അഭിമുഖം


ഒരോ സുന്നികളും വായിച്ചിരിക്കേണ്ട അഭിമുഖം

www.jannathulminna.Com

ഇരുപതോളം വർഷം വഹാബിസത്തിന്റെ നേതൃരംഗത്ത് പ്രവർത്തിച്ച ശേഷം റബ്ബിന്റെ തൗഫീഖ് കൊണ്ട് അഹ് ലുസ്സുന്നഃയിലേക്ക് കടന്ന് വന്ന എടക്കുളം അബൂബക്കർ മൗലവിയുമായി ലേഖകനും ഗാനരചയിതാവും അൻപതോളം വ്യത്യസ്ത ,Whatsapp ഗ്രൂപ്പുകളുടെ(ജന്നതുൽ മിന്ന )ചീഫ് അഡ്മിനുമായ വി.എം.എച്ച് സഖാഫി വണ്ടൂരും സുഹൃത്ത് ജാബിർ സഖാഫി വാണിയന്നൂരും നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ


മൗലവിയുടെ വീട്ടിൽ ഊഷ്മള സ്വീകരണമാണു ലഭിച്ചത്.

ഹിദായത്തിന്റെ പ്രകാശം മൗലവിയുടെ മുഖത്ത് തിളങ്ങിക്കാണുന്നുണ്ട്.

 ലഘു ചായ സത്കാരത്തിനു ശേഷം ഏറെ ഹൃദ്യമായ സംഭാഷണമാരംഭിച്ചു.


❓താങ്കളുടെ  കുടുംബ പാശ്ചാതലം ഹ്രസ്വമായി വിവരിക്കാമോ!!???

❇️ പാരമ്പര്യ സുന്നീ കുടുംബത്തിൽ തന്നെയാണ് ജനനം.

പിതാവിന്റെ പേര് മുഹ് യിദ്ദീൻ

 കടുത്ത സുന്നീ ആശയക്കാരൻ


❓ചെറുപ്രായത്തിൽ തന്നെ വഹാബിസത്തിലകപ്പെട്ട താങ്കൾ അവരുടെ ഏതൊക്കെ പളളികളിലാണു സേവനം ചെയ്തത്??!!

❇️ 18-ാം വയസ്സിൽ തന്നെ അവരിൽ ആകൃഷ്ടനായ ഞാൻ

സ്വന്തം നാടായ എടക്കുളം സലഫി മസ്ജിദിൽ  ഖത്വീബായിക്കൊണ്ടാണ് ഔദ്യോഗികമായി സേവന രംഗം തുടങ്ങിയത്.  ശേഷം തവനൂർ ദാറുൽ ഹുദാ മദ് റസ,തിരൂർ ഫാത്വിമ കോളേജിനടുത്തുളള മസ്ജിദ്,അല്ലൂർ എന്നീ സലഫി സ്ഥാപനങ്ങളിൽ ഖത്വീബും മുഅല്ലിമുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്


❓ താങ്കൾ മൗലവി ഗ്രൂപ്പിലാണോ മടവൂരി ഗ്രൂപ്പിലാണോ പ്രവർത്തിച്ചത്!!???

❇️ മൗലവി ഗ്രൂപ്പ്


❓ സലഫിസത്തിൽ വഹിച്ചിരുന്ന സ്ഥാനം??!!!

❇️ശാഖാ നേതാവായി തുടങ്ങി കുറ്റിപ്പുറം മണ്ഡലം KNM വൈ.പ്രസിഡണ്ടായി വരെ പ്രവർത്തിച്ചിട്ടുണ്ട്


❓ ഏതെങ്കിലും ഉന്നത സലഫികളുമായി ബന്ധമുണ്ടായിരുന്നോ??

❇️ തീർച്ചയായും.വഹാബീ അപ്പോസ്തലൻമാരായ ഉമർ മൗലവി,എ.പി അബ്ദുൽഖാദർ മൗലവി(ഔദ്യോഗികം),ഉമർ സുല്ലമി(ഓൾഡ് മടവൂർ/മർകസുദ്ദ അ് വ),കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ(വിസ്ഡം) എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.


❓ അവരോടൊപ്പമുളള എന്തെങ്കിലും അനുഭവങ്ങൾ അയവിറക്കാനുണ്ടോ!!???

❇️ ധാരാളമുണ്ട്.ഒന്ന് പറയാം. കൊട്ടപ്പുറം സംവാദം കഴിഞ്ഞ ഉടനെ 

എ.പി അബ്ദുൽ ഖാദർ മൗലവിയെ ഒരിടത്തു വെച്ചു കാണ്ടുമുട്ടി.

നാൽപതു കുടുംബങ്ങൾ സുന്നിയായ വിഷയം പരാമർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം തെറിയഭിഷേകം കൊണ്ടായിരുന്നു.


❓ വഹാബിസത്തിൽ ഭിന്നിപ്പ് വരാൻ കാരണം??!!!

❇️ പ്രധാനമായും സാമ്പത്തിക വിവാദമാണ്.

സൗദീ ലോകസംഘടന റാബിത്വ യിലെ ഒരു വിഭാഗമാണ് ദാറുൽ ഇഫ്താ.

ദഅ് വക്കു പണം നൽകുന്ന സംഘമാണ് അത്

അതിൽ ഒരംഗമായിരുന്ന ഹുസൈൻ മടവൂർ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന വിവാദങ്ങളിൽ നിന്നാണ് വഹാബിസം പിളരുന്നത്.


❓ അപ്പോൾ ജിന്ന്, പിശാച് ,സിഹ്റ്,കണ്ണേറ്,സംസം തുടങ്ങിയ  വിഷയങ്ങളോ??!!!!

❇️ അതൊക്കെ പിളർപ്പിനു ശേഷം ഉത്ഭവിച്ചതാണ്.

പ്രധാന കാരണമാണ് ഞാൻ എടുത്തുദ്ധരിച്ചത്.

നിങ്ങൾ പറഞ്ഞ പോലെ ഒരുപാട്  തൗഹീദ് വിഷയ തർക്കങ്ങൾ അവർക്കിടയിലുണ്ട്.

അതു കൊണ്ടാണല്ലോ അവർ പരസ്പരം കുഫ്റാരോപിക്കുന്നത്.


❓ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചു വരാനുളള പ്രധാന കാരണങ്ങൾ??!!!

❇️ പ്രധാനമായും രണ്ടു കാരണങ്ങളാണ്

ഒന്ന് :ഒരിക്കൽ  സുഹൃത്തായ  വഹാബി പെടുന്നനെ മരണപ്പെട്ടു. ബന്ധുക്കൾ എത്താൻ വൈകുന്നതു കാരണം സംസ്കാരച്ചടങ്ങും നീണ്ടു.

ഖേദകരമെന്നു പറയട്ടെ  ഈ സമയമത്രയും നാട്ടുവർത്തമാനങ്ങളല്ലാതെ റഹ്മതിന്റെ മലക്കുകളിറങ്ങാൻ നിദാനമായ   ഖുർആനിന്റെ  മധുരശബ്ദത്തിന്റെ ലാഞ്ചന പോലും അവിടെ ഉയർന്നു കേട്ടില്ല.

നാളെ എന്റെയും അവസ്ഥ ഇതായിരിക്കുമല്ലോ എന്ന ചിന്ത അഹ് ലുസ്സുന്നയോട് അടുക്കാൻ കാരണമായി

രണ്ടാമത്തെ കാരണം: പ്രസ്തുത സംഭവത്തിന്റെ തൊട്ടുടനെയാണ് ഉസ്താദ് അലവി സഖാഫി യുടെ പ്രസംഗം തിരൂരിൽ വെച്ചു ശ്രവിക്കാനായത്. പ്രമാണങ്ങളുടെ പിൻബലത്തോടെയുള്ള ആ ആദർശ പ്രഭാഷണം ഹഖായ മാർഗത്തിലേക്ക് തിരിച്ചു വരാൻ എന്നെ കൂടുതൽ  പ്രേരിപ്പിച്ചു.


❓ മുജാഹിദ് ഐക്യത്തെക്കുറിച്ച് എന്ത് പറയുന്നു???!!

❇️ ഐക്യ മാമാങ്ക നാടകം നടത്തി എന്നല്ലാതെ തൗഹീദിൽ ഇപ്പോഴും അവർ ഏകാഭിപ്രായക്കാരല്ലെന്നു മാത്രമല്ല  തലമൂത്ത നേതാക്കളായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ,സകരിയ്യ സ്വലാഹി,ഹുസൈൻ സലഫി,മുജാഹിദ് ബാലുശ്ശേരി,ഫൈസൽ മൗലവി എന്നവരില്ലാത്ത ഐക്യത്തിന് ഒരു പ്രസക്തിയുമില്ല...!!!



❓ സുന്നികളും അസുന്നികളും തമ്മിലുളള പ്രധാന തർക്ക വീഷയമാണല്ലോ ഇസ്തിഗാസയും തവസ്സുലും.

 അതിൽ നിങ്ങളെ സ്വാധീനിച്ച തെളിവ്??!!!


❇️ ﻭﺍﺑﺘﻐﻮ ﺍﻟﻴﻪ ﺍﻟﻮﺳﻴﻠﺔ എന്ന അല്ലാഹുവിന്റെ വാക്ക് തന്നെ

അതിലപ്പുറം ഒരു തെളിവ് വേണോ?

മഴ പെയ്യിപ്പിക്കുന്നതും മറ്റും അല്ലാഹു  മധ്യവർത്തികളിലൂടെയാണെന്നതു പോലെ സഹായങ്ങളേകാൻ അല്ലാഹു വെച്ച മധ്യവർത്തികളാണ് അമ്പിയാ ഔലിയാഅ്.


❓ വഹാബിസത്തിൽ പെട്ടു പോയവരോട് ചെറിയൊരുപദേശം ചെയ്യാമോ!!???

❇️  പത്തു ലക്ഷം ഹദീസുകൾ മത്നു സനദും മറ്റെല്ലാ വശങ്ങളും മനഃപാഠമുള്ള ഇമാമീങ്ങൾ ഇസ്തിഗാസ ചെയ്തവരാണ്.

അവരെയും അവരെ പിന്തുടരുന്ന സുന്നികളെയും മുശ് രികുളാക്കാൻ നൂറു ഹദീസുകൾ പോലും കൃത്യവും വ്യക്തവുമായി പഠിക്കാത്ത മൗലവിമാർക്കെന്തവകാശം....!!???

Post a Comment

0 Comments