷണം

ഖൽയൂബി ഇമാം മുഅ്തമദെന്ന് പറഞ്ഞതും,ഇബ്നു ഖാസിം തങ്ങൾ അസ്വഹ്ഹെന്ന് അടിവരയിട്ടതും 7ൽ 1നേക്കാൾ  കൂടുതൽ ഷെയറായാൽ അതാണ് ആടിനേക്കാൾ അഫ്ളൽ എന്നാണ്


( وشاة أفضل من مشاركة في بعير) للانفراد بإراقة الدم مع طيب اللحم، وبه يعلم اتجاه ما اقتضاء المتن أنها أفضل من الشرك وإن كان أكثر البعير. وقد صرح صاحب الوافي بنحو ذلك وهو ظاهر خلافا لمن  نظر فيه

تحفة المحتاج

وَاعْلَمْ أَنَّ الْأَصْحَابَ إنَّمَا صَرَّحُوا بِذَلِكَ إذَا شَارَكَ بِسَبْعٍ مَثَلًا وَسَكَتُوا عَمَّا لَوْ شَارَكَ بِأَكْثَرَ مِنْهُ كَمَا لَوْ شَارَكَ وَاحِدٌ خَمْسَةً فِي بَعِيرٍ وَقَضِيَّةُ إطْلَاقِ الْمُصَنِّفِ تَفْضِيلُ الشَّاةِ أَيْضًا وَبِهِ صَرَّحَ صَاحِبُ الْوَافِي تَفَقُّهًا اهـ زَرْكَشِيٌّ لَكِنْ قَالَ بَعْضُهُمْ إنَّهُ مَبْنِيٌّ عَلَى أَنَّ السُّورَةَ الْكَامِلَةَ أَفْضَلُ مِنْ بَعْضِ سُورَةٍ طَوِيلَةٍ وَلَوْ أَكْثَرَ وَالْأَصَحُّ خِلَافُهُ فَيَكُونُ الْأَصَحُّ هُنَا أَنَّ الْمُشَارَكَةَ بِأَكْثَرَ مِنْ السَّبْعِ أَفْضَلُ مِنْ الشَّاةِ وَمَشَى م ر عَلَى خِلَافِهِ اهـ سم 
(حاشية ابن قاسم)

 وشاة أفضل من مشاركة) بقدرها (في بعير) أو بقرة ( محلي4/250 قوله بقدرها) فان زاد فهو أفضل على المعتمد( قليو بي)


മസ്അലഃ1️⃣5️⃣


❓️ബലി മൃഗത്തിന്റെ നിറത്തിന്റെ ശ്രേഷ്ഠതയുടെ ക്രമം 🤔
✔️☑️✔️☑️✔️☑️
വെള്ള, മഞ്ഞ, മങ്ങിയ വെള്ള ,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.
وأفضلها" من حيث اللون "البيضاء ثم الصفراء ثم الغبراء" وهي التي لا يصفو بياضها "ثم البلقاء" وهي ما بعضها أبيض وبعضها أسود "ثم السوداء ثم الحمراء" هذا ضعيف، والذي قاله الماوردي أن الحمراء قبل البلقاء
(ശറഹു ബാഫള് ല്)
 وَالظَّاهِرُ أَنَّ الْمُرَادَ هُنَا مَا هُوَ أَعَمُّ مِنْ ذَلِكَ لِيَشْمَلَ مَا فِيهِ بَيَاضٌ وَحُمْرَةٌ بَلْ يَنْبَغِي تَقْدِيمُهُ عَلَى مَا فِيهِ بَيَاضٌ وَسَوَادٌ لِقُرْبِهِ مِنْ الْبَيَاضِ بِالنِّسْبَةِ لِلسَّوَادِ وَيَنْبَغِي تَقْدِيمُ الْأَزْرَقِ عَلَى الْأَحْمَرِ وَكُلَّمَا كَانَ أَقْرَبَ إلَى الْأَبْيَضِ يُقَدَّمُ عَلَى غَيْرِهِ
(ശർ വാനി)


മസ്അലഃ1️⃣6️⃣


❓❓ഗർഭിണികളേയും,ന്യൂനതഉളളവകളേയും പറ്റുമോ??ഏന്തൊക്കെയാണ് ന്യൂനതകൾ!!?വിശദീകരിക്കാമോ🤔

✔️☑️✔️☑️✔️☑️
മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല


وشرطها سلامة من عيب ينقص لحما حالا كقطع اضحية فإنه يلزمه ذبحها ولا تجزئ ضحية وان اختص ذبحها بوقت الأضحية وجرت مجراها فى الصرف وافهم قولنا والا الخ انه لو نذر التضحية بهذا وهو سليم ثم حدث به عيب ضحى به وثبتت له الأحكام  التضحية
وافهم المتن عدم اجزاء التضحية بالحامل وهو ما في المجموع عن الأصحاب لأن الحمل ينقص لحمها كما صرحو به في عيب المبيع والصداق
وقوله أن نقص اللحم ينجبر بالجنين ردوه ايضا بانه قد لا يكون فيه جبر اصلا كالعلقة وبأن زيادة اللحم لا تجبر عيبا كعرجاء أو جرباء سمينة وانما عدوها كاملة في الزكوة لأن القصد فيها النسل دون طيب اللحم والجمع بين قول الأصحاب ذلك
تحفة ٩/٣٥١


മസ്അ1️⃣7️⃣


❓❓കൊമ്പില്ലാത്തതോ,പൊട്ടിയതോ ആയ മൃഗത്തെ അറുക്കാമോ

✔️☑️✔️☑️✔️☑️
കൊമ്പുള്ളതാണ് അഫ്ളൽ
ജൻമനാ കൊമ്പില്ലാത്തത്  അറക്കാവുന്നതാണ്
കൊമ്പ്
പൊട്ടൽ മാംസത്തിനെ ബാധിക്കുന്നില്ലെങ്കിൽ പ്രസ്തുത മൃഗത്തേയും പറ്റുന്നതാണ്

تحفة المحتاج في شرح المنهاج – (41 / 85)
( فَلَا يُجْزِئُ عَجْفَاءُ ) وَهِيَ الَّتِي ذَهَبَ مُخُّهَا مِنْ الْهُزَالِ بِحَيْثُ لَا يَرْغَبُ فِي لَحْمِهَا غَالِبُ طَالِبِي اللَّحْمِ فِي الرَّخَاءِ لِلْخَبَرِ الصَّحِيحِ { أَرْبَعٌ لَا تُجْزِئُ فِي الْأَضَاحِيِّ الْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَرْجَاءُ الْبَيِّنُ عَرَجُهَا وَالْكَسِيرَةُ } وَفِي رِوَايَةٍ { الْعَجْفَاءُ الَّتِي لَا تَنَقَّى } أَيْ مِنْ النِّقْيِ بِكَسْرِ النُّونِ وَإِسْكَانِ الْقَافِ وَهُوَ الْمُخُّ ( وَمَجْنُونَةٌ ) أَيْ تَوْلَاءُ إذْ حَقِيقَةُ الْجُنُونِ ذَهَابُ الْعَقْلِ وَذَلِكَ لِلنَّهْيِ عَنْهَا وَلِأَنَّهَا تَتْرُكُ الرَّعْيَ أَيْ الْإِكْثَارَ مِنْهُ فَتَهْزُلُ وَظَاهِرُ الْمَتْنِ وَغَيْرِهِ كَالْخَبَرِ أَنَّهَا لَا تُجْزِئُ وَلَوْ سَمِينَةً لِأَنَّهَا مَعَ ذَلِكَ تُسَمَّى مُعَيَّنَةً ( وَمَقْطُوعَةُ بَعْضِ ) ضَرْعٍ أَوْ أَلْيَةٍ أَوْ ذَنَبٍ أَوْ بَعْضِ ( أُذُنٍ ) أُبِينَ وَإِنْ قَلَّ حَتَّى لَوْ لَمْ يَلُحْ لِلنَّاظِرِ مِنْ بُعْدٍ لِذَهَابِ جُزْءٍ مَأْكُولٍ وَلِمَا فِي خَبَرِ التِّرْمِذِيِّ { أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ بِاسْتِشْرَافِ الْعَيْنِ وَالْأُذُنِ } أَيْ بِتَأَمُّلِهِمَا لِئَلَّا يَكُونَ فِيهِمَا نَقْصٌ وَعَيْبٌ وَقِيلَ بِذَبْحِ وَاسِعِ الْعَيْنَيْنِ طَوِيلِ الْأُذُنَيْنِ وَنَهَى عَنْ الْمُقَابَلَةِ أَيْ مَقْطُوعِ مُقَدِّمِ أُذُنِهَا وَالْمُدَابَرَةِ أَيْ مَقْطُوعَةِ جَانِبِهَا وَالشَّرْقَاءِ أَيْ مَثْقُوبَتِهَا وَالْخَرْقَاءِ أَيْ مَشْقُوقَتِهَا وَأَفْهَمَ الْمَتْنُ عَدَمَ إجْزَاءِ مَقْطُوعَةِ كُلِّ الْأُذُنِ وَكَذَا فَاقِدَتُهَا بِخِلَافِ فَاقِدَةِ الْأَلْيَةِ ؛ لِأَنَّ الْمَعْزَ لَا أَلْيَةَ لَهُ وَالضَّرْعِ ؛ لِأَنَّ الذَّكَرَ لَا ضَرْعَ لَهُ وَالْأُذُنُ عُضْوٌ لَازِمٌ غَالِبًا وَأَلْحَقَا الذَّنَبَ بِالْأَلْيَةِ وَاعْتَرَضَا بِتَصْرِيحِ جَمْعٍ بِأَنَّهُ كَالْأُذُنِ بَلْ فَقْدُهُ أَنْدَرُ مِنْ فَقْدِ الْأُذُنِ وَيَتَرَدَّدُ النَّظَرُ فِيمَا يُعْتَادُ مِنْ قَطْعِ طَرَفِ الْأَلْيَةِ لِتَكْبُرَ فَيُحْتَمَلُ إلْحَاقُهُ بِبَعْضِ الْأُذُنِ وَيُؤَيِّدُهُ قَوْلُهُمْ وَإِنْ قَلَّ وَيُحْتَمَلُ أَنَّهُ إنْ قَلَّ جِدًّا لَمْ يُؤَثِّرْ كَمَا يُصَرِّحُ بِهِ قَوْلُهُمْ الْمُخَصِّصُ لِعُمُومِ قَوْلِهِمْ وَإِنْ قَلَّ لَا يَضُرُّ قَطْعُ فَلْقَةٍ يَسِيرَةٍ مِنْ عُضْوٍ كَبِيرٍ وَهَذَا أَوْجَهُ ثُمَّ رَأَيْت بَعْضَهُمْ بَحَثَ ذَلِكَ فَقَالَ يَنْبَغِي أَنْ لَا يَضُرَّ قَطْعُ مَا اُعْتِيدَ مِنْ قَطْعِ بَعْضِ أَلْيَتِهَا فِي صِغَرِهَا لِتَعْظُمَ وَتَحْسُنَ كَمَا لَا يَضُرُّ خِصَاءُ الْفَحْلِ ا هـ .
لَكِنْ فِي إطْلَاقِهِ مُخَالَفَةٌ لِكَلَامِهِمْ كَمَا عُلِمَ مِمَّا قَرَّرْته فَتَعَيَّنَ مَا قَيَّدْته بِهِ وَتَرَدَّدَ الزَّرْكَشِيُّ فِي شَلَلِ الْأُذُنِ ثُمَّ بَحَثَ تَخْرِيجَهُ عَلَى أَكْلِ الْيَدِ الشَّلَّاءِ وَفِيهَا وَجْهَانِ قَالَ فَإِنْ أُكِلَتْ جَازَ وَإِلَّا فَلَا ا هـ وَفِيهِ نَظَرٌ لِاخْتِلَافِ مُدْرَكِ الْإِجْزَاءِ هُنَا وَالْأَكْلِ كَمَا فِي الْيَدِ الشَّلَّاءِ تُؤْكَلُ وَتَمْنَعُ الْإِجْزَاءَ وَاَلَّذِي يُتَّجَهُ أَنَّ شَلَلَ الْأُذُنِ كَجَرَبِهَا فَإِنْ مَنَعَ هَذَا فَأَوْلَى الشَّلَلُ وَإِلَّا فَلَا ( وَذَاتُ عَرَجٍ ) بَيِّنٍ بِأَنْ يُوجِبَ تَخَلُّفَهَا عَنْ الْمَاشِيَةِ فِي الْمَرْعَى الطَّيِّبِ وَإِذَا ضَرَّ وَلَوْ عِنْدَ اضْطِرَابِهَا عِنْدَ الذَّبْحِ فَكَسْرُ الْعُضْوِ وَفَقْدُهُ أَوْلَى وَإِنْ نَازَعَ ابْنُ الرِّفْعَةِ فِي الْأَوْلَوِيَّةِ ( وَ ) ذَاتُ ( عَوَرٍ ) فَالْعَمْيَاءُ أَوْلَى بَيِّنٌ بِأَنْ يَذْهَبَ ضَوْءُ إحْدَى عَيْنَيْهَا وَلَوْ بِبَيَاضٍ عَمَّهُ أَوْ أَكْثَرَهُ كَمَا نَقَلَهُ الْبُلْقِينِيُّ وَاعْتَمَدَهُ نَعَمْ لَا يَضُرُّ ضَعْفُ الْبَصَرِ وَلَا عَدَمُهُ لَيْلًا ( وَ ) ذَاتُ ( مَرَضٍ ) بَيِّنٍ وَهُوَ مَا يَظْهَرُ بِسَبَبِهِ الْهُزَالُ ( وَ ) ذَاتُ ( جَرَبٍ بَيِّنٍ ) لِلْخَبَرِ السَّابِقِ فِيهِنَّ وَعَطْفُ الْأَخِيرَةِ عَلَى مَا قَبْلَهَا مِنْ عَطْفِ الْخَاصِّ عَلَى الْعَامِّ إذْ الْجَرَبُ مَرَضٌ وَسَوَاءٌ أَنَقَصَتْ بِهَذِهِ الْعُيُوبِ أَمْ لَا ( وَلَا يَضُرُّ يَسِيرُهَا ) أَيْ الْأَرْبَعِ لِأَنَّهُ لَا يُؤَثِّرُ كَفَقْدِ قِطْعَةٍ يَسِيرَةٍ مِنْ عُضْوٍ كَبِيرٍ كَفَخِذٍ ( وَلَا فَقْدُ قَرْنٍ ) وَكَسْرُهُ إذْ لَا يَتَعَلَّقُ بِهِ كَبِيرُ غَرَضٍ وَإِنْ كَانَتْ الْقُرَنَاءُ أَفْضَلَ لِلْخَبَرِ فِيهِ نَعَمْ إنْ أَثَّرَ انْكِسَارُهُ فِي اللَّحْمِ ضَرَّ كَمَا عُلِمَ مِنْ قَوْلِهِ وَشَرْطُهَا إلَخْ وَلَا تُجْزِئُ فَاقِدَةُ جَمِيعِ الْأَسْنَانِ وَنَقَلَ الْإِمَامُ عَنْ الْمُحَقِّقِينَ الْإِجْزَاءَ حَمْلٌ عَلَى مَا إذَا لَمْ يَكُنْ لِمَرَضٍ وَلَمْ يُؤَثِّرْ فِي الِاعْتِلَافِ وَنَقْصِ اللَّحْمِ وَهُوَ بَعِيدٌ لِأَنَّهُ لَا يُؤَثِّرُ بِلَا شَكٍّ كَمَا قَالَهُ الرَّافِعِيُّ بِخِلَافِ فَقْدِ مُعْظَمِهَا فَإِنَّهُ لَا يَضُرُّ إنْ لَمْ يُؤَثِّرْ فِي ذَلِكَ ( وَكَذَا شَقُّ أُذُنٍ وَخَرْقُهَا وَثَقْبُهَا ) تَأْكِيدٌ لِتَرَادُفِهِمَا ( فِي الْأَصَحِّ ) إنْ لَمْ يَذْهَبْ مِنْهَا شَيْءٌ لِبَقَاءِ لَحْمِهَا بِحَالِهِ بِخِلَافِ مَا إذَا ذَهَبَ بِذَلِكَ شَيْءٌ وَإِنْ قَلَّ وَعَلَيْهِ يُحْمَلُ خَبَرُ التِّرْمِذِيِّ السَّابِقُ أَوْ يُحْمَلُ عَلَى التَّنْزِيهِ لِمَفْهُومِ خَبَرِ أَرْبَعٌ السَّابِقِ أَيْ بِنَاءً عَلَى الِاعْتِدَادِ بِمَفْهُومِ الْعَدَدِ أَنَّ مَا سِوَاهَا يُجْزِئُ ( قُلْت الصَّحِيحُ الْمَنْصُوصُ يَضُرُّ يَسِيرُ الْجَرَبِ وَاَللَّهُ أَعْلَمُ ) لِأَنَّهُ يُفْسِدُ اللَّحْمَ وَالْوَدَكَ وَأُلْحِقَ بِهِ الْبُثُورُ وَالْقُرُوحُ وَبِهِ يَتَّضِحُ مَا قَدَّمْنَاهُ فِي الشَّلَلِ.


മസ്അല 1️⃣8️⃣

❓️ആണാടാണോ, പെണ്ണാടാണോ അഫ്‌ള ൽ 🤔
☑️✔️☑️✔️☑️✔️☑️✔️☑️ ആണാടും പെണ്ണാടും പറ്റുമെങ്കിലും
ആണാടാണ് അഫ്ളൽ
( കൂടുതലായി ഇണചേരുന്ന ആണാടല്ലെങ്കിൽ)
കൂടുതലായി ഇണചേരുന്നതാണെങ്കിൽ പെണ്ണാടാണ് ഏറ്റവും നല്ലത്

والذكر أفضل من الأنثى ما لم يكثر نزوانه والافالانثى أفضل( محلي4 / 251)




والذكر أفضل من الأنثى ما لم يكثر نزوانه والافالانثى أفضل( محلي4 / 251)


മസ്അലഃ1️⃣9️⃣


മുത്ത് നബി ഒരു വർഷം നൂറെണ്ണം അറത്തു എന്നത് ശരിയാണോ,
ഉള്ഹിയ്യത്തുദ്ധേശിക്കുന്നവൻ അറുക്കലാണോ നല്ലത്,സ്ത്രീക്ക് ആവാമോ🤔

✔️☑️✔️☑️✔️☑️
അതെ,മുത്ത്നബി പവിത്രമായ സ്വന്തമായ കരങ്ങൾ കൊണ്ട് 63 എണ്ണത്തെ  അറക്കുകയും ബാക്കി അറവ് നടത്താൻ അലിതങ്ങളെ ഏൽപ്പിക്കുകയും ചെയ്തതായി സ്വഹീഹായ ഹദീസിൽ കാണാം

ആരുടേതാണോ ഉള്ഹിയ്യത്ത് അവനറുക്കലാണ് സുന്നത്ത്
അല്ലെങ്കിൽ മറ്റൊരു പുരുഷനെ ഏൽപ്പിക്കാം
സത്രീകളും,നപുംസകളും,അറവിനെത്തൊട്ട് അശക്തരായ പുരുഷൻമാരും,അന്ധരും അറുക്കാതിരിക്കലാണ് സുന്നത്ത്


(قوله: ويسن أن يذبح الرجل بنفسه) أي للاتباع، وهو أنه (ص): ضحى بمائة بدنة، نحر منها بيده الشريفة ثلاثا وستين، وأمر عليا رضي الله عنه فنحر تمام المائة. وخرج بالرجل المرأة، فالسنة لها أن تنيب، رجلا يذبح عنها. ومثلها الخنثى ومن ضعف من الرجال عن الذبح، والأعمى إذ تكره ذبيحته أفاده بجيرمي


മസ്അലഃ2️⃣0️⃣

അറവ് സമയം എപ്പോൾ മുതൽ ഏത് വരേയാണ്🤔

✔️☑️✔️☑️✔️☑️
പെരുന്നാൾ ദിനം സൂര്യനുദിച്ചതിനു ശേഷം 
ചെറിയതോതിൽ പെരുന്നാൾ നിസ്കാരവും ഖുത്വുബയും നിർവ്വഹിക്കാനുളള സമയം കഴിഞ്ഞാൽ സമയം പ്രവേശിച്ചു
സൂര്യൻ ഉദിച്ച് ഒരുകുന്തത്തിന്റെയത്ര ഉയർന്ന്(ഒരു കുന്തം=നാല് ദറജ,ഒരു ദറജ=5 മിനിറ്റ് 4×5=20 മിനിറ്റ് )
 ചെറിയതോതിൽ പെരുന്നാൾ നിസ്കാരവും ഖുത്വുബയും നിർവ്വഹിക്കാനുളള സമയം കഴിഞ്ഞാലാണ് ഏറ്റവും 
അഫ്ളലായ ടൈം

അയ്യാമുത്തശ് രീഖിന്റെ അവസാനം വരെ
(നാലാം പെരുന്നാൾ സൂര്യൻ അസ്തമിക്കുന്നത് വരെ)
ഉള്ഹിയ്യത്തിന്റെ സമയം ശേഷിക്കുന്നതാണ്

(قلت ارتفاع الشمس فضيلة) في وقت التضحية (والشرط طلوعها ثم مضى قدر الركعتين والخطبتين والله أعلم)
هذا مبني على صلوة العيد كما قال الرافعي لمن قال يدخل بالطلوع قال هنا يعتبر قدر الركعتين والخطبتين عقبه ومن قال بالإرتفاع يعتبرهما بعد ذلك والمحرر جزم هناك بالطلوع وهنا بالإرتفاع فلهذا استدرك المصنف عليه

مغني المحتاج



( ووقتها من ارتفاع شمس نحر) أي أن ابتداء وقت الذبح يكون من ارتفاع شمس يوم النحر، وهذا هو الأفضل، وإلا فيصح الذبح من طلوع الشمس، ومضى قدر ركعتين وخطبتين خفيفات.
وعبارة المنهاج: قلت ارتفاع الشمس فضيلة، والشرط طلوعها، ثم مضي قدر الركعتين والخطبتين، والله أعلم


إعانة الطالبين

മസ്അലഃ2️⃣1️⃣

❓️ഉള്ഹിയ്യത്തറവ് രാത്രി ആവാമോ🤔
✔️☑️✔️☑️✔️☑️
പകൽ ഉള്ഹിയ്യത്തറവിന് എന്തെങ്കിലും പ്രതിബന്ധം വന്നാലോ,രാത്രി വരലാണ് ഫുഖറാഇന് എളുപ്പമെങ്കിലോ ജാഇസാണ്
കാരണം കൂടാതെ കറാഹത്താണ്

ويكره الذبح والتضحية ليلاً للنهي عنه، قيل المعنى فيه خوف الخطأ  في المذبح
وقيل إن الفقراء لا يحضرون للأضحية بالليل حضورهم بالنهار

مغني المحتاج


ويكره الذبح والتضحية ليلا للنهي عنه اه‍ (قوله إلا لحاجة) كاشتغاله نهارا بما يمنعه من التضحية أو مصلحة كتيسر الفقراء ليلا أو سهولة حضورهم اه‍ ع ش

حاشية الشرواني ٩١٣٥٤

മസ്അലഃ2️⃣2️⃣

❓️എവിടെ വെച്ച് അറക്കലാണ് ഏറ്റവും നല്ലത്🤔
✔️☑️✔️☑️✔️☑️
കുടുംബത്തെ സാക്ഷിയാക്കി അവനവന്റെ വീട്ടിൽ അറുക്കലാണ് അഫ്ളൽ
الأفضل أن يضحي فى داره بمشهد أهله، هكذا قاله أصحابنا. (المجموع، ج. 8، ص. 425)




മസ്അലഃ2️⃣3️⃣



❓️ഉള്ഹിയ്യതിന്റെ പലമൃഗങ്ങൾ ഒരുമിച്ച സ്ഥലത്ത്  
മറ്റൊന്നിനെ കാണിക്കും വിധം അറുക്കാമോ🤔
✔️☑️✔️☑️✔️☑️
പാടില്ല

وأن لا يذبح واحدة بحضرة أخرى، بحيث تنظر إليها. (حاشية قليوبى وعميرة، ج. 4، ح. 243)


മസ്അലഃ2️⃣4️⃣


❓️ഉള്ഹിയ്യത്ത് മറ്റൊരു നാട്ടിലേക്ക് നഖ് ല് ചെയ്യാമോ🤔
✔️☑️✔️☑️✔️☑️
നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന്  മുഴുവനും
സുന്നത്തായ ഉള്ഹിയ്യത്തിലെ സ്വദഖഃ ചെയ്യൽ വാജിബായ അൽപവും 
നഖ് ല് ചെയ്യൽ ഹറാമാണ്

قال الشربيني (وَلَا يَجُوزُ نَقْلُ الْأُضْحِيَّةِ مِنْ بَلَدِهَا كَمَا فِي نَقْلِ الزَّكَاةِ) مغني المحتاج.

وَلَا يَجُوزُ نَقْلُ الْأُضْحِيَّةِ مِنْ بَلَدِهَا كَمَا فِي نَقْلِ الزَّكَاةِ  مغني ونهاية
اي مطلقا سواء المندوبة والواجبة

والمراد بالحرمة في المندوبة حرمة نقل ما يجب التصدق به على الفقراء
حاشية الشرواني

الممنوع نقله هو ما عين للأضحية بنذر أو جعل أو القدر الذي يجب التصدق به من اللحم في الأضحية المندوبة

إعانة الطالبين

حاشية الشرواني


മസ്അലഃ2️⃣5️⃣

❓️അറുക്കുന്നതിന് മുമ്പ് മൃഗത്തെ മറ്റൊരു നാട്ടിലേക്ക് നഖ് ല് ചെയ്തൂടേ🤔
✔️☑️✔️☑️✔️☑️
അതെ,അത്
ജാഇസാണ്

فرع يمتنع نقل الأضحية فهل المراد أنه يجب ذبحها في المكان الذي يكون به وقت الوجوب أولا يجب ذلك بل في أي مكان أراد ذبحها فيه امتنع نقلها عنه بخلاف الفطرة حيث يجب إخراجها في مكان الوجوب وهو المكان الذي فيه غربت الشمس  قال م ر بالثاني بحثا وفرق بأنه بمجرد الغروب تثبت الفطرة فى الذمة وبمجرد مضى الركعتين والخطبتين في يوم النحر لا تثبت الأضحية في الذمة ولا يتعلق بها حق الفقراء الا بعد الذبح بالفعل لأنها غير واجبة ويجوز تركها فأورد عليه أنها قد تجب بالنذر فقال النذر لا يمتنع نقله فليراجع وليحرر جميع ذلك اه‍ س م
حاشية الجمل ٨/٢١٣

മസ്അലഃ2️⃣6️⃣

❓️മറ്റൊരു നാട്ടുകാരന് പണമയച്ച്
ഉള്ഹിയ്യത്ത് മൃഗത്തെ വാങ്ങി അന്നാട്ടിൽ തന്നെ അറുക്കാൻ
 വകാലത് ചെയ്യാമോ🤔
✔️☑️✔️☑️✔️☑️
തീർച്ചയായും
അനുവദനീയമാണത്
سئل عن أناس ببلد جاوى يقومون بتوكيل من يشتري لهم الأضحية بمكة المكرمة فهل يجوز ذلك؟
فأجاب
نعم يصح ذلك ويجوز التوكيل في شراء الأضحية والعقيقة وفي ذبحها ولو ببلد غير البلد المضحى والعاق كما أطلقوه

فتاوى الكردي

وأما نقل دراهم من بلد إلى بلد أخرى ليشتري بها أضحية فيها فهو جائز

إعانة الطالبين



മസ്അലഃ2️⃣7️⃣



❓❓സുന്നത്തായ ഉള്ഹിയ്യതിന്റെ
മാംസം ഒരു ഫഖീറിന് മാത്രം അൽപ്പം നൽകിയാൽ മതിയോ🤔
✔️☑️✔️☑️✔️☑️
അതെ അതാണ് നിർബന്ധം
എങ്കിലും ബറകത്തിന് വേണ്ടിയുളള ഒരുപിടിയൊഴിച്ച് ബാക്കി മുഴുവൻ സ്വദഖഃ ചെയ്യലാണ് ഏറ്റവും ഉത്തമം
ആ ഒരുപിടി കരളിൽ നിന്നാവലും മൂന്നിലൊന്നിനേക്കാൾ ഭക്ഷിക്കാതിരിക്കലും സുന്നത്താണ്
ويجب التصدق ولوعلى فقير واحد بشيئ ولو يسيرا والأفضل التصدق بكله الا لقما يتبرك باكلها وان تكون من الكبد وان لا يأكل فوق ثلث
(ഫത്ഹുൽ മുഈൻ)

മസ്അലഃ2️⃣8️⃣


❓️വേവിക്കാതെ തന്നെ നൽകണോ🤔

✔️☑️✔️☑️✔️☑️✔️☑️✔️☑️✔️ നിർബന്ധമായത് മുഴുവനും,സുന്നത്തായതിൽ സ്വദഖഃ ചെയ്യൽ വാജിബായ അൽപവും വേവിക്കാതെ തന്നെ നൽകൽ നിർബന്ധമാണ്
കാരണം ദരിദ്ര്യരുടെ അവകാശം അത് ഉടമപ്പെടുത്തലാണ്,ഭക്ഷിക്കലല്ല

ويجب أن يتصدق بالجزء المذكور حال كونه نيئا …فلا يكفي إعطاؤه مطبوخا ولا قديدا ولا جعله طعاما ودعاؤه وارساله اليه (أي للفقير ) لأن حقه في تملكه لا في أكله .



منهج القويم

(وقوله: نيئا) أي ليتصرف فيه المسكين بما شاء من بيع وغيره.
فلا يكفي جعله طعاما ودعاء الفقير إليه، لان حقه في تملكه لا في أكله.
(قوله: من التطوع بها) احترز به عن الواجبة، فيجب التصدق بها كلها، ويحرم أكل شئ منها كما تقدم آنفآ.


إعانة الطالبين


മസ്അലഃ2️⃣9️⃣

❓❓ഉള്ഹിയ്യത്ത് മാംസം ഇതരമതസ്ഥർക്ക് നൽകാമോ🤔
✔️☑️✔️☑️✔️☑️
ആരാധനാഭാഗമായുളളവയല്ലാത്ത എല്ലാത്തരം മാംസങ്ങളും അവർക്കാം ഹദ് യഃ ചെയ്യാം.
ഉള്ഹിയ്യത്തിന്റെ മാംസം ഒരിക്കലും അവർക്ക് നൽകാവുന്നതല്ല

وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ مَا لَمْ يَرْتَدَّ إذْ لَا يَجُوزُ لِكَافِرٍ الْأَكْلُ مِنْهَا مُطْلَقًا وَيُؤْخَذُ مِنْهُ أَنَّ الْفَقِيرَ وَالْمُهْدَى إلَيْهِ لَا يُطْعِمُهُ مِنْهَا وَيُوَجَّهُ بِأَنَّ الْقَصْدَ مِنْهَا إرْفَاقُ الْمُسْلِمِينَ بِأَكْلِهَا فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ ( الْأَكْلِ مِنْ اضحية تطوع

تحفة المحتاج
പക്ഷെ..ഒരു അമുസ്ലിമിന്റെ ജീവൻ അവതാളത്തിലാവുകയും രക്ഷക്ക് ഉളുഹിയ്യത്ത് മാംസം മാത്രമേ ഉള്ളൂ എന്ന സഥിതി വരികയും ചെയ്താൽ നൽകുക തന്നെ വേണം

حواشي الشبراملسي:
( قَوْلُهُ : كَمَا لَا يَجُوزُ إطْعَامُ كَافِرٍ ) دَخَلَ فِي الْإِطْعَامِ مَا لَوْ ضَيَّفَ الْفَقِيرُ أَوْ الْمُهْدَى إلَيْهِ الْغَنِيُّ كَافِرًا فَلَا يَجُوزُ , نَعَمْ لَوْ اضْطَرَّ الْكَافِرُ وَلَمْ يَجِدْ مَا يَدْفَعُ ضَرُورَتَهُ إلَّا لَحْمَ الْأُضْحِيَّةِ فَيَنْبَغِي أَنْ يَدْفَعَ لَهُ مِنْهُ مَا يَدْفَعُ ضَرُورَتَهُ وَيَضْمَنُهُ الْكَافِرُ بِبَدَلِهِ لِلْفُقَرَاءِ وَلَوْ كَانَ الدَّافِعُ لَهُ غَنِيًّا كَمَا لَوْ أَكَلَ الْمُضْطَرُّ طَعَامَ غَيْرِهِ فَإِنَّهُ يَضْمَنُهُ بِالْبَدَلِ , وَلَا تَكُونُ الضَّرُورَةُ مُبِيحَةً لَهُ إيَّاهُ مَجَّانًا ( قَوْلُهُ : مُطْلَقًا ) أَيْ فَقِيرًا أَوْ غَنِيًّا مَنْدُوبَةٌ أَوْ وَاجِبَةٌ ( قَوْلُهُ وَيُؤْخَذُ مِنْ ذَلِكَ ) أَيْ حُرْمَةُ الْإِطْعَامِ ( قَوْلُهُ : وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ ) أَيْ وَلَوْ بِبَيْعٍ كَمَا يَأْتِى

മസ്അലഃ3️⃣0️⃣

❓️ഉള്ഹിയ്യത്ത് മൃഗത്തെ കരുതി ഇതെന്റെ ഉള്ഹിയ്യത്താവുന്നു,ഇശാറതാക്കി അതെന്റെ ഉള്ഹിയ്യത്താണ്,ഇതെന്റെ ഓഹരിയാണ് എന്നിങ്ങനെ പറഞ്ഞാൽ അത് നിർബന്ധമാവുമെന്ന് കേട്ടു.ശരിയാണോ 🤔
✔️☑️✔️☑️✔️☑️
അതെ,നമ്മുടെ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം അത് കാണാവുന്നതാണ്

ചില പണ്ഡിതർ സാധാരണക്കാരങ്ങനെ ഇഖ്ബാർ ഉദ്ധേശിച്ച്  പ്രയോഗിച്ചാൽ നിർബന്ധമാവില്ലെന്ന് പറഞ്ഞിട്ടുണ്ട്
എന്നാൽ മുഅ്തമദ് ആദ്യം പറഞ്ഞതാകയാൽ അങ്ങനെ അറിയിക്കാൻ വേണ്ടി പറയുന്നവർ
''ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താവുന്നു/ഓഹരിയാവുന്നു എന്നിങ്ങനെത്തന്നെ പറയലാണ് വേണ്ടത്

بغية المسترشدين ص ٥٤٨
(مسألة : ب) ظاهر كلامهم أن من قال : هذه أضحية أو هي أضحية أو هدي تعينت وزال ملكه عنها ، ولا يتصرف إلا بذبحها في الوقت وتفرقتها ، ولا عبرة بنيته خلاف ذلك لأنه صريح ، قال الأذرعي : كلامهم ظاهر في أنه إنشاء وهو بالإقرار أشبه ، واستحسنه في القلائد قال : ومنه يؤخذ أنه إن أراد أني أريد التضحية بها تطوعاً كما هو عرف الناس المطرد فيما يأخذونه لذلك حمل على ما أراد ، وقد أفتى البلقيني والمراغي بأنها لا تصير منذورة بقوله : هذه أضحيتي بإضافتها إليه، ومثله : هذه عقيقة فلان ، واستشكل ذلك في التحفة ثم ردّه ، والقلب إلى ما قاله الأذرعي أميل.

فما يقعون من العامة هذه ضحية جاهلين مايترتب على ذلك بل وان قصدوا الاخبار تصير به منذورة كما في حج م ر لكن قال السيد عمر البصري محله مالم يقصد الاخبار والا لم تتعين

حاشية الجمل - (22 / 176)
( تنبيه ) قد تتعين التضحية بغير النذر كما تقدمت الإشارة إليه ومنه ما لو قال بعد شراء شاة مثلا هذه أضحية أو جعلتها أضحية وإن جهل وجوبها بذلك فيتعين ذبحها وتفرقة جميعها نعم ينبغي عدم الوجوب إذا قال وقت ذبحها اللهم هذه أضحيتي فاجعلها خالصة لك ونحو ذلك لقرينة إرادة التبرك فليراجع ا هـ ق ل على المحلي

حواشي الشرواني والعبادي - (9 / 372)
(اللهم هذه عقيقة إلخ) يؤخذ منه أنه لو قال في الاضحية المندوبة بسم الله والله أكبر اللهم لك وإليك هذه أضحيتي لا تصير بهذا واجبة وهو قريب فليراجع اه ع ش


الأضحية سنة مؤكدة بنية أضحية فيقول نويت الأضحية المسنونة أو أداء سنة الأضحية فإن اقتصر على نحو الأضحية صارت واجبة يحرم الأكل منها

وحينئذ فما يقع فى ألسنة العوام كثيرا من شرائهم ما يريدون التضحية به من أوائل السنة وكل من سألهم عنها يقولون له هذه أضحية من جهلهم بما يترتب على ذلك من الأحكام يصير به أضحية واجبة يمتنع عليه أكله منها

إعانة الطالبين

മസ്അലഃ3️⃣1️⃣

❓❓നേർച്ചയാക്കിയ  ഉള്ഹിയ്യത്തിൽ വല്ലതും ശ്രദ്ധിക്കേണ്ടതുണ്ടോ 🤔
✔️☑️✔️☑️✔️☑️
ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവമുഴുവൻ ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ലതും അവൻ ഉപയോഗിച്ചാൽ അതിന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകൽ അത്യാവശ്യമാണ്
قوله: ويحرم الأكل إلخ) إي يحرم أكل المضحى والمهدي من ذلك، فيجب عليه التصدق بجميعها، حتى قرنها، وظلفها.
فلو أكل شيئا من ذلك غرم بدله للفقراء.
(وقوله: وجبا) أي الأضحية والهدي.
اعانة الطالبين

മസ്അലഃ3️⃣2️⃣

❓️നിർബന്ധ ഉള്ഹിയ്യത്തിന്റെ കുട്ടിയുടെ 
മാംസവും മുഴുവൻ സ്വദഖഃ ചെയ്യൽ വാജിബാണോ
☑️✔️☑️✔️☑️✔️☑️✔️
അതെ,അതാണ് മുഅ്തമദ്


وقد مر أن المعتمد حرمته مطلقا فيحرم من ولدها كذلك كما أفاده كلام المجموع واعتمده 

تحفة المحتاج 

٩/٣٦٥


മസ്അലഃ3️⃣3️⃣

❓️ഉള്ഹിയ്യത്ത് മൃഗത്തിന്റെ മിച്ചമായ 
പാൽ കുടിക്കാമോ🤔
☑️✔️☑️✔️☑️✔️☑️✔️

നിർബന്ധമായ മൃഗത്തിന്റേത് കുടിക്കൽ കറാഹത്തും,സുന്നത്തായതിന്റേത് ജാഇസുമാണ്

(وله) يكره (شرب فاضل لبنها)أي الواجبة ومثلها بالأولى المندوبةوهو مالا يضره فقده ضررا لا يحتمل كمنعه نموه كأمثاله فيما يظهر كما أن له ركوبها لكن لحاجة


(تحفة المحتاج٩/٣٦٧

മസ്അലഃ3️⃣4️⃣

❓❓ബലിമൃഗത്തിന്റെ തോൽ,കൊമ്പ് എന്നീവ എന്ത് ചെയ്യണം🤔

✔️☑️✔️☑️✔️☑️
സുന്നത്തായ ഉള്ഹിയ്യത്തിൻറെ  കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
തോൽ ദാനം ചെയ്യുകയാണ് വേണ്ടത്.
ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.
قال زكريا الأنصاري في (أسنى المطالب في شرح روض الطالب): "ويحرم الإتلاف والبيع" لشيء من أجزاء أضحية التطوع، وهديه "وإعطاء الجزار أجرة منه"
جاء في [المجموع شرح المهذب 8/ 420]: "واتفقت نصوص الشافعي والأصحاب على أنه لا يجوز بيع شيء من الهدي والأضحية نذراً كان أو تطوعاً، سواء في ذلك اللحم والشحم والجلد والقرن والصوف وغيره، ولا يجوز جعل الجلد وغيره أجرة للجزار، بل يتصدّق به المضحّي والمُهدي، أو يتخذ منه ما ينتفع بعينه، كسقاءٍ أو دلو أو خفّ وغير ذلك".
 

മസ്അലഃ3️⃣5️⃣

❓️ഉള്ഹിയ്യത്ത് ലഭിച്ച ഫഖീറിനവ വിൽക്കൽ ജാഇസല്ലേ🤔
✔️☑️✔️☑️✔️☑️
അതെ,അനുവദനീയമാണ്
وللفقير التصرف فى المأخوذ ولو بنحو بيع المسلم، لملكه ما يعطاه.
(بغية المسترشدين، ص. 258)


മസ്അലഃ3️⃣6️⃣


❓❓ദുൽഹിജ്ജ ഒന്ന് മുതൽ  ഉള്ഹിയ്യത്തറവ് സമയം വരെ മുടി,നഖം പോലോത്തത് നീക്കലിന്റെ വിധിയെന്ത്,എന്താണതിന്റെ ഹിക്മത്🤔


✔️☑️✔️☑️✔️☑️
കറാഹത്താണ്;
നരക മോചനത്തിന് 
നമ്മുടെ എല്ലാ ഭാഗങ്ങളും ശേഷിക്കാൻ വേണ്ടി
അഥവാ ഇത്ഖുൻ മിനന്നാറിന്
നിദാനമായ,സ്വിറാത് പാലത്തിലെ വാഹനമായ ഉള്ഹിയ്യത്ത് മൃഗത്തോടൊപ്പം നമ്മുടെ എല്ലാ ഭാഗങ്ങളും പങ്കായി സ്വർഗപ്രാപ്തി ലഭ്യമാവാൻ
وكره لمريدها إزالة نحو شعر فى عشر ذي الحجة وايام التشريق حتى يضحى
ഫത്ഹുൽ മുഈൻ


قال أصحابنا الحكمة في النهي أن يبقى كامل الأجزاء ليعتق من النار

وقيل التشبه بالمحرم
قال أصحابنا: وهذا غلط لأنه لا يعتزل النساء ولا يترك الطيب واللباس وغير ذلك مما يتركه المحرم

مجموع 8/361

മസ്അല 3️⃣7️⃣

❓️ഒന്നിൽ കൂടുതൽ അറക്കുന്നവർക്ക് ആദ്യ അറവോടെ കറാഹത്ത് നീങ്ങുമോ,🤔



നീങ്ങും
എങ്കിലും അവസാന ഉള്ഹിയ്യത്ത് മൃഗത്തേയും അറുത്തതിന് ശേഷം അവ നീക്കലാണ് അഫ്ളൽ

ولو تعددت أضحيته انتفت الكراهة [ ص:348 ] بالأول على الأوجه

تحفة المحتاج ٩/٣٤٨
( قوله : على الأوجه ) ولكن الأفضل أن لا يفعل شيئا من ذلك إلى آخر ضحاياه ا هـ

حاشية الشرواني



മസ്അലഃ3️⃣8️⃣

❓❓ജീവിച്ചിരിക്കുന്ന മറ്റൊരുത്തനെത്തൊട്ട് അറുക്കാൻ അവന്റെ സമ്മതം വേണോ🤔
✔️☑️✔️☑️✔️☑️അതെ,തീർച്ചയായും 
(وَلاَ تَضْحِيَةَ عَنِ الْغَيْرِ) الْحَيِّ (بِغَيْرِ إذْنِهِ) 
ഖല്യൂബി





മസ്അലഃ3️⃣9️⃣

❓❓മരണപ്പെട്ടവരെ തൊട്ട് ഉള്ഹിയ്യത്തറുക്കാമോ🤔

✔️☑️✔️☑️✔️☑️
വസ്വിയ്യത്തുണ്ടെങ്കിൽ മാത്രം
അതെ സമയം നമ്മുടെ ഉളുഹിയ്യത്തിന്റെ പ്രതിഫലത്തെ അവരിലേക്ക് ഹദ്‌യ ചെയ്യാം 

ولا تجوز ولا تقع اضحية عن ميت ان لم يوص بها
تحفة

മസ്അലഃ4️⃣0️⃣

❓❓വയസ്സത്താവാത്തതോ അയ്ബുളളതോ ആയ മൃഗത്തെ നേർച്ചയാക്കിയാൽ  എന്ത് ചെയ്യണം🤔

✔️☑️✔️☑️✔️☑️
അറുക്കൽ നിർബന്ധമാണ്..പക്ഷെ അത് ഉള്ഹിയ്യത്തായി സംഭവിക്കുകയില്ല.
നേർച്ചയാക്കിനു ശേഷം ഐബ് പുതുതായി ഉണ്ടായതായതാണെങ്കിൽ ഉള്ഹിയ്യത്തിന്റെ എല്ലാ ഹുക്മും സ്ഥിരപ്പെടും
ولو نذر التضحية بمعيبة او صغيرة او قال جعلتها اضحية فإنه يلزم ذبحها ولا تجزئ اضحية
فتح المعين

 (قوله: ولو نذر التضحية بمعيبة إلخ) أفاد بهذا أنه لو نذر التضحية بسليمة ثم حدث فيها عيب ضحى بها، وثبت لها سائر أحكام التضحية، وهو كذلك - كما صرح به في التحفة والنهاية. وفرق ع ش بين نذرها سليمة ثم تتعيب، وبين نذر التضحية، بالناقصة بأنه لما التزمها سليمة، خرجت عن ملكه بمجرد نذره، فحكم بأنها ضحية، وهي سليمة. بخلاف المعيبة، فإن النذر لم يتعلق بها إلا معيبة، فلم تثبت لها صفة الكمال. وقوله: أو صغيرة أي لم تبلغ سنا تجزئ فيه عن الأضحية. (قوله: أو قال جعلتها) أي هذه المعيبة، وبالجعل المذكور بتعين ذبحها، لأنه بمنزلة النذر. (قوله: فإنه يلزم ذبحها) جواب لو الداخلة على نذر، ولو المقدرة قبل قوله قال جعلتها، وإنما لزم ذبحها مع أنها معيبة لأنها هي الملتزمة في ذمته من قبل هذا الالتزام. وما ذكر من عدم الاجزاء هو ما صرح به في التحفة والنهاية. وكلام البجيرمي على الاقناع مصرح بالاجزاء، ونصه: ومحل عدم إجزائها ما لم يلتزمها متصفة بالعيوب المذكورة، فإن التزمها كذلك، كقوله لله علي أن أضحي بهذه وكانت عرجاء مثلا أو جعلت هذه أضحية وكانت مريضة مثلا أو لله علي أن أضحي بعرجاء أو بحامل فتجزئ التضحية في ذلك كله، ولو كانت معيبة. اه‍. 

മസ്അലഃ4️⃣1️⃣

❓️ഉള്ഹിയ്യത്ത്
നേർച്ചയാക്കിയവൻ സമയമാവുന്നതിന് അറുത്താൽ എന്ത് ചെയ്യണം🤔
✔️☑️✔️☑️✔️☑️
അത് മുഴുവൻ സ്വദഖഃ ചെയ്യലും
സമയമായാൽ തത്തുല്യമായതിനെ അറുത്ത് ദാനം ചെയ്യലും നിർബന്ധമാണ്
فإن ذبحها الناذر قبل الوقت لزمه التصدق بجميع اللحم  ولزمه أيضا أن يذبح في وقتها مثلها بدلا عنها

مغني المحتاج ٤/٣٨٥

മസ്അലഃ4️⃣2️⃣

❓️ഉള്ഹിയ്യത്തിന് നേർച്ചയാക്കിയ മൃഗം അറവ് സമയം പ്രവേശിക്കുന്നതിന് മുമ്പ് നഷ്ടപ്പെടുകയോ,മോഷ്ടിക്കപ്പെടുകയോ,ഐബുള്ളതാവുകയോ ചെയ്താൽ അവൻ ഉത്തരവാദിയാണോ,എന്താണ് പ്രതിവിധി🤔

✔️☑️✔️☑️✔️☑️
അവന്റെ വീഴ്ച കൊണ്ടല്ലെങ്കിൽ പകരം മറ്റൊന്നിനെ അറക്കൽ നിർബന്ധമില്ല
അതിനെക്കുറിച്ച് അന്വേഷിക്കാൻ വലിയ ചെലവ് വരുന്നുവെങ്കിൽ അതും നിർബന്ധമില്ല
ചെറിയ ചെലവെങ്കിൽ അന്വേഷണം വാജിബാണ്
ഉള്ഹിയ്യത്ത് സമയം പ്രവേശിച്ചതിന് ശേഷം കാരണം കൂടാതെ അറവിനെ പിന്തിപ്പിച്ച  വേളയിലാണ് മേൽ പ്രശ്നങ്ങൾ സംഭവിച്ചതെങ്കിൽ പകരം അറുക്കൽ അനിവാര്യമാണ്


( فإن تلفت )

أو ضلت أو سرقت أو تعيبت بعيب يمنع الإجزاء ( قبله ) أي وقت الأضحية بغير تفريط أو فيه قبل تمكنه من ذبحها وبغير تفريط أيضا ( فلا شيء عليه ) فلا يلزمه بدلها لزوال ملكه عنها


ولو ضلت بلا تقصير لم يلزمه طلبها إلا إن لم يكن له مؤنة أي لها كبير وقع عرفا فيما يظهر وتأخيره الذبح بعد دخول وقته بلا عذر فتلفت تقصير فيضمنها

تحفة المحتاج ٩/٣٥٦

മസ്അലഃ4️⃣3️⃣

❓️എന്റെ ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തിൽ ഞാനെന്റെ കുടുംബത്തേയും ഉൾപ്പെടുത്തുന്നു/ഇന്നാലിന്ന വ്യക്തികളെക്കൂടി ഉൾപ്പെടുത്തുന്നു
എന്നിങ്ങനെ കരുതിയാൽ അവർക്ക് സവാബ് ലഭിക്കുമോ🤔
✔️☑️✔️☑️✔️☑️
അതെ,തീർച്ചയായും
അത് സ്വന്തത്തെ തൊട്ട്  നിർബന്ധമായ നിയ്യത്ത് ചെയ്ത ശേഷമായാലും ശരി
قال الخطيب و م ر وغيرهما: لو أشرك غيره فى ثواب أضحيته كأن قال: عني وعن فلان أو عن أهل بيتي جاز وحصل الثواب للجميع. (بغية المسترشدين، ص. 257)

لو أشرك في ثواب الأضحية غيره  جاز  نهاية قال ع ش ولو بعد نية التضحية لنفسه وفى التحفة وهو ظاهر في الحديث قياسا على التصدق عنه

بغية المسترشدين. ٤٣١

മസ്അല 4️⃣4️⃣

❓️ഉള്ഹിയ്യത്തിന്റെ സുന്നത്തുകൾ വിവരിക്കാമോ🤔
✔️☑️✔️☑️✔️☑️
1-തടിയുള്ള മൃഗമാവുക
2-കൊമ്പില്ലാത്തതോ,പൊട്ടിയതോ ആവാതിരിക്കുക
3-പെരുന്നാൾ നിസ്കാര ശേഷം അറക്കുക
4-അറുക്കുന്നവൻ മുസ് ലിമാവുക
5-അറവ് പകലിലാവുക
6-നല്ല മാർദ്ദവമായ സ്ഥലത്തു വെച്ചാവുക
7-ബലിമൃഗത്തെ ഖിബ് ലയിലേക്ക് മുന്നിടീക്കുക
8-അറുക്കുന്നവനും ഖിബ് ലയിലേക്ക് മുന്നിടുക
9-ബിസ്മി ചൊല്ലുക
10-സ്വലാത്ത് ചൊല്ലുക
11-، ويقول: اللهم هذا منك وإليك، فتقبل مني.
എന്നുും പറയുക

(تتمة) يسن في الاضحية استسمانها، لقوله تعالى: * (ومن يعظم شعائر الله) * الآية.
قال العلماء: هو استسمان الهدايا واستحسانها، وأن لا تكون مكسورة القرن، ولا فاقدته، وأن لا تذبح إلا بعد صلاة العيد، وأن يكون الذابح مسلما لانه يتوقى ما لا يتوقاه غيره، وأن يكون الذبح نهارا، وأن يطلب لها موضعا لينا، وأن يوجه ذبيحته للقبلة، وأن يتوجه هو إليها، وأن يسمي الله تعالى، ويصلي ويسلم عن سيدنا رسول الله (ص)، ويقول: اللهم هذا منك وإليك، فتقبل مني.

إعانة الطالبين

മസ്അലഃ4️⃣5️⃣


❓️ഏഴ് പേർ ഷെയറായി അറക്കുമ്പോൾ ഒരാൾ സ്വദഖഃ ചെയ്താൽ പോരേ🤔
✔️☑️✔️☑️✔️☑️
പോര, അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്

(عن سبعة) أي ويجب التصدق على كل منهم من حصته ولا يكفي تصدق واحد عن الجميع كما هو ظاهر لأنه في حكم سبع أضاح اه‍ سم 


حاشية الشرواني ٩/٣٤٩

മസ്അലഃ4️⃣6️⃣

❓️ചില കാരണത്താൽ അയ്യാമുത്തശ് രീഖിൽ ബലിയറുക്കാനായില്ല,എന്നാൽ ആ വർഷം തന്നെ അറക്കണോ🤔
☑️✔️☑️✔️☑️✔️☑️✔️
നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അറക്കൽ നിർബന്ധമാണ്,സുന്നത്തായതാണെങ്കിൽ അറുക്കേണ്ടതില്ല,കാരണം സമയം കഴിഞ്ഞു കടന്നു.ആ വർഷത്തെ ഉള്ഹിയ്യത്ത് നഷ്ടപ്പെടുകയും ചെയ്തു,അടുത്ത വർഷം സമയത്ത്
പ്രസ്തുത മൃഗത്തെ അറുത്താൽ അത് ആ വർഷത്തേതായി മാത്രമേ സംഭവിക്കൂ


فاما ان لم يضح حتى فات الوقت   فإن كان  تطوعا لم يضح لأنه ليس وقت لسنة الأضحية بل فاتت التضحية هذه السنة  فإن ضحى فى السنة الثانية في الوقت وقع عن السنة الثانية لا عن الأولى   وإن كان منذورا لزمه أن يضحي لما ذكره المصنف( شرح المهذب٠7 65)

മസ്അല 4️⃣7️⃣

❓️നേർച്ചയാക്കിയ ആടിനു പകരം ഒട്ടകത്തേയോ, മാടിനേയോ അറുത്താൽ മുഴുവൻ സ്വദഖഃ ചെയ്യൽ വാജിബാണോ🤔

✔️☑️✔️☑️✔️☑️
അല്ല,ഏഴിൽ ഒന്ന് ചെയ്താൽ മതി

ﻭﻟﻮ ﺿﺤﻰ ﺑﺒﺪﻧﺔ ﺃﻭ ﺑﻘﺮﺓ ﺑﺪﻝ ﺷﺎﺓ ﻭاﺟﺒﺔ ﻓﺎﻟﺰاﺋﺪ ﻋﻠﻰ اﻟﺴﺒﻊ ﺗﻄﻮﻉ ﻓﻠﻪ ﺻﺮﻓﻪ ﻣﺼﺮﻑ ﺃﺿﺤﻴﺔ اﻟﺘﻄﻮﻉ ﻣﻦ ﺇﻫﺪاء ﻭﺗﺼﺪﻕ.


مغنى

മസ്അലഃ4️⃣8️⃣



❓️ഉള്ഹിയ്യത്ത് മാംസം സൂക്ഷിച്ച് വെക്കാമോ🤔


☑️✔️☑️✔️☑️✔️☑️✔️
അതെ,അനുവദനീയമാണത്
(വിലക്കയറ്റ സമയമായാലും ശരി അഥവാ വരൾച്ച കാരണമോ മറ്റോ സാധനങ്ങൾ കിട്ടാൻ പ്രയാസമോ/കിട്ടിയാൽ തന്നെ വൻവിലയോ ആവുന്ന വേള-)
പാടില്ലെന്ന രീതിയിൽ വന്ന ഹദീസ് മൻസൂഖാണ്


ويجوز ادخار لحمها ولو في زمن الغلاء  والنهي عنه منسوخ

تحفة المحتاج ٩/٣٦٥



Post a Comment

0 Comments