സ്നേഹ സുദിനം(സുകൃത സന്ദേശം) PART2️⃣

*സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣0️⃣ *ഈദ് ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പുണ്യ റമളാനിൽ പരിശുദ്ധിയുടെ പരിമളമാസ്വദിച്ച് പുണ്യപ്പട്ടുകൾ നെയ്ത പ്രഭാപൂരിത വിശ്വാസി ഹൃത്തടങ്ങൾക്ക് പടച്ചവനരുളുന്ന പുതു സമ്മാനമാണ് *ഈദുൽ ഫിത്വ്'ർ* കുടുംബബന്ധങ്ങളൂട്ടിയുറപ്പിക്കാൻ അമിതോത്സാഹമുണ്ടാവുന്നതോടൊപ്പം ഹറാമുകൾ കലരുന്ന വിനോദ യാത്രകൾക്കു ബദലായി മഹാന്മാരുടെ മഖാമുകളിലേക്കാവട്ടെ ഈദിന സഞ്ചാരങ്ങൾ. സുറൂറുറ്റ പെരുന്നാൾ ദിവസം പള്ളിക്കാട്ടിലെ പ്രിയപ്പെട്ടവരെക്കൂടി സന്തോഷിപ്പിക്കാൻ മറക്കല്ലേ...😘 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣1️⃣ *ദേശീയ മാതൃ സുരക്ഷാദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മാതാപിതാക്കൾക്കു സദാ സംരക്ഷണമേകണമെന്നു കർശനമായി കല്പിച്ച മതമാണ് വിശുദ്ധ ഇസ്'ലാം. ബാല്യകാലത്ത് അവരരൊക്കിയ സ്നേഹത്തണൽ വിസ്മരിച്ചു വൃദ്ധസദനങ്ങളിലേക്കു തള്ളുന്ന പ്രവണത വർധിച്ചു വരുന്ന ആധുനിക യുഗത്തിൽ ''വാർധക്യദശയിലെത്തിയ മാതാപിതാക്കൾക്കു ഗുണമരുളാത്തവരെ റബ്ബ് വിദൂരത്താക്കട്ടെ!..'' എന്ന ജിബ്'രീൽ عليه السلام ന്റെ പ്രാർത്ഥനക്കു മുത്തുനബി ആമീൻ പറഞ്ഞിട്ടുണ്ടെന്നതു മറക്കാതിരിക്കുക. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣2️⃣ *പഠന,ജ്ഞാന പ്രസരണ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പഠനത്തിനും,വിദ്യ പങ്കുവെക്കുന്നതിനും ഏറെ പവിത്രത പറഞ്ഞ മതമാണ് ഇസ്'ലാം. മുതഅല്ലിമുകൾക്ക് അല്ലാഹു സ്വർഗസരണി എളുപ്പമാക്കുമെന്നും, പ്രപഞ്ചത്തിലെ സർവ ചേതന,അചേതന വസ്തുക്കളും മുഅല്ലിമുൽ ഖൈറിനു വേണ്ടി ഗുണപ്രാർത്ഥന നടത്തുമെന്നുമുള്ള തിരുനബി വചനങ്ങൾ അതിനു മതിയായ പ്രമാണമാണ്. 🤲🏻اللهم إني أسألُكَ علمًا نافعًا ، ورزقًا واسعًا ، وعملًا مُتَقَبَّلًا🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣3️⃣ (ശവ്വാൽ 4️⃣) *സി.എം വലിയുല്ലാഹി വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മഹോന്നത മാതാപിതാക്കളുടെ മകനായി പിറന്ന്, പണ്ഡിത പൗർണമിയായി വളർന്ന്, ശരീഅത്തിന്റെ ബഹ്റിൽ ത്വരീഖത്തുസ്സഫീനതിലേറി ഹഖീഖത്തിന്റെ മുത്തുകൾ വാരി ഖുത്വ്'ബുൽ ആലമായി ജ്വലിച്ച സ്വൂഫീ മാണിക്യമായ മഹാൻ പ്രതിസന്ധികളിൽ താജുൽഉലമക്കും സുൽത്വാനുൽഉലമക്കും സുന്നീ സ്ഥാപനങ്ങൾക്കും താങ്ങും തണലുമായിരുന്നു. അന്നും ഇന്നും മദദിൻ മണം വീശുന്ന മഹാനുഭാവന്റെ ഹള്റതുൽ ഹലാവയിലേക്ക് *അൽഫാതിഹാ* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣4️⃣ *ഉന്നതിയിലേക്കുള്ള ഉഡ്ഡയനദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പ്രതിസന്ധികളിൽ പതറാതെ, പാദങ്ങൾ പിന്നോട്ടുവെക്കാതെ മുന്നോട്ടു ഗമിച്ചാലേ സർവ മേഖലകളിലും അത്യുന്നതങ്ങൾ കീഴടക്കാനാവൂ.. പരിശ്രമത്തിന്റെ പാറക്കെട്ടുകൾക്കുള്ളിലാണ് വിജയത്തിന്റെ നീരുറവ എന്ന പഴമൊഴിയുടെ സാരമുൾകൊണ്ട് പടച്ചവനിൽ തവക്കുലാക്കി അതിവേഗം കുതിക്കുക. ലക്ഷ്യം സാക്ഷാത്കരിക്കാം. ഇൻശാഅല്ലാഹ് *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣5️⃣ *മായ്ക്കാനുള്ള റബ്ബർ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' തെറ്റുകൾ തിരുത്തിത്തരാൻ ഒരു നല്ല ഫ്രണ്ടുണ്ടെങ്കിൽ ഔന്നത്യത്തിലേക്കുയരാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പഠനകാല ജീവിതത്തിലെ നമ്മുടെ ഉറ്റകൂട്ടുകാരായിരുന്ന *പെൻസിലും, റബ്ബറും* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣6️⃣ *ലോക ശബ്ദദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഓരോ മനുഷ്യന്റെയും മാനസിക വികാരമാണ് ശബ്ദത്തിലൂടെ പുറത്തുവരുന്നതെന്നാണു പഠനം. ശബ്ദത്തിനും ദീനിൽ ചില നിയമങ്ങളുണ്ട്. നബിമാർ,മാതാ-പിതാ, ഗുരുവര്യർ തുടങ്ങിയവരുടെ ചാരത്ത് ശബ്ദം ഉയർത്തരുതെന്ന ശാസന അതിലൊന്നാണ്. ഖുർആൻ പാരായണം കൊണ്ടാണെങ്കിൽ പോലും ഉറങ്ങുന്നവന്റെ അടുക്കൽ ശബ്ദമുയർത്തരുതെന്ന സ്നേഹമൊഴിയും ഈ ദിനം പ്രത്യേകം സ്മരിക്കേണ്ടതാണ്. കൂടാതെ അസ്ഥാനത്തുള്ള, സമൂഹത്തിനു പ്രയാസമുണ്ടാക്കുന്ന ഉച്ചഭാഷിണി ഉപയോഗവും നിയന്ത്രിക്കാൻ ഈ സുദിനം നാം ദൃഢപ്രതിജ്ഞയെടുക്കുക. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣7️⃣ *ലോക്സഭ രൂപീകരണദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 1952- ലെ ഈയൊരു ദിനത്തിലായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോകസഭ രൂപീകൃതമായത്‌. 1️⃣8️⃣-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിൽ ജനാധിപത്യ, മതേതരത്വ ധ്വംസകരെ പ്രതിരോധിക്കാൻ ആവതുള്ളവരെ മാത്രം അങ്ങോട്ട് പറഞ്ഞയക്കാൻ ഏവരും പരിശ്രമിക്കുക. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣0️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣8️⃣ *ലോക പൈതൃകദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പുത്തൻവാദികളുടെ വലയിലകപ്പെടാതെ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട വിശുദ്ധ ദീനിൽ അടിയുറച്ചു ഗമിക്കണമെന്നു തറപ്പിച്ചുറപ്പിച്ചു പ്രസ്താവിച്ച മതമാണ് വിശുദ്ധ ഇസ്'ലാം. ''നിങ്ങളും പൂർവ പിതാക്കളും കേട്ടിട്ടില്ലാത്ത നൂതന വാദങ്ങളുമായി അവസാനകാലത്തു ചില കപടന്മാർ രംഗത്തു വരുമെന്നും അവരെ സൂക്ഷിക്കണമെന്നു..'' മുള്ള മുത്തുനബി മൊഴിമുത്ത് അതിനാധാരമാണ്. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 1️⃣9️⃣ *ലോക കരൾദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ശരീരത്തിന്റെ നിശബ്ദ സംരക്ഷകൻ എന്ന് വിളിക്കപ്പെടുന്ന കരൾ രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചെടുക്കുന്നു. അവശ്യ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക തുടങ്ങി അശ്രാന്തമായി നിരവധി ജോലികൾ ചെയ്യുന്ന അവയവമായ കരൾ നമ്മുടെ ആരോഗ്യത്തിൽ വഹിക്കുന്ന സുപ്രധാന പങ്കിന്റെയും വിവിധ രോഗങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെയും നിർണായക ഓർമപ്പെടുത്തലാണ് ഈ ദിനാചരണ ലക്ഷ്യം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣0️⃣ *സന്നദ്ധ സേവകർക്കുള്ള അംഗീകാര ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മറ്റുള്ളവരുടെ ജീവിതത്തിനു നിസ്വാർത്ഥമായി പ്രയോജനം ചെയ്യുന്നവരുടെ വാർഷികാഘോഷമാണ് വോളണ്ടിയർ റെക്കഗ്നിഷൻ ഡേ. കോവിഡ്, നിപ, പ്രളയ കാലയളവിൽ സ്വദേശത്തും വിദേശത്തും ജാതി, മത, രാഷ്ട്രീയ ഭേദമന്യെ സർവരിലേക്കും സാന്ത്വനസുധ പകർന്ന SYS സാന്ത്വനം, ICF, വിഖായ, KMCC, RSC തുടങ്ങിയ അഭിമാന സേവന സംഘങ്ങളെ ഈ ദിനം നമുക്ക് അഭിവാദ്യം ചെയ്യാം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣1️⃣ *ലോക സർഗാത്മക ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' സൃഷ്ടിപരമായിത്തന്നെ സ്രഷ്ടാവേകിയ കഴിവുകളെ സർഗാത്മകത എന്നു പറയാം. വ്യത്യസ്ത കഴിവുകളെ ദീനീപരമായി വിനിയോഗിക്കുന്നിടത്താണ് ഇരുലോക വിജയം. അവകളെ പരിപോഷിപ്പിക്കാൻ ധാർമിക മൂല്യമുറ്റ കലോത്സവുകളെ വിശിഷ്യ SSF കേരള സാഹിത്യോത്സവിനെ ഉപയോഗപ്പെടുത്തുക. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣2️⃣ *ലോക ഭൗമദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഭൂമി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിനു പകർന്നു നൽകലാണ് ഈ ദിനാചരണ ലക്ഷ്യം. ഊഷര ഭൂമികയെ ഉഴുതുമറിച്ച് ആരെങ്കിലും പുനരുജ്ജീവിപ്പിച്ചാൽ അവന് പടച്ചവന്റെ പ്രതിഫലം ലഭ്യമാവുമെന്ന തിരുനബി വചനമാണ് ഏറ്റവും മികച്ച ഈദിന സന്ദേശം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣3️⃣ *ലോക പുസ്തകദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അറിവിന്റെ നിറ ബഹ്റാണ് പുസ്തകങ്ങൾ. വായന മരിക്കുന്ന അത്യാധുനിക യുഗത്തിൽ വീണ്ടെടുപ്പിന്റെ വിസ്മയ സന്ദേശമാണ് ഈദിനം നൽകുന്നത്. പുസ്തകങ്ങളില്ലാത്ത മുറികൾ ആത്മാവില്ലാത്ത ശരീരം പോലെയാണ്. 'ഇഖ്റഅ്' എന്ന മുഖ്യവാക്കിൽ തുടങ്ങി ആത്മീയം, സദുപദേശം, ചരിത്രം, ശാസ്ത്രം തുടങ്ങി വ്യത്യസ്ത വിജ്ഞാന വിഷയങ്ങൾ പ്രതിപാദിക്കുന്ന വിശുദ്ധ ഖുർആനാണ് എക്കാലത്തെയും ഏറ്റവും മികച്ച പുസ്തകം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣4️⃣ (ശവ്വാൽ 1️⃣5️⃣) *സയ്യിദുശ്ശുഹദാഅ് ഹംസ തങ്ങൾ സ്മൃതിദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മുത്തുനബിയുടെ പ്രിയപ്പെട്ട പിതൃസഹോദരനും, ധീര, വീര, ശൂര പടനായകനുമായിരുന്ന ഹംസ തങ്ങളുടെ വഫാത്തുദിനമാണിന്ന്. ബദ്റിന്റെ മണ്ണും, ഉഹ്ദിന്റെ വിണ്ണും ആ സാഹസത്തിനു സാക്ഷിയാണ്. നേരിട്ടു മുട്ടാൻ മുട്ട് വിറച്ച കുഫ്ഫാർ ഒളി ചാട്ടുളി എയ്താണ് അവരെ വീഴ്ത്തിയത്. 'അല്ലാഹുവിന്റെ സിംഹം' എന്ന് തിരുനബി വാഴ്ത്തിപ്പാടിയ ചിത്തിര മുത്തിന്റെ ചാരത്തേക്കൊരു ഫാതിഹാ...🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣5️⃣ *നിശ്ശബ്ദ പ്രചാരണദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' വർഗീയ, ഫാസിസ്റ്റുകൾക്ക് ലഘു ജയസാധ്യതയെങ്കിലും പറയപ്പെടുന്ന മണ്ഡലങ്ങളിൽ അവർക്കെതിരെ പൊതുവെയും, ഇതര മണ്ഡലങ്ങളിൽ വ്യക്തിപ്രഭാവത്തെ (വികസനം, പാർലമെന്റിലെ സിംഹ ഗർജനം, സുന്നീ സംഘടന/സ്ഥാപന സഹവർത്തിത്വം) അടിസ്ഥാനമാക്കി പ്രത്യേകിച്ചും വിവേകത്തോടെ വോട്ടവകാശം വിനിയോഗിക്കാൻ സർവരെയും ഉദ്ബോധിക്കാൻ ഈ ദിനം ഉപയോഗപ്പെടുത്തുക. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣6️⃣ *ഹോൺ വിമുക്ത ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ശബ്ദ മലിനീകരണത്തിനെതിരെയുള്ള അവബോധം നൽകലാണ് ഈ ദിനാചരണ ലക്ഷ്യം. പടച്ചവൻ പ്രത്യേകം പ്രതിഫലം പറഞ്ഞ അൽകഹ്ഫ് പാരായണം ഉറങ്ങുന്നവന്റെ ചാരത്താണെങ്കിൽ ഉച്ചത്തിലാക്കരുതേ എന്ന ഇസ്'ലാമികാധ്യാപനം ഹോണുകളെക്കൊണ്ടും മറ്റും മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്നവർക്ക് പാഠമാണ്. ''കുഞ്ഞുമോനേ..നിന്റെ ശബ്ദം സദാ നിയന്ത്രിക്കുക'' എന്ന ലുഖ്മാനുൽ ഹകീം തങ്ങൾ പ്രിയപുത്രന് നൽകിയ സാരപോദശേവും ശ്രദ്ധേയമാണ്. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣1️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣7️⃣ *ഭക്ഷണം പാഴാക്കൽ നിർമാർജനദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഭക്ഷണം പാഴാക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച മതമാണ് വിശുദ്ധ ഇസ്'ലാം. ''ഒരു അണുമണി ഭക്ഷ്യവസ്തു പോലും കളയരുതെന്നും, ഏതിലാണ് റബ്ബിന്റെ ബറകതടങ്ങിയതെന്ന് നിങ്ങൾക്കറിയില്ലെന്നും'' മൊഴിഞ്ഞ തിരുനബിവചനം അതിന് ഉദാഹരണമാണ്. ഓരോ വറ്റും വലിച്ചെറിയുന്നതിനു മുന്നേ പട്ടിണിപ്പാവങ്ങളെ മനസ്സിൽ കൊണ്ടുവരിക. അവർക്ക് എത്തിക്കാൻ കഴിയുമെങ്കിൽ അതിനു ആവത് ശ്രമിക്കുക. ഓർക്കുക.. അന്നദാനത്തോളം വരുന്ന സത്കർമം മറ്റൊന്നില്ല. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 2️⃣9️⃣ *SSF&സിറാജ് സ്ഥാപിത ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' കേരളത്തിലെ ഏറ്റവും വലിയ ധാർമിക വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ 5️⃣2️⃣-ാം സ്ഥാപകദിനവും, സുന്നീ സംഘടനയുടെ ഔദ്യോഗിക പത്രമായ സിറാജിന്റെ 4️⃣1️⃣-ാം സ്ഥാപിതദിനവും ഒരുമിച്ചാചരിക്കുകയാണിന്ന്. ആദർശ,വിദ്യാഭ്യാസ രംഗത്ത് വീറോടെ വിപ്ലവം രചിച്ചു മുന്നേറുന്ന സുന്നീ സ്റ്റുഡന്റ്സ് ഫെഡറേഷനും,നിലപാടുകളുടെ നിസ്തുല പ്രഭാവമായി പ്രശോഭിക്കുന്ന സിറാജും ഇനിയും പുതുചരിതം തീർത്തു ജൈത്രയാത്ര തുടരട്ടെ എന്നു നമുക്കാശിക്കാം, അതിനായി പ്രാർഥിക്കാം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ഏപ്രിൽ 3️⃣0️⃣ *ഹിറ്റ്ലറുടെ ആത്മഹത്യാ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' നാസിസത്തിലൂടെ ലക്ഷങ്ങളെ അടിച്ചമർത്തിയ സ്വേച്ഛാധിപതിക്ക് അവസാനം സ്വയം വെടിയുതിർത്ത് മരിക്കേണ്ടി വന്നു. 1945-ലെ ഈയൊരു ദിനത്തിലായിരുന്നു പ്രസ്തുത സംഭവം. ഹിറ്റ്ലറുടെ തനിപ്പകർപ്പായ ആധുനിക ഭാരതത്തിന്റെ തലതൊട്ടപ്പന് യാതൊരു കുലുക്കവുമില്ല. വീഴ്ത്തണേ റബ്ബേ.. വാഴാനാണ് വിധിയെങ്കിൽ മുസ്'ലിംകളോട് അലിവ് ഖൽബിലിട്ടു നൽകണേ..🤲🏻 يا مقلب القلوب لا تسلط علينا من لا يرحمنا *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣ *അന്താരാഷ്ട്ര തൊഴിലാളി ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അന്ത്യനാളിൽ *തൊഴിലാളികൾക്ക് അർഹിച്ച വേതനം നൽകാത്തവരുടെ* എതിർകക്ഷിയായിരിക്കും ഞാനെന്ന ഖുദ്സിയ്യായ ഹദീസിനേക്കാൾ മികച്ച ഈ ദിന സന്ദേശം മറ്റൊന്നില്ല. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣ *ട്യൂണ ഫിഷ് ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' രുചിയുറ്റ മത്സ്യങ്ങളിലെ രാജ്ഞിയായ ചൂരമീനിന് ലോകമെമ്പാടും ഇഷ്ടക്കാരുണ്ട്. സൂത, കുടുത, കേര, കുടുക്ക, വെള്ള കേര എന്ന പേരുകളിലും പ്രസിദ്ധമായ ഇവ വംശനാശം വരാതെ സംരക്ഷിക്കണമെന്ന നല്ല സന്ദേശം സമൂഹത്തിനു പകർന്നു നൽകലാണ് ഈ ദിനാചരണ ലക്ഷ്യം. ട്യൂണാ ട്യൂൺ പരക്കട്ടെ പാരിലഖിലവും... *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 3️⃣ *ലോക പത്ര സ്വാതന്ത്ര്യദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അന്താരാഷ്ട്ര തലത്തിൽ പൊതുവെയും, ഇന്ത്യയിൽ വിശേഷിച്ചും പത്ര മാധ്യമങ്ങളുടെ സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുകയും, അധാർമികതക്ക് അച്ചുനിരത്തുന്നവക്ക് ഭരണകൂടം ഓശാന പാടുകയും ചെയ്യുന്ന കലികാല യുഗത്തിൽ നിയമത്തിനുള്ളിൽ നിന്ന് വീറോടെ പൊരുതി അവകാശങ്ങൾ നേടിയെടുക്കാനുള്ള തീവ്ര യത്നത്തിന് നാന്ദി കുറിക്കാൻ ഈ ദിനം ഉപയോഗപ്പെടുത്താം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 4️⃣ *ലോക സമ്മാനദാന ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ''നിങ്ങൾ പരസ്പരം സമ്മാനങ്ങൾ നൽകുക;അത് സ്നേഹബന്ധങ്ങൾ ഊഷ്മളമാക്കുമെന്ന'' തിരുനബി വചനമുൾക്കൊണ്ട് നാം സമ്മാനദാനികളാവുക. അത് മുത്തുനബിക്കേറ്റവും ഇഷ്ടപ്പെട്ട ഇൻആമായ അത്തറായാൽ അത്യുത്തമം. സ്വലാത്തെന്ന പവിത്ര സ്നേഹ സമ്മാനം സത്യറസൂലിനെപ്പോഴും സമ്മാനിക്കാൻ മറക്കല്ലേ... മദദ് ഗിഫ്റ്റ് ത്വാഹാ തിരിച്ചു തരും തീർച്ച (إن شاء الله) *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ്5️⃣ (شوال ٢٧) *ഗുണ്ടറ നേർച്ച നാളെ* -------------------------------- ഫോറസ്റ്റ് അധികൃതരുടെ പ്രത്യേക നിയന്ത്രണത്തിൽ വർഷത്തിലൊരിക്കൽ മാത്രം പ്രവേശനാനുമതിയുള്ള മൈസുർ കൊടുംവനത്തിൽ മദദേകി വിളങ്ങുന്ന സയ്യിദ് അബ്ദുൽബാരി തങ്ങളുടെ ആണ്ടുനേർച്ച നാളെ. ആനകളും,കടുവകളും,കാട്ടികളും നിറഞ്ഞ കാട്ടിലൂടെയുള്ള സിയാറത്ത് സഞ്ചാരം വേറെ ലെവലാണ്. അതിലുപരി വല്ലാത്ത ആത്മീയാനുഭൂതിയും. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 6️⃣(شوال ٢٧) *ഇമാം ഖൽയൂബിرضي الله عنه വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പള്ളിദർസ് സിലബസിലെ സുപ്രധാന പാഠ്യഗ്രന്ഥമായ മഹല്ലിയുടെ ഹാശിയയടക്കം നിരവധി അമൂല്യ ഗ്രന്ഥങ്ങൾക്ക് ബീജാവാപം നൽകിയ മഹാനുഭാവൻ പതിനൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ശാഫിഈ പണ്ഡിതനായിരുന്നു. ഈജിപ്തിൽ വെച്ച് ഹിജ്റ വർഷം 1069-ൽ അവർ റബ്ബിന്റെ റഹ്മത്തിലേക്കു നീങ്ങി. അവിടുത്തെ ബറകത്ത് കൊണ്ട് അല്ലാഹു നാഫിആയ ഉലൂമുകൾ നമുക്കേറ്റിയേറ്റിത്തരട്ടെ ആമീൻ 🤲🏻 *الى حضرته الشريفة الفاتحة* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 7️⃣ *രവിന്ദ്രനാഥ് ടാഗോർ ജന്മദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 1861-ലെ ഈയൊരു ദിനത്തിലായിരുന്നു അദ്ദേഹം ഭൂജാതനായത്. ഇന്ത്യയുടെ ദേശീയ ഗാനമടക്കം അനേകം കൃതികൾക്ക് തിരിതെളിയിച്ച അവർക്ക് ലഭിച്ച അർഹിച്ച അംഗീകാരമായിരുന്നു 1913 ലെ സാഹിത്യ നോബേൽ സമ്മാനം. കൂടാതെ ധീരനായ സ്വാതന്ത്ര്യസമര സേനാനി കൂടിയായിരുന്ന അദ്ദേഹം ഓരോ ഭാരതീയനും എന്നെന്നും സ്മരിക്കേണ്ട ഉത്തമ വ്യക്തിത്വമാണ്. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣2️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 8️⃣ *ലോക കഴുതദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പരമസാധു ജീവികളിലൊന്നാണ് കഴുത. സുഖസഞ്ചാരത്തിനും ഭാരം വഹിക്കാനും പണ്ടുമുതലേ ഇവകളെ ഉപയോഗിച്ചു വരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഇവകൾക്ക് സംരക്ഷണമേകാനുള്ള അവബോധം സൃഷ്ടിക്കലാണ് ഈ ദിനാചരണ ലക്ഷ്യം. മുത്തുനബിയുടെ പവിത്ര വാഹനമായിരുന്ന ഈ ജീവിവർഗത്തിന്റെ നിലനിൽപിനായി നമുക്കൊത്തൊരുമിച്ചു പ്രവർത്തിക്കാം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 9️⃣ *യൂറോപ്പ് ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 5️⃣0️⃣ രാഷ്ട്രങ്ങളുൾക്കൊണ്ട സുന്ദരമായ വൻകരയാണ് യൂറോപ്പ്. പോരാട്ടവീര്യത്തിന്റെ പര്യായമായ താരിഖ് ബ്നു സിയാദോരുടെ പടയോട്ടം കൊണ്ട് പ്രസിദ്ധമായ യൂറോപ്പ് ഇടക്കാലത്ത് അക്രമകാരികളായ ഭരണാധിപരുടെ നാടുകടത്തൽ നയം കാരണം ഇസ്'ലാമിന് നിരാശയുണ്ടായെങ്കിലും ഇന്ന് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. പ്രതിവർഷം ഏറ്റവും കൂടുതൽ വളർച്ചയുള്ള മതമായി ഇസ്'ലാം പരിണമിച്ചിരിക്കുന്നു. *ഗോ അപ് ദി യൂറോപ്പ്* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣0️⃣ *ഒന്നാം സ്വാതന്ത്ര്യ സമര സ്മൃതിദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 1857-ലെ ഈയൊരു ദിനത്തിലായിരുന്നു ഒന്നാം സ്വാതന്ത്ര്യസമരത്തിന് നാന്ദി കുറിക്കപ്പെട്ടത്. അവസാന മുഗൾ രാജാവ് ബഹദൂർഷാ സഫറിന്റെ പരിപൂർണ ഒത്താശയോടെ നടന്ന ഈ സംഭവത്തിനു ശേഷമാണ് ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചത്. സർവ മേഖലയിലും ബ്രിട്ടീഷ് ഭരണത്തോട് തത്തുല്യമായ വിധം നാറിക്കൊണ്ടിരിക്കുന്ന അത്യാധുനിക ഇന്ത്യയിൽ ഇനിയുമൊരു സ്വാതന്ത്ര്യസമരം ഉടനടി വേണമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. നാഥാ..നീയാണ് രക്ഷ... *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣1️⃣ *നാഷണൽ ടെക്നോളജി ഡേ* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പടച്ചവനിൽ പ്രതീക്ഷയർപ്പിച്ച് ശാരീരിക പരിമിതികളെ പടികടത്തി മൊബൈൽ,ലാപ് ടെക്നോളജിയിൽ അത്യുന്നതി കൈവരിച്ച *മുസ്സമ്മിൽ വാഴക്കാട്* സംശയനിവാരണം നടത്തുന്ന ജന്നതുൽമിന്ന ടെക് ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിലമർത്തുക https://chat.whatsapp.com/DxRtayETUwH8aqwtjnCDGd *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣2️⃣ *ലോക ആതുര ശുശ്രൂഷാ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *''നിങ്ങൾ ഗുണവാന്മാരാവുക;അവരെ അല്ലാഹു തൃപ്തിപ്പെടുന്നു''* എന്ന ഖുർആനിക വചനവും *''അപരന്റെ മനസ്സിലേക്ക് സന്തോഷം പകരലും അവരുടെ പ്രയാസമകറ്റലും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളിൽ പെട്ടതാണെന്ന''* മുത്തുനബി മൊഴിമുത്തും ഈ ദിന മെസ്സേജുകളിൽ ഏറ്റവും മികച്ചവയാണ്. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣3️⃣ *ഐക്യദാർഢ്യ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' നല്ല വ്യക്തികൾക്കും പ്രസ്ഥാനത്തിനും ഐക്യദാർഢ്യമേകൽ സദ്ഗുണ സ്വഭാവങ്ങളിൽ പെട്ടതാണ്. ഇന്നിന്റെ സാഹചര്യത്തിൽ ആഗോള തലത്തിൽ പലസ്തീനിനും, ദേശീയ തലത്തിൽ INDIA സഖ്യത്തിനും നമുക്കൊത്തൊരുമിച്ച് *ഐക്യദാർഢ്യമേകാം* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣4️⃣ *മര്യാദ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' സർവരോടുമുള്ള പെരുമാറ്റം മര്യാദയോടെയാവണമെന്ന സുകൃത സന്ദേശം സമൂഹത്തിനു കൈമാറലാണ് ഈ ദിനാചരണ ലക്ഷ്യം. മാതാപിതാക്കളോടും ഗുരുവര്യരോടുമുള്ള ഇടപെടലുകളിൽ അത്യധിക മര്യാദ വേണമെന്ന് ഏറ്റവും കൂടുതൽ നിഷ്കർഷിച്ച മതമാണ് വിശുദ്ധ ഇസ്'ലാം . കൂടാതെ ചെറിയവർ വലിയവരോടും,വലിയവർ ചെറിയവരോടും അദബോടെ ഇടപഴകണമെന്ന തിരുനബി വചനം ജാതി,മത ഭേദമന്യേ എല്ലാവരോടും നല്ലരൂപത്തിൽ പെരുമാറണമെന്ന മികച്ച മെസ്സേജ് തരുന്നു. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣5️⃣ (ദുൽ ഖഅ്ദ6️⃣) *കക്കിടിപ്പുറം ശൈഖ് വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 'താജുൽ അസ്വ്'ഫിയാ,'സ്വാഹിബുൽ ഇഹ്'യാ' എന്നീ പേരുകളിൽ പ്രസിദ്ധരായ തങ്ങൾ ഏറ്റവും മികച്ച സ്വലാത്ത് സമാഹരണ ഗ്രന്ഥമായ സുലൈമാനുൽ ജസൂലി തങ്ങളുടെ *ദലാഇലുൽ ഖൈറാതിന്* കേരളത്തിൽ പ്രചുരപ്രചാരം നൽകിയ സ്വൂഫീ മാണിക്യവും പണ്ഡിത പ്രതിഭയുമായിരുന്നു. എടപ്പാൾ പന്താവൂരിനടുത്ത പ്രദേശമായ കക്കിടിപ്പുറം മഖാമിൽ മദദേകി വിളങ്ങുന്ന മഹാനുഭാവന്റെ ഹള്റത്തിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣6️⃣ *ജീവചരിത്രകാരന്മാരുടെ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഏറ്റവും മികച്ച ജീവിതം നയിച്ച തിരുനബിയുടെ ജീവചരിത്രം കുറിച്ചു വെച്ചവരാണ് ബെറ്റർ ബയോഗ്രാഫേഴ്സ്‌ എവർ. ഇമാം തിർമിദി رحمه الله ഇബ്നു ഹിഷാം رحمه الله ഖാളീ ഇയാള് رحمه الله ഇബ്നു ഇസ്ഹാഖ് رحمه الله ഖസ്ത്വല്ലാനി رحمه الله ഇമാം സുയൂത്വീ رحمه الله ഇബ്നു കസീർ رحمه الله എന്നീ പണ്ഡിത പൗർണമികൾ അവരിൽ അതിപ്രശസ്തരാണ്. ആധുനിക ആലിമുകളിൽ മലയാളികളുടെ അഭിമാനമായ ഖലമുൽ ഇസ്'ലാം കോടമ്പുഴ ഉസ്താദിനെയും വിസ്മരിച്ചുകൂടാ.. اللهم بلغنا إلى مدينة المنورة بحق هؤلاء الكرام البررة🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣7️⃣ *ലോക രക്തസമ്മർദ്ദ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഹൃദയത്തെയും വൃക്കകളെയും തകരാറിലാക്കുന്ന ഈ രോഗാവസ്ഥ ബാധിക്കാത്തവർ വിരളമാണ്. അതുകൊണ്ടു തന്നെ ഇത് വരാതിരിക്കാനുള്ള തന്ത്രങ്ങളാവിഷ്കരിക്കാനും, വന്നവർക്ക് ശമനമന്ത്രമോതാനുമാണ് ഈ ദിനമാചരിക്കുന്നത്. കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം മാത്രം മതി രക്തസമ്മര്‍ദത്തെ പടികടത്താൻ. പടച്ചവൻ സഹായിക്കട്ടെ.ആമീൻ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣3️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣8️⃣ *വേൾഡ് മ്യൂസിയം ഡേ* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ലോകതലത്തിൽ സുപ്രസിദ്ധവും അല്ലാത്തതുമായ അനേകായിരം മ്യൂസിയങ്ങൾ നിലവിലുണ്ട്. തിരുനബിയുടെയും സച്ചരിതരുടെയും ഒരുപാട് തിരുശേഷിപ്പുകളുൾക്കൊണ്ട അതിപ്രശസ്തമായ *തുർക്കിയിലെ ടോപ്കാപി മ്യൂസിയമാണ്* എന്റെ ഇഷ്ട മ്യൂസിയം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 1️⃣9️⃣ (ദുൽ ഖഅ്ദഃ 1️⃣0️⃣) *മഞ്ഞക്കുളം വലി വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മുത്തുനബിയുടെ പവിത്ര പരമ്പരയിൽ മക്കയിൽ പിറന്ന് അവിടുത്തെ നിർദേശപ്രകാരം മലബാറിൽ വന്ന് ടിപ്പുവിനൊപ്പം ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ സുധീരം പോരാടി രക്തസാക്ഷിയായ സയ്യിദ് ഖാജാ ഹുസൈൻ ശഹീദ് തങ്ങളുടെ മഖ്ബറ ഇന്ന് തെന്നിന്ത്യയിലെ പ്രസിദ്ധമായ സിയാറത്ത് കേന്ദ്രമാണ്. അന്നും ഇന്നും മദദേകി ശോഭിക്കുന്ന മഹാനുഭാവന്റെ ഹള്റത്തിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣0️⃣ *ലോക തേനീച്ച ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' വിശുദ്ധ ഖുർആനിൽ ഇവരുടെ നാമധേയത്തിൽ ഒരു അധ്യായം തന്നെയുണ്ടെന്നതു മാത്രം മതി അവക്കുള്ള ശ്രേഷ്ഠതയറിയാൻ. അവരുത്പാദിപ്പിക്കുന്ന തേനിൽ രോഗശമനമുണ്ടെന്നും അല്ലാഹു ഉദ്ബോധിപ്പിച്ചു. തേനീച്ചയുടെ വീടു നിർമാണത്തിലെ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് ഖുർആൻ വിവരിച്ചതിനെ സാധൂകരിക്കുന്ന തരത്തിലാണ് പുതിയ ശാസ്ത്ര പഠനങ്ങൾ. ഷട്കോണാകൃതിയിൽ ഗണിതശാസ്ത്ര മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണത്രെ പ്രസ്തുത അറ നിർമാണം. പടച്ചവനുണ്ടെന്നതിനും ഖുർആൻ അവന്റെ കലാമാണെന്നതിനും ഇതിൽപരം മറ്റെന്തു തെളിവ് വേണം❓❗ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣1️⃣ *ഭീകരവാദ വിരുദ്ധ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 1991-ലെ ഈയൊരു ദിനത്തിൽ LTTE ഭീകരവാദികളാൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ ഓർമക്കായാണ് ഈ ദിനമാചരിക്കുന്നത്. ഇസ്'ലാം എന്നും ഭീകരവാദത്തിനെതിരാണ്. അത്തരക്കാർ നമ്മിൽപെട്ടവനല്ലെന്ന തിരുനബി വചനം അത് അരക്കിട്ടുറപ്പിക്കുന്നു. അതുകൊണ്ടു തന്നെ ദീനിന്റെ പേരിൽ ലോകത്തുനടക്കുന്ന ഒരു ഭീകരവാദ പ്രവർത്തനത്തിനും ഇസ്'ലാം ഉത്തരവാദിയല്ല. മുൻകാലങ്ങളിൽ ഇറാഖിലും,അഫ്ഗാനിലും അമേരിക്കൻ ക്രൈസ്തവ തീവ്രവാദികളും , ലോകതലത്തിൽ ഇന്ന് കൂത്താടുന്ന ISIS ഉം ഫിലസ്ത്വീനിൽ ജൂതകിങ്കരരും,ഭാരതത്തിൽ ഹിന്ദുത്വ വാദികളും,മ്യാന്മാറിൽ ബുദ്ധ ഭീകരരും, ആഫ്രിക്കയിൽ ബോക്കോ ഹറാമും നടത്തുന്ന നെറികേടുകൾക്കെതിരെ നുമുക്കുച്ചത്തിലുദ്ഘോഷിക്കാം. *ഫാസിസം തുലയട്ടെ..* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣2️⃣ *ലോക ജൈവ വൈവിധ്യ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' നമ്മുടെ ഗ്രഹത്തിൻ്റെ ജീവനുള്ള ഘടനയാണ് ജൈവവൈവിധ്യം. ഇത് ഇന്നും എന്നും മനുഷ്യൻ്റെ ക്ഷേമത്തിനു നിദാനമാണ്. അതിൻ്റെ ദ്രുതഗതിയിലുള്ള തകർച്ച പ്രകൃതിയെയും ആളുകളെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും അധിനിവേശ ജീവിവർഗങ്ങളുമാണ് ഇതിന്റെ നാശത്തിന്റെ പ്രധാന ഹേതു. പ്രകൃതി വിഭവ മലിനീകരണം, നഗരവത്കരണം എന്നിവയും തഥൈവ. ജൈവവൈവിധ്യത്തിന്റെ നിലനിൽപിനായുള്ള പ്രയാണത്തിൽ ഒത്തൊരുമിച്ചു മുന്നേറാൻ ഈ ദിനം നമുക്കൊന്നിച്ചു പ്രതിജ്ഞയെടുക്കാം. ജൈവലോകത്തെ കൗതുക വിശേഷങ്ങളും, തമാശകളും അറിയാനും,ആസ്വദിക്കാനും, പങ്കുവെക്കാനും *ജന്നതുൽമിന്ന ജൈവലോകം* ഗ്രൂപ്പിൽ അംഗമാകാം. https://chat.whatsapp.com/AiRzxWBhNwdHzKqSfenfvW *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣3️⃣ (ദുൽഖഅ്ദഃ 1️⃣4️⃣) *ആശിഖുർറസൂൽ ഉമറുൽ ഖാഹിരി വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പ്രസിദ്ധമായ പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ കമനീയ കോർവ കൊണ്ട് വേറിട്ടു നിൽക്കുന്ന *അല്ലഫൽ അലിഫിന്റെ* കർത്താവ് ഉമറുൽ ഖാഹിരി തങ്ങളുടെ സ്മൃതി ദിനമാണിന്ന്. അറബി അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾ കൊണ്ടും ആരംഭിക്കുകയും ലാമിൽ അവസാനിപ്പിക്കുകയും ചെയ്യുന്ന ദാർശനികത തുളുമ്പുന്ന മുപ്പത്തി ഒന്ന് വരികളടങ്ങിയതാണ് ഈ മദ്ഹ് കാവ്യം. ഏത് അക്ഷരം ഉപയോഗിച്ചാണോ തുടങ്ങുന്നത് ആ അക്ഷരമുള്ള പദങ്ങളായിരിക്കും ആ വരിയിലേറെയും എന്നതാണ് മറ്റൊരു പ്രത്യേകത. കായൽപട്ടണത്തിന്റെ വിരിമാറിൽ മദദേകി ലങ്കുന്ന കൗതുകമുത്തിന്റെ ഹള്റത്തിലേക്ക് *الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣4️⃣ *കാസർഗോഡ് ജില്ല സ്ഥാപിത ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 1984-ലെ ഈയൊരു ദിനത്തിലായിരുന്നു സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് കേരളത്തിന്റെ പതിനാലാം ജില്ലയായി രൂപീകൃതമായത്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ, വടക്ക്‌ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ല തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസർകോടിൻ്റെ അതിർത്തികൾ. മലയാളത്തിനു പുറമെ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നിവ സംസാരിക്കുന്ന ജനങ്ങളുൾക്കൊണ്ടതു കൊണ്ടാണ് ജില്ലയെ സപ്തഭാഷാ സംഗമ ഭൂമികയെന്നു വിശേഷിപ്പിക്കപ്പെടുന്നത്. കേരളത്തിൽ ആദ്യമായി ദിനീ പ്രഭ പാകിയ മാലികു ബ്നു ദീനാർ തങ്ങളുടെ ധന്യ സാന്നിധ്യം കൊണ്ടും, ടിപ്പുവിന്റെ പടയോട്ടം കൊണ്ടും,നൂറുൽ ഉലമയുടെ ജ്ഞാന പ്രസരണം കൊണ്ടും പ്രസിദ്ധമായ ഈ നാട് ഇന്ന് ബായാർ തങ്ങളുടെ ആത്മീയ ദീപ്തി കൊണ്ടും പ്രൗഢമാവുന്നു. ബേക്കൽ കോട്ടയും, ജാമിഅഃ സഅദിയ്യയും,മുഹിമ്മാത്തും,മുജമ്മഉം ഈ ദേശനേശം വർധിപ്പിക്കുന്നു. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣5️⃣ (ദുൽഖഅ്ദഃ 1️⃣6️⃣) *പുറത്തീൽ ശൈഖ് അബ്ദുൽഖാദിർ സാനി തങ്ങൾ വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഹിജ്റഃ പത്താം നൂറ്റാണ്ടിൽ ഒന്നാം ഖലീഫ സ്വിദ്ധീഖോരുടെ സന്താന പരമ്പരയിൽ പിറന്ന് പത്തരമാറ്റോടെ സ്വൂഫിസ ജീവിതം നയിച്ച് മത,ജാതി ഭേദമന്യേ സർവരുടെയും അത്താണിയായി വർത്തിച്ചിരുന്ന മഹാൻ ഗൗസുൽ അഅ്ളമിനു ശേഷം അതിവിശ്രുതരായ അബ്ദുൽ ഖാദിർ ആയതുകൊണ്ടാണ് അബ്ദുൽഖാദിർ സാനീ എന്ന വിശേഷണത്തിൽ മശ്ഹൂറായത്. ഇന്ത്യയിലെ ബഗ്ദാദ് എന്നറിയപ്പെടുന്ന കണ്ണൂരിലെ പുറത്തീലിൽ നാല്പതോളം മഹത്തുക്കളുടെ നേതാവായി മദദേകി ജ്വലിക്കുന്ന മഹാനുഭാവന്റെ ഹള്റത്തിലേക്ക് *الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣6️⃣ *കൊച്ചി തുറമുഖ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 1928-ലെ ഈയൊരു ദിവസത്തിൽ തുറമുഖം ആധുനീകരിച്ചതിന്റെ ഓർമക്കായാണ് ഈ ദിനമാചരിക്കുന്നത്. 600+ വർഷങ്ങൾ പഴക്കമുള്ള കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർ ഫ്രന്റേജുമുണ്ട്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ തുറമുഖത്തിലാണ് ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയത്. പ്രസിഡന്റ് ടെയ്ലർ എന്ന കപ്പലായിരുന്നു അത്. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣7️⃣ (ദുൽഖഅ്ദഃ 1️⃣8️⃣) *ഇമാം സംഹൂദി തങ്ങൾ വഫാത്തു ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഈജിപ്തിൽ ജനിച്ച് ഇതിഹാസ പണ്ഡിതരായ ഇമാം മഹല്ലീ, മുനാവീ, സഖാവീ എന്നിവരിൽ നിന്ന് ഇൽമ് രുചിച്ച് ഇശ്ഖെഴുത്തിലൂടെ ഇൻസാനുൽ കാമിലിലേക്കടുത്ത് ഇലാഹീ പ്രീതി നേടിയ മഹാൻ മദീനയുടെ മണിയറയിൽ മുത്തിന്റെ ചാരത്ത് മദദേകി ലങ്കുന്നു. الى حضرته المقدسة الفاتحة 🤲🏻 *മഹാനുഭാവന്റെ പാതപിന്തുടർന്ന് ഇശ്ഖെഴുതിയും,വായിച്ചും ഹബീബിലേക്കടുക്കാനുള്ള സൂപ്പർ ഗ്രൂപ്പ്*👇🏻 https://chat.whatsapp.com/Jb94CaGAO6W3j4Ifwp8fO9 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣4️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣8️⃣ *ആദർശ പ്രഭാഷണം* @ജാറംകണ്ടി, ഓമശ്ശേരി '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' വക്കു പൊട്ടിയ തൗഹീദുമായി നാടൊട്ടുക്കും നാക്കിട്ടലറുന്ന വഹാബീ തിട്ടൂരങ്ങളെ തട്ടിത്തകർത്ത് തരിപ്പണമാക്കാൻ ആദർശപീഠത്തിലെ ആവേശ ഭാഷകൻ ഉസ്താദ് സ്വിദ്ധീഖ് സഖാഫി അരിയൂർ ഇന്ന് ജാറംകണ്ടിയിലെ ജാജ്വല ഭൂമികയിലെത്തുന്നു. *സത്യാന്വേഷികൾക്ക് സുസ്വാഗതം* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 2️⃣9️⃣ *UN സമാധാന പാലകരുടെ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' സംഘർഷ ഭരിത രാജ്യങ്ങളിൽ സമാധാന മധുരമേകാൻ സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള പിന്തുണയേകലാണ് ഈ ദിനാചരണ ലക്ഷ്യം. ഫിലസ്ത്വീനിലും മറ്റു കലാപ രൂക്ഷിത രാജ്യങ്ങളിലും UN-ന്റെ ഈ ഔദ്യോഗിക സംഘമെവിടെപ്പോയി?! എന്ന പ്രസക്തമായ ചോദ്യം നിരന്തരമുയരുന്ന സാഹചര്യത്തിൽ ഈ ദിനമാചരിക്കുന്നതെങ്ങനെ❓😩 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 3️⃣0️⃣ (ദുൽഖഅ്ദഃ 2️⃣1️⃣) *ഒ.ഖാലിദ് ഓർമ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അതിർ വരമ്പുകൾ ഭേദിച്ച് അന്താരാഷ്ട്ര തലത്തിൽ പരന്നു കിടക്കുന്ന ധാർമിക വിദ്യാർഥി പ്രസ്ഥാന വടവൃക്ഷത്തിന്റെ വേരുറപ്പിച്ച ആദർശ പോരാളിയുടെ ആണ്ടുദിനമാണിന്ന്. നെറികേടുകൾക്കെതിരെ നിരന്തരം പ്രവർത്തിച്ച അവരുടെ പോരാട്ട വിജയത്തിന്റെ ഉത്തമ ഉദാഹരണമാണ് പാലപ്പറ്റ പള്ളി. *ചേർത്തുനിർത്തലിന്റെ കീർത്തനമോതി ആയിരങ്ങളെ സംഘടനയിലേക്കാർഷിപ്പിച്ച ആ മുത്തിനെ* മാതൃകയാക്കി നമുക്കുദാത്ത ജീവിതം നയിക്കാം. ആവതില്ലെങ്കിൽ *നാം കാരണം ഒരാളും അകലാതിരിക്കാനെങ്കിലും ശ്രമിക്കാം.* (ഇൻശാഅല്ലാഹ്) *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് മെയ് 3️⃣1️⃣ *ലോക പുകയില വിരുദ്ധ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക, അതിനെ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ് ഈ ദിനാചരണം. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കളെ പാടെ നിരോധിച്ച മതമാണ് വിശുദ്ധ ഇസ്'ലാം. ഖേദകരമെന്നു പറയട്ടെ ലഹരിവസ്തുക്കളുടെ ഉപയോഗം അടിക്കടി വർധിച്ചുവരികയാണ്. വിദ്യാലയ മുറ്റങ്ങൾ അതിന്റെ വിളനിലമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള കുറുക്കുവഴികൾ കണ്ടെത്താനുള്ള പ്രഥമ പടിയാവട്ടെ ഈ ദിനാചരണം. *ലഹരിമുക്ത ലോകം നമ്മുടെ സ്വപ്നം* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣ (ദുൽഖഅ്ദഃ 2️⃣3️⃣) *ഏർവാടിയോറുടെ വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മഹിത മദീനയിൽ പിറന്ന് മുത്തിന്റെ നിർദേശ പ്രകാരം ഇന്ത്യയിൽ വന്ന് ഇസ്'ലാമിന്റെ സ്നേഹസന്ദേശം ലക്ഷങ്ങളിലേക്ക് പകർന്ന് ഏറെ വാടിയലഞ്ഞവർക്ക് ആശ്വാസവാടിയായ ഏർവാടിയുടെ പ്രൗഢ മണ്ണിൽ സാന്ത്വന വടവൃക്ഷമായി തണലേകുന്ന *ശഹീദ് ഇബ്'റാഹീം ബാദുഷാ തങ്ങളുടെ* ഹള്റതുൽ ഹസനയിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣ *എന്റെ ഉസ്താദിന്റെ ഉപ്പയുടെ വേർപാടുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ആറുവർഷക്കാലം വിനീതന് ആത്മീയ വിദ്യാമധു പകർന്നു തന്ന *ശൈഖുനാ ബഷീർ ബാഖവി ഇരുമ്പുഴിയുടെ* പ്രിയ പിതാവ് *അലവിക്കുട്ടി മുസ്'ലിയാർ* ഇന്ന് വിടപറഞ്ഞു. മാതൃകാ മുഅല്ലിമായി പലദേശത്തും വിജ്ഞാന വിത്തുകൾ പാകിയ ആ ആദരദേഹത്തിന്റെ പരലോക രക്ഷക്കായി സാധിക്കുന്നതെല്ലാം ഹദ്'യ ചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും അഭ്യർത്ഥിക്കുന്നു. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ3️⃣ *വിദ്യാലയാരംഭ ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' വേനലവധി കഴിഞ്ഞു പുതുപുത്തൻ പ്രതീക്ഷകളും, ഉടയാടകളും, പഠനോപകരണങ്ങളുമായി കുരുന്നുകൾ ഇന്ന് സ്കൂൾ മുറ്റത്തേക്ക്. *പഠിക്കാതെ പ്രതീക്ഷ പൂക്കില്ല എന്നതാവട്ടെ പ്രഥമ പാഠം* ഭാസുര ഭാവിയിലേക്ക് പറന്നടുക്കുന്ന *ബാല കുസുമങ്ങൾക്ക് ഭാവുകങ്ങൾ* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ4️⃣ *ലോക്സഭ ഇലക്ഷൻ റിസൾട്ട് ഡേ* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഇന്ന് പത്തുമണിയോടെ നവഭാരതത്തിന്റെ ചിത്രം തെളിയും. ഇ.വി.എം ക്രമക്കേടില്ലെങ്കിൽ ഇന്ത്യ മുന്നണി തന്നെ വരുമെന്നു നമുക്ക് പ്രത്യാശിക്കാം. ഖൈറാണെങ്കിൽ സ്തുതിച്ചും,ശർറാണെങ്കിൽ ക്ഷമിച്ചും റബ്ബിന്റെ വിധിയിൽ തൃപ്തിപ്പെടാം. ഓഫ് ലൈനിലും ഓൺലൈനിലും പക്വതയോടെ പെരുമാറാം. 🤲🏻اللهم لا تسلط علينا من لا يرحمنا 🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ5️⃣ *ലോക പരിസ്ഥിതി ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പ്രകൃതിക്ക് സദാ പരിലാളനമേകാൻ പ്രഖ്യാപിച്ച മതമാണ് പരിശുദ്ധ ഇസ്'ലാം. ആരെങ്കിലും ഒരു മരം നട്ടുപിടിച്ചാൽ അതിൽ നിന്നുണ്ടാവുന്ന പഴങ്ങളുടെ എണ്ണമനുസരിച്ച് പടച്ചവൻ പ്രതിഫലം തരുമെന്ന തിരുനബി വചനത്തേക്കാൾ മികച്ച ഈ ദിവസ വചസ്സേതുണ്ട്❓ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ6️⃣ *ദേശീയ ഉന്നത പഠന ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഉന്നത പഠനം സർവരുടെയും അഭിലാഷമാണ്. ഭാസുരമായ ഭാവി പ്രതീക്ഷിച്ചാണത്. ഖേദകരമെന്നു പറയട്ടെ സാക്ഷര സുന്ദര കേരളത്തിന്റെ അധിപന്മാർ മുൻകാലത്തെന്ന പോലെ ഇന്നും മലബാറിലെ കുട്ടികളോടുള്ള അവഗണന തുടരുകയാണ്. സീറ്റു വർധിപ്പിച്ച് ക്ലാസ്സുകളിൽ വിദ്യാർഥികളെ കുത്തിനിറക്കുന്നതിനു പകരം ബാച്ചുകൾ വർധിപ്പിക്കൽ മാത്രമാണ് ശാശ്വത പരിഹാരം. സർക്കാർ ഉടനടി വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കിൽ ജാതി, മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും വീണ്ടും വീണ്ടും നിരത്തിലിറങ്ങേണ്ടി വരും തീർച്ച. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣5️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ7️⃣ (ദുൽഖഅ്ദഃ 2️⃣9️⃣) *ടിപ്പു സുൽത്വാൻ സ്മൃതി ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മൈസുർ സിംഹമെന്ന പേരിൽ അതിഖ്യാതി നേടി വെള്ളക്കാരുടെ നെഞ്ചിൽ വെള്ളിടി തീർത്ത ടിപ്പു നീതിമാനായ അധിപനും തികഞ്ഞ സ്വൂഫിയുമായിരുന്നു. നേരിട്ട് ഏറ്റുമുട്ടാൻ മുട്ടുവിറച്ച ബ്രിട്ടീഷിന്റെ ചതിപ്രയോഗത്താലാണ് അവർ വീരമൃത്യു വരിച്ചത്. വെടിയേറ്റിട്ടും പതറാതെ ഘാതകനെ ഉടനടി വധിച്ചാണവർ വിടപറഞ്ഞതെന്നാണ് ചരിത്രം.മാനവ സൗഹാർദമൂട്ടിയുറപ്പിച്ച ഈ വീര പുരുഷനെയാണ് ചിലർ ചരിത്രത്തെ വക്രീകരിച്ച് തീവ്രവാദിയായി ചാപ്പകുത്തുന്നത്. ദുൽഖഅ്ദഃ 2️⃣8️⃣ന് ശഹീദായ അവരെ 2️⃣9️⃣നാണ് മറമാടിയത്. മഹാനുഭാവന്റെ ഹള്റതുൽ മുബാറകയിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ8️⃣ *ലോക സമുദ്ര ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' നമ്മുടെ ഗ്രഹത്തിന്റെ 70% വും സമുദ്രം ഉൾക്കൊള്ളുന്നു. ഓക്സിജന്റെ 50% + ഉത്പാദിപ്പിക്കുന്ന ഇത് നമ്മുടെ ഗ്രഹത്തിൻ്റെ ശ്വാസകോശവും ഭക്ഷണത്തിൻ്റെയും ഔഷധത്തിൻ്റെയും പ്രധാന ഉറവിടവും ജൈവമണ്ഡലത്തിൻ്റെ നിർണായക ഭാഗവുമാണ്. അത് മലീമസമാവൽ അത്യാപത്താണ്. ഖേദകരമെന്നു പറയട്ടെ കടലിനെ ലോകത്തിന്റെ ചവറ്റുകുപ്പയാക്കിയും മത്സ്യ സമ്പത്തിനെ വിവേചനമില്ലതെ കൊള്ളയടിച്ചും മനുഷ്യൻ ജീവികളുടെ ഭാസുര ഭാവിയെ നശിപ്പിക്കുകയാണ്. ഇതിനെതിരെ സമൂഹത്തെ ബോധവത്കരിച്ച് ശുഭഭാവി ഊട്ടിയുറപ്പിക്കാൻ നമുക്കൊത്തൊരുമിച്ച് ഗമിക്കാം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ9️⃣l (ദുൽഹിജ്ജ 2️⃣) *മുത്തബിഉസ്സുന്ന* *عبد الله بن عمرതങ്ങൾ വഫാത്തുദിനം* ➖➖➖➖➖➖ നീതിയുടെയും ധീരതയുടെയും പര്യായമായ ഉമറുബ്നുൽ ഖത്ത്വാബ് തങ്ങളുടെ പ്രിയ പുത്രനായി പിറന്ന് സ്നേഹറസൂലിന്റെ ഇഷ്ട ശിഷ്യനായി കൂടെ നടന്ന് ഒട്ടനേകം മൊഴിമുത്തുകൾ ശേഖരിച്ച് കാല് കോച്ചിയപ്പോൾ അവിടുത്തോട് ഇസ്തിഗാസ ചെയ്തും ഉത്തമരുടെ ഓരോ പ്രവർത്തനത്തെയും അപ്പടി അനുകരിച്ചും അന്നത്തെ പുത്തൻവാദസംഘം ഖവാരിജുകളെ ഭൂമിയിലെ ഏറ്റവും ശർറുകാരായി വിശേഷിപ്പിച്ചും ആദർശനിഷ്ഠയും തിരുനബി സ്നേഹവും ബിദഇകളോടുള്ള നിലപാടും നമുക്ക് വരച്ചുകാണിച്ചു തന്ന പുണ്യപുരുഷന്റെ പരിപാവന സന്നിധിയിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣0️⃣ *അനുരഞ്ജന ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' വ്യക്തികൾ, സംഘടനകൾ തുടങ്ങി സർവ മേഖലകളിലും വിഭാഗീയത നിലനിൽക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ ഈ ദിനാചരണം ഏറെ പ്രസക്തമാണ്. നിങ്ങൾക്കിടയിൽ പരസ്പരം അനുരഞ്ജനമുണ്ടാക്കുക;എന്റെ പ്രീതി കാംക്ഷിച്ചാണതെങ്കിൽ അളവറ്റ പ്രതിഫലം തരുമെന്ന ഖുർആനികാധ്യാപനവും നിസ്കാരം,നോമ്പ് സ്വദഖകളേക്കാൾ ഉത്തമമാണ് രഞ്ജിപ്പിനുള്ള ശ്രമമെന്ന തിരുനബി വചനവും ഹൃത്തിലുറച്ച് ഭിന്നതയുടെ ഇടങ്ങളിൽ ഐക്യവാക്കുകളേകി ബന്ധങ്ങളെ വിളക്കിച്ചേർക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാവുക. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣1️⃣ (ദുൽഹിജ്ജ 4️⃣) *ശൈഖ് സകരിയ്യൽ അൻസ്വാരി തങ്ങൾ&തേനു മോല്യാർപാപ്പ വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഇമാം അസ്ഖലാനി, മഹല്ലീ, ബുൽഖൈനീ എന്നീ പണ്ഡിത പ്രതിഭകളിൽ നിന്ന് ഇൽമ് രുചിച്ച് അല്ലാമഃ ഇബ്നു ഹജർ ഹൈതമി, റംലീ, ശർബീനീ, ശഅ്റാനീ എന്നീ അതിവിശ്രുത ഉലമാഇനെ ആലമിനു സമർപ്പിച്ച ഇതിഹാസ ജ്ഞാനി *ശൈഖ് സകരിയ്യൽ അൻസ്വാരി തങ്ങളുടെയും* ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഫള്ഫരി കുട്ടി ഉസ്താദ് എന്നീ ജ്ഞാന ജ്യോതിസ്സുകളിൽ നിന്ന് വിദ്യ നുകർന്ന് മഅ്'രിഫതിലേക്ക് പറന്ന് അനേകം കറാമത്തുകൾ കാട്ടി നിരവധി ആത്മീയ ശിഷ്യഗണങ്ങളെ വാർത്തെടുത്ത പണ്ഡിത സ്വൂഫീ തേജസ്സ് *കൂരിയാട് തേനു മോല്യാരുപ്പാപ്പയുടെയും* പരിപാവന ഹള്റത്തിലേക്ക് *അൽഫാതിഹാ..🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣2️⃣ *സുൽത്വാനുൽ ഉലമയുടെ ആത്മകഥാ പ്രകാശിത ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' വർധിത വിജ്ഞാന വിളക്കായി വിശ്വമാകെ വെളിച്ചം വീശുന്ന വിശ്രുത പണ്ഡിത വരേണ്യരുടെ വിസ്മയ ജീവിതകഥ വിവരിക്കുന്ന *വിശ്വാസ പൂർവം* വപുഷ കൃതി ബഹു: മുഖ്യമന്ത്രി നിയുക്ത MP ശശി തരൂരിന് പ്രഥമ കോപ്പി നൽകി *ഇന്ന് പ്രകാശനം ചെയ്തു* ഒരു കോപ്പി കൈപ്പറ്റാനും ഒട്ടനേകം പേരെ വരിചേർക്കാനും മറക്കല്ലേ..😊 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣3️⃣ (ദുൽഹിജ്ജ 6️⃣) *ഉമ്മുറുമാൻ ബീവി&കമ്മുസ്വൂഫീ رضي الله عنهما വഫാത്തുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *സ്വാദിഖുൽ മസ്വ്'ദൂഖിന്റെ* സന്തത സഹചാരിയും, ആദ്യ വിശ്വാസിയും, ഖലീഫയുമായ *സ്വിദ്ധീഖോരുടെ* പ്രിയപത്നിയും, ഉമ്മുൽ മുഅ്മിനീൻ ആഇശാ ബീവിയുടെ സ്നേഹമാതാവും, പ്രഥമ വിശ്വാസികളിലും, മഹിത മുഹാജിറുകളിലും ഉൾപ്പെട്ട, സ്വർഗീയ ഹൂറി എന്ന് തിരുനബി വിശേഷിപ്പിച്ച മഹിളാ രത്നവുമായ *ഉമ്മുറുമാൻ ബീവിയുടെയും* പൊന്നാനി പള്ളിദർസിൽ ചെന്ന് വിശ്രുത പണ്ഡിത തേജസായിരുന്ന മമ്മിക്കുട്ടി ഖാളിയോരിൽ നിന്ന് വിദ്യ രുചിച്ച് മമ്പുറം തങ്ങളുടെ മുരീദായി ആത്മീയതയിലേക്കു കുതിച്ച് അനേകായിരങ്ങൾക്ക് അന്നും ഇന്നും മദദേകി മലബാറിലെ പ്രശസ്ത മസാറായ തയ്യോട്ടുചിറയിൽ തിളങ്ങുന്ന *കമ്മുസ്വൂഫിയോരുടെയും* സാദര സന്നിധികളിലേക്ക് *അൽഫാതിഹാ..🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣4️⃣ (ദുൽഹിജ്ജ 7️⃣) *ഓമാനൂർ ശുഹദാദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ''പടച്ചവന്റെ പ്രീതിക്കു വേണ്ടി ജിഹാദ് ചെയ്തു രക്തസാക്ഷികളായവർ യഥാർത്ഥത്തിൽ മരിച്ചിട്ടില്ല;സുഭിക്ഷ ആത്മീയ ഭക്ഷണം രുചിച്ച് അവർ ജീവിച്ചിരിക്കുകയാണെന്നാണ്'' ഖുർആനികാധ്യാപനം. വർഗീയവാദികൾക്കെതിരെ സുധീരം പോരാടി വീരമൃത്യു വരിച്ച ഓമാനൂർ ശുഹദാ ആ ഗണത്തിൽപെടുമെന്നതിൽ സന്ദേഹമില്ല. ഗൗസുൽ അഅ്ളം കഴിഞ്ഞാൽ കേരളത്തിലുടനീളം ഏറ്റവും കൂടുതൽ ആണ്ടനുസ്മരണം നടത്തപ്പെടുന്ന ഈ പുണ്യാത്മാക്കളുടെ പരിശുദ്ധ ഹള്റാത്തിലേക്ക് *الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣5️⃣ *അറഫാ ദിനം* (ഹജ്ജാജിമാരുടെ) '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' മുത്തുനബിയുടെ ഐതിഹാസികമായ മാനവിക പ്രഖ്യാപന ഭാഷണത്തിന്റെ വാർഷികാഘോഷ സംഗമമായ അറഫാദിനമാണിന്ന്. ജാതി, വർഗ, വർണ, വേഷ വിവേചനങ്ങളില്ലാതെ ഒരേ മന്ത്രധ്വനികളാൽ അവിടം ഇന്ന് മുഖരിതം. ഖാലിഖിനോട് കദനകഥകൾ കരഞ്ഞുപറഞ്ഞ് ലക്ഷക്കണക്കിന് കൈകളുയരുന്ന ദിനം. ആഗോള ഐക്യദാർഢ്യം അസാധ്യമാകയാൽ അവരവരുടെ നാട്ടിലെ ദുൽഹിജ്ജ ഒമ്പതിനാണ് അറഫാ വ്രതമെടുക്കേണ്ടതെന്നാണ് പണ്ഡിതപക്ഷം. എങ്കിലും ഇന്നും നോമ്പ് ശക്തിയായ സുന്നത്താണെന്ന ഫുഖഹാഇന്റെ വീക്ഷണം പരിഗണിച്ച് നമുക്കൊന്നിച്ച് ഹാജിമാർക്ക് ഐക്യദാർഢ്യമേകാം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣6️⃣ (ദുൽഹിജ്ജ 9️⃣) *അറഫാ വ്രതദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' കഴിഞ്ഞതും, വരുന്നതുമായ ഓരോ വർഷത്തെ ദോഷങ്ങൾ പൊറുപ്പിക്കപ്പെടുമെന്ന് പുണ്യനബി പ്രതിഫലം പറഞ്ഞ ഈ ദിന നോമ്പെടുത്ത് , പ്രാർത്ഥനക്ക് ഉത്തരമുറപ്പെന്ന് അവിടുന്ന് മൊഴിഞ്ഞ ഈ ദിവസത്തെ لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شئ قدير എന്ന ദിക്ർ കൊണ്ട് ധന്യമാക്കി എനിക്കും,കുടുംബത്തിനും, ഗുരുവര്യർക്കും ദുആ ചെയ്യാൻ മറക്കല്ലേ..🤲🏻😊 إن شاء الله തിരിച്ച് ഓർമയിലുണ്ടാവും 👍🏻✅ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣6️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣7️⃣ (ദുൽഹിജ്ജ 1️⃣0️⃣) *ബലിപെരുന്നാൾ സുദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ابراهيم،اسمعيل عليهما السلام നെയും,ഹാജർ ബീവിയെയും മാതൃകയാക്കി സർവവും സ്രഷ്ടാവിനു വേണ്ടി സഹിക്കാനും സമർപ്പിക്കാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമാണ് ഈ ദിനത്തെ നാം ഉപയോഗപ്പെടുത്തേണ്ടത്. പലസ്തീനിലെ പാവപ്പെട്ടവരെ ഹൃത്തിൽ ചേർത്ത് മിതമായ സന്തോഷത്തിൽ തൃപ്തിപ്പെടാനും അവർക്കു വേണ്ടി റബ്ബിനോടിരക്കാനും മറക്കരുതേ... പള്ളിക്കാട്ടിൽ നമ്മുടെ കാണിക്കകൾ കാത്തിരിക്കുന്ന ഉറ്റവരെയും കണ്ടില്ലെന്നു നടിക്കരുത്. നിഷിദ്ധ വിനോദയാത്രകൾക്കു പകരം വിശുദ്ധ മസാറുകളിലേക്കാവട്ടെ നമ്മുടെ സൗഹൃദ സഞ്ചാരങ്ങൾ. عيد سعيد؛ تقبل الله منا ومنكم صالح الاعمال كل عام وانتم بخير 🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣8️⃣ *ഭോജനശാസ്ത്ര ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' വിശക്കുമ്പോൾ മാത്രം കഴിക്കുക;വയറിന്റെ മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, മൂന്നിലൊന്ന് ശൂന്യം എന്ന രീതി സ്വീകരിക്കുക തുടങ്ങി അതിമികച്ച അനേകം ആരോഗ്യ ഭോജന മധുരമന്ത്രങ്ങളോതിയ തിരുനബിയേക്കാൾ ബെസ്റ്റ് ഭക്ഷ്യ ശാസ്ത്രാധ്യാപകൻ മറ്റാരുണ്ട്❓😊*സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ1️⃣9️⃣ (ദുൽഹിജ്ജ 1️⃣2️⃣) *പൊസോട്ടു തങ്ങൾ വഫാത്തുദിനം*& *📖വായനദിനം📚* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ആദ്യ വചനത്തിൽ തന്നെ *'ഇഖ്റഅ്'* എന്ന് ഉദ്ബോധിപ്പിച്ച ഖുർആനിനേക്കാൾ വലിയ വായനാ പ്രോത്സാഹന ഗ്രന്ഥം മറ്റൊന്നില്ല. അറിവുറവകൾ ആവോളം തരുന്ന ധാർമിക പുസ്തകങ്ങളെ കൂട്ടുകാരാക്കുക. അത് സ്വർഗീയ വഴികളെ സുതാര്യമാക്കും. *'വിശ്വാസപുർവം' വാങ്ങി വായിക്കാൻ മറക്കല്ലേ...*😊 '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *മള്ഹറെന്ന* വിദ്യാവഴി തെളിച്ച് *കാസർഗോഡിനെ ജ്ഞാനവീടാക്കി* പരിവർത്തിപ്പിച്ച പണ്ഡിത സയ്യിദായിരുന്നു *ഉമറുൽ ഫാറൂഖ് ബുഖാരി തങ്ങൾ.* മുശാവറഃ അംഗവും, SYS സംസ്ഥാന ട്രഷററും, നിരവധി മഹല്ലുകളിലെ ഖാളിയുമായി ശോഭിച്ച ആ ആദരദേഹത്തിന്റെ വിയോഗത്തിന് ഇന്ന് ഒമ്പതാണ്ടു തികയുന്നു. *അൽഫാതിഹാ..🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣0️⃣ *ലോക അഭയാർഥിദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അഭയാർഥികളായി വന്ന ഇസ്'റാഈലുകാർക്ക് തങ്ങളുടെ നല്ല മനസ്സുകൊണ്ട് അതിദ്രുതം അഭയം നൽകിയ ഫലസ്ത്വീനികൾക്കു മേൽ അതേ അഭയാർഥി സയണിസ്സ് കിങ്കരർ തന്നെ അധികാരം സ്ഥാപിക്കുന്ന അതിനീച നടപടി നടമാടുന്ന ഇന്നിന്റെ സാഹചര്യത്തിൽ ഈ ദിനാചരണത്തിനെന്തു പ്രസക്തി❓ ഇതുവരെ വേണ്ട വിധത്തിൽ ഇടപെടാത്ത UNഉം അറബ് രാജ്യങ്ങളും ഈ വിശേഷ ദിവസം മുതലെങ്കിലുമൊന്ന് മുന്നിട്ടിറങ്ങിയെങ്കിൽ...! *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣1️⃣ *ഇ.കെ ഉമറുൽഖാദിരിرحمه الله വഫാത്തുദിനം&* *ലോക യോഗദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *പൂർണ ചിട്ടയോടെ* *പതിവായി നിസ്കരിച്ചാൽ* *പിന്നെ മറ്റൊരു യോഗ വേണ്ട* എന്ന് പണ്ടൊരു യോഗി പറഞ്ഞതായി കാണാം. ആത്മീയ നേട്ടത്തിനു പുറമെ *സ്വലാത്തിൽ* ഭൗതിക നേട്ടവുമുണ്ടെന്നു സാരം. *നാഥാ നീയെത്ര ധന്യൻ..!* ---------------------------------------- ഔലിയാഇലെ താരകം *അയിലക്കാട് സിറാജുൽ ഖാദിരിയുടെ* *ഖലീഫയായി* ജ്വലിച്ച് *കമാലുദ്ദീൻ* എന്ന അപരനാമത്തിൽ വിശ്രുതരായി ഇന്നും പറമ്പിൽ ബസാർ മഖാമിൽ മദദേകി വിളങ്ങുന്ന *ഇ.കെ കുടുംബത്തിലെ ആത്മീയ പൗർണമി ഉമറുൽ ഖാദിരിയോരുടെ* സാമോദ സന്നിധിയിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣2️⃣ *ലോക ഒട്ടകദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *മരുഭൂമിയിലെ കപ്പൽ* എന്ന വിളിപ്പേരിൽ വിശ്രുതമായ സസ്തനിയാണ് ഒട്ടകം. ഒറ്റപ്രാവശ്യം 15 ലിറ്റർ വെള്ളം വരെ അകത്താക്കാൻ കഴിയുന്ന ഇവയ്ക്ക് *ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കുവാൻ കഴിവുണ്ട്.* മണലിൽ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളും, ആവശ്യാനുസൃതം തുറക്കാനും അടയ്ക്കാനും കഴിവുള്ള നാസാദ്വാരങ്ങളും മരുഭൂമിയിലെ സാഹചര്യങ്ങൾക്ക് ഇവയെ സജ്ജരാക്കുന്നു *''നിങ്ങൾ ഒട്ടകത്തെക്കുറിച്ച് ചിന്തിക്കുന്നില്ലയോ...എങ്ങനെയാണത് സൃഷ്ടിക്കപ്പെട്ടത്..?!''* എന്ന ഖുർആൻ വാക്യം പ്രസ്തുത മൃഗ സൃഷ്ടിപ്പിലെ കൗതുകത്തെ വിളിച്ചോതുന്നു. തിരുനബിയുടെ ഹിജ്റയിലെ ഇഷ്ട വാഹനമായിരുന്ന *ഖസ്വ്'വാഅ്* എന്ന ഭാഗ്യവതിയായ ഒട്ടകത്തെ ഈ ദിനം സ്മരിക്കാതെ വയ്യ. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣3️⃣ *UN പൊതുജന സേവനദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പൊതുജനത്തിനായി ജീവിതം നീക്കിവെച്ച് ഉലകിലഖിലം ഉദാത്തമാതൃക സൃഷ്ടിക്കുന്ന *സർവ സഹായമനസ്കരെയും, സംഘടനകളെയും* നമുക്കീ സുന്ദരദിനത്തിൽ പ്രത്യേകം അനുസ്മരിക്കാം. ഓൺലൈനിൽ ഈ *ലക്ഷ്യസാക്ഷാത്കാരത്തിനായി* പ്രയത്നിക്കുന്ന *ജന്നതുൽമിന്നയുടെ* എല്ലാ കൂട്ടായ്മകളിലേക്കും വിശേഷിച്ച് *HelpLine ഗ്രൂപ്പിലേക്കും* https://chat.whatsapp.com/BlyBOv2h2Bx7tjXwGJ9BCS *യാത്രാസഹായി ഗ്രൂപ്പിലേക്കും* https://chat.whatsapp.com/B3izbCsmgCu4ecBRCl67RC *പോസ്റ്റർ സ്റ്റോർ ഗ്രൂപ്പിലേക്കും* https://chat.whatsapp.com/FqwoTO8azMECEAoa6ZYfV3 *PDF സ്റ്റോർ ഗ്രൂപ്പിലേക്കും* https://chat.whatsapp.com/KXb6NYEc5EDEEQoYdKZvrm *ഇആനതുൽ മുഅല്ലിമീൻ ഗ്രൂപ്പിലേക്കും* https://chat.whatsapp.com/DcyjEd0k6zv3IKULz5Own9 *ഔനുൽഖുത്വുബ ഗ്രൂപ്പിലേക്കും* https://chat.whatsapp.com/HhubWhmneMQCWDnorBqIzk *പള്ളി+മദ്റസ ജോബ് ഗ്രൂപ്പിലേക്കും* https://chat.whatsapp.com/K2S4kcCsKYX4BT4glYwHJx *എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു💐🥰* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣4️⃣ (ദുൽഹിജ്ജഃ 1️⃣7️⃣) *അസ്സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''' ഹിജ്റഃ ഒമ്പതാം നൂറ്റാണ്ടിൽ ബുഖാറയിൽ നിന്ന് മലബാറിലെത്തിയ തങ്ങൾ കേരളത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിന് ബുഖാരി സാദാത്തീങ്ങളുടെ പിതാവ് എന്ന പേരിലറിയപ്പെടുന്നു. പണ്ഡിതനും ആത്മീയ പൗർണമിയുമായി ജ്വലിച്ച ആ മഹാനുഭാവൻ വളപട്ടണത്തെ സാദാത്ത് മഖാമിൽ തിളങ്ങി വിളങ്ങുന്നു. *ആ പരിപാവന സന്നിധിയിലേക്ക് അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣6️⃣ *സത്യസമസ്ത സ്ഥാപകദിനം* ''''''''''''''''''''''''''''''''''''''''''''' സ്നേഹനബിയുടെ സ്വഹാബത്ത് കാണിച്ച സത്യവഴിയെ തകർത്ത് സച്ചരിത പണ്ഡിത സ്വൂഫികളെയും സുന്നീ വിശ്വാസികളെയും ശിർക്ക് വാദികളാക്കി സാധാരണക്കാരെ ചില ശിർക്കോളികൾ ശക്കിലാക്കിയപ്പോൾ സുകൃത പണ്ഡിതപ്രഭു സയ്യിദ് വരക്കലോറുടെ സാദര ഹസ്തങ്ങളാൽ സ്ഥാപിതമായ പുണ്യ സമസ്തക്ക് ഇന്ന് *9️⃣8️⃣-ാം ജന്മദിനം* വഹാബി+ചില സുഹാബി കൂട്ടുകെട്ടിൽ സമസ്തയിൽ ഇടക്ക് സമോദമല്ലാത്ത പിളർപ്പ് സംഭവിച്ചെങ്കിലും അത് സുസ്ഥിര മുന്നേറ്റത്തിന് സരണി സൃഷ്ടിക്കപ്പെട്ടു *സുൽത്വാനുൽ ഉലമ+* *റഈസുൽഉലമ* സാത്വികർക്കു കീഴിൽ സുന്നി പറഞ്ഞ് സഹായിക്കുന്നവരെ സഹായിച്ച് സർവർക്കും അറിവും സാന്ത്വനവുമേകി സാഭിമാനം നമുക്ക് സഞ്ചരിക്കാം സുബ്ഹാനേ നീ തുണ🤲🏻 സലാമിലേക്ക് മടങ്ങിയ സമസ്തയുടെ സമുന്നത പണ്ഡിത സന്നിധികളിലേക്കഖിലം *അൽഫാതിഹാ🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣7️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣7️⃣ *വേൾഡ് പൈനാപ്പിൾ ഡേ* ''''''''''''''''''''''''''''''''''''''''''''' തെക്കേ അമേരിക്കയിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗമാണ് കൈതച്ചക്ക‌. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്. വൈറ്റമിൻസിന്റെ കലവറയായ ഈ അതിമധുര ഫലത്തെ ഇഷ്ടപ്പെടുന്നവർക്കഖിലം ഒരായിരം *അനാനാസ് ദിനാശംസകൾ*😄😊 🍍🍍🍍🍍🍍🍍 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣0️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣8️⃣ (ദുൽഹിജ്ജഃ 2️⃣1️⃣) *കൊച്ചു തങ്ങളുപ്പാപ്പ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''' *ഹിജ്റഃ 1️⃣2️⃣-ാം നൂറ്റാണ്ടിൽ* കൊല്ലത്തെത്തുകയും ഹ്രസ്വ കാലം കൊണ്ട് തെക്കൻ കേരളത്തിന്റെ *ആത്മീയ, വിദ്യാ വഴിവിളക്കായി* പ്രശോഭിക്കുകയും, *സഹോദര മതക്കാർക്കു പോലും സ്വീകാര്യരായിത്തീരുകയും ചെയ്ത* കൊച്ചുതങ്ങളെന്ന പേരിൽ പ്രശസ്തരായ *അസ്സയ്യിദ് മുഹമ്മദ് ബാഖഫീഹ് അൽഹള്റമിയോരുടെ* വഫാത്തുദിനമാണിന്ന്. *ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ പള്ളിമുക്ക് കൊല്ലൂർവിള ജുമുഅഃ മസ്ജിദിനു* ചാരെ വിശ്വാസികൾക്ക് *വലിയ്യുൽവാജിദായി* സയ്യിദോര് സാന്ത്വനമേകുന്നു. *സുന്നീ സംഘശക്തിയുടെ ദേശീയകരുത്ത്* ഡോ. ഫാറൂഖ് നഈമി അൽബുഖാരിയുടെ മശ്ഹൂറായ *സ്നേഹപ്രപഞ്ചം*;വാർഷിക പ്രഭാഷണ പരമ്പര *മഹാന്റെ നാമധേയത്തിൽ അവിടുത്തെ ഓരം ചേർന്നാണ് അരങ്ങേറാറുള്ളത്*👍🏻 *الى حضرته العلية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣1️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ2️⃣9️⃣ *ക്യാമറ ഡേ* ''''''''''''''''''''''''''''''''''''''''''''' അകത്തെ ഹൃദയക്യാമറയിലും പുറത്തെ കൺ,യന്ത്ര ക്യാമറകളിലും പരിശുദ്ധ കാഴ്ചകൾ മാത്രം പതിയട്ടെ.... *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣2️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂൺ3️⃣0️⃣ *സോഷ്യൽ മീഡിയ ഡേ* ''''''''''''''''''''''''''''''''''''''''''''' പാതകങ്ങളുടെ പടുകുഴികളാവുന്ന പുതുകാല സോഷ്യൽ മീഡിയകളെ പുണ്യങ്ങളുടെ പൂങ്കാവനമാക്കി മിന്നിത്തിളങ്ങുകയാണ് *ജന്നതുൽമിന്ന🪀ഗ്രൂപ്പ്* പത്തരമാറ്റോടെ *പത്താം വാർഷികമാഘോഷിക്കുന്ന* ഈ കൂട്ടായ്മയിൽ അംഗമാവാൻ ഉടനടി ബന്ധപ്പെടൂ 🪀+966 53 427 6081 🪀+91 82817 33049 🪀+91 89432 06521 ഗ്രൂപ്പിന്റെ *സൂപ്പർ ആപ്പ്* https://bit.ly/4aaWY3D ഇൻസ്റ്റാൾ ചെയ്യാനും *കിടിലൻ ബ്ലോഗ്* Www.Jannathulminna.Com വിസിറ്റ് ചെയ്യാനും മറക്കല്ലേ...😊 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣3️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣ (ദുൽഹിജ്ജഃ 2️⃣4️⃣) *സ്വാഹാബീവര്യൻ സൽമാനുൽ ഫാരിസി തങ്ങൾ വഫാത്തുദിനം&ഫലിതദിനം* ''''''''''''''''''''''''''''''''''''''''''''' ഖന്ദഖടക്കം നിരവധി യുദ്ധങ്ങൾക്ക് തന്ത്രമാവിഷ്കരിച്ച് തിരുനബിയുടെ ഏറ്റവും അടുത്ത കാര്യസ്ഥനായി വർത്തിച്ച സത്യമുത്ത് ജോർദാനിൽ ജാജ്വലമായി മദദേകുന്നു. *الفاتحة*🤲🏻 ----------------------------------- മർമമുള്ള നർമമാവാമെന്ന ധർമമോതിയ മുത്തുനബി മൊഴിമുത്ത് ഹൃത്തിലുറച്ച് മറ്റുള്ളവരെ വേദനിപ്പിക്കാത്ത, കളവു കലരാത്ത ഫലിതങ്ങളാവട്ടെ നമ്മുടെ നാവിൻതുമ്പുകളിൽ... *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣4️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣ (ദുൽഹിജ്ജഃ 2️⃣5️⃣) *പാങ്ങിലുസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''' മാലികുബ്നു ഹബീബ് തങ്ങളുടെ സന്താനപരമ്പരയിൽ പിറന്ന് സമസ്തയുടെ ശില്പിയും സ്വാതന്ത്ര്യ സമരസേനാനിയും ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനും സംഘാടകനും ഗ്രന്ഥകാരനും എല്ലാമെല്ലാമായി ജ്വലിച്ച മഹാനുഭാവന്റെ സ്നേഹ സ്മരണക്ക് 8️⃣1️⃣ആണ്ട് തികയുന്നു. *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣5️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്3️⃣ (ദുൽഹിജ്ജഃ 2️⃣6️⃣) *ഉമർ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''' സത്യാസത്യ വിവേചകൻ(ഫാറൂഖ്) എന്ന് തിരുനബി വിശേഷിപ്പിച്ച നീതിയുടെയും, ധീരതയുടെയും പര്യായമായ തങ്ങൾ ഉമ്മുൽമുഅ്മിനീൻ ഹഫ്സ്വ ബീവിയുടെ പൊന്നുപ്പ കൂടിയാണ്. മുത്തുനബിയുടെ ചാരത്ത് തന്നെ വിശ്രമിക്കുന്ന സ്നേഹനിധിയുടെ സന്നിധിയിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣6️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്4️⃣ (ദുൽഹിജ്ജഃ 2️⃣7️⃣) *ഇമാം അസ്ഖലാനി, ശൈഖ് ശിബ്'ലി,ശൈഖ് അബൂബക്കർ رحمهم الله വഫാത്തുദിനം&ലോക ചക്കദിനം* ''''''''''''''''''''''''''''''''''''''''''''' വേൾഡിലെ വലിയ പഴവും, കേരള, തമിഴ്നാട് സംസ്ഥാന ഫലവും, വിറ്റാമിൻസിന്റെ കലവറയുമായ നമ്മുടെ സ്വന്തം ചക്കയുടെ മുഴുവൻ മുഹിബ്ബുകൾക്കും ഒരായിരം *ജാക്ഫ്രൂട്ട് ഡേ വിഷസ്*😋😋😋😊😊 ----------------------------------- ഹദീസ് വിജ്ഞാന ശാഖയിലെ കുലപതി ابن حجر العسقلاني തങ്ങളുടെയും,സുപ്രസിദ്ധ ആത്മീയമുത്ത് ജുനൈദുൽ ബഗ്ദാദിയോറുടെ ഇഷ്ട ശിഷ്യനായി മാറി ഹിജ്റഃ മൂന്നാം നൂറ്റാണ്ടിലെ സ്വൂഫീ ജ്യോതിയായി ജ്വലിച്ച ശിബ്'ലി തങ്ങളുടെയും, ഓരോ ആശിഖിന്റെയും ചുണ്ടിൽ തത്തിക്കളിക്കുന്ന വിശിഷ്ട സ്വലാത്തായ താജുസ്സ്വലാത്തിന്റെ മുസ്വന്നിഫ് യമനീ പണ്ഡിതൻالشيخ ابوبكر بن فخر ൽവുജൂദോരുടെയും *വഫാത്തുദിനമാണിന്ന്* *🤲🏻 الى حضرتهم الجلية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣7️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്5️⃣ (ദുൽഹിജ്ജഃ 2️⃣8️⃣) *ശൈഖ് ഹബീബ് അബൂബക്കർ അൽഅദനി ബിൻ അലി അൽ മശ്ഹൂർ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''' ഇന്ത്യയിൽ സുൽത്വാനുൽ ഉലമയും ബദ്റുസ്സാദാത്തും വിത്തുപാകിയ പാരമ്പര്യത്തനിമ ചോരാതെയുള്ള മത,ഭൗതിക സമന്വയ വിദ്യാഭ്യാസ മാതൃക യമനിൽ നട്ടുവളർത്തി വിജയിച്ച പണ്ഡിതനായിരുന്ന മഹാനവർകളുടെ വിയോഗത്തിന് രണ്ടാണ്ടു തികയുന്നു. ചെറുപ്പത്തിലെ ഖുർആൻ ഹൃദിസ്ഥമാക്കി മത, ഭൗതിക മേഖലകളിൽ മികവു തെളിയിച്ച സയ്യിദ് അന്താരാഷ്ട്ര ദാഇയായി ജ്വലിച്ചു.നൂറിലധികം കനപ്പെട്ട ഗ്രന്ഥങ്ങളും രചിച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച ജാമിഅകളിലൊന്നായ നമ്മുടെ സ്വന്തം മർകസിലും അവർ വിരുന്നെത്തിയിട്ടുണ്ട്. ജോർദാനിലെ അമ്മാനിൽ വിശ്രമിക്കുന്ന തങ്ങളുടെ ഹള്റതുൽ ഹലാവയിലേക്ക് *അൽഫാതിഹാ...*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣8️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്6️⃣ *ലോക ചുംബനദിനം* ''''''''''''''''''''''''''''''''''''''''''''' *മുത്തുനബി പവിത്രത പറഞ്ഞ ഹലാലായ ചുംബനരീതികൾക്ക് വിശ്വാസികൾക്ക് പ്രത്യേക ദിനത്തിന്റെ ആവശ്യമില്ല;അത് എന്നെന്നും ജീവിതത്തിലൂട്ടിയുറപ്പിക്കേണ്ട ഒന്നാണ്.* ചുംബനമെന്നത് പ്രണയികളുടെ മാത്രം ഇടപാടായി ധരിക്കപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ 'അശ്ലീലം' എന്നു പറഞ്ഞ് അതിനെ പലരും വകഞ്ഞുമാറ്റുന്നു. *എന്നാല്‍ ചുംബനം അത് സ്നേഹത്തിന്‍റെ ഏറ്റവും ഭംഗിയായ ബഹിർഗമനമാണ്. എല്ലാം തിരക്കുകള്‍ക്കും വേഷം കെട്ടലുകള്‍ക്കും അപ്പുറത്ത് മനുഷ്യൻ ആഗ്രഹിക്കുന്ന സാന്ത്വനം.* 'എനിക്ക് പത്തുമക്കളുണ്ട്;ആരെയും ഇതുവരെ ചുംബിച്ചിട്ടില്ല' എന്ന് തിരുസന്നിധിയിൽ ഒരാൾ വാചാലനായപ്പോൾ തിരുനബിയുടെ സത്യജവാബ് മതി ഹറാമല്ലാത്ത ചുംബനത്തിന്റെ മഹത്വമറിയാൻ അതിങ്ങനെയായിരുന്നു *''അല്ലാഹു നിങ്ങളിൽ നിന്ന് റഹ്മത്തെടുത്തു കളഞ്ഞിരിക്കുന്നു;കൃപ ചെയ്യാത്തവർക്ക് കൃപ ചെയ്യപ്പെടുകയില്ല''* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣8️⃣9️⃣ 🪀🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്7️⃣ *ലോക ക്ഷമദിനം* ''''''''''''''''''''''''''''''''''''''''''''' ഏറ്റവും വിശിഷ്ട സ്വഭാവമാണ് ക്ഷമ.*അത് സർവ മേഖലകളിലും ബന്ധങ്ങളെ ഊഷ്മളമാക്കുന്നു.* പണ്ഡിതർ ഇതിനെ മൂന്ന് ഇനങ്ങളാക്കി വേർതിരിച്ചതു കാണാം. 1-വിപത്തിലുള്ള ക്ഷമ 2-തെറ്റിനെ തൊട്ടുള്ള ക്ഷമ 3-ഇബാദത്ത് ചെയ്യാനുള്ള ക്ഷമ. മൂന്നാമത്തേതാണ് അതികഠിനമെന്നും അഇമ്മത് അടിവരയിടുന്നു. ഏതായാലും *'ക്ഷമ ഈമാനിന്റെ പാതിയാകുന്നു'* *'ക്ഷമിക്കുന്നവരുടെ പാപങ്ങൾ പൊറുപ്പിക്കപ്പെടും'* എന്നീ മുത്തുനബി മൊഴിമുത്തുകൾ ഹൃത്തിലുറച്ച് നാം സദാ ക്ഷമാശീലരാവുക. ഇരുലോകവും വിജയിക്കും إن شاء الله *സ്നേഹ സുദിനം* *1️⃣9️⃣0️⃣* 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്8️⃣ (മുഹർറം 1️⃣) *വിശ്വാസികളുടെ പുതുവത്സരദിനം* ----------------------------------- വിടപറഞ്ഞ വർഷത്തിലെ വികല നിമിഷങ്ങളെ വീണ്ടു വിചാരണ നടത്തി വർത്തമാന, ഭാവി വേളകൾ വിജയ വിശുദ്ധിയുടെ വീഥിയിൽ വാഹനമേറാനുള്ള വീറും വാശിയും വീശിത്തുടങ്ങാനാവട്ടെ വിസ്മയമീ ദിനം. വദൂദായ നബിയുടെ വിശ്രുത ഹിജ്റയുടെ വസ്തുതാ സന്ദേശവും വിശ്വമാകെ പരക്കട്ടെ.... *വിശ്വാസി മാനസങ്ങൾക്ക് പുതുവത്സരാശംസകൾ*😊🌹💐🌹😊 *عام هجري سعيد* *كل عام وانتم بخير* *تقبل الله منا ومنكم صالح الاعمال*🤲🏻🤲🏻🤲🏻🤲🏻 *സ്നേഹ സുദിനം* 1️⃣9️⃣1️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്9️⃣ (മുഹർറം 2️⃣) *അമാനത്ത് കോയണ്ണി ഉസ്താദ് വഫാത്തുദിനം* ----------------------------------- സുപ്രസിദ്ധ പണ്ഡിതവരേണ്യർ *സ്വദഖതുല്ലാഹ് ഉസ്താദിൽ നിന്ന് ഇൽമ് രുചിച്ച്* നിരവധി നാടുകളിൽ മുദരിസായി ശോഭിച്ച മഹാൻ *സമസ്ത മുശാവറഃ അംഗമായും* സുന്നീ ടൈംസിന്റെയും സുന്നീ വോയ്സിന്റെയും എഡിറ്ററായും ജ്വലിച്ചു. *അവകളിലെ ഫിഖ്ഹ് പംക്തി കൈകാര്യം ചെയ്ത് തന്റെ കർമശാസ്ത്ര അവഗാഹവും തെളിയിച്ചു.* ബിദഇകളോടുള്ള സമീപനം എങ്ങനെയാവണമെന്ന് മഹാൻ ജീവിതത്തിൽ വരച്ചുകാണിച്ചു. *സ്വപുത്രീ ഭർത്താവ് വഹാബിയായപ്പോൾ വിവാഹമോചനം നേടി പ്രശസ്ത പണ്ഡിതനും മദ്റസാ പ്രസ്ഥാനത്തിന്റെ ശില്പികളിലൊരാളുമായ തരുവണ ഉസ്താദിനു കൈമാറിയത് ഒരു ഉദാഹരണം മാത്രം.* പട്ടിക്കാട് പാറമ്മൽ പള്ളിക്കു ചാരെ വിശ്രമിക്കുന്ന ജ്ഞാന തേജസ്സിന്റെ സുകൃത സന്നിധിയിലേക്ക് *അൽഫാതിഹാ*🤲🏻 *സ്നേഹ സുദിനം* 1️⃣9️⃣2️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣0️⃣ (മുഹർറം 3️⃣) *ഖുറാ തങ്ങളുടെ വഫാത്തിന്റെ മൂന്നാം ദിനം* ----------------------------------- *താജുൽ ഉലമയുടെ അതേ പാതയിൽ* കർണാടകയിലും കേരളത്തിലും *പ്രാർത്ഥന കൊണ്ടും കരളലിയിക്കുന്ന സാരോപദേശങ്ങൾ കൊണ്ടും* ആത്മീയവേദികളെ ധന്യമാക്കിയ സമസ്ത കേന്ദ്ര മുശാവറഃ അംഗവും സഅദിയ്യയടക്കം നിരവധി സ്ഥാപനങ്ങളുടെ സാരഥിയുമായ *ഖുർറതുസ്സാദാത്ത് സയ്യിദ് ഫള്ൽ കോയമ്മ തങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ മൂന്നാം ദിനമാണിന്ന്* 👆🏻ഈ പോസ്റ്റ് വായിക്കുന്ന എല്ലാവരും *1️⃣ ഫാതിഹയും* *3️⃣3️⃣ തഹ്'ലീലുകളും* അവരുടെ സാദര സന്നിധിയിലേക്ക് സമർപ്പിക്കുക. *അല്ലാഹു സയ്യിദോരെ ദറജകളുയർത്തട്ടെ.. ഖബ്ർ സ്വർഗീയ സുഖവാസ കേന്ദ്രമാക്കട്ടെ..ആമീൻ🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣9️⃣3️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣1️⃣ (മുഹർറം 4️⃣) *കുറ്റിപ്പുറം അബ്ദുല്ലാഹ് മുസ്'ലിയാർ വഫാത്തുദിനം* ----------------------------------- പണ്ഡിതകുടുംബത്തിലുദിച്ച്,*ബാഖിയാത്തിൽ നിന്ന് ഒന്നാം റാങ്കോടെ വിജയിച്ച്,* നിരവധി മഹല്ലുകളിൽ മുദരിസായി ശോഭിച്ച മഹാൻ *സർവർക്കും സ്വീകാര്യനായ ആലിമും* പുത്തൻവാദികൾക്കും കള്ള ത്വരീഖത്തുകൾക്കുമെതിരെ ശക്തമായി പ്രവർത്തിച്ച ആദർശധീരനുമായിരുന്നു. *നിഷ്പക്ഷരായിരുന്നുവെങ്കിലും 1997 ലെ മാസപ്പിറവി വിവാദത്തിലും ശേഷകാലം സംഭവിച്ച ത്വലാഖ് വിവാദത്തിലും സത്യത്തിനൊപ്പം ഉറച്ചുനിന്നു.* കുറ്റിപ്പുറം ഖാളി റഷീദ് ബാഖവിയും പ്രശസ്ത പ്രഭാഷകൻ വാസിഅ് ബാഖവിയും വിശ്രുത സന്തതികളാണ്. *അവരുടെ ഇരുപത്തിനാലാം ഓർമദിനമായ ഇന്ന് ആ ധന്യസന്നിധിയിലേക്കൊരു ഫാതിഹ ഓതാം🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣9️⃣4️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣2️⃣ (മുഹർറം 5️⃣) *പുതുവത്സരത്തിലെ പ്രഥമ വെള്ളി* ----------------------------------- വർഷത്തിലെ ഏറ്റവും വിശിഷ്ട ദിനങ്ങളിലൊന്നായ ഈ സുദിനത്തിൽ പതിവിൽ കൂടുതൽ സ്വലാത്തുകളും മറ്റു സത്കർമങ്ങളും വർധിപ്പിക്കാനും, വരും ദിവസങ്ങളെ കൂടുതൽ സുകൃത സമ്പന്നമാക്കുമെന്ന് പ്രതിജ്ഞയെടുക്കാനും നാം തയ്യാറാവുക. *അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ആമീൻ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣9️⃣5️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣3️⃣ (മുഹർറം 6️⃣) *ഓമച്ചപ്പുഴ മോല്യാരുപ്പാപ്പ വഫാത്തുദിനം* ----------------------------------- *പ്രശസ്ത പണ്ഡിതരുടെ പിറവി കൊണ്ടും ജ്ഞാന പ്രസരണം കൊണ്ടും മശ്ഹൂറായ ഓമച്ചപ്പുഴയുടെ* യശസ്സുയർത്തിയ ആലിമും സ്വൂഫിയുമായിരുന്നു ഹാഫിള് അബൂബക്കർ കുട്ടി മുസ്'ലിയാർ എന്ന മോല്യാരുപ്പാപ്പ. കീർത്തിയുറ്റ ശുയൂഖുകളായ പാങ്ങിലുസ്താദ് ഗുരുവര്യരും കരിങ്കപ്പാറ ഉസ്താദ് ശരീകും വെള്ളിയാമ്പുറം ഉസ്താദ് ശിഷ്യനുമാണ്. *അന്നും ഇന്നും കറാമത്തുകൾ കാട്ടി മദദേകുന്ന സ്നേഹനിധിയുടെ സുന്ദര സന്നിധിയിലേക്ക് അൽഫാതിഹാ..*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣9️⃣6️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣4️⃣ (മുഹർറം 7️⃣) *മമ്പുറം തങ്ങൾ വഫാത്തുദിനം&പരിയാരം മെഡി.കോളേജ് സാന്ത്വന കേന്ദ്രോദ്ഘാടനം* ----------------------------------- *മുത്തുനബി* പ്രത്യേകം പ്രാർഥിച്ചനുഗ്രഹിച്ച *യമനിലെ തരീമെന്ന തിരുഭൂമികയിൽ* ഭൂജാതരായി വ്യത്യസ്ത ഫുനൂനുകളിൽ അവഗാഹം നേടി തന്റെ പതിനേഴാം വയസ്സിൽ മലബാറിൽ വന്ന് *ഒരു നാടിന്റെ മുഴുവൻ ആത്മീയ നേതാവും മാനവ മൈത്രി ദാതാവും സ്വാതന്ത്ര്യ സമര യോദ്ധാവുമായി* ശോഭിച്ച സയ്യിദർ അന്നും ഇന്നും *മലബാറിന്റെ മദീനയായ മമ്പുറം* കേന്ദ്രമാക്കി മദദേകുന്നു *الى حضرته المنورة الفاتحة🤲🏻* ----------------------------------- *ഇന്ത്യക്കകത്തും പുറത്തും ഇലാഹീ പ്രീതിക്കു വേണ്ടി* സദാ സേവനനിരതരായ *ഗ്രാൻഡ് മുഫ്തിയുടെ സുസജ്ജ സുശീല* സംഘത്തിന്റെ *കണ്ണൂർ ജില്ലയിലെ ആസ്ഥാനം ഇന്ന് ഇഫ്തിതാഹ് ചെയ്യപ്പെടുന്നു.* സുൽത്വാനുൽ ഉലമയെക്കൂടാതെ *കർണാടക സ്പീക്കർ യു.ടി ഖാദർ സ്വാഹിബടക്കം* വിവിധ മത, സാംസ്കാരിക രാഷ്ട്രീയ സാരഥികൾ സംബന്ധിക്കുന്നു. *സഹൃദയർക്ക് സുസ്വാഗതം*🥰💐🥰 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣9️⃣7️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣5️⃣ (മുഹർറം 8️⃣) *ഇമാം ഖസ്ത്വല്ലാനി തങ്ങൾ സ്മൃതിദിനം* ----------------------------------- *സർവ ഫുനൂനുകളിലും അവഗാഹം നേടി* *ഹിജ്റഃ ഒമ്പതാം* നൂറ്റാണ്ടിനെ പ്രശോഭിതമാക്കിയ *പണ്ഡിത പ്രതിഭയായിരുന്ന ഇമാമിന്റെ ആണ്ടുദിനമാണിന്ന്.* സ്വഹീഹുൽ ബുഖാരിയുടെ വിശ്രുത വ്യാഖ്യാനമായ *ഇർശാദുസ്സാരിയും, സീറതുന്നബവിയ്യയിലെ വിശേഷ രചന അൽമവാഹിബുല്ലദുന്നിയ്യയും* അവരുടെ രചനാ പാടവത്തെ അടിവരയിടുന്നു. മുഴുവൻ ഗ്രന്ഥങ്ങളിലും പുത്തൻവാദികളുടെ പൊള്ളത്തരങ്ങളെ പോസ്റ്റുമോർട്ടം ചെയ്തതിനാൽ *ആദർശ പഠിതാക്കളുടെ അവലംബമാണ് പ്രസ്തുത കൃതികൾ.* ഹിജ്റഃ 9️⃣2️⃣3️⃣ലെ *മുഹർറം 8️⃣ വെള്ളിയാഴ്ച രാവിലാണ്* മഹാൻ മന്നാനിലേക്കു നീങ്ങിയത്. *رفع الله درجته وجمعنا الله في جواره*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣9️⃣8️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣6️⃣ (മുഹർറം 9️⃣) *താസൂആഅ്* ----------------------------------- *'ആശൂറാഇനൊപ്പം മുമ്പോ, പിമ്പോ കൂടി നോമ്പുനോറ്റ് ജൂതരോട് നിങ്ങളെതിരാവണേ..'* എന്ന സ്വാദിഖുൽ മസ്വ്'ദൂഖിന്റെ സത്യവചനം പരിഗണിച്ച് *വിശ്വാസികൾ ഇന്ന് വ്രതവീഥിയിലാണ്*😊 *ഈ പരിശുദ്ധ പകലും തുടർന്നു വരുന്ന പവിത്ര രാത്രിയും* എനിക്കും,കുടുംബത്തിനും,ഗുരുവര്യർക്കും ദുആ ചെയ്യണേ...🤲🏻🥰 *നിങ്ങൾക്കും ഉസ്റതിനും അസാതിദതിനും എന്റെ പ്രാർഥനയുണ്ടാവും ഇൻശാഅല്ലാഹ്* *تقبل الله دعائنا بحق هذا اليوم الميمون وبجاه نبيه المأمون*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 1️⃣9️⃣9️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣7️⃣ (മുഹർറം 1️⃣0️⃣) *ആശൂറാഅ്* ----------------------------------- *മുത്താറ്റൽ നബിക്ക് മഅ്സ്വൂമെന്ന മികച്ച സ്ഥാനം ലഭിച്ചതടക്കം* നിരവധി അമ്പിയാഇന് അതുല്യ അനുഗ്രഹങ്ങൾ കരസ്ഥമായ ദിവസമാണിന്ന്. *'കഴിഞ്ഞ ഒരു വർഷത്തെ പാപം പൊറുപ്പിക്കപ്പെടുമെന്ന്'* തിരുനബി പോരിശ പറഞ്ഞതിനാൽ വിശിഷ്ട വ്രതത്തിലുമാണ് നാം. *'മുഹർറം പത്തിന് ആരെങ്കിലും കുടുംബത്തിന് ഭക്ഷണ വിശാലത നൽകിയാൽ കൊല്ലം മുഴുവൻ വിശാലത നൽകപ്പെടുമെന്ന'* മറ്റൊരു മൊഴിമുത്ത് ആധാരമാക്കി *ഇന്നത്തെ ഇഫ്താർ പതിവിലേറെ സമൃദ്ധമാക്കാൻ മറക്കല്ലേ...😊* *اللهم اختم كلامنا بكلمة التوحيد ببركة هذا اليوم الورد*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣0️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣8️⃣ *ലോക ശ്രവണദിനം* ----------------------------------- *പടച്ചവന്റെ മഹത്തായ അനുഗ്രഹമാണ് കേൾവിശക്തി.* അത് കൊണ്ട് നല്ല കാര്യത്തിലേക്ക് ശ്രദ്ധ കൊടുക്കൽ അല്ലാഹുവിന്റെ ഇഷ്ടത്തിനും നിഷിദ്ധ വിഷയത്തിലേക്ക് ചെവികൊടുക്കൽ അനിഷ്ടത്തിനും കാരണമാവും. ഇൽമിയ്യായ വജസ്സുകൾ, ഖുർആനിക ശബ്ദം തുടങ്ങിയവ ശ്രവിക്കൽ പുണ്യശ്രാവ്യ പട്ടികയിലും ഗീബത്ത്, ഹറാമായ വാദ്യോപകരണ മ്യൂസിക് പോലോത്തവ കേൾക്കൽ അപരാധ ശ്രാവ്യ പട്ടികയിലും തിരുനബി ഉൾപ്പെടുത്തിയതിനാൽ *നാം നല്ലത് മാത്രം ശ്രവിക്കുക, നന്മയുടെ സ്വർഗം നേടുക* *وفقنا الله بحق حبيب الله*🤲🏻

Post a Comment

0 Comments