സാമ്യ പദങ്ങളും അർത്ഥങ്ങളും PART 2️⃣

-100- ظَنَّ = ധരിച്ചു, ഭാവിച്ചു, അനുമാനിച്ചു ضَنَّ = പിശുക്ക് കാണിച്ചു `- 101 -` الغَيظُ = ദേഷ്യം الغَيْضُ = കുറഞ്ഞത് `- 102 -` سَطْر - വരി شَطْر - പകുതി, ഒരു ഭാഗം سَتْر - മറയിടൽ سِتْر - മറ شَتْر - തുണ്ടമാക്കൽ, പിച്ചിച്ചീന്തൽ `- 103 -` خَرُقَ - വിഡ്ഢിയായി خَرِقَ - പരിഭ്രമിച്ചു, വിഡ്ഢിയായി خَرَقَ - കീറി, പിച്ചിച്ചീന്തി 104 تِلْفُونٌ = ടെലിഫോൺ تِلْفِزِيُونٌ = ടെലിവിഷൻ -105- سَبّ(اسم) = ചീത്ത പറയൽ شَبّ(اسم) = യുവാവ് صَبّ(اسم) = (ദ്രാവകം) ഒഴിക്കൽ, ചൊരിയൽ -106- فَتَرَ = ശാന്തമായി, ബലഹീനമായി فَطَرَ = സൃഷ്ടിച്ചു, കീറി فِتْر = ഒരു ചെറിയ അളവ് (തള്ളവിരലും ചൂണ്ടുവിരലും അകറ്റിപ്പിടിച്ചാൽ അതിനിടയിലുള്ള ദൂരം) فِطْر = നോമ്പ് അവസാസിപ്പിക്കൽ فُتْر = മാവ് അരിച്ചെടുക്കാൻ ഓല കൊണ്ട് മുടഞ്ഞുണ്ടാക്കിയ സുപ്രപോലെയുള്ള വസ്തു فُطْر = കൂൺ -107- الفِقْرَة = ഖണ്ഡിക/പാരഗ്രാഫ് الفِكْرَة = ചിന്ത, ആശയം -108 - كُدْرَة = മങ്ങിയത് (നിറം), കലങ്ങിയത് (വെള്ളം), പ്രയാസമേറിയത് (ജീവിതം) قُدْرَة= കഴിവ്, ഐശ്വര്യം, സമൃദ്ധി -109- فَسِيلَة = തൈ (വൃക്ഷം) فَصِيلَة = വർഗം, ജാതി, വംശം, Species وَسِيلَة = ഉപാധി, വഴി, മാധ്യമം الوَسِيلَة = നബി(സ)യുടെ സ്വർഗത്തിലെ ഉന്നത സ്ഥാനം, وَصِيلَة = ഒന്നിനെ മറ്റൊന്നുമായി ചേർക്കുന്ന വസ്തു, Adapter, Connector -110- نُحَاس = ചെമ്പ്/Copper نُعَاس = മയക്കം/ തൂക്കിയുറക്കം -111- نَحْس = അവലക്ഷണം/ ദുശ്ശകുനം نَعْس = മയക്കം/ചെറുനിദ്ര نَهْس = ഒരിനം പക്ഷി (Trogon) مصدر نَهَسَ) = نَهْس) കടിക്കൽ, കടിച്ചു വലിക്കൽ, കടിച്ചു കീറൽ -112 - فَلَق = പ്രഭാതം, സൃഷ്ടി فَلَك = ഭ്രമണപഥം (ഗ്രഹങ്ങളുടെ) فُلْك = കപ്പൽ -113 - سَحَر = പ്രഭാതത്തിനു തൊട്ടുമുമ്പുള്ള രാത്രിയുടെ ഭാഗം سِحْر = ആഭിചാരം/ Black magic سَهَر = ഉറക്കമിളക്കൽ شَهْر = പ്രസിദ്ധി, മാസം -114- مِحْنَة = പരീക്ഷണം, ആപത്ത് مِهْنَة = തൊഴിൽ, ജീവിതോപാധി اِمْتِحَان = പരീക്ഷ اِمْتِهَان = നിന്ദ, പുച്ഛം -115 - كُلْفَة = പ്രയാസം, ചെലവ് قُلْفَة = അഗ്രചർമം -116 - سِفَاء = മരുന്ന് شِفَاء = രോഗശമനം -117 - الجَحْلُ = ഓന്ത്, റാണിഈച്ച الجَهْلُ = വിവരമില്ലായ്മ, വിഡ്ഢിത്തം -118- كَلَّ = ക്ഷീണിച്ചു, ദുർബലമായി قَلَّ = കുറഞ്ഞു -119- سَيْف = വാൾ صَيْف = വേനൽ -120 - حَجْم = സൈസ്, അളവ്, വ്യാപ്തി هَجْم = ആക്രമണം -121- ضَاءَ = പ്രകാശിച്ചു ضَاعَ = നഷ്ടമായി, പാഴായി -122- العَْضْم = വില്ലിൻ്റെ പിടി العَظْم = എല്ല് -123- شَنَّ = ആക്രമണം നടത്തി سَنَّ = നടപ്പിലാക്കി, സ്ഥാപിച്ചു -124- إِلْتَقَمَ = വിഴുങ്ങി إِلْتَكَمَ = ഇടിച്ചു (മുഷ്ടി കൊണ്ട്) -125- إِثْم = തെറ്റ്/കുറ്റം إِسْم = പേര്/ നാമം -126- فَرَعَ = മേലെയായി, മറികടന്നു فَرَغَ = ശൂന്യമായി, വിരമിച്ചു -127- العِضَة = ജനവിഭാഗം, കഷണം, കളവ് العِظَة = ഉപദേശം -128- سَمَك = മത്സ്യം سَمْك = ഉയരം, കനം -129 - النَّسْل = സന്താനം/ സന്തതി النَّصْل = അമ്പ്, വാൾ, കുന്തം തുടങ്ങിയവയുടെ വായ്ത്തല -130- البُلْعُم = അന്നനാളം البَلْغَم = കഫം -131- سَبُع/ سَبْع = മറ്റു ജീവികളെ കൊന്നു തിന്നുന്ന മൃഗം/പക്ഷി,പിടിമൃഗം سَبْع = ഏഴ് سُبْع / سُبُع = ഏഴിലൊന്ന് السَّبْح = നീന്തൽ, ഒഴിവുസമയം -132 - الجُحْر = മാളം الحُجُرُ = നഖത്തിനു ചുറ്റുമുള്ള മാംസം -133- الحَجْرُ = ബഹിഷ്കരിക്കുക, വെടിയുക, മാറ്റി നിർത്തുക الحِجْرُ = കുടുബബന്ധം, സംരക്ഷണം, ബുദ്ധി الحَجَرُ = കല്ല് الحَجِر = ധാരാളം കല്ലുകളുള്ള സ്ഥലം الحُجُرُ = നഖത്തിനു ചുറ്റുമുള്ള മാംസം -134 - السَّمْن = വെണ്ണ الثَّمَن = വില الثُّمُن/الثُّمْن = എട്ടിലൊന്ന് -135- الخُطْبَةُ = പ്രസംഗം الخِطْبَةُ = വിവാഹാലോചന -136- فَرَج = സന്തോഷം, ആശ്വാസം فَرْج = ഗുഹ്യം -137- مَدَر = കളിമണ്ണ്, പട്ടണം مَدَار = ഭ്രമണപഥം, അച്ചുതണ്ട് -137- مَكْتَب = ഡസ്ക്ക്, ബ്യൂറോ, ഓഫീസ് مَكْتَبَة = ബുക്ക്സ്റ്റാൾ, ലൈബ്രറി, വായനശാല -138- سِفْر = ഗ്രന്ഥം صِفْر = പൂജ്യം -139- سَفَر = യാത്ര, ശരീരത്തിലെ കല سَفْر = യാത്രക്കാരൻ, ശരീരത്തിലെ കല سِفْر = ഗ്രന്ഥം -140- صَفَر = കുടൽവിര, മഞ്ഞപ്പിത്തം, വിശപ്പ്, സ്വഫർ മാസം صَفِر = ശൂന്യം صُفْر = പിച്ചള صِفْر = പൂജ്യം -141- قَوْس = വില്ല്, ആർച്ച്/ കമാനം, ധനുരാശി, ബ്രാക്കറ്റ് كَوْس = ഒരു കാൽ ഉയർത്തി പിടിച്ചു നടക്കൽ, കടലിൻ്റെ പ്രക്ഷുബ്ധത -142- مَلَل = മടുപ്പ്, വിരസത مِلَل = (جمع مِلَّة) മതങ്ങൾ -143- خُسُوف = ചന്ദ്രഗ്രഹണം كُسُوف = സൂര്യഗ്രഹണം -144- مَسْح = തടവൽ , മായ്ക്കൽ مَسْخ = രൂപാന്തരപ്പെടൽ -145- سَدِيد = ഉചിതമായ, ശരിയായ, നല്ല شَدِيد = കഠിനമായ, ശക്തമായ, തീവ്രമായ صَدِيد = ചലം, ചീഞ്ചലം -146- نَسَب = വംശാവലി, കുടുംബ ബന്ധം نَصَب = ക്ഷീണം, തളർച്ച -147 - نَسِيب = പുത്രീ ഭർത്താവ്, സഹോദരീ ഭർത്താവ്, ബന്ധു, പ്രണയകാവ്യം نَصِيب = ഓഹരി, ഭാഗ്യം, വിഹിതം -148 - دَوَاة = മഷിക്കുപ്പി دَوَاء = മരുന്ന് -149- لَاحَ = പ്രകാശിച്ചു, പ്രകടമായി لَاهَ = മറഞ്ഞു, ഉയർന്നു -150- سَاحَ = ചുറ്റിസഞ്ചരിച്ചു, ഒഴുകി صَاحَ = അട്ടഹസിച്ചു, വിളിച്ചു -151- صَرَحَ = വ്യക്തമായി / വെളിവായി صَرَخَ = അട്ടഹസിച്ചു -152- أَضَاءَ = പ്രകാശിപ്പിച്ചു أَضَاعَ = നഷ്ടപ്പെടുത്തി -153- لُقْمَة = ഒരു വായ് ഭക്ഷണം /ഉരുള لَكْمَة = മുഷ്ടി കൊണ്ടുള്ള ഇടി /Punch -154- فَسِيح = വിശാലത فَصِيح = വാചാലതയുള്ളവൻ/ നന്നായി സംസാരിക്കുന്നവൻ -155- غَرَامَة = പിഴ/ ഫൈൻ غَرَام = ശാശ്വത ശിക്ഷ غَرِيم = കടബാധ്യതയുള്ളവൻ , കടം കൊടുത്തവൻ غَارِم = കടബാധ്യതയുള്ളവൻ غِرَام = ഗ്രാം / gram -156 - خَصْلةُ = സ്വഭാവം, ശീലം خَصْلةُ = കുല خَصْلةُ = മുള്ളുള്ള കമ്പ് خَصْلةُ = മൃദുവായ പച്ചക്കമ്പിൻ്റെ അഗ്രം خَصَلَةُ = പച്ചക്കമ്പിൻ്റെ അഗ്രം خَصَلَةُ = മുള്ളുള്ള കമ്പ് خُصْلةُ = മുടിക്കെട്ട്, മെടഞ്ഞ മുടി خُصْلةُ = കുല خُصْلةُ = മുള്ളുള്ള കമ്പ് خُصْلةُ = മൃദുവായ മരക്കമ്പ് خُصْلةُ = മാംസക്കഷണം -157- اِفتَرَسَ = ഇരയെ പിടിച്ചു, കൊന്നു, ബലാത്സംഗം ചെയ്തു اِفتَرَشَ = വ്യാപിപ്പിച്ചു, കൂടെ കിടന്നു, പരത്തി, പിന്തുടർന്നു -158- صَوْت = ശബ്ദം, വോട്ട് سَوْط = ചാട്ടവാർ, ചമ്മട്ടി -159- البَتْل = അതുല്യം, സത്യം البَطَل = ചാമ്പ്യൻ, ധൈര്യശാലി -160- كَسَفَ = മൂടിവെച്ചു, മറച്ചു كَشَفَ = വെളിവാക്കി, നീക്കം ചെയ്തു -161- وَضَحَ (فعل) = വ്യക്തമായി, പ്രത്യക്ഷമായി وَضَح (اسم) = പ്രകാശം, തിളക്കം, വെളുപ്പ്, വെള്ളപ്പാണ്ട് وَضَعَ (فعل) = സ്ഥാപിച്ചു, വെച്ചു, കള്ളം പറഞ്ഞു وَضْع (اسم) = വിഷയം, സാഹചര്യം, പ്രസവം وَاضِح = വ്യക്തമായ, സുധാര്യമായ وَاضِع = സ്രഷ്ടാവ്, രചയിതാവ്, സ്ഥാപകൻ -162- خَسَّ = നിന്ദ്യനായി, നിസ്സാരനായി خَصَّ = പ്രത്യേകമാക്കി, ദരിദ്രനായി -163- قَابُوس = സുന്ദരൻ/സുമുഖൻ كَابُوس = പേക്കിനാവ് / പേടിസ്വപ്നം -164- كَسِير = കീഴടക്കപ്പെട്ടവൻ, പരാജിതൻ كَثِير = ധാരാളം, സമൃദ്ധം -165- نِقْمَة = വെറുപ്പ്, വിദ്വേഷം نِكْمَة = ദുരന്തം -166- نَكْبَة = ദുരന്തം نُكْبَة = ഭക്ഷണ കൂമ്പാരം نُقْبَة = ഒരു തരം ചൊറി, അരപ്പാവാട, തുരുമ്പിൻ്റെ കറ -167 - نَبَأَ = അറിയിച്ചു نَبَحَ = കുരച്ചു ഓരിയിട്ടു نَبَهَ = പ്രസിദ്ധനായി نَبَعَ = ഉറവെടുത്തു, ഉത്ഭവിച്ചു نَبَّهَ = ഉണർത്തി نَبَأ= വാർത്ത نَبْح = ഓരിയിടൽ, കുര (മൃഗങ്ങളുടെ) نَبَه = പ്രസിദ്ധി نَبْع = ഉറവ -168- سَبِيّ = ബന്ദി, തടവുപുള്ളി صَبِيّ = കുട്ടി, ചെറുപ്പക്കാരൻ -169- بَدِيع = മുൻമാതൃകയില്ലാതെ സൃഷ്ടിക്കുന്നവൻ بَدِيعِي = അലങ്കാരശാസ്ത്രപരമായ بَدِيهِي = തെളിവ് ആവശ്യമില്ലാതവിധം സുവ്യക്തമായ -170- مُبْتَدِئ = തുടക്കക്കാരൻ مُبْتَدِع = പുത്തനാശയക്കാരൻ

Post a Comment

0 Comments