ഹജ്ജ്&ഉംറ മസ്അലഃ കൾ



 *ഹജ്ജ് ഉംറ മസ്അലകൾ* 

🌹 *((مسائل الحج والعمرة))* 🌹




🌹 *...هل يجوز أخذ شيء من طيب الكعبة تبركا به* ❓

 *കഅ്ബ:  യിലെ സുഗന്ധദ്രവ്യം ബറകത്തിനു വേണ്ടി എടുക്കാമോ ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

🔮👆 *((ഇബാറത്ത് ))* 👇✔️

 *لا يجوز ذلك لا لتبرك ولا لغيره.  ومن أخذ شيئا من ذلك لزمه رده إليها. فإن أراد التبرك أتى بطيب من عنده فمسحها به ثم أخذه.((الإيضاح :ص- 249))* 

 *ബറകത്തിനു വേണ്ടിയോ  മറ്റു വല്ല ഉദ്ദേശത്തിനു വേണ്ടിയോ അത് എടുക്കാവതല്ല. അങ്ങനെ ബറകത്തു നേടാനുദ്ദേശിക്കുന്നുവെങ്കിൽ, സ്വന്തമായ  സുഗന്ധദ്രവ്യം കൊണ്ടുവന്നു കഅ്ബത്തിൽ പുരട്ടിയ ശേഷം എടുക്കുക. ((അൽ ഈളാഹ് : പേജ് -249))* 


⚫ *(( അവലംബം))* ⚫

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


🌹 *...ماالسنة فى شرب زمزم : القيام أو الجلوس ❓* 

 *സംസം  ഇരുന്നോ നിന്നോ കുടിക്കേണ്ടത് ❓ഏതാണ് സുന്നത്ത് ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

⚫👆 *((ഇബാറത്ത് ))* 👇✔️

 *يسن أن يشرب جالسا ، ولا يعارضه شربه صلى الله عليه وسلم قائما لأنه كان لازدحام الناس.. ((شرح الإيضاح : ص -442))* 

 *ഇരുന്നു  കുടിക്കുകയാണ് സുന്നത്ത്. നബി (സ) നിന്നു സംസം കുടിച്ചത് ജനത്തിരക്ക് കാരണമായിരുന്നു. അതുകൊണ്ട്  ആ സംഭവം  ഇരുന്നു കുടിക്കൽ സുന്നത്താണെന്നതിനെതിരല്ല. ((ശർഹുൽ ഈളാഹ് :  പേജ് - 442))* 

 

🔮 *(( അവലംബം))* 🔮

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


🌹 *...هل ، يسن نضح زمزم على بدنه ❓* 

 *സംസം വെള്ളം ദേഹത്തിൽ കുടയൽ സുന്നത്തുണ്ടോ ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

⚫👆 *((ഇബാറത്ത് ))* 👇✔️

 *نعم ، يسن أن ينضح منه على رأسه ووجهه وصدره ((إعانة الطالبين - 2/316)) بل يسن أن يصب منه على رأسه ويغسل وجهه وصدره.. (( شرح الإيضاح للهيتمي : ص - 442))* 

 *സംസമിൽ നിന്ന് അൽപമെടുത്തു, തലയിലും മുഖത്തും മാറിടത്തിലും കുടയൽ സുന്നത്താണ് ((ഇആനത്ത് -2/316)). മാത്രമല്ല, സംസം  ജലമെടുത്ത് തലയിലൊഴിക്കലും മുഖവും മാറിടവും കഴുകലും സുന്നത്താണ്. ((ശർഹുൽ ഈളാഹ്- പേജ് : 442)).*  


⚱️ *(( അവലംബം))* ⚱️

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


🌹 *...هل يوجد فى المسجد النبوي بالمدينة ماء زمزم ❓* 

 *മദീനയിൽ, മസ്ജിദുന്നബവിയിൽ സംസം ജലം ലഭ്യമാണോ* ❓️

➖️➖️➖️➖️➖️➖️➖️➖️➖️➖️

🏺👆 *(( ഇബാറത്ത് ))* 👇✔️

 *تنقل منه يوميا أربعون ظنا من مياه زمزم إلى المسجد النبوي الشريف فى المدينة المنورة ((البلد الأمين : ص - 198))* 

 *അതെ, ലഭ്യമാണ്. ദിനേന 40 ടൺവെള്ളം  സംസമിൽ നിന്ന് മദീനയിലെ മസ്ജിദുന്നബവിയിലേക്ക് കൊണ്ടുപോകുന്നുണ്ട്.((അൽ ബലദുൽ അമീൻ  - പേജ് : 198)).* 


🪀 *(( അവലംബം))* 🪀

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖

🌹 *....لمن يسن شرب زمزم ❓* 

 *സംസം കുടിക്കുന്നത് ആർക്കാണ് സുന്നത്ത്❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

🎁👆 *((ഇബാറത്ത്))* 👇✔️

 *يسن شرب زمزم لكل مسلم : للمعتمر والحاج والحلال ، ماء مبارك وطعام وشراب وشفاء ودواء ، ووسيلة لنيل كل مرام دنوي أو أخروي.. ((راجع فتح المعين مع حاشيته إعانة الطالبين :2/316)).* 

 *എല്ലാ മുസ്‌ലിമിനും സുന്നത്താണ്. ഹാജജിനും ഉംറക്കാരനും മറ്റുള്ളവർക്കും സുന്നത്താണ്. അതു പുണ്യജലമാണ്. ആഹാരവും പാനീയവും ശമനദായകവും ഔഷധവുമാണ്. ലക്ഷ്യ സാഫല്യത്തിനുള്ള മാധ്യമവുമാണ്: ഐഹിക ലക്ഷ്യത്തിനും പാരത്രിക ലക്ഷ്യത്തിനും. (( നോക്കുക : ഫത്ഹുൽ മുഈൻ & ഇആനത്തു ത്വാലിബീൻ - പേജ് : 2/316)).* 

 

🫐 *(( അവലംബം))* 🫐

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


🌹 *...كيف يكون ماء زمزم دواء وشفاء ❓* 

 *സംസം ഔഷധമാകുന്നതെങ്ങനെ* ❓️

➖️➖️➖️➖️➖️➖️➖️➖️➖️➖️

⚫️👆 *((ഇബാറത്ത്))* 👇✔️

 *قد جعل الله فى ماء زمزم خصائص مما لم يعطها سائر المياه. ومن أعظمها كونه دواء وشفاء. أنصت واستمع إلى أقواله صلى الله عليه وسلم : " ماء زمزم لما شرب له "..((ابن ماجه - 3062 )). إن شربته تستشفى به شفاك الله، وإن شربته ليشبعك الله أشبعك الله، وإن شربته لقطع ظمئك قطعه الله، وهي هزمة جبريل وسقيا اسماعيل (( رواه الدارقطنى)).* 

 *മറ്റു ജലങ്ങൾക്കില്ലാത്ത പല സവിശേഷതകളും സംസം ജലത്തിനു അല്ലാഹു നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അതിന്റെ ഔഷധവീര്യം.  നബി(സ)യുടെ പ്രസ്താവനകൾ കാണുക :ഏതുദ്ദേശത്തിനു കുടിക്കുന്നുവോ അതിനുള്ളതാണ് സംസം വെള്ളം. ((ഇബ്നു മാജ 3062)). രോഗശമനം തേടിക്കൊണ്ട് നീയതു കുടിച്ചാൽ അല്ലാഹു നിനക്ക് രോഗശമനം നൽകും വിശപ്പടങ്ങണമെന്ന ലക്ഷ്യത്തോടെ നീയതു കുടിച്ചാൽ അല്ലാഹു നിന്റെ   വിശപ്പടക്കിത്തരും, ദാഹം തീർക്കണമെന്നു കരുതിയാണ് നീയതു കുടിച്ചതെങ്കിൽ അല്ലാഹു ദാഹം തീർത്തു തരും. ജിബിരീലിന്റെ പാദസ്പർശവും ഇസ്മായിൽ നബിയുടെ പാനീയവുമാണത്..((ദാർഖുത് നി)).* 

  

 *🛟(( അവലംബം))🛟* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...هل يسن حمل زمزم لحاجته فى سفره أو بلده❓* 

 *സംസം വെള്ളം, യാത്രയിലെയും, നാട്ടിലെയും ആവശ്യത്തിനു ചുമന്നു കൊണ്ടുപോകൽ സുന്നത്തുണ്ടോ ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

🍅👆 *((ഇബാറത്ത്))* 👇✔️

 *نعم ، يسن أن يستصحب منه ما أمكنه، ففى البيهقى أن عائشة رضي الله عنها كانت تحمله وتخبر أن رسول الله صلى الله عليه وسلم كان يحمله فى القرب ، وكان يصبه على المرضى ويسقيهم منه ..((إعانة الطالبين : 2/316)).* 

 *കഴിയുന്നത്ര കൂടെ കൊണ്ടുപോകൽ സുന്നത്താണ്. കാരണം, ഇമാം ബൈഹഖി ഇങ്ങനെ  ഉദ്ധരിച്ചിട്ടുണ്ട് : ആയിശ(റ) സംസം ചുമന്നു കൊണ്ടുപോവുകയും, അതിനു തെളിവായി, അവർ ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു. "നബി(സ) തുകൽക്കുടങ്ങളിൽ സംസം ചുമന്നു കൊണ്ടുപോവുകയും, അത് രോഗികളുടെ മേൽ ഒഴിക്കുകയും അതിൽ നിന്ന് അവർക്ക് കുടിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു ". ((ഇആനത്ത് : 2/316)).* 


 *🍅(( അവലംബം))🍅* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹.. بم يدعو عند شرب زمزم❓️* 

 *സംസം കുടിക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

🔵👆 *((ഇബാറത്ത്))* 👇✔️

 *يشرب ماء زمزم مبسملا وداعيا بهذا الدعاء : " اللهم إنه بلغنى عن نبيك صلى الله عليه وسلم أنه قال : " ماء زمزم لما شرب له " وأنا أشربه ل.........((ويذكر هنا ما يريده دينا ودنيا)).......اللهم فافعل.* 

 *ويحسن أن يزيد عليه دعاء ابن عباس رضي الله عنهما : " اللهم إنى أسألك علما نافعا ، ورزقا واسعا ، وشفاء من كل داء ((راجع إعانة الطالبين حاشية فتح المعين : 2/316))* 

 *സംസം കുടിക്കുമ്പോൾ താഴെ പറഞ്ഞ പ്രാർത്ഥന നടത്തി, ബിസ്മി ചൊല്ലി കുടിക്കണം.👇* 

 *اللهم إنه بلغنى عن نبيك صلى الله عليه وسلم أنه قال : "ماء زمزم لما شرب له" . وأنا أشربه ل......... ((ويذكر هنا ما يريده دينا ودنيا)) اللهم فافعل.* 

 *"അല്ലാഹുവേ, സംസം എന്തിനു  വേണ്ടി കുടിക്കുന്നുവോ അതിനുള്ളതാണെന്ന് നിന്റെ നബി(സ) പറഞ്ഞതായി എനിക്കു വിവരം കിട്ടിയിട്ടുണ്ട്.* *ഞാനിതാ ((ഇവിടെ ഉദ്ദേശിച്ച ഇഹപര കാര്യങ്ങൾ എടുത്തു പറയണം)) എന്നീ ഉദ്ദേശങ്ങൾക്കു വേണ്ടി കുടിക്കുന്നു. അതു കൊണ്ട്,  അല്ലാഹുവേ, നീയതു നിറവേറ്റിത്തരേണമേ".* 

 *ഇബ്നു അബ്ബാസിന്റെ പ്രാർത്ഥന കൂടി ചേർക്കുന്നത് നല്ലതാണ്.👇* 

 *اللهم إنى أسئلك علما نافعا ، ورزقا واسعا ،وشفاء من كل داء.* 

 *"അല്ലാഹുവേ, ഞാൻ നിന്നോട് ഉപകാരപ്രദമായ വിജ്ഞാനവും, വിശാലമായ ആഹാരവും, എല്ലാ രോഗത്തിൽ നിന്നുമുള്ള ശമനവും ചോദിക്കുന്നു ". ((ഇആനത്ത് :2/316)).* 

  

 *🔵(( അവലംബം))🔵* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...هل على وجه الأرض ماء أفضل من ماء زمزم❓️* 

 *സംസമിനേക്കാൾ ശ്രേഷ്ഠമായ വല്ല വെള്ളവും ഇന്ന് ഭൂമുഖത്ത് ലഭ്യമാണോ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

🍒👆 *((ഇബാറത്ത്))* 👇✔️

 *ليس على وجه الأرض الآن ماء أفضل من زمزم . فقد ورد أنه أفضل المياه حتى من الكوثر أي ما عدا الماء الذى نبع من بين أصابع النبي صلى الله عليه وسلم..((فتح المعين مع حاشيته إعانة الطالبين : 2/316)).* 

 *സംസമിനേക്കാൾ ശ്രേഷ്ഠമായ ഒരു ജലം ഇന്ന് ഭൂമുഖത്ത് ലഭ്യമല്ല. ഏറ്റവും ശ്രേഷ്ഠമായ  ജലം(തിരുനബിയുടെ വിരലുകൾക്കിടയിൽ നിന്നു ഉറവെടുത്ത അമാനുഷിക ജലം കഴിച്ചാൽ) സംസമാണെന്ന് ഹദീസിൽ  വന്നിട്ടുണ്ട് - ഹൗളുൽ കൗസറിനേക്കാൾ വരെ.. ((ഫത്ഹുൽ മുഈൻ & ഇആനത്തു ത്വാലിബീൻ : 2/316)).* 


 *🍒(( അവലംബം))🍒* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹.. بم يدعو عند شرب زمزم❓️* 

 *സംസം കുടിക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

🥃👆 *((ഇബാറത്ത്))* 👇✔️

 *يشرب ماء زمزم مبسملا وداعيا بهذا الدعاء : " اللهم إنه بلغنى عن نبيك صلى الله عليه وسلم أنه قال : " ماء زمزم لما شرب له " وأنا أشربه ل.........((ويذكر هنا ما يريده دينا ودنيا)).......اللهم فافعل.* 

 *ويحسن أن يزيد عليه دعاء ابن عباس رضي الله عنهما : " اللهم إنى أسألك علما نافعا ، ورزقا واسعا ، وشفاء من كل داء ((راجع إعانة الطالبين حاشية فتح المعين : 2/316))* 

 *സംസം കുടിക്കുമ്പോൾ താഴെ പറഞ്ഞ പ്രാർത്ഥന നടത്തി, ബിസ്മി ചൊല്ലി കുടിക്കണം.👇* 

 *اللهم إنه بلغنى عن نبيك صلى الله عليه وسلم أنه قال : "ماء زمزم لما شرب له" . وأنا أشربه ل......... ((ويذكر هنا ما يريده دينا ودنيا)) اللهم فافعل.* 

 *"അല്ലാഹുവേ, സംസം എന്തിനു  വേണ്ടി കുടിക്കുന്നുവോ അതിനുള്ളതാണെന്ന് നിന്റെ നബി(സ) പറഞ്ഞതായി എനിക്കു വിവരം കിട്ടിയിട്ടുണ്ട്.* *ഞാനിതാ ((ഇവിടെ ഉദ്ദേശിച്ച ഇഹപര കാര്യങ്ങൾ എടുത്തു പറയണം)) എന്നീ ഉദ്ദേശങ്ങൾക്കു വേണ്ടി കുടിക്കുന്നു. അതു കൊണ്ട്,  അല്ലാഹുവേ, നീയതു നിറവേറ്റിത്തരേണമേ".* 

 *ഇബ്നു അബ്ബാസിന്റെ പ്രാർത്ഥന കൂടി ചേർക്കുന്നത് നല്ലതാണ്.👇* 

 *اللهم إنى أسئلك علما نافعا ، ورزقا واسعا ،وشفاء من كل داء.* 

 *"അല്ലാഹുവേ, ഞാൻ നിന്നോട് ഉപകാരപ്രദമായ വിജ്ഞാനവും, വിശാലമായ ആഹാരവും, എല്ലാ രോഗത്തിൽ നിന്നുമുള്ള ശമനവും ചോദിക്കുന്നു ". ((ഇആനത്ത് :2/316)).* 

  

 *🔵(( അവലംബം))🔵* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...كيف يشرب زمزم ❓* 

 *സംസം എങ്ങനെയാണ് കുടിക്കേണ്ടത്❓️*  

➖️➖️➖️➖️➖️➖️➖️➖️➖️➖️

🎁👆 *((ഇബാറത്ത്))* 👇✔️

 *يشربه، كما تقدم قاصدا ما شاء من خيرى الدنيا والآخرة ، مسميا الله، وداعيا له بحاجته، ومستقبلا للقبلة، ويتنفس إلى الخارج ثلاث مرات، أي يشربه فى ثلاث مرات، ويسمى الله قبل كل مرة ويحمده بعدها، ويشرب حتى يتضلع منه لما روى البيهقي : وابن ماجه أنه صلى الله عليه وسلم قال: آية ما بيننا وبين المنافقين أنهم لا يتضلعون من زمزم..((الإيضاح مع شرح الهيتمي ص :442، وإعانة الطالبين 2/316)).* 

 *മുകളിൽ പറഞ്ഞപോലെ നിയ്യത്ത് ചെയ്ത് പ്രാർത്ഥന നടത്തി, ബിസ്മി ചൊല്ലി കുടിക്കണം.* *ഖിബ്‌ലക്കഭിമുഖമായിരുന്നാണ് കുടിക്കേണ്ടത്. ഇടക്ക്  മൂന്നു തവണ പുറത്തേക്ക് ഉചഛസിക്കണം. അതായത് മൂന്നു തവണയാക്കി കുടിക്കണം. ഓരോ തവണയ്ക്കും മുമ്പിൽ ബിസ്മിയും പിന്നിൽ* 

 *الحمد لله* 

 *എന്ന സ്തുതിയും ചൊല്ലണം. വയറു നിറയുവോളം കുടിക്കണം. " നമ്മുടെയും കപടവിശ്വാസികളുടെയും ഇടയ്ക്കുള്ള അടയാളം ഇതാണ്: അവർ സംസം വയറു നിറയെ കുടിക്കുകയില്ല(( അഥവാ പേരിനു മാത്രമാണ് കുടിക്കുക))" എന്ന ഹദീസ് ഇബ്നു മാജ, ബൈഹഖി എന്നിവർ ഉദ്ധരിച്ചിട്ടുണ്ട്. (ഈളാഹ്, ശർഹുൽ ഈളാഹ് പേജ് : 442, ഇആനത്ത് : 2/316)).* 


 *🎁(( അവലംബം))🎁* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


*🌹...كم مقدار عمق بئر زمزم وقطرها❓* 

 *സംസം കിണറിന്റെ ആഴവും വ്യാസവും എത്ര❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

🍒👆 *((ഇബാറത്ത്))* 👇✔️

*تقع بئر زمزم الآن تحت المطاف. وفتحة البئر تحت المطاف بقدر   ٥٦ , ١ م  ، وعمق البئر من الفتحة ٣٠م ،  وعمق مستوى الماء من الفتحة  ٤م  ،  وعمق العيون المغذية  ١٣م ،  ومن العيون إلى القعر  ١٧م ،   والقطر يتراوح بين   ٤٦, ١  و ٦٦, ٢  (( تاريخ مكة المكرمة ص ٧٨ ، وفضل ماء زمزم ص  ٥١ ➖ ٥٢ ،  وقصة التوسعة الكبرى ص  ١٣٩➖١٤١ ، وتاريخ عمارة المسجد الحرام : البلد الأمين ص  ١٩٧ )).*

*മതാഫിനടിയിലാണല്ലോ ഇന്ന് സംസമുള്ളത്. 1.56 മീ. അടിയിലായിട്ടാണ് അതിന്റെ മുഖം. മുഖത്ത് നിന്ന് കിണറിന്റെ ആഴം 30 മീറ്ററും, ജലവിതാനത്തിലേക്ക് 4 മീറ്ററും, പോഷക  ഉറവുകളിലേക്ക് 13 മീറ്ററും, ഉറവകളിൽ നിന്ന് അടിഭാഗത്തേക്ക് 17 മീറ്ററുമാണ്. വ്യാസം 1.46 മീ. നും 2.66 മീ. നുമിടക്കുമാണ്. ((അൽ ബലദുൽ അമീൻ പേജ് :197)).*

  

 *🍒(( അവലംബം))🍒* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...ماهي فضائل ماء زمزم❓* 

 *സംസമിന്റെ പ്രത്യേകതകൾ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *⚫️👆((ഇബാറത്ത്))👇✔️* 

 *ماء زمزم ماء مبارك أعطاه الله تعالى لإسماعيل عليه السلام بدعوة أبيه إبراهيم عليه السلام فى أطيب مكان فى الأرض بوساطة رأس الملائكة جبريل عليه السلام. وهو خير ماء على وجه الأرض كما أنه أقدم ماء على وجه الأرض.  قد مضى عليه نحو خمسة آلاف سنة.  وغسل به قلب المصطفى صلى الله عليه وسلم أكثر من مرة. فلو كان هناك  ماء أفضل منه لغسل به قلب المصطفى صلى الله عليه وسلم. ((البلد الأمين ص 208)).* 


 *وعن ابن عباس رضي الله تعالى عنهما قال ، قال رسول الله صلى الله عليه وسلم : خير ماء على وجه الأرض ماء زمزم ، وفيه طعام من الطعم ، وشفاء من السقم.((رواه الطبراني والهيثمي فى المجمع وقال رجاله ثقات :2/286))* 

 *ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലത്ത് മലക്കുകളുടെ നേതാവായ  ജിബ്‌രീൽ (അ) മധ്യവർ ത്തിയായി, ഇസ്മായിൽ(അ)നു വേണ്ടി, ഇബ്രാഹീം നബി(അ)ന്റെ പ്രാർത്ഥന ഫലമായി അല്ലാഹു നൽകിയ ജലാശയമാണ് സംസം.* 

           *5000 ത്തോളം വർഷം പഴക്കമുണ്ട് ആ കിണറിന്. അപ്പോൾ ഭൂമുഖത്തെ ഏറ്റവും പഴക്കമുള്ള ജലാശയമാണത്. ഭൂമുഖത്തെ ഏറ്റവും ശ്രേഷ്ഠമായ ജലമാണത്. തിരുനബി(സ)യുടെ ഹൃദയം അതുകൊണ്ട് ഒന്നിലധികം തവണ കഴുകപ്പെട്ടിട്ടുണ്ട്. അതിനേക്കാൾ പുണ്യമുള്ള മറ്റൊരു ജലമില്ലെന്നതിന്റെ തെളിവാണത്. ((അൽ ബലദുൽ അമീൻ, പേജ് : 208)).    റസൂലുല്ലാഹി(സ) അരുൾ ചെയ്തതായി ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു : ഭൂമുഖജലത്തിൽ ഏറ്റവും ഉത്തമമായ ജലം സംസം വെള്ളമാകുന്നു. അതിൽ വിശപ്പിന് ആഹാരവും, രോഗത്തിനു ഔഷധവുമുണ്ട്.((ത്വബ്റാനി, മജ്മഉസ്സവായിദ് : 2/286))* 


 *🍒(( അവലംബം))🍒* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...لم سميت هذه البئر بزمزم❓️* 

 *ഈ കിണറിനു സംസം എന്നു പേരു വെക്കാൻ കാരണം❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🔮👆((ഇബാറത്ത്))👇✔️* 

 *سميت زمزم لكثرة مائها، والزمزمة عند العرب الكثرة والإجتماع، وقيل: سميت زمزم لضم هاجر عليها السلام لمائها حين انفجرت، وزمها إياها، لأنها زمت بالتراب لئلا يأخذ الماء يمينا وشمالا، ولو تركت لساحت على الأرض حتى تملأ كل شيء. وقيل لزمزمة جبريل عليه السلام وكلامه...((البلد الأمين : 196))* 

 *പലകാരണങ്ങളും പറയപ്പെട്ടിട്ടുണ്ട്. ഒന്ന്, സംസമ:((زمزمة)) എന്ന പദത്തിന് ആധിക്യം എന്നർത്ഥമുണ്ട്. ഇതിലെ വെള്ളത്തിന്റെ ആധിക്യവും സമൃദ്ധിയും കാരണമായി സംസം എന്ന പെരു ലഭിച്ചു. രണ്ട്: '' സംസം'' അടങ്ങൂ എന്നു പറഞ്ഞു കൊണ്ട് ഹാജർ ബീവി അതിലെ വെള്ളം പരന്നൊഴുകാൻ തുടങ്ങിയപ്പോൾ, തടുത്തു നിർത്തി, അതുകൊണ്ട് സംസം എന്ന പേരു ലഭിച്ചു.   മൂണ്: ജിബ്‌രീൽ അതിന്റെ ആവിർഭാവ സമയത്ത് പ്രത്യേക ശബ്ദത്തിൽ സംസാരിക്കുകയുണ്ടായി. ആ സംസാര ശബ്ദമാണ് സംസം. നാല്: ബുദ്ബുദം വെളിപ്പെട്ടപ്പോൾ വെള്ളത്തിനുണ്ടായ ശബ്ദമാണ് സംസം. ((അൽ ബലദുൽ അമീൻ : 196)).* 


 *🏮(( അവലംബം))🏮* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *سبب طم زمزم❓* 

 *സംസം മൂടാൻ കാരണം❓* 

➖➖➖➖➖➖➖➖➖➖

 *🔵👆((ഇബറത്ത്))👇✔️* 

 *كان نابت والي مكة من بعد أبيه إسماعيل عليه السلام ثم وليها مضاض الجرهمي ثم ابنه الحارث بن مضاض، ثم حفيده عمرو بن الحارث بن مضاض. ثم لما طغت جرهم حاربتهم خزاعة وانتزعوا منهم الولاية. فعمد سيدهم عمرو بن الحارث الجرهمي إلى نفائس الكعبة فدفنها فى زمزم ثم طمها وارتحل بقومه إلى اليمن. ((راجع البداية والنهاية : 2/252))* 

 *ഇസ്മായീൽ നബി(അ)നു ശേഷം മക്കയുടെ ഭരണം മകൻ നാബിതിനായിരുന്നു. പിന്നീട് ജുർഹും കുടുംബക്കാരനായ മളാളിനായിരുന്നു. അനന്തരം, മളാളിന്റെ മകൻ ഹാരിസും പിന്നീട് ഹാരിസിന്റെ മകൻ അംറും ഭരണം നടത്തി. ഭരണകർത്താക്കളായ ജുർഹും കുടുംബം അതിക്രമം കാണിച്ചപ്പോൾ ഖുസാഅത്തു ഗോത്രക്കാർ അവരോടു യുദ്ധം ചെയ്തു അധികാരം പിടിച്ചെടുത്തു. അപ്പോൾ ജുർഹും ഗോത്രത്തെയുമായി അവരുടെ നേതാവ് അംറ് അവരുടെ പൂർവ്വ രാജ്യമായ യമനിലേക്കു യാത്രയായി. പോകുന്നതിനു മുമ്പ് അദ്ദേഹം ഒരു കാര്യം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു: കഅ്ബത്തിലുണ്ടായിരുന്ന, വിലപ്പെട്ട വസ്തുക്കളെല്ലാം സംസമിലിട്ടു സംസം മൂടിയിട്ടുണ്ടായിരുന്നു. ((അൽ ബിദായാത്തു വന്നിഹായ : 2/252))* 


 *🔵(( അവലംബം))🔵* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


🌹..هل يجب الإستنجاء بماء زمزم❓

സംസം വെള്ളം കൊണ്ട് ശൗചം ചെയ്യാമോ❓️

➖️➖️➖️➖️➖️➖️➖️➖️➖️➖️

🟦👆((ഇബാറത്ത്))👇✔️

🌿. يجب الإستنجاء من كل خارج ملوث بماء أو بثلاث مسحات تعم المحل فى كل مرة مع تنقية بجامد قالع..((فتح المعين)).👇

വിസർജ്ജന ദ്വാരങ്ങളിൽ നിന്ന് ഈർപ്പമുള്ള ഏതൊരു വസ്തു പുറപ്പെട്ടാലും ശൗചം ചെയ്യൽ നിർബന്ധമാണ്. അത് വെള്ളം കൊണ്ടോ നജസിനെ വലിച്ചെടുക്കുന്ന ഖരവസ്തു ഉപയോഗിച്ചുള്ള മൂന്നു തുടക്കലുകൾ കൊണ്ടോ ആയിരിക്കണം. തുടക്കുമ്പോൾ സ്ഥലം ശുദ്ധിയാവുകയും ഓരോ തവണയിലും സ്ഥലത്തെ മുഴുവനായും തുടക്കുകയും ചെയ്യണം((ഫത്ഹുൽ മുഈൻ)).


🌿. وشمل الماء ماء زمزم، فيجزئ اجماعا، والمعتمد أنه خلاف الأولى، ومشى فى العباب على التحريم مع الإجزاء. وأهل مكة يمتنعون من استعماله فى الإستنجاء، ويشنعون التشنيع البليغ على من يفعل ذلك، ومقصودهم بهذا مزيد تعظيمها. اه بجيرمي ((إعانة الطالبين :1/107)).👇

വെള്ളം എന്നതിൽ സംസം  വെള്ളവും ഉൾപ്പെടും. അപ്പോൾ സംസം കൊണ്ട് ശൗചം ചെയ്താൽ അതു പര്യാപ്തമാകുമെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. പക്ഷേ, അത് അനഭികാമ്യം ((ഖിലാഫുൽ ഔലാ)) ആണെന്നതാണ് പ്രബലമായ അഭിപ്രായം. ഹറാമാണെന്ന അഭിപ്രായമാണ് ഉബാബ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മക്കാ നിവാസികൾ ശൗചം  ചെയ്യുന്നതിന് സംസം ഉപയോഗിക്കുവാൻ വിസമ്മതിക്കുകയും അത് ചെയ്യുന്നവരെ രൂക്ഷമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. അതിനോടുള്ള വർദ്ധിച്ച വന്ദനമാണ് ഇതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത്((ഇആനത്ത് : 1/107))


🌿. وفى فتح العلام بشرح مرشد الأنام : للسيد محمد عبد الله الجردانى: (( فيجزئ الإستنجاء به إجماعا، لكنه خلاف الأولى على المعتمد وقيل: مكروه، وقيل حرام..((فتح العلام : 1/373)).👇

സയ്യിദ് മുഹമ്മദ്‌ ജുർദാനി അദ്ദേഹത്തിന്റെ ഫത്ഹുൽ അല്ലാം എന്ന ഗ്രന്ഥത്തിൽ പറയുന്നു. അപ്പോൾ സംസം കൊണ്ടുള്ള ശുചീകരണം പര്യാപ്തമാകും എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. പക്ഷേ, അത് അനഭികാമ്യം ((ഖിലാഫുൽ ഔലാ))ആണെന്നാണ് പ്രബലമായ അഭിപ്രായം കറാഹത്താണെന്നും ഹറാമാണെന്നും അഭിപ്രായമുണ്ട്((ഫത്ഹുൽ അല്ലാം :1/373)).


🌿. وفى حاشية القليوبى على شرح المحلى: (( وهو مكروه عند الخطيب وابن حجر وقال شيخنا: خلاف الأولى لما قيل: إنه يورث الباسور..(( قليوبى :1/42)).👇

അല്ലാമാ ഖൽയൂബി പറയുന്നു. അത് കറാഹത്താണെന്നതാണ് ഖത്വീബിന്റെയും ഇബ്നു ഹജറിന്റെയും അഭിപ്രായം. അത് മൂലക്കുരു രോഗമുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയപ്പെട്ടത് കൊണ്ട് അനഭികാമ്യമാണെന്നതാണ് നമ്മുടെ ഗുരുവര്യർ പറഞ്ഞിട്ടുള്ളത്.((ഖൽയൂബി : 1/42)).


🟦(( അവലംബം))🟦 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹..هل يجب الإستنجاء بماء زمزم❓* 

 *സംസം വെള്ളം കൊണ്ട് ശൗചം ചെയ്യാമോ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🟦👆((ഇബാറത്ത്))👇✔️* 

 *🌿. يجب الإستنجاء من كل خارج ملوث بماء أو بثلاث مسحات تعم المحل فى كل مرة مع تنقية بجامد قالع..((فتح المعين)).👇* 

 *വിസർജ്ജന ദ്വാരങ്ങളിൽ നിന്ന് ഈർപ്പമുള്ള ഏതൊരു വസ്തു പുറപ്പെട്ടാലും ശൗചം ചെയ്യൽ നിർബന്ധമാണ്. അത് വെള്ളം കൊണ്ടോ നജസിനെ വലിച്ചെടുക്കുന്ന ഖരവസ്തു ഉപയോഗിച്ചുള്ള മൂന്നു തുടക്കലുകൾ കൊണ്ടോ ആയിരിക്കണം. തുടക്കുമ്പോൾ സ്ഥലം ശുദ്ധിയാവുകയും ഓരോ തവണയിലും സ്ഥലത്തെ മുഴുവനായും തുടക്കുകയും ചെയ്യണം((ഫത്ഹുൽ മുഈൻ)).* 


 *🌿. وشمل الماء ماء زمزم، فيجزئ اجماعا، والمعتمد أنه خلاف الأولى، ومشى فى العباب على التحريم مع الإجزاء. وأهل مكة يمتنعون من استعماله فى الإستنجاء، ويشنعون التشنيع البليغ على من يفعل ذلك، ومقصودهم بهذا مزيد تعظيمها. اه بجيرمي ((إعانة الطالبين :1/107)).👇* 

 *വെള്ളം എന്നതിൽ സംസം  വെള്ളവും ഉൾപ്പെടും. അപ്പോൾ സംസം കൊണ്ട് ശൗചം ചെയ്താൽ അതു പര്യാപ്തമാകുമെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. പക്ഷേ, അത് അനഭികാമ്യം ((ഖിലാഫുൽ ഔലാ)) ആണെന്നതാണ് പ്രബലമായ അഭിപ്രായം. ഹറാമാണെന്ന അഭിപ്രായമാണ് ഉബാബ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മക്കാ നിവാസികൾ ശൗചം  ചെയ്യുന്നതിന് സംസം ഉപയോഗിക്കുവാൻ വിസമ്മതിക്കുകയും അത് ചെയ്യുന്നവരെ രൂക്ഷമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. അതിനോടുള്ള വർദ്ധിച്ച വന്ദനമാണ് ഇതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത്((ഇആനത്ത് : 1/107))* 


 *🌿. وفى فتح العلام بشرح مرشد الأنام : للسيد محمد عبد الله الجردانى: (( فيجزئ الإستنجاء به إجماعا، لكنه خلاف الأولى على المعتمد وقيل: مكروه، وقيل حرام..((فتح العلام : 1/373)).👇* 

 *സയ്യിദ് മുഹമ്മദ്‌ ജുർദാനി അദ്ദേഹത്തിന്റെ ഫത്ഹുൽ അല്ലാം എന്ന ഗ്രന്ഥത്തിൽ പറയുന്നു. അപ്പോൾ സംസം കൊണ്ടുള്ള ശുചീകരണം പര്യാപ്തമാകും എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. പക്ഷേ, അത് അനഭികാമ്യം ((ഖിലാഫുൽ ഔലാ))ആണെന്നാണ് പ്രബലമായ അഭിപ്രായം കറാഹത്താണെന്നും ഹറാമാണെന്നും അഭിപ്രായമുണ്ട്((ഫത്ഹുൽ അല്ലാം :1/373)).* 


 *🌿. وفى حاشية القليوبى على شرح المحلى: (( وهو مكروه عند الخطيب وابن حجر وقال شيخنا: خلاف الأولى لما قيل: إنه يورث الباسور..(( قليوبى :1/42)).👇* 

 *അല്ലാമാ ഖൽയൂബി പറയുന്നു. അത് കറാഹത്താണെന്നതാണ് ഖത്വീബിന്റെയും ഇബ്നു ഹജറിന്റെയും അഭിപ്രായം. അത് മൂലക്കുരു രോഗമുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയപ്പെട്ടത് കൊണ്ട് അനഭികാമ്യമാണെന്നതാണ് നമ്മുടെ ഗുരുവര്യർ പറഞ്ഞിട്ടുള്ളത്.((ഖൽയൂബി : 1/42)).* 


 *🟦(( അവലംബം))🟦* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


ماالذي يطلب قصده عند شرب زمزم❓

സംസം കുടിക്കുമ്പോൾ എന്താണ് കരുതേണ്ടത്❓

➖➖➖➖➖➖➖➖➖➖

🟦👆((ഇബാറത്ത്))👇✔️

يسن أن يشربه لمطلوبه فى الدنيا والآخرة لحديث " ماء زمزم لما شرب له "((إعانة الطالبين :2/316)). فيقصد ما شاء من حاجته فقد روى عن ابن عباس رضي الله عنهما: إن شربته تستشفى به شفاك الله، وإن شربته ليشبعك أشبعك الله، وإن شربته لقطع ظمئك قطعه الله((الدار قطنى)) وقد شربه جمع من العلماء لمطالب فنالوها، فقد ورد عن أبي حنيفة رحمه الله تعالى أنه شربه للعلم والفقاهة فكان أفقه زمانه كما صح عن إمامنا الشافعي رضي الله عنه أنه شربه للعلم فكان فيه الغاية، وشربه للرملي فكان يصيب من كل عشرة تسعة، وشربه أبو عبد الله الحاكم لحسن التصنيف فكان أحسن أهل عصره تصنيفا..((راجع موسوعة الإعجاز العلمي فى القرآن والسنة : 2/102))

ഇഹപരലക്ഷ്യങ്ങൾ ഉദ്ദേശിച്ചു കുടിക്കൽ സുന്നത്താണ്. "സംസം വെള്ളം എന്തിനു വേണ്ടി കുടിക്കുന്നുവോ അതിനുള്ളതാണ്" എന്ന ഹദീസാണ് അതിന് അടിസ്ഥാനം((ഇആനത്ത് : 2/316)). അപ്പോൾ, അവന്റെ ആവശ്യങ്ങളിൽ അവനുദ്ദേശിക്കുന്നതൊ ക്കെ കരുതാവുന്നതാണ്. ഇബ്നു അബ്ബാസിൽ നിന്നുള്ള ഒരു ഉദ്ധരണി ഇങ്ങനെ കാണാം: രോഗശമനം ഉദ്ദേശിച്ചുകൊണ്ട് നീ സംസം കുടിക്കുന്നു വെങ്കിൽ, അല്ലാഹു നിനക്കു രോഗശമനം നൽകും. വിശപ്പടങ്ങാൻ വേണ്ടി നീയതു കുടിക്കുന്നുവെങ്കിൽ അല്ലാഹു നിന്റെ വിശപ്പടക്കിത്തരും, ദാഹം തീർക്കാൻ നീയതു കുടിക്കുന്നുവെങ്കിൽ അല്ലാഹു നിന്റെ ദാഹം തീർത്തു തരും. ((ദാർഖുത് നി)).

                 പണ്ഡിതന്മാരിൽ  ഒരു സമൂഹം അവരുടെ മഹത്തായ വിവിധ ലക്ഷ്യങ്ങൾക്കു വേണ്ടി സംസം കുടിക്കുകയും അങ്ങനെ ആ ലകഷ്യങ്ങൾ അവർ നേടിയെടുക്കുകയും ചെയ്തു ((ശർഹുൽ ഈളാഹ് പേജ് :442)). വിവരവും കർമ്മശാസ്ത്ര പാണ്ഡിത്യവും ഉദ്ദേശിച്ചു, അബൂ ഹനീഫ (റ) സംസം കുടിച്ചു. തദ്ഫലമായി അദ്ദേഹം തന്റെ സമകാലികരിൽ ഏറ്റവും വലിയ കർമ്മശാസ്ത്ര പണ്ഡിതനായിത്തീർന്നു. നമ്മുടെ ഇമാമായ ഷാഫിഈ(റ) അറിവിനു വേണ്ടി സംസം കുടിച്ചു. അങ്ങനെ, അദ്ദേഹം അഗാത പാണ്ഡിത്യം കൈവരിച്ചു, അസ്ത്രമെയ്ത്തിൽ പ്രാവീണ്യം നേടാൻ കുടിച്ചു, അതിൽ വൈദഗ്ധ്യ നേടി. എത്രത്തോളമെന്നാൽ അദ്ദേഹം എയ്യുന്ന അസ്ത്രങ്ങളിൽ പത്തിൽ ഒമ്പത്തും ലക്ഷ്യം പിഴക്കാതെ കുറിക്കുകൊള്ളുമായിരുന്നു. അബൂ അബ്ദില്ലാഹിൽ ഹക്കിം രചനാ ഭംഗിക്കു വേണ്ടി സംസം കുടിച്ചു.അങ്ങനെ അദ്ദേഹം തന്റെ സമകാലീനരിൽ എറ്റവും മെച്ചപ്പെട്ട ഗ്രന്ഥകാരനായിത്തീർന്നു.. ((മൗസൂഅത്തു ഇഅ്ജാസി ഫിൽ ഖുർആനി വസ്സുന്നത്തി: 2/102))


 *🌹..ماالذي يطلب قصده عند شرب زمزم❓* 

 *സംസം കുടിക്കുമ്പോൾ എന്താണ് കരുതേണ്ടത്❓* 

➖➖➖➖➖➖➖➖➖➖

 *🟦👆((ഇബാറത്ത്))👇✔️* 

 *يسن أن يشربه لمطلوبه فى الدنيا والآخرة لحديث " ماء زمزم لما شرب له "((إعانة الطالبين :2/316)). فيقصد ما شاء من حاجته فقد روى عن ابن عباس رضي الله عنهما: إن شربته تستشفى به شفاك الله، وإن شربته ليشبعك أشبعك الله، وإن شربته لقطع ظمئك قطعه الله((الدار قطنى)) وقد شربه جمع من العلماء لمطالب فنالوها، فقد ورد عن أبي حنيفة رحمه الله تعالى أنه شربه للعلم والفقاهة فكان أفقه زمانه كما صح عن إمامنا الشافعي رضي الله عنه أنه شربه للعلم فكان فيه الغاية، وشربه للرملي فكان يصيب من كل عشرة تسعة، وشربه أبو عبد الله الحاكم لحسن التصنيف فكان أحسن أهل عصره تصنيفا..((راجع موسوعة الإعجاز العلمي فى القرآن والسنة : 2/102))* 

 *ഇഹപരലക്ഷ്യങ്ങൾ ഉദ്ദേശിച്ചു കുടിക്കൽ സുന്നത്താണ്. "സംസം വെള്ളം എന്തിനു വേണ്ടി കുടിക്കുന്നുവോ അതിനുള്ളതാണ്" എന്ന ഹദീസാണ് അതിന് അടിസ്ഥാനം((ഇആനത്ത് : 2/316)). അപ്പോൾ, അവന്റെ ആവശ്യങ്ങളിൽ അവനുദ്ദേശിക്കുന്നതൊക്കെ കരുതാവുന്നതാണ്. ഇബ്നു അബ്ബാസിൽ നിന്നുള്ള ഒരു ഉദ്ധരണി ഇങ്ങനെ കാണാം: രോഗശമനം ഉദ്ദേശിച്ചുകൊണ്ട് നീ സംസം കുടിക്കുന്നു വെങ്കിൽ, അല്ലാഹു നിനക്കു രോഗശമനം നൽകും. വിശപ്പടങ്ങാൻ വേണ്ടി നീയതു കുടിക്കുന്നുവെങ്കിൽ അല്ലാഹു നിന്റെ വിശപ്പടക്കിത്തരും, ദാഹം തീർക്കാൻ നീയതു കുടിക്കുന്നുവെങ്കിൽ അല്ലാഹു നിന്റെ ദാഹം തീർത്തു തരും. ((ദാർഖുത് നി)).* 

                 *പണ്ഡിതന്മാരിൽ  ഒരു സമൂഹം അവരുടെ മഹത്തായ വിവിധ ലക്ഷ്യങ്ങൾക്കു വേണ്ടി സംസം കുടിക്കുകയും അങ്ങനെ ആ ലകഷ്യങ്ങൾ അവർ നേടിയെടുക്കുകയും ചെയ്തു ((ശർഹുൽ ഈളാഹ് പേജ് :442)). വിവരവും കർമ്മശാസ്ത്ര പാണ്ഡിത്യവും ഉദ്ദേശിച്ചു, അബൂ ഹനീഫ (റ) സംസം കുടിച്ചു. തദ്ഫലമായി അദ്ദേഹം തന്റെ സമകാലികരിൽ ഏറ്റവും വലിയ കർമ്മശാസ്ത്ര പണ്ഡിതനായിത്തീർന്നു. നമ്മുടെ ഇമാമായ ഷാഫിഈ(റ) അറിവിനു വേണ്ടി സംസം കുടിച്ചു. അങ്ങനെ, അദ്ദേഹം അഗാത പാണ്ഡിത്യം കൈവരിച്ചു, അസ്ത്രമെയ്ത്തിൽ പ്രാവീണ്യം നേടാൻ കുടിച്ചു, അതിൽ വൈദഗ്ധ്യ നേടി. എത്രത്തോളമെന്നാൽ അദ്ദേഹം എയ്യുന്ന അസ്ത്രങ്ങളിൽ പത്തിൽ ഒമ്പതും   ലക്ഷ്യം പിഴക്കാതെ കുറിക്കുകൊള്ളുമായിരുന്നു. അബൂ അബ്ദില്ലാഹിൽ ഹക്കിം രചനാ ഭംഗിക്കു വേണ്ടി സംസം കുടിച്ചു.അങ്ങനെ അദ്ദേഹം തന്റെ സമകാലീനരിൽ എറ്റവും മെച്ചപ്പെട്ട ഗ്രന്ഥകാരനായിത്തീർന്നു.. ((മൗസൂഅത്തു ഇഅ്ജാസി ഫിൽ ഖുർആനി വസ്സുന്നത്തി: 2/102)).* 


 *⚫️(( അവലംബം))⚫️* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...كيف يكون ماء زمزم طعاما وغذاء❓* 

 *സംസം പോഷകമാകുന്നതെങ്ങനെ❓️* 

 ➖➖➖➖➖➖➖➖➖➖

 *⬛👆((ഇബാറത്ത്))👇✔️*

 *جعل الله ماء زمزم ماء مباركا يغنى الإنسان عن الطعام والغذاء حين يلتجئ إليه عند مس الحاجة. ففى الصحيح من حديث أبى ذر رضي الله عنه أنه لما أسلم قال : يارسول الله، أنا ههنا من بين ثلاثين ليلة ويوما. قال: من كان يطعمك❓قال : ماكان لى طعام إلا ماء زمزم، فسمنت حتى تكسرت عكن بطنى، وما أجد على كبدى سخفة جوع. قال : " إنها مباركة إنها طعام طعم..((رواه مسلم :2473)).* 

            *ذكر السيوطي فى تفسير قوله تعالى: ((أجعلتم سقاية الحاج)) أن ابن سعد أخرج عن أم أيمن رضي الله عنها قالت ما رأيت رسول الله صلى الله عليه وسلم شكا صغيرا ولا كبيرا جوعا ولا عطشا، كان يغدو فيشرب من ماء زمزم، فأعرض عليه الغداء، فيقول لا أريده أنا شعبان ((الدر المنثور فى التفسير باالمأثور للإمام السيوطي)) وقال علي بن برهان الدين الحلبي : قالت أم أيمن : مارأيت رسول الله صلى الله عليه وسلم يشكو جوعا قط ولا عطشا لا فى صغره ولا فى كبره، وكان يغدوا إذا أصبح فيشرب من ماء زمزم شربة، فربما عرضنا عليه الغداء، فيقول : أنا شعبان ((السيرة الحلبية))* 

 *സംസമിനെ അല്ലാഹു അനുഗ്രഹീത ജലമാക്കിയിരിക്കുന്നു. അനിവാര്യ ഘട്ടങ്ങളിൽ അതിനെ മനുഷ്യൻ അഭയമായി കാണുമ്പോൾ  അത് അവനു ആഹാരവും പോഷകവുമായിത്തീരും. അബൂദർറുൽ ഗിഫാരി(റ) മക്കയിൽ വന്നു ഇസ്‌ലാം ആശ്ലേഷിച്ചപ്പോൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരെ, " ഞാൻ മുപ്പതു ദിവസത്തോളമായിട്ട് ഇവിടെ ഉണ്ടായിരുന്നു". അപ്പോൾ തിരുമേനി(സ) ചോദിച്ചു : ' നിനക്ക് ആര് ആഹാരം നൽകി❓️. "സംസം വെള്ളമല്ലാതെ മറ്റൊരാഹാരവും എനിക്കുണ്ടായിരുന്നില്ല. എന്നാൽ എന്റെ വയറിന്റെ മടക്കുകൾക്കു ചതവു സംഭവിക്കത്തക്കവിധം, ഞാൻ തടിച്ചിരിക്കുന്നു. എന്റെ വയറിനു വിശപ്പിന്റെ യാതൊരു തളർച്ചയും അനുഭവപ്പെടുന്നില്ല". എണ് അദ്ദേഹം മറുപടി പറഞ്ഞപ്പോൾ നബി(സ) പറഞ്ഞു : അത് അനുഗ്രഹീത ജലമാണ്. അതു വിശപ്പിനു ആഹാരവുമാണ്. ((മുസ്‌ലിം : 2473)).* 

                    *ഉമ്മു ഐമൻ ബീവി(റ) പറഞ്ഞതായി ഇബ്നു   സഅ്ദ് എന്ന ചരിത്രകാരൻ ഉദ്ധരിക്കുന്നു: റസൂലുല്ലാഹി(സ)യെ, വിശപ്പിനെക്കുറിച്ചോ ദാഹത്തെക്കുറിച്ചോ ചെറുപ്പത്തിലോ വലിപ്പത്തിലോ പരാതിപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല. തിരുമേനി കാലത്തു തന്നെ പോയി സംസം കുടിക്കുമായിരുന്നു. ഞാൻ പ്രാതൽ ഭക്ഷണം എടുത്തു കൊടുത്താൽ  ' എനിക്കു വേണ്ട, എനിക്കു വിശപ്പില്ല' എന്നു പറയും.((അദുർറുൽ മൻസൂർ : ഇമാം സുയൂഥ്വി)). ഇതേ വസ്തുത അല്ലാമാ ഹലബി അദ്ദേഹത്തിന്റെ സീറ: ഹലബിയ്യയിലും ഉമ്മു ഐമൻ(റ) പ്രസ്താവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുമേനിയുടെ പോറ്റുമ്മയും മോചിത ദാസിയുമാണ് ഉമ്മു ഐമൻ എന്ന സ്വഹാബി വനിത.* 


 *🫐(( അവലംബം))🫐* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹..هل يصح حج الصبي❓* 

 *കുട്ടിയുടെ ഹജ്ജ് ശരിയാകുമോ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *⚫👆((ഇബാറത്ത്))👇✔️* 

 *نعم يصح حجه ، وإن لم يجب عليه..((إيضاح النووي ص : 553))* 

 *ശരിയാകും, കുട്ടികൾക്ക് ഹജ്ജ് നിർബന്ധമില്ലെങ്കിലും, അവരുടെ ഹജ്ജ് സാധുവാകും.((ഈളാഹ്: ഇമാം നവാവി പേജ് - 553))* 


 *⚫️(( അവലംബം))⚫️* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹..من يحرم عن الصبي ❓️* 

 *കുട്ടികളുടെ "ഇഹ്റാം" ആരാണ് നിർവ്വഹിക്കേണ്ടത്❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🔵👆((ഇബാറത്ത്))👇✔️* 

 *إن كان مميزا أحرم بإذن وليه، فإن أحرم بغير إذنه لم يصح..((إيضاح النووي ص : 553))* 

 *വകതിരിവായ കുട്ടിയെങ്കിൽ, രക്ഷാ കർത്താവിന്റെ അനുവാദത്തോടെ ഇഹ്റാം ചെയ്യണം. രക്ഷാകർത്താവിന്റെ അനുമതിയില്ലാതെ അവന്റെ ഇഹ്റാം സാധുവാകുന്നതല്ല. ((ഈളാഹ്: ഇമാം നവവി പേജ് - 553))* 


 *🔵(( അവലംബം))🔵* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *ഹജ്ജ് ഉംറ മസ്അലകൾ* 

 *🌹((مسائل الحج والعمرة))🌹*


 *🌹..فهل يصح إحرام الولي عن الصبي المميز❓* 

 *വകതിരിവായ കുട്ടിക്കു വേണ്ടി, രക്ഷാ കർത്താവ് ഇഹ്റാം ചെയ്താൽ അതു ശരിയാകുമോ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🥌👆((ഇബാറത്ത്))👇✔️*

 *نعم لو أحرم عن الصبي المميز وليه صح على الأصح...(( الإيضاح - ص : 553))* 

 *ശരിയാകുമെന്നാണ് പ്രബലാഭിപ്രായം. ((ഈളാഹ് - പേജ് :553)).* 

 

 *🥌(( അവലംബം))🥌* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *ഹജ്ജ് ഉംറ മസ്അലകൾ* 

 *🌹((مسائل الحج والعمرة))🌹*


 *🌹..فهل يصح إحرام الولي عن الصبي المميز❓* 

 *വകതിരിവായ കുട്ടിക്കു വേണ്ടി, രക്ഷാ കർത്താവ് ഇഹ്റാം ചെയ്താൽ അതു ശരിയാകുമോ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🥌👆((ഇബാറത്ത്))👇✔️*

 *نعم لو أحرم عن الصبي المميز وليه صح على الأصح...(( الإيضاح - ص : 553))* 

 *ശരിയാകുമെന്നാണ് പ്രബലാഭിപ്രായം. ((ഈളാഹ് - പേജ് :553)).* 

 

 *🥌(( അവലംബം))🥌* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *ഹജ്ജ് ഉംറ മസ്അലകൾ* 

 *🌹((مسائل الحج والعمرة))🌹*


 *🌹..كيف يحرم الولي عن الصبي❓* 

 *കുട്ടിക്കു വേണ്ടി രക്ഷാകർത്താവ് ഇഹ്റാം ചെയ്യേണ്ടത് എങ്ങനെയാണ്❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *⚫️👆((ഇബാറത്ത്))👇✔️*

 *صفة إحرامه عنه أن ينوي جعله محرما، فيصير محرما بمجرد ذلك...((شرح الإيضاح : ص- 554))* 

 *അവനെ മുഹ്‌രിമാക്കി എന്നു കരുതുക. അഥവാ താൻ ഹജ്ജു ചെയ്യിക്കാനുദ്ദേശിക്കുന്ന കുട്ടിയെ ഹജ്ജിനു ഇഹ്റാം ചെയ്തവനാക്കിയെന്നു മനസാ കരുതുക. നാവുകൊണ്ടു പറയൽ സുന്നത്താണ് ((ശർഹുൽ ഈളാഹ് : 554))* 

  

 *⚫️(( അവലംബം))⚫️* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹..من غسل قلبه صلى الله عليه وسلم بماء زمزم❓ومتى❓ولم❓* 

 *സംസം കൊണ്ട് തിരുനബി(സ)യുടെ ഹൃദയം കഴുകിയത് ആര്❓️ എപ്പോൾ ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🖤👆((ഇബാറത്ത്))👇✔️* 

 *غسل بماء زمزم قلبه صلى الله عليه وسلم أكثر من مرة((تاريخ مكة المكرمة قديما وحديثا- ص :78 )) ونذكر من أهمها حادثتين هنا. الأول : ما رواه الإمام أحمد والنسائي عن أنس بن مالك رضي الله عنه أن رسول الله صلى الله عليه وسلم أتاه جبريل - عليه السلام - وهو يلعب مع الصبيان، فأخذه فصرعه، فاستخرج القلب ثم شق القلب فاستخرج منه علقة، فقال : هذا حظ الشيطان منك، ثم غسله بماء زمزم، ثم لأمه ثم أعاده فى مكانه، وجاء الغلمان يسعون إلى أمه - يعنى ظئره - فقالوا : إن محمدا قد قتل، فاستقبلوه وهو منتقع لونه. ((مسند أحمد - 2/288، والنسائي - 1/224))* 

        *والثانى ما رواه الإمام البخاري عن أبى ذر الغفاري رضي الله عنه أن رسول الله صلى الله عليه وسلم قال  "فرج عن سقف بيتى وأنا بمكة، فنزل جبريل - عليه السلام - ففرج صدرى ثم غسله بماء زمزم، ثم جاء بطست من ذهب ممتلئ حكمة وإيمانًا فأفرغها فى صدرى، ثم أطبقه، ثم أخذ بيدى فعرج بى إلى السماء الدنيا".* 

 *സംസം കൊണ്ട് നബി(സ)യുടെ ഹൃദയം കഴുകിയ സംഭവം പലതവണ ഉണ്ടായിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ഇവിടെ കുറിക്കാം : ഒന്ന്, തിരുനബി(സ) കുട്ടിക്കാലത്ത്, തന്റെ ധാത്രിയായ ഹലീമ: (റ)യുടെ അടുത്തു താമസിക്കുമ്പോൾ, കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ, ജിബ്‌രീൽ(അ) ആഗതനാവുകയും നബിയെ പിടിച്ചു കിടത്തി, ഹൃദയം കീറി അതിൽ നിന്നൊരു രക്തപിണ്ഡ സദൃശമായ സാധനം എടുത്തു മാറ്റി, പിന്നീട് ഹൃദയം സംസം വെള്ളം കൊണ്ട് കഴുകി, പൂർവ്വ സ്ഥാനത്തു പുന : സ്ഥാപിക്കുകയും ചെയ്തു. ((ഇമാം അഹ്‌മദ്‌, നസാഈ)).* 

         *മറ്റൊന്ന്, മിഅ്റാജിനു തൊട്ടുമുമ്പാണ്. നബി(സ) പറഞ്ഞതായി, അബൂദർറ് അൽ ഗിഫാരി(റ) ഉദ്ധരിക്കുന്നു: " എന്റെ വീട്ടിന്റെ മേൽക്കൂര നീക്കി വിടവുണ്ടാക്കി, ശേഷം ജിബ്‌രീൽ(അ) ഇറങ്ങി വന്നു. എന്റെ മാറിടം തുറന്നു, അതു സംസം വെള്ളം കൊണ്ട് കഴുകി. പിന്നീട് ഈമാനും തത്വജ്ഞാനവും നിറഞ്ഞു നിൽക്കുന്ന ഒരു സ്വർണ്ണചെപ്പ് കൊണ്ടുവന്നു, അത് എന്റെ ഹൃദയത്തിലേക്ക് ഒഴിച്ചു. അനന്തരം മുറിവു കൂട്ടിയ ശേഷം എന്റെ കൈപിടിച്ച് ഒന്നാം ആകാശത്തിലേക്ക് എന്നെയും കൊണ്ട് ആരോഹണം നടത്തി. ((ബുഖാരി)).* 


 *🖤(( അവലംബം))🖤* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...منشأ بئر زمزم❓* 

 *സംസം കിണറിന്റെ ഉദ്ഭവം❓️*  

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🔵👆((ഇബാറത്ത്))👇✔️*

 *حينما كان إسماعيل طفلا رضيعا عند أمه تلقى إبراهيم أمرا من ربه، فأسكنهما بوادى مكة، حيث لا كلأ ولا ماء، ولا زرع ولا ضرع، ولا أنيس ولا جليس، ولم يترك عندهما إلا جرابا فيه تمر، وسقاء فيه ماء. وعاد إبراهيم أدراجه، من حيث أتى.* 

    *رضيت هاجر بأمر الله تعالى، ووثقت لذلك بعنايةالله تعالى، فنفد ما فى السقاء من الماء، واشتد بهما العطش، وجعل الولد يتلوى على الأرض، فصعدت على الصفا ثم على المروة مرارا، وسعت فيما بينهما سبعا. فبينما هي فى السابعة على المروة إذ سمعت صوتا، فإذا هي بملك يبحث فى الأرض بعقبيه أو جناحه عند أقدام هذا الطفل المبارك، فإذا الماء يفور. فذلك هو  زمزم : ماء الرحمة والبركة، ماء فيه شراب وطعام وشفاء.((راجع صحيح البخاري 3364 - 3365، وفتح البارى : 3/437 ، والبداية والنهاية :2/251 )).* 

 *ഇസ്മായിൽ(അ) മുല കുടിക്കുന്ന ശിശുവായിരിക്കെ, ഇബ്രാഹീം(അ) അല്ലാഹുവിന്റെ ഒരു ഉത്തരവ് കൈപ്പറ്റി. അങ്ങനെ അവരിരുവരെയും മക്കാ താഴ്വരയിൽ കൊണ്ടുവന്നു താമസിപ്പിച്ചു. സസ്യങ്ങളോ, വെള്ളമോ, കൃഷിയോ, മൃഗങ്ങളോ, ഇല്ലാത്ത കൂട്ടുകാരനോ സദസ്യനോ ഇല്ലാത്ത മക്കാ താഴ്വരയിൽ. ഈത്തപ്പഴത്തിന്റെ ഒരു തുകൽ സഞ്ചിയും വെള്ളം നിറച്ച ഒരു തുകൽ പാത്രവും മാത്രം അവർക്ക് നൽകി, ഇബ്രാഹീം(അ) വന്ന വഴിക്കു യാത്രയായി.* 

            *ഹാജർ ബീവി(റ) അല്ലാഹുവിന്റെ വിധിയിൽ സംതൃപ്തയായി. അല്ലാഹുവിന്റെ  സംരക്ഷണത്തിൽ ദൃഢമായി വിശ്വാസമർപ്പിച്ചു. അങ്ങനെയിരിക്കെ, തുകൽ പാത്രത്തിലെ വെള്ളം തീർന്നു. ഇരുവരും  ദാഹിച്ചു വലഞ്ഞു. കുട്ടി നിലത്തു കിടന്നു പുളയാൻ  തുടങ്ങി.  പരിസരത്ത് വെള്ളം ഉണ്ടോ എന്നു നോക്കിക്കൊണ്ട് ഹാജർ(റ) ആദ്യമായി സ്വഫാ കുന്നിലും പിന്നീട് മർവാ: കുന്നിലും പലതവണ കയറി. അവ രണ്ടിനുമിടയിൽ അവർ ഏഴു തവണ ഓടി. ഏഴാം തവണ അവർ മർവ:യിൽ നിൽക്കുമ്പോൾ ഒരു ശബ്ദം കേട്ടു. അപ്പോഴതാ ഒരു മലക്ക് ഭൂമിയിൽ തന്റെ കാൽമടമ്പു കൊണ്ട് അല്ലെങ്കിൽ ചിറകു കൊണ്ട് കിളക്കുന്നു. അത് ആ അനുഗ്രഹീത ബാലന്റെ കാൽപാദങ്ങൾക്കരികെയായിരുന്നു. അപ്പോഴതാ വെള്ളം പൊട്ടി   പ്രവഹിക്കുന്നു. അതാണ് സംസം അനുഗ്രഹത്തിന്റെയും പുണ്യത്തിന്റെയും ജലം, പാനീയവും ആഹാരവും ഔഷധവുമായ ജലം. ((നോക്കുക : ബുഖാരി 3364 - 3365, ഫത്ഹുൽ ബാരി : 3/437, അൽ ബിദായത്തു വന്നിഹയാ : 2/251))* 


 *🫐(( അവലംബം))🫐* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹..متى كان تجديد حفر زمزم بعد طمها❓* 

 *സംസമിന്റെ പുനർഖനനം എപ്പോൾ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🖤👆((ഇബാറത്ത്))👇✔️*

 *لما صار قصي سيد قريش جمع قبائلهم وأجلي خزاعة وقام بولاية الكعبة المكرمة. وقريش هم أحق فإنها وراثة جدهم إسماعيل عليه السلام. فكانت زمزم مطموعة منذ عهد جرهم. ثم لما قرب ميلاد النبي صلى الله عليه وسلم أرى الله مكانها جده عبد المطلب. أراه ذلك فى المنام، فبينما هو نائم فى حجر الكعبة إذ أتاه آت. أتاه أربعة أيام متوالية. فغدا عبد المطلب بمعوله فحفر زمزم وأقام سقايتها للحجاج ((السيرة الحلبية : 1/7- 8،  وابن هشام : 1/154 ،  وابن كثير : 2/321 - 322 ))* 

 *പിൽക്കാലത്ത് ഖുറൈശികളുടെ നേതാവായ ഖുസ്വയ്യ് ഖുറൈശികളെ സംഘടിപ്പിച്ച്, ഖുസാഅത്ത് ഗോത്രക്കാരെ നാടുകടത്തി. മക്കയുടെ അധികാരം വീണ്ടെടുത്തു. പരമ്പരാഗതമായി നേതൃത്വം അബ്ദുൽ മുത്വലിബിന്റെ കൈയിലെത്തി. അപ്പോൾ, മൂടിക്കിടന്ന സംസമിന്റെ യഥാസ്ഥാനം അജ്ഞാതമായിരുന്നു. പിന്നീട് നബി(സ)യുടെ ജനനം അടുത്തപ്പോൾ അതിന്റെ സ്ഥാനത്തെക്കുറിച്ച് അബ്ദുൽ മുത്വലിബിന് നിരന്തരമായി നാലുദിവസം ഒരു സ്വപ്ന ദർശനമുണ്ടായി. തദടിസ്ഥാനത്തിൽ അബൂ ത്വാലിബ് "സംസം" കണ്ടെടുക്കുകയും വീണ്ടെടുക്കുകയും ചെയ്തു: കുഴിച്ചു പുനരാവിഷ്കാരം നടത്തി. ഹജ്ജ് തീർത്ഥാടകരുടെ ജല പാനത്തിനായി അതു പുന: സ്ഥാപിക്കുകയും ചെയ്തു. ((സീറ: ഹലബിയ്യ: 1/7-8, ഇബ്നു ഹിഷാം: 1/154, ഇബ്നു കസീർ: 2/321-322)).* 


 *🖤(( അവലംബം))🖤* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖



 *🌹..هل الإشتغال بالعمرة أفضل أم الإشتغال بالطواف❓* 

 *ഉംറയിൽ വ്യാപൃതനാകുന്നതോ ത്വവാഫിൽ വ്യാപൃതനാകുന്നതോ ഏതാണ് ഏറ്റവും ഉത്തമം❓️* 

➖➖➖➖➖➖➖➖➖➖

 *🖤👆((ഇബാറത്ത്))👇✔️*

 *الإشتغال بالعمرة أفضل منه بالطواف على المعتمد إذا استوى زمنهما..((تحفة المحتاج : 4/94))* 

 *ത്വവാഫിൽ വ്യാപൃതനാകുന്നതിനെക്കാൾ ഉത്തമം ഉംറയിൽ വ്യാപൃതനാകുന്നതാണ് എന്നതാണ് പ്രബലമായ അഭിപ്രായം. രണ്ടിന്റെയും സമയം തുല്യമാണെങ്കിൽ.((തുഹ്ഫ : 4/94)).* 

 

 *🖤(( അവലംബം))🖤* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹..هل الطواف أفضل أو الوقوف❓* 

 *ത്വവാഫോ അറഫാ നിറുത്തമോ ഏറ്റവും ശ്രേഷ്ഠം❓️* 

➖➖➖➖➖➖➖➖➖➖

 *🫐👆((ഇബാറത്ത്))👇✔️*

 *الوقوق أفضل من الطواف على الأوجه لخبر : " الحج عرفة " ((تحفة المحتاج : 4/95 )).* 

 *അറഫയാണ് ഹജ്ജ് എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ അറഫയിലെ നിറുത്തമാണ് ത്വവാഫിനേക്കാൾ ഏറ്റവും ശ്രേഷ്ഠമെന്നതാണ് പ്രബലമായ അഭിപ്രായം. ((തുഹ്ഫ : 4/95)).* 


 *⚫️(( അവലംബം))⚫️* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖ 


 *🌹..لو ركبا سفينة أو دابة وسيرها أحدهما، فطواف من يصح❓️* 

 *രണ്ടു പേർ ഒരു കപ്പലിലോ ഒരു വാഹനത്തിലോ കയറി അവരിൽ ഒരാൾ ആ വാഹനമോട്ടി, എന്നാൽ ആരുടെ ത്വവാഫാണ് ശരിയാവുക❓* 

➖➖➖➖➖➖➖➖➖➖

 *⬛️👆((ഇബാറത്ത്))👇✔️* 

 *يقع الطواف لهما لأن قطع المسافة حينئذ لا ينسب لأحدهما دون الآخر..((راجع الشروانى : 4/96))* 

 *അവരിരുവർക്കും ത്വവാഫ് ലഭ്യമാകും. കാരണം തദവസരം വഴിദൂരം താണ്ടിക്കടക്കുക എന്നത് ഒരാളെക്കൂടാതെ മറ്റൊരാളിലേക്ക് മാത്രമായി ചേർക്കപ്പെടുന്നില്ല. ((ശർവാനി : 4/96)).* 


*⬛️(( അവലംബം))⬛️* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹...هل يصح الطواف إذا حال بين الطائف والبيت حائل كالسقاية والسوارى❓* 

 *ത്വവാഫ് ചെയ്യുന്നവന്റെയും കഅ്ബയുടെയും ഇടക്ക് വെള്ള ടാങ്ക്, തൂണുകൾ മുതലായ മറകളുണ്ടായാൽ ത്വവാഫ് സാധുവാകുമോ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🔵👆((ഇബാറത്ത്))👇✔️* 

 *نعم يصح ، ولكن ينبغى الكراهة مع الحائل..((تحفة المحتاج : 4/82))* 

 *അതെ, സാധുവാകും. പക്ഷേ, അനിവാര്യമായും കറാഹത്ത് വരും. ((തുഹ്ഫ : 4/82))* 


*🖤(( അവലംബം))🖤* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖


 *🌹..هل يصح طواف الصغير راكبا❓️* 

 *കുട്ടിയുടെ വാഹനത്തിലിരുന്നുകൊണ്ടുള്ള ത്വവാഫ് സ്വഹീഹാകുമോ❓️* 

➖️➖️➖️➖️➖️➖️➖️➖️➖️➖️

 *🔳👆((ഇബാറത്ത്))👇✔️* 

 *لا يصح طواف الصغير راكبا إلا إذا كان الولي سائقا أو قائدا..((راجع شرح الإيضاح : ص 255)) وكالولي فى ذاك مأذونه.((راجع الشروانى : 4/95 ))* 

 *വാഹനമോട്ടുന്നത് രക്ഷാകർത്താവാണെങ്കിൽ മാത്രമേ, കുട്ടിയുടെ വാഹനത്തിലുള്ള ത്വവാഫ് സ്വഹീഹാകുകയുള്ളൂ. ((ശർഹുൽ ഈളാഹ് : പേജ് - 255)). പ്രസ്തുത വിഷയത്തിൽ വലിയ്യിന്റെ സ്ഥാനം തന്നെയാണ് അവന്റെ അനുമതി ലഭിച്ചിട്ടുള്ള വ്യക്തിക്കുമുള്ളത്. ((ശർവാനി : 4/95)).* 


*🖤(( അവലംബം))🖤* 

 *((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))* 

➖➖➖➖➖➖➖➖➖➖

Post a Comment

0 Comments