സ്നേഹസുദിനം(സുകൃത സന്ദേശം) അവസാന ഭാഗം

*സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣1️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣8️⃣ (റബീഉൽ ആഖിർ 2️⃣4️⃣) *കാന്തപുരം എ.പി മുഹമ്മദ് മുസ്'ലിയാർ വഫാത്തുദിനം* ''''''''''''''''''''''''''''''''''''' മുഖച്ഛായയിലും,പ്രസംഗ ശൈലിയിലും,നടത്തത്തിലും, കുടുംബപേരിൻ്റെ ചുരുക്കെഴുത്തിലും പേരിനോടൊപ്പമുള്ള സ്ഥലനാമത്തിലും. *എ.പി ഉസ്താദിന്റെ* തനിപകർപ്പായതിനാൽ *ചെറിയ എ.പി ഉസ്താദ് എന്ന അപരനാമത്തിൽ* അതിപ്രശസ്തരും സമസ്ത സെക്രട്ടറിയും, മർകസ് മുദർരിസും, സംവാദകനും കൂടിയായിരുന്ന *കാന്തപുരം എ.പി മുഹമ്മദ് മുസ്'ലിയാരുടെ* വഫാത്തുദിനമാണിന്ന് *الى حضرته المسعدة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣2️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣9️⃣ (റബീഉൽ ആഖിർ 2️⃣5️⃣) *ഇമാമുൽ ഹറമൈനി തങ്ങൾ വഫാത്തുദിനം&International Internet Day* ''''''''''''''''''''''''''''''''''''' ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതപ്രതിഭയും, *ഇമാം ഗസ്സാലി തങ്ങളടക്കമുള്ള പ്രമുഖരുടെ വന്ദ്യ ഗുരുവും,ഇരു ഹറമുകളിലും ദർസ് നടത്തിയതിനാൽ ഇമാമുൽ ഹറമൈനി* എന്ന അപരനാമത്തിൽ മശ്ഹൂറായവരുമായ *അബുൽ മആലി അബ്ദുൽ മലിക്* എന്നവരുടെ ആണ്ടുദിനമാണിന്ന് *الى حضرته الحماية الفاتحة*🤲🏻 ''''''''''''''''''''''''''''''''''''''''''' ഒക്ടോബർ 29 ലോക ഇൻ്റർനെറ്റ് ദിനമായി ആചരിച്ചുവരുന്നു.*2005 ഒക്ടോബർ 29-നാണ് ആദ്യമായി ഈ ദിനം ആചരിച്ചത്.* ദൈനംദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ പ്രാധാന്യം വളരെ വലുതാണ്. *നന്മകളും തിന്മകളും സുലഭമായി ലഭ്യമാവുന്ന ഇതിന്റെ വൈവിധ്യ പ്ലാറ്റ്ഫോമുകളെ നല്ലതിനു മാത്രം ഉപയോഗിച്ച് ഉടയവന്റെ പ്രീതി സമ്പാദിക്കാൻ* നാം സജ്ജരാവുക.👍🏻✅ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣3️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ3️⃣0️⃣ (റബീഉൽ ആഖിർ 2️⃣6️⃣) *ഇ.കെ അബ്ദുല്ലാഹ് മുസ്'ലിയാർ വഫാത്തുദിനം&ലോക മിതവ്യയ ദിനം* ''''''''''''''''''''''''''''''''''''' പ്രശസ്തമായ ഇ.കെ കുടുംബത്തിലെ ഇളയവരും പണ്ഡിതനും കവിയും കൂടിയായിരുന്ന ഇ.കെ അബ്ദുല്ലാഹ് മുസ്'ലിയാരുടെ ആണ്ടുദിനമാണിന്ന് *الى حضرته المفيدة الفاتحة*🤲🏻 ''''''''''''''''''''''''''''''''' മിതവ്യയം എന്ന ആശയത്തിന് പ്രാധാന്യം വർധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്.*1999-ൽ ആറു ബില്യൺ ആയിരുന്ന ജനസംഖ്യ നിലവിൽ 9 ബില്യൺ ആയി വർധിച്ചു.* എന്നാൽ *പ്രകൃതി വിഭവങ്ങളിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുമില്ല. അതിനാൽ വിഭവങ്ങൾ തികയാതെ വരുന്നു.* ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള *ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പറയുന്നത് ഓരോ വർഷവും 1.3 ബില്യൺ ടൺ ഭക്ഷണം* പാഴാക്കിക്കളയുന്നുവെന്നാണ്. *''നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'',* എന്ന ഖുർആനിക വചനവും, *''അംഗസ്നാനം ചെയ്യുന്നത് ഒഴുകുന്ന പുഴയിൽ നിന്നാണെങ്കിലും അമിതമാക്കരുതേ..''* എന്ന *മുത്തുനബി മൊഴിമുത്തും ഹൃത്തിലുറച്ച് സർവരും മിതവ്യയ ജീവിതം നയിച്ചാൽ തീർച്ചയായും ലോകത്തെ പട്ടിണിയെ ഇല്ലായ്മ ചെയ്യാനാവും* (ഇൻശാഅല്ലാഹ് ) *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣4️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ3️⃣1️⃣ (റബീഉൽ ആഖിർ 2️⃣7️⃣) *കിടങ്ങയം ഉസ്താദ് ആണ്ടുദിനം* ''''''''''''''''''''''''''''''''''''' *ബഹുഭാഷാ പണ്ഡിതരും, സ്വാതന്ത്ര്യസമര സേനാനിയും,* അറബി മലയാളത്തിലെ *പ്രഥമ കേരള ചരിത്ര* ഗ്രന്ഥത്തിന്റെ *(മലബാറിന്റെ പരിണാമം;ഒരു അനാവരണം)* കർത്താവും, *തഴവ ഉസ്താദ്, അമാനത്ത് കോയണ്ണി ഉസ്താദ് തുടങ്ങിയ* *അതിവിശ്രുത ശിഷ്യരുടെ ഇഷ്ടഗുരുവുമായിരുന്ന അല്ലാമഃ കിടങ്ങയം ഇബ്റാഹീം മുസ്'ലിയാരുടെ* വഫാത്തുദിനമാണിന്ന് *الى حضرته الجزالة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣5️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣ (റബീഉൽ ആഖിർ 2️⃣8️⃣) *جمعة مباركة*💝 *നൂറുൽ ഉലമാ വഫാത്തുദിനം&കേരളപ്പിറവി ദിനം* ''''''''''''''''''''''''''''''''''''' *മദ്റസാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും സമസ്ത പ്രസിഡന്റും* ഉത്തരകേരളത്തിലെ ഉത്തമ ജ്ഞാന കേന്ദ്രം *ജാമിഅഃ സഅദിയ്യയുടെ* ശില്പിയുമായ പണ്ഡിതപ്രതിഭ *എം.എ അബ്ദുൽ ഖാദിർ ഉസ്താദിന്റെ* ആണ്ടുദിനമാണിന്ന് *الى حضرته المعظمة الفاتحة*🤲🏻 '''''''''''''''''''''''''''''''''''''' *മാനവ സൗഹൃദത്തിന്റെ* *മാതൃകാ പുരിയായ* കേരം തിങ്ങും കമനീയ നാടിന്, സാക്ഷര സുന്ദര മേടിന് *ഒരായിരം ജന്മദിന സന്തോഷങ്ങൾ* ❤‍🩹🌹🌼❤‍🩹🌹🌼 ഈ ഭൂമികയുടെ ഒത്തൊരുമക്കൈത്തിരി ഒരുകാലത്തും കെടാതിരിക്കട്ടെ.... *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣6️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣ (റബീഉൽ ആഖിർ 2️⃣9️⃣) *നെല്ലിക്കുത്തുസ്താദ്&പടനിലം ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''''''''''' *സമസ്ത മുശാവറഃ അംഗങ്ങളായും* *മർകസിലെ സീനിയർ മുദർരിസുമാരായും* ശോഭിച്ചിരുന്ന *2️⃣ പണ്ഡിതവരേണ്യരുടെ* ആണ്ടുദിനമാണിന്ന്. 1️⃣ *ആദർശ വൈരികളുടെ പേടിസ്വപ്നമായിരുന്ന ശൈഖുൽ ഹദീസ്* നെല്ലിക്കുത്തുസ്താദ് 2️⃣ *വിനയത്തിന്റെ പ്രതീകമായിരുന്ന* അല്ലാമഃ പടനിലം ഹുസൈൻ ഉസ്താദ് *الى حضرتهما القسامة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣7️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 3️⃣ *ലോക സാൻവിച്ച് ദിനം* ''''''''''''''''''''''''''''''''''''' ലോകത്തിലെ ഏതു രാജ്യത്തു ചെന്നാലും *നമുക്ക് ‘മിസ്’ ആവാത്തൊരു* പലഹാരമുണ്ട് അതാണ് സാൻവിച്ച്. *ആഗോള പലഹാരം എന്ന പെരുമ* സ്വന്തമാക്കിയ സാൻവിച്ചിന് ഇന്ന് *262 വയസ്സ് തികയുന്നു.* സാൻവിച്ചിന്റെ പിറവിക്ക് ‘ഭക്ഷണലോകം’ കടപ്പെട്ടിരിക്കുന്നത് ഇംഗ്ലണ്ടിലെ *സാൻവിച്ച് എന്ന പ്രദേശത്തെ നാലാമത്തെ പ്രഭുവായ ജോൺ മൊൻടാഗിനോടാണ്* (1729–1792) ഇറച്ചിയായിരുന്നു ആദ്യം റൊട്ടിക്കിടയിൽ സ്‌ഥാനം നേടിയതെങ്കിൽ പിന്നീട് അത് പലതിനും വഴിമാറി. *വ്യത്യസ്ത മാംസങ്ങൾ കൂടാതെ ചീസും പച്ചക്കറികളുമൊക്കെ ‘ഇടയ്‌ക്കു’ കയറി രുചിഭേദം വരുത്തി.* കാലം മാറി, രുചി മാറി. പക്ഷേ സാൻവിച്ച് സാൻവിച്ചായി തന്നെ നിലനിൽക്കുന്നു *ഈ വിഭവ മുഹിബ്ബുകൾക്കഖിലം ഒരായിരം Sandwich ദിനാശംസകൾ*😊😋🍔🥪 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣8️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 4️⃣ (ജുമാദൽ ഊലാ 1️⃣) *ഫള്ലുബ്നു യഅ്ഖൂബ് തങ്ങൾ വഫാത്തുദിനം&ഗംഗാ ദിനം* ''''''''''''''''''''''''''''' ഹിജ്റഃ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതമുത്തും, *ഇമാം ബുഖാരി തങ്ങൾക്ക് ഹദീസുകൾ കൈമാറിയ ഉസ്താദുമാരിലൊരാളുമായ* മഹാനുഭാവന്റെ ധന്യ സന്നിധിയിലേക്ക് *അൽഫാതിഹാ...*🤲🏻 '''''''''''''''''''''''''''''' *2008 നവംബർ 4 നാണ് ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത്.* ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ഇത്. *വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി* എന്നിങ്ങനെയും ഈ ആറ് അറിയപ്പെടാറുണ്ട്. *ബംഗ്ലാദേശിലെത്തുമ്പോൾ പത്മ* എന്ന പേരായി മാറുന്നു. ദൈർഘ്യത്തിൽ *ഏഷ്യയിൽ 1️⃣5️⃣ഉം , ലോകത്തിൽ 3️⃣9️⃣ഉം* സ്ഥാനത്താണ് ഈ പുഴയുള്ളത്. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣9️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 5️⃣ (ജുമാദൽ ഊലാ 2️⃣) *വാളക്കുളം ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''' *സമസ്ത സ്ഥാപക നേതാക്കളിൽ* പ്രമുഖരും, *നീണ്ട 2️⃣ പതിറ്റാണ്ടു കാലം പ്രസിഡന്റ് പദവിയിൽ* തിളങ്ങിയിരുന്ന *ബഹുഭാഷാ പണ്ഡിത താരകവുമായിരുന്ന വാളക്കുളം അബ്ദുൽബാരീ ഉസ്താദിന്റെ* ആണ്ടുദിനമാണിന്ന് *الى حضرته الميمنة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣0️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 6️⃣ (ജുമാദൽ ഊലാ 3️⃣) *ഇമാം ദമീരി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *എട്ടാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ശാഫിഈ പണ്ഡിതരും, പത്തു വാള്യങ്ങളുള്ള അന്നജ്മുൽ വഹ്ഹാജ്,ഹയാത്തുൽ ഹയവാൻ എന്നീ അതിമികച്ച ഗ്രന്ഥങ്ങളുടെ മുസ്വന്നിഫുമായ ഇമാം കമാലുദ്ദീൻ അദ്ദമീരി ഇമാമിന്റെ* *ആണ്ടുദിനമാണിന്ന്* *الى حضرته المنارة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣1️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 7️⃣ (ജുമാദൽ ഊലാ 4️⃣) *രാമന്തളി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *വൈവിധ്യ ഫുനൂനുകളിൽ അവഗാഹമുണ്ടായിരുന്ന പണ്ഡിത സയ്യിദും, സ്വൂഫിയും* *പ്രശസ്തമായ ഏഴിമല നാവിക അക്കാദമിക്കടുത്ത്* വടക്കുമ്പാട് പള്ളിക്കു ചാരെ *ലങ്കിവിളങ്ങുന്ന മദദിൻ ജ്യോതിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ* ആണ്ടുദിനമാണിന്ന് *الى حضرته الموسوعة الفاتحة*🤲🏻*സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣2️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 8️⃣ (ജുമാദൽ ഊലാ 5️⃣) *അബുസ്സുഊദ് ഇമാം,അവേലത്തു തങ്ങൾ വഫാത്തുദിനം&ലോക റേഡിയോളജി ദിനം* ''''''''''''''''''''''''''''' *പ്രതിസന്ധി ഘട്ടങ്ങളിൽ സുൽത്വാനുൽ ഉലമയെയും, മർകസിനെയും ചേർത്തുനിർത്തിയ പണ്ഡിതസയ്യിദ്* *അബ്ദുൽഖാദിർ അഹ്ദൽ തങ്ങളുടെ* സ്മൃതിദിനമാണിന്ന്. *മര്‍കസില്‍ അരങ്ങേറുന്ന അഹ്ദലിയ്യ മജ്‌ലിസ് തങ്ങളോടുള്ള ആദരസൂചകമായിട്ടാണ് നടത്തിവരുന്നത്* കൂടാതെ വിശ്രുത ഗ്രന്ഥമായ *തഫ്സീറു അബിസ്സുഊദിന്റെ(إرشاد العقل السليم إلى مزايا الكتاب الكريم) മുഅല്ലിഫും,* *പത്താം നൂറ്റാണ്ടിലെ ഇതിഹാസ പണ്ഡിതരുമായിരുന്നأبو السعود العمادي محمد بن محمد بن مصطفى* എന്നവരുടെ വഫാത്തുദിനവും ഇന്നുതന്നെ *الى حضرتهما المنفعة الفاتحة*🤲🏻 '''''''''''''''''''''''''''''''''''''''''''''''''' *നവംബർ 8 ന് എക്സ്-റേ കണ്ടുപിടിച്ചതിൻ്റെ വാർഷികവും* *ആരോഗ്യ സംരക്ഷണത്തിൽ റേഡിയോളജിയുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതുമായ* ഒരു വാർഷിക പരിപാടിയാണ് ഈ ദിനാചരണം. *മെഡിക്കൽ ഇമേജിംഗിനായി ഉപയോഗിക്കുന്ന ഒരു തരം വൈദ്യുതകാന്തിക തരംഗമോ വികിരണമോ ആണ് എക്സ്-റേ.* ശരീരത്തിനുള്ളിലെ ഘടനകളുടെ, *പ്രത്യേകിച്ച് എല്ലുകളുടെ വിവിധ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് വേഗമേറിയതും വേദനയില്ലാത്തതുമായ പ്രക്രിയയാണ്.* എല്ലുകൾ, പല്ലുകൾ, ശ്വാസകോശം, ഹൃദയം, ഉദരം *തുടങ്ങിയ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെയും അവയവങ്ങളുടെയും വ്യത്യസ്ത അസാധാരണത്വങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതിനാൽ* ഒരു വ്യക്തിയുടെ ജീവിതത്തിൽ എക്‌സ്-റേ പരിശോധന പ്രധാന പങ്ക് വഹിക്കുന്നു*സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣3️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 9️⃣ (ജുമാദൽ ഊലാ 6️⃣) *ലോക ഉർദുഭാഷാ ദിനം* ''''''''''''''''''''''''''''' *വിശ്വ മഹാ കവിയായിരുന്ന ഡോ.അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനമാണ്* ലോക ഉർദു ദിനമായി ആചരിക്കുന്നത്.ഇന്ത്യയിൽ ജനിച്ചു വളർന്ന് വികാസം പ്രാപിച്ച ഭാഷയാണിത്.*ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയും, അമ്പതു കോടിയിലേറെ മനുഷ്യരുടെ സംസാരഭാഷയുമാണ് ഉർദു.* അന്താരാഷ്ട്ര ഭാഷകളിൽ *17-ാം സ്ഥാനത്തുള്ള* പ്രസ്തുത സബാൻ *പാക്കിസ്ഥാന്റെ ദേശീയ ഭാഷയും ഇന്ത്യയിലെ ചില സ്റ്റേറ്റുകളിലെ ഒന്നാം ഭാഷയും, മറ്റു ചിലതിലെ രണ്ടാം* ഭാഷയുമാണ്. *سب کو زبانِ اردو دن مبارک ہو*🌹😊 *👇🏻ഉർദുവുമായി ബന്ധപ്പെട്ട ജന്നതുൽമിന്നയുടെ ഗ്രൂപ്പുകൾ* 1️⃣നഅ്ത് ശരീഫ് ഗ്രൂപ്പ് https://chat.whatsapp.com/6lbo1nYaGoOGFdOtdf0lbo 2️⃣ഉർദു പഠനസഹായി ഗ്രൂപ്പ് https://chat.whatsapp.com/EEBNmAimIeK26zcCcrSGXX *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣4️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣0️⃣ (ജുമാദൽ ഊലാ 7️⃣) *ലോക രോഗ പ്രതിരോധദിനം* ''''''''''''''''''''''''''''' *രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും ഉചിതം രോഗം വരാതെ സൂക്ഷിക്കുന്നതാണ്.* രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ *ആരോഗ്യം* കാത്തുസൂക്ഷിക്കണം. *ഇസ്'ലാമും വൈദ്യശാസ്ത്രവും അവബോധം നൽകുന്നവ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ രോഗങ്ങളെ തടയാനാവും.* *വയറ്റിൽ 1/3 ഭക്ഷണം, 1/3 വെള്ളം, 1/3 Free എന്ന രീതിയിൽ ക്രമീകരിക്കുക,* *പഴങ്ങളും പച്ചക്കറികളും കഴിക്കുക* *കൃത്യമായ ഉറക്കം*, *ചിട്ടയായ വ്യായാമം* *വിറ്റാമിൻ സി ധാരാളം* അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.(ഉദാ : നെല്ലിക്ക, ഓറഞ്ച്, നാരങ്ങ Etc...) *മത്സ്യം, പയറു വർഗങ്ങൾ തുടങ്ങിയവ കഴിക്കുക. ഭക്ഷണ പാത്രങ്ങൾ മൂടിവെക്കുക.* *ദന്തശുദ്ധീകരണമടക്കം വൈവിധ്യ വ്യക്തി ശുചിത്വങ്ങൾ പാലിക്കുക* തുടങ്ങിയവ രോഗ പ്രതിരോധ ശേഷിക്ക് ശക്തി പകരുന്നതിൽ ചിലതാണ്. *اللهم احفظنا ووالدينا واساتذتنا ومن أوصانا بالدعاء من الأمراض المختلفة بحق نبيك ذي الإلفة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣5️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣1️⃣ (ജുമാദൽ ഊലാ 8️⃣) *ദേശീയ വിദ്യാഭ്യാസദിനം* ''''''''''''''''''''''''''''' *അധ്യാപനവും അധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം.അല്ലാഹുവിന്റെ വിശിഷ്ട വരദാനമാണത്.* *ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.* *സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. സൃഷ്ടികളിൽ* *ഏറ്റവും വലിയ ജ്ഞാനിയായ*. *തിരുനബിയെയും ഈ ദിനം സ്മരിക്കാതെ വയ്യ* *വിദ്യനുകരുന്നവർക്കു വേണ്ടി സർവ സൃഷ്ടികളും പൊറുക്കലിനെ തേടുമെന്ന മുത്തുനബി മൊഴിമുത്ത് ഹൃത്തിലുറച്ച് നാം സദാ വിദ്യനുകരുക. വിജയം നേടുക* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣6️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣2️⃣ (ജുമാദൽ ഊലാ 9️⃣) *ഇമാം ഇസ്സുദ്ദീനു ബ്നു അബ്ദിസ്സലാം رحمه الله വഫാത്തുദിനം&ദേശീയ പക്ഷി നിരീക്ഷണദിനം* ''''''''''''''''''''''''''''' ഹിജ്റഃ *ഏഴാം നൂറ്റാണ്ടിനെ ധന്യമാക്കിയ ശാഫിഈ പണ്ഡിതപ്രഭുവും, അൽഗായഃ ഫിഖ്തിസ്വാരിന്നിഹായഃ* പോലുള്ള *അതിമികച്ച ഗ്രന്ഥങ്ങളുടെ കർത്താവുമായ സുൽത്വാനുൽ ഉലമാ* ഇസ്സുദ്ദീൻ അബ്ദുൽ അസീസ് ഇബ്നു അബ്ദിസ്സലാം തങ്ങളുടെ ആണ്ടുദിനമാണിന്ന് *الى حضرته السعادة الفاتحة🤲🏻* ''''''''''''''''''''''''''''''''''''' *പക്ഷിമനുഷ്യൻ* എന്നറിയപ്പെടുന്ന *ലോക പ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ആണ്* നാം ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആഘോഷിക്കുന്നത്. *അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായ* *പ്രകൃതിയിലെ ജൈവ വ്യവസ്ഥയെപ്പറ്റി മനസ്സിലാക്കാനും* *വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണസന്ദേശം നൽകാനും പക്ഷിനിരീക്ഷണം പ്രയോജനപ്പെടുന്നു.* അതോടൊപ്പം, വിജ്ഞാനപ്രദമായ ഒരു ഹോബി കൂടിയാണ് ഇത്. *''നിങ്ങൾ പറവകളിലേക്കു നോക്കുന്നില്ലേ...കാരുണ്യവാനല്ലാതെ മറ്റാരുമല്ല അതിനെ പിടിച്ചു വെക്കുന്നത്''* എന്ന *ഖുർആനികാധ്യാപനം* *എന്നെന്നും ഖൽബിലുണ്ടാവട്ടെ...**സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣7️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣3️⃣ (ജുമാദൽ ഊലാ 9️⃣) *ഇമാം ബൈഹഖി തങ്ങൾ സ്മൃതിദിനം&ലോക ദയാദിനം* ''''''''''''''''''''''''''''' *1998 മുതൽ എല്ലാ വർഷവും നവംബർ 13 ലോക ദയാദിനമായി* ആചരിക്കുന്നു. *പകയും സ്വാര്‍ഥതയും മുമ്പത്തേക്കാള്‍ അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാന്‍ ദയകൂടിയേ തീരൂ...* *''അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ.” ,* *''ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ പിന്നെ എന്തും വികൃതവും''* എന്നീ *തിരുനബി വചനങ്ങൾ ഖൽബിലൂട്ടി സർവ സൃഷ്ടികളോടും ദയാപരമായി പെരുമാറുക.* എങ്കിൽ *ഏറ്റവും വലിയ ദയാലുവായ റബ്ബ് സ്വർഗം തരും തീർച്ച.* '''''''''''''''''''''''''''''''''''''''''''' *ഹിജ്റഃ അഞ്ചാം* നൂറ്റാണ്ടിൽ ജീവിച്ചിരുന്ന *പ്രശസ്ത പണ്ഡിതനും,സുനനുൽ ബൈഹഖിയടക്കം നിരവധി വിശ്രുത ഗ്രന്ഥങ്ങളുടെ മുസ്വന്നിഫുമായ* അബൂബക്കർ അഹ്മദ് ബൈഹഖി തങ്ങളുടെ വഫാത്തുദിനമാണിന്ന് *إلى حضرته الشهيرة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣8️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣4️⃣ (ജുമാദൽ ഊലാ 1️⃣1️⃣) *പയ്യനാട് തങ്ങൾ ആണ്ടുദിനം&ശിശുദിനം* ''''''''''''''''''''''''''''' *അഹ്'ലുബൈത്തിലെ മുത്തും, പണ്ഡിത സ്നേഹിയും, ദലാഇലുൽ ഖൈറാത്തിന്റെ പ്രചാരകനും, വാക് ഫലം കൊണ്ട് ആയിരങ്ങൾക്കാശ്വാസവുമായിരുന്ന സ്വൂഫീ സയ്യിദ്* മുഹമ്മദ് ഹുസൈൻ ഇമ്പിച്ചിക്കോയ തങ്ങൾ എന്ന *പയ്യനാട് തങ്ങളുപ്പാപ്പയുടെ* വഫാത്തുദിനമാണിന്ന് *الى حضرته المبتهجة الفاتحة🤲🏻* '''''''''''''''''''''''''''''''''''' ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് *ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ്* ശിശുദിനമായി ആചരിക്കുന്നത്. *ഏറ്റവും മികച്ച ശിശുസ്നേഹിയും, സംരക്ഷകനുമായ മുത്തുനബിയെയും* ഈ ദിനം ഓർക്കാതെ വയ്യ. *''കുരുന്നുകളോടു കരുണ കാണിക്കാത്തവൻ നമ്മിൽപെട്ടവനല്ല(എന്റെ ചര്യയിൽ ചലിക്കുന്നവനല്ല)''* എന്ന *പുന്നാര നബിയുടെ വചനത്തേക്കാൾ വലിയ ഈ ദിന സന്ദേശം മറ്റേതുണ്ട്*❓❗ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣1️⃣9️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣5️⃣ (ജുമാദൽ ഊലാ 1️⃣2️⃣) *ശൈഖ് രിഫാഈ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *സാന്ത്വനനിധി സയ്യിദുൽവുജൂദിനെ* അപ്പടി അനുധാവനം ചെയ്ത് *സൃഷ്ടിക്കൾക്കഖിലം ആശ്വാസമേകിയിരുന്ന മശ്ഹൂറായ അഖ്ത്വാബുൽ അർബഅയിലെ* രണ്ടാമൻ *സുൽത്വാനുൽ ആരിഫീന വൽ ആശിഖീൻ* അസ്സയ്യിദ് അബുൽ അബ്ബാസ് അഹ്മദുൽ കബീരിർറിഫാഈ തങ്ങളുടെ ആണ്ടുദിനമാണിന്ന്. *പട്ടിയെ ദിവസങ്ങളോളം ശുശ്രൂഷിച്ച് ആരോഗ്യവതിയാക്കിയതും, പൂച്ചയുടെ ഉറക്കിന് ഭംഗം വരുത്താതിരിക്കാൻ തന്റെ കുപ്പായക്കൈ മുറിച്ചതും* ആ ധന്യസേവനത്തിന്റെയും, കാരുണ്യത്തിന്റെയും ചില ഉദാഹരണങ്ങൾ മാത്രം. *അതിരറ്റ പ്രവാചക പ്രേമത്താൽ തിരുനബിയുടെ കമനീയ കരം ചുംബിക്കാനായതും* മഹാനുഭാവന്റെ അതുല്യ ബഹുമതികളിലൊന്നാണ്. *الى حضرته الممتعة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣0️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣6️⃣ (ജുമാദൽ ഊലാ 1️⃣3️⃣) *ഇമാം നസഫി, അല്ലാമഃ റംലി,Hazrath ദാദാ ഹയാത്ത് رحمهم الله വഫാത്തുദിനം&Fast Food Day* ''''''''''''''''''''''''''''' *പള്ളി ദർസ് സിലബസിലെ പ്രമുഖ ഗ്രന്ഥം അഖാഇദതുന്നസഫിയ്യയുടെ മുഅല്ലിഫായ* ഇമാം *അബൂഹഫ്സ്വ് നജ്മുദ്ദീൻ ഉമറുന്നസഫി*,ശാഫിഈ മദ്ഹബിലെ *ഏറ്റവും പ്രബല ഗ്രന്ഥങ്ങളിലൊന്നായ നിഹായതുൽ മുഹ്താജിന്റെ* മുസ്വന്നിഫ് *ഇമാം ശംസുദ്ദീൻ മുഹമ്മദുർറംലി*,കർണാടകയിലെ പ്രശസ്ത സിയാറത്ത് കേന്ദ്രമായ *ദാദാഹയാത്തിൽ മദദേകി ലങ്കുന്ന മീർ ഖലന്ദർ വലിയ്യുല്ലാഹി* എന്നിവരുടെ ആണ്ടുദിനമാണിന്ന് *الى حضرتهم المزية الفاتحة*🤲🏻 ''''''''''''''''''''''''''''''''' *ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചു വരികയാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ അവ തയ്യാറാക്കാനോ കഴിയാതെ വരുന്നവരാണ്* പലപ്പോഴും ഇതിലേക്ക് തിരിയുന്നത്. *വല്ലപ്പോഴും കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ സ്ഥിരമാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധരുടെ* അഭിപ്രായം. *ഫൈബറിന്റെ അളവ് കുറവും കാർബോഹൈട്രേറ്റിന്റെ അളവ് കൂടുതലുമായതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരാനും അതുവഴി പ്രമേഹം വരാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്.* ഉപ്പിന്റെ അളവ് കൂടുതലുള്ളതിനാൽ *രക്തസമ്മർദം വർധിക്കാനും* Fast Foods കാരണമാവും. *ശരീരത്തിനാവശ്യമായ വിറ്റാമിൻസ് ലഭിക്കുകയില്ലെന്നും ആരോഗ്യ രംഗത്തെ പ്രമുഖർ* ആണയിടുന്നു. *ഇക്കാരണങ്ങളാല്‍ ഫാസ്റ്റ് ഫുഡ്സ് മാക്സിമം ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഇലകളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ നാമെല്ലാവരും പരിശ്രമിക്കുക.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣1️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣7️⃣ (ജുമാദൽ ഊലാ 1️⃣4️⃣) *പെരുമുഖം ഉസ്താദ് വഫാത്തുദിനം&കോതോട് ഉസ്താദ് ആണ്ടനുസ്മരണ സമാപന ദിനം* ''''''''''''''''''''''''''''' *പ്രഗത്ഭ മുദർരിസും, വാഇളും സ്വൂഫിയുമായിരുന്ന* പെരുമുഖം സൈനുദ്ദീൻ മുസ്'ലിയാരുടെ ആണ്ടുദിനമാണിന്ന് ''''''''''''''''''''''''''''''''' കൂടാതെ *പുത്തൻപള്ളിക്കടുത്ത കോതോട് ദേശത്ത്* ലങ്കിവിളങ്ങുന്ന *സ്വൂഫീ പണ്ഡിത മുത്ത് ബാപ്പുട്ടി ഉസ്താദിന്റെ 95-ാം ആണ്ടനുസ്മരണ സമാപന സംഗമവും* ഇന്നു തന്നെയാണ്. *الى حضرتهما المعينة الفاتحة*🤲🏻 *ആത്മീയ വേദികളിലെ അതുല്യ ജ്യോതി നൂറുസ്സാദാത്ത് ബായാർ തങ്ങളടക്കം* നിരവധി പ്രമുഖ സയ്യിദുമാരും, ഉലമാഉം,ഉമറാഉം പങ്കെടുക്കും. *സർവർക്കും സുസ്വാഗതം* 🌹🌻🌼💐🌷🪻🌸🪷 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣2️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣8️⃣ (ജുമാദൽ ഊലാ 1️⃣5️⃣) *مصعب بن زبير&شهربانو رحمهما الله വഫാത്തുദിനം* ''''''''''''''''''''''''''''' *അശറതുൽ മുബശ്ശിരീനിൽപെട്ട സ്വഹാബീ പ്രമുഖർ സുബൈറു ബ്നു അവ്വാം തങ്ങളുടെ പ്രിയപുത്രൻ* മുസ്വ്അബ് തങ്ങളുടെയും, *മുത്തുനബിയുടെ പ്രിയപൗത്രൻ ശഹീദ് ഹുസൈൻ തങ്ങളുടെ സ്നേഹ സഖി ശഹ്ർബാനു ബീവിയുടെയും* വഫാത്തുദിനമാണിന്ന് *الى حضرتهما المسلمة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣3️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 1️⃣9️⃣ (ജുമാദൽ ഊലാ 1️⃣6️⃣) *ലോക പുരുഷദിനം* ''''''''''''''''''''''''''''' *മറ്റെല്ലാവര്‍ക്കും വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോള്‍ പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക എന്ന സന്ദേശമാണ്* ഈ ദിനം ഓര്‍മപ്പെടുത്തുന്നത്. *ഏറ്റവും ഉത്കൃഷ്ട സൃഷ്ടിയും, പ്രഥമ സൃഷ്ടിയും പുരുഷനാണെന്നതിൽ ആണുങ്ങൾക്ക് അഭിമാനിക്കാം.* *യുക്തിയിലും, ശക്തിയിലും, ധീരതയിലും സ്ത്രീ വർഗത്തേക്കാൾ അത്യുത്തമരാണെന്നതിലും സന്തോഷിക്കാം.* കണ്ടുപിടിത്തങ്ങൾക്കു പിന്നിലേറെയും *പുരുഷന്മാരുടെ ബുദ്ധിയാണ് പ്രവർത്തിച്ചതെന്നത് ആണിന്റെ മേന്മക്ക്* ഒരു ഉദാഹരണം മാത്രം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣4️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣0️⃣ (ജുമാദൽ ഊലാ 1️⃣7️⃣) *അബ്ദുല്ലാഹി ബ്നു സുബൈർ തങ്ങൾ വഫാത്തുദിനം&വാഗൺ ട്രാജഡി സ്മൃതിദിനം* ''''''''''''''''''''''''''''' *തിരുനബിയുടെ ഇഷ്ട അനുരചനും, മറ്റു പ്രശസ്ത അനുചരന്മാരായ സുബൈറുബ്നു അവ്വാം, അസ്മാഅ്* *ബീവി(D/O അബൂബക്കർ* *സ്വിദ്ധീഖ്رضي الله عنهم)* *ദമ്പതികളുടെ* പ്രിയപുത്രനുമായ, *ഹജ്ജാജു ബ്നു യൂസുഫിനോട് പൊരുതി വീരമൃത്യുവരിച്ച ശഹീദ് അബ്ദുല്ലാഹി ബ്നു സുബൈർ തങ്ങളുടെ* ആണ്ടുദിനമാണിന്ന്. *الى حضرته الفيضانة الفاتحة*🤲🏻 '''''''''''''''''''''''''''''''''' *മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടായ വാഗൺ ട്രാജഡി എന്ന "കൂട്ടക്കൊലക്ക്". ഇന്ന് 103 വയസ്സ്.* *തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്കുവാഗണിൽ കുത്തിനിറച്ചുകൊണ്ടുപോയ 64 തടവുകാരാണ് അന്ന് ശ്വാസം മുട്ടി മരിച്ചത്.* വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ തിരൂർ, വാഗൺ ട്രാജഡി മെമ്മോറിയൽ ബസ് വെയ്റ്റിംഗ് ഷെഡ് വെള്ളുവമ്പ്രം, പൂക്കോട്ടൂർ വാഗൺ ട്രാജഡി സ്‌മാരക മന്ദിരം(ലൈബ്രറി& സാംസ്കാരിക കേന്ദ്രം) കുരുവമ്പലം വാഗൺ ട്രാജഡി സ്‌മാരക ബ്ലോക്ക്. വളപുരം ജി.എം.യു.പി സ്കൂൾ പുലാമന്തോൾ എന്നിവ *വാഗൺ ട്രാജഡി സ്മാരകങ്ങളായി നിലകൊള്ളുന്നു* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣5️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣1️⃣ (ജുമാദൽ ഊലാ 1️⃣8️⃣) *ഇമാം അസ്നവി തങ്ങൾ ആണ്ടുദിനം& ലോക മത്സ്യബന്ധന ദിനം* ''''''''''''''''''''''''''''' *ഇമാം തഖിയ്യുദ്ദീനിസ്സുബ്കി,ശൈഖ് ജമാലുദ്ദീന്‍ അല്‍ വജീസി,ശൈഖ് അലാഉദ്ദീന്‍ അലിയ്യുല്‍ ഖൂനവി* പോലുള്ള *ഉത്തമ ഉലമാഇൽ* നിന്ന് വിദ്യ നുകർന്ന് *സർവ വിജ്ഞാന വിഷയങ്ങളിലും* അവഗാഹം നേടി, *ശൈഖ് ജമാലുദ്ദീന്‍ അംയൂത്വി, ശൈഖ് ബുര്‍ഹാനുദ്ദീന്‍ അബ്‌നാസി* തുടങ്ങി നിരവധി പ്രഗത്ഭ ശിഷ്യരെ വാർത്തെടുത്ത്, *അൽമുഹിമ്മാത്ത്, അത്തംഹീദ്* പോലുള്ള കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച *എട്ടാം നൂറ്റാണ്ടിലെ ശാഫിഈ പണ്ഡിതപ്പകിട്ട്* അൽഇമാം ജമാലുദ്ദീൻ അബൂമുഹമ്മദ് *അൽ ഇസ്നവീ തങ്ങളുടെ* വഫാത്തുദിനമാണിന്ന് *الى حضرته المهدية الفاتحة*🤲🏻 ''''''''''''''''''''''''''' *നമ്മുടെ കേരളം പരമ്പരാഗതമായി ഒരു സമുദ്ര മത്സ്യോദ്പാദന ഉപഭോഗ* സംസ്ഥാനമാണ്. *നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ മത്സ്യമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ട്.* *മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുക, മത്സ്യബന്ധനത്തിന്റെയും ജല സ്രോതസ്സുകളുടേയും നിലവാരം ഉയര്‍ത്തുക, പൊതുജനങ്ങളില്‍ ഈ മേഖലയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക* എന്നിവയാണ് *ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.*✅👍🏻 *''സമുദ്ര മത്സ്യ വേട്ട നിങ്ങൾക്ക് ഞാൻ അനുവദിച്ചു തന്നിരിക്കുന്നു'' എന്ന ഖുർആൻ സൂക്തം ഖൽബിലൂട്ടി കുടുംബം പോറ്റാൻ പാടുപെടുന്ന, നല്ലവരിൽ നല്ലവരായ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും Very Big salute*✋🏻👋🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣6️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣2️⃣ (ജുമാദൽ ഊലാ 1️⃣9️⃣) *ഇമാം സുയൂത്വീ തങ്ങൾ ആണ്ടുദിനം&ലെബനാൻ സ്വാതന്ത്ര്യദിനം* ''''''''''''''''''''''''''''' *തഫ്സീറുൽ ജലാലൈനി, അൽഹാവീ ലിൽഫതാവാ, അൽ ഇത്ഖാൻ* അടക്കം *വൈവിധ്യ വിദ്യാ ശാഖകളിൽ അറുനൂറിലേറെ മികച്ച ഗ്രന്ഥങ്ങൾ സമൂഹത്തിനു സമ്മാനിച്ച പത്താം നൂറ്റാണ്ടിലെ മുജദ്ദിദ്* *ഹാഫിള് ഇമാം സുയൂത്വീ തങ്ങളുടെ* വഫാത്തുദിനമാണിന്ന് ''''''''''''''''''''''''''''''''''' *1943 വരെയുള്ള ഫ്രഞ്ച് നിയന്ത്രണം അവസാനിച്ച് ലെബനാൻ സ്വതന്ത്രമായത് ഈയൊരു ദിനത്തിലായിരുന്നു.* *ഇസ്രായീലീ നരാധമരുടെ തീയുണ്ടകളേറ്റ് ആയിരങ്ങൾ പിടഞ്ഞു മരിക്കുന്ന വർത്തമാനകാല സ്ഥിതിയിൽ അവരെങ്ങനെ സ്വാതന്ത്ര്യദിനമാഘോഷിക്കാനാണ്...?!* *اللهم أيد أصحاب لبنان* *اهلك أعداءهم يا حنان* *بحق نبيك الأمان🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣7️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣3️⃣ (ജുമാദൽ ഊലാ 2️⃣0️⃣) *ദേശീയ കശുവണ്ടിദിനം* ''''''''''''''''''''''''''''' കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒരു വൃക്ഷമാണ്‌ *കശുമാവ്* (ശാസ്ത്രീയനാമം: Anacardium occidentale). *പോർച്ചുഗീസ് ഭാഷയിലെ കാശുവിൽ നിന്നാണ്‌ കശുമാവ് എന്ന വാക്ക്* ഉണ്ടായത്. *പോർച്ചുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു* പറുങ്ങാവ്, പറങ്കിമൂച്ചി, കപ്പൽ മാവ് എന്നീ പേരുകളിലും ദേശ വ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷത്തിന്റെ *വിത്തും, ഫലവും അതീവ രുചികരവും ആരോഗ്യകരവുമാണ്.അതുകൊണ്ടു തന്നെ പായസം മുതല്‍ ഉപ്പുമാവില്‍ വരെ നാമത് ഉപയോഗിക്കുന്നു.* *കശുവണ്ടി പെറുക്കി വിറ്റ് മിഠായികൾ വാങ്ങി നുണഞ്ഞിരുന്ന ബാല്യകാലം* ഇന്ന് ഓർമകളിൽ മിന്നിത്തെളിയുന്നു😊👍🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣8️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣4️⃣ (ജുമാദൽ ഊലാ 2️⃣1️⃣) *സഅദിയ്യ സമ്മേളന സമാപനദിനം* ''''''''''''''''''''''''''''' *ഉത്തര കേരളത്തിലെ ഉത്തമ വിദ്യാകേന്ദ്രം ഉമ്മുൽ മആഹിദ് (സ്ഥാപനങ്ങളുടെ മാതാവ്)* ജാമിഅഃ സഅദിയ്യയുടെ *5️⃣5️⃣-ാം വാർഷിക, സനദുദാന സമ്മേളന സമാപന സംഗമം* ഇന്ന് അരങ്ങേറും. *സയ്യിദ് അലി ബാഫഖീഹ് തങ്ങൾ,ബദ്റുസ്സാദാത്ത്,കുമ്പോൽ തങ്ങൾ,സുൽത്വാനുൽ ഉലമാ, റഈസുൽ ഉലമാ,മൗലാനാ പേരോടുസ്താദ് തുടങ്ങി പ്രമുഖ സയ്യിദുമാരും, ഉലമാഉം* പങ്കെടുക്കും *സർവർക്കും മർഹബാ..*🌹🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣2️⃣9️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣5️⃣ (ജുമാദൽ ഊലാ 2️⃣2️⃣) *സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമാർജനദിനം* ''''''''''''''''''''''''''''' *ലോകമഖിലമുള്ള സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുടെ വസ്തുതയെപ്പറ്റി അവബോധമുണ്ടാക്കതിനു വേണ്ടി* *ഐക്യരാഷ്ട്ര സഭയാൽ* *പ്രഖ്യാപിതമായതാണ്* ഈ ദിനാചരണം. *ഫലസ്ത്വീനിലും,ലബനാനിലും,സിറിയയിലും നിരപരാധികളായ സ്ത്രീകളെ ജൂതകിങ്കരർ കൂട്ടക്കുരുതി നടത്തുന്ന ഇന്നിന്റെ സാഹചര്യത്തിൽ ഇത് പ്രസക്തമാണ്.* പിറന്നത് *പെൺകുഞ്ഞെന്നാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാട്ടാളരുടെ കരാളഹസ്തങ്ങളിൽ നിന്ന് സ്ത്രീ സമൂഹത്തിനു സ്വാതന്ത്ര്യാമൃതേകിയ തിരുനബിയെ (ﷺ)* ഈ ദിനം സ്മരിക്കാതെ വയ്യ. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣0️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣6️⃣ (ജുമാദൽ ഊലാ 2️⃣3️⃣) *ദേശീയ ക്ഷീരദിനം* ''''''''''''''''''''''''''''' എല്ലാ വർഷവും നവംബർ 26 *ദേശീയ ക്ഷീരദിനമായി* ആചരിച്ച് വരുന്നു. *'ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ്' എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യൻ്റെ* ജന്മവാർഷികത്തിൻ്റെ സ്മരണക്കായാണ് ഇത് ആഘോഷിച്ചു വരുന്നത്. രാജ്യത്ത ക്ഷീരമേഖലയുടെ നേട്ടവും പ്രാധാന്യവും എടുത്തു കാട്ടുന്നതാണ് ഈ പ്രത്യേക ദിനം. *പാലിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഇന്ത്യയിലെ പാൽ വ്യവസായം കൂടുതൽ വളർച്ചയിലെത്തിക്കുന്നതിനും* ഈ ദിനം ആ​ഘോഷിക്കുന്നു. *മുത്തുനബിയുടെ ഇഷ്ട പാനീയമായ* ഇതിനെ ഹുബ്ബ് വെക്കുന്നവർക്കഖിലം *ഒരായിരം ക്ഷീരദിനാശംസകൾ* 🥛🍼😋🥛🍼😋 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣1️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣7️⃣ (ജുമാദൽ ഊലാ 2️⃣4️⃣) *കുഞ്ഞി മാഹീൻ മുസ്'ലിയാർ വഫാത്തുദിനം* ''''''''''''''''''''''''''''' *ഖുത്വ്'ബുൽ ആലം CM വലിയ്യുല്ലാഹിയുടെ പ്രിയപിതാവും, പണ്ഡിത സ്വൂഫിയുമായിരുന്ന CM കുഞ്ഞിമാഹീൻ കോയ ഉസ്താദിന്റെ ആണ്ടുദിനമാണിന്ന്.* *ഇരുവരും തൊട്ടടുത്തു കിടന്ന് മദദേകി ലങ്കിവിളങ്ങുന്നു* *الى حضرتهما الخيرية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣2️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣8️⃣ (ജുമാദൽ ഊലാ 2️⃣5️⃣) *ശൈഖ് ഹമദാനി തങ്ങൾ&വാളക്കുളം ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''' *അബൂബക്കർ സ്വിദ്ധീഖ് തങ്ങളുടെ പവിത്ര പരമ്പരയിൽ* പിറന്ന്, *പത്താം നൂറ്റാണ്ടിലെ ഖുത്വ്'ബായി* ജ്വലിച്ചിരുന്ന പ്രശസ്ത സ്വൂഫീ മുത്ത് *പുറത്തീൽ അബ്ദുൽഖാദിർ സാനി തങ്ങളുടെ പേരക്കുട്ടിയും, നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന ചാലിയം ചെറിയ പള്ളിക്കടുത്തുള്ള മഖാമിൽ മിന്നിത്തിളങ്ങുന്ന പണ്ഡിതപ്രഭു ശൈഖ് നൂറുദ്ദീൻ ഹമദാനി തങ്ങളുടെ* ആണ്ടുദിനമാണിന്ന്. ''''''''''''''''''''''''''''''''''' കൂടാതെ *സമസ്ത മുശാവറഃ അംഗവും, മർകസ് മുദർരിസുമായി ലങ്കി ഫഖീഹുൽ ഉമ്മ എന്ന അപരനാമത്തിൽ* മശ്ഹൂറായിരുന്ന *വാളക്കുളം ബീരാൻ കുട്ടി മുസ്'ലിയാരുടെ* ആണ്ടുദിനവും ഇന്നുതന്നെ *الى حضرتهما النعيمة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣3️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 2️⃣9️⃣ (ജുമാദൽ ഊലാ 2️⃣6️⃣) *സയ്യിദ് ഫള്ൽ ജിഫ്'രി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *ജീവിതത്തിലെ സിംഹഭാഗവും സുൽത്വാനുൽ ഉലക്കും, സുന്നീ മർകസിനും കൈത്താങ്ങായി* പ്രവർത്തിച്ചിരുന്ന *പണ്ഡിതസയ്യിദ് ഫള്ൽ ജിഫ്'രി തങ്ങൾ കുറ്റിച്ചിറയുടെ* ആണ്ടുദിനമാണിന്ന് *الى حضرته الزيانة الفاتحة*🤲🏻*സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣4️⃣ 🪀🌹🪀🌹 ഇന്ന് നവംബർ 3️⃣0️⃣ (ജുമാദൽ ഊലാ 2️⃣7️⃣) *ആദർശ സമ്മേളനം* @ *പുളിക്കൽ ഏജ്യൂ ഗാർഡൻ* ''''''''''''''''''''''''''''' *ലക്ഷക്കണക്കിനു* *ഹദീസുകൾ ഹിഫ്ളുള്ള* *വിശ്വ പ്രസിദ്ധ പണ്ഡിതരുടെ പ്രഖ്യാപനങ്ങളെ* പുറംകാലു കൊണ്ടു ചവിട്ടി മാറ്റി ചവറ്റു കൊട്ടയിലേക്കു തളളി *സ്വയം മുജ്തഹിദുകളായി നല്ലപിളള* *ചമഞ്ഞ് പാവന ദീനിന്റെ പരിശുദ്ധി കെടുത്തുന്ന മുജാഹിലുകൾക്ക്* *വ്യക്തവും, കൃത്യവും ശക്തവുമായ മുന്നറിയിപ്പുമായി* അരങ്ങേറുന്ന ആദർശ സംഗമം ഇന്ന്. *അഹ്'ലുസ്സുന്നയുടെ പടവാളുകളായ പേരോടുസ്താദും, ശാഫി സഖാഫിയും* പങ്കെടുക്കും. *തുടർന്നു നടക്കുന്ന ഖത്മുൽ ഖുർആൻ ദുആ മജ്'ലിസിന് ആത്മീയ വേദികളിലെ വെള്ളിനക്ഷത്രം സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ കാർമികത്വം* വഹിക്കും 🌹 *സർവർക്കും സുസ്വാഗതം*🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣5️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣ (ജുമാദൽ ഊലാ 2️⃣8️⃣) *പാണക്കാട് ഹുസൈൻ തങ്ങൾ വഫാത്തുദിനം&മാനവ സഞ്ചാരം സമാപനം* ''''''''''''''''''''''''''''' *സമസ്ത മുശാവറഃ അംഗമായും, സുൽത്വാനുൽ ഉലമക്ക് താങ്ങായും തിളങ്ങിയിരുന്ന Panakkad Family Member സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളുടെ* ആണ്ടുദിനമാണിന്ന് *الى حضرته المنجية الفاتحة 🤲🏻* '''''''''''''''''''''''''' *മ* നുഷ്യത്വം *മ* രവിച്ച *മാ* നസങ്ങളിൽ *മ* മതയുടെ *മ* ഹിത സുധയേകി *മ* ഹാനായ ഗ്രാൻഡ് *മു* ഫ്തിയുടെ *മ* കൻ നയിക്കുന്ന *മാ* നവ സഞ്ചാരം ഇന്ന് *മ* ഹാ സംഗമത്തോടെ സമാപിക്കും👍🏻 *മ* ത, രാഷ്ട്രീയ *മി* ക സാംസ്കാരിക *മേ* ഖലകളിലെ *മ* ഹോന്നതർ *മു* ൻനിരയിലണിനിരക്കും *🥀🌹മർഹബാ🌹🥀* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣6️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣ (ജുമാദൽ ഊലാ 2️⃣9️⃣) *ഈദ് അൽ ഇത്തിഹാദ്(UAE ദേശീയ ദിനം)* ''''''''''''''''''''''''''''' പ്രതീക്ഷകൾ തകർന്നു പവനചക്രത്തിലമർന്ന പ്രവാസികൾക്ക് പുതുജീവിതത്തിന്റെ പാവന പാനമേകിയ പരിശുദ്ധ ഭൂമിക... അതാണെന്റെ പ്രിയ ഇമാറാത്👍🏻🥰 *നേരുന്നു ഒരായിരം* *നാഷണൽ ഡേ വിഷസ്..💕* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣7️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 3️⃣ (ജുമാദൽ ഊലാ 3️⃣0️⃣) *ലോക വികലാംഗ ദിനം* ''''''''''''''''''''''''''''' *1992 ലാണ് ഈ ദിനാഘോഷം* പ്രഖ്യാപിക്കപ്പെട്ടത്. *ദേശീയ,അന്തർദേശീയ തലങ്ങളിൽ അവർക്കുള്ള അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കലാണ്* ഈ ദിനാചരണ ലക്ഷ്യം. *സാമൂഹ്യ ജീവിതത്തിൽ അവരുടെ സജീവ പങ്കാളിത്തം സൃഷ്ടിക്കണമെന്നും, അവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപൃതരാവണമെന്നും UN* സ്ഥാപിതദിനത്തിൽ ആഹ്വാനം ചെയ്തു. *ഭിന്നശേഷിയെ വകഞ്ഞുമാറ്റി മിതമായി നിരക്കിൽ ഇ.സേവനം സേവുന്ന ജന്നതുൽമിന്ന അഡ്മിൻ മുസ്സമ്മിലിനെ നമുക്ക് ചേർത്തുപിടിക്കാം* Number📱👇🏻 +91 98473 85637 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣8️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 4️⃣ (ജുമാദൽ ആഖിറഃ 1️⃣) *ഇമാം അഹ്മദുർറംലി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' വിശ്വ പ്രസിദ്ധ പണ്ഡിതമുത്തുകളായ *ഇമാം സുയൂത്വി, ശൈഖ് സകരിയ്യൽ അൻസ്വാരീ തുടങ്ങി നിരവധി ഗുരുവര്യരുടെ* സ്നേഹ ശിഷ്യനും, *ശൈഖ് ശർബീനീ, മുഹമ്മദുർറംലീ* തങ്ങളടക്കമുള്ള പ്രശസ്ത ഉലമാഇന്റെ *ഇഷ്ട ഉസ്താദുമായി തിളങ്ങി വിളങ്ങിയിരുന്ന പത്താം നൂറ്റാണ്ടിലെ ശുഹ്റുറ്റ ശാഫിഈ* ശൈഖും, *ഫത്ഹുർറഹ്മാൻ&ഫതാവർറംലീ പോലുള്ള കനപ്പെട്ട* കിതാബുകളുടെ കർത്താവുമായ *അല്ലാമഃ ശംസുദ്ദീൻ അഹ്മദുർറംലീ തങ്ങളുടെ* ആണ്ടുദിനമാണിന്ന് *الى حضرته النجوة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣3️⃣9️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 5️⃣ (ജുമാദൽ ആഖിറ 2️⃣) *ലോക മണ്ണുദിനം* ''''''''''''''''''''''''''''' *ആരോഗ്യകരമായ മണ്ണിൻ്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണുവിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന് വേണ്ടി വാദിക്കുന്നതിനുമായി* എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണുദിനമായി ആചരിക്കുന്നു. *പ്രസ്തുത പദാർഥം കൊണ്ടാണ് പ്രഥമ മനുഷ്യനെ സൃഷ്ടിച്ചതെന്നാണ് പടച്ചവന്റെ പരാമർശം.* *അത്ഭുതകരമെന്നു പറയട്ടെ മണ്ണുകളിലെ വൈവിധ്യ നിറങ്ങളെപ്പോലെത്തന്നെയാണ് മനുഷ്യരിലെ വ്യത്യസ്ത നിറങ്ങളും.👍🏻✅* *(سبحان اللّه)* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣0️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 6️⃣ (ജുമാദൽ ആഖിറ 3️⃣) *ബാബരി ദിനം* ''''''''''''''''''''''''''''' *ഡിസംബർ 6️⃣* --------------------------- *സംഘിസം മതേതര ഭാരതത്തിന്റെ ചങ്കു തകർത്ത ദിനം* *ഇനിയൊരു ബാബരി ആവർത്തിക്കാതിരിക്കാൻ പ്രാർഥിക്കുക, പ്രവർത്തിക്കുക* *Save ഗ്യാൻവാപി മസ്ജിദ്& അജ്മീർ ദർഗ* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣1️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 7️⃣ (ജുമാദൽ ആഖിറ 4️⃣) *ദേശീയ പഞ്ഞിമിഠായി ദിനം* ''''''''''''''''''''''''''''' *പഞ്ചസാര ചൂടാക്കി ദ്രവീകരിച്ച് ചെറിയ ദ്വാരങ്ങളിലൂടെ സെൻട്രിഫ്യൂഗൽ കറക്കിയാണ്* ഇത് നിർമിക്കുന്നത്. *ആകർഷകമാക്കാനായി വിവിധതരം കളറുകളും* ചേർക്കുന്നു. *കാന്റി ഫ്ലോസ്, ഫെയറി ഫ്ലോസ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മധുരിത Tasty വിഭവത്തെ ഇഷ്ടപ്പെടുന്നവർക്കഖിലം ഒരായിരം National Cottoncandy Day Wishes*😋😋🥰 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣2️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 8️⃣ (ജുമാദൽ ആഖിറ 5️⃣) *അബൂത്വാലിബിൽ മക്കിرحمه الله വഫാത്തുദിനം* ''''''''''''''''''''''''''''' ഹിജ്റഃ *നാലാം നൂറ്റാണ്ടിന്റെ അഭിമാനമായി* ലങ്കിയിരുന്ന *പണ്ഡിത സ്വൂഫീ പൗർണമിയും, ഖൂതുൽ ഖുലൂബെന്ന വിശ്രുത അധ്യാത്മിക കിതാബിന്റെ കർത്താവുമായ* ഇമാം *അബൂത്വാലിബിൽ മക്കി തങ്ങളുടെ* ആണ്ടുദിനമാണിന്ന് *الى حضرته المجبرة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣3️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 9️⃣ (ജുമാദൽ ആഖിറ 6️⃣) *OK ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''' *മഹിതമായ മഖ്ദൂം പരമ്പരയിൽ പിറന്ന്, സ്വദഖതുല്ലാഹ് ഉസ്താദ്, കാപ്പാടുസ്താദ്, EK ഉസ്താദ്* തുടങ്ങിയ *പ്രഗത്ഭ ഗുരുവര്യരിൽ നിന്ന് രണ്ടര പതിറ്റാണ്ടോളം അറിവ്* നുകർന്ന് *സുൽത്വാനുൽ ഉലമ, റഈസുൽ ഉലമ, താജുൽ മുഹഖ്ഖിഖീൻ പോലുള്ള നിരവധി മഹോന്നതരെ* വാർത്തെടുത്ത *വൈവിധ്യ വിജ്ഞാന ശാഖകളിൽ മാഹിറായിരുന്ന ഉസ്താദുൽ അസാതീദ്, ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദോരുടെ* ആണ്ടുദിനമാണിന്ന് *الى حضرته المصلحة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣4️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣0️⃣ (ജുമാദൽ ആഖിറ 7️⃣) *ലോക മനുഷ്യാവകാശ ദിനം* ''''''''''''''''''''''''''''' *1948 ഡിസംബർ 10-ന് പാരീസിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയാണ്* ഈ ദിനാചരണം പ്രഖ്യാപിച്ചത്. *അതിനും 14 നൂറ്റാണ്ടുകൾ മുമ്പ് ലക്ഷക്കണക്കിനാളുകൾക്കു മുമ്പാകെ ഹജ്ജതുൽ വിദാഇൽ അറഫ മൈതാനിയിൽ വെച്ച് തിരുനബി നിർവഹിച്ച ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനത്തെ* ഇന്ന് അനുസ്മരിക്കാതെ വയ്യ. *ലോകത്തിന്റെ പലദിക്കുകളിലും മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ ഈ ദിനം അവർക്കു വേണ്ടി കൂടുതൽ പ്രാർഥിക്കാം, പ്രവർത്തിക്കാം* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣5️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣1️⃣ (ജുമാദൽ ആഖിറ 8️⃣) *ലോക പർവതദിനം&കല്ലൂരുസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''' *രസകരമായ അവതരണത്തിലൂടെ ഖണ്ഡന മേഖലയിൽ ശോഭിച്ചിരുന്ന* *അഹ്'ലുസ്സുന്നയുടെ പടവാൾ കല്ലൂരുസ്താദ്* എന്നറിയപ്പെടുന്ന കല്ലൂർ മുഹ്'യിദ്ദീൻ കുട്ടി മുസ്'ലിയാരുടെ ആണ്ടുദിനമാണിന്ന് *പരതക്കാട് മഖാമിലെ മഹാനുഭാവന്റെ പ്രശോഭിത ഹള്റത്തിലേക്ക്* *الفاتحة*🤲🏻 ''''''''''''''''''''''''''''''''''''''''''''''''''''''' *ഭൂമിയുടെ ആരോഗ്യത്തിന് പർവതത്തിന്റെ ആരോഗ്യം അനിവാര്യമാണ്. മനുഷ്യനന്മയ്ക്ക് പർവതങ്ങളെ വിവേകപൂർവം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ്* ഈ ദിനമാചരിക്കുന്നത്. *2003 ലാണ് പ്രസ്തുത ദിനം യുഎൻ* പ്രഖ്യാപിച്ചത്. ഭൂമിയിലെ കര പ്രദേശത്തിന്റെ 27% പർവതങ്ങളാണ്. *ലോകത്തെ 50% ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകൾ പർവതങ്ങളിലാണ്.* *പ്രാണവായു നൽകുന്ന കാടുകളെ പോറ്റുന്നു, കാലാവസ്ഥാ നിയന്ത്രണത്തിൽ നിർണായക പങ്കുവഹിക്കുന്നു, ജൈവവൈവിധ്യം സംരക്ഷിക്കുന്നു, വികസനത്തിനും വ്യവസായങ്ങൾക്കും അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നു, വിനോദ സഞ്ചാര, സുഖവാസ കേന്ദ്രങ്ങൾ* *നിലനിർത്തുന്നു, കൃഷി നിലനിർത്തുന്നു, ശുദ്ധഊർജത്തിന് ജലവൈദ്യുത പദ്ധതികളും കാറ്റാടിപ്പാടങ്ങളും നിർമിക്കാൻ സ്ഥലമൊരുക്കുന്നു, ഔഷധങ്ങൾ നൽകുന്നു തുടങ്ങി നിരവധി പ്രാധാന്യങ്ങളുള്ള ഇത് ജിയോളജി എന്ന ശാസ്ത്രത്തിൻ്റെ വലിയ ഒരു അധ്യായമാണ്.* ഭൂമിശാസ്ത്രത്തിൽ പർവതങ്ങളെ കുറിച്ച് മാത്രം പഠിക്കുന്ന ശാഖ ഓറോഗ്രാഫി എന്ന പേരിലാണ് അറിയപ്പെടുന്നത്. *നിങ്ങൾ ചിന്തിക്കുന്നില്ലേ..?!* *എങ്ങനെയാണത് നാട്ടപ്പെട്ടതെന്ന്..?!*, *നാം പര്‍വ്വതങ്ങളെ ആണികളാക്കുകയും ചെയ്തില്ലേ?!* എന്നിങ്ങനെ അനേകം *പ്രസക്ത വചനങ്ങളുൾക്കൊള്ളുന്ന ഖുർആനാണ് പ്രഥമ ജിയോളജി ഗ്രന്ഥം.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣6️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣2️⃣ (ജുമാദൽ ആഖിറ 9️⃣) *ലോക നിഷ്പക്ഷതാ ദിനം&ആദം ഹസ്റത്ത് ആണ്ടുദിനം* ''''''''''''''''''''''''''''' *ആറു പതിറ്റാണ്ടോളം കാലം ഉമ്മുൽ മദാരിസ് ബാഖിയാത്തുസ്സ്വാലിഹാത്ത്* വെല്ലൂരിലെ *പ്രധാന ഗുരുവായി തിളങ്ങി പതിനായിരക്കണക്കിന് നിപുണരായ ശിഷ്യരെ വാർത്തെടുത്തെ തെന്നിന്ത്യൻ മുഫ്തി* എന്ന അപരനാമത്തിൽ മശ്ഹൂറായിരുന്ന *ശൈഖ് ആദം ഹസ്റത്തോരുടെ വഫാത്തുദിനമാണിന്ന്* *الى حضرته العلوية الفاتحة🤲🏻* '''''''''''''''''''''''''''''''''''''''''' *പ്രശ്നങ്ങളിൽ കക്ഷി ചേരാതെ ഇരുപക്ഷത്തെയും അടുപ്പിക്കാൻ ശ്രമിക്കുന്നതാണ്* ശരിയായ നിഷ്പക്ഷത👍🏻✅. *സർവ മത സത്യ വാദവും, പുത്തൻവാദ പാർട്ടികളെ ന്യായീകരിക്കലും നിഷ്പക്ഷതയാണെന്നത് ഭീമാബദ്ധമാണ്.* *''സ്വീകാര്യ യോഗ്യമായ മതം ഇസ്'ലാം മാത്രമാകുന്നു''* എന്ന *ഖുർആൻ* വചനവും *''എന്റെ സമുദായം 73 വിഭാഗമാവും, ഒരു സംഘം മാത്രമാണ് വിജയികൾ..''* *''നിങ്ങളും പൂർവികരും കേൾക്കാത്ത നൂതനവാദങ്ങളുമായ അന്ത്യനാളോടടുക്കുമ്പോൾ ചില ദജ്ജാലുകൾ രംഗത്തുവരും അവരെ നിങ്ങൾ സൂക്ഷിക്കുക''* എന്നീ *മുത്തുനബി മൊഴിമുത്തുകളും അതിനു പ്രമാണമാണ്.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣7️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣3️⃣ (ജുമാദൽ ആഖിറഃ 1️⃣0️⃣) *🌹جمعة مباركة🌹* *നാഗൂർ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *ഹിജ്റഃ പത്താം നൂറ്റാണ്ടിലെ ഔലിയാഇലെ താരകമായി തിളങ്ങിയിരുന്ന സ്വൂഫീ സയ്യിദ്* *മുത്തും, അന്നും ഇന്നും കറാമത്തുകൾ കൊണ്ട് പ്രസിദ്ധരും,* *തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തവും, ജനനിബിഡവുമായ നാഗൂർ ശരീഫിൽ മദദേകി ലങ്കുന്നവരുമായ ശാഹുൽ ഹമീദ് തങ്ങളുടെ* വഫാത്തുദിനമാണിന്ന് *إلى حضرته الرزانة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣8️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣4️⃣ (ജുമാദൽ ആഖിറഃ 1️⃣1️⃣) *അബ്ദുൽ ബാരി അക്കാഡമി* *1️⃣1️⃣-ാം വാർഷികം&ന്യൂബ്ലോക്ക് കെട്ടിടോദ്ഘാടനം* ''''''''''''''''''''''''''''' *കേരളത്തിലെ പരമോന്നത പണ്ഡിതസഭയുടെ അമരത്ത് ദീർഘകാലം ദിശ നിർണയിച്ചിരുന്ന വാളക്കുളം അബ്ദുൽബാരി ഉസ്താദിന്റെ* നാമധേയത്തിൽ *കോട്ടക്കൽ പുതുപ്പറമ്പ് പ്രവർത്തിക്കുന്ന സമുന്നത വിദ്യാകേന്ദ്രമായ അബ്ദുൽ ബാരി അക്കാഡമി 11-ാം വാർഷികവും, ന്യൂ ബ്ലോക്ക് കെട്ടിടോദ്ഘാടനവും* ഇന്നും നാളെയുമായി അരങ്ങേറും. *അമീനുശ്ശരീഅ ബാഫഖി തങ്ങൾ, ബദ്റുസ്സാദാത്ത്, നൂറുസ്സാദാത്ത്, സയ്യിദ് ത്വാഹാ സഖാഫി,പാണക്കാട് മുഈനലി തങ്ങൾ,തുറാബ് തങ്ങൾ ഖാദിസിയ്യഃ, അക്കാഡമി സാരഥി സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, ഹസൻ കുഞ്ഞിക്കോയ തങ്ങൾ മദനി* തുടങ്ങി നിരവധി സാദാത്തീങ്ങളും *സുൽത്വാനുൽ ഉലമ, റഈസുൽ ഉലമ, താജുൽ മുഹഖ്ഖിഖീൻ, മുഹ്'യിസ്സുന്ന, കൻസുൽ ഫുഖഹാഅ് കൊമ്പം ഉസ്താദ്, വണ്ടൂരുസ്താദ്* പോലുള്ള പ്രഗത്ഭ പണ്ഡിതരും *അലി ബാഖവി ഉസ്താദ് ആറ്റുപുറം, ദേവർശോല ഉസ്താദ്,കൂറ്റമ്പാറ ഉസ്താദ്, വടശ്ശേരി ഉസ്താദ്* ഉസ്താദ് തുടങ്ങിയ അനേകം *അതുല്യ പ്രഭാഷകരും* സംബന്ധിക്കും *ബുർദഃ വേദികളിലെ ബദലില്ലാ ജാജ്വല താരകം സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ* ബുർദഃ മജ്ലിസിന് നേതൃത്വം നൽകും *مرحبا بكم جميعا*🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣4️⃣9️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣5️⃣ (ജുമാദൽ ആഖിറഃ 1️⃣2️⃣) *പാറന്നൂരുസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''' *പ്രതിസന്ധി ഘട്ടങ്ങളിൽ തൂലിക കൊണ്ടും, ജിഹ്വ കൊണ്ടും സുൽത്വാനുൽ ഉലമക്കും മർകസിനും കവചമായി നിന്നിരുന്ന SMA യുടെ സ്ഥാപക പ്രസിഡന്റ്* പാറന്നൂർ മുഹ്'യിദ്ദീൻ കുട്ടി മുസ്'ലിയാരെന്ന *പണ്ഡിത പൗർണമിയുടെ* ആണ്ടുദിനമാണിന്ന് *الى حضرته الفوزية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣0️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣6️⃣ (ജുമാദൽ ആഖിറഃ 1️⃣3️⃣) *ഫള്ഫരി (കുട്ടി ഉസ്താദ്) വഫാത്തുദിനം* ''''''''''''''''''''''''''''' *പ്രശസ്ത മുഫ്തിയായിരുന്ന* *ശൈഖ് ആദം ഹസ്റത്തടക്കം* നിരവധി ഗുരുവര്യരിൽ നിന്ന് ഇൽമ് നുകർന്ന് *ബാഖിയാത്തിലെ പ്രൻസിപ്പാളായി തിളങ്ങി അനേകം പണ്ഡിത നുജൂമുകളെ വാർത്തെടുത്ത വിശ്രുത പണ്ഡിതനും,* കൂട്ടിലങ്ങാടിക്കടുത്ത് പടിഞ്ഞാറ്റുംമുറി അന്ത്യവിശ്രമം കൊള്ളുന്നവരുമായ *മൗലാനാ അബ്ദുർറഹ്മാൻ ഫള്ഫരി എന്ന കുട്ടി ഉസ്താദിന്റെ* ആണ്ടുദിനമാണിന്ന്. *പാനൂർ പൂക്കോയ തങ്ങൾ,കൂരിയാട് തേനു മുസ്'ലിയാർ, ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്'ലിയാർ,അലനല്ലൂർ അബ്ദുല്ലാഹ് മുസ്'ലിയാർ, കുമരംപുത്തൂർ അബ്ദുർറഹ്മാൻ മുസ്'ലിയാർ* എന്നിവർ പ്രസ്തുത നുജൂമുകളിൽ ചിലരാണ്. *മികച്ച കവികൂടിയായിരുന്ന മഹാനുഭാവന്റെ ഹള്റതുൽ ഹൈബതിലേക്ക്* *അൽഫാതിഹാ...*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣1️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣7️⃣ (ജുമാദൽ ആഖിറഃ 1️⃣4️⃣) *ഇമാം ഗസ്സാലി തങ്ങൾ &പെരുമുഖം ഉസ്താദ് സ്മൃതിദിനം* ''''''''''''''''''''''''''''' *അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദും,* *إِحْيَاءُ عُلُوْمِ الدِّين* അടക്കം നിരവധി ബൃഹത് ഗ്രന്ഥങ്ങളുടെ കർത്താവുമായ *പണ്ഡിത സ്വൂഫീ സൗഭഗം* ഇമാം أبو حامد محمد بن محمد الغزالي الطوسي رحمه الله യുടെ വഫാത്തുദിനമാണിന്ന് '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *പൊസോട്ട് തങ്ങൾ, ബദ്റുസ്സാദാത്ത്, ഖലമുൽ ഇസ്'ലാം* തുടങ്ങിയ *കിടയറ്റ ഉലമാഇന്റെ ഇഷ്ട ഗുരുവര്യരും, സകല ഫുനൂനുകളിലും മാഹിറും, വിശ്രുത വാഇളുമായിരുന്ന* പെരുമുഖം *ബീരാൻകോയ മുസ്'ലിയാരുടെ* ആണ്ടുദിനവും ഇന്നു തന്നെ *الى حضرتهما الحماية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣2️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣8️⃣ (ജുമാദൽ ആഖിറഃ 1️⃣5️⃣) *اليوم العالمي للّغة العربية*🌹 *ഇമാം സിക്കന്തരി തങ്ങൾ ആണ്ടുദിനം&ലോക അറബിഭാഷാ ദിനം* ''''''''''''''''''''''''''''' അറബിക് *UN ന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ട 1973 ഡിസംബർ 18 നെ* ഓർമിപ്പിക്കുന്നതാണ് ഈ ദിനാചരണം. ഏകദേശം *390 ദശലക്ഷം ആളുകൾ സംസാരിക്കുന്ന ഭാഷയായ* ഇത് *ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന* ഭാഷകളിലൊന്നാണ്. *ഖുർആനിന്റെ ഭാഷയും* *മുത്തുനബിയുടെ ഭാഷയും* *സ്വർഗീയ ഭാഷയുമായ* *ഇതിനോളം ശ്രേഷ്ഠത മറ്റേതു ഭാഷക്കുണ്ട്❓*❗ *العربية ليست مجرد كلمات، إنها روحنا وهويتنا* *وإنما هي رمز العزة والكرامة والتاريخ* *الف الف مبروك بمناسبة هذا اليوم الكريم*🥰🤝 '''''''''''''''''''''''''''''''''''''''''''''''''''' *ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിത സ്വൂഫിയും,* *വിശ്വ പ്രസിദ്ധ ഗ്രന്ഥങ്ങളായ അൽഹികം, താജുൽ അറൂസ്,ലത്വാഇഫുൽ മിനൻ* തുടങ്ങി അനേകം മികച്ച ഗ്രന്ഥങ്ങളുടെ *മുസ്വന്നിഫുമായ ഇമാം ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി തങ്ങളുടെ* വഫാത്തുദിനമാണിന്ന് *إلى حضرته المرحومة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣3️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 1️⃣9️⃣ (ജുമാദൽ ആഖിറഃ 1️⃣6️⃣) *സുന്നീ ആദർശ മുഖാമുഖം* @സ്വബാഹ് സ്‌ക്വയർ വേങ്ങര ''''''''''''''''''''''''''''' *ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദിന്റെ കമനീയ കരങ്ങൾ* കൊണ്ടു *ശില പാകിയ, ശിഷ്യൻ അലി ബാഖവി ഉസ്താദ് ആറ്റുപുറം ഇന്ന് നേതൃത്വം* നൽകുന്ന അത്യുന്നത ദീനീ കലാലയമായ *ജാമിഅഃ നുസ്വ്'റത്ത്* രണ്ടത്താണിയുടെ *സിൽവറീ നുസ്വ്'റത്തിന്റെ* ഭാഗമായി നടക്കുന്ന *ആദർശ മുഖാമുഖം* ഇന്ന് *വേങ്ങരയിൽ അരങ്ങേറും.* *സമസ്ത കേന്ദ്ര മുശാവറഃ അംഗവും നൂറുക്കണക്കിന് മുഖാമുഖങ്ങൾ നടത്തി പുത്തൻവാദികളെ പോസ്റ്റുമോർട്ടം ചെയ്ത്* ആവോളം പരിചയ സമ്പത്തുള്ള *ഉസ്താദ് അലവി സഖാഫിയുടെ നേതൃത്വത്തിൽ* പ്രഗത്ഭ ആദർശ പണ്ഡിതരായ *മമ്പീതി അഹ്സനി, ഊരകം സഖാഫി, ഫൈസൽ അഹ്സനി രണ്ടത്താണി,സിബ്ഗതുല്ലാഹ് സഖാഫി മണ്ണാർക്കാട്,യൂസുഫ് സഖാഫി കുറ്റാളൂർ, അബ്ദുൽ അസീസ് സഖാഫി വാളക്കുളം,അഹ്മദ് സഖാഫി മമ്പീതി* പങ്കെടുക്കും *സത്യാന്വേഷികൾക്ക് സുസ്വാഗതം*🥰🌹 https://chat.whatsapp.com/GtoAFmQzXdX43OkjS9ഫണ്വക് *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣4️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣0️⃣ (ജുമാദൽ ആഖിറഃ 1️⃣7️⃣) *കൈപ്പറ്റ ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''' *ഇൽമിന്റെ ബഹ്റുകളായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഖുത്വ്'ബി ഉസ്താദ്'കൈപറ്റ മമ്മദ് കുട്ടി മുസ്‌ലിയാർ* തുടങ്ങിയ അത്യുന്നതരിൽ നിന്ന് അറിവു രുചിച്ച് *അനേകം കാലം ദർസീ രംഗത്ത് ശോഭിച്ചിരുന്ന മലബാറിന്റെ ഹൈത്തമി* എന്ന അപരനാമത്തിൽ *കീർത്തിയുറ്റ ബഹുഭാഷാ പണ്ഡിതപ്രഭു കൈപ്പറ്റ ബീരാൻകുട്ടി ഉസ്താദോരുടെ* ആണ്ടുദിനമാണിന്ന്. *തികഞ്ഞ സൂക്ഷ്മത, ആഴമുള്ള ജ്ഞാനം, നിഷ്‌കളങ്കത, വിനയം, കർമശാസ്ത്രത്തിന്റെ ഉൾപിരിവുകളിൽ ബഹ്‌സിനുള്ള കഴിവ് ഇതെല്ലാമായിരുന്നു* കൈപറ്റ ഉസ്താദിനെ *മലബാറിന്റെ ഹൈതമിയാക്കി മാറ്റിയത്.* *തൊണ്ണൂറാണ്ടുകാലം മലബാറിന്റെ വിളക്കുമാടമായി ജ്വലിച്ചിരുന്ന ആ ജ്ഞാന ജ്യോതിസ്സിന്റെ ഹള്റതുൽ ഹസ്സാനയിലേക്ക്* *അൽഫാതിഹാ...*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣5️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣1️⃣ (ജുമാദൽ ആഖിറഃ 1️⃣8️⃣) *ഐക്യദാർഢ്യ സംഗമം* @ദുബൈ ''''''''''''''''''''''''''''' *ഇൻശാഅല്ലാഹ്* *ചരിത്ര സംഭവമാകാൻ* *പോവുന്ന SYS Platinum Year സംസ്ഥാന യുവജന സമ്മേളനത്തിന് സപ്പോർട്ടുമായി* *പ്രവാസീ മക്കളുടെ കാർമികത്വത്തിൽ നടക്കുന്ന ഐക്യദാർഢ്യ മഹാ സംഗമം ദുബൈ* വുഡ്ലം പാർക്ക് സ്കൂളിൽ ഇന്ന് *പ്രൗഢമാവും.* *ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമ ശൈഖ് അബൂബക്കർ അഹ്മദ്,ബദ്റുസ്സാദാത്ത് ഖലീൽ തങ്ങൾ,തൃശൂരിന്റെ സംഘടനയുടെ ചാലകശക്തി സയ്യിദ് ഫസൽ തങ്ങൾ* *മൗലാനാ പേരോടുസ്താദ്, ഹകീം ഉസ്താദ്,ദേവർശോല ഉസ്താദ്* തുടങ്ങി നിരവധി *പ്രമുഖ പ്രാസ്ഥാനിക സമുന്നത സാരഥികൾ സംബന്ധിക്കും* *مرحبا أهلا وسهلا*🌹🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣6️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣2️⃣ (ജുമാദൽ ആഖിറഃ 1️⃣9️⃣) *അൽഫലാഹ് വാർഷികാഘോഷ സമാപന സംഗമം* ''''''''''''''''''''''''''''' *പ്രശസ്ത പണ്ഡിതനും, സമസ്ത കേന്ദ്ര മുശാവറഃ അംഗവുമായിരുന്ന കാരക്കുന്ന് മമ്മദ് മുസ്'ലിയാരുടെ ആദര ഹസ്തങ്ങൾ കൊണ്ട് ശിലപാകിയ* ഇന്ന് *പ്രഗത്ഭ പ്രഭാഷകനും, പുത്തൻവാദികളുടെ പേടിസ്വപ്നവുമായ പത്തപ്പിരിയം റശീദ് സഖാഫി നേതൃത്വം* നൽകുന്ന *അൽഫലാഹിന്റെ* *2️⃣3️⃣-ാം വാർഷിക, 2️⃣-ാം സനദുദാന സമാപന മഹാ സംഗമം* ഇന്ന് അൽഫലാഹ് കാമ്പസിൽ അരങ്ങേറും.*അമീനുശ്ശരീഅഃ ബാഫഖി തങ്ങൾ,* *ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമ, എളങ്കൂർ തങ്ങൾ,മുത്തനൂർ തങ്ങൾ,പേരോടുസ്താദ് ,ഹജ്ജ് കമ്മിറ്റി ചെയർമാൻ ചുള്ളിക്കോടുസ്താദ്,* *കൂറ്റമ്പാറ ഉസ്താദ്* തുടങ്ങി അനേകം പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും *🌹സർവർക്കും സ്നേഹ സ്വാഗതം🌹* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣7️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣3️⃣ (ജുമാദൽ ആഖിറഃ 2️⃣0️⃣) *നെല്ലിക്കുത്ത് ആലി മുസ്'ലിയാർ വഫാത്തുദിനം* ''''''''''''''''''''''''''''' *സുപ്രസിദ്ധ പണ്ഡിത സ്വൂഫീ മുത്തും, മലബാർ കേന്ദ്രമാക്കി ബ്രിട്ടീഷിനെതിരെ വീറോടെ പൊരുതിയ സ്വാതന്ത്ര്യ സമര സേനാ നായകനുമായിരുന്ന* നെല്ലിക്കുത്ത് *ആലി മുസ്'ലിയാരുടെ* ആണ്ടുദിനമാണിന്ന്. *വധശിക്ഷക്കു വിധിച്ച ദിനം കാര്യനിർവഹണത്തിനു മുമ്പേ അല്ലാഹു മഹാനെ തിരിച്ചു വിളിക്കുകയാണുണ്ടായത്.* കോയമ്പത്തൂർ *ശുക്രാർപേട്ടയിൽ നസ്വ്'റേകി മിന്നുന്ന മഹാനുഭാവന്റെ* ഹള്റതുൽ ഹബീബയിലേക്ക് *അൽഫാതിഹാ...*🤲🏻 https://chat.whatsapp.com/EBwZRa7sN321QfGods25G4 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣8️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣4️⃣ (ജുമാദൽ ആഖിറഃ 2️⃣1️⃣) *ശീറാസീ ഇമാം&അബ്ദുല്ലാഹി ബ്നു ഹമ്പൽ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *أبو بكر الباقلاني، أبو حاتم القزويني* തുടങ്ങിയ പ്രമുഖ പണ്ഡിതരിൽ നിന്ന് വിദ്യ നേടി *അൽ മുഹദ്ദബടക്കമുള്ള* അതിമികച്ച ഗ്രന്ഥങ്ങൾ സമൂഹത്തിനു സമ്മാനിച്ച *അഞ്ചാം നൂറ്റാണ്ടിന്റെ മൊഞ്ച്, വിശ്രുത ശാഫിഈ പണ്ഡിതൻ ഇമാം അബൂഇസ്ഹാഖ് അശ്ശീറാസീ* തങ്ങളുടെ ആണ്ടുദിനമാണിന്ന് '''''''''''''''''''''''''''''''''''''' കൂടാതെ *മദ്ഹബിന്റെ ഇമാം അഹ്മദുബ്നു ഹമ്പൽ തങ്ങളുടെ മകനും, കിതാബുസ്സുന്നഃ, കിതാബുൽ ജമൽ തുടങ്ങി* അനേകം മഹത്തായ ഗ്രന്ഥങ്ങളുടെ കർത്താവുമായ *ഇമാം അബ്ദുല്ലാഹി ബ്നു അഹ്മദബ്നു ഹമ്പൽ തങ്ങളുടെ* ആണ്ടുദിനവും ഇന്നു തന്നെ. *الى حضرتهما الجوهرة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣5️⃣9️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣5️⃣ (ജുമാദൽ ആഖിറഃ 2️⃣2️⃣) *സ്വിദ്ദീഖ് തങ്ങൾ വഫാത്തുദിനം*& ❌ക്രിസ്തുമസ് ഡേ❌ ''''''''''''''''''''''''''''' *സത്യനബിയുടെ ഇഷ്ട സന്തത സഹചാരിയും,അമ്പിയാഇനു ശേഷം പ്രഥമ സ്ഥാനത്ത് ശോഭിക്കുന്നവരും,വിശ്വാസത്തിന്റെ ദൃഢത കാരണം സ്വിദ്ധീഖെന്ന അപരനാമത്തിൽ മശ്ഹൂറായവരും,ഉമ്മുൽ മുഅ്മിനീൻ ആഇശ ബീവിയുടെ വന്ദ്യ പിതാവുമായ* അബ്ദുല്ലാഹ് അബൂബക്കർ സ്വിദ്ദീഖ് തങ്ങളുടെ *ആണ്ടുദിനമാണിന്ന്* *إلى حضرته النافعة الفاتحة*🤲🏻 ''''''''''''''''''''''''''''''''''''''''' *മതസൗഹാർദമല്ല മാനവ സൗഹാർദമാണ് ശരി.* *ഇതര മതസ്ഥരുടെ മതകീയ ആഘോഷങ്ങളിൽ പങ്കുചേരലും,ആശംസ നേരലും പാപമാണെന്നാണ് പണ്ഡിതപക്ഷം.* *ഇത് ഹിക്മത്തിലൂടെ അവരെ ബോധ്യപ്പെടുത്തി മാനവ മൈത്രി ഊട്ടിയുറപ്പിക്കാനാണ് നാം പരിശ്രമിക്കേണ്ടത്.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣6️⃣0️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣6️⃣ (ജുമാദൽ ആഖിറഃ 2️⃣3️⃣) *ഖാരിഅ് ഹസനുസ്താദ് വഫാത്തുദിനം,മഅ്ദിൻ സ്വലാത്ത്&SYS ആത്മീയ സമ്മേളനം* ''''''''''''''''''''''''''''' *സമസ്തയുടെ ഔദ്യോഗിക ഖാരിഉം,* നിരവധി *പ്രഗത്ഭ ഖാരിഉകളെ വാർത്തെടുത്തവരും*,സർവരുടെയും സുപ്രധാന *അവലംബങ്ങളിലൊന്നായ തീജാനുൽ ഖാരീ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ കർത്താവുമായ* *ഖാരിഅ് ഹസൻ മുസ്'ലിയാരുടെ* വഫാത്തുദിനമാണിന്ന് *الى حضرته المشرفة الفاتحة*🤲🏻 ''''''''''''''''''''''''''''''''''''''''''' *പതിനായിരങ്ങൾ പങ്കെടുക്കുന്ന മഅ്ദിൻ മാസാന്ത സ്വലാത്ത്* ഇന്ന് സ്വലാത്ത് നഗറിൽ നടക്കും. *അമീനുശ്ശരീഅഃ,ബദ്റുസ്സാദാത്ത്,കർണാടക ജംഇയ്യത്തുൽ ഉലമാ സാരഥി സൈനുൽ ഉലമാ അബ്ദുൽ ഹമീദ് മുസ്'ലിയാർ മാണി* തുടങ്ങി പ്രമുഖർ നേതൃത്വം നൽകും.*പുതിയ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിതനായ ചുള്ളിക്കോടുസ്താദിനെ* പ്രത്യേകമായി ആദരിക്കും. ''''''''''''''''''''''''''''''''''''''''''''''''''' *നാളെ* മുതൽ തൃശൂർ *ആമ്പല്ലൂരിൽ അരങ്ങേറുന്ന SYS യുവജന സമ്മേളനത്തിന്റെ* ഭാഗമായി നടത്തപ്പെടുന്ന *ആത്മീയ സമ്മേളനം ഇന്ന് പ്രൗഢമാവും.* *സയ്യിദ് ത്വാഹാ തങ്ങൾ, ഫസൽ തങ്ങൾ,ഹകീമുസ്താദ്,ദേവർശോല ഉസ്താദ്,നഈമി ഉസ്താദ്* മുതലായ *സയ്യിദുമാരും പണ്ഡിതരും* സംബന്ധിക്കും *مرحبا بكم أهلا وسهلا*🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣6️⃣1️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣7️⃣ (ജുമാദൽ ആഖിറഃ 2️⃣4️⃣ *SYS Platinum Year യുവജന സമ്മേളനം* *ഉദ്ഘാടന ദിനം* ''''''''''''''''''''''''''''' *'ഉത്തരവാദിത്തം;മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം'* എന്ന അതിപ്രസക്ത പ്രമേയത്തിൽ *SYS 70-ാം വാർഷികാഘോഷ സമാപന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന വേദി* ഇന്ന് പ്രൗഢമാവും. *സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത* വഹിക്കുന്ന വേദിയിൽ *പ്രമുഖ അമേരിക്കൻ പണ്ഡിതൻ ഡോ.യഹ്'യ റോഡസ് ഉദ്ഘാടന കർമം* നിർവഹിക്കും. *ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമ നേതൃ ഭാഷണം ചെയ്യും.* പേരോടുസ്താദ്, വണ്ടൂരുസ്താദ്,എം.മുഹമ്മദ് സ്വാദിഖ്,മന്ത്രി കെ രാജൻ,ബെന്നി ബെഹ്നാൻ എം.പി,യു.പി മുൻ മന്ത്രി നവീൻകുമാർ പ്രസംഗിക്കും *🌹സ്നേഹ സ്വാഗതം🌹* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣6️⃣2️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣8️⃣ (ജുമാദൽ ആഖിറഃ 2️⃣5️⃣) *സയ്യിദ് അബ്ബാസ് മാലികി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *മക്കയിലെ വിശ്രുത മാലികീ ഫഖീഹും,ഗ്രന്ഥകാരനും,മർകസിന് ശിലപാകിയവരുമായ അലവിമാലികി തങ്ങളുടെ* സഹോദരനും, *കുണ്ടൂർ ബുർദഃ വേദിക്ക് തുടക്കം കുറിച്ചവരുമായ പണ്ഡിത സയ്യിദ്, ആശിഖുർറസൂൽ* അബ്ബാസ് മാലികി തങ്ങളുടെ ആണ്ടുദിനമാണിന്ന് *الى حضرته العشوقة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣6️⃣3️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 2️⃣9️⃣ (ജുമാദൽ ആഖിറഃ 2️⃣6️⃣ *SYS Platinum Year സമാപന സമ്മേളനം* *(Last Day)* ''''''''''''''''''''''''''''' *'ഉത്തരവാദിത്തം;മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം'* എന്ന അതിമഹത്തായ പ്രമേയത്തിൽ *SYS 70-ാം വാർഷികാഘോഷ സമാപന സമ്മേളനത്തിന്റെ* ഔദ്യോഗിക വേദിക്ക് *ഇന്ന് വിരാമമാവും.* മഗ്'രിബ് നിസ്കാരാനന്തരം നടക്കുന്ന പ്രോഗ്രാമിൽ *സയ്യിദ് അലി ബാഫഖീഹ് തങ്ങൾ ദുആ ചെയ്യുന്ന വേദി* ജോർദാനിലെ ഉന്നത പണ്ഡിതൻ *ഔൻ മുഈൻ അൽഖദ്ദൂമി* ഉദ്ഘാടനം നിർവഹിക്കും. *റഈസുൽ ഉലമ അധ്യക്ഷതവഹിക്കുകയും സുൽത്വാനുൽ ഉലമാ നേതൃഭാഷണം നടത്തുകയും* ചെയ്യും. *പ്രഭാഷണ പീഠങ്ങളിലെ പൊൻ താരകങ്ങളായ പേരോടുസ്താദ്, സയ്യിദ് ഫസൽ തങ്ങൾ, സി.ഉസ്താദ്, ത്വാഹാ തങ്ങൾ സഖാഫി, മാളിയേക്കൽ ഉസ്താദ്, സ്വാദിഖ് സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ* പ്രസംഗിക്കും. *മന്ത്രി വി.അബ്ദുർറഹ്മാൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ, പത്മശ്രീ എം.എ യൂസുഫലി, കെ.സി വേണുഗോപാൽ എം.പി, ജോയ് ആലുക്കാസ്* സംബന്ധിക്കും. *مرحبا بكم أهلا وسهلا*💐 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣6️⃣4️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 3️⃣0️⃣ (ജുമാദൽ ആഖിറഃ 2️⃣7️⃣ *ഇമാം അബൂ ബിസ്ത്വാം,അബൂ അബ്ദില്ലാഹ് മഖ്ദസി رحمهما الله വഫാത്തുദിനം* ''''''''''''''''''''''''''''' *ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഹദീസിലെ അമീറുൽ മുഅ്മിനീൻ എന്ന പേരിൽ അറിയപ്പെടുന്നവരുമായ വിശ്രുത ഹദീസ് വിശാരദനും ഇമാം ബുഖാരി തങ്ങൾ ഇമാം മുസ്‌ലിം തങ്ങളടക്കമുള്ള പ്രമുഖ ഹദീസ് പണ്ഡിതരുടെ നിവേദകരുമായ താബിഈ പ്രമുഖർ,* ഇമാം അബൂ ബിസ്ത്വാം ശുഅ്ബത്തുബ്നുൽ ഹജ്ജാജ് എന്നവരുടെ ആണ്ടുദിനമാണിന്ന് കൂടാതെ *ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി വാള്യങ്ങളുള്ള അൽ അഹാദീസുൽ മുഖ്താർ, ഫളാഇലുൽ അഅ്മാൽ, മനാഖിബു അസ്ഹാബിൽ ഹദീസ്, സ്വിഫത്തുൽ ജന്ന, സ്വിഫത്തുന്നാർ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ* ഹദീസ് പണ്ഡിതർ *ളിയാഉദ്ദീൻ അബൂ അബ്ദില്ലാഹിൽ മഖ്ദസി തങ്ങളുടെ* സ്മൃതിദിനവും ഇന്നുതന്നെ *الى حضرتهما الأجلى الفاتحة* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣6️⃣5️⃣ 🪀🌹🪀🌹 ഇന്ന് ഡിസംബർ 3️⃣1️⃣ (ജുമാദൽ ആഖിറഃ 2️⃣8️⃣ *ഇമാം ശാത്വിബീ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''' *ഹിജ്റഃ ആറാം നൂറ്റാണ്ടിന്റെ പ്രകാശമായി ജ്വലിച്ചിരുന്ന, തജ്'വീദിൽ ആയിരത്തിലധികം വരികളുള്ള ആധികാരിക കാവ്യഗ്രന്ഥമായ ഹിർസുൽ അമാനി വവജ്ഹുത്തഹാനീ* എന്ന കിതാബിന്റെ മുസ്വന്നിഫായ *അൽഖാരിഅ് ഇമാം അബൂ മുഹമ്മദ് അൽ ഖാസിം അശ്ശാഥ്വിബീ തങ്ങളുടെ* വഫാത്തുദിനമാണിന്ന് *الى حضرته المدحية الفاتحة*🤲🏻

Post a Comment

0 Comments