തറാവീഹ്,എട്ടുകാരുടെ വൈരുദ്ധ്യത


👌🏻തറാവീഹ്;എട്ടുകാരുടെവൈരുദ്ധ്യത,ഇരുപതിൻറെ ആധികാരികത👌🏻


------------------------


നിർമ്മാണം VMH حبيب ثقافي വണ്ടൂര്‍ 


7592898945


www.jannathulminna.Com


തറാവീഹ് റമളാനിലെ

സ്പെഷ്യൽ നമസ്കാരമാണ്..

ഇതിൽ പണ്ഡിതലോകത്തെ ഇജ്മാഉണ്ട്

വഹാബീ ആചാര്യൻ ഇബ്നു തൈമിയ്യ

തന്നെ ഈ സത്യം സമ്മതിക്കുന്നുണ്ട്. (ഇഖ്തിളാഅ്254)


എന്നാൽ കേരളീയ ''എട്ടുകാർ'' ആദ്യം

ഇരുപതാണെന്നും(അൽമുർശിദ് 1926) പിന്നെ

എട്ടെന്നും(സൽസബീൽ&അൽ ഇസ്ലാഹ്) ഒരുകാലത്ത് തറാവീഹ്

തന്നെ ഇല്ല എന്നും വാദിച്ച് ഇപ്പോൾ

എട്ടിൽ തന്നെ പിടിച്ച് നട്ടംതിരിയുകയാണ്..

ഇനി നമുക്ക് നോക്കാം എട്ടിനാണോ

ഇരുപതിനാണോ ആധികാരികത എന്ന്


ഇരുപതിൻറെസർവ്വഹദീസുകളും

ബലഹീനമാണെന്നാണ്

ഒഹാബീമൗലവീസ് തട്ടിവിടാറുളളത്.

എന്നാൽ അതിൽ ഒട്ടനേകം  സ്വഹീഹായതുമുണ്ട്.ഇനി നിവേദനാധിക്യം

ബലഹീനതയെ

പരിഹരിക്കുമെന്നാണല്ലൊ ഹദീസ്നിദാനശാസ്ത്രം

ഇവ്വിഷയകമായി വന്ന ഹദീസുകൾക്ക്

കണക്കില്ല ഇനി ഒഹാബികൾക്ക് സാമ്പിളിന് വേണ്ടി

ഏതാനും സ്വഹീഹായ ഹദീസുകൾ

സമർപ്പിക്കുന്നു


ﻋﻦ ﺍﻟﺴﺎﺋﺐ ﺑﻦ ﺯﻳﺪ ﻗﺎﻝ ﻛﺎﻧﻮ ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻌﺪ

ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ ﺩﻋﺎ ﺍﻟﻘﺮﺍﺀ ﻓﻲ

ﺭﻣﻀﺎﻥ ﻓﺎﻣﺮ ﻣﻨﻬﻢ ﺭﺟﻼ ﻳﺼﻠﻰ ﺑﺎﺍﻟﻨﺎﺱ ﻋﺸﺮﻳﻦ ﺭﻛﻌﺔ


സ്വഹാബത്ത് ഉമർ തങ്ങളെ കാലത്ത്

ഇരുപതായിരുന്നു നിസ്കരിച്ചിരുന്

നത്;ഉമർ

തങ്ങൾ ഖുർആൻ പാരായണ വിദഗ്ധരെ

വിളിച്ച് അതിലൊരാളെ ഇമാമായി

നിയമിച്ചു


ﻋﻦ ﺍﻟﺴﺎﺋﺐ ﻗﺎﻝ ﻛﻨﺎ ﻧﻘﻮﻡ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ

ﺍﻟﺨﻄﺎﺏ ﺑﻌﺸﺮﻳﻦ ﺭﻛﻌﺔ ﻭﻳﻮﺗﺮ ﺑﺜﻼﺙ ‏( ﺑﻴﻬﻘﻲ )


ഇങ്ങനെ ഒട്ടനവധി ഹദീസുകൾ

ഇരുപതിനുണ്ട്.. ഈ രണ്ട് ഹദീസുകൾ

വിശദീകരിച്ച് വിശ്വപ്രസിദ്ധ പണ്ഡിതൻ

നവവി തങ്ങൾ പറയുന്നു


ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻭﻋﻴﺮﻩ ﺑﺎﻻﺳﻨﺎﺩ ﺍﻟﺼﺤﻴﺢ


ബൈഹഖി ഇമാമും മറ്റുള്ളവരും ഇവ

സ്വഹീഹായ പരമ്പരയോടെ റിപ്പോർട്ട്

ചെയ്തിരിക്കുന്നു

(ശറഹുൽ മുഹദ്ദബ് 4/32)


ഇത് മതി ഒഹാബീ ഞങ്ങൾക്ക്

തെളിവ്..


ഇനി എട്ടിൻറെ ഹദീസ്

നമുക്കൊന്നു നോക്കാം


ﻣﺎ ﻛﺎﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺰﻳﺪ ﻓﻲ

ﺭﻣﻀﺎﻥ ﻭﻻ ﻓﻲ ﻏﻴﺮﻩ ﻋﻠﻰ ﺍﺣﺪﻯ ﻋﺸﺮﺓ ﺭﻛﻌﺔ


നബിതങ്ങൾ റമളാനിലൂം

അല്ലാത്തപ്പോഴും പതിനൊന്നിനേക്കാ

ൾ വർധിപ്പിക്കാറുണ്ടായിരുന്നില്ല.

( 8തറാവീഹും 3 വിത്റും എന്നിണ് ഒഹാബിയൻ ഗവേഷണം)

എന്തൊരു പ്രമാണം !!!


അല്ലാത്ത

കാലത്ത് തറാവീഹ് ഉണ്ടോ ഒഹാബീ അതിനാൽ ഇത് തറാവീഹിന്

തെളിവല്ലെന്ന് ഏത്

കൊച്ചുകുട്ടിക്കുമറിയാം


ഇബ്നു ഹജറുൽ ഹൈതമി തങ്ങൾ പറയുന്നു;

ഈ ഹദീസ് നമുക്ക് വിത്റിന് തെളിവാണ്(തുഹ്ഫ)


മാത്രമല്ല ഈ ഹദീസ്

തറാവീഹാണെങ്കിൽ ഉമർ തങ്ങൾ

നബി തങ്ങളെ ധിക്കരിച്ച്

ഇരുപതാക്കുമോ..ഇല്ലേയില്ല


മറ്റൊന്ന് മാലികീ ഇമാമിന്റെ മുവത്വയിൽ എട്ടിന് തെളിവുണ്ടെന്നും ഇവർ തട്ടി വിടാറുണ്ട്

എന്നാൽ ആ ഇമാമിനെ അനുദാവനം ചെയ്യുന്ന ഭൂരിഭാഗം പണ്ഡിതരും ഇരുപതുകാരാണ്,ചുരുക്കം ചിലർ 36 കാരും..

എട്ടുകാർ ആരുമില്ലേയില്ല..


അതിനാൽ

ഇനിയെങ്കിലും തലച്ചോറുളള

ഒഹാബീ ചിന്തിക്കുക


ഇനി ആരെന്ത് മുക്രയിട്ടാലും

നിങ്ങൾ എൻറെയും എൻറെ

ഖുലഫാഉറാഷിദീങ്ങളൂടെയും ചര്യ

മുറുകെപ്പിടിക്കുക..അതാണ് വിജയസരണി

എന്ന മുത്ത് നബിയുടെ മൊഴിമുത്ത്

മുറുകെപ്പിടിച്ച് ഞങ്ങൾ മരണം

വരെ ഇരുപതിൽ തുടരും..ഇൻശാഅല്ലാഹ്..


https://www.jannathulminna.com

👍🏻👍🏻👍🏻👍🏻👍🏻👍🏻

Post a Comment

0 Comments