*സ്നേഹ സുദിനം1️⃣*
🌹🪀🌹🪀🌹🪀🌹
ഇന്ന് ജനുവരി 1️⃣
*പുതുവത്സരദിനം*
-----------------------------------
പോയ വർഷ ജീവിത
പലായനത്തിൽ വന്ന
പാപങ്ങളും
പിഴവുകളും
പ്രപഞ്ച
പരിപാലകനായ
പടച്ചവനോട്
പറഞ്ഞ്
പൊരുത്തപ്പെടീച്ച്
പുതു വർഷത്തിലിനി
പങ്കില
പാതയിൽ
പാദം ചലിപ്പിക്കില്ലെന്ന
പരിശുദ്ധ
പ്രതിജ്ഞയെടുത്ത്
പരലോക സൗഖ്യം
പിടിയിലൊതുക്കാനുള്ള
പ്രയത്നങ്ങൾ തുടരുക
*كل عام وانتم بخير*
*تقبل الله منا ومنكم صالح الاعمال*
*സ്നേഹ സുദിനം2️⃣*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣
------------------------------
1932 ലെ
*ഈയൊരു ദിനത്തിലായിരുന്നു*
👇🏻
നികുതി നിഷേധ പ്രസ്ഥാനത്തെ നയിച്ച വെളിയങ്കോട് ഉമർ ഖാളി തങ്ങളുടെ പവിത്ര പാതയുടെ തുടർച്ചയായി
''ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കിൽ
സിവിൽ ആജ്ഞാ ലംഘനം തുടങ്ങുമെന്ന്'' പ്രഖ്യാപിച്ച്
രാഷ്ട്ര പിതാവ് ഗാന്ധിജി
ബ്രിട്ടീഷ് *വൈസ്രോയിക്ക് കത്തയച്ചത്*
ജാതി,മത,വർഗ
ഭേദമന്യേ
സർവരും ഒത്തൊരുമിച്ച്
സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കാൻ ഇത് ഹേതുവായി
അങ്ങനെ
നിരന്തര
പോരാട്ടങ്ങൾക്കൊടുവിൽ
കൊള്ളക്കാരായ
വെള്ളക്കാരെ
തച്ചുതകർത്ത്
*ഇന്ത്യ സ്വാതന്ത്ര്യ*
മധുരം നേടി
*സ്നേഹ സുദിനം3️⃣*
🌹🇸🇱🌹🇸🇱🌹🇸🇱🌹
ഇന്ന് ജനുവരി 3️⃣
----------------------------
*അന്താരാഷ്ട്ര*
*മാനസിക-ശാരീരിക ആരോഗ്യ ദിനം*
👇🏻
ഇവ രണ്ടിനും സുപ്രധാന സ്ഥാനം നൽകിയ മതമാണ് വിശുദ്ധ ഇസ് ലാം.
ശാരീരിക,മാനസിക
ആരോഗ്യത്തെ ഹനിക്കുന്ന മദ്യം
സർവ തിൻമകളുടെയും താക്കോലാണെന്ന തിരുനബി മൊഴിമുത്ത് അതിന്റെ മകുടോദാഹരണമാണ്
മനസ്സിനെ
മലീമസമാക്കുന്ന
ആത്മീയ രോഗങ്ങൾക്കിട വരുത്തുന്ന
അഹങ്കാരം,അസൂയ,പിശുക്ക്,ദേഷ്യം, വികാരങ്ങൾ
തുടങ്ങി സർവ്വതിനെയും വെടിയാൻ ആജ്ഞാപിച്ച നബിവാക്യവും
ഈ സുദിനത്തിൽ പ്രത്യേകം സ്മരിക്കേണ്ടതാണ്
*സ്നേഹ സുദിനം4️⃣*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 4️⃣
------------------------------
സ്വാതന്ത്ര്യ
സമര സേനാനികളിലെ
സിംഹ ഗർജനം
*മൗലാനാ മുഹമ്മദലി ജൗഹർ സ്മൃതി ദിനം*
🔰🌹🔰 🔰🌹🔰
1931 ലെ
*ഈയൊരു ദിനത്തിലായിരുന്നു*
വീര,ശൂരരുടെ
വഫാത്ത്
പണ്ഡിതനും,പത്ര പ്രവർത്തകനുമായി പ്രശോഭിച്ച മഹാൻ
ഗാന്ധിജിക്കൊപ്പം
വെള്ളക്കാർക്കെതിരെ
വീറോടെ അടരാടി
ഭാരതത്തിന്റെ യശസ്സ്
കാത്തു.
ലണ്ടനിൽ ബ്രിട്ടീഷ് അധികാരികൾക്കു
മുമ്പിൽ ഒരു ദിനം അവർ ആർജവത്തോടെ ശബ്ദിച്ചു.
''സ്വാതന്ത്ര്യം ലഭിക്കാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമ രാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്. എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ. .......”
ആ ഗർജനം ബ്രിട്ടീഷ് രാക്ഷസരുടെ കോട്ട കൊത്തളങ്ങളെ പിടിച്ചു കുലുക്കി.
ഖുദ്സിന്റെ മണ്ണിൽ
ഖുബ്ബതുസ്സ്വഖ്റക്കു ചാരെ വിശ്രമിക്കുന്ന ആ ധീര കേസരിയുടെ ഹള്റത്തിലേക്ക്
*അൽഫാതിഹാ*🤲🏻
*സ്നേഹ സുദിനം5️⃣*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 5️⃣
*ദേശീയ പക്ഷിദിനം*
------------------------------
നിങ്ങളുടെ കൃഷികളിൽ നിന്ന് പക്ഷികൾ ഭക്ഷിക്കുന്നത് പോലും
സ്വദഖയുടെ ഇനമാണെന്ന മുത്ത്നബി മൊഴിമുത്തിനെക്കാൾ മികച്ച *പക്ഷിദിന*
മെസ്സേജ് മറ്റൊന്നില്ല
*സ്നേഹ സുദിനം6️⃣*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 6️⃣
*ലോക യുദ്ധ അനാഥ ദിനം*
------------------------------
ഫിലസ്ത്വീനിന്റെ
പരിശുദ്ധ മണ്ണിൽ
ജൂത രാക്ഷസർ
ആയിരക്കണക്കിന്
പിഞ്ചുമക്കളെ
ഒരു കാരണവും കൂടാതെ
അനാഥരാക്കുന്ന ആധുനിക കാലത്ത്
പരമാവധി രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഹുദൈബിയ്യയടക്കം നിരവധി ഉടമ്പടികൾ നടത്തിയ
തിരുനബി മാതൃക
ഏറെ പ്രസക്തമാണ്
*സ്നേഹ സുദിനം7️⃣*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 7️⃣
*മുഫ്തി മുഹമ്മദ് സഈദ് ഓർമ ദിനം*
----------------------------------
2016 ലെ ഈയൊരു ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
കേന്ദ്ര മന്ത്രി സഭാംഗമായും,ജമ്മു&
കശ്മീർ മുഖ്യമന്ത്രിയായും ശോഭിച്ച അദ്ദേഹത്തിന് സുൽത്വാനുൽ ഉലമയുമായി അഭേദ്യ ബന്ധമുണ്ടായിരുന്നു.
വിദ്യാഭ്യാസം അന്യമായ,
തോക്കെടുക്കാൻ മാത്രം വിധിക്കപ്പെട്ട
കാശ്മീർ കുരുന്നുകളെ മർകസിന്റെ മടിത്തട്ടിലെത്തിക്കാൻ അദ്ദേഹത്തിന്റെ ഇടപെടൽ നിർണ്ണായകമായി.
സംസ്ഥാന സ്കൂൾ കലോത്സവിൽ ഇത്തവണയും അത്ഭുതം സൃഷ്ടിച്ച്
നാളെയുടെ വാഗ്ദാനങ്ങളായി കാരന്തൂരിൽ അവർ കുതിച്ചുയരുമ്പോൾ ശൈഖുനാക്കൊപ്പം അദ്ദേഹത്തിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവണം.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 8️⃣
*ഭൗമ ഭ്രമണ ദിനം*
------------------------------
ശാസ്ത്രം വലിയ വികാസം പ്രാപിച്ചിട്ടില്ലാത്ത
ആറാം നൂറ്റാണ്ടിലെ
അന്ധകാര യുഗത്തിൽ
''ഭൂമി അതിന്റെ ഭ്രമണപഥത്തിൽ നീന്തിക്കളിക്കുന്നു''
എന്ന ആശയമുള്ള ഖുർആൻ വചനം തിരുനബിയിലൂടെ സമൂഹത്തിനു സമർപ്പിച്ച പടച്ചവനെത്ര പരിശുദ്ധവാൻ..!
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 9️⃣
*ദേശീയ വിശ്വാസ ദിനം*
------------------------------
എല്ലാ മത വിശ്വാസികൾക്കും തുല്യ പരിഗണന നൽകുന്ന നിയമ വ്യവസ്ഥിതിയുള്ള
മതേതര ഇന്ത്യയിൽ
അധികാര ഹുങ്ക് കൊണ്ട്
മുസ്ലിംകളെ മാത്രം
പലപേരിലും നിരന്തരം പുറന്തള്ളുന്ന പ്രവണത പെരുകി വരുന്ന ഇന്നിന്റെ ഭാരത സാഹചര്യത്തിൽ
''നാഷണൽ ഫെയ്ത്ത് ഡേ''
*കൊണ്ടാടുന്നതെങ്ങനെ*?!
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣0️⃣
*Peculiar People Day*
------------------------------
ഏതെങ്കിലും ഒരു വിഷയത്തിൽ അസാമാന്യ ശേഷിയുള്ളവരെ
(Peculiar People )
അഥവാ
*അസാധാരണ വ്യക്തിത്വമെന്നു* വിളിക്കാം.
അപ്പോൾ സർവ്വ മേഖലകളിലും അവഗാഹമുള്ളവരെയോ?!
അതെ,അങ്ങനെയുമുണ്ടൊരു അത്യത്ഭുത പ്രതിഭ..!!
മറ്റാരുമല്ല സൃഷ്ടികളിലെ സർവ്വവിഷയ വിശേഷ വിസ്മയം..!!
*മുത്ത്നബി*😍❤️😍
ഭക്തിയിലും
യുക്തിയിലും
ശക്തിയിലും
മാത്രമല്ല
നേതൃപാടവത്തിലും
പ്രസംഗ വൈഭവത്തിലും
ധീരതയിലും
എല്ലാമെല്ലാം..!
ഈ ദിനത്തിൽ സ്മരിക്കാൻ ഇവരേക്കാൾ യോഗ്യർ മറ്റാരുണ്ട്..?!
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣1️⃣
*അന്താരാഷ്ട്ര നന്ദി ദിനം*
------------------------------
അനുഗ്രഹ ദാതാവിന്
നന്ദി ചെയ്യൽ മാന്യതയുടെ അടയാളമാണ്
അണു അളവ് പ്രത്യുപകാരം ചോദിക്കാതെ
വായുവും
വെള്ളവും,വെളിച്ചവും
മറ്റനേകം അനുഗ്രഹങ്ങളും ഓശാരമായി തന്ന നാഥന് നന്ദി ചെയ്യാത്തവരെത്ര ഹതഭാഗ്യർ...!
ജനങ്ങളോട് നന്ദി ചെയ്യലും ജഗന്നിയന്താവിനോട് നന്ദി ചെയ്യുന്നതിന്റെ ഭാഗമാണ്.
ജനങ്ങളോട് നന്ദികേടു ചെയ്യുന്നവരോട് അല്ലാഹു നന്ദി ചെയ്യുകയില്ലെന്ന തിരുനബി വാക്യം അതിന്റെ സത്യ സാക്ഷ്യമാണ്.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣2️⃣
*ദേശീയ യുവജന ദിനം*
------------------------------
യുവത്വം ജീവിതത്തിലെ അതി നിർണ്ണായകമായ കാലഘട്ടമാണ്.
ഇന്നിന്റെ യുവത നാളെയുടെ നായകരാവേണ്ടവരാണ്
ആധുനിക യൗവനം
അരുതായ്മകളിൽ ആടിത്തിമർക്കുമ്പോൾ
അല്ലാഹുവിന്റെ ഇബാദത്തിലായി ധർമ്മാധിഷ്ഠിത ജീവിതം നയിക്കുന്ന യുവതക്ക് അർശിന്റെ തണൽ ലഭിക്കുമെന്ന തിരുനബി വാക്യം
ഉൾക്കൊണ്ട്
ഉദാത്ത ജീവിതം നയിക്കാൻ ഓരോ യുവതയും പ്രതിജ്ഞാബദ്ധരാവുക
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣3️⃣
*സ്വപ്ന സാഫല്യ ദിനം*
------------------------------
ജീവിത ലക്ഷ്യം നേടാൻ
നല്ല സ്വപ്നങ്ങൾ കണ്ടു കൊണ്ടേയിരിക്കുക.
ഒരിക്കൽ സർവശക്തൻ അത് സഫലമാക്കിത്തരും തീർച്ച.
ശുഭാപ്തിവിശ്വാസം വിശ്വാസിക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് .
സത്യ വിശ്വാസികളുടെ
ഏറ്റവും നല്ല സ്വപ്ന സാക്ഷാത്കാരമാണ് തിരുനബി ദർശനം.
അല്ലാഹു അനതിവിദൂര ഭാവിയിൽ അത് സഫലമാക്കിത്തരട്ടെ.
ആമീൻ
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣4️⃣
*അന്താരാഷ്ട്ര പട്ടം പറത്തൽ ദിനം*
------------------------------
സ്നേഹ നൂൽ കൊണ്ട്
സുന്ദര ജീവിതപ്പട്ടത്തെ പറത്തിക്കൊണ്ടേയിരിക്കുക..
അറ്റുവീഴാതെ
വിജയ വിഹായസ്സിൽ അത് പറന്നുയർന്നു കൊണ്ടേയിരിക്കും..
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣5️⃣
*വിക്കിപീഡിയ ദിനം&സൈഫുദ്ദീൻ കിച്ലു ജന്മദിനം*
------------------------------
ആർക്കും തിരുത്തിയെഴുതാവുന്ന
അറിവിന്റെ മഹാ സാഗരമായ
സ്വതന്ത്ര വിജ്ഞാനകോശമാണ് വികിപീഡിയ.
2001 ൽ പിറവിയെടുത്ത ഈ അറിവുറവ ഇന്ന് ജ്ഞാന കുതുകികളുടെ ആശാ കേന്ദ്രമാണ്
------------------------------
1888 ലെ
*ഈയൊരു ദിനത്തിലായിരുന്നു*
സുപ്രസിദ്ധ
സ്വാതന്ത്ര്യ സമര സേനാനി
സൈഫുദ്ദീൻ കിച്ലു ഭൂജാതനായത്.
ഗാന്ധിജിക്കൊപ്പം സമരമുഖത്ത് സദാ സുസജ്ജരായ അവർ ഒട്ടനേകം കാലം ജയിൽവാസമനുഭവിച്ചു
അദ്ദേഹത്തിന്റെ
അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ജനകീയ സമരത്തിനെതിരെയുള്ള ബ്രിട്ടീഷ് ആക്രമണമാണ് കുപ്രസിദ്ധമായ
*ജാലിയൻവാലാബാഗ് കൂട്ടക്കുരുതി*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣6️⃣
*ദേശീയ മതസ്വാതന്ത്ര്യ ദിനം*
------------------------------
അഞ്ചു നൂറ്റാണ്ടോളം അല്ലാഹുവിന് സുജൂദ് ചെയ്ത വിശുദ്ധ ഭവനം
തെളിവിന്റെ ചെറുശകലം പോലുമില്ലാതെ
തച്ചുടച്ച്
രാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന കെട്ടകാലത്ത്
*ഈ ദേശീയ ദിനത്തിനെന്തു പ്രസക്തി ?!*
നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ചപ്പോഴും ഒരു ക്ഷേത്രത്തിന്റെ ഓട് പോലുമിളക്കാത്ത മുസ് ലിം രാജവംശ ഭരണകൂട ചരിത്രമുള്ള ഭാരതത്തിന്റെ ഇന്നത്തെ നീക്കുപോക്കുകളോർത്ത് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ... ?!
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣7️⃣
*കുട്ടി കണ്ടുപിടിത്തക്കാരുടെ ദിനം*
------------------------------
മർകസ്
മദീനതുന്നൂർ പൂനൂരിലെ ഒരു ഗവേഷണ വിദ്യാർഥി സർവജ്ഞാന സംസാരിയായ റോബോട്ട് കണ്ടുപിടിച്ച
കൗതുക വാർത്ത കണ്ടത് ഈ കഴിഞ്ഞ വാരത്തിലാണ്.
എല്ലാ കാലത്തും ഇത്തരം
തലപ്പാവു ധാരികളായ കണ്ടുപിടിത്തക്കാരുണ്ടായിട്ടുണ്ട്.
ഉമർ ഖയ്യാം,
ഇബ്‌നുൽ ജസ്സര്‍, അസ്സഹ്റാവി , അല്‍ ബാഗ്ദാദി മുവഫ്ഫഖുദ്ദീൻ , അൽ ദക്‌വാര്‍, ഉസൈബ, ഇബ്‌നു റുഷ്ദ് , ഇബ്‌നുൽ ഖുഫ്ഫ് തുടങ്ങിയ ലോകോത്തര മുസ്ലിം കണ്ടുപിടിത്തക്കാരുടെ ചരിത്രപുസ്തകത്താളുകളിലേക്ക് നമ്മുടെ അഭിമാനമായ കൊച്ചു മക്കളും കുതിച്ചുയരട്ടെ...
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣8️⃣
(റജബ് 6️⃣)
------------------------------
സ്നേഹ നബിയുടെ
സ്വപ്ന സന്ദേശത്താൽ
സത്യ മത പ്രബോധനം ലക്ഷ്യമാക്കി
ഭാരത മണ്ണിൽ വന്ന്
ഭാസുര ജീവിതം നയിച്ച് പതിനായിരങ്ങളെ പവിത്ര ദീനിലേക്ക് ആകർഷിച്ച ആത്മജ്ഞാനി
*അജ്മീർ ഖാജാ തങ്ങളുടെ ആണ്ടുദിനം*
അന്നും ഇന്നും കറാമത്തുകളുടെ പൂന്തോപ്പായി ലക്ഷോപലക്ഷങ്ങൾക്ക് മദദിൻ മധുരം പകർന്ന്
സുൽത്വാനുൽ ഹിന്ദായി പരിലസിക്കുന്ന പുണ്യാത്മാവിന്റെ പരിശുദ്ധ സന്നിധിയിലേക്ക്
*അൽഫാതിഹാ...*🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 1️⃣9️⃣
*അമീനുശ്ശരീഅഃ ആദരവുദിനം*
------------------------------
പുണ്യ നബിയുടെ പേരക്കിടാവും,ആലിമും ആബിദും നേതൃരംഗത്തെ നിസ്തുല ജ്യോതിയുമായ അലി ബാഫഖീഹ് തങ്ങൾ ഇന്ന് ജന്മ നാട്ടിൽ ആദരിക്കപ്പെടുകയാണ്
ഓരോ വിശ്വാസിയും മാതൃകയാക്കേണ്ട മഹിത ജീവിതമാണ് സയ്യിദവർകളുടെത്.
വാർധക്യ ദശയിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അഹ് ലുസ്സുന്നക്ക് വേണ്ടി അഹോരാത്രം ഓടിനടക്കുന്ന മഹാനുഭാവന്റെ ആഫിയത്തോടെയുള്ള ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣0️⃣
*അന്താരാഷ്ട്ര സ്വീകാര്യതാ ദിനം*
------------------------------
സർവ മേഖലകളിലും സ്വീകാര്യത ആശിക്കാത്തവരില്ല.
സൃഷ്ടികളിൽ അതിമഹത്തായ സ്വീകാര്യത ലഭിച്ചത് സത്യനബിക്കാണ്.
അറിവും സൽ സ്വഭാവവുമാണതിന്റെ സുപ്രധാന കാരണം.
അവരെ മാതൃകയാക്കിയാൽ നമുക്കും സ്വീകാര്യത സ്വായത്തമാക്കാം.
അങ്ങനെ തങ്ങളെ അനുധാവനം ചെയ്തതു കൊണ്ടാണ് അതതു കാലത്തെ സർവ സ്വാലിഹീങ്ങൾക്കും സ്വീകാര്യത ലഭിച്ചത്.
ആഗോള സ്വീകാര്യവാനായി ഇന്ന്
സുൽത്വാനുൽ ഉലമ ശോഭിക്കുന്നതും മറ്റൊന്നു കൊണ്ടല്ല.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣1️⃣
*ബേപ്പൂർ സുൽത്വാൻ ജന്മദിനം*
------------------------------
1908 ലെ ഈയൊരു ദിനത്തിലായിരുന്നു
സാഹിത്യകാരനും,സ്വാതന്ത്ര്യ സമര സേനാനിയും,സഞ്ചാരിയുമായ *വൈക്കം മുഹമ്മദ് ബഷീർ ഭൂജാതനായത്*
ആർക്കും ഗ്രഹിക്കാൻ ആവതുള്ള അതുല്യാക്ഷരികൾ കുറിച്ച് സാഹിത്യലോകത്ത് കേരളീയ മുസ് ലിം വിലാസം സാധ്യമാക്കിയ അവർ ഗാന്ധിജിക്കൊപ്പം ഉപ്പുസത്യാഗ്രഹമടക്കം നിരവധി വിപ്ലവങ്ങളിൽ പങ്കെടുത്ത് ജയിൽ ശിക്ഷയനുഭവിച്ച ധീര ദേശാഭിമാനി കൂടിയാണ്.
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣2️⃣
*നാഷണൽ ബ്ലാക്ക് ഡേ*
------------------------------
മതേതരത്വത്തിന്റെയും
മത സ്വാതന്ത്ര്യത്തിന്റെയും
മസ്തിഷ്കത്തിൽ
മുള്ള് തറച്ച് മസ്ജിദിന്റെ മഹനീയ ഭൂമികയിൽ
വിഗ്രഹം പ്രതിഷ്ഠിച്ച് ഫാസിസം അഴിഞ്ഞാടുന്ന ഈ ദിനമല്ലാതെ *കറുത്ത ദിനമായി*
ആചരിക്കാൻ ഏറ്റവും യോജിച്ച മറ്റേതു ദിനമുണ്ട്..?!
ശ്രീരാമൻ ചരിത്ര സത്യത്തിൽ ജീവിച്ചു മൺമറഞ്ഞ മഹാത്മാവാണെങ്കിൽ അദ്ദേഹം അവരോട് ഈ കൊടും പാതകം പൊറുക്കുമോ..?!
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣3️⃣
*ദേശിയ അടദിനം*
------------------------------
മധുരമുപയോഗിച്ചും അല്ലാതെയും ഉണ്ടാക്കുന്ന
ഇലയട,പൂവട,ഓട്ടട,ഗോതമ്പട,കൂവയട തുടങ്ങി നിരവധി ഇനം അടകൾ ഇഷ്ടമില്ലാത്തവർ വിരളമാണ്.
ഒരു സ്വാദിഷ്ട ഇന്ത്യൻ വിഭവമായ ഇത് ദക്ഷിണേന്ത്യയിലാണ് കൂടുതലും ഉപയോഗിച്ചു വരുന്നത്.
രുചിക്കൂട്ടുകളിലെ രാജകുമാരനെ പ്രേമിക്കുന്നവർക്ക് *ഒരായിരം അട ദിനാശംസകൾ*😃😍
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣4️⃣
*ദേശീയ ബാലികാദിനം*
------------------------------
ബാലികമാരുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കുവാനാണ് ഈ ദിനം ആചരിച്ചു വരുന്നത്. പ്രായപൂർത്തിയാകുവോളം പെൺകുഞ്ഞുങ്ങളെ പരിപാലിച്ച് പോറ്റുന്നവർ സ്വർഗീയാരാമത്തിൽ എന്റെ തൊട്ടടുത്താണെന്ന മുത്ത്നബി മൊഴിമുത്തിനെക്കാൾ മികച്ച *ബാലികാദിന* സന്ദേശം മറ്റൊന്നില്ല.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣5️⃣
*ദേശീയ സമ്മതിദായക ദിനം*
(National Voters Day)
------------------------------
രാജഭരണ രാജ്യങ്ങളെക്കാൾ ജനതയുടെ സുരക്ഷ
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്ര സംവിധാനത്തിനാണെന്നത് അവിതർക്കിതമാണ്.
പക്ഷെ വോട്ടേഴ്സിന്റെ പവറിൽ അധികാരക്കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ആധുനിക ഭാരതാധികാരികൾ രാജഭരണത്തെക്കാൾ അധഃപതിച്ചിരിക്കുകയാണിന്ന്.
ജനങ്ങളെ വഞ്ചിച്ച് ഇ.വി.എം തട്ടിപ്പിലൂടെ ഇനിയും ഇവർ ഇന്ത്യ മുടിക്കാതിരിക്കാൻ *ബാലറ്റ് പേപ്പർ സംവിധാനം*
തിരിച്ചു വരട്ടെ..
ഇന്ത്യ രക്ഷപ്പെടട്ടെ...
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣6️⃣
*റിപ്പബ്ലിക് ഡേ*
------------------------------
ബഹുസ്വര ഇന്ത്യയുടെ
ബഹുകേമ ഭരണഘടനക്ക്
ബഹുമുഖ പ്രതിഭ
ബി.ആർ അംബേദ്കർ
ബീജാവാപം നൽകിയ
ഭാസുര ദിനമായ ജനുവരി 2️⃣6️⃣ നാണ് ഭാരതം റിപ്പബ്ലിക് ഡേ ആഘോഷിക്കുന്നത്.
ആ മഹനീയ താളുകൾ അനുദിനം വികൃതമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്നിന്റെ ഭരണ സാഹചര്യത്തിൽ
നീതിയുടെ വരികൾ സംരക്ഷിക്കപ്പെടാൻ വേണ്ടി ഈ ദിനം നമുക്കുറക്കെ ശബ്ദിക്കാം.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣7️⃣
*കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ സ്മൃതിദിനം&ഭൗമശാസ്ത്ര ദിനം*
------------------------------
അഭയം നൽകിയ ഫിലസ്ത്വീൻ ജനതയെ
നിഷ്കരുണം
കൂട്ടക്കൊല ചെയ്യുന്ന ഇസ്റാഈൽ നരനായാട്ട് അവസാനിപ്പിക്കാൻ ഈ ദിനമെങ്കിലും അധികാരികൾ മുന്നോട്ടു വന്നെങ്കിൽ...
------------------------------------
ഉപരിതലത്തിൽ നിന്നു നോക്കിയാൽ ഭൂമിക്ക് ഗോളാകൃതിയാണെന്നും
ഭൂമിയിൽ അധിവസിക്കുന്നവർക്ക് പരത്തപ്പെട്ടതായാണ് കാണപ്പെടുന്നതെന്നും,ഭ്രമണ,പരിക്രമണ വേള തൊട്ടിലു പോലെ അനുഭവപ്പെടുമെന്നും അടയാളപ്പെടുത്തിയ വിശുദ്ധ ഗ്രന്ഥമായ ഖുർആനിനേക്കാൾ വലിയ ഭൂമിവിവരണ ശാസ്ത്ര ഗ്രന്ഥം മറ്റൊന്നുണ്ടോ?!
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣8️⃣
*ആഗോള സാമൂഹ്യ ഇടപഴകൽ ദിനം*
(Global Community Engagement Day)
------------------------------
സമൂഹത്തിലേക്കിറങ്ങി സേവനവും,ബോധനവും ചെയ്താണ് തിരുനബി കുറഞ്ഞ കാലം കൊണ്ട് നല്ല വലിയൊരു സമൂഹത്തെ വാർത്തെടുത്തത്.
ഓരോ കാലത്തുമുള്ള സച്ചരിതരായ പണ്ഡിതരും ആ വഴി അനുധാവനം ചെയ്താണ് ധാർമിക വിപ്ലവം രചിച്ചത്.
ഇന്ന് സുൽത്വാനുൽ ഉലമ ആഗോള തലത്തിൽ ജൈത്രയാത്ര തുടരുന്നതും മറ്റൊന്നു കൊണ്ടല്ല.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 2️⃣9️⃣
------------------------------
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ബഹുമുഖ വിദ്യാഭ്യാസ സാമ്രാജ്യമായ
മർകസു സ്സഖാഫതി സ്സുന്നിയ്യയുടെ വാർഷിക,സനദുദാന മഹാ സമ്മേളന ഭാഗമായി ആണ്ടുകളേറെയായി നടത്തപ്പെടുന്ന മത പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമാവും.
ഭാഷണ വേദികളിലെ ഭൂഷണം ദേവർശോല അബ്ദുസ്സലാം മുസ് ലിയാർ ഉദ്ഘാടന ദിനം പ്രഭാഷണം നിർവഹിക്കും.
മുഹമ്മദ് ഫാളിൽ നൂറാനി,ഇബ് റാഹീം സഖാഫി താത്തൂർ,വി.പി.എ തങ്ങൾ ആട്ടീരി,ഡോ.മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയ പ്രസംഗ കലാ ജ്യോതിസ്സുകൾ തുടർന്നുള്ള ദിനങ്ങളിൽ സാരോപദേശ നിശ തീർക്കും
*സഹൃദയർക്ക് സുസ്വാഗതം*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 3️⃣0️⃣
*രക്തസാക്ഷി ദിനം*
------------------------------
7️⃣5️⃣ വർഷങ്ങൾക്കപ്പുറം
ഈയൊരു ദിനത്തിലായിരുന്നു
സംഘീ ഭീകരൻ ഗോഡ്സെയുടെ വെടിയേറ്റ് നമ്മുടെ *രാഷ്ട്ര പിതാവ് രക്തസാക്ഷിയായത്.*
ആ ഓർമകൾ പുതുക്കുന്ന ഇന്ന് ഫാസിസത്തിന്റെ നെറികേടുകൾക്കെതിരെ നിയമത്തിനുള്ളിൽ നിന്ന് പോരാടി പ്രതാപകാല ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഓരോ പൗരനും പ്രതിജ്ഞയെടുക്കുക.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ജനുവരി 3️⃣1️⃣
*സമസ്ത ജില്ലാ പണ്ഡിത സംഗമ ഉദ്ഘാടന ദിനം*
------------------------------
വരക്കൽ തങ്ങൾ
വിത്തു വിതച്ച
വിജ്ഞാന,ആദർശ
വിസ്മയ
വൃക്ഷത്തെ
ഇത്തിക്കണ്ണികൾക്ക്
ഇടം നൽകാതെ
വെള്ളവും
വളവും നൽകി
വിദ്യാഭ്യാസ സുമങ്ങൾ
വിരിയിച്ച്
വിശ്വാസ ഫലങ്ങൾ
വിളവെടുത്ത്
വെട്ടാനെത്തുന്നവരെ
വകഞ്ഞു മാറ്റി
വേരുകളെ
വേൾഡാകമാനം
പടർത്തുന്ന
പണ്ഡിത മുത്ത്
*സുൽത്വാനുൽ ഉലമ*
നയിക്കുന്ന
നല്ല സമസ്ത
നൂറിന്റെ നിറവിൽ
നൂറായി
നറുനിലാവ് പരത്തുന്നതിന്റെ ഭാഗമായി
*കേരളത്തിലെ 1️⃣5️⃣ ജില്ലകളിൽ അരങ്ങേറുന്ന പണ്ഡിത സംഗമങ്ങൾക്ക് ഇന്ന് തുടക്കമാവും*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣
*എയർപോട്ട് സമരം*
------------------------------
കരിപ്പൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനക്കും,എയർ ഇന്ത്യയുടെ ഹജ്ജ് സീസൺ കൊള്ളക്കുമെതിരെ
സുന്നീ പടയണി ഇന്ന് സമരജ്വാല തീർക്കും
*കരിപ്പൂരിന്റെ*
*ചന്തമുള്ള ചിറകരിയാൻ* ശ്രമിക്കുന്ന അധികാരികൾക്കിത് കനത്ത താക്കീതായിരിക്കും തീർച്ച.
*വിപ്ലവങ്ങൾ വിജയിച്ച ചരിത്രം മാത്രമുള്ള സുൽത്വാനുൽ ഉലമയുടെ മക്കൾ അധികാരികൾ കണ്ണുതുറക്കുന്നത് വരെ അടങ്ങിയിരിക്കില്ല*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣
*ദേശീയ നദിദിനം*
------------------------------
നദികളും ഇതര ജലാശയങ്ങളും സംരക്ഷിക്കേണ്ടതും വീണ്ടെടുക്കേണ്ടതും ജീവിവർഗത്തിന്റെ അതിജീവനത്തിന് അനിവാര്യമാണ്.
കുടിവെള്ളത്തിനും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും പ്രയോജനപ്പെടുന്നതോടൊപ്പം അവ
വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഗതാഗതത്തിനും വ്യാപാരത്തിനുമുള്ള മാർഗങ്ങളായിത്തീരുകയും ചെയ്യുന്നു.
''അംഗ ശുദ്ധീകരണം
പുഴയിൽ നിന്നാണെങ്കിലും അമിതമാക്കരുതേ''
എന്ന തിരുനബി വചനപ്പൊരുളും
''ജല സ്രോതസ്സുകളിൽ കാര്യ നിർവഹണം ചെയ്യുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു''
എന്ന സത്യനബി മൊഴിമുത്തും
മലിനീകരണം, അമിതോപയോഗം തുടങ്ങിയവ ജാലാശയങ്ങൾക്ക് ഭീഷണിയാവുന്ന
ആധുനിക യുഗത്തിൽ
*ഏറെ പ്രസക്തമാണ്*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 3️⃣
*സുന്നീ മർകസ് വാർഷിക,സനുദാന സമ്മേളനം*
------------------------------
നാലരപ്പതിറ്റാണ്ടിന്റെ നല്ല വസന്ത വർഷങ്ങൾക്കിടെ
കേരളത്തിനകത്തും പുറത്തുമായി
മുവ്വായിരത്തോളം മസ്ജിദുകൾ സമർപ്പിച്ച ,
പതിനായിരത്തിലേറെ സഖാഫീ പണ്ഡിതരെ സമൂഹത്തിനു സമ്മാനിച്ച,ആയിരക്കണക്കിന് അഭ്യസ്ത വിദ്യരായ ഹാഫിളുകളെ വിരിയിച്ച,അയ്യായിരത്തിലേറെ അനാഥകൾക്ക് അറിവും അന്നവുമേകി അത്യുന്നതങ്ങളിലേക്കാനയിച്ച,നിരവധി
സാന്ത്വന പദ്ധതികൾ ആവിഷ്കരിച്ച സുന്ദര സദനത്തിന്റെ സാമോദ മഹാമഹത്തിലേക്ക്
*ശിൽപിയും ആഗോള പണ്ഡിത സഭയിലെ ഇന്ത്യൻ വിലാസവുമായ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ*
നിങ്ങളെ സാദരം ക്ഷണിക്കുന്നു.
*കൂട്ടുകാരെ കൂട്ടി നേരത്തെ വരിക,അറിവിന്റെ മഹാ സാഗരത്തിലെത്തി മുത്തുകൾ വാരുക*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 4️⃣
*ലോക അർബുദ ദിനം*
------------------------------
ജനങ്ങളിൽ
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്താനും,പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിനം ആചരിച്ചു വരുന്നത്.
ക്യാൻസർ മരണങ്ങളിൽ 25-30% പുകയില ഉപയോഗം കൊണ്ടും
30-35%
പരിസ്ഥിതി മലിനീകരണം , ഭക്ഷണക്രമം, അമിതവണ്ണം എന്നിവ കൊണ്ടും
15-20% അണുബാധകൾ കൊണ്ടും 10% റേഡിയേഷൻ കൊണ്ടുമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഈ മഹാമാരി വരാതിരിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം നമ്മിലെ അർബുദ രോഗികളുൾക്കു വേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിക്കാം.
*പ്രഷറും പ്രമേഹം ഷുഗറതും*
*അറ്റാക്ക് ക്യാൻസർ മുഴുവനും*
*ശിഫ തന്ന് ദീർഘായുസ്സിനും*
*ബദ് രീങ്ങളെ തുണ റബ്ബനാ*
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 5️⃣
*(റജബ് 2️⃣4️⃣)*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*ഇമാമുനന്നവവീ സ്മൃതി ദിനം*
------------------------------
ഹിജ്റ 676 ലെ ഈയൊരു ദിനത്തിലായിരുന്നു മഹാനുഭാവന്റെ വഫാത്ത്.
ബാല്യകാലത്തു തന്നെ ഖുർആൻ ഹൃദിസ്ഥമാക്കിയ ഇമാം
അബൂശാമ തങ്ങളടക്കമുള്ള ജ്ഞാന സൗഗന്ധ സുമങ്ങളിൽ നിന്ന് വൈവിധ്യമായ മധു നുകർന്നു.
രണ്ടാം ശാഫിഈ എന്ന അപരനാമം കൊണ്ട് സുപ്രസിദ്ധരായ തങ്ങൾ നിരവധി അമൂല്യ ഗ്രന്ഥങ്ങൾ സമൂഹത്തിനു സമ്മാനിച്ചു.
ശാഫിഈ മദ്ഹബിലെ അവലംബ ഗ്രന്ഥമായ മിൻഹാജ് മാത്രം മതി അവിടുത്തെ ഇൽമിന്റെ ഔന്നത്യമറിയാൻ.!
നൂറോളം പണ്ഡിത പ്രതിഭകളാണ് ഇതിനു വിശദീകരണം രചിച്ചത്.
ഇതര ഫന്നുകളിലും അവഗാഹം നേടിയ മഹാൻ ഇൽമുൽ ഹദീസിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു .
മശ്ഹൂറായ
രിയാളുസ്വാലിഹീൻ ഒരു ഉദാഹരണം മാത്രം.
തസ്വ് നീഫിനിടെ വിളക്കണഞ്ഞപ്പോൾ കൈവിരൽ പ്രകാശിച്ചതടക്കം ഒട്ടനേകം കറാമത്തുകളുടെ ഉടമ കൂടിയായ അവരുടെ ഹള്റത്തിലേക്ക്
🤲🏻അൽഫാതിഹാ🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 6️⃣
*(റജബ് 2️⃣5️⃣)*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*ഉമറു ബ്നു അബ്ദുൽ അസീസ് തങ്ങൾ അനുസ്മരണ ദിനം*
------------------------------
നീതിയുടെ നിസ്തുല പൗർണമിയായി പ്രശോഭിച്ചതിനാൽ
*രണ്ടാം ഉമർ*
എന്ന അപര നാമത്തിൽ വിശ്രുതരാവുകയും
ഖുലഫാഉർറാശിദിന്റെ ഭാസുര ഭരണ നിർവഹണം സർവ മേഖലയിലും അനുകരിച്ചതിനാൽ
*അഞ്ചാം ഖലീഫ*
എന്ന നാമത്തിൽ സുപ്രസിദ്ധരാവുകയും ചെയ്ത മഹാൻ
നവജാത ശിശുവിനെ പോലും റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാവങ്ങളുടെ പടത്തലവനായി.
കീഴധികാരികളിൽ അനീതിയുടെ ശകലം കണ്ടാൽ പോലും ശക്തമായ നടപടി സ്വീകരിച്ച തങ്ങൾ
മുൻകാല ഖലീഫമാർ ഉപയോഗിച്ചു വന്നിരുന്ന
രാജകീയ വാഹനങ്ങൾ വിറ്റ് അതിന്റെ തുക പൊതു ഖജനാവിലടക്കാൻ ആജ്ഞാപിച്ച പ്രപഞ്ച പരിത്യാഗിയായിരുന്നു.
ഐഹിക സുഖത്തിലാറാടുന്ന
ആധുനിക ഭരണാധികാരികൾ ഈ മഹാനുഭാവനെ മാതൃകയാക്കുകയാണെങ്കിൽ ഈ നാട് എത്ര സുന്ദരമാവും..!
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 7️⃣
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*ഇസ്റാഅ്,മിഅ്റാജ് രാവ്*
(*ഇന്ന് സൂര്യാസ്തമയത്തോടെ*)
------------------------------
സ്വർഗീയ സുന്ദര വാഹനമായ
ബുറാഖിലേറി
മസ്ജിദുൽ അഖ് സ്വയിലേക്കും
അവിടെ നിന്നും ഖുദ്സിന്റെ മിനാരമിലൂടെ
അല്ലാഹുവിന്റെ തിരുസന്നിധിയിലേക്കും
ഉത്തമ നബി നടത്തിയ
ഉത്തുംഗതയിലേക്കുള്ള
ഉഡ്ഡയനം നടന്ന
ഉത്കൃഷ്ട നിശയാണിന്ന്.
തിരുനബിയുടെ ഏറ്റവും വലിയ മുഅ്ജിസത്തുകളിലൊന്നായ പ്രസ്തുത സംഭവം വഫാത്തിനു ശേഷം മഹാത്മാക്കൾ സഹായിക്കുമെന്നതിനും അവരുടെ ശരീരം മണ്ണ് തിന്നുകയില്ലെന്നതിനും,അവർക്ക് പല അർവാഹുകളുമുണ്ടെന്നതിനും മതിയായ മഹത്തായ തെളിവാണ്.
അന്ന് തിരുനബി മുഖേന അല്ലാഹു നമുക്ക് സമർപ്പിച്ച സ്നേഹ സമ്മാനമായ സ്വലാത്തിന്റെ വാർഷിക ദിനം കൂടിയാണീ പവിത്ര രാത്രി.
സമ്മാനം നഷ്ടപ്പെടുത്തരുതേ....
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 8️⃣
*(റജബ് 2️⃣7️⃣)*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*ജുനൈദുൽ ബഗ്ദാദീ തങ്ങൾ ഓർമദിനം*
------------------------------
സയ്യിദുത്ത്വാഇഫതൈൻ
(ഫുഖഹാഇന്റെയും സ്വൂഫികളുടെയും നേതാവ്)
എന്ന അപരനാമത്തിൽ അതിപ്രശസ്തരായ ഇമാമിലൂടെയാണ് ഹഖായ അധിക ത്വരീഖത്തുകളുടെയും പരമ്പര തിരുനബിയിലേക്കെത്തുന്നത്.
അവിടുത്തെ മഖ്ബറ ദുആഇന് ഇജാബത്തുള്ള സ്ഥലമാണെന്നതിന് അനുഭവങ്ങൾ സാക്ഷിയാണെന്നത് രേഖപ്പെടുത്തിയത് വഹാബികൾ പോലും സ്തുതി പാടിയ
ഇമാം ദഹബി തന്റെ സിയറു അഅ്ലാമി ന്നുബലാഇലാണ്.
ആത്മീയ പൂന്തോപ്പിലെ സ്നേഹസൂനങ്ങളായ സിർരിയ്യുസ്സിഖ്തി,മഅ്റൂഫുൽ കർഖി തുടങ്ങിവരുടെ ചാരത്ത് ബഗ്ദാദിൽ മദദിൻ തൂഗന്ധമേകി മഹാൻ ലങ്കി വിളങ്ങുന്നു.
*🤲🏻അൽഫാതിഹാ..🤲🏻*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 9️⃣
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*ദേശീയ പല്ലുവേദന ദിനം*
------------------------------
പല്ലിൻ്റെ അസ്വാസ്ഥ്യത്തിൻ്റെ പൊതുവായ കാരണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും, പുഞ്ചിരി ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഫലപ്രദമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 9️⃣ ദേശീയ പല്ലുവേദന ദിനമായി ആചരിക്കുന്നു.
പ്രസ്തുത രോഗം വരാതിരിക്കാനുള്ള സുപ്രധാന മാർഗമാണ് ദന്ത ശുദ്ധീകരണം.
''എന്റെ സമുദായത്തിനു ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കിൽ എല്ലാ അംഗശുദ്ധി വേളയിലും
മിസ്'വാക് ചെയ്യാൻ ഞാനവരോട് നിർബന്ധമായി കൽപിക്കുമായിരുന്നു'' എന്ന സ്നേഹനബിയുടെ സത്യവാക്യം ഈ ദിനത്തിൽ പ്രത്യേകം ബോധവത്കരിക്കേണ്ടതാണ്.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣0️⃣
*(റജബ് 2️⃣9️⃣)*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*ഇമാമുനശ്ശാഫിഈ സ്മൃതിദിനം*
------------------------------
ഒരു ഖുറൈശീ പണ്ഡിതൻ ഭൂലോകമാകമാനം അറിവു നിറക്കുമെന്ന തിരുനബിയുടെ പ്രവചന സാക്ഷാത്കാരമായി ഉദിച്ച ജ്ഞാന ജ്യോതിയായ മഹാൻ
രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദായി ലങ്കി വിളങ്ങി.
ഏഴാം വയസ്സിൽ തന്നെ ഖുർആൻ ഹിഫ്ളാക്കുകയും,
പത്താം വയസ്സിൽ മാലിക് തങ്ങളുടെ മുവത്വ മനഃപാഠമാക്കുകയും പതിനഞ്ചാം വയസ്സിൽ തന്നെ മുഫ്തി പട്ടം ലഭിക്കുകയും ചെയ്ത ഇമാം സർവ ഫുനൂനുകളിലും അവഗാഹമുള്ള ആലിമായതോടൊപ്പം
നിരവധി തത്വോപദേശ വരികൾ വിരിയിച്ച മികച്ച കവി കൂടിയായിരുന്നു.
മിസ്വ് റിന്റെ മണ്ണിൽ മദദേകി ശോഭിക്കുന്ന ഇമാമോരുടെ ഹള്റത്തിലേക്ക്
*അൽ ഫാതിഹാ..*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣1️⃣
(റജബ് 3️⃣0️⃣)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്ന് സൂര്യാസ്തമയത്തോടെ നാം ശഹ്റു ശഅ്ബാനിലേക്ക് കടക്കുന്നു.
സ്വലാത്തിന്റെ മാസത്തെ
തിങ്കളിന്റെ തങ്ക രാവിൽ തന്നെ വരവേൽക്കാനുള്ള അപൂർവ അവസരം.
റജബിൽ വിതച്ച ഖൈറാതുകൾക്ക് വെള്ളം വിതറേണ്ട ശഹ്റാണിത്.
എങ്കിലേ റമളാനിലവ കൊയ്തെടുക്കാനാവൂ..
മുത്ത്നബിയുടെ മഹത്വമുറ്റ മാസത്തെ സത്കർമങ്ങളാൽ വിശിഷ്യ സത്യനബിയുടെ സ്വലാത്തുകളാൽ സമ്പന്നമാക്കാൻ
സർവശക്തൻ ഉതവി തരട്ടെ..ആമീൻ
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣2️⃣
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
1976-ലെ *ഈയൊരു ദിനത്തിലായിരുന്നു* അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി
കേരളത്തിന്റെ അഭിമാനമായ
*ഇടുക്കി ഡാം*
ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇത് പെരിയാറിനു കുറുകെ സ്ഥിതിചെയ്യുന്നു.
കേരളമാകമാനം വെളിച്ചം വ്യാപിക്കാൻ നിദാനമായ ഈ അണക്കെട്ട് എന്നെന്നും അണയാതിരിക്കട്ടെ...
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣3️⃣
*ദേശീയ വനിതാദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു സ്ത്രീ മകളായിരിക്കുമ്പോഴും
ഭാര്യയാവുമ്പോഴും
ഉമ്മയായിരിക്കുമ്പോഴും
സഹോദരിയാവുമ്പോഴും അത്യാദരവിനുടമകളും
സംരക്ഷണത്തിനർഹരുമാണെന്ന തത്വമഹിമ ലോകത്തിനേകിയ ഉത്തമ സ്ത്രീ വിമോചകർ
ത്വാഹാ തിരുനബിയുടെ
വിശുദ്ധ വചനത്തിലേറെ
സുന്ദരമായ ഈ ദിന സന്ദേശം മറ്റൊന്നില്ല....
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣4️⃣
*❌വാലന്റൈൻസ് ഡേ❌*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്നു മാത്രമല്ല എന്നെന്നും വിശ്വാസികൾക്കു പ്രണയദിനമാണ്.
പ്രേമപാത്രം പുണ്യനബിയാണ്
സ്നേഹ സമ്മാനമോ സ്വലാത്താണ്.
നിഷ്കളങ്കവും നഷ്ടമില്ലാത്തതുമായ മഹബ്ബത്തതു മാത്രമാണ്.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣5️⃣
*ചെമ്പരിക്ക ഖാളി വഫാത്തു ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
2010 ലെ ഈയൊരു ദിവസത്തിലായിരുന്നു മഹാനുഭാവന്റെ വേർപാട്.
ആത്മഹത്യയാണെന്ന
അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലിനോട് വിശ്വാസികൾക്കൊരിക്കലും യോജിക്കാനാവില്ല.
തങ്ങളുടെ സമുന്നത നേതാവായിട്ടും സഹോദര സംഘടന ഈ വിഷയത്തിൽ വേണ്ടവിധം ഇടപെട്ടില്ലെന്നത് വസ്തുതയും സങ്കടകരവുമാണ്.
ആയിരത്തിലേറെ ദിനങ്ങളായി ഖാളിയുടെ ജന്മ ഭൂമിയിൽ തുടർന്നു വരുന്ന സമരപ്പന്തലിന് ഐക്യദാർഢ്യം
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣6️⃣
*ദേശീയ ബദാം ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
തിരുനബിയുടെ ഇഷ്ട വിഭവങ്ങളിലൊന്നായ
ഇത് തൃപ്തിപ്പെടാത്തവർ വിരളമായിരിക്കും.
പണ്ട്
കുടുംബത്തിലെ ഗൾഫുകാരന്റെ സ്നേഹ സമ്മാനത്തിൽ സുലഭമായിരുന്ന
ഇതിനു വേണ്ടി കൊതി കൂടിയ കാലം മറക്കാനാവില്ല.
മധുര പലഹാരങ്ങൾക്കു രുചിയേറ്റുവാനും പാലിന്റെ സ്വാദു വർധിപ്പിക്കുന്നതിനും ചേർക്കാവുന്ന മികച്ച ചേരുവ എന്നതിനു പുറമെ ബദാമിന് മറ്റു ധാരാളം ഗുണങ്ങളുണ്ട്.
ഹൃദയാരോഗ്യം മുതൽ മുടി തഴച്ച് വളരാനുള്ള പോഷകങ്ങൾ വരെ ഇതിലുണ്ട്.
കോപ്പർ, വിറ്റാമിൻ ഇ, മഗ്നീഷ്യം, കാത്സ്യം, റൈബോഫ്ലേവിൻ എന്നിവയാലും ഇവ സമ്പന്നമാണ്.
ഈ ആരോഗ്യ രുചിക്കൂട്ടിനെ പ്രണയിക്കുന്നവർക്ക് ഒരായിരം
*ബദാം ദിനാശംസകൾ😄😋😋*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣7️⃣
*ആലി മുസ് ലിയാർ വഫാത്തു ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പണ്ഡിതനും സ്വൂഫിയുമായിരുന്ന മഹാൻ
തിരൂരങ്ങാടി പള്ളി ആസ്ഥാനമാക്കിയാണ് ആയിരങ്ങളെ അണിനിരത്തി ബ്രിട്ടീഷിനെതിരെ അതിതീവ്ര പോരാട്ടം നയിച്ചത്.
തദ്ഫലമായി മലബാറിന്റെ ചില പ്രവിശ്യകളിൽ ഹ്രസ്വ കാലഘട്ടമെങ്കിലും അവർക്കു ഭരിക്കാനായി.
പിടികൂടാൻ പതിനെട്ടടവും പയറ്റിയെങ്കിലും അദ്ദേഹം കീഴടങ്ങിയില്ല. ഈ നില തുടർന്നാൽ പള്ളി അഗ്നിക്കിരയാക്കുമെന്ന ബ്രിട്ടീഷ് കിങ്കരരുടെ പ്രഖ്യാപനം വന്നപ്പോഴാണ് അവർ അതിനു തയ്യാറായത്. തുടർന്ന്
വധശിക്ഷ നടപ്പിലാക്കാൻ അദ്ദേഹത്തെ
കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്കു മാറ്റി.
പക്ഷെ കൃത്യ നിർവഹണം സാധിക്കാത്ത വിധം
കൊലക്കയർ വിധിക്കപ്പെട്ട ദിനമായ *1922 ഫെബ്രുവരി 17 വെള്ളിയാഴ്ച സ്വുബ്ഹിയിലെ സുജൂദ് സമയം* അല്ലാഹു അവരെ
തിരിച്ചു വിളിച്ചു.
*ആ ധീരകേസരിയുടെ ഹള്റത്തിലേക്ക് അൽഫാതിഹാ*🤲🏻🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣8️⃣
*ദേശീയ ബാറ്ററി ദിനം*
----------------------------------------
രാസ Energy സംഭരിക്കുകയും വൈദ്യുതോർജമായി വോൾട്ടേജ് രൂപത്തിൽ പരിവർത്തനം നടത്തുകയും ചെയ്യുന്ന ഒരു ഉപകരണമാണ് ബാറ്ററി.
അത് വൈദ്യുത പ്രവാഹം സൃഷ്ടിക്കുന്നു.
സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഫ്ലാഷ് ലൈറ്റുകൾ, വിദൂര നിയന്ത്രണങ്ങൾ പോലുള്ള നാം ആശ്രയിക്കുന്ന മിക്ക ഇലക്ട്രോണിക്സുകളും ബാറ്ററികളില്ലാതെ പ്രവർത്തിക്കില്ല. ലളിതമായി പറഞ്ഞാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ അവശ്യ ഘടകങ്ങളാണ് ബാറ്ററികൾ.
---------------------------------------
*ഹൃദയമാകുന്ന ബാറ്ററിയിൽ സ്നേഹം,സഹനം പോലുള്ള ഉത്കൃഷ്ട ഊർജങ്ങൾ നിറച്ചാൽ ശരീരം എന്നെന്നും പ്രകാശിച്ചു കൊണ്ടിരിക്കുകയും മറ്റുള്ളവരിലേക്കു പ്രകാശം പകരുകയും ചെയ്യും*
റബ്ബ് തുണക്കട്ടെ..
ആമീൻ🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 1️⃣9️⃣
*അറേബ്യൻ കുതിര ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇതര ഇനം കുതിരകളെക്കാൾ ശക്തിയിലും സൗന്ദര്യത്തിലും മുന്തിയ ഇവരെ പ്രാചീന കാലം തൊട്ടെ യുദ്ധങ്ങളിൽ ഉപയോഗിച്ചു വന്നിരുന്നു.
ബദ്റും,ഖൈബറുമടക്കം നിരവധി യുദ്ധങ്ങളിൽ അലി പുലി തങ്ങളോടൊപ്പം അടരാടിയ *ദുൽദുൽ* കുതിരയെ ഈ ദിനം വിസ്മരിക്കാനാവില്ല.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣0️⃣
*നാഷണൽ ലീഡർഷിപ്പ് ഡേ*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സ്നേഹം,സഹനം,കാരുണ്യം,ക്ഷമ,മനക്കരുത്ത് തുടങ്ങിയവയാണ് നല്ല നേതൃത്വത്തിന്റെ അടയാളങ്ങൾ.
ഇവയെല്ലാം ഉൾക്കൊണ്ട ഉത്കൃഷ്ട നേതാക്കളായിരുന്നു അതതു കാലത്തെ നബിമാരും ഖലീഫമാരും ഔലിയാഉം.
ഇത്തരം ഉത്തമ വിശേഷണങ്ങളുള്ളതു കൊണ്ടു തന്നെയാണ് തിരുനബി കുറഞ്ഞകാലം കൊണ്ട് ലക്ഷക്കണക്കിന് അനുയായികളെ വാർത്തെടുത്തത്.
നേതൃപാടവത്തിന്റെ നിസ്തുല പൗർണമിയായി പ്രശോഭിക്കുന്ന സുൽത്വാനുൽ ഉലമ ലീഡർഷിപ്പിൻ്റെ മുഴുവൻ ഭേദകങ്ങളും സമഞ്ജസമായി മേളിച്ച നേതാവാണ്.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣1️⃣
*ലോക മാതൃഭാഷാ ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലോക ജനത അവരവരുടെ മാതൃഭാഷകളെ മികച്ചതാക്കാൻ ഈ ദിനം പ്രതിജ്ഞയെടുക്കുന്നു.
ബംഗ്ലാദേശിലെ ലോക ഭാഷാ പ്രസ്ഥാന ദിനത്തിനു ലഭിച്ച അന്തർദേശീയ അംഗീകാരമെന്ന നിലയിലാണ് ഇത്തരമൊരു ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ മലയാളവും പെടുന്നു.
ഇതര ഭാഷാ പഠനം ഇന്ന് അനിവാര്യ ഘടകമാണെങ്കിലും നമ്മുടെ സ്വന്തം മലയാളത്തെ മലയോളമുയർത്താനുള്ള തീവ്ര യജഞത്തിൽ നാമോരോരുത്തരും ഭാഗഭാക്കാകുക.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣2️⃣
*ലോക ചിന്താദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സ്രഷ്ടാവിനെക്കുറിച്ചും
സൃഷ്ടികളെക്കുറിച്ചും
നല്ലതു ചിന്തിക്കണമെന്നാണ് അല്ലാഹുവിന്റെയും,അശ്റഫുൽ ബശറിന്റെയും അധ്യാപനങ്ങൾ വിളിച്ചോതുന്നത്.
أنا عند ظن عبدي بي
എന്ന ഖുദ്സിയ്യായ ഹദീസും
حسن الظن من العبادة
എന്ന മുത്ത്നബി മൊഴിമുത്തും അതിനുദാഹരണങ്ങളാണ്.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣3️⃣
(ശഅ്ബാൻ 1️⃣2️⃣)
*ശാന്തപുരം ശാഹുൽ ഹമീദ് ബാഖവി സ്മൃതിദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ബഹുഭാഷാ പണ്ഡിതനും
ഉത്തരേന്ത്യൻ
പ്രബോധന പാതയുടെ ശില്പിയുമായ അദ്ദേഹമാണ് ഇന്ന് സുന്നീ സംഘ കുടുംബം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നോർത്ത് ഇന്ത്യൻ വിജ്ഞാന,സാന്ത്വന വിപ്ലവത്തിന്റെ പരിഷ്കർത്താവ്.
അവിടുന്ന് കൊളുത്തിയ ബോധനത്തിന്റെ വെൺ ചെരാത് ഭാരതമാകെ വെളിച്ചം വിതറുന്നതു കണ്ട് ഖബ്റിൽ അദ്ദേഹം സന്തോഷിച്ചിരിക്കുന്നുണ്ടാവും തീർച്ച...
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣4️⃣
(ശഅ്ബാൻ 1️⃣3️⃣)
*പി.കെ.എം ബാഖവി അണ്ടോണ ഓർമദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
മൂർച്ചയുള്ള വാക്കുകൾ കൊണ്ട് വഹ്ഹാബി,തബ് ലീഗിസങ്ങളുടെ വികലാശയങ്ങളെ വെട്ടി വീഴ്ത്തിയ അഹ് ലുസ്സുന്നയുടെ പടവാളായിരുന്ന PKM സമസ്ത മുശാവറ അംഗവും മർകസ് മുദരിസുമായിരുന്നു.
*പ്രസ്തുത പണ്ഡിത പൗർണമിയുടെ പവിത്ര ഹള്റത്തിലേക്ക് അൽഫാതിഹാ*🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣5️⃣
*ബറാഅത്ത് രാവ്*
(ഇന്ന് സൂര്യാസ്തമയത്തോടെ)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഓരോരുത്തരുടെയും ഒരു വർഷത്തേക്കുള്ള ഖദ്ർ,ഖളാഇന്റെ പകർപ്പ് ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഏഴാനാകാശത്തിലേക്കിറക്കുന്ന ഈ രമണീയ രാവിൽ
പ്രാർത്ഥനക്കുത്തരമുണ്ടെന്ന്
ഇമാം ശാഫിഈ തങ്ങളെപ്പോലുള്ള നിരവധി പണ്ഡിത പ്രതിഭകൾ പ്രസ്താവിച്ചിട്ടുണ്ട്.
മഹത്തുക്കളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് യാസീൻ പാരായണവും പുണ്യമാണ്.
1️⃣➡️ തനിക്കും കുടുംബത്തിനും ആഫിയത്തോടെയുള്ള ആയുസ്സ് ലഭ്യമാവാൻ
2️⃣➡️വർഷം മുഴുവൻ ഭക്ഷണ വിശാലത കരസ്ഥമാവാൻ
3️⃣➡️ആഖിബത് നന്നാവാൻ
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ﺍﻟﻠﻬﻢ ﺇﻥ ﻛﻨﺖ ﻛﺘﺒﺘﻨﻲ ﻋﻨﺪﻙ ﻓﻲ ﺃﻡ ﺍﻟﻜﺘﺎﺏ ﺷﻘﻴﺎً ﺃﻭ ﻣﺤﺮﻭﻣﺎً ﺃﻭ ﻣﻄﺮﻭﺩﺍً ﺃﻭ ﻣﻘﺘﺮﺍً ﻋﻠﻲ ﻓﻲ ﺍﻟﺮﺯﻕ ، ﻓﺎﻣﺢ ﺍﻟﻠﻬﻢ ﺑﻔﻀﻠﻚ ﺷﻘﺎﻭﺗﻲ ﻭﺣﺮﻣﺎﻧﻲ ﻭﻃﺮﺩﻱ ﻭﺇﻗﺘﺎﺭ ﺭﺯﻗﻲ ﻭﺍﻛﺘﺒﻨﻲ ﻋﻨﺪﻙ ﻓﻲ ﺃﻡ ﺍﻟﻜﺘﺎﺏ ﺳﻌﻴﺪﺍً ﻣﺮﺯﻭﻗﺎً ﻣﻮﻓﻘﺎً ﻟﻠﺨﻴﺮﺍﺕ ﺇﻧﻚ ﻋﻠﻰ ﻛﻞ ﺷﻲﺀ ﻗﺪﻳﺮ
*🤲🏻 أوصيكم بالدعاء 🤲🏻*
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣6️⃣
(ശഅ്ബാൻ 1️⃣5️⃣)
*അബൂ യസീദിൽ ബിസ്ത്വാമി തങ്ങൾ വഫാത്ത് ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സ്വൂഫീ പൂന്തോപ്പിലെ മലർമുല്ലയായി മണം വീശിയിരുന്ന മഹാനുഭാവൻ മറ്റൊരു സുപ്രസിദ്ധ സ്വൂഫീവര്യൻ ദുന്നൂനിൽ മിസ്വ് രി തങ്ങളുടെ ശിഷ്യനായിരുന്നു.
തന്റെ ജീവിത വിശുദ്ധി കണ്ട് അനവധി അവിശ്വാസികൾ ഇസ് ലാം മതം പുൽകിയതായി ചരിത്രത്തിൽ കാണാം.
*''ആര് എന്ത് അത്യത്ഭുതങ്ങൾ കാണിച്ചാലും ശരീഅത്തിന്റെ വിധിവിലക്കുകൾ അംഗീകരിക്കുന്നുണ്ടെങ്കിൽ മാത്രമേ അവരെ അംഗീകരിക്കാവൂ''*
എന്ന തങ്ങളുടെ തങ്കവചനം എന്നെന്നും ഏറെ പ്രസക്തമാണ്.
اللهم ثبتنا على دينك وأمتنا على كلمتك بحق وليك🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣7️⃣
(ശഅ്ബാൻ 1️⃣6️⃣)
*മഖ്ദൂം തങ്ങൾ ഒന്നാമൻ സ്മൃതിദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സർവ ഫുനൂനുകളിലും
നിപുണരായ
സാത്വിക പണ്ഡിതനും,
സുഹ്ദിന്റെ പര്യായമായ
സ്വൂഫിയും,നിരവധി അമൂല്യ ഗ്രന്ഥങ്ങൾ സമൂഹത്തിന് സമ്മാനിച്ചവരുമായ തങ്ങൾ തന്റെ തഹ് രീള് എന്ന ഗ്രന്ഥത്തിലൂടെ പോർച്ചുഗീസ് അധിനിവേശകർക്കെതിരെ
തൂലിക പടവാളാക്കി പട പൊരുതിയ
സമര സേനാനിയുമായിരുന്നു.
*നിരവധി കറാമത്തുകൾക്കുടമകൂടിയായ പൊന്നാനിയുടെ പൊന്നിന്റെ ഹള്റത്തിലേക്ക്*
الفاتحة🤲🏻
----------------------------------------
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣8️⃣
(ശഅ്ബാൻ 1️⃣7️⃣)
*വരക്കൽ തങ്ങൾ വഫാത്ത് ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സ്വഹാബീ മുത്തുകൾ കേരളത്തിൽ വെട്ടിത്തെളിച്ച പകിട്ടുള്ള ദീനീ വെട്ട റൂട്ടിന് കട്ട വെക്കാൻ വന്ന ബിദഇകളെ പ്രതിരോധിക്കാൻ നട്ട സമസ്തയെന്ന മഹാ വൃക്ഷത്തിന് ബീജാവാപം നൽകിയ സയ്യിദും,ബഹുഭാഷാ പണ്ഡിതനുമായ വരക്കലിലെ ഉരുക്കു മനുഷ്യന്റെ മഹനീയ ഹള്റത്തിലേക്ക്
*അൽഫാതിഹാ*🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് ഫെബ്രുവരി 2️⃣9️⃣
*World Leap day*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
നാല് വർഷത്തിൽ ഒരിക്കൽ മാത്രം വിരുന്നു വരുന്ന അപൂർവ ദിവസമാണിന്ന്. ഫെബ്രുവരിയിൽ 29 ദിവസങ്ങളുള്ള ഇത്തരം വർഷങ്ങൾ അധിവർഷം എന്നാണ് അറിയപ്പെടുന്നത്.
ഇനി നാലാണ്ടു കഴിയണം ഈ നല്ലദിനം വരാൻ.
അതുവരെക്കും അതിസുന്ദരമായ അധികായുസ്സേകണേ അധിപാ🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് മാർച്ച്1️⃣
*വിവേചന രഹിതദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വർണ,വർഗ വിവേചനങ്ങളെ പടികടത്തി വെളുവെളുത്തവരും,കറുകറുത്തവരും,അറബികളും,അനറബികളുമായ ചിത്തിര മുത്തുകളെ ഒരേ ചരടിൽ കോർത്ത സത്യനബിയെക്കാൾ വലിയ ഈ ദിന സ്മര്യ പുരുഷനാരുണ്ട്❓
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് മാർച്ച്2️⃣
(ശഅ്ബാൻ2️⃣0️⃣)
*കൈപ്പമംഗലം കരീം*
*ഹാജി&ഷിറിയ ആലിക്കുഞ്ഞി ഉസ്താദ് വഫാത്ത് ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*അയിലക്കാട് മൂപ്പരുടെ* ശിക്ഷണം നേടി ആത്മീയ പൂന്തോപ്പിലെ ആമ്പലായി വിടർന്ന് മദദിൻ മണം വീശിയ മഹാനും,അഹ് ലുസ്സുന്നയുടെ അജയ്യരായ നേതാക്കൾക്ക് ശക്തിപകർന്ന ഖൗഫേ ഇലാഹിയുമായിരുന്ന *കൈപ്പമംഗലത്തെ മുത്തിന്റെയും;*
-------------------------------
ആദർശ രക്ഷക്കു വേണ്ടി താജുൽ ഉലമയോടൊപ്പം ഇറങ്ങി വന്ന പണ്ഡിതപ്രതിഭയും,
അഞ്ചരപ്പതിറ്റാണ്ടോളം സമസ്ത മുശാവറഃ അംഗമായി ജ്വലിക്കുകയും അതിൽ സിംഹ ഭാഗവും വൈ.പ്രസിഡണ്ട് സ്ഥാനത്ത് തിളങ്ങി വിളങ്ങുകയും ചെയ്ത ആലിമുൽ ആലമും,
*പൊന്നു മുസ്ഥ്വഫ*
എന്ന സ്നേഹ മൊഴികളിൽ ഇശ്ഖിന്റെ ഒരായിരം പവിഴങ്ങൾ പൊഴിച്ച ആശിഖുർറസൂലുമായിരുന്ന
*ശിറിയ ഉസ്താദെന്ന*
*വിനയാന്വിത ഹൃത്തിന്റെയും*
*ഹള്റാത്തുകളിലേക്ക് അൽഫാതിഹാ*🤲🏻🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് മാർച്ച്3️⃣
*ലോക വന്യജീവി ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
നിരവധി മനുഷ്യരുടെ ജീവനെടുത്ത് കാട്ടുജീവികൾ നാട്ടിൽ അനുദിനം വിലസുമ്പോഴും പ്രതിരോധിക്കാൻ പഴുതില്ലാത്ത നമ്മുടെ നിയമങ്ങൾ എന്ന് എടുത്തുമാറ്റപ്പെടും
❓❗
ഈ സ്നേഹ സുദിനത്തിലെങ്കിലും അധികാരികൾ പുനർ വിചിന്തനം നടത്തിയിരുന്നെങ്കിൽ...
*മനുഷ്യരെ അതിക്രമിക്കുന്ന ഭീകര ജീവികളെ കൊല്ലൽ ജാഇസാണെന്ന*
തിരുനബിയുടെ മഹത് വാക്യം ഈ ദിനം വിസ്മരിക്കാനാവില്ല.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് മാർച്ച്4️⃣
*ദേശീയ സുരക്ഷാദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഭാരതത്തിന്റെ മതേതരത്വത്തിന് കാവൽ നിൽക്കേണ്ട സുരക്ഷാ വിഭാഗം
*ബാബരിയുടെ*
തനിയാവർത്തന പ്രവർത്തനത്തിൽ വ്യാപൃതരാവുന്ന അതിദയനീയ സംഭവവികാസങ്ങൾ നടമാടുന്ന ഇന്നിന്റെ സാഹചര്യത്തിൽ ഈ സ്നേഹസുദിനം കൊണ്ടാടുന്നതെങ്ങനെ❓❗
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് മാർച്ച്5️⃣
*ബഹുഗുണ വ്യക്തിത്വ ദിനം&ഇമാം മുഹമ്മദ് ബ്നു സഹ് ലി ബ്നി അസ്കർ വഫാത്ത് ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സ്തുത്യർഹമായ സർവ ഗുണങ്ങളും സമ്മേളിച്ച സയ്യിദുൽ അബ്റാറായ സത്യനബിയെ സ്മരിക്കാതെ ഈ സ്നേഹസുദിനാഘോഷം സമ്പൂർണമാവില്ല.
---------------------------------
സ്വിഹാഹുസ്സിത്തയിലെ രണ്ടു സുപ്രധാന ഗ്രന്ഥങ്ങളുടെ മുസ്വന്നിഫീങ്ങളായ ഇമാം മുസ് ലിം,നസാഈ എന്നീ ഹദീസ് പണ്ഡിതർക്ക് തിരുമൊഴി പകർന്ന ജ്ഞാന ജ്യോതി മുഹമ്മദ് ബ്നു സഹ് ലി ബ്നി അസ്കർ തങ്ങളുടെ തിരുസന്നിധിയിലേക്ക്
*الفاتحة*🤲🏻
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀
ഇന്ന് മാർച്ച്6️⃣
*ദേശീയ വസ്ത്ര ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പുരുഷനും സ്ത്രീക്കും വേഷവിധാനത്തിൽ ഇസ് ലാം ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്.
അതിനപ്പുറം കടക്കൽ അതിക്രമമാണ്.
മാന്യമായ വസ്ത്ര ധാരണം ഇന്ന് പുരുഷ,സ്ത്രീ ഭേദമന്യേ അലർജിയായിക്കൊണ്ടിരിക്കുന്നു. സ്ത്രീ
വസ്ത്രാലങ്കാരം നടത്തേണ്ടത് ഭർത്താവിന്റെ മുമ്പിലാണ്.
അന്യ പുരുഷ ദർശനം വരും വിധം പരിപൂർണ വേഷവിധാനമില്ലാതെ മഹിളകൾ ഇന്ന് അഴിഞ്ഞാടുകയാണ്.
അത്തരക്കാർക്ക് നരക വസ്ത്രമണിയിക്കപ്പെടുമെന്നാണ് തിരുമൊഴി.
സ്ത്രീ വേഷം ധരിക്കുന്ന പുരുഷനെയും,പുരുഷ വേഷം ധരിക്കുന്ന സ്ത്രീകളെയും തിരുനബി ശപിച്ചിരിക്കുന്നുവെന്ന ഹദീസും ഈ ദിനം പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്7️⃣
*ദേശീയ ഭക്ഷ്യധാന്യ ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
നിങ്ങളുടെ ഭക്ഷ്യധാന്യ കതിർമണികൾ പക്ഷികൾ ഭക്ഷിച്ചാൽ പോലും പ്രതിഫലാർഹമാണെന്ന മുത്തുനബി മൊഴിമുത്ത് ഈ *സ്നേഹസുദിനത്തിൽ*
സ്മരിച്ചേ തീരൂ..
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്8️⃣
*അന്താരാഷ്ട്ര മഹിളാ ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പിറന്നത് പെൺകുഞ്ഞെന്നാൽ നിർദയം ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാട്ടാളരുടെ കരാള ഹസ്തങ്ങളിൽ നിന്ന് സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യാമൃതേകിയ തിരുനബിയാണ് ഈ ദിന സ്മര്യ പുരുഷരിലെ ഏറ്റവും പ്രധാനി.
*സ്നേഹ സുദിനം*
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച് 9️⃣
*ദേശീയ പാവ ദിനം*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ജീവികളുടെ രൂപനിർമാണവും, ഉപയോഗവും നിശിദ്ധമാക്കിയ തിരുനബി പെൺകുട്ടികളുടെ പാവക്കളി അനുവദിച്ചു തന്നു.
ഭാവിയിലെ സന്താനപരിപാലന പ്രാധാന്യത്തെക്കുറിച്ച് ഒരു മുഴം മുമ്പേ അവബോധം നൽകലാണ് ഇതിന്റെ രഹസ്യമെന്ന് പണ്ഡിതർ വിശദീകരിച്ചതായി കാണാം.
യുക്തിയിലുത്തമരായ മുത്തുനബിയേ
*അങ്ങേക്കായിരം സലാം...*
*സ്നേഹ സുദിനം*
7️⃣0️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣0️⃣
*ഇമാം സഖാവി വഫാത്ത് ദിനം&*
*National Pack Your Lunch Day*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ശാഫിഈ മദ്ഹബിലെ പ്രശസ്ത പണ്ഡിതനും,
തഫ്സീർ,ഹദീസ്,ഫിഖ്ഹ്,താരീഖ് എന്നീ സുപ്രധാന ഫുനൂനുകളിൽ കനപ്പെട്ട ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മഹാനുഭാവന്റെ ഹള്റത്തിലേക്ക് *അൽഫാതിഹാ🤲🏻*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*National Pack Your Lunch Day*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വാഴയിലയിൽ മനോഹരമായി പൊതിഞ്ഞ് പുസ്തക സഞ്ചിയിൽ ഒളിപ്പിച്ചു വെച്ച് ഉച്ചബെല്ലിനെ ആകാംക്ഷയോടെ കാത്തിരുന്ന ആ സുന്ദര ജീവിതം... സമയാവുമ്പോൾ മരച്ചുവട്ടിലെ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തിലേക്കുള്ള ആ പോക്ക്...ഹാ,വർണിക്കാനാവില്ല.
അത് തുറക്കുമ്പോഴുള്ള നറു മണവും നാവിൽ വെക്കുമ്പോഴുള്ള പ്രത്യേക രുചിയും ഈ ദിനം അകതാരിലേക്ക് ഓടിവരുന്നു..!
ആ കാലമൊന്നു തിരിച്ചു ലഭിച്ചെങ്കിൽ....!
*സ്നേഹ സുദിനം*
➡️7️⃣1️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣1️⃣
*(ശഅ്ബാൻ 2️⃣9️⃣)*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്ന് സൂര്യാസ്തമയ ശേഷം
*🌜ചന്ദ്രപ്പിറ🌛* ദർശിച്ചാൽ
മാസങ്ങളായി നാം മന്നാനോടു തേടിയ
*റമളാൻ വസന്തം വിരിയും*
💐🌹🥀🌼🌺🪷🌻
👇🏻മാസം *കണ്ടാലോ,വിവരം അറിഞ്ഞാലോ* ഈ ദിക്ർ ചൊല്ലുക.👇🏻
🤲🏻اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه، هِلالُ رُشْدٍ وخَيْرٍ🤲🏻
*റമളാനിന്റെ വരവിൽ ആരെങ്കിലും സന്തോഷിച്ചാൽ😊 അവന് നരകം ഹറാമാണെന്ന*
തിരുനബി വചനം ഉൾക്കൊണ്ട്
സസന്തോഷം ഈ ശഹ്റിനെ സ്വീകരിച്ച് സദ്കർമ സമ്പന്നമാക്കാൻ നാം സുസജ്ജരാവുക.
*🤲🏻അല്ലാഹു തൗഫീഖരുളട്ടെ..ആമീൻ🤲🏻*
*സ്നേഹ സുദിനം*
7️⃣2️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣2️⃣
*ദേശീയ പൂച്ചെടി നടൽ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പൂക്കൾ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല.
കാഴ്ചക്കു കൗതുകവും,തൂഗന്ധവും പകരുന്ന അവ വ്യത്യസ്ത വാസനകളിലും വൈവിധ്യ വർണങ്ങളിലും കാണപ്പെടുന്നു.
തേനീച്ചകൾക്കും വണ്ടുകൾക്കും നിറമധുവേകുന്ന പുഷ്പങ്ങൾ പരോപകാരത്തിന്റെ പര്യായമാണ്.
മനഃസുഖം ലഭിക്കാൻ ഏറ്റവും ഉതകുന്ന ഇവകൾ നട്ടുനനച്ച് മുറ്റങ്ങൾ മനോഹരമാക്കാൻ ഈ സ്നേഹസുദിനത്തിൽ മറക്കല്ലേ..😊
*സ്നേഹ സുദിനം*
7️⃣3️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣3️⃣
*ദേശീയ സാന്ത്വന ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സഹജീവികൾക്ക്
സാന്ത്വനമേകാൻ അമിതോത്സാഹമുണ്ടാവേണ്ട സുന്ദരമാസത്തിൽ തന്നെ ഈ സ്നേഹസുദിനം വന്നത് യാദൃച്ഛികം.
*സഹജീവികൾക്ക് സാന്ത്വന,സഹായ ഹസ്തമേകുന്നവർക്ക് സ്രഷ്ടാവിന്റെ സഹായമെപ്പോഴും ലഭ്യമാവുമെന്ന*
മുത്തുനബി മൊഴിമുത്ത് ഹൃത്തിലുറച്ച്
*ഈ കാരുണ്യമാസത്തെ കമനീയമാക്കുക*
*സ്നേഹ സുദിനം*
7️⃣4️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣4️⃣
*✅(റമളാൻ 3️⃣)✅*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
*ബീവി ഫാത്വിമ വഫാത്ത് ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
തിരുനബി തന്റെ കരളിന്റെ കഷ്ണമെന്നു വിശേഷിപ്പിച്ച വാത്സല്യ പുത്രിയും,ധീര,ശൂര കേസരിയായ അലി തങ്ങളുടെ സ്നേഹ സഖിയും,സ്വർഗീയ യുവാക്കളുടെ നേതാക്കളായ ഹസൻ,ഹുസൈൻ ഇമാമുമാരുടെ ഉമ്മയുമായ മഹതി
വസ്ത്ര ധാരണം,ദാമ്പത്യ ജീവിതം തുടങ്ങി
സർവ മേഖലകളിലും സ്ത്രീകൾ
മാതൃകയാക്കേണ്ട മഹിളാ രത്നമാണ്.
ബീവി പതിവാക്കിയ
*اللهم صل على النور وأهله*
എന്ന ഉത്തമ സ്വലാത്ത് പരമാവധി വർധിപ്പിക്കാൻ ഈ ദിനം നാം പ്രതിജ്ഞയെടുക്കുക.
*🤲🏻الى حضرتها العاطرة الفاتحة 🤲🏻*
*സ്നേഹ സുദിനം*
7️⃣5️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣5️⃣
*അന്താരാഷ്ട്ര പ്രഭാഷണ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
തത്വോപദേശങ്ങളെ ശ്രോതാക്കളുടെ ഹൃത്തിലേക്ക് സുന്ദരമായി സന്നിവേശിപ്പിക്കുന്ന ഭൂഷണ കലയാണ് ഭാഷണം.
പ്രബോധന പാതയിൽ നല്ല പങ്ക് ഈ സ്നേഹ സംസാര രീതിക്കുണ്ട്.
പടച്ചവനെ പരിചയപ്പെടുത്തി,പുണ്യങ്ങൾ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു കൊണ്ടുള്ള
അത്യാകർഷണീയ പ്രസംഗം നടത്തി
ലക്ഷങ്ങളെ സത്യദീനിലേക്ക് പ്രവേശിപ്പിച്ച നബിമാരെയും,അനുചരരെയും,ഔലിയാഇനെയും
*അനുസ്മരിക്കാതെ ഈ സ്നേഹസുദിനാചരണം സമ്പൂർണമാവില്ല*
*സ്നേഹ സുദിനം*
7️⃣6️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣6️⃣
(റമളാൻ 5️⃣)
*ഹമ്മാദ് തങ്ങൾ വഫാത്ത് ദിനം&*
*നാഷണൽ നോ സെൽഫി ഡേ*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഖുത്വ് ബുൽ അഖ്ത്വാബ്,ഗൗസുൽ അഅ്ളം ജീലാനി തങ്ങളെ ആത്മീയാരാമത്തിലേക്കാനയിച്ച സ്വൂഫീ ഗുരു ഹമ്മാദുബ്നു മുസ് ലിം തങ്ങളുടെ *ഹള്റത്തിലേക്ക് അൽഫാതിഹാ 🤲🏻*
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്നിന്റെ ഏറ്റവും വലിയ ട്രന്റുകളിലൊന്നാണ് സെൽഫി.
പക്ഷെ ഖേദകരമെന്നു പറയട്ടെ ഇതിന് അടിമപ്പെട്ടു മനോ രോഗികളായവരും,റീച്ചിനു വേണ്ടി അപായ മേഖലകളിലെ സെൽഫി മൂലം അപകടത്തിൽ പെട്ടവരും ഏറെയാണ്.
അനിയന്ത്രിതമായ രീതിയിലുള്ള ഇത്തരം സെൽഫി ഭ്രമത്തിന് കൂച്ചുവിലങ്ങിടേണ്ടതാണ്.
കൂടാതെ കഅ്ബ,റൗള പോലോത്ത അത്യാദര കേന്ദ്രങ്ങളെ പിന്നിലാക്കിയുള്ള *അദബില്ലാ സെൽഫി* യും ഉപേക്ഷിക്കപ്പെടേണ്ടതാണ്.
*സ്നേഹ സുദിനം*
7️⃣7️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣7️⃣
(رمضان 6️⃣)
*سري السقطي رضي الله عنه*
വഫാത്ത് ദിനം
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ആത്മീയ വാനിലെ സൂര്യനായിരുന്ന ഫുളൈലുബ്നു ഇയാള് തങ്ങളുടെ ഇഷ്ട ശിഷ്യനും,പൗർണമിയായിരുന്ന ജുനൈദുൽ ബഗ്ദാദിയോരുടെ പ്രിയ ഗുരുവര്യരും,താരകമായിരുന്ന മഅ്റൂഫുൽ കർഖി തങ്ങളുടെ സന്തത സഹചാരിയുമായിരുന്ന سري السقطي തങ്ങൾ അന്നും,ഇന്നും മദദിൻ മധു പകരുന്ന സ്വൂഫീ മല്ലികയാണ്.
''മഹാനുഭാവനേക്കാൾ വലിയ ആബിദിനെ ഞാൻ കണ്ടിട്ടില്ലെന്ന''
ജുനൈദുൽ ബഗ്ദാദി തങ്ങളുടെ സാക്ഷ്യ വാചകം മാത്രം മതി അവരുടെ ഔന്നത്യമാറിയാൻ..!
*🤲🏻الى حضرته الجلية الفاتحة🤲🏻*
*സ്നേഹ സുദിനം*
7️⃣8️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣8️⃣
*മാതാപിതാക്കളോടുള്ള വിട്ടുവീഴ്ചാ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വിട്ടുവീഴ്ച വിശ്വാസിയുടെ അടയാളമാണ്.
മാതാപിതാക്കളോടാവുമ്പോൾ വിശേഷിച്ചും.
തെറ്റ് അവരുടെ ഭാഗത്തായാലും ശരി.
ചെറുപ്പകാലത്ത് നിന്നോട് അവർ ഏറെ ക്ഷമിച്ചതാണ്.
അത് വാർധക്യ കാലത്ത് നീ മറന്നു പോകരുത്.
''മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി''
എന്ന മുത്തുനബി മൊഴിമുത്ത് എന്നെന്നും ഹൃത്തിലുണ്ടാവട്ടെ..
*സ്നേഹ സുദിനം*
7️⃣9️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്1️⃣9️⃣
*വളർത്തു പക്ഷികളുടെ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സദാ കൂട്ടിലടക്കാതെ സഞ്ചാര സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള പക്ഷി വളർത്തൽ പുണ്യനബിയുടെ ചര്യയിൽപെട്ടതാണ്.
വെളുത്ത കോഴിയെ വളർത്തുന്ന വീട്ടിൽ പിശാചിന്റെ ശല്യമുണ്ടാവില്ലെന്ന സ്നേഹറസൂൽ വചനം അതിനു മതിയായ തെളിവാണ്.
ഭംഗിയും,ശബ്ദവുമാസ്വദിക്കാനുള്ള പക്ഷിവളർത്തൽ ഇന്ന് വ്യാപകമാണ്.
അവക്കു മികച്ച പരിപാലനമേകിയാൽ അത് ജാഇസാണെന്ന് ഫുഖഹാഅ് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനാൽ ഉപേക്ഷിക്കലാവും ഉത്തമം.
(തസ്വ വ്വുഫ്)
*സ്നേഹ സുദിനം*
8️⃣0️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣0️⃣
*ലോക സന്തോഷദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സദാ സന്തോഷ ജീവിതം ആശിക്കാത്തവരുണ്ടാവില്ല.
സ്രഷ്ടാവിനോടും,സൃഷ്ടികളോടുമുള്ള സുദൃഢ സ്നേഹം,
സർവ മേഖലകളിലുമുള്ള ശുചിത്വം,സഹജീവികളോടുള്ള സഹായമനസ്കത,സദാചാരികളുമായുള്ള സഹവാസം തുടങ്ങി ഇസ് ലാം പ്രോത്സാഹിപ്പിക്കുന്ന പുണ്യരീതികളെല്ലാം സന്തോഷദായകമാണ്.
സന്തോഷ,സങ്കട സമ്മിശ്രമായ
ഇഹലോക ജീവിതം
പടച്ചവൻ തന്ന പരീക്ഷണകാലമാണ്.
ക്ഷമിക്കുന്നവർക്ക് ക്ഷേമ നിബിഡമായ സ്വർഗത്തിൽ സീമയില്ലാ കാലം സസന്തോഷ ജീവിതം നയിക്കാം.
സുബ്ഹാൻ തൗഫീഖരുളട്ടെ...ആമീൻ
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣1️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣1️⃣
(റമളാൻ 1️⃣0️⃣)
*ഉമ്മുൽ മുഅ്മിനീൻ ഖദീജ ബീവി വഫാത്ത് ദിനം*
*&സുഗന്ധ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സുഗന്ധോപയോഗം സത്യനബി സുകൃതമേറെ പറഞ്ഞ സദാചാരമാണ്.
സ്വമനസ്സിനും,
സഹചരർക്കും ലഭ്യമാവുന്ന മനഃസന്തോഷമാണതിനു കാരണം.
സുഗന്ധദ്രവ്യോപയോഗം ബുദ്ധിവികാസമുണ്ടാക്കുമെന്ന ഇമാമുനശ്ശാഫിഈ തങ്ങളുടെ സദ് വചനം
ഹൃത്തിൽ കൊത്തിവെക്കേണ്ട മൊഴി മുത്താണ്.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സ്വഭാവ വിശുദ്ധി കൊണ്ട് ചെറുപ്പത്തിലേ ത്വാഹിറഃ എന്ന സത്പേരു സിദ്ധിച്ച,
ശരീരവും, സ്വത്തുമടക്കം സർവവും സത്യദീനിനു സമർപ്പിച്ച, സങ്കട വേളകളിൽ സയ്യിദുൽ അമ്പിയാഇന് സമാശ്വാസമേകിയ, സ്വർഗീയ യുവതികളുടെ സയ്യിദതായ ഫാത്വിമ ബീവിയടക്കം ഏഴു സൗഗന്ധിക സന്തതികളെ സ്നേഹനബിക്കു സമ്മാനിച്ച പ്രിയ പത്നി
*നമ്മുടെ പൊന്നുമ്മയുടെ ഹള്റത്തിലേക്ക്*
🤲🏻 الفاتحة 🤲🏻
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣2️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣2️⃣
(റമളാൻ 1️⃣1️⃣)
*മഗ്ഫിറത്തിന്റെ പത്തിന്റെ പ്രഥമദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കാരുണ്യത്തിന്റെ പത്ത് അതിവേഗം
പറന്നകന്നു.
ഇനി മഗ്ഫിറത്തിന്റെ പത്തു ചിത്തിര രാപകലുകൾ.
അടിമകളുടെ ഏതുവിധ
അധർമങ്ങൾക്കും കൂടുതൽ മാപ്പു നൽകപ്പെടുന്ന റമളാനിലെ ഈ പവിത്ര പത്തിൽ തെറ്റുകളേറ്റു പറഞ്ഞ് നസ്വൂഹായ തൗബ ചെയ്യാൻ നാം തയ്യാറാവുക.
സൃഷ്ടികളോടുള്ള ഹഖ് വീട്ടാതെ സ്രഷ്ടാവ് പശ്ചാത്താപം സ്വീകരിക്കില്ലെന്ന തിരുനബി വചനം ഖൽബിലുറച്ച്
മനസാ,വാചാ,
കർമണാ
സംഭവിച്ച പിഴവുകൾ പൊരുത്തപ്പെടീക്കുക.
റബ്ബ് തൗബയുടെ വാതിൽ തുറക്കും തീർച്ച.
🤲🏻 اللهم اغفر لي ذنوبي يا رب العالمين 🤲🏻
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣3️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣3️⃣
*കുടുംബ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം.
സ്നേഹ, സഹന, സദ് ഗുണ സ്വഭാവങ്ങളിലധിഷ്ഠിതമാവുമ്പോഴാണ് അത് സാധ്യമാവുക.
خيركم خيركم لأهله
കുടുംബാംഗങ്ങൾക്ക് കാരുണ്യമേകുന്നവരാണ് നിങ്ങളിലേറ്റവുമുത്തമരെന്ന തിരുനബി വചനം ബന്ധങ്ങൾ ശിഥിലമാവുന്ന ആധുനിക കാലത്ത് അടിവരയിടേണ്ടതാണ്.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣4️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣4️⃣
*മനുഷ്യാവകാശ ലംഘനങ്ങൾക്കിരയായവരുടെ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
2010 മുതലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനമാചരിച്ചു വരുന്നത്.
ഫിലസ്ത്വീനടക്കം ലോകത്തിന്റെ പലകോണുകളിലും മനുഷ്യാവകാശ ലംഘനങ്ങൾ തുടർകഥയാവുമ്പോൾ അരുതെന്നോതാതെ മൗനവലംബിക്കുന്ന
ഐക്യരാഷ്ട്ര സഭക്ക് ഈ ദിനമാചരിക്കാനെന്തർഹത?!
ഹജ്ജതുൽ വിദാഇലെ
സുപ്രസിദ്ധ അറഫാ പ്രഭാഷണത്തിലടക്കം നിരവധി ഉപദേശങ്ങളിൽ മനുഷ്യാവകാശത്തിന്റെ അനിവാര്യതയും
നേട്ടങ്ങളുമുരുവിട്ട സ്നേഹ റസൂലാണ് ഏറ്റവും മികച്ച
*മനുഷ്യാവകാശ സംരക്ഷകൻ*
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣5️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣5️⃣
*അടിമകൾക്കായുള്ള അന്താരാഷ്ട്ര ഓർമദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വിശുദ്ധ ദീനിൽ വിശ്വസിച്ച കാരണം ഉമയ്യതെന്ന യജമാന കിങ്കരനിൽ നിന്ന് കൊടിയ പീഡനമേറ്റു വാങ്ങേണ്ടി വന്ന ബിലാൽ തങ്ങളെ സ്മരിക്കാതെ ഈ ദിനാചരണം സമ്പൂർണമാവില്ല.
അടിമത്ത മോചനത്തെ സത്യദീൻ അമിതമായി പ്രോത്സാപ്പിക്കുകയും പ്രതിഫലം പറയുകയും ചെയ്തിട്ടുണ്ട്.
തിരുനബിയും സഹചരരും ഒരുപാടു പേർക്ക് സ്വാതന്ത്ര്യാമൃതേകി മാതൃക സൃഷ്ടിച്ചിട്ടുമുണ്ട്.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣6️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣6️⃣
(റമളാൻ 1️⃣5️⃣)
*ബീവി നഫീസതുൽ മിസ്വ് രിയ്യ&മുഹമ്മദ് അലവി മാലികി മക്ക*
(رضي الله عنهما)
*വഫാത്തുദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ആലിമതും ആബിദതും ആശിഖതുമായി സ്വൂഫീലോകത്തെ രാജ്ഞിയായി ജ്വലിച്ച മഹതി സ്വന്തമായി ഖബ്ർ കുഴിച്ച് അതിൽ വസിച്ച് 6000 ഖത്മുകൾ തീർത്തിരുന്നു.
പണ്ഡിത പൗർണമി ഇമാം ശാഫിഈ തങ്ങൾ പോലും അവരെക്കൊണ്ട് ദുആ ചെയ്യിപ്പിക്കാറുണ്ടായിരുന്നു എന്നതു മാത്രം മതി ബീവിയുടെ മഹത്വമറിയാൻ.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വഹാബികൾക്കെതിരെ തൂലിക പടവാളാക്കി പട പൊരുതിയ പണ്ഡിതപ്രതിഭയും സുന്നീമർകസിന് ശിലപാകിയ ശുഹ്റുറ്റ ആലിമുൽ ആലമുമായ മാലികി തങ്ങളുടെയും മിസ്വ്'റിലെ മുല്ലയുടെയും ഹള്റത്തിലേക്ക് *അൽഫാതിഹാ 🤲🏻*
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣7️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣7️⃣
*ദേശീയ അയൽവാസി ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വീടിനു നാലുഭാഗത്തെയും നാല്പതു വീടുകളുൾക്കൊള്ളുന്നതാണ് ഇസ് ലാം വിഭാവനം ചെയ്യുന്ന അയൽപക്കം.
അവർക്കു നന്മ ചെയ്യാനേറെ പ്രോത്സാഹിപ്പിച്ച മതമാണ് വിശുദ്ധ ഇസ് ലാം.
''من كان يؤمن بالله واليوم الآخر فليحسن إلى جاره''
*''അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ അയൽവാസികൾക്ക് ഗുണമേകട്ടെ..''*
എന്ന തിരുനബി വചനം അതിനു മതിയായ രേഖയാണ്.
ബന്ധങ്ങളിൽ വിള്ളൽ വീണവർ പരസ്പരം പൊരുത്തപ്പെടീച്ച് ഒത്തൊരുമയോടെ ഗമിക്കാൻ
*ഈ സ്നേഹസുദിനത്തിൽ പ്രതിജ്ഞയെടുക്കുക.*
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣8️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣8️⃣
(റമളാൻ 1️⃣7️⃣)
*ബദ്ർ സ്മൃതിദിനം*
& *ബീവി ആഇശ*
*വഫാത്തുദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അംഗബലമല്ല
അചഞ്ചല വിശ്വാസമാണ്
അധർമകാരികളെ
അതിജയിക്കുകയെന്ന
അതിസുന്ദര പാഠമാണ് ബദ്ർ വിളിച്ചോതുന്നത്.
إلهي سـلّم الامـّــة
من الافات والنقمة
ومن همّ ومن غمّة
بــأهل البدر يــا الله
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പുന്നാര നബിയുടെ പ്രിയ പത്നിയും,സ്വിദ്ധീഖോരുടെ സീമന്ത സന്തതിയുമായ മഹതി പാണ്ഡിത്യത്തിന്റെ പാരാവാരമായിരുന്നു.അബൂഹുറൈറ തങ്ങൾക്കു ശേഷം ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്തത് ബീവിയാണെന്നത് അതിനു രേഖയാണ്.
സർവ സ്വഹാബത്തും സംശയനിവാരണങ്ങൾക്കു സമീപിച്ചിരുന്ന നമ്മുടെ പൊന്നുമ്മയുടെ ഹള്റത്തിലേക്ക്
*الفاتحة*🤲🏻
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
8️⃣9️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്2️⃣9️⃣
(റമളാൻ 1️⃣8️⃣)
*ഖാലിദു ബ്നു വലീദ് തങ്ങൾ*
*വഫാത്തുദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പടച്ചവന്റെ പടവാൾ എന്ന അപരനാമത്തിൽ അതിവിശ്രുതി നേടിയ മഹാനുഭാവൻ പേരുപോലെ പടക്കളത്തിലെ പുലിക്കുട്ടിയായിരുന്നു.
മുഅ്തതിന്റെയും,യമാമയുടെയും മണൽതരികളും യർമൂകിന്റെയും,ഖാദിസിയ്യയുടെയും രണഭൂമികളും അതിന് സാക്ഷികളാണ്.
ബിസ്മി ചൊല്ലി വിഷം കഴിച്ച് വിഷമേൽക്കാതെ വന്നതടക്കം നിരവധി കറാമത്തുകൾക്കുടമ കൂടിയായ അവരുടെ സൗഗന്ധ്യ ഹള്റത്തിലേക്ക് അൽഫാതിഹാ 🤲🏻
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣0️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്3️⃣0️⃣
*ഡോക്ടേഴ്സ് ഡേ*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ആതുര സേവനത്തിന് അളവറ്റ പ്രതിഫലം പറഞ്ഞ മതമാണ് ഇസ്'ലാം.
സമൂഹത്തിന്റെ ആരോഗ്യരക്ഷക്ക് പ്രതിഫലം പറ്റാതെ അതീവ പരിശ്രമം തുടരുന്ന വ്യത്യസ്ത മേഖലകളിലെ ചികിത്സകരെ ഈദിനം സ്നേഹത്തോടെ സ്മരിക്കാം.
മുഴുവൻ ആരോഗ്യ പ്രശ്നങ്ങൾക്കും ആത്മീയ, ഭൗതിക പ്രതിവിധികൾ പറഞ്ഞു തന്ന മുത്തുനബിയാണ്
*ഏറ്റവും Best Doctor Ever*
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣1️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് മാർച്ച്3️⃣1️⃣
*ലോക വിവരശേഖരണ സുരക്ഷിതത്വ ദിനം*
(World Backup Day)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അത്യാധുനിക, നൂതന ഡിജിറ്റൽ യുഗത്തിലാണ് നാം ജീവിക്കുന്നത്.
നമ്മുടെ കൈവശമുള്ള ഡിജിറ്റൽ വിവരങ്ങൾ
രണ്ടാമതൊരു സ്ഥലത്തു കൂടി Back Up ചെയ്തു സൂക്ഷിക്കാൻ ആഹ്വാനം ചെയ്യലാണ് ഈ ദിനാചരണ ലക്ഷ്യം.
ഏറ്റവും വലിയ ഡിജിറ്റൽ ആശയ വിനിമയ ഉപാധിയായ
വാട്ട്സാപ്പ് ചാറ്റുകൾ
Back Up ചെയ്യേണ്ട രൂപം 👇
Settings തുറന്ന് Chat സെക്ഷനിൽ Chat Backup തിരഞ്ഞെടുത്തു കഴിഞ്ഞാൽ വരുന്ന പേജിൽ ബാക്കപ്പ് ചെയ്യപ്പെടേണ്ട ഗൂഗിൾ ID സെലക്ട് ചെയ്ത് ഫ്രീഖ്വാൻസി Only When I tap ആക്കിയ ശേഷം Backup ഗ്രീൻ ബട്ടണിൽ അമർത്തുക.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣2️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 1️⃣
*❌ലോക വിഡ്ഢിദിനം❌*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്നു മാത്രമല്ല എന്നെന്നും ഈ ദിനാചരണം ഇസ്'ലാമിക വിരുദ്ധമാണ്.
തമാശക്കായാലും കളവുപേക്ഷിച്ചവന് സ്വർഗീയമധ്യത്തിലൊരു ഭവനം ഞാൻ ഏറ്റെടുക്കാമെന്നും,ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കള്ളം പറയുന്നവനാണ് അതീവ നാശമെന്നുമുള്ള തിരുനബി സ്നേഹ വചനങ്ങൾ അകതാരിലുറച്ച് സദാ സത്യത്തിന്റെ സന്ദേശകരാവുക.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣3️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 2️⃣
*ക്ഷമാപണ ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പാപങ്ങൾ
പൊരുത്തപ്പെടാൻ പടച്ചവൻ കൂടുതൽ സാധ്യത പറഞ്ഞ ഈ സുകൃതമാസത്തിൽ തന്നെ ഈ സ്നേഹസുദിനം വന്നത് യാദൃച്ഛികമാണോ❓
പടപ്പുകളോടുള്ള ഹഖുകൾ വീട്ടാതെ പ്രപഞ്ചനാഥന്റെ തൃപ്തി ലഭ്യമാവില്ലെന്ന തിരുവചനം ഉൾക്കൊണ്ട് പിണങ്ങിയവർ പരസ്പരം പൊരുത്തപ്പെടീച്ച് പരിപാവന സ്വർഗം പുൽകാൻ ഈ അവസാന പത്തിനെ നിമിത്തമാക്കുക.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣4️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 3️⃣
(റമളാൻ 2️⃣3️⃣)
*വൈലത്തൂരുസ്താദ് വഫാത്തു ദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സമസ്ത കേന്ദ്ര മുശാവറ അംഗവും, ഇഹ്'യാഉസ്സുന്നയിലെ ദീർഘകാല മുദരിസുമായിരുന്ന മാന്യദേഹം കിടയറ്റ പണ്ഡിത കവികൂടിയായിരുന്നു.
പള്ളിദർസ് സിലബസുകളിലുള്ള പല ഗ്രന്ഥങ്ങൾക്കും അവരെഴുതിയ വിശദീകരണ രചനകളും, നിരവധി മഹത്തുക്കളുടെ മർസിയ്യത്തുകളും(അനുശോചന കാവ്യം)
അവരുടെ അറിവിനും,കാവ്യസിദ്ധിക്കും മതിയായ രേഖയാണ്.
🤲🏻الى حضرته المقدسة الفاتحة 🤲🏻
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣5️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 4️⃣
*ശാന്തിദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ശാന്തി, സമാധാന സന്ദേശമാണ് വിശുദ്ധ ഇസ്'ലാം വിഭാവനം ചെയ്യുന്നത്.നിസാര കാര്യങ്ങൾക്കു വേണ്ടി പരസ്പരം പോരടിച്ച സമൂഹത്തെ സമുദ്ധരിക്കുകയും
പരമാവധി
രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാൻ ഹുദൈബിയ്യയടക്കം നിരവധി ഉടമ്പടി ചെയ്യുകയും ചെയ്ത തിരുനബി സമീപനം അതിനു തെളിവാണ്.
അശാന്തതയുടെ പടക്കളമായി മാറുന്ന ഇന്നിന്റെ ഭാരതത്തെ സംരക്ഷിക്കാൻ വർഗീയ ഫാസിസ്റ്റുകൾക്കെതിരെ വോട്ടു വിനിയോഗിച്ച് സമാധാന സുന്ദരപാത പുനഃസൃഷ്ടിക്കാൻ നാം സുസജ്ജരാവുക.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣6️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 5️⃣
*ഫിലസ്ത്വീൻ ശിശുദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇസ്റാഈലീ നരാധമരുടെ തീയുണ്ടകളേറ്റ് പതിനായിരക്കണക്കിനു പിഞ്ചുകുരുന്നുകൾ പിടഞ്ഞുവീഴുന്ന ഇന്നിന്റെ കലികാല യുഗത്തിൽ ഈ സ്നേഹസുദിനം അവരെങ്ങനെ ആഘോഷിക്കും?..!
നാഥാ... ജൂതകാട്ടാളരുടെ നീരാളിഹസ്തത്തിൽ നിന്ന് ഖുദ്സിന്റെ കുസുമങ്ങൾക്ക് രക്ഷയേകണേ...🤲🏻
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣7️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 6️⃣
*ലൈലതുൽ ഖദ്ർ*
(മഗ് രിബോടെ)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്ന് സൂര്യാസ്തമയത്തോടെ ഖദ്റിന്റെ രാവാകാൻ പണ്ഡിതരേറെ സാധ്യത പറഞ്ഞ നിശയിലേക്ക് നാം കടക്കും.
1000 മാസത്തേക്കാൾ മികച്ച ഈ ലൈലിനെ സർവവിധ സുകൃത സമ്പുഷ്ടമാക്കാൻ ഞാനും നിങ്ങളും കൂടുതൽ ശ്രമിക്കുക.
സ്വന്തത്തെയും,മാതാ,പിതാ,ഗുരുവര്യരെയും പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കാം.
اللهم اجعلنا ومن لنا من الفائزين بليلة القدر التي هي خير من الف شهر🤲🏻
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣8️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 7️⃣
*ലോകാരോഗ്യദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇസ്'ലാം മുന്നോട്ടു വെക്കുന്ന വൃത്തിയും ഭക്ഷണരീതിയും ആരോഗ്യരക്ഷക്ക് ഏറ്റവും അനുയോജ്യമായതാണ്
നോമ്പിന്റെ ആരോഗ്യമികവ് സർവരും അംഗീകരിച്ച ഒന്നാണ്.
അത് തിരുനബിയുടെ വ്രതരീതിയിലാവണമെന്നു മാത്രം.
അല്ലെങ്കിൽ ആരോഗ്യഹാനിയായി നമ്മുടെ സ്വൗമുകൾ പരിവർത്തനം ചെയ്യപ്പെടും.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
9️⃣9️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 8️⃣
*മൗനദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
നന്നായാൽ നാവിനോളം നല്ല അവയവം മറ്റൊന്നില്ല.
ദുഷിച്ചാലോ നേരെ മറിച്ചും.
സത്യ,സുകൃത സംസാരം അതീവ ദുഷ്കരമായ അത്യാധുനിക യുഗത്തിൽ
നല്ലതുപറയുക അല്ലെങ്കിൽ മൗനമവലംബിക്കുക എന്ന തിരുനബിവചനം കൂടുതൽ പ്രസക്തമാണ്.
*സ്നേഹ സുദിനം*
(സുകൃത സന്ദേശം)
1️⃣0️⃣0️⃣
🪀🌹🪀🌹🪀🌹🪀🌹
ഇന്ന് ഏപ്രിൽ 9️⃣
*നാമകരണദിനം*
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ചിന്തയിൽ വരുന്ന രണ്ടക്ഷരങ്ങൾ ചേർത്ത് പേരിടുന്ന ന്യൂജെൻ ട്രന്റിനു പകരം സാദാത്തിനോടും ഉലമാഇനോടും ചോദിച്ചറിഞ്ഞ് അർത്ഥവ്യാപ്തിയും ചന്തവുമുള്ള പേരിടുന്ന ഗതകാലത്തിലേക്ക് നാം തിരിച്ചു പോവേണ്ടതുണ്ട്.
പേരിടുമ്പോൾ
*മുത്ത്നബിയുടെയും ഖുർആനിന്റെയും ഭാഷയും സ്വർഗീയ ലാംഗ്വേജുമായ* അറബിയിലാവാൻ ശ്രദ്ധിക്കുക.
അല്ലെങ്കിൽ മഹതീ, മഹാന്മാരുടെ
ഇസ്മുകളാവുക (അതിൽ ഭാഷ പ്രശ്നമല്ല)
സോഷ്യൽമീഡിയയിൽ നൂതന ദഅ് വത്തും ആത്മീയ,ഭൗതിക സഹായങ്ങളും സാന്ത്വനപ്രവർത്തനങ്ങളുമായി മുന്നേറുന്ന സുൽത്വാനുൽ ഉലമയുടെയും റഈസുൽ ഉലമയുടേയും നേതൃത്വം അംഗീകരിക്കുന്ന അനൗദ്യോഗിക സുന്നീ കൂട്ടായ്മയാണ് ജന്നതുൽമിന്ന
(സ്ഥാപകദിനം 18-10-2014)
വ്യത്യസ്ത തലവാചകങ്ങളിലും,ലക്ഷ്യങ്ങളുമായി
4️⃣0️⃣➕ ഗ്രൂപ്പുകൾ ഇന്ന് ജന്നതുല്മിന്നക്ക് സ്വന്തം
ചെറുതും വലുതുമായ 5️⃣6️⃣ സാന്ത്വനപ്രവർത്തനങ്ങളും ഇതിനിടെ കൂട്ടായ്മ ചെയ്തു കഴിഞ്ഞു
ഓൺലൈൻ വഴി സാഹിത്യോൽസവ് ഷെഡ്യൂളിൽ അഞ്ച് കലാമൽസരങ്ങൾ നടത്തിയും ജന്നതുല്മിന്ന മിന്നിത്തിളങ്ങുന്നു
കൂടാതെ ജന്നതുൽമിന്ന എന്ന പേരിൽ സൂപ്പർ ആപ്പും കിടിലൻ ബ്ലോഗും ഈ സംഘശക്തിയുടെ മാറ്റുകൂട്ടുന്നു
(എല്ലാം ഖബൂൽ ചെയ്യണേ അല്ലാഹ് ആമീീൻ )
0 Comments