സാഹിത്യോൽസവ് സ്പെഷ്യൽ(മടിക്കാതെ താഴോട്ട് പോവണേ..എല്ലാമുണ്ട്)


🌷സേവനത്തിന്റെ മതം🌷
🎤ഹൈസ്കൂൾ പ്രസംഗം🎤
💯VMH വണ്ടൂർ
Www.Jannathulminna.Tk

الحمد لله وحده والصلوة والسلام على من لا نبي بعده وعلى آله وصحبه ابدا اما بعد

قال الله عزوجل
نُصِيبُ بِرَحْمَتِنَا مَنْ نَشَاءُ وَلا نُضِيعُ أَجْرَ الْمُحْسِنِينَ
وقال صلى الله عليه وسلم
خير الناس أنفعهم للناس
ഏറ്റവും  സ്നേഹാദരവുകൾ....

സേവനത്തിന്റെ മതം
എന്ന  സുപ്രധാന സമകാലീക സബ്ജക്റ്റിനെ സംബന്ധിച്ച് സ്വൽപ്പം സംസാരിച്ച് ഞാൻ വിരമിക്കാം..
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീീീന്‍ 

വിഷയത്തിലേക്ക് കടക്കും മുമ്പ് ഈ യടുത്ത് വേർപ്പെട്ട ഒരു സേവനസുന്ദരസുമത്തെ മറക്കാൻ കഴിയില്ല..മറ്റാരുമല്ല  ഇസ്രായീലീധ്വംസകരുടെ തോക്കിനിരയായ ശഹീദ റസാൻ അൽ നജ്ജാർ എന്ന ധീരസേവന വനിതയെ
ഇസ്രായീൽ നരനായാട്ടീൽ പരിക്ക് പറ്റിയ മനുഷ്യജൻമങ്ങൾക്ക് ഒട്ടേറെക്കാലം സേവനശുഷ്രൂഷ ചെയ്ത ആ പുഷ്പം ഈയടുത്താണ്  പൊഴിഞ്ഞത്..ആ മഹതിക്ക് മന്നാൻ മഗ്ഫിറത്ത് നൽകട്ടെ എന്ന പ്രാർത്ഥനയോടെ വിഷയത്തിലേക്ക് പ്രവേശിക്കുന്നു..

മനുഷ്യൻ ഒരു സോഷ്യൽജീവിയാണ്..
ഇക്കാരണത്താൽ സമൂഹത്തിന് സദാസേവനനിരതരാവാൻ സുബ്ഹാനും സത്യനബിയും ഒട്ടനേകം വാക്യങ്ങളിൽ നമ്മെ ഉദ്ബോധിച്ചിട്ടുണ്ട്...
ആദം നബിയെ സൃഷ്ടിക്കുമ്പോൾ അല്ലാഹു അടിവരയിട്ടത് اني جاعل في الارض خليفةഎന്നാണ് 
അഥവാ ഭൂമിയിൽ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുന്നു എന്ന്
ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുമ്പോൾ സേവനമനസ്കത സുപ്രധാനമാണല്ലോ
അത് കൊണ്ട് തന്നെയാണ് രണ്ട് ലക്ഷത്തി 24000 പ്രവാചകർ അതത് കാലത്തെ സമൂഹത്തിന് സേവനം ചെയ്ത് നമുക്ക് വഴികാട്ടിയത്.. 
അല്ലാഹു പറയുന്നു..
: إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ
സേവനനഗുണകാംക്ഷികളോടാണെന്റെ കാരുണ്യസാമീപ്യമെന്നാണ് ഈ സൂക്തസാരം

തിരുഹദീസിലേക്ക് വരുമ്പോഴും സമാനമായ വാക്യങ്ങൾ തന്നെ കാണാം
 മുത്ത്നബി പറയുന്നു
 ومن كان في حاجة أخيه كان الله في حاجته، ومن فرج عن مسلم كربة فرج الله عنه كربة من كربات يوم القيامة،
ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റിയാൽ അല്ലാഹു അവന്റെ ആവശ്യങ്ങളും നിറവേറ്റുന്നതാണ്
വല്ലവനും ഒരു മുസ് ലിമിന്റെ വേദനയകറ്റിയാൽ അന്ത്യാനാൾവേദനകളിൽ റബ്ബവന്ന് സംരക്ഷണമേകുന്നതാണ്..

ഇത്രമാത്രം സേവനാനിവാര്യത സമർത്ഥിച്ച മറ്റൊരു മതമുണ്ടോ??!! ഇല്ലേയില്ല

മുസ്ലിമിന് മാത്രമല്ല സർവ്വ മനുഷ്യ സേവനത്തിനും  ഗുണങ്ങളെണ്ണിയ മതമാണ് ഇസ്ലാം 
ഭൂമിയിലുളള സർവ്വർക്കും നിങ്ങൾകരുണാനിരതരായി സേവനം ചെയ്യുക എങ്കിൽ ആകാശാധിപൻ നിങ്ങൾക്കും കരുണ ചെയ്യുമെന്ന തിരുമൊഴിമുത്ത് ഇതിനൊരാധാരമാണ്
മാത്രമല്ല മറ്റൊരു ഹദീസിലൂടെ അവിടുന്ന് പറയുന്നു
خير الناس أنفعهم للناس
ജനോപകാരിയാണ് ഏറ്റവും ശ്രേഷ്ഠസൃഷ്ടി
 أحب الناس إلى الله تعالى أنفعهم للناس
അല്ലാഹുവിനേറ്റവുമിഷ്ടൻ ജനോപകാരിയാണെന്നാണ്
മറ്റൊരു തിരുവചനം


ഒരു മതാചാര്യരും പറയാത്ത വിധം സേവനവചനങ്ങൾ മൊഴിഞ്ഞവരാണ് മുഹമ്മദ് നബിയെന്ന് മേൽവാക്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ തെല്ലും പ്രയാസമില്ല..


 പരശ്ശതം പ്രവാചകരും തങ്ങളുടെ ഉമ്മത്തിന് പരാതികളിലും പരിഭവങ്ങളിലും പരിഹാരം നൽകിയവരാണ്
മൂസാനബിയുടെ സമുദായം വെളളത്തിനഭ്യർത്ഥിച്ചപ്പോഴും ഈസാനബിയുടെ ഉമ്മത്ത് രോഗശിഫക്കഭ്യർത്ഥിച്ചപ്പോഴും അൽഭുതങ്ങൾകാട്ടി അവരെ സേവിച്ചതായി ഖുർആൻ പ്രതിപാദിച്ചത് ചിലത് മാത്രം 

തിരുനബിയോളം വരുന്ന സേവനമനസ്കൻ മറ്റാരുമില്ല..
ജാതിയും മതവും വേഷവും ഭാഷയും നോക്കിയായിരുന്നില്ല ആ സേവന,സാന്ത്വനപ്പ്രവർത്തനങ്ങൾ
തെരുവിൽ ചുമട് താങ്ങാനാവാതെ വ്യസനിച്ച് നിന്ന വൃദ്ധയുടെ ചുമട് വാങ്ങി ചുമലിലേറ്റി വീട്ടിലെത്തിച്ച ചരിത്രം ഇവയിലൊന്ന് മാത്രം
തീർന്നില്ല 
അബൂജഹ് ലെന്ന ധിക്കാരി  കടംകൊടുത്ത പണം തിരികെനൽകാതെ ഒരു വ്യക്തിയെ ക്രൂശിക്കുന്നു എന്ന വാർത്ത മുത്ത്നബിയിലെത്തി..സമയംകളയാതെ കടംകൊടുത്തവനേയും കൂട്ടി സുധീരം അബൂജ ഹ് ലിന്റെ അടുത്ത് ചെന്ന് പണംതിരികെ നൽകിപ്പിച്ച ലോകം കണ്ട ഏറ്റവും മികച്ച ജനസേവനകൻ അതായിരുന്നു മുത്ത്നബി 
ഇന്നത്തെ ചില MLA മാർക്കും MP മാർക്കും ഇതിൽ പഠിക്കാൻ പലപാഠങ്ങളുമുണ്ട്.

  
അവിടുന്ന് വെട്ടിയവെട്ടറൂട്ടിലൂടെ തന്നെയാണ് സ്വഹാബത്തും ഔലിയാക്കളും സഞ്ചരിച്ചത്
രണ്ടാം ഖലീഫ ഉമർ തങ്ങളുടെ പാതിരാസഞ്ചാരവും ജനസേവനവും അതിനൊരുദാഹാരണം മാത്രം 

മുഅ്തത് യുദ്ധത്തിൽ വെട്ടേറ്റ് മരണം കാത്ത് കിടക്കുന്ന പടനായകൻ ജഅ്ഫറുബ്നു അബൂത്വാലിബടക്കമുളള സ്വഹാബത്തിലേക്ക് വെളളപ്പാത്രം നീട്ടിയപ്പോൾ ഞങ്ങൾക്ക് വേണ്ട അടുത്തുളളവരിലേക്ക് നൽകൂ എന്ന് പറഞ്ഞ സഹോദരസേവനനിരതയുടെ സുമോഹനശിഷ്യസംഘത്തേയാണ് മുത്ത്നബി വാർത്തെടുത്തത്


ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ധാർമ്മിക സംഘശക്തിയായ SYS ഉം 
ജാതി,മത ഭേദമന്യേ സർവ്വരിലും സേവന,സാന്ത്വന പദ്ധതികളുമായി മുൻപന്തിയിലുണ്ട്‌..
മെഡിക്കൽ കോളേജുകളിൽ സ്തുത്യർഹ സേവനം കാഴ്ചവെക്കുന്ന സഹായി സംഘത്തെ കൂടാതെ 
നൂറുക്കണക്കിന് ദാറുൽഖൈർ സ്വപ്നഭവനങ്ങളും കുഴൽക്കിണറുകളും  ഇതരധനസഹായങ്ങളും സേവനങ്ങളുമായി സുന്നീ യുവജന സംഘം കുതിക്കുമ്പോൾ നാം ഉദ്യമങ്ങൾക്ക് ശക്തിപകരേണ്ടതുണ്ട്..
ആ സേവനപ്പ്രവർത്തനങ്ങൾക്കും 
തന്റെ മേൽനോട്ടത്തിലുളള സമുന്നതകലാലയമായ മഹിത മർകസിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടക്കുന്ന സേവന,സാന്ത്വനപ്പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന സുൽത്വാനുൽ ഉലമയുടെ ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം.

മാതാപിതാക്കളോടുളള സേവനത്തിലേക്ക് വരുമ്പോൾ വ്യക്തമായ കാഴ്ചപ്പാടുണ്ട്  വിശുദ്ധ ഇസ്ലാമിൽ.
മുത്ത്നബി മിമ്പറിലിരിക്കെ ജിബ് രീൽ അലൈഹിസ്സലാം ഒട്ടനേകം ദുആ ചെയ്യുകയും തിരുനബി ആമീീീന്‍ പറയുകയും സംഭവം നമുക്കറിയാം ആ ദുആയിലൊന്ന് ഇങ്ങനെയായിരുന്നു
വല്ലവന്റേയും അടുക്കൽ വൃദ്ധമാതാപിതാപിതാക്കളുണ്ടാവുകയും അവർക്ക് വേണ്ട വിധം സേവനം ചെയ്യാതിരിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ ശാപമവനിലുണ്ടാവട്ടെ
ദുആ ചെയ്തത് മാലാഖമാരുടെ നേതാവും ആമീീീന്‍ പറഞ്ഞത് സൃഷ്ടികളിൽ അത്യുത്തമനബിയും ആണെന്ന് വരുമ്പോൾ
ഈയൊരു ഹദീസ് മാത്രം മതി മാതാപിതാക്കളോടുളള സേവനത്തിന്റെ ഇംപോർട്ടന്ററിയാൻ..

ഉവൈസുൽ ഖറനി തങ്ങളുടെ സുപ്രസിദ്ധ  മാതൃസേവനചരിത്രവും ഈയൊരു ഹദീസിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെയാണ് 
തിരുനബി ദർശനം പോലും മാതൃസേവനത്തിനായി വേണ്ടെന്ന് വെച്ച മഹാന്റെ മാതൃക എത്ര മഹത്തരം..!!
ആ നടപടിക്ക് മുത്ത്നബിയുടെ സപ്പോർട്ട് കൂടി ഉളളപ്പോൾ മാതൃസേവനാനിവാര്യതക്ക് ഇനി മറ്റൊന്നും വേണ്ട

മാനുഷ്യന് മാത്രമല്ല സഹജീവികൾക്കും സേവനം ചെയ്യാൻ പരിശുദ്ധദീൻ ആജ്ഞാപിക്കുന്നുണ്ട്

എത്രത്തോളമെന്നാൽ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകേണ്ട നായക്ക് പോലും കിണറ്റിലിറങ്ങി വെളളം കോരിക്കുടിപ്പിച്ച് സേവനം ചെയ്ത പെണ്ണിന് 
പടച്ചവൻ മഗ്ഫിറത്ത് നൽകി സ്വർഗമേകിയ സംഭവം മുത്ത്നബിയുടെ മൊഴിമുത്തിൽ കാണാം

ഈയൊരു സന്ദേശമുൾക്കൊണ്ടാണ് സുൽത്വാനുൽ ആരിഫീനും ആശിഖീനുമായി ചരിത്രത്താളുകളിൽ ചിരപ്രതിഷ്ഠി നേടിയ ശൈഖ് രിഫാഈ വഴിയോരത്ത് വ്രണം പറ്റി ആരാരും തിരിഞ്ഞ് നോക്കാത്ത ചാവാലിപ്പട്ടിക്ക് മുറിവ് മാറും വരെ സേവനംചെയ്ത് നമുക്ക് മാർഗദർശനം പകർന്നത്

ചുരിക്കത്തിൽ  സേവനത്തിന്റെ മതം അത് പരിശുദ്ധ ഇസ്ലാമാണ്..ഏറ്റവും  മികച്ച
സേവനനായർ അമ്പിയാക്കളും ഔലിയാക്കളും പണ്ഡിതരുമാണ് അവരുടെ മഹനീയമാർഗം അനുദാവനം ചെയ്ത് സേവനസാന്ത്വന ജീവിതം നയിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീീീന്‍ എന്ന പ്രാർത്ഥനയോടെ സംസാരത്തിന് വിട അസ്സലാമുഅലൈക്കും 
Www.Jannathulminna.Tk
🌷🌹🌷🌹🌷🌹🌷🌹🌷🌹


സാഹിത്യോൽസവ് സ്പെഷ്യൽ സൂപ്പര്‍ ന്യൂ മദ്ഹ്,ഭക്തി&വിപ്ലവഗാനങ്ങൾ
✍🏻VMH വണ്ടൂർ
ഭാഗം1⃣

അമ്പിയാഇൽ മൂമ്പരായി ലങ്കിടുന്ന നൂറേ...
അമ്പറിൻഗന്ധം മികന്തീടുന്ന മുന്തും ഖൈറേ..
അന്തിമാനചന്ദ്രശോഭതോറ്റിടും ജമാലേ..
അന്തരങ്ങൾ മാറ്റി ഐക്യംകോർത്തപൊൻകമാലേ.
ത്വൂബാബീത്വൂബാ
യാ മെഹബൂബാ



ആമിനാബീശോഭകണ്ടു
ആ താരമുദയംകൊണ്ടു
അൽഭുതങ്ങളേറെഉലകം
വറ്റിസാവയാംതടാകം
ഏറ്റശ്രേഷ്ഠരാവ്..ആ തിരുനബിപിറരാവ്..


അൽഅമീനായീതിളങ്ങി
അല്ലല് മാറ്റാനിറങ്ങി
അക്രമപ്പിരാന്ത്മാറ്റി
ആകെയുംപ്രശാന്തമേറ്റി
ആ കെടാത്തദീപം..ചൊല്ലീലവരും ശാപം


അഗതികൾക്കെന്നും അത്താണീ
അശ്റഫുൽബശർ സ്നേഹവാണീ
അർമിലതിനേകിഅഭയം 
അറിവിനാറിനില്ല ആഴം
ആതിരപ്രഭയല്ലേ..
ആർക്കും തണിതുണയല്ലേ..

(തുടരും...)

🌹🌷🌹🌷🌹🌷🌹🌷🌹

🌷ജൂനിയർ കഥ🌷
Www.Jannathulminna.Tk
✍🏻VMH  വണ്ടൂർ
പ്രിയംനിറഞ്ഞ.....

സാഹിത്യോൽസവിന്റെ സുമോഹനവേദിയിൽ
ഒരു കൊച്ചുചരിത്രകഥ അയവിറക്കി ഞാൻ അവസാനിപ്പിക്കാം..
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീീീന്‍ 

മുത്ത്നബിയുടെ ഭൂഷണഭരണത്തിന് ശേഷം ഖുലഫാഉർറാശിദുകളായിരുന്നു തൽസ്ഥാനത്ത് ജ്വലിച്ചിരുന്നത്..

ശേഷം ഒട്ടനേകം  ഖലീഫമാർ  മുസ്ലിം ഭരണത്തലവൻമാരായി പലകാലങ്ങളിൽ ലോകമാകമാനം തിളങ്ങിയിട്ടുണ്ട്
പക്ഷെ അവരിൽ നല്ലവരും അക്രമികളും ഉണ്ടായിരുന്നു

ഹിജ് റ പത്താം നൂറ്റാണ്ടിൽ തുർക്കി ആസ്ഥാനമാക്കി ഭരണംനടത്തിയിരുന്ന സുൽത്വാൻ സലീമിന്റെ കാലത്തേക്കാണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്...

കഴിവുറ്റ ഒരു ഭരണാധിപൻ തന്നെയായിരുന്നു സലീം.ചിന്നിച്ചിതറിക്കിടക്കുന്ന കൊച്ചുകൊച്ചു മുസ് ലിം നാടുകളെ ഒരു കുടക്കീഴിൽ അദ്ധേഹം കൊണ്ടുവന്നു

പക്ഷെ നിസാരപ്രശ്നങ്ങളിൽ പോലും വാളായിരുന്നു വിധികർത്താവ്..തലവെട്ടലായിരുന്നു മിനിമം ശിക്ഷ ഇക്കാരണത്താൽ
തുർക്കീഭാഷയിൽ ഇടിത്തീ എന്നർത്ഥമുളള യാവസ് ആയിരുന്നു അദ്ധേഹത്തിന്റെ ഇരട്ടപ്പേര്
അധികാരം നിലനിർത്താൻ തന്റെ മുഴുവൻ സഹോദരൻമാരേയും വധിച്ചു..
തീർന്നില്ല,കുടുംബത്തിലെ പതിനേഴ് പേരെയും ഏഴുമന്ത്രിമാരെയും കൊന്നു
പ്രധാനമന്ത്രിയായിരുന്ന യൂനുസ് പാഷയും ബരീപാഷയും ഒരിക്കൽ സുൽത്വാന്റെ അഭിപ്രായത്തിന് എതിര് പറഞ്ഞു..
സത്യം അവരുടെ പക്ഷത്തായിരുന്നെങ്കിലും വാക്കുകൾ പൂർത്തീകരിക്കും മുമ്പേ ഇരുമ ന്ത്രിമാരുടെയും തലതെറിച്ചു..
ഇതായിരുന്നൂ സുൽത്വാൻ സലീം
സുൽത്വാന്റെ മന്ത്രിസഭയിലേക്ക് ഒരാൾ നിർദ്ധേശിക്കപ്പെട്ടാൽ അയാൾ വസ്വിയ്യത്ത് എഴുതി വെക്കൂകയും കഫൻപുട തയ്യാറാക്കുകയും കുടുംബത്തോട് വിടചോദിക്കുകയും ചെയ്ത ശേഷമായിരുന്നു മന്ത്രിപദം ഏറ്റെടുക്കാൻ പോയിരുന്നത്.
പോരാ ''നിന്നെ സുൽത്വാൻ മന്ത്രിയാക്കട്ടെ'' എന്ന വാചകം അന്നാട്ടിലെ ഏറ്റവും വലിയും 
ശാപവാചകമായിരുന്നു..

ഈ സുൽത്വാന്റെ രാജകൊട്ടാരത്തിലേക്ക് ഒരുദിനം യാദൃശ്ചിികമായി കൊട്ടാരം മുഫ്തി കടന്ന് വന്നു..
പ്രത്യേകസമയങ്ങളിൽ മാത്രമായിരുന്നു മുഫ്തി വരാറുണ്ടായിരുന്നത്
അത്,കൊണ്ട്,തന്നേ പാറാവുകാർ അദ്ധേഹത്തെ സ്വീകരിച്ചു..ഉദ്ധ്യേശ്യമറിയിച്ചപ്പോൾ രാജസന്നിധിയിലേക്ക് കടത്തിവിട്ടു

രാജസദസ്സ് ഒന്നടങ്കം അദ്ധേഹത്തെ ഹർഷാരവത്തോടെ എതിരേറ്റു..

രാജാവ് എന്തെങ്കിലും പറയുന്നതിനു മുമ്പേ മുഫ്തിയുടെ വാക്കുകൾ രാജകൊട്ടാരത്തെ ഞെട്ടിത്തരിപ്പിച്ചു

''ഓ രാജൻ അങ്ങയുടെ ആഖിറം രക്ഷിക്കലാണ് എന്റെ ചുമതല
നിരപരാധികളായ 150 ഓളം തൊഴിലാളികളേയാണ് ഇപ്പോള്‍ നിങ്ങൾ വധശിക്ഷക്ക് വെച്ചിരിക്കുന്നു..ഈ നടപടി കടുത്ത അപരാധമാണ്..പിൻമാറുക അല്ലെങ്കില്‍ നരകശിക്ഷലഭിക്കുമെന്നകാര്യത്തിൽ സന്ദേഹമില്ല''

സദസ്സ് ഒന്നടങ്കം അന്യോന്യം പറഞ്ഞു  മുഫ്തിയുടെ കഥ കഴിഞ്ഞതു തന്നെ..കഴിഞ്ഞകാലാനുഭവങ്ങൾ സാക്ഷി

സുൽത്വാൻ കോപം കൊണ്ട് വിറച്ചു..മുഫ്തിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു
''നിങ്ങൾ എന്റെ ഭരണകാര്യത്തിൽ ഇടപെടേണ്ട,അതു താങ്കളുടെ ജോലിയല്ല''

മുഫ്തി പിന്തിരിഞ്ഞു പോകുമെന്ന് സുൽത്വാൻ വിചാരിച്ചു

പക്ഷെ പണ്ഡിതർക്കെന്ത് രാജഭയം..അല്ലാഹുവിനേയും റസൂലിനെയുമല്ലാതെ ആരെ പേടിക്കാൻ..

ഇമാം അഹ്മദ് ബ്നു ഹമ്പൽ തങ്ങളുടെ ധീരചരിത്രം അദ്ധേഹത്തിന് പ്രചോദനമായി

ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന അക്കാല രാജാവിന്റെ വികലവാദത്തെ ഖുർആൻ കൊണ്ട് തന്നെ മഹാൻ തച്ചുതകർത്തല്ലോ..വാളിനഭയന്ന് ആദർശം മാറ്റുന്നവരല്ല അഹ് ലുസ്സുന്നയുടെ പണ്ഡിതൻമാർ

സുൽത്വാന് മുമ്പിൽ വീണ്ടും ഗർജ്ജിച്ചു കൊണ്ടദ്ധേഹം പറഞ്ഞു
''അല്ല ഞാൻ താങ്കളുടെ പരലോകകാര്യത്തിലാണ് ഇടപെടുന്നത്.അത് എന്റെ ജോലിയാണ്.എത്രകാലം ജീവിച്ചാലും താങ്കൾ മരിക്കേണ്ടവനാണ്.അല്ലാഹുവിനു മുമ്പിൽ താങ്കൾ വിചാരണചെയ്യപ്പെടും,ആ തൊഴിലാളികൾക്ക് മാപ്പ് നൽകിയാൽ മാത്രം നിങ്ങൾക്ക് രക്ഷയുണ്ട്..ഇല്ലെങ്കിൽ കഠിനകഠോരമായ നരകശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത്..അതിനെ വകഞ്ഞുമാറ്റാൻ അധികാരംകൊണ്ട് സാധ്യമല്ല''

ആദർശധീരനായ ആ പണ്ഡിതന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ സുൽത്വാന്റെ ഹുങ്ക് തകർന്ന് തരിപ്പണമായി..
ശിലാഹൃദയം ഉരുകിയൊലിച്ചു.ആ തൊഴിലാളികൾക്കെല്ലാം സുൽത്വാൻ മാപ്പ് നൽകി..
തൊഴിലാളികളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചശേഷമാണ് മുഫ്തി രാജകൊട്ടാരം വിട്ടത്..
Www.Jannathulminna.Tk
മറ്റൊരിക്കൽ സമാനസംഭവവമുണ്ടായി
 സുൽത്വാൻ അദർനഃ എന്ന സ്ഥലത്തേക്ക് യാത്രപോവുമ്പോൾ യാത്രയയപ്പിനായി മുഫ്തിയുമെത്തി
വഴിയിൽ നാനൂറ് ആളുകളെ കയറിൽ ബന്ധിച്ച് സൈന്യത്തിന്റെ നിരീക്ഷണത്തിൽ കൊണ്ട് പോകുന്നദാരുണ കാഴ്ച മുഫ്തി കണ്ടു.അതേക്കുറിച്ചന്വേഷിച്ചപ്പോൾ സുൽത്വാന്റെ കൽപ്പനധിക്കരിച്ചതിനാൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണവരെന്ന വിവരം ലഭിച്ചു..
സുൽത്വാൻ വാഹനപ്പുറത്ത് കേറാനൊരുങ്ങുന്ന സമയം ജനമധ്യത്തിൽ വെച്ച് മുഫ്തി പറഞ്ഞു
അവരെ കൊല്ലൽ അനുവദനീയമല്ല..വിട്ടയച്ചാൽ താങ്കൾക്ക് നന്ന്..
അപ്പോഴും സുൽത്വാൻ കോപിഷ്ടനായി..താങ്കൾ താങ്കളുടെ ജോലിനോക്കിയാൽ മതി എന്ന പഴയപല്ലവി ആവർത്തിച്ചു
എന്നാൽ ശാന്തമായി മുഫ്തി പറഞ്ഞു
അല്ലയോ രാജാ..ഇതാണെന്റെ ധർമ്മവും ജോലിയും..അനുസരിച്ചാൽ താങ്കൾ രക്ഷപ്പെട്ടു..ഇന്നല്ലെങ്കിൽ നാളെ താങ്കളേക്കാൾ വലിയ സർവ്വശക്തനായ സുൽത്വാനുമായി കണ്ടുമുട്ടുന്ന രംഗമുണ്ട് മറക്കണ്ട
ഇതും പറഞ്ഞ് സലാം പോലും പറയാതെ മുഫ്തി  തന്റെ വഴിക്ക് പോയി

രാജാവ് അൽപ്പനേരം ചിന്താനിമഗ്നനായി മൗനവലംബിച്ച് നിന്നു..ശേഷം അവരെ വിട്ടയക്കാൻ ആഹ്വാനം ചെയ്തു..


ഇങ്ങനെ സർവ്വഘട്ടങ്ങളിലും രാജാവിന്റെ കിബ് റ് മുഫ്തിയുടെ മുമ്പിൽ അലിഞ്ഞുപോയി...പുനർവിചിന്തനത്തിന് തയ്യാറാവേണ്ടി വന്നു.

ആരായിരുന്നു ഈ പണ്ഡിതനെന്നറിയണോ
പലഖലീഫമാരുടേയും കീഴിൽ 26 വർഷം ഔദ്യോഗിക മുഫ്തി പദവി അലങ്കരിക്കുകയും ദർസ്നടത്തുകയും ചെയ്ത പണ്ഡിതപ്രഭു അലിയ്യുബ്നു അഹ്മദുൽ ജമാലി തങ്ങളായിരുന്നു അത്..
 
വിശയശീലനും ഉദാരമനസ്കനും സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്നവരുമായിരുന്നു അവർ..
അമിത സംസാരത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് ഭയന്ന് ജനങ്ങളിൽ നിന്ന് അകന്ന് ജീവിച്ചു..
അതേസമയം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്റെ റൂമിൽ നിന്നും ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലേക്ക് കയറിൽകെട്ടിയ ഒരുകൊട്ട തൂക്കിയിട്ടിരുന്നു.ജനങ്ങൾ സംശയങ്ങളും പ്രതിസന്ധികളും അതിൽ എഴുതിനിക്ഷേപിക്കും.മുഫ്തി അത് വലിച്ചെടുത്ത് മതവിധികളും പരിഹാരങ്ങളും എഴുതി അതിൽ ഇറക്കിക്കൊടുക്കുകയും ചെയ്യും

ജനങ്ങളുടെ പരാതികൾ ഭരണാധികാരികളുടെ മുമ്പിലെത്തിച്ച് പരിഹാരം  ഇരന്ന് വാങ്ങിയ ജാജ്വല ജനസേവകരായിരുന്നു എക്കാല ഘട്ടത്തിലേയും പണ്ഡിതർ എന്ന് ഈ ചരിത്രം നമ്മെ വിളിച്ചറിയിക്കുന്നു

ഇന്ന് ആ പാതയിൽ പ്രൗഡോജ്ജ്വല സഞ്ചാരം നടത്തുന്ന പണ്ഡിതനാണ് സുൽത്വാനുൽ ഉലമ ഏപീ ഉസ്താദ്..
കണ്ണൂരിലെ ശുഐബ് വധക്കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഹേതു കാന്തപുരം ഉസ്താദായിരുന്നു എന്ന് മാധ്യമങ്ങളും നേതാക്കളും അടിവരയിട്ടതാണ്
പോരാ
ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതിയും മറ്റും ലക്ഷ്യം വെച്ച് സാക്ഷാൽ നരേന്ദ്രമോടിയുടെ മുമ്പിൽ ചെന്ന്  എല്ലാം നേടിയെടുത്ത് ..മോടിയുടെ സ്വന്തം ഗുജറാത്തിൽ സുൽത്വാനുൽ ഉലമ വിദ്യഭ്യാസസ്ഥാപനങ്ങളുടെ മോഡി കൂട്ടിക്കൊണ്ടിരിക്കുന്നു

ഈ പണ്ഡിതപ്പ്രഭകാട്ടും വഴികളിലൂടെ മരണം വരെ അടിയുറച്ചടി വെക്കാൻ നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ കൊച്ചുകഥക്ക് വിട അസ്സലാമുഅലൈക്കും 

Www.Jannathulminna.Tk
👆🏻മറ്റു കഥകളും പ്രസംഗങ്ങളും അനൗൺസ് വാക്യങ്ങളും ഈ വെബ്സൈറ്റിൽ ഉണ്ട്
👌🏻👌🏻👌🏻👌🏻👌🏻👌🏻
🌷🌹🌷🌹🌷🌹🌷🌹🌷

സാഹിത്യോൽസവ് സ്പെഷ്യൽ സൂപ്പര്‍ ന്യൂ മദ്ഹ്,ഭക്തി&വിപ്ലവഗാനങ്ങൾ
✍🏻VMH വണ്ടൂർ
ഭാഗം2⃣

താമര തോൽക്കുന്ന നൈർമല്യപൂവിന്റെഅപദാനം പാടാമോ പൂങ്കുയിലേ..(2)
താരകക്കൂട്ടങ്ങൾ ആയിരം ഒന്നിച്ച പോലെന്ത് ചന്തം ഈത്വാഹ ചേലേ...


ജല്ലജലാലാലം  കുല്ലും  പടക്കാനായ് സബാബായ  നബിയെത്തി ബക്കയിലായ്..
നല്ലമിഴിരണ്ടും ആരിലും കൗതുകം
നൽകിസുറുമയിൽ അൽഭുതമായ്..
ആ പിറനേരത്ത് ഹൂറികൾ മാനത്ത്(2)
ആനന്ദനൃത്തച്ചുവട് വെച്ച്...


പുണ്യമുഖം കണ്ടാൽ പൗർണ്ണമീവദനത്തിൽ കത്തിടും പോലെന്ന് ചൊന്നുസ്വഹബാ
പരിമളമോ മിസ്കും തോൽക്കുന്ന സൗഗന്ധിയാ ഹബീബല്ലാഹി മെഹബൂബാ..

ആ മൊഴിപൂമുത്ത് ..കേൾക്കും സമയത്ത്
ആരിലുംദ്രുതമീമാൻ ഹൃത്തുറച്ച്..



(തുടരും...)

🌷🌹🌷🌹🌷🌹🌷🌹🌷🌹


🌹സബ്ജൂനിയർ കഥപറയൽ🌹
Www.Jannathulminna.Tk
✍🏻VMH വണ്ടൂർ

പ്രിയകൂട്ടുകാർക്ക് മുമ്പിൽ 
ഒരു കൊച്ചുകഥയുമായിട്ടാണ് ഞാനിന്ന്  വന്നിരിക്കുന്നത്..
മുൻകാലങ്ങളിലെ നാടൻ സിസ്റ്റം മാറ്റിയെങ്കിലും ഇക്കഥയും ശൈലിയും നിങ്ങൾക്കിഷ്ടപ്പെടും എന്ന പ്രതീക്ഷയോടെ  തുടങ്ങട്ടെ..തൽക്കാലം നിങ്ങളുടെ മൊബൈലൊന്ന് പോക്കറ്റിലിട്ട് സഹകരിക്കണേ...

 കേരളത്തിൽ  പണ്ട്  പ്ലേഗ് കൊണ്ട് പൊറുതിമുട്ടിയ പോലെ   നിപ്പാവൈറസിന്റെ ഭീതിയിൽ നെട്ടോട്ടമോടുകയാണല്ലോ ഇപ്പോള്‍  മലയാളലോകം

.രോഗപരീക്ഷണങ്ങൾക്ക് പുറമെ സുനാമിയും,ഓഖിയും,ഭൂചലനങ്ങളും  പലകാലങ്ങളിൽ കൈരളിയെ പിടിച്ച് കുലുക്കിയിട്ടുണ്ട്...കൂടാതെ സ്വത്തിലും,സന്താനങ്ങളിലും മറ്റും ഏറെ വിപത്തുകൾ   വന്നതിന് നാം സാക്ഷികളായിട്ടുണ്ട്..

അത്തരമൊരു പരീക്ഷണക്കഥയിലോട്ടാണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്.
ബാലരമപോലുളള പൈങ്കിളി മാസികകളിൽ വന്ന പൊളളക്കഥയല്ല ലോകത്തെ ഏറ്റവും  മികച്ച വിശ്വസനീയഗ്രന്ഥമായ ഖുർആനിൽ  അല്ലാഹു  പ്രതിപാദിച്ച ഗുണപാഠ കഥയാണിത്  ...

അത്കൊണ്ട് തന്നെ സഗൗരവം ശ്രവിക്കാനും പാഠമുൾക്കൊളളാനും നാം  പരിശ്രമിക്കണം..അല്ലാഹു തൗഫീഖ് നൽകട്ടെ...

പണ്ടൊരു നാട്ടിൽ പടച്ചവൻ തന്ന പണം പാവങ്ങൾക്കേകിക്കൊണ്ട് പരിശുദ്ധജീവിതം നയിച്ച ഒരു പണക്കാരനുണ്ടായിരുന്നു..
വർഷാവർഷം അദ്ധേഹത്തിന്റെ കൃഷിക്കൊയ്ത്ത് സമയം വരുമ്പോൾ നാടാകെ വിളംബരം ചെയ്യും...നാനാദിക്കിൽ നിന്നും പാവങ്ങൾ ആ ദിനം പാടത്തേക്കൊഴുകും
വിളകളിൽനിന്നും കതിരുകൾ വൻതോതിൽ അദ്ധേഹം പാവങ്ങൾക്ക് സമ്മാനിക്കും
എല്ലാവർഷങ്ങളിലും ഈ പതിവ് തുടർന്നു പോന്നു
ആ നാട്ടുകാരുടെ,കണ്ണിലുണ്ണിയായി ഗരീബ് നവാസായി അദ്ധേഹം അറിയപ്പെടാൻ അധിക താമസം വന്നില്ല..
ഇന്ത്യയുടെ മൊത്തം ഗരീബ് നവാസായി സുപ്രസിദ്ധിനേടിയ  അജ്മീർ ഖാജാ തങ്ങളും തെന്നിന്ത്യയിലെ ഗരീബ് നവാസായി വിശ്രുതിയുറ്റ കുണ്ടൂരുസ്താദും  ഇന്ന് ജീവിച്ചിരിക്കുന്ന ഗരീബ് നവാസും അബുൽ ഐതാമുമായ സുൽത്വാനുൽ ഉലമയുമടക്കം ആ പട്ടികയിൽ ഒട്ടനവധി മഹാരഥൻമാരുണ്ട്..
പക്ഷെ ഈ സൽപ്രവർത്തി ദഹിക്കാത്ത ചിലരുണ്ടായിരുന്നു..മറ്റാരുമായിരുന്നില്ല..അദ്ധേഹത്തിന്റെ മൂന്ന് ആൺമക്കൾ തന്നെ..
എങ്കിലും പരസ്യമായി ഉപ്പയോട്,പറയാൻ അവർക്ക് ധൈര്യം വന്നില്ല..
കാലചക്രത്തിന്റെ ചെറുകറക്കത്തിനിടയിൽ ആ മാന്യദേഹത്തെ അല്ലാഹു തിരിച്ച് വിളിച്ചു.
ഇതോടെ മക്കളുടെ മനതലങ്ങളിൽ സന്തോഷസൂര്യനുദിച്ചു
ഇല്ല..!!ഇനി നമ്മുടെ വയലിൽ നി ന്നൊരു ചെറുമണി പോലും കൈപ്പിടിയിലൊതുക്കാൻ ഒരുത്തനേയും അനുവദിക്കില്ല..
ഒന്നാമനും മൂന്നാമനും അട്ടഹസിച്ചു..
ഇക്കാലത്തും ഉണ്ടല്ലോ പാവങ്ങളുടെ ഹഖ് ഹലാക്കോടെ ഹലാലാക്കുന്ന  പിശുക്കാശാൻമാർ,
ഇതുകൊണ്ട് തന്നെയാണ് അടിക്കടി റബ്ബ് പരീക്ഷിക്കുന്നതെന്ന് ഓർമ്മയുണ്ടായിരിക്കട്ടെ
കഥയിലേക്ക് വരാം
 പക്ഷെ അൽപ്പം ഈമാനുളള രണ്ടാമൻ പറഞ്ഞു..ഞാനില്ല ഞാൻ ഉപ്പയുടെ റൂട്ടിൽഗമിക്കും..ഇല്ലേൽ റബ്ബിന്റെ പരീക്ഷണം വരാൻ സാധ്യതകൂടുതലാണ്..
ഓഹോ ആവട്ടെ നിന്റെ ഓഹരിയിൽ നിന്ന് എന്ത് വേണേലും ചെയ്തോ ഞങ്ങളുടെ ഓഹരിയിൽ നിന്ന് ഒരുത്തനും ഒരുചെറുതരി പോലും നൽകില്ല...രണ്ടു പേരും പിറുപിറുത്തു..
എങ്കിലും 
അവസാനം സമ്മർദ്ദത്തിനടിമപ്പെട്ട് രണ്ടാമനും നിലപാട് മാറ്റി..മറ്റു സഹോദരൻമാരുടെ കൂടെക്കൂട
പദ്ധതികൾ ആവിഷ്കരിച്ചു.

കൊയ്ത്തുദിനം അടുത്തു..
നാളെയാണ് ആദിനം..ഉപ്പയുണ്ടെങ്കിൽ ഇന്ന് നാടാകെ പെരുമ്പറ മുഴക്കുമായിരുന്നു..പക്ഷെ പെരുമ്പറ പോയിട്ട് ഇവർ ചുണ്ട് പോലുമനക്കിയില്ല..കാരണം ആരുമറിയരുതല്ലോ..
നാളെ ലഭ്യമാവുന്ന വിളവർധനവും ലാഭങ്ങളും കിനാവ് കൊണ്ട് സസന്തോഷം  അവർ മയങ്ങി..
പിറ്റന്ന്  പ്രഭാതം പൊട്ടി വിടർന്നു...
മനസ്സിൽ ഒരായിരം സന്തോഷപ്പൂത്തിരികത്തിച്ച്
തങ്ങളുടെ തോട്ടം ലക്ഷ്യമാക്കി മൂവരും കുതികുതിച്ചു..
അടുത്തെത്തിയതും അവർ അമ്പരന്നു..വയലിൽ കതിരുകൾ പോയിട്ട് ഒരു കാച്ചിത്തുരുമ്പ് പോലുമില്ല..സകലതും കത്തിനശിച്ചിരിക്കുന്നു
നമുക്ക് വഴിമാറിയോ,ഇത്തോട്ടം നമ്മുടേതല്ല. അവർ അന്യോന്യം അമ്പരന്നുരന്നു
അവർ ഒന്നൂടെ വന്നവഴിശ്രദ്ധിച്ച് വീക്ഷിച്ചു..
ഇല്ല പിഴച്ചിട്ടില്ല..
പോയി..എല്ലാം പോയി..
ഇത് പാവങ്ങളുടെ ഹഖ് പിടിച്ച് വെച്ചതിന് പടച്ചവന്റെ പരീക്ഷണം തന്നെ..
അവർ പാശ്ചാതപിച്ചു..ഉപ്പയുടെ വഴിയിൽ തുടർന്നുമുന്നേറുമെന്ന് ആത്മഗതം ചെയ്തു..
റബ്ബ് തൗബ സ്വീകരിച്ചു..
നൂറാളുകളെ കൊന്നവന് പൊറുത്ത,ഖബർ മാന്തി കഫൻപുടവ വിറ്റ് ജീവിച്ചവന് പൊറുത്ത റബ്ബെങ്ങനെ പൊറുക്കാതിരിക്കാാൻ..!!
അവൻ ഗഫ്ഫാറാണല്ലോ..
മാത്രമല്ല അവൻ ബറകത്ത് ഇരട്ടിപ്പിച്ചു
പിന്നീടുളള മുഴുവർഷങ്ങളും വിളകളുടെ വസന്തോൽസവങ്ങളായി..പാവങ്ങളെ വിഹാരകേന്ദ്രമായി ആ തോട്ടം മാറി..
അങ്ങനെ ആ നല്ല ഉപ്പയുടെ യഥാർത്ഥ പിൻഗാമികളായി മക്കളും ശിഷ്ടജീവിതം നയിച്ചു.

കൂട്ടുകാരേ..
ഇക്കഥയിൽ ഒട്ടനേകം ഗുണപാഠങ്ങളുണ്ട്..
പ്രധാനമായും ഒന്ന് നമ്മുടെ ദുഷ്ചെയ്തികളാണ് പടച്ചവന്റെ പരീക്ഷണത്തിന്റെ നിദാനം..നിപ്പയും ഓഖിയും മേൽക്കഥയിലെ സാമ്പത്തീക പരീക്ഷണവും എല്ലാമെല്ലാം..അത് കൊണ്ട് നാം അവൻ തന്ന അനുഗ്രഹങ്ങൾക്ക് സദാ ശുക്ർ ചെയ്യേണ്ടതുണ്ട്..ഇല്ലെങ്കിൽ പലരൂപത്തിലും അവൻ പരീക്ഷിച്ചേക്കാം..
അപ്രകാരം പാവങ്ങളുടെഅവകാശത്തിന് വിലങ്ങുതടി സൃഷ്ടിക്കരുത്..അത് അല്ലാഹുവിന്റെ ബലാഇനിടവരൂത്തും എന്ന സന്ദേശവും ഇക്കഥതരുന്നുണ്ട്..
കൂടാതെ പരീക്ഷണം വരുമ്പോൾ പാശ്ചാതാപനിരതനായാൽ പതിൻമടങ്ങ് ബറകത്തുകൾ റഹ്മാൻ തീർച്ചയായും തരും എന്ന മെസ്സേജും ഈ ചരിത്രം വിളിച്ചറിയിക്കുന്നു..

നിപ്പ പടർന്ന് പന്തലിക്കും മുന്നേ,ഓഖി വീടും,സ്വത്തും വാരിയെടുക്കുന്ന മുന്നേ നമുക്ക് റബ്ബിലേക്കടുക്കാം.എങ്കിൽ പരീക്ഷണരക്ഷനേടാം..


എന്റെ  ഈ കഥ നിങ്ങൾക്ക് പരീക്ഷണമാണോ പരിരക്ഷയാണോ
എന്തായാലും വിട അസ്സലാമുഅലൈക്കും 


🌹ഹാപ്പീ ന്യൂസ്🌹
ജൂനിയർ ,സബ്ജൂനിയർ പ്രസംഗങ്ങൾ&അനൗൺസ് ഈ വെബ്സൈറ്റിൽ ലഭ്യം
👇🏻Visit Soon👇🏻
Www.Jannathulminna.Tk
 രീതിഃആകാശമേ ഞാൻ...

 Madh Song │ Lyrics App !!  ---  Download From Play Store

ദുആയില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്തണേ


🌷🌹🌷🌹🌷🌹🌷🌹🌷

സാഹിത്യോൽസവ് സ്പെഷ്യൽ സൂപ്പര്‍ ന്യൂ മദ്ഹ്,ഭക്തി&വിപ്ലവഗാനങ്ങൾ
✍🏻VMH വണ്ടൂർ
ഭാഗം3⃣

ആദിയിൽ ഒളിവായ്
ആലമിൽ തെളിവായ്...(2)
ദേശം മക്കാ....
ആമിനബീവിക്കോമൽ കനിയായ്‌..
ആതിരതോൽക്കും നൂറിൽ വെളിവായ്..(2)

തമസ്സ് മാറ്റി വെളിച്ചം തെളിച്ച്
തന്ത്രപൂർവ്വം ദഅ് വ നയിച്ച്
ത്വാഹ വിനയവും കരുണ നിറച്ച്..
തൻമയത്വവും മുത്ത് വിതച്ച്
ത്വൈബത്വാബാ ത്വാബാ..അൽഅമീൻത്വബീബാ ത്വുബാത്വൂബാ
താനാഥാഹളാപൂമുഖംകാണാൻ..


ധ്വംസനപാതകുല്ലുംവകഞ്ഞ്
ധീരം നേരിൻനിലാവ് ചൊരിഞ്ഞ്
ധർമ്മമേകി കനിവിലലിഞ്ഞ്..
ധിക്കാരം മൂത്ത കുഫ്റെ വരിഞ്ഞ്
യത്തീമിന്റെ ജന്നാ..എത്തിച്ചേറെമിന്നാ...
വാഹൻ വാഹാ..
ബല്ലിഗന്നാ ഇലൈഹി ഇലാഹെ..


പെൺകുഞ്ഞിൻ കണ്ണിലുണ്ണിയായ് പുണ്യ
പാതവെട്ടി സ്വാതന്ത്ര്യ ഹാധന്യാ..

പാലകന്റെ നബിക്കെന്തുസീനാ
പാതിരാവിലും റബ്ബിന്നായ് ധ്യാനാ..
നിരതരായമുത്ത്..നേരിൻപൂർണ്ണവിത്ത്
ഖൈറിൻആറാ..
ഖാലിഖേ ചേർക്കാറൗളയിൽ ഫൗറാ...




(തുടരും..)

🌷🌹🌷🌹🌷🌹🌷🌹🌷

 🌹സാഹിത്യോൽസവ് സ്പെഷ്യൽ 1⃣5⃣ അനൗൺസുകൾ🌹

✍🏻VMH വണ്ടൂർ
Www.Jannathulminna.Tk
🎙🎙🎙🎙🎙🎙
അപ്പീലിന്റെ ആരവങ്ങളും പണത്തുട്ടുകളും   കലക്ക് മേൽ കൊലക്കയർ വീഴ്ത്തുന്ന കലികാലയുഗത്തിൽ 
കമനീയകലകളുടെ വീണ്ടെടുപ്പിന്റെ വീരഗാഥ രചിക്കാൻ വീണ്ടുമിതാ ഒരു സാഹിത്യോൽസവ് വിരുന്നെത്തി..

🎙🎙🎙🎙🎙🎙

ചരിത്രത്താളുകളെ സമകാലീകചിന്തകളോട് ചേർത്ത് വെച്ച്  ഗുണപാഠാക്ഷരികളെ  കുഞ്ഞിളം ചുണ്ടിൽ കോർത്തിണക്കി ആംഗ്യഭാഷയിൽ ഒരായിരം  അർത്ഥലങ്ങളെ ആവിഷ്കരിച്ച് കൊണ്ട് ഇതാ..ശ്രവണസുന്ദരമനോഹരമായ സബ്ജൂനിയർ വിഭാഗത്തിന്റെ കഥപറയൽ..വേദിയിൽ..
🎙🎙🎙🎙🎙🎙
മാപ്പിളപ്പാട്ടിന്റെ ചക്രവർത്തി
മോയീൻകുട്ടി വൈദ്യർ മുതൽ ഇന്നിന്റെ ഇതിഹാസം  ഒഎം കരുവാരക്കുണ്ട് വരെ നീണ്ട കാവ്യരാജാക്കളുടെ പടപ്പാട്ട് പട്ടുകളിൽ പതിഞ്ഞ മുത്തുമാണിക്യശീലുകളെ സ്വര,രാഗ,താള,ലയം കൊണ്ട് ശുഭകരമാക്കി ശ്രോദ്ധാക്കളിലേക്ക് പരാഗണംനടത്തുന്ന  മഹനീയമുഹൂർത്തവുമായി...
വേദിയിൽ മാപ്പിളപ്പാട്ട്...

🎙🎙🎙🎙🎙🎙




വരകളിൽ വർണ്ണമൊരുക്കി
സിരകളിൽ ഇശ്ഖൊഴുക്കി
വരികളിൽ വിസ്മയമേകി
വാക്കുകളിൽ സുകൃതസുധയേകി
കണ്ണുകൾക്ക് കൗതുകവും
കാതുകൾക്ക് സ്നേഹകമ്പനവും
കരളിന് കുളിരും തെളിനീരുമേകി സുന്നീകൈരളിയുടെ 
അഞ്ചാം പെരുന്നാൾ...
അതെ SSF സാഹിത്യോൽസവ് 

🎙🎙🎙🎙🎙🎙
പണക്കൊഴുപ്പിന്റെ ഒഴുക്കും  മ്യൂസികിന്റെ നിശിദ്ധതാളമേളവും തടഞ്ഞും വകഞ്ഞും    ആത്മീയവെട്ടറൂട്ടിലൂടെ കലാകപ്പലിനെ കരക്കടുപ്പിക്കുകയാണീ സംഘശക്തി
SSF സാഹിത്യോൽസവ് 2018...

Www.Jannathulminna.Tk
മൊഞ്ചും,സുറുമയും,കരളും,ഖൽബും ഫാത്വിമയും ലൈലയും  ചേർത്ത് പ്രേമാവിശ്കാരമാക്കി മാപ്പിളപ്പാട്ടിന്റെ തന്മയത്വത്തിന് കഠാരവെച്ച ആൽബപ്പാട്ടുകളെ ആഴിയിലെറിഞ്ഞ് മോയിൻ കുട്ടി വൈദ്യർ തെളിച്ച മാപ്പിളപ്പാട്ടിന്റെ മഹോന്നത ദീപശിഖയുമായി SSF സാഹിത്യോൽസവ് ...

🎙🎙🎙🎙🎙🎙
മാലയും മൗലൂദും ശിർക്കല്ല,തൗഹീദിന്റെ മാസ്മരീകമന്ത്രങ്ങളാണെന്നുച്ചൈസ്വരം ഉരുവിട്ട്,ഓന്ത്തൗഹീദ് വാഹകരുടെ എട്ടിൽപൊട്ടിയ കപടതൗഹീദിനെ പിച്ചിച്ചീന്തിക്കൊണ്ട് പൂർവ്വ കാലആത്മീയതയുടെ വീണ്ടെടുപ്പിന് വേദിയൊരുക്കുകയാണ് SSF സാഹിത്യോൽസവ് 

🎙🎙🎙🎙🎙🎙

അധർമ്മധ്വംസകരായ
കരുത്തുറ്റ ഒരുപിടി തൂലികാവാഹകരേയും
കീർത്തിപെറ്റ ഭാഷകരേയും 
കിടയറ്റ ഗായകരേയും 
കമനീയവരാനായകരേയും കൈരളിക്ക് സമ്മാനിച്ച   സുന്ദരസുമോഹനകാലാരാപകലുകൾ വീണ്ടുമിതാ വിരുന്നെത്തി....

🎙🎙🎙🎙🎙🎙

പ്രവാചപ്രകീർത്തനകാവ്യസുധകളിലെ പൗർണമിയായ് പ്രശോഭിക്കുന്ന 
പണ്ഡിതകവിശ്രേഷ്ഠൻ ഇമാം  ബൂസ്വൂരിയുടെ ബുർദഃ യുടെ  വിസ്മയവരികളിലൂടെ ആശിഖീങ്ങളെ അനുരാഗത്തിന്റെ ആഴിയിലേക്കാനയിച്ച് ,മനസ്സുകളെ മഹ്ബൂബിന്റെ മധു മദീനയലേക്കടുപ്പിച്ച് കൊണ്ട് വേദിയിൽ ബുർദഃ..... 
🎙🎙🎙🎙🎙🎙

 മന്ദമാരുതനും
മാരിവില്ലുമായ് ഭൂമിയെ തൊട്ടുണർത്താൻ വരും
 പേമാരിപോലെ  ആത്മീയവർണ്ണവരകളും വരികളും വജസ്സുകളും ചേർത്ത്,മാനസങ്ങളെ തഴുകിത്തലോടാൻ സാഹിത്യോൽസവ് ശുഭദിനരാത്രങ്ങളിതാ  വരവായി
🎙🎙🎙🎙🎙🎙


കലാപ്രപഞ്ചത്തിലെ ഒളിമങ്ങിയതാരകക്കൂട്ടങ്ങൾക്ക് ശോഭപകരാനും
സഞ്ചാരദിശതെറ്റിയ ഗ്രഹങ്ങൾക്ക് റൂട്ട്കാട്ടാനും രണ്ട്പതിറ്റാണ്ടിന്റെ രമണീയപാരമ്പര്യവുമായി  SSF സാഹിത്യോൽസവ്  ഇതാ വന്നണഞ്ഞു...

🎙🎙🎙🎙🎙🎙

കൈവിരുതിന്റെ മാസ്മരികതയിൽ കടലാസുകളെ  വർണ്ണവൈവിധ്യമാക്കി
ഭാഷകളിൽ  സാഹിത്യസമ്പുഷ്ടത നിറച്ച് വാഗ്ദ്വാരണികളെ ശോഭിതമാക്കി
ശീലുകളിൽ  സ്വരമാധുര്യതാളലയം പൊതിഞ്ഞ് രാഗോദ്യാനമാക്കി
അനുവാചകഹൃദയങ്ങളിൽ ഹ്രസ്വകാലയളവിൽ തന്നെ ചിരപ്രതിഷ്ഠി നേടിയ ധർമ്മകലയുടെ മഹോൽസവം
അതെ SSF സാഹിത്യോൽസവ് 

🎙🎙🎙🎙🎙🎙

അപ്പീൽപ്രവാഹമില്ല
മ്യൂസികിന്റെ നിശിദ്ധതാളമേളമില്ല
തികച്ചും നൻമകൾ മേൻമയാക്കിയ വരയും വരിയും ഭാഷയും വേഷവും താളവും മേളവും
വജസ്സും തേജസും മുട്ടും പാട്ടും മാത്രം 
ഈ കലാവസന്തം SSF ന് സ്വന്തം..

🎙🎙🎙🎙🎙🎙

മുത്ത്നബിയിൽ ലയിച്ച് മാദിഹീങ്ങൾ വിരിയിച്ച സ്നേഹവരികൾ ഖൽബോട് ചേർത്ത് ശീലുകളിൽ  സദാനന്ദ സ്വര,രാഗ ലയനിറക്കൂട്ട്  നിറച്ച് അധരാന്തരത്തിൽ നിന്ന് കാതുകളിലേക്ക് കൈമാറുന്ന കൗതുകകാഴ്ചയുമായി..
മദീനയെ തഴുകിത്തലോടുന്ന മന്ദമാരുതഗന്ധവുമായി ..വേദിയിൽ മദ്ഹ്ഗാനം...

🎙🎙🎙🎙🎙🎙

ഇന്നിന്റെ ഇതിവൃത്തങ്ങളെ സാഹിത്യസമ്പുഷ്ടമാക്കി വൈവിധ്യഭാഷകളിൽ,വ്യത്യസ്ത ശൈലികളിൽ,വ്യതിരക്ത ഭാവങ്ങളിൽ ശ്രദ്ധാപൂർവ്വം ശ്രോദ്ധാക്കളിലേക്കാവഹിപ്പിച്ച് 
സാരസമ്പൂർണ്ണ വജസ്സുകളിൽ കാതുകൾക്ക് കൗതുകവും,ചിന്തകൾക്ക് കനകകാന്തിയും ജനിപ്പിക്കുന്ന ഭൂഷണകല..അതേ
വിഭാഗത്തിന്റെ....
പ്രഭാഷണമൽസരം....വേദിയിൽ 
Www.Jannathulminna.Tk
👆🏻മറ്റു പ്രോഗ്രാംസ് ഈ വെബ്സൈറ്റിൽ ഉണ്ട്..സന്ദർശിച്ചാൽ ഉപകാരമുറപ്പ്
🌷🌹🌷🌹🌷🌹🌷🌹🌷🌹

🌷ഖവാലി🌷
(VMH വണ്ടൂർ)

സുൽത്വാനുൽ ഹിന്ദ് ഖാജാ
സൻജർരാജാ
സുബ്ഹാന്റെ പുണ്യതാജാ
അജ്മീർ സിറാജാ...
യാഖാജാ........യാ ഖാജാ
ഖാജാ..ഖാജാ..ഖാജാ..ഖാജാ..
ഖുദാകാവലീ...ഖിദം കേ അലീ..
പാക്റസൂൽകേ..ഖലീഫജലീ..



ഭാരതത്തിൻ ധന്യമദീനാ..
ഭാസുരമാമസാറ് സീനാ..
ആധിപെരുത്തവർക്ക് മഅ് വാ
ആദിയോന്റെ കരുണഉറവാ
ആവോളം ലഭിക്കും വാ..വാ..

യാഖാജാ..യാഖാജാ..
ഖാജാ..ഖാജാ..ഖാജാ..ഖാജാ




തിരുനബിയോരെ ദഅ് വ ശൈലീ
താവഴിആക്കിയുളള നയ് ലീ..
സബബാൽ ആയിരങ്ങൾ വന്നേ..
സത്യദീനിൻ സാക്ഷ്യം ചൊന്നേ...
സാദരമവരെ വാഴ്ത്തിടുന്നേ..
യാഖാജാ..യാഖാജാ..
ഖാജാ..ഖാജാ..ഖാജാ..ഖാജാ..


ജാതിമതത്തിൻ ഭേദമില്ലാ..
മഖ്ബറ നിമിഷം ശൂന്യമില്ലാ..
കഷ്ഫും പിൻ കറാമകൊണ്ട്
കരുണ ചൊരിയുമിന്നും ചെണ്ട്
പാടാം ഞാനുമിശ്ഖിൽ പൂണ്ട്

യാ ഖാജാ..യാഖാജാ..
ഖാജാ..ഖാജാ..ഖാജാ..ഖാജാ..




🌹സ്നേഹമാണ് ഇസ്ലാം 🌹
(ജൂനിയർ പ്രസംഗം )
✍🏻VMH വണ്ടൂർ

Www.Jannathulminna.Tk
 സ്നേഹമാണിക്യചുവരുകളാൽ തീർത്ത സ്വർഗ്ഗമണിമാളികയാണ് വിശുദ്ധ ഇസ്ലാം 
സ്നേഹം ഇസ്ലാമികവീടിന്റെ അടിത്തറയാണ്..
ഒരു ഭാഗത്ത് അല്ലാഹുവിനോടും റസൂലിനോടുമുളള സ്നേഹം 
ഒപ്പം അവിടുത്തെ കുടുംബത്തോടുളള സ്നേഹം
മറ്റൊരു വശത്ത് മാതാപിതാക്കളോടും ഗുരുക്കളോടുമുളള സ്നേഹം 
വേറൊരു ഭാഗത്ത് ജാതി,മതഭേദമന്യേ മാനുഷീകസ്നേഹം 
മറ്റൊരുവശം സഹജീവിസ്നേഹം
എല്ലാം ഭദ്രമെങ്കിലേ വിശുദ്ധഇസ്ലാമാകുന്ന മണിമാളികയിലെ സുഖജീവിതം രുചിക്കാനാവൂ...
അല്ലാഹുവിനോടുളള സ്നേഹത്തിൽ നിന്ന് തുടങ്ങാം..
ഒരു യഥാർത്ഥ വിശ്വാസി അല്ലാഹുവിനെ സ്നേഹിക്കുന്നവൻ മാത്രമാണ് 
അതാണ് വിശുദ്ധഖുർആൻ അടിവരയിട്ടത്
والذين امنوا اشد حبا لله
മുത്ത്നബിയെ സ്നേഹിക്കാത്തവൻ യഥാർത്ഥ വിശ്വാസി അല്ലേയല്ല..അത് അവിടുന്ന് തന്നെ മൊഴിയുകയുണ്ടായി
لا يؤمن احدكم حتى اكون احب اليه من والده وولده والناس اجمعين
നിങ്ങളുടെ മുഴുവന്‍ സ്വന്തക്കാരേക്കാളും എന്നെ പ്രിയം വെച്ചാലല്ലാതെ ഒരിക്കലും പരിപൂർണ്ണ വിശ്വാസിയാവുകയില്ല.

മുത്ത്നബിയുടെ കുടുംബത്തെ,സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയറിയാൻ ഈയൊരൊറ്റ ആയത്ത് മതി
لا أسألكم عليه أجرا الا المودة في القربى
മാതാപിതോക്കളോടുളള സ്നേഹത്തിനും അതിപ്രാധാന്യമാണ് ഇസ്ലാം നൽകുന്നത്
അല്ലാഹു പറയുന്നു
ان اشكر لي ولوالديك
എനിക്ക് നിങ്ങൾ നന്ദി ചെയ്യുക,ഒപ്പം മാതാപിതാക്കൾക്കും
സ്നേഹത്തിൽ നിന്നാണല്ലോ നന്ദി ഉൽഭവിക്കുന്നത്,അവനോടുളള സ്നേഹോഷ്മളമായ നന്ദിപ്രകടനത്തിന്റെ കൂടെ മാതാപിതാക്കളോടും വേണമെന്ന് ചേർത്തിപ്പറയുമ്പോൾ അതിന്റെ പ്രധാന്യതയറിയാൻ കൂടുതൽ ആലോചനവേണ്ടതില്ല
മാത്രമല്ല അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ ഏറ്റവും മികച്ച പോംവഴി മാതാപിതാക്കളെ സ്നേഹിക്കലാണെന്നും  തിരുനബിമൊഴിമുത്തിലുണ്ട്.

ആദം നബിക്ക് വിവരങ്ങളുടെ പാരാവാരമേകിക്കൊണ്ട്  മാലാഖമാരോടും അവരുടെ ഗുരുവായ ഇബ് ലീസിനോടും സ്നേഹാദര സുജൂദ് ചെയ്യാൻ അല്ലാഹു ആജ്ഞാപിച്ചതിലൂടെ ഗുരുവര്യരെ സ്നേഹിക്കലിന്റെ
അനിവാര്യത സുവ്യക്തമാണ്.
Www.Jannathulminna.Tk
ഇനി മാനുഷീകസ്നേഹത്തിലേക്ക് വരാം..
ഇന്ന് ഏറ്റവും കൂടുതൽ ചർച്ചചെയ്യുപ്പെടുന്നതും ഈവിഷയസംബന്ധിയായി കൂടുതൽ ചർവ്വിതചർവ്വണം ചെയ്യപ്പെടേണ്ടതും ഈയൊരു വശമാണ്
ഇസ്ലാം ഒരിക്കലും ഭീകരവാദമല്ല
വിമർശകരുടെ പ്രയോഗം പോലെ
വാള് കൊണ്ട് വളർന്നതല്ല ഇസ്ലാം മറിച്ച് വാള് കൊണ്ട് മുറിവേറ്റ് വളർന്നതാണ്.
മുത്ത്നബിയുടെയും സ്വഹാബത്തിന്റേയും ചരിത്രം വായിക്കുമ്പോൾ അത് സുതരാം വ്യക്തമാണ്
ത്വാഇഫിന്റെ മണ്ണിൽ ബോധനത്തിന് വേണ്ടി ചെന്ന തിരുനബിയെ കല്ലുകളും കൂക്കുവിളികളുമാണ് എതിരേറ്റത്
തൽസമയം ജിബ് രീൽ വന്നു മുത്ത്നബി യോട് ചോദിച്ചു
നബിയേ ഈ കാണുന്ന പർവ്വതം അവർക്ക് മേൽ മറിച്ചിട്ട് ഞാൻ നശിപ്പിക്കാം
അങ്ങൊന്ന് സമ്മതം മൂളിയാൽ മതി
പക്ഷെ 
വേണ്ട വേണ്ടാ എന്നായിരുന്നു അവിടുത്തെ മറുപടി 
ഇതാണ് തിരുനബിയുടെ സീമകളില്ലാത്ത സ്നേഹമനസ്സുകളും വജസ്സുകളും
നമുക്കറിയാം ഹിജ്റ അഞ്ചിൽ തന്നെ കൈരളിയിൽ ഇസ്ലാം വന്നിട്ടുണ്ട്.
അന്ന് സ്വഹാബത്ത് വരുമ്പോൾ ഇവിടെ ഒരൊറ്റ മുസ്ലിമുമില്ല
പിന്നെങ്ങനെ ഇന്നുളള ലക്ഷോപലക്ഷം മുസ്ലിംകൾ ഉണ്ടായി..
മറ്റൊന്നുകൊണ്ടുമല്ല അവരുടെ സ്നേഹാർദ്ധമായ പ്രവർത്തികൾ കൊണ്ടും സ്വഭാവം കൊണ്ടും തന്നെ..
ഉത്തന്ത്യയിൽ സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി തങ്ങളാൽ പതിനായിരങ്ങൾ ഇസ്ലാം പുൽകിയതും മറ്റൊന്നുകൊണ്ടുമല്ല.

അത് കൊണ്ട് തന്നേ
ഇന്ന് സിറിയയിലും മറ്റും IS നടത്തുന്ന നരനായാട്ടിന് ഇസ്ലാം ഒരിക്കലും ഉത്തരവാദിയല്ലേയല്ല..സത്യത്തിൽ ഒരു ജൂതസൃഷ്ടിയാണ് IS 
ഇസ്ലാമിൽ എന്തിന് വേണ്ടിയായിരുന്നു ജിഹാദെന്ന് പഠിക്കാത്ത അൽപ്പർ മാത്രമാണ് ആ സംഘാംഗങ്ങൾ..
അതോടൊപ്പം ബറകത്തുളള കേന്ദ്രങ്ങളെന്ന് ഖുർആൻ വിശേഷിപ്പിച്ച മഖ്ബറകൾ തച്ചുടക്കുന്ന ഇവർക്ക് എന്ത് ഇസ്ലാമാണുളളത്.

 ഇസ്ലാം വിഭാവനം ചെയ്യുന്ന മാനുഷീക സ്നേഹത്തിന്റെ പരിഗണനയറിയാൻ ഈ ഒരൊറ്റ നബിവചനം തന്നെ ധാരാളം
ارحمو من فى الارض يرحمكم من في السماء
ജാതിയും മതവും നോക്കാതെ മാനുഷീകസ്നേഹത്തിലൂന്നി കാരുണ്യപ്രവർത്തനം ചെയ്താൽ അല്ലാഹുവിന്റെ കരുണാവർഷം ലഭ്യമാവുമെന്നാണീ തിരുമൊഴിമുത്ത് അന്വർത്ഥമാക്കുന്നത്..

ഈയൊരു തിരുവചനം മാതൃകയാക്കിക്കൊണ്ടാണ് കൈരളിയിലെ ഏറ്റവും മികച്ച യുവജനസംഘമായ SYS നാടുനീളെ നാനാജാതിമതക്കാർക്കും സ്നേഹസാന്ത്വനമേകിക്കൊണ്ടി
രിക്കുന്നത്..



സഹജീവികളായ മിണ്ടാപ്രാണികളോടും അതിരില്ലാത്ത സ്നേഹം കോരിച്ചൊരിയാനാണ് ഇസ്ലാമികാധ്യാപനങ്ങൾ നമ്മെ വിളിച്ചറിയിക്കുന്നത്..

പൂച്ചയെ കെട്ടിയിട്ട് സ്നേഹലംഘനം നടത്തിയ സ്ത്രീനരകത്തിൽ പ്രവേശിച്ചെന്ന തിരുനബി വചനം അതിനൊരു മകുടോദാഹരണമാണ്
മാത്രമല്ല ഒരിക്കൽ 
തളളപ്പക്ഷിയിൽ നിന്നും  തട്ടിയെടുത്ത കുഞ്ഞുങ്ങളുമായി തിരുസമക്ഷം വന്ന വ്യക്തിയോട്  അതിനെ മാതാവിന്റെ ചാരത്തേക്ക് തന്നെ വിട്ടയക്കുക എന്ന് പഠിപ്പിച്ച പുന്നാരനബിയേക്കാൾ സഹജീവിസ്നേഹം പഠിപ്പിച്ച മറ്റാരുണ്ട്
ഈ മാതൃക തന്നെയാണ് സ്വഹാബത്തും ഔലിയാക്കളും പിന്തുടർന്നത്
സുൽത്വാനുൽ ആരിഫീൻ രിഫാഈ ശൈഖിന്റെ ചരിത്രം നാം കേട്ടറിഞ്ഞവരാണ്
പളളിയിലേക്ക് പുറപ്പെടുന്ന സമയത്താണ് കുപ്പായകൈയിൽ പൂച്ചഉറങ്ങുന്ന കാഴ്ചകാണുന്നത്..അതിനെ വിരട്ടിയോടിക്കുന്നതിന് പകരം ആ കുപ്പായക്കൈ മുറിച്ച് 
ഹാഫ്കൈ ശർട്ടുമായി പളളിയിൽപോയ ശൈഖിന്റെ സഹജീവിസ്നേഹത്തിന് സീമകളുണ്ടോ??!!
ഇതേ ശൈഖ് തന്നെയാണ് വഴിവക്കിൽ വ്രണമേറ്റ് കിടന്ന ചാവാലിപ്പട്ടിയെ ദിവസങ്ങളോളം ശുഷ്രൂശിച്ച്   സഹജീവിസ്നേഹത്തിന്റെ ഉദാത്തമാതൃക നമുക്ക് പകർന്ന് തന്നത്
ചുരുക്കത്തിൽ എല്ലാതലത്തിലും ഇസ്ലാം എന്നാൽ സ്നേഹമാണ്..
 സ്നേഹമില്ലാത്തവന് ഇസ്ലാമിസ്റ്റെന്ന് പറയാൻ  ധാർമ്മികമായി തെല്ലും  അവകാശമില്ല..
ഭീകരതയുടെ റൂട്ടിൽ ഗമിക്കുന്നവർ ഖുർആനിന്റേയും തിരുഹദീസിന്റേയും പവിത്രവചനങ്ങൾക്കു മേൽ കഠാര വെച്ചവരാണ്..
അത്തരം അൽപ്പജ്ഞാനികളുടെ പ്രവർത്തനങ്ങൾ കണ്ട് ഇസ്ലാമിന്റെ സ്നേഹവെളിച്ചത്തിനെ ഊതിക്കെടുത്താൻ ശ്രമിക്കുന്നവർ ചരിത്രം പഠിക്കുക
അല്ലാഹു ഇസ്ലാം വിഭാവനം ചെയ്യുന്ന സ്നേഹറൂട്ടിലൂടെ അടിവെച്ചടിവെടിക്കാനും ഭീകരതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാ സമരം നയിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ..ആമീീീന്‍ 


Www.Jannathulminna.Tk

🌹🌷🌹🌷🌹🌷🌹🌷🌹

സാഹിത്യോൽസവ് സ്പെഷ്യൽ സൂപ്പര്‍ ന്യൂ മദ്ഹ്,ഭക്തി&വിപ്ലഗാനങ്ങൾ
✍🏻VMH വണ്ടൂർ
ഭാഗം4⃣

അനീതിയുറ്റഅധർമ്മംമുറ്റിയുളള  ചുറ്റുപാടുമുളള തെറ്റിൻപുറ്റടക്കുവാൻ വരൂ വരൂ..
നന്മയറ്റ മാനസങ്ങൾ മാറ്റി ഏറ്റംആറ്റലോര് വെട്ടിയുളള റൂട്ടിൽ വെട്ടം കാട്ടിടാൻ വരൂ..
ആസന്നമായ്...സദാസമരമായ്..
ആസുരതക്കൈകൾ വെട്ടിമാറ്റിടുവാനായ്...
നമ്മൾമാത്രമാണ് കലുഷഭൂവുകൾ തെളിച്ച് നേരിൻവിളവിതച്ചിടാൻ വരൂ പൊരുതിടാൻ...
സിന്ദാബാദ്..സിന്ദാബാദ് ധർമ്മവിപ്ലവം സിന്ദാബാദ് 


ലോട്ടറി ചൂതാട്ട വേരറുത്തിടുവാനായ്
സമരജ്വാല തീർത്തു നമ്മളന്ന് ധീരമായ്..
സാമ്രാജത്യരാക്ഷസക്കരം തടുത്തിടാൻ
വിപ്ലവത്തിൻ വീഥി രഥംഓട്ടി നാമൊന്നായ്
വരികകൂട്ടുകാരേ..സ്വർഗ്ഗമുണ്ട് പോരേ...
വെളളിലഉസ്താദ് ഖാലിദോര് നെഞ്ചകം പകർന്ന വീര്യമിൽ ചലിച്ചിടാം സദാ സഖാക്കളേ..



ധർമ്മപുരി,ഖാദിസിയ്യ തീർത്തചരിത്രം
ഖാലിദിയ്യ നാളുകൾ കൊത്തിയചിത്രം
മദീനമഖ്ദൂം ദിനങ്ങളെത്ര വിചിത്രം
സർവ്വവും നമുക്ക് ഊർജ്ജമാണത് മാത്രം
ഭീകരാന്തരീക്ഷം മാറ്റിരക്ഷമോക്ഷം
ജനതക്കേകിടാൻ അബ്ദുല്ല കാരാത്തോട് നമ്മിൽതന്ന ധർമ്മദീപമേന്തി ഗമീച്ചീടാം...


ഫിത് യതുസ്സ്വദാദ് തന്ന സൽപ്രചോദനം
സ്നേഹസംഘം കോർത്ത സ്വബ്റിൻ പുഷ്പനറുമണം
അൽ ഇസ്വാബ ഏകിയുളള ഹിമ്മത്തിൻ ഗുണം
അർപ്പണത്തിൽ ഐടീമിൻ മാതൃകാമനം
കൈമുതലാക്കീടൂ...ധീരംപൊരുതീടൂ..
ഇനിയുമേറെ അതിജയിക്കുവാൻ ഇടങ്ങളുണ്ട് നമ്മൾ മാത്രമിന്ന് നേരിൻകാറ്റ് വീശുവാൻ...
🌷🌹🌷🌹🌷🌹🌷🌹🌷


🌹നല്ല കൂട്ടുകാരൻ🌹
(സബ്ജൂനിയർ പ്രസംഗം)
✍🏻VMH വണ്ടൂർ
Www.Jannathulminna.Tk
നല്ലകൂട്ടുകെട്ടിന് ഒട്ടനേകം പോരിശപറഞ്ഞ മതമാണ് വിശുദ്ധഇസ്ലാം..
പടച്ചവന്റെ പൊരുത്തത്തിൽ പരസ്പരം പ്രേമിച്ചവർക്ക് അർശിന്റെ തണലുണ്ടെന്ന് മൊഴിഞ്ഞ തിരുനബിയുടെ മൊഴിമുത്ത് വിളിച്ചോതുന്ന ആശയമതാണ്.
അന്ത്യനാളിൽ മിത്രങ്ങളെല്ലാം ശത്രുക്കളാകും,അല്ലാഹുവിനെ സൂക്ഷിച്ച്ജീവിച്ച മിത്രങ്ങളൊഴികെ എന്ന ഖുർആനീകവചനം സുകൃത കൂട്ടുകെട്ടിന്റെ മഹത്വത്തിന്  മാറ്റ്കൂട്ടുന്നു.
തീർന്നില്ല 
നല്ല കൂട്ടുകാരന്റെ ഉദാഹരണം കസ്‌തൂരി വില്‌പനക്കാരനെപ്പോലെയും ചീത്ത കൂട്ടുകാരന്റെ ഉദാഹരണം ഉലയില്‍ ഊതുന്ന തട്ടാനെപ്പോലെയുമാകുന്നു എന്ന പ്രവാചകവചനം നമ്മെ സ്വാധീനിക്കേണ്ടതുണ്ട്.
 കസ്‌തൂരി വില്‌പനക്കാരനില്‍ നിന്ന്‌ മൂന്നിലൊരു സൗഭാഗ്യം അയാളുടെ സാന്നിധ്യത്തിലെത്തുന്നവര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയും. ഒന്നുകില്‍ അയാള്‍ അല്‌പം സുഗന്ധം നമുക്ക്‌ പുരട്ടിത്തരും. അല്ലെങ്കില്‍ നമുക്കാവശ്യമുള്ള സുഗന്ധം അയാളില്‍ നിന്ന്‌ വില കൊടുത്ത്‌ വാങ്ങാം. അതുമല്ലെങ്കില്‍ ഒരു സുഗന്ധമാസ്വദിച്ച്‌ അയാളുടെ അടുത്തുകൂടെ കടന്നുപോകാം. എന്നാല്‍ ഉലയില്‍ ഊതുന്ന തട്ടാനാകട്ടെ, അയാളുടെ അടുത്തുനിന്നാൽ ഒരു തീപ്പൊരി പാറി വന്ന്‌ നമ്മുടെ വസ്‌ത്രം കത്തിപ്പോയെന്നു വരെ വരാം. അല്ലെങ്കില്‍ പുകയും വെണ്ണീറും ശ്വസിച്ച്‌ അയാളുടെ അടുത്തുകൂടെ ദുര്‍ഗന്ധം ഏറ്റുവാങ്ങി കടന്നുപോവാനായിരിക്കും നമ്മുടെ വിധി


Www.Jannathulminna.Tk
സാമൂഹ്യ ജീവിതത്തിലെ സഹവാസങ്ങൾ  നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായും ദുഷ്‌കരമായും സ്വാധീനിക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തുന്ന നബിവചനമാണിത്‌. ആദര്‍ശബോധത്തോടെ ജീവിക്കാന്‍ ബാധ്യതയുള്ള സത്യവിശ്വാസികള്‍ക്ക്‌ ഈ നബിവചനം ഒട്ടേറെ ദിശാസൂചനകള്‍ നല്‌കുന്നുണ്ട്‌.

അതിലൊന്ന്  സാമൂഹ്യ ജീവിയായ മനുഷ്യന്‌ സുഹൃദ്ബന്ധങ്ങളില്‍ നിന്ന്‌ വേറിട്ട്‌ ഒരു ജീവിതം സാധ്യമല്ല.
എന്ന സുമോഹനസന്ദേശമാണ്

അതോടൊപ്പം മനുഷ്യര്‍ അവരുടെ സ്വഭാവ നിലവാരത്തില്‍ വ്യത്യസ്‌ത തരക്കാരാണ്‌. അതിനാല്‍ ആളുകളുമായി സഹവസിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും വേണം എന്ന സുന്ദരമായ മെസ്സേജും ഈ മൊഴിമുത്തിലുണ്ട്.

നല്ല മനുഷ്യരുമായി  കൂട്ടുകൂടുന്നവർക്ക്  ഗുണപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നും ഈ ഹദീസ് നമ്മെ തൊട്ടുണർത്തുന്നു.

കൂടാതെ ചീത്ത സ്വഭാവവും സാംസ്‌കാരിക ജീര്‍ണതയും മുഖമുദ്രയാക്കിയവരെ കൂട്ടുകാരാക്കിയാല്‍ അവരുടെ സ്വഭാവവൈകല്യം അറിയാതെയാണെങ്കിലും നമ്മിലേക്ക് കടന്ന്കൂടുകയും ചെയ്യുമെന്ന്  ഈ പ്രവാചകവചനം അടിവരയിടുന്നു..

സത്യവിശ്വാസികള്‍ സജ്ജന സഹവാസത്തിനാണ്‌ ശ്രമിക്കേണ്ടത്‌. തന്നെക്കാള്‍ സല്‍ക്കര്‍മനിരതമായ ജീവിതവും സ്വഭാവഗുണവും നിലനിര്‍ത്തുന്നവരുമായി സഹവസിക്കാന്‍ ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിപ്പോരുന്ന നന്മയുടെ ഗ്രാഫ്‌ ഒന്നുകൂടി ഉയരാന്‍ അത്‌ സഹായകമാകും എന്ന മെസ്സേജും ഈ പുണ്യമൊഴിയിൽ നിന്ന് വായിച്ചെടുക്കാനാവും

ദുസ്സ്വഭാവികളുമായാണ്‌ നമ്മുടെ സഹവാസമെങ്കില്‍ നമ്മെ ആളുകള്‍ വിലയിരുത്തുക ദുസ്സ്വഭാവികളായ നമ്മുടെ കൂട്ടുകാരുടെ നിലവാരത്തിലായിരിക്കും. അത്‌ നാം നിലനിര്‍ത്തിപ്പോന്ന ധാര്‍മികമായ ഇമേജ്‌ തകര്‍ക്കാനാണ്‌ കാരണമാവുക,എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്.

Www.Jannathulminna.Tk
സന്തോഷങ്ങളിൽ മാത്രം കൂടെ നിൽക്കുകയും സന്താപങ്ങളിൽ മാറിനിൽക്കുകയും ചെയ്യുന്നവനല്ല മറിച്ച് രണ്ട് സന്ദർഭങ്ങളിലും  കൂടെക്കൂടുന്നവനാണ് യഥാർത്ഥസുഹൃത്ത്..

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി അന്വർത്ഥമാക്കും വിധം തന്റെ കൂട്ടുകാരന്റെ കുറവുകൾ നികത്തി  ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുവാനും കഴിവുകളെ കണ്ടെത്തി പ്രോൽസാഹനമേകുവാനും ഒരു യഥാർത്ഥ കൂട്ടുകാരനേ കഴിയൂ...

തന്റെ ശരീരത്തേക്കാൾ കൂട്ടുകാരന് പരിഗണനനൽകുകയും അകന്നാലും ബന്ധം  ബന്ധനമാക്കാത്തവനും നല്ലകൂട്ടുകാരൻ മാത്രമാണ് 

ഇത്തരം മനോഹരമായ കൂട്ടുകെട്ടിന്റെ മകുടോദാഹരണമാണ് മുത്ത്നബിയും സ്വിദ്ധീഖ് തങ്ങളും..
ഒരുനിമിഷം പോലും
പിരിഞ്ഞിരിക്കാൻ ആവതില്ലാത്ത വിധം സുദൃഢമായിരുന്നു ആ ബന്ധം.
ഹിജ് റ മദ്ധ്യേ  വിഷജീവികളുടെ വാസസ്ഥലമായിരുന്ന 
സൗർഗുഹക്കകം എല്ലാ പൊത്തുകളും അടച്ച് അപകടസാധ്യതയെ വകഞ്ഞ്മാറ്റിയ ശേഷമായിരുന്നു സ്വിദ്ധീഖ് തങ്ങൾ തിരുനബിയെ അകത്തേക്ക് പ്രവേശിപ്പിച്ചത്..
ഇത്ര മികച്ച കൂട്ടുകെട്ടിന്റെ ഉദാഹരം മറ്റേതുണ്ട്.

നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക്‌ വഴുതിവീഴുകയും ചെയ്യും. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന്‌ അവന്റെ കൂട്ടുകെട്ട്‌ ആരുമായിട്ടാണ്‌ എന്നറിയുകയാണ്‌. 
ഇതിനെ അടിവരയിട്ട് തിരുനബി ഒരിക്കൽ പറയുകയുണ്ടായി
"ഒരു വ്യക്തിയെ  വിലയിരുത്തേണ്ടത്  അവന്റെ കൂട്ടുകാരന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്‌. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ്‌ കൂട്ടുകാരനാക്കുന്നതെന്ന്‌ സ്വയം പരിശോധിക്കട്ടെ.''

എന്തൊരു സുന്ദരസന്ദേശമാണിത്...

Www.Jannathulminna.Tk
പക്ഷെ ഖേദകരമെന്ന് പറയട്ടെ 
ഈ പ്രവാചകാധ്യാപനത്തെ,കാറ്റിൽപറത്തി
ആധുനീക കൗമാരങ്ങളും,യുവതയും ചീത്തകൂട്ടുകാരെ തെരഞ്ഞെടുത്ത് അരുതായ്മകളുടെ ആഴിയിൽ അധഃപതിച്ച അതിദാരുണ കാഴ്ചയാണെങ്ങും നമുക്ക് കാണാനാവുന്നത്..

എന്നെപ്പോലുളള കൊച്ചുകൂട്ടുകാർ വരെ ഇന്ന് കളളും,പെണ്ണും കൊളളയും,കൊലയും,കഞ്ചാവും നിത്യ ഹോബിയാക്കുന്നവരാണ്
ഇതിന് പ്രധാനഹേതു ചീത്തകൂട്ടുകെട്ട് മാത്രമാണെന്നതിൽ ഒട്ടും സന്ദേഹമില്ല.. 



ഈ അവസ്ഥയിൽ നിന്ന് സുരക്ഷ നേടാനും മുത്ത്നബി മൊഴിഞ്ഞ ധാർമ്മാധിഷ്ഠിത ചങ്ങാത്തത്തിന് അടിത്തറപാകാനും ഏറ്റവും നല്ല പോംവഴി കേരളത്തിലെ ഏറ്റവും വലിയ ധാർമ്‌മികവിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ലും കീഴ്ഘടക ബാലസംഘമായ SBS ലും മെമ്പർഷിപ്പെടുക്കുക  എന്നുളളതാണ്

ഈ കൂട്ടായ്മയിൽ അംഗത്വമെടുക്കുന്നതിലൂടെ ദുഷിച്ചകൂട്ടുകെട്ട് വഴി വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും സംഭവിക്കുന്ന അപചയങ്ങളേയും അരുതായ്മകളേയും തുടച്ച് നീക്കുവാനും ഭാവിയിൽ ഭാസുരമായ ഒരു യുവസമൂഹത്തെ പടുത്തുയർത്താനും കഴിയുമെന്നതിൽ തെല്ലും സംശയമില്ല..

ഈയൊരു സദുപദേശം  ഉൾക്കൊണ്ട് നിങ്ങളുടെ സന്താനങ്ങളെ എന്നോടൊപ്പം സുന്നീബാലസംഘത്തിന്റെ ശ്രേണിയിൽ അണിനിരത്തുമെന്ന് പ്രത്യാശിച്ച് കൊണ്ട് വാക്കുകൾക്ക് വിട..
അസ്സലാമുഅലൈക്കും 
🌷🌹🌷🌹🌷🌹🌷🌹🌷

സാഹിത്യോൽസവ് സ്പെഷ്യൽ സൂപ്പര്‍ ന്യൂ മദ്ഹ്,ഭക്തി&വിപ്ലഗാനങ്ങൾ
✍🏻VMH വണ്ടൂർ
ഭാഗം5⃣

തേങ്ങുന്നു ഉളളം റഹീമേ..
തേടുന്നൂ നിന്നിൽ കരീമേ..ഇന്ന്
തമസ്സിന്റെ വീഥിയിൽ തെറ്റിൻരഥത്തിൽ നീങ്ങുന്നുഞാനും നഈമേ..

താ കരുണയെന്നിൽ ഹലീമേ..
തേട്ടം ഖബൂൽ ചെയ്ഹകീമേ...



നിന്നേമറന്നൂ ഈ മണ്ണിൽ
പെട്ടു ശയാത്വീനിൽ വലയിൽ
നിന്റെ
കലിമത്തെ പാടെ വകഞ്ഞ് രസിച്ചു
..
കുറ്റമേറ്റം കുറിച്ചു രുചിച്ചു..
സ്വർഗവീഥി അകന്ന് ചലിച്ചു...
തഖ് വാ തൻപുഷ്പങ്ങൾ ഞാൻ കൊഴിച്ചു..
വഗ്ഫിറന്നാ..അല്ലാഹ്..വഅ്ഫുഅന്നാ...


സാഹചര്യ സബബാണേ..
തേട്ടം ശ്രവിക്കൂ റഹ്മാനേ..
നിന്നേ..
ധിക്കരിച്ചല്ലാ തൗബാതട്ടല്ലാ
നീ സ്വീകരിക്കൂ പുരാനേ..
ദൻബ് പൊറുക്കൂ ഹനാനേ..
അമ്പിയാ ഹഖാൽ മന്നാനേ..
അജ്ഞരെ റജ കാത്തീടേണേ..

വർഹംബിനാ...വംഹുഅന്നാ

🌹കവിതാപാരായണം🌹


🎤വരള്‍ച്ച🎤


മഴയില്ല മാനത്തു കരിമേഘമില്ല.
വിണ്ണിനെ ചുംബിക്കും മലനിരകളില്ല.
മണ്ണും വരണ്ടു കടലും തിളച്ചു.
ദുരമൂത്ത നമുക്കിനി മാരിവില്ലില്ല

രാക്കിളിയുടെ വീടായ മരമാരോ വെട്ടി.
ഒഴുകി തിമിര്‍ത്ത നദിയിന്നു വറ്റി.
മഴയായ് കണ്ണീരു കൂട്ടിനെത്തി.
വെയ്ലിന്‍െറ തീനാന്പു മാത്രം ബാക്കിയായ്...

ശ്രുതി ചങ്കില്‍ കുരുങ്ങി
പറവകള്‍ വീണു പോയ്..
പാടവരന്പിലെ വൃദ്ധന്‍ ഗതകാലം
നുണഞയാളുടെ മിഴിനീര്‍ പൊട്ടിയ
നിലം അമൃതായ് മാറി.... 

*രചന✍ : അഫ്സല്‍ വലിയപീടിയക്കല്‍*

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

സാഹിത്യോൽസവ് സ്പെഷ്യൽ സൂപ്പര്‍ ന്യൂ മദ്ഹ്,ഭക്തി&വിപ്ലഗാനങ്ങൾ
✍🏻VMH വണ്ടൂർ
ഭാഗം6⃣
നബിയോരെഹൂറി ഫാത്വിമനാരിക്കിണയായ വീരർ അലിപൂമുല്ലാ...
നീതിക്ക് വേണ്ടി ധീരംപൊരുതി ദീനിന്റെ ഇസ്സത്തുയർത്തിജല്ലാ..
നാലാം ഖലീഫാ..ആയി നസ്വീഫാ
ആരിലും സ്നേഹം ഏകിമുനാഫാ


കുട്ടികളിൽ നിന്ന് ആദ്യം തന്നേ
ഇസ്ലാമിൽ വന്നുളള തേനേപൊന്നേ
ഒരു ബിംബത്തിൻ മുന്നിലും ശിരസ്സ്
നമിക്കാത്ത  ലങ്കും  സൂര്യാ തേജസ്സ്
അതിനാലവരുടെ  നാമം കേട്ടാൽ
ചൊല്ലേണം കർറമല്ലാഹ് വജ്ഹഹു..
നീ ചൊല്ലണം കർറമല്ലാഹ് വജ്ഹഹു...



ഖൈബറിൻ കോട്ടവാതിലെടുത്ത്
പരിചയാക്കി കുഫ്റിൻ കരളെടുത്ത്..
മുറഹിബ് രാജന്റെ തലയെടുത്ത്
ഹൈദറെന്ന സ്ഥാനപ്പേർ ലഭിത്ത്
സുവർഗ്ഗയുവാക്കളേ നേതാക്കളാം ഹസൻഹുസൈൻ സയ്യിദോരെ ഉപ്പയാ...
സദാലോകം വാഴ്ത്തീടും ആ പ്രിയരേ..
അത്രത്തോളം ദറജ നേടിയോരേ..

Www.Jannathulminna.Tk
🌹🌷🌹🌷🌹🌷🌹🌷🌹

👌ലഹരി തകർക്കുന്ന കൗമാരം👌
(ഹയർസെക്കണ്ടറി സ്പീച്ച്)
💄VMH വണ്ടൂർ
Www.Jannathulminna.Tk

الحمد لله كفى والصلوة والسلام على النبي المصفى وعلى آله وصحبه واتباعه اهل الصدق والوفا اما بعد 

قال الله عز وجل شأنه في قرأنه المجيد

انما الخمر والميسر والانصاب والازلام رجس من عمل الشيطان فاجتنبوه لعلكم تفلحون 

وقال صلى الله عليه وسلم في حديثه الجلية
 إن الله حرم الخمر وثمنها، وحرم الميتة وثمنها، وحرم الخنزير وثمنه

ഏറ്റവും സ്നേഹാദരവുകൾ....
അത്യാധുനിക യുഗത്തിൽ അതിപ്രധാനമായി അനാവരണം ചെയ്യപ്പെടേണ്ട വിഷയമാണ് ലഹരി തകർക്കുന്ന കൗമാരം എന്ന സമകാലീകപ്രസക്ത സബ്ജക്റ്റ്
പ്രത്യകിച്ച് വിദ്യാലയങ്ങൾ തുറന്ന്പ്രവർത്തനമാരംഭിച്ച ഇക്കാലയളവിൽ...!!

കാലയളവിനെ ഞാനെടുത്ത് പറയാൻ കാരണം ഇക്കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്  കഞ്ചാവ് വിപണനം നടത്തിയ നാൽവർ സംഘത്തെ പോലീസ് സ്ക്വാഡ് പിടികൂടിയത്....

വളരെ ഗൗരവമായി ഇസ്ലാം പരിചയപ്പെടുത്തുന്ന ഒന്നാണ് ലഹരി..
വിശുദ്ധഖുർആൻ 
ഇബ് ലീസിന്റെ പ്രവർത്തനങ്ങളിലെണ്ണിയ ഗുരുതരപാതകമാണിത്..
انما الخمر والميسر والانصاب والازلام رجس من عمل الشيطان فاجتنبوه لعلكم تفلحون 
എന്ന ഖുർആനീകവാക്യം അതിലേക്കാണ് വിരൽചൂണ്ടുന്നത്..

ലഹരിപദാർത്ഥങ്ങളുടെ ഹെഡ്ഡാണ് കളള്

الخمر رأس كل شر
സർവ്വതിൻമകളുടേയും തലവനാണ് മദ്യമെന്ന  തിരുമൊഴി അത് അടയാളപ്പെടുത്തുന്നുണ്ട്..

അതിനെ അരക്കെട്ടുറപ്പിച്ച് ഇന്ന് അരങ്ങ് തകർക്കുന്ന മുഴുവൻ ക്രൈമുകൾക്കും പിന്നിലെ സൂത്രധാരൻ മദ്യമാണെന്ന് പഠനങ്ങളും മീഡിയകളും അടിവരയിടുന്നു 

കളള് മാത്രമല്ല സർവ്വലഹരിപദാർത്ഥങ്ങളും നിശിദ്ധമാണെന്നാണ് തിരുനബിവചനം
كل مسكر خمر، وكل خمر حرام
എല്ലാ ലഹരിപദാർത്ഥങ്ങളും കളളാണ്‌...എല്ലാ,കളളുകളും ഹറാമുമാണ് 
എന്ന അവിടുത്തെ വാക്യം എത്ര മനോഹരമാണ്

ഇവകൂടാതെ 
ലഹരിവസ്തുക്കളെ വിമർഷിച്ച് ഒട്ടനവധി ഖുർആനികസൂക്തങ്ങളും തിരുനബിവചനങ്ങളുമുണ്ട്..സമയക്കുറവ് മൂലം ഞാൻ എല്ലാരും പരാമർശിക്കുന്നില്ല..

എന്നാൽ ഖേദകരമെന്ന് പറയട്ടെ
 ഈ മതാധ്യാപനങ്ങളെ മുഴുവന്‍  ചവിട്ടിമെതിച്ച് കൗമാരം ഇന്ന് ലഹരിഹരത്തിൽ ആർമ്മാദിക്കുകയാണ്..

ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അഭിമാനിക്കുമ്പോള്‍ തന്നെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വന്തം നാടായി അധ:പതിക്കുകയാണ് നമ്മുടെ കേരളം. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക നിലവാരത്തെ തകര്‍ക്കുന്ന വന്‍വിപത്തായി മലയാളിയുടെ മദ്യോപയോഗം വര്‍ധിച്ചിരിക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗവും അത്യന്തം അപകടകരമായ നിലയില്‍ കൂടിവരികയാണ്. മദ്യോപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം സ്ത്രീപീഢനങ്ങളുടെയും ബാലപീഢനങ്ങളുടെയും നാടായി മാറി. 
അതാണ് മുത്ത്നബി പതിനാലുനൂറ്റാണ്ടു മുമ്പേ പറഞ്ഞത്
الخمر مفتاح كل شر
സർവ്വ തിൻമകളുടേയും താക്കോലാകുന്നു കളള് എന്ന്.

ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും  എന്ന് ചിന്തിക്കുന്ന കൗമാരങ്ങളാണ് കേരളത്തിലധികവും. പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ മയക്കുമരുന്നു വ്യാപാരമാണ് ആഗോളതലത്തില്‍ നടക്കുന്നത്. കൊളംബിയയാണ് മയക്കുമരുന്ന് കള്ളക്കടത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രം. ഏകദേശം മുന്നൂര്‍ ടണ്‍ കൊക്കെയ്‌നാണ് അവര്‍ വര്‍ഷം തോറും വിദേശരാഷ്ട്രങ്ങളില്‍ എത്തിക്കുന്നത്. ഈ മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് തന്നെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഒരു കാലത്ത് ആവേശങ്ങളുടെ നാളുകളായിരുന്നു ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലം. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒരു സ്‌കൂള്‍ കാലത്തെ ഇന്ന് നമുക്ക് ഭീതിയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ലഹരിയുടെ മായാ ലോകത്തേക്കുള്ള വാതായനങ്ങള്‍ അവര്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന തരത്തില്‍ അവരുടെ സ്‌കൂള്‍ ജീവിതം ലഹരി നീരാളിപ്പിടുത്തത്തിലമർന്നിരിക്കുകയാണ്
. ഇന്ന് പാഠപുസ്തകങ്ങളില്‍ പോലും ലഹരി വാസനിച്ചു കൊണ്ടിരിക്കുന്നു. സ്‌കൂള്‍ ബാഗുകള്‍ അതിനുള്ള ഒരു മറയായി മാറുകയും ചെയ്തു. കഴിഞ്ഞ കാലം വരെ അതത് ദിവസങ്ങളില്‍ എന്താണ് പഠിച്ചതെന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചിരുന്നുവെങ്കില്‍ ഇന്നത് ഏതെല്ലാം ലഹരി കഴിച്ചെന്നാണ് രക്ഷിതാക്കള്‍ ആദ്യം തന്നെ ചോദിക്കുന്നത്. ഈ അവസ്ഥയിലേക്ക് നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം മാറിക്കൊണ്ടിരിക്കുന്നു.കേരളകൗമാരങ്ങളിൽ നാല്‍പത്തിയഞ്ച് ശതമാനം ആളുകളും ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് പ്രതിദിനം പത്ത് പേരെങ്കിലും ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. ഇതില്‍  അമ്പത് ശതമാനം ആളുകളും ഇരുപത്തിയഞ്ച് വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥി സമൂഹമാണ് എന്നതാണ് ഖേദകരം
 നേരത്തെ അമ്പത് വയസ്സിന് മുകളിലുള്ളവരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സ തേടിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാല് വയസ്സായി ചുരുങ്ങിയിരിക്കുകയാണ്. ഈ വയസ്സില്‍ ഒരാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി മാറണമെങ്കില്‍ അവര്‍ ഏത് കാലത്ത് തുടങ്ങിയിരിക്കണം ഈ ദുശ്ശീലം എന്ന് ചിന്തിക്കാവുന്നതേയുളളൂ..
2010 -ല്‍ പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ സോഷ്യല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ ഫലം വ്യക്തമായ സൂചനനൽകുന്നുണ്ട്. പതിനഞ്ചിനും പത്തൊമ്പതിനും ഇടയിലുള്ള രണ്ടായിരം പേരാണ് ഈ സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ അറുപത്തിയഞ്ച് ശതമാനവും മദ്യപിക്കുന്നവരാണ്. അവരിലെ പതിനഞ്ച് ശതമാനവും മദ്യപിക്കുന്നത് ബോറടി മാറ്റാനാണ്. നാല്‍പത്തിയഞ്ച് ശതമാനം കുട്ടികളും പ്ലസ് ടു തലത്തിലെത്തുമ്പോള്‍ തന്നെ മാസത്തില്‍ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. നാല്‍പത് ശതമാനം പെണ്‍കുട്ടികള്‍ക്കും പതിനഞ്ചിനും പതിനേഴിനും ഇടയിലുള്ള പ്രായത്തില്‍ ആദ്യത്തെ മദ്യനുഭവം ഉണ്ടാകുന്നു. പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റ് ആഘോഷ വേളകള്‍ എന്നിവയിലാണ് എഴുപത് ശതമാനം ആളുകളും അരങ്ങേറ്റം കുറിക്കുന്നത്. പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിയെയാണ് കേരളത്തില്‍ നിന്ന് ഉള്‍പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മറ്റ് നഗരങ്ങള്‍ ഇതില്‍ നിന്നും ഒട്ടും പിന്നിലല്ലെന്നാണ് സമീപകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
 Www.Jannathulminna.Tk
മദ്യപാനം മാത്രമല്ല അതിനേക്കാള്‍ ഭീകരമാണ് മലയാളിയുടെ മയക്കുമരുന്ന് ഉപയോഗം. അതില്‍ തന്നെ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ നമ്മുടെ കൗമാരക്കാര്‍ ഒരുക്കമായിരിക്കുന്നു. മദ്യദുരന്തം മൂലം ഉണ്ടാവുന്ന മരണങ്ങളുടെ പതിന്മടങ്ങാണ് മയക്കുമരുന്നിലൂടെ പൊലിയുന്ന ജീവനുകളുടെ എണ്ണസംഖ്യ. ഇതില്‍ ഏറിയവരും മുപ്പതില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. എന്നാല്‍ ലഹരി മരുന്നുകള്‍ മൂലം കൂട്ടമരണങ്ങള്‍ സംഭവിക്കുന്നില്ലെന്ന് മാത്രം. പുകവലി ശീലങ്ങള്‍ കുറഞ്ഞ് വരുമ്പോള്‍ തന്നെ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുകയാണ്. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന് ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന് ഒരു അഭയമായി മാറിയിട്ടുണ്ട്. പണ്ട് അച്ഛനോ മുത്തച്ഛനോ വലിച്ചിട്ട കുറ്റിബീഡിയിലായിരുന്നു ലഹരിയുടെ ആദ്യ പടിയെങ്കില്‍ ഇന്നത് ബ്രൗണ്‍ ഷുഗറിലേക്കും കഞ്ചാവിലേക്കും ഹെറോയ്‌നിലേക്കും വഴിമാറിയിട്ടുണ്ട്. പണത്തിന്റെയും സൗകര്യങ്ങളുടെയും ധാരാളിത്തം എന്തിനും സ്വാതന്ത്ര്യം നല്‍കുന്നു. മാത്രവുമല്ല, പല മലയാളികളും എളുപ്പം പണമുണ്ടാക്കാനുള്ള മാര്‍ഗമായി കഞ്ചാവ് കൃഷി സ്വന്തം വീട്ടുമുറ്റത്ത് നടത്തുന്നു. ഇതിനുദാഹരണമാണ് വയനാട്ടിലെ കല്‍പറ്റയ്ക്കടുത്ത് ഒരമ്മയെയും പേരമകനെയും കഞ്ചാവ് കൃഷി നനയ്ക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയതും മലപ്പുറത്തെ ടെറസ്സിന്റെ മുകളില്‍ നിന്നും ചങ്ങരംകുളത്തെ കപ്പകൃഷിയിടത്തില്‍ നിന്നും കഞ്ചാവ് കൃഷി പിടികൂടിയതും മലയാളിയുടെ ലഹരി ഭ്രമത്തെയാണ് സൂചിപ്പിക്കുന്നത്. പുതിയ ലഹരികളും ലഹരി ഉപയോഗരീതികളും കണ്ടെത്താനായി വലിയ ഗവേഷണം നടത്തുന്ന സംഘങ്ങള്‍ നമ്മുടെ കലാലയത്തെ കേന്ദ്രീകരിച്ചിട്ടുണ്ട്. പെട്രോള്‍ പോലും ലഹരിയായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തുമ്പോഴാണ് എത്ര അപകടകരമായ രീതിയിലാണ് നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് പോകുന്നതെന്ന് തിരിച്ചറിയുന്നത്. ബൈക്കിലെ പെട്രോള്‍ ടാങ്ക് തുറന്ന് അത് ശ്വസിച്ചാണ് ഇത്തരക്കാര്‍ ലഹരി കണ്ടെത്തുന്നത്. സമാന രീതിയിലുള്ളതാണ് ഫെവികോള്‍ കൊണ്ടുള്ള ലഹരി ഉപയോഗവും. ഇതിനെല്ലാം പുറമെ, ലഹരി നിറച്ച നിരവധി സ്‌പ്രേകളും സ്റ്റിക്കറുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമാണ്. ചൈനയില്‍ നിന്നെത്തുന്ന ഇത്തരം സ്‌പ്രേകള്‍ വന്‍ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കിത്തീര്‍ക്കുന്നത്. ആയുസ്സ് സൂപ്പര്‍ കാന്റീ, സ്‌ട്രോബറി, ഗ്രേപ്‌സ്, ആപ്പിള്‍ ഫ്‌ളേവറികളിലായി വിവിധയിനം സ്‌പ്രേകള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. പുറംലോകം അറിയാതിരിക്കാന്‍ ഇതിനെ പല അപരനാമങ്ങളിലാണ് അവര്‍ ഉപയോഗിക്കുന്നത്.
ഇതിനെല്ലാം പുറമെ, വിദ്യാര്‍ത്ഥികളുടെ ഗോവാ, മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയുടെ അനന്തരഫലവും ലഹരിയിലാണ് കലാശിക്കുന്നത്. എല്‍ എസ് ഡി പോലുള്ള ദേഹത്ത് ഒട്ടിച്ചുവെക്കാവുന്ന മയക്കുമരുന്നുകള്‍, ലഹരിക്കൂണുകള്‍ എന്നിവയെല്ലാം കേരളത്തിലെത്തുന്നത് ഇത് വഴിയാണ്. ചെറുതായി മുറിച്ചെടുത്ത് നാക്കിനടിയില്‍ പോലും ഒട്ടിച്ചുവെക്കാവുന്നതാണ് ഈ എല്‍ എസ് ഡി സ്റ്റിക്കറുകള്‍. നാല്‍പത്തിയഞ്ച് ശതമാനം വിദ്യാര്‍ത്ഥികളും അവരുടെ ഒഴിവുവേള എങ്ങനെ ചിലവഴിക്കുന്നു എന്ന് രക്ഷിതാക്കള്‍ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്ന വിദ്യാര്‍ത്ഥികള്‍ പുഴയിലും കടലിലും മുങ്ങിമരിക്കുന്നതില്‍ ഏറിയ കാരണവും ഈ ലഹരി ഉപയോഗമാണെന്ന കാര്യം മൂടിവെക്കപ്പെടുകയാണ്. കഴിഞ്ഞ മാസം കാസര്‍ഗോഡ് റെയില്‍വേ പാളത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തുകയുണ്ടായി. അത്യന്തം അപകടകരമായ നിരവധി ലഹരിക്കടിമയായിരുന്നു അവന്‍. കോളേജ് കലോത്സവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പോലും കഞ്ചാവിലും മദ്യത്തിലുമായി അഴിഞ്ഞാടിയപ്പോള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് പോലും നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഈ ലഹരി വിപണനത്തിന് നവമാധ്യമങ്ങള്‍ വളരെ സഹായകരമാണ്. വാട്‌സാപ്പിലൂടെ കഞ്ചാവ് വില്‍പന നടത്തുന്ന പ്രധാന കണ്ണിയെയും മറ്റ് അമ്പത് പേരെയുമാണ് അടുത്തിടെ കോഴിക്കോട് സിവില്‍ സ്‌റ്റേഷന് അടുത്ത് വെച്ച് പിടിക്കപ്പെട്ടത്. നഗരത്തിലെ പ്രധാന ഡോക്ടര്‍മാരുടെയും വക്കീലന്മാരുടെയും മക്കളും ഈ അമ്പതില്‍ പെടും. ഇതിന്റെ പേരില്‍ കോഴിക്കോട് സബ്കലക്്ടര്‍ക്ക് ജീവന് പോലും ഭീഷണിയുണ്ടായിരുന്നു 
എവിടെയെത്തി കേരളം..!!

നിരവധി ക്രിമിനല്‍ പ്രതികള്‍ക്കും പിന്നില്‍ വ്യാപകമായ ലഹരി ഉപയോഗമാണെന്നാണ് പുതിയ കണ്ടെത്തല്‍. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ ആളൂരിന്റെ വെളിപ്പെടുത്തല്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഗോവിന്ദച്ചാമിക്ക് പിന്നില്‍ മുംബൈയില്‍ പന്‍വേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളുള്‍പ്പെടെയുള്ള വന്‍ ലഹരി മാഫിയയുണ്ട്. എന്നെ വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായം തനിക്ക് കിട്ടിയിട്ടുമുണ്ട്. കേസ് അവസാനം വരെ നടത്തണമെന്ന് അവരെന്നോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇവരാണെനിക്ക് പ്രതിഫലം നല്‍കിയത്. ഇതുപോലെ നിരവധി ക്രിമിനലുകള്‍ക്ക് പിന്നിലും മയക്കുമരുന്ന് മാഫിയകളുടെ കരങ്ങളാണ്. മലയാളികളുടെ ഈ മയക്കുമരുന്ന് ഉപയോഗമാണ് നിരവധി കൊലപാതകങ്ങള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. 




തിരുവനന്തപുരം കേരളത്തിന്റെ ഭരണതലസ്ഥാനമാണെങ്കില്‍ കൊച്ചി കേരളത്തിന്റെ ലഹരിതലസ്ഥാനമാണ്. കേരളത്തില്‍ ഏറ്റവുമധികം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതു കൊച്ചിയിലാണ്...'' 
എന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞ വാക്കുകള്‍ അത്രപെട്ടെന്ന് മറക്കാവുന്നതല്ല. 

കഞ്ചാവും ഹെറോയിനും ഉള്‍പ്പെടെയുള്ള  ലഹരിമരുന്നുകള്‍ ഇന്നു കൊച്ചിയിലെന്ന് മാത്രമല്ല സർവ്വജില്ലകളിലെയും കുഗ്രാമവാസികളായ കൊച്ചുകുട്ടികളുടെ പോലും കൈയെത്തും ദൂരത്തുണ്ട്. 



കേരളത്തിലെ സർവ്വ ജില്ലകളിലെയും സ്‌കൂളുകളിലും കോളേജുകളിലും കഞ്ചാവിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപയോഗമുണ്ടോ എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയില്ല. കാരണം, പ്രത്യക്ഷമായും പരോക്ഷമായും ഉത്തരം 'ഉണ്ട്' എന്നുതന്നെയാണ്. പലയിടത്തും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സഭയില്‍ ഇതിന് തീര്‍പ്പാകുന്നുവെന്ന് മാത്രം. 

പക്ഷേ, ഞെട്ടിപ്പിക്കുന്ന രീതിയില്‍ കൊച്ചിയുടെ കൗമാരത്തിലൊരു വിഭാഗം മയക്കുമരുന്നുകള്‍ക്ക് അടിമകളായി മാറുന്നുവെന്നതാണ് ലേറ്റസ്റ്റ് ന്യൂസ്

 ബൈക്കില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന ആളെപ്പറ്റി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി ബൈപ്പാസില്‍ കാത്തുനില്‍ക്കുകയാണ് എളമക്കര എസ്.ഐ.യും സംഘവും... ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നില്ല. പുതുതലമുറ ബൈക്കില്‍ ചീറിപ്പാഞ്ഞെത്തിയ യുവാവ് നേരെ പോലീസിന്റെ വലയിലേക്ക് വന്നുകയറി. ബാഗില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് ഒട്ടേറെ കഞ്ചാവു പൊതികള്‍. യുവാവിനെയും പൊക്കി പോലീസ് നേരെ സ്റ്റേഷനിലേക്ക്.

എന്നാല്‍, സ്റ്റേഷനില്‍ എത്തിച്ച ഇയാളുടെ ഫോണിലേക്കു വന്ന വിളികള്‍ പരിശോധിച്ചപ്പോള്‍ പോലീസുകാര്‍ ഒന്നു ഞെട്ടി. പുലര്‍ച്ചെ നാലും അഞ്ചും മണി മുതല്‍ തുടങ്ങി അര്‍ധരാത്രി വരെ നീളുന്ന കോളുകളുടെ എണ്ണം ഇരുന്നൂറിലേറെയായിരുന്നു. 

പ്രതിയുടെ ഇടപാടുകാരെപ്പറ്റിയുള്ള വിവരങ്ങളറിയാന്‍ ഫോണ്‍ അറ്റന്‍ഡു ചെയ്തപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പോലീസിനും മനസ്സിലായത്. കഞ്ചാവിനായി വിളിക്കുന്നവരില്‍ ഭൂരിഭാഗവും പതിനഞ്ചു വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍

കഞ്ചാവു നല്‍കാമെന്ന വ്യാജേന എല്ലാവരെയും പോലീസ് ഇടപ്പള്ളിയിലേക്ക് വിളിച്ചുവരുത്തിച്ചു. ഏഴു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളും നഗരത്തിലെ ഒരു കോളേജിലെ രണ്ടു വിദ്യാര്‍ഥികളും ഇടപ്പള്ളിയിലെത്തി. പിന്നീട് ഇവരുടെ രക്ഷകര്‍ത്താക്കളെയെല്ലാം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ അറിയിച്ചശേഷമാണ് വിട്ടയച്ചത്


ഇനി മറ്റൊരു സംഭവം... കടമക്കുടി പഞ്ചായത്തിലെ ഒരു സ്‌കൂളില്‍ നടന്നതാണ്... പുതിയ ബാച്ചിലെ ചില കുട്ടികള്‍ക്കൊരു വാട്ടം. പെട്ടെന്ന് ഒരു ഗ്രൂപ്പ് വളരുന്നു, അവര്‍ പ്ലസ്ടു ചേട്ടന്‍മാരെ വെല്ലുവിളിക്കുന്നു, എല്ലാവരും തമ്മില്‍ തല്ലായി, വഴക്കായി... ഒടുക്കം അന്വേഷണം ചെന്നെത്തിയത് മുളവുകാട് നിന്നുള്ള ഒരു വിദ്യാര്‍ഥിയിലാണ്. കക്ഷി കഞ്ചാവിന് അടിമയാണ്, ഒപ്പം ചില്ലറവില്പനയുമുണ്ട്. പ്ലസ് വണ്ണിന് ചേര്‍ന്നവരില്‍ ഏഴെട്ട് കുട്ടികളെ ഒരുമാസം കൊണ്ട് കക്ഷി തന്റെ കസ്റ്റമര്‍ ലിസ്റ്റില്‍ ചേര്‍ത്തിരുന്നു.

സ്‌കൂളില്‍ നടന്ന സംഭവം അറിഞ്ഞ് അധ്യാപകര്‍ ഞെട്ടി. കക്ഷിയെ പുറത്താക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ വീട്ടുകാര്‍ ഭീഷണിയുമായി രംഗത്തെത്തി. നിഷ്‌കളങ്കനായ തങ്ങളുടെ മകനെ കള്ളം പറഞ്ഞ് പുറത്താക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. എന്തായാലും മറ്റു കുട്ടികള്‍ സാക്ഷ്യം പറഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ക്ക് പിൻ വലിയേണ്ടി വന്നു..

മറ്റൊരു സ്കൂളിൽ കക്ഷി ചേർന്നെങ്കിലും 
ആദ്യം പഠിച്ച സ്‌കൂളിനു മുന്നില്‍  എന്നും ഹാജരുണ്ടാകും. ഉദ്ധേശ്യം ലഹരിവിൽപനതന്നെ
വൈകാതെ അവനേ എക്‌സൈസ് പിടികൂടിയതായി പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി..

എത്ര ദയനീയമാണീ കൗമാരലഹരിക്കഥകൾ..


നേരത്തെ പറഞ്ഞ രണ്ടു സംഭവങ്ങളും വെളിവാക്കുന്നത് കൊച്ചിയെ വരിഞ്ഞുമുറുക്കുന്ന ലഹരിയുടെ നീരാളിക്കൈകള്‍ തന്നെയാണ്. കൊച്ചിയില്‍ ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ അത്ര പുതുമയില്ലാത്തതായി മാറിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഒരു സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞത്. 

മയക്കുമരുന്നുമായി പിടികൂടുന്നവരില്‍ 90 ശതമാനത്തോളം പേര്‍ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ലഹരി കൈമാറുന്നവരാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഞ്ചാവ് വാങ്ങാനെത്തുന്ന വിദ്യാര്‍ഥികളില്‍ പലരെയും മയക്കുമരുന്ന് ലോബി പിന്നീട് വില്‍പ്പനക്കാരായും ഉപയോഗപ്പെടുത്തുന്നുണ്ട്. 




ഞെട്ടിപ്പിക്കുന്ന തരത്തിലാണ് കൊച്ചിയുടെ കൗമാരം ലഹരിയുടെ ന്യൂ ജനറേഷന്‍ സ്‌റ്റൈലുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്..

അതേസമയം കൊച്ചിയെപ്പോലുളള  സിറ്റികൾ മാത്രമല്ല കേരളത്തിലെ അങ്ങിങ്ങോളമുളള സർവ്വ കുഗ്രാമങ്ങൾ പ്പോലും ഇപ്പോള്‍ കൊച്ചീസ്റ്റൈലിൽ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ...

ചീത്തകുട്ടുകെട്ടുകളാണ് കൗമാരത്തെ ലഹരിനുണപ്പിക്കുന്നത്
അത് കൊണ്ട് തന്നേ മക്കളുടെ ഓരോ ചലനങ്ങളിലും രക്ഷിതാക്കളുടെ കണ്ണ് വേണം
നല്ല കൂട്ടുകെട്ട് സൃഷ്ടിച്ച് ലഹരിഹരത്തെത്തൊട്ട് സംരക്ഷണമേകാൻ ഏറ്റവും നല്ല മാർഗം നമ്മുടെ പിഞ്ചോമനകളെ SBS ലൂടെ വളർത്തി SSF ലെത്തിക്കുക എന്നുളളതാണ്
ലഹരിക്കെതിരെ ഇതിഹാസസമരങ്ങൾ നയിച്ച കേരളത്തിലെ ഏറ്റവും വലിയ ധർമ്മവിപ്ലവവിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിങ്ങളുടെ മക്കൾ സുരക്ഷിതരായിരിക്കും സംശയം വേണ്ട

കൗമാരക്കാരുടെ ഈ മയക്കുമരുന്ന് ഉപയോഗം കടുത്ത ഒരു രോഗമാണ്. കാന്‍സറിനെ പോലും വെല്ലുന്ന രോഗം. 
ഇസ്ലാം ഘട്ടംഘട്ടമായി മദ്യത്തെ തുടച്ചുനോക്കിയ പോലെ ഈ ആസുരതക്കും കടിഞ്ഞാണിടാൻ കഴിയും
കൂടാതെ 


രോഗിയെ സമാധാനിപ്പിക്കുകയും അയാള്‍ക്ക് നഷ്ടപ്പെട്ട് പോയ ആത്മവീര്യത്തെ വീണ്ടെടുക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക ഉത്തരവാദിത്തമുള്ള എല്ലാവരുടെയും ബാധ്യത
ഇതിനായി ഒട്ടനേകം കൗൺസിൽ സെന്ററുകൾ സജീവമാണ്
ബദ് റുസ്സാദാത്ത് ഖലീൽ  തങ്ങളുടെ മഅ്ദിനിലെ കൗൺസിൽ സെന്റർ മിംഹാർ ഇതിനൊരുദാഹരണമാണ്
നൂറുക്കണക്കണക്കിന് ലഹരിരോഗബാധിതരാണ് ഇവിടെ നിന്ന് സുഖം പ്രാപിച്ച് നല്ലജീവിതംനയിച്ചുകൊണ്ടിരിക്കുന്നത്..
. ഈ സത്യത്തെ അംഗീകരിച്ച്  ലഹരിക്ക് അടിമപ്പെട്ടവരെ യാഥാര്‍ത്ഥ്യത്തിന്റെ മുമ്പിലെത്തിക്കുക. ഒരിക്കലും പരിഹാരം അകലെയല്ല. നാളത്തെ നല്ല ഭാവിക്ക് വേണ്ടി അതേ നമുക്ക് ചെയ്യാനുള്ളൂ…
ഇല്ലെങ്കിൽ നാളെയുടെ നായകരാവേണ്ട ഇത്തരം കൗമാരങ്ങൾ ഭാവി സമൂഹത്തെ കാർന്നുതിന്നുമെന്നതിൽ ശങ്കവേണ്ട

അല്ലാഹു കാക്കട്ടെ ആമീീീന്‍ 
എന്ന പ്രാർത്ഥനയോടെ വാക്കുകൾക്ക് വിട
അസ്സലാമുഅലൈക്കും 

കൈരളിയിലെ മികച്ച ഇസ്ലാിക് വെബ്സൈറ്റ്
Www.Jannathulminna.Tk
🍏സംശയനിവാരണങ്ങൾ
(ഇബാറത്ത് സഹിതം)
🍏കമനീയമഖ്ബറകൾ
🍏സാഹിത്യോൽസവ് സ്പെഷ്യൽ 
🍏ബിദഈഖണ്ഡനസഹായ പോസ്റ്റുകൾ
🍏ഇശ്ഖെഴുത്തുകൾ
🍏മദ്ഹ്ഗാനലൈറിക്സ്
🍏1⃣0⃣0⃣1⃣മിക്സഡ് ക്വിസ് 
🍏ലേഖനങ്ങൾ
തുടങ്ങി ഒട്ടനേകം വിഭവങ്ങൾ
ഉടൻ സന്ദർശിച്ചാൽ ഉപകാരമുറപ്പ്
Www.Jannathulminna.Tk


🍁🌹🍁🌹🍁🌹🍁🌹🍁
SSF മുൻ സ്റ്റേറ്റ് സെക്രട്ടറി മജീദ് അരിയല്ലൂരിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയ വിപ്ലവഗാനം

രചനഃVMH വണ്ടൂര്‍ 

7592898945

www.Jannathulminna.Tk

🌹🌹🌹🌹🌹🌹🌹🌹🌹

ധർമ്മവിപ്ലവപ്പതാക

നെഞ്ച്ചേർത്തുറക്കെചങ്ക് പൊട്ടുമാർനമുക്കൊരുമിച്ചായ് മുഴക്കീടാം...

ധാരകൾ തടഞ്ഞിടുന്ന വൈരികശൂരങ്ങളഖിലം തച്ചൊടിച്ച് ധീരമിൽ നമുക്ക് ഗമിച്ചിടാം...

ധ്വംസകകരങ്ങളെ അറുത്ത്മാറ്റിശക്തമിൽ അധർമ്മകോട്ടകൾ തകർത്തെറിഞ്ഞിടാം



അൽ ഇസ്വാബ തീർത്ത ചരിത്രം പ്രചോദനം...

ഫിത്യതുസ്വദാദിൻ വീര്യം വേണം നാം മനം

സ്നേഹസംഘം തന്ന ഊർജ്ജം നെഞ്ചിലേറ്റി നീങ്ങനാം

ഐടീമിൻ കർമ്മപഥം പിൻതുടർന്ന് നീങ്ങനാം

അധർമ്മകോട്ടകൾ കുല്ലും തകരട്ടെ...

ധർമ്മസംഘം നീണാൾ വാഴട്ടെ




വെളളില ഉസ്താദ് തന്ന ദീനിൻ കൈത്തിരി...

കെട്ടിടാതെ കാത്തിടണം നാമിതോർത്തിരി...

ഖാലിദ് സാഹിബ് തെളിച്ചുളള റൂട്ടിൽ നീങ്ങനാം

കൊറ്റി റസാഖോരെ ശക്തിഹസ്തംചേർത്ത്നീങ്ങനാം

അധർമ്മകോട്ടകൾ കുല്ലും തകരട്ടെ...

ധർമ്മസംഘം നീണാൾ വാഴട്ടെ 



ആണവവിമുക്തയാത്ര

യാൽജയിച്ചുനാം

ലോട്ടറി പലിശക്കെതിരെ വാളോങ്ങിനാം

പാൻമസാലകൾക്കെതിരെ ശക്തിയുക്തം നീങ്ങിനാം

സാമ്രാജ്യത്വശക്

തികൾക്കെതിരെപടനയിച്ചുനാം

https://www.jannathulminna.tk



📢SSF സ്ഥാപകദിന SPECIAL വിപ്ലവഗാനം↙👍🌹 🎋
രചനഃVMH wandoor 
💚⚪💙💚⚪💙 
പോരൂ പോരൂ പോരൂ ധർമ്മസഖാക്കളേ📢💪 💪
പോർവിളി കൂട്ടാം കാലുഷ്യങ്ങൾക്കെതിരേ📢 👬ഒത്തണിചേരാംഒത്തടി വെക്കാം ധർമ്മത്തേര് നയിക്കാം 💪📢👍✅ 📢ഉറക്കെ വിളിക്കാം ഉയിരെ മുഴക്കാം SSF സിന്ദാബാദ് 💪✅👍 📢സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 💪👍✅ 📢സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് 💪

 💚⚪💙💚⚪💙 📢ധീരം സുന്ദര ദീനിൻ വിത്തുകളൊന്നായ് നാം നട്ടു📢📢💪 📢തെറ്റിൻ നാമ്പ് കരിച്ചു ധാർമിക പൂക്കൾ മൊട്ടിട്ടൂ💪📢📢 📢തോൽക്കാനല്ല പിറന്നത് ജയം മാ(തം നാം ഉരുവിട്ടൂ💪📢 📢തീയിൽ കുരുത്ത കരുത്താൽ വൈരിക പാശം പിടിവിട്ടൂ💪📢 👬ഒത്തണി ചേരാം ഒത്തടി വെക്കാം ധർമ്മത്തേര് നയിക്കാം📢 📢ഉറക്കെ വിളിക്കാം ഉയിരെ മുഴക്കാം SSF സിന്ദാബാദ് 💪💪👍 📢സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 💪💪✅ 📢സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് 💪 


💚⚪💙💚⚪💙 
📢ഖാദിസിയ്യയിൽ തീർത്ത ചരി(തം (പചോദനമാക്കി ഗമിക്കാം💪💪 📢ധർമ്മപുരിയാൽ കിട്ടിയ വെട്ടമിൽ നേരിൻ പുതുവഴി വെട്ടാം💪💪 📢രിസാല സ്ഖ്വയറാലേറിയ ഊർജ്ജമിൽ തെറ്റിൻ കൊട്ട തകർക്കാം💪✅ 📢വി(ശമമില്ലാ രാവും പകലുംഅനീതിക്കെതിരെ ചലിക്കാം💪✅ 👬ഒത്തടി വെക്കാം ഒത്തണി ചേരാം ധർമ്മത്തേര് നയിക്കാം 💪 📢ഉറക്കെ വിളിക്കാം ഉയിരെ മുഴക്കാം SSF സിന്ദാബാദ് ✅📢💪 💪സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 📢📢 💪സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് 📢 


💚⚪💙💚⚪💙 
📢വെള്ളില ഫൈസിയും ഒ ഖാലിദരും തന്നൊരു കൈത്തിരി കാക്കാം 💪 📢കൊറ്റി റസാഖ് സാഹിബ് ഏകിയ വീര്യമിലൊത്ത് പറക്കാം💪✅ 📢അബ്ദുല്ല കാരാത്തോടിൻ നിറ ഇഖ്വ് ലാസുള്ളിലൊരുക്കാം✅ 📢ഈ കൊടി നെഞ്ചിൽ ചേർത്തവർ സ്മരണകൾ ഖൽബിൽ കോർത്ത് കുതിക്കാം✅ 👬ഒത്തണി ചേരാം ഒത്തടി വെക്കാം ധർമ്മത്തേര് നയിക്കാം 💪 📢ഉറക്കെ വിളക്കാം ഉയിരെ മുഴക്കാം SSF സിന്ദാബാദ് 💪✅💪 📢സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 💪 📢സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് 💪
 💚⚪💙💚⚪💙 
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

📢SSF പുതുപുത്തൻ വിപ്ലവഗാനം 💪↙ 🌹രചനഃVMH wandoor 🌹 

ധർമ്മത്തേര് നയിക്കും സംഘം💪 ✌ധ്വംസനപാത തകർക്കും സംഘം💪 ✌ധീരമിൽ ദീനിൻ സുന്ദര ചിന്തുകൾ ചിന്തീടും സംഘം 💪 🏃പോരൂ കൂട്ടരേ... ✊പോർവിളി കൂട്ടുവാൻ📢 📢✌സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 💪✊💪 📢✌സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് 💪 💚⚪💙💚⚪💙 ✌

നാല് പതിറ്റാണ്ടിൻ കർമ്മ ഭൂമിയിൽ💪 ✌നാടേറെ വാർത്തു നാം ദീനിൻ തൂണുകൾ💪 🏃വരുവിൻ വരുവിൻ സോദരേ ധർമ്മത്തിൻ മധു നുകരാനായ്😋 🏤അധർമ്മക്കോട്ടകൾ തച്ചുതകർക്കാൻ🔨നമുക്ക് ഒന്നായ് കൈകോർക്കാം..👬ഇനി കൈകോർക്കാം..ഇനി കൈകൾ കോർക്കാം✌ 📢സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് ✌💪 📢സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് ✌💪✊ 

💚⚪💙💚⚪💙 

🌍എങ്ങും തളിർത്തീടും അധർമ്മ നാമ്പുകൾ🌱 🌍ഏറീടുന്നു തെറ്റിൻ ഊഷര ഭൂവുകൾ✅ 👬വരുവിൻ വരുവിൻ സോദരേ ധർമ്മത്തിൻ മധു നുകരാനായ്😋 📢കലുഷിതപഥമിൽ നേരിൻ വെട്ടം🔦കാട്ടാൻ നമുക്ക് കൈകോർക്കാം 🙌ഇനി കൈകോർക്കാം ഇനി കൈകൾ കോർക്കാം🙌 സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 💪✊ 📢സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് 💪 

💚⚪💙💚⚪💙 

🌹വെള്ളില ഉസ്താദുംഒ ഖാലിദരും😭✅ കൊറ്റി റസാഖും അബ്ദുല്ല കാരാത്തോടും😭✅ നീട്ടിയ നന്മതൻ കൈത്തിരി 💡കെടാതെ കാക്കാം ധീരം കൂട്ടരേ💪✊✅🙌 അവർ നയിച്ച കുതിച്ച ചുവടുകൾ ചേർത്ത് നമുക്കടിവെച്ചീടാം ✌✅ അടിവെച്ചീടാം..അടിവെച്ചീടാം..ഒന്നിച്ചടിവെച്ചീടാം💪✅ 📢സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 💪✊✌ 📢സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് 💪✊✌✊✌💪✊💪 💚⚪💙💚⚪💙 ഫിത്യതുസ്വദാദും അൽഇസ്വാബയും💪✅✌ സ്നേഹ സംഘം ഐടീംതീർത്ത ചരി(തങ്ങൾ... (പചോദനമാക്കി പോർവിളി കൂട്ടാൻ പോരൂ പോരൂ കൂട്ടരേ✊💪 📢ധീരം തെറ്റിൻ രാക്ഷസശിരസുകൾ അറുത്തു മാറ്റാൻ അണിചേരൂ...✊✌ ഒന്നണിചേരൂ..ഒന്നണിചേരൂ..SSF ൽ ചേരൂ📢📢✌💪 📢സിന്ദാബാദ് സിന്ദാബാദ് SSF സിന്ദാബാദ് 💪✊✌ 📢സിന്ദാബാദ് സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് ✌ 💚⚪💙💚⚪💙 📢പരമാവധി നിങ്ങളുടെ സർവ്വ (ഗൂപ്പുകളിലും ഷെയർ ചെയ്യുമല്ലോ☝☝
🌷🎤🌷🎤🌷🎤🌷🎤
സാഹിത്യോൽസവ് സ്പെഷ്യൽ സൂപ്പര്‍ ന്യൂ മദ്ഹ്,ഭക്തി&വിപ്ലഗാനങ്ങൾ
✍🏻VMH വണ്ടൂർ
ഭാഗം7⃣

طبيبة شُجاعة اسمها رزان
شموس جلية في دَوْلَةِ فلسطين ٢
بِدَأْبِكِ نحن فرحانا
بل بوداعك  فورا حزينا 

 هَيًّا لكِ هيا لك هيا لك طوبى  بِكِ


صرت حصينة لمجاهدين  ضد يهوديين المظلمين
نحن في تبرم  بل انت
حُظْوَةِ السُّمَيَّةِ الشهيدة
في رياض جنة الخليدة 
تحت نظر فاطر الحميدة 


كم من مظلوم شفو! بك
واعجباه شم سعيك باقي

نحن ننشط خلف قدمك
ندعو ايضا فوز اتباعك
تبا لرؤساء  اسرائيل
🌹🌹🌹🌹🌹🌹🌹🌹🌹🌹

👌🏻സിഎം വലി ഗാനം👌🏻
✍🏻VMH വണ്ടൂർ

മടവൂരിൽ വാഴും ഹാദീ
മദദിൻപ്രഭപകരും ജ്യോതി
മനുജർക്കഖിലം സാന്ത്വനപൂവിതറിയവർ ഖാദീ
റബ്ബേ..തൗഫീഖരുളേണേ..
 സഞ്ചാരത്തിന്നവർ വീഥി
ശരീഅത്ത് അബ്ഹുറിൽ അവരന്ന് മുങ്ങി
ഹഖീഖത്തിൻ മുത്തുകളും വാരിതിളങ്ങി
നൂറേ..നൗറേ..
ഖൈറിൻ നിറആറേ
താ തണൽസദാ...
തേടിടുന്നിതാ...


സൂഫിവര്യനായ മാഹീൻ മുസ്ലിയാരിലായ്..
ഈ സുവർണ്ണസൂര്യനന്ന് വെട്ടംകാട്ടലായ്
ഒട്ടനേകമാണ്ട് ദർസീപഠനപാതയിൽ
സഞ്ചരിച്ചു ശേഷം വിദ്യാ ബാഖിയാതിൽ
ദർസുമായി ഏറെകാലം ശോഭകാട്ടിയേ...
ശിഷ്യസമ്പത്തേറെ കിട്ടി 
ഭാഗ്യമേറിയേ..
ശേഷമതാ റഹ്മാനിൽ...
ലയിച്ച് ജദ്ബായ് ലൈഫിൽ





കഷ്ഫ്കറാമത്തേറികാട്ടി സിഎം വലിയുല്ലാ
ഖുത്വ് ബുൽ ആലം എന്ന പേരിൽ മശ്ഹൂറാം മുല്ലാ
 നാഗത്തിൻവിഷബാധമാറ്റി ബഹുമാന്യർ ജല്ലാ
നാമൊന്നായ് പറയുന്നു ഇന്നും സിഎം മികസുല്ലാ
വേണ്ട എന്ന വാക്കിനാലെ അൽഭുതത്തിനാൽ..
രോഗശിഫ ഏകിറബ്ബിൻ ഇംഗിതത്തിനാൽ..
നിപുണരായ വൈദ്യശാസ്ത്രം തൊറ്റിടത്തിലും
വിജയമാനിശാദപാടി CM അജബിലും...
ഉംദുദ്നാ യാ അല്ലാഹ്..
ബിഹഖി വലിയില്ലാഹ്..

Post a Comment

11 Comments

  1. Masha alAll... very good...barakallhu lakum...aameen...it is very important... and usfuus...

    ReplyDelete
  2. Very good and most helpful

    ReplyDelete
  3. Good work may god bless you ameen

    ReplyDelete
  4. Ithil paranna songs audio clip kittan valla vayiyumundo n

    ReplyDelete
  5. Good work this is most helpful
    God bless you

    ReplyDelete
  6. ഇതിന്‍റെ ഒക്കെ ഇശല്‍ ഏതാ....................................

    ReplyDelete
  7. আমি আপনার ধ্রুবক পোস্টগুলির গুণমান দ্বারা সত্যই অবাক হয়েছি You আপনি সত্যই একজন প্রতিভা, আমি এই জাতীয় ব্লগের নিয়মিত পাঠক হতে পেরে নিজেকে অনেক ধন্যবাদ বলে ধন্যবাদ জানাই..আমি সত্যিই আপনার সাইটের নকশা এবং বিন্যাস উপভোগ করছি। এটি চোখে দেখতে খুব সহজ যা আমার এখানে আসতে এবং প্রায়শই ঘন ঘন দেখা করতে অনেক বেশি আনন্দদায়ক করে তোলে। আপনি কি আপনার থিমটি তৈরি করতে ডিজাইনার নিয়োগ দিয়েছেন? চমৎকার কাজ!
    Onlinekaj.com
    ভিটমেট plz sir Don't delate my comment, It’s dependent my future Thank you Mobile price bd

    ReplyDelete