ഗുണ്ടറ യാത്ര


🌹കൗതുകസ്മൃതിയിലെ ഗുണ്ടറ സിയാറത്ത്🌹

✍🏻VMH വണ്ടൂര്‍ സഖാഫി 

7592898945

🕌🕌🕌🕌🕌🕌


ഏഴ് വർഷം മുമ്പാണ് ആ മഹായാത്രക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചത്...

ഉസ്താദ് ബഷീർ ബാഖവിക്ക് കീഴിൽ വേങ്ങരദർസിൽ വിദ്യനുകരുന്നകാലം..

ഉസ്താദിന്റെ ഉസ്താദായ പൂഴിക്കുത്തുസ്താദിന്റെ ദർസിൽ ഒരു ഗുണ്ടറക്കാരൻ മുതഅല്ലിമുണ്ടായിരുന്നു..

പേര് ഹാരിസ്

അദ്ധേഹത്തിനാണ് ഈ സുമോഹനസിയാറത്തിന്റെ ഫുൾ ക്രഡിറ്റും..സിയാറത്ത് മാത്രം ലക്ഷ്യം വെച്ചല്ല ഞങ്ങൾ അഞ്ച് പേർ യാത്രക്ക് സമാരംഭം കുറിച്ചത്..ഗുണ്ടറ നേർച്ചയോടനുബന്ധിച്ചുളള ബുർദഃ വേദി നയിക്കാൻ കൂടിയായിരുന്നു..

അതാണല്ലോ ഒരു വലിയ്യിന്റെ അഭിലാഷവും..

ആനയും വാദ്യമേളങ്ങളും മറ്റു പേക്കൂത്തുകളും അനാചാരങ്ങളുമില്ലാതെ തീർത്തും ദീനീനിഷ്ഠകാത്ത് സൂക്ഷിക്കുന്ന അന്നാട്ടുകാരോട് വല്ലാത്ത അനുകമ്പ തോന്നി...

പണ്ഡിതപഠുക്കളുടെ ഉപദേശനിർദ്ധേശങ്ങളെ ചവറ്റുകൊട്ടയിട്ട് 

ജാറമൈതാനങ്ങൾ ആഭാസസ്ഥാനമാക്കുന്ന കേരളക്കരയിലെ ചില ജാറവ്യവസായക്കാരോട് തീർത്താൽ തീരാത്ത പുച്ഛവും...

പിറ്റേന്നാണ് ആ സുമോഹനസഞ്ചാരം..മുച്ചൂർ പളളിപരിസരത്ത് നിന്നാണ് സ്റ്റാർട്ടിംഗ്..

ബുർദഃ കഴിഞ്ഞ് ഞങ്ങളുറങ്ങി..

പിറ്റേന്ന് സുബ്ഹിക്ക് മുമ്പേ മിഴിതുറന്ന കാഴ്ചകണ്ട് അമ്പരന്നു..

കേരള,തമിഴ്നാട്,കർണ്ണാടക സംസ്ഥാനങ്ങളിലെ വ്യത്യസ്ത ദേശങ്ങളിൽ നിന്നും ആയിരങ്ങളെത്തിച്ചേർന്നിരിക്കുന്നു...

ഏത് ഉൾവനത്തിലായാലും തന്റെ ഇഷ്ടദാസരിലേക്ക് ജനഹൃദയങ്ങളടുപ്പിക്കുന്ന നാഥാ നീയെത്ര മഹോന്നതൻ..!!

 നിസ്കാരശേഷം യാത്രതുടങ്ങുകയായി..കബാനിപ്പുഴവരെ കിലോമീറ്ററുകൾ താണ്ടേണ്ടതിനാൽ ജനങ്ങളെ വഹിക്കാൻ വാഹനങ്ങൾ വരിവരിയായി നിൽപ്പുണ്ട്...

ജീപ്പ്,കൊട്ടവണ്ടി,ഓട്ടോ,ബൈക്കുകൾ എല്ലാമെല്ലാം..

ഒരു ജീപ്പിൽ ഞങ്ങളും ഇടംപിടിച്ചു..

കബാനിപ്പുഴാതീരത്തെത്തി..

വെളളമുളള സമയമാകയാൽ ആദ്യമായി വട്ടത്തോണിയാത്രക്കവസരം ലഭിച്ചു..

ഘട്ടം ഘട്ടമായി എല്ലാവരും മറുകരയിലെത്തി..ഇനി യാത്രസുഖകരമല്ല...കൊടും വനമാണ്..പക്ഷെ വലിയുല്ലാഹി അബ്ദുൽബാരി തങ്ങളെ കറാമത്തെന്ന് പറയാം ഇന്ന് വരെ ഒരു വന്യജീവി ആരെയും ഒരു പോറൽമോലുമേൽപ്പിച്ചിട്ടില്ലെന്ന കാരണവരുടെ വാക്കുകൾ മനസ്സിന് ധൈര്യമേകി..

എങ്കിലും ഫോറസ്റ്റുസേനയുടെ അകമ്പടി വേണം..അതാണ് നിയമം..

കേട്ടറിഞ്ഞത് പോലെ അനുഭവിച്ചു..

ആനകളും കാട്ടികളും കടുവകളും തൊട്ടടുത്തെത്തി..പക്ഷെ അവപതിവ് പോലെ ഒരു നോട്ടം കൊണ്ട് മാത്രം നിർത്തി...

അല്ലെങ്കിലും ജീവിതകാലത്ത് ഏഴരായി ഏകഇലാഹിനെ കൊടുംവനത്തിലാരാധിച്ച ഔലിയാക്കൾക്ക് കാവൽനിന്ന ഇവരെങ്ങനെ നമ്മെ ആക്രമിക്കും..

ക്രൂരജീവികളെക്കൂടാതെ കലമാനുകളും കുരങ്ങുകളും മയിലുകളും  മറ്റും ഒരു മിനിസൂ ഷോ സമ്മാനിച്ചു..

ദീർഘസഞ്ചാരത്തിന് ശേഷം ഞങ്ങൾ സയ്യിദിന്റെ ചാരത്തെത്തി....അൽഹംദുലില്ലാഹ് എല്ലാ യാത്രാക്ഷീണവും ആ നിമിഷമവസാനിച്ചു..പിന്നേ എല്ലാരും ഒരുതരം ആത്മീയലഹരിയിലായി..

മഹാനെ തവസ്സുൽ ചെയ്ത് ആശകൾ ആലിമുൽഗൈബിനോട് പറഞ്ഞു..

തൊട്ടുത്തൊരു മഖ്ബറ കൂടിയുണ്ട്..അദ്ധേഹത്തിന്റെ സേവകനായ ഒരു ഹൈന്ദവന്റെ ഖബർ..അദ്ധേഹവും പരിശുദ്ധഇസ്ലാം പുൽകിയിട്ടുണ്ടെന്നും പറഞ്ഞ് കേട്ടു..

ഒരു മണിക്കൂർ ആ മസാറിൽ ചിലവഴിച്ചു..

മുച്ചൂരിലേക്ക് റിട്ടേണടിച്ചു.

ഏതായാലും കേരളത്തിനകത്തും പുറത്തും ഒട്ടനേകം സിയാറത്ത് കേന്ദ്രങ്ങളിൽ ഞാൻ യാത്രചെയ്തിട്ടുണ്ട്..എന്നാൽ ഗുണ്ടറയാത്രയോളം കൗതുകവും കമനീയകാഴ്ചയും ആത്മീയോല്ലാസവും ലഭിച്ച മറ്റൊന്നില്ല..

പോയവർ വീണ്ടും വീണ്ടും കാണാനാശിക്കുന്ന  സിയാറത്ത് കേന്ദ്രങ്ങളിലൊന്ന് ഗുണ്ടറയാണ്

പോവാത്തവർ

ജീവിതത്തിൽ ഒരിക്കലെങ്കിലും പോവണം...

ആ അൽഭുതയാത്ര അനുഭവിക്കണം..

ആഗ്രഹങ്ങൾക്കായ് മഹാനെ ഇടതേടണം

اللهم اعلى درجاته وحسن خاتمتنا بفضله

Post a Comment

0 Comments