ഉസ്താദ് ദേവർശോല;സാന്ത്വന സുന്ദര ചോല


ഉസ്താദ് ദേവർശോല
സാന്ത്വന സുന്ദര ചോല
✍🏻VMH സഖാഫി വണ്ടൂർ
🌹🌷🌹🌷🌹🌷🌹🌷
ദേവർശോല എന്ന് കേൾക്കുമ്പോൾ ഒരു പ്രഭാഷകനാമം നമ്മിൽ ഓടിയെത്തും,പാടന്തറ എന്ന് കേൾക്കുമ്പോഴോ ഒരു പണ്ഡിതന്റെ പേരും,സാന്ത്വനസാരഥിയുടെ ഇസ്മുമൊന്നിച്ച് വന്ന് മനസ്സ് പുളകം കൊള്ളും ..
ഇത് മൂന്നും വ്യത്യസ്ത നാമങ്ങളാണെന്ന്  കരുതിയെങ്കിൽ തെറ്റി..
ഈ മൂന്ന് വർണ്ണനയും മേളിച്ചത് ഒരു വ്യക്തിപ്പ്രഭാവത്തിലാണ്.ആ ഇതിഹാസമാണ് അബ്ദുസ്സലാം മുസ്ലിയാർ എന്ന ദേവർശോല ഉസ്താദ്..
സമസ്ത സെക്രട്ടറി
മുഹ്യുസ്സുന്ന പൊൻമള ഉസ്താദിന്റെ ശിഷ്യരിൽ പ്രാധാനിയായ ഉസ്താദ് ദർസ്പഠന പൂർത്തീകരണ ശേഷം ഉപരിപഠനത്തിന് പോവാൻ ആരാഞ്ഞപ്പോൾ ഗുരു മുഹ്യുസ്സുന്ന പറഞ്ഞതിപ്രാകാരമായിരുന്നു
`നീ ദർസ് തുടങ്ങിക്കോ,കോളേജിലൊന്നും പോണ്ട'
ശൈഖുനായുടെ ഈയൊരു പരാമർശം മതി ദേവർശോല ഉസ്താദിന്റെ ഇൽമിന്റെ ആഴമറിയാൻ...
ചിന്തിപ്പിക്കുകയും,കരയിപ്പിക്കുകയും ചെയ്യുമാറ്  ഖൽബിൽ ആഴ്ന്നിറങ്ങുന്ന ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഓരോ വിശ്വാസിക്കും മുതൽക്കൂട്ടാണ്...
അവിടുത്തെ
കുടുംബക്ലാസ്സുകൾ ഒത്തിരി പോരുകൾക്ക് പരിസമാപ്തി കുറിക്കപ്പെട്ടിട്ടുണ്ടെന്നതിൽ സന്ദേഹമില്ല..
അത്രത്തോളം ഖൽബിലേക്ക് തറക്കുമാ വാക്കുകൾ...!!!
തലവാചകത്തിൽ ഞാൻ പറഞ്ഞ പ്രകീർത്തന വാചകം അഥവാ `സാന്ത്വന സുന്ദര ചോല' ഈ വർണ്ണനയിലാണവിടുന്ന് കൂടുതൽ  സുപ്രസിദ്ധിയാർജ്ജിച്ചത്..
ചോല എന്നാൽ പൂന്തോട്ടമെന്നർത്ഥം അതെ,സാന്ത്വനപ്പൂന്തോട്ടം തന്നെയാണവിടുന്ന്....അത്രത്തോളം സാന്ത്വനപ്പൂക്കൾ നട്ടവരാണവർ...!!
ഭാരതചരിത്രത്തിലെ ഏറ്റവും വലിയ സമൂഹവിവാഹങ്ങളാണ് പലഘട്ടങ്ങളിലായി ഉസ്താദിന്റെ മേൽനോട്ടത്തിൽ സുൽത്വാനുൽ ഉലമയുടെ കാർമികത്വത്തിൽ പാടന്തറ അരങ്ങേറിയത്....
പണമില്ലാത്തതിന്റെ പേരിൽ മാത്രം വീട്ടിൽ തളക്കപ്പെട്ട ആയിരക്കണക്കിന് പെൺതരുണികൾക്കാണ് ഉസ്താദിന്റെ ശ്രമഫലമായി ഉദാരമതികളുടെ സഹായഹസ്തത്തോടെ SYS സാന്ത്വനം വഴി വിവാഹ സ്വപ്നങ്ങൾ നെയ്തുകൊടുത്തത്..
ജാതി,മത ഭേദമന്യേയാണീ സമുന്നത സംരംഭമെന്നത് എടുത്തുപറയേണ്ട ഒന്നാണ്.
ഇക്കാരണം കൊണ്ട് തന്നെ
പാടന്തറയിലെ ഇതരമതസ്ഥരും ഈ പന്തലൊരുക്കാൻ മുൻപന്തിയിലുണ്ട്..
നൂറുക്കണക്കിന് ശിഷ്യസമ്പത്തുമുളള ഉസ്താദിനെ വൈജ്ഞാനിക,സാന്ത്വന മേഖലകളിലെ നിസ്തുലപ്പ്രവർത്തനത്തിന് മാസങ്ങൾക്ക് മുമ്പ് ഡോക്ടറേറ്റും തേടിയെത്തി..
ഏറ്റവുമൊടുവിലിതാ SYS സ്റ്റേറ്റ് സാന്ത്വനം ചെയർമാനായും ഉസ്താദ് അവരോധിക്കപ്പെട്ടിരിക്കുന്നു..
ഈ വരുന്ന 21 ന് വീണ്ടുമൊരു മംഗല്യപ്പൊൻ പന്തലൊരുങ്ങുകളാണ് 350 പുതുനാരികൾക്കാണിത്തവണ മഹറ് കെട്ടുന്നത്..
നമ്മുടെ ചെറുതും വലുതുമായ സംഭാവനകളാണ് ഉസ്താദിന്റെ കരുത്ത്..
ഈ സദുദ്യമത്തിന്റെ സഹകാരികളാവാൻ ആശിക്കുന്നവർ ഈ അക്കൗണ്ടിലേക്ക് നാമാൽ കഴിയുന്നത് നിക്ഷേപിക്കുക..പാവങ്ങളെ കണ്ണീരിൽ കുതിർന്ന ദുആ പകരമുറപ്പ്
A/c no:  1 2 7 0 2 0 1 0 3 0 2 6 6
Name:  SჄS SANTHWANAM
IFSC:  C N R B 0 0 0 1 2 7 0
Bank:CANARA BANK
Branc:GUDALUR
Mobile: 9442861373
Email:syssanthwanamnlg@gmail.com

ആയിരത്തിലേറെ തരുണികളുടെ മനസ്സറിഞ്ഞ പ്രാർത്ഥനാ വജസ്സുകൾ തന്നെ ഉസ്താദിന് ധാരാളമെങ്കിലുംഞങ്ങളും ദുആ ചെയ്യുന്നു
കാരുണ്യവാനേ ഈ കരങ്ങൾക്കിനീയും ശക്തിപകരണേ...ആമീീീൻ
സോഷ്യൽ മീഡിയയിൽ വൈറലായ സമൂഹവിവാഹ  അനൗൺസും പാട്ടും കേൾക്കാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/LFQZ822KD0c