ആസിഫാാ....

🌹ആസിഫഃസ്നേഹസ്മരണാഗാനം🌹

Www.Jannathulminna.Tk

രീതിഃജല്ല ജലാലാമല്ലാ...ഹ്

✍🏻VMH വണ്ടൂര്‍ 


വ്യഥ ഖൽബിൽ ഏറുന്നല്ലാഹ്...😢

വ്യസനത്തിര മാറുന്നില്ലാ...😢

വിടരും മുമ്പേ ആ സൂനം..😢

വാട്ടി കിരാതമനം...😢




ഫാസിസം മൂത്ത് ഭ്രാന്ത്...😡

പിടിച്ചവരാൽ മോൾ നൊന്ത്..😭

കാക്കിയിൽ കാവികൂട്ടി...😡

കാട്ടികരുണവെട്ടി...😡



മതവിശ്വാസം ഇവർക്കില്ലാ..❌

മികവേദത്തിൻ തെളിവില്ലാ...❌

മനുഷ്യത്വം മരവിച്ചവരാ...✅

മാലോകരിവർക്കെതിരാ...✅




പ്രിയ മോളേ ദുഃഖം പേറി..😢

പാവങ്ങൾ ഞങ്ങൾ നീറി...😢

പടച്ചോനിൽ ഇരുകൈനീട്ടി🤲🏻

പ്രാർത്ഥിക്കുന്നുളളം തട്ടി...🤲🏻



ആശ്വാസം നീ സ്വർഗത്തിൽ🌹

ആമോദം ബീ സുമയ്യത്തിൻ🌹

കൂടെ സുഖിക്കുന്നുണ്ട്..🌹

സരസം വസിക്കുന്നുണ്ട്

Www.Jannathulminna.Tk



🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ആസിഫ😭;ആസുരാസ്ത്രങ്ങൾ ആഴ്ന്നിറങ്ങിയ ആപ്പിൾ🍎
✍🏻VMH വണ്ടൂര്‍ 


അതെ..

അവളൊരു കുഞ്ഞു ആപ്പിളായിരുന്നു..

മധുരവും മനോഹരവുമായ ഒരു കശ്മീരീആപ്പിൾ...

വളർന്ന് വലുതായി സർവ്വർക്കും സ്വാദേകാനായിരുന്നു അവളുടെ ഇളംമനസ്സിന്റെ മോഹവും ദാഹവും..

ആ വൃക്ഷത്തിലെ സർവ്വ ആപ്പിളുകളും കാലങ്ങളായി നാനാജാതിജനതക്കും മധുസുധയേകിക്കൊണ്ടിരിക്കുകയായിരുന്നല്ലോ...

പക്ഷെ..

ഫാസിസം മൂത്ത ചില ആസുരതാരാക്ഷസൻമാരുടെ അസ്ത്രങ്ങൾ ആഴ്ന്നിറങ്ങി ആ കുഞ്ഞുആപ്പിൾ ഞെട്ടറ്റ് വീണിരിക്കുന്നു...

പക്ഷെ ആസിഫാ...മോൾ സന്തോഷിക്കുക...

ഭാരതത്തിലെ ജാതി,മത ഭേദമന്യേ മാനവീകതയുടെ മഹിതമനസ്സുളളവർ ഒരായിരം ആപ്പിൾ തൈകൾ നടും..

ആ തൈകൾ വളർന്ന് ഫലപൂരിതമായാൽ ആസുരാസ്ത്രങ്ങളെയ്തവർ പോലും ആ തണലിൽ വരും..ആപ്പിൾ രുചിക്കും...


ഇല്ല നിന്റെ ഞെട്ടറ്റ് വീഴ്ത്തിയവർ യഥാർത്ഥ മതവിശ്വാസികളല്ല..അവരുടെ ആസുരാസ്ത്രങ്ങൾ ഒരു വേദത്തിലും പരാമർശിക്കപ്പെട്ടതുമല്ല..


ഞങ്ങളുടെ മനസ്സ് അതിയായി നീറുന്നുവെങ്കിലും

ബീവി സുമയ്യയുടെ കൂടെ സ്വർഗീയവാനിൽ പച്ചക്കിളിയായ് നീ പറക്കുന്നണ്ടെന്നതാണ് ഞങ്ങളുടെ തെല്ലാശ്വാസം..

اللهم اسلكنا معها فى جنتك العليا

Post a Comment

1 Comments