അനുസ്മരണലേഖനങ്ങൾ


🌷അനുസ്മരണം🌷
റയ്യാനിലേക്ക് പാറിപ്പറന്ന
രണ്ട് വെളളരിപ്പ്രാവുകൾ

👌👌👌👌👌👌👌👌👌👌

💄📖VMH വണ്ടൂർ



''സ്റ്റേജിലുളളവരാണ് ബല്ല്യോര് എന്ന്ങ്ങളാരും ബിചാരിച്ചണ്ട എത്രയോ ഔലിയാക്കൾ നമ്മുടെ  സദസ്സിന്റെ പലഭാഗത്തൂണ്ട്''


താജുൽ ഉലമ സ്വലാത്ത് നഗറിൽ വർഷാവർഷം പരാമർശിച്ച് കൊണ്ടേയിരുന്ന ഒരു  വാചകമാണിത്..!!!



ആ വാക്യം പച്ചപ്പരമാർത്ഥമെന്ന്  അനുഭവിച്ചറിഞ്ഞത് ഈ റമളാനിലാണ്..


പറഞ്ഞ് വരുന്നത് നീലാഞ്ചേരി ബാപ്പുട്ടി മുസ്ലിയാരെക്കുറിച്ചാണ്..

പ്രായം എൺപത് കഴിഞ്ഞിട്ടും

റമളാൻ പരിപൂർണ്ണമായി മുടങ്ങാതെ

ഏഴ് വർഷങ്ങൾ   മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ  ഇഅ്തികാഫിരുന്ന് ആലിമുൽ ഗൈബിൽ ലയിച്ച ആദരദേഹം


27 ആം രാവ് വരെ ഇഅ്തികാഫിരിക്കുന്ന ഒട്ടനേകം പേരുണ്ട്..29 കഴിഞ്ഞാൽ പിന്നെ ഒരാളും ബാക്കിയുണ്ടാവില്ല

 ബാപ്പുട്ടി ഉസ്താദ് മാത്രമേ പിന്നെ ബാക്കിയാവുകയുളളൂ..  പെരുന്നാൾ ഖുത്വുബയും കഴിഞ്ഞേ അദ്ധേഹം മടങ്ങൂ..അതാണ് ആ പുണ്യപുരുഷനെ ഇതരഭജനമിരിക്കുന്നവരിൽ നിന്ന് വ്യതിരിക്തനാക്കുന്നതും



കേവലം ഒരു ആബിദ് മാത്രമല്ല അദ്ധേഹം മറിച്ച്

ബാഖിയാത്തിലെ ഏപീ ഉസ്താദിന്റെ ശരീകും അലി ബാഫഖിതങ്ങളുടെ മക്കളേയടക്കം ഒട്ടനേകം ശിഷ്യരെ വാർത്തെടുക്കുകയും ചെയ്ത ഒരു വലിയആലിമും കൂടിയാണ്



കൂടാതെ കരുവാരക്കുണ്ട് നീലാഞ്ചേരി മഹല്ലിന്റെ ദീർഘകാലപ്രസിഡണ്ടായി തിളങ്ങിയ മഹാൻ  അന്നാട്ടുകാരുടെ സർവ്വപ്രശ്നങ്ങൾക്കുമുളള അവസാനവാക്കായിരുന്നു..



വലിയ സമ്പന്നനായിരുന്നുവെങ്കിലും

ലളിത ജീവിതമാണ് മഹാൻ  തെരഞ്ഞെടുത്തത്..


അധികസംസാരമില്ലാതെ നാവിനെ നന്മയുടെ വഴിയിൽ മാത്രം ചലിപ്പിച്ചസൂക്ഷ്മശാലി ആയിരുന്നു അവർ..


ഇബാദത്തിന് മുടക്കം വരാതെ കഴിവിന്റെ പരമാവധി മഹാൻ ശ്രദ്ധിച്ചു..

രോഗാവസ്ഥയിൽ ഇരുന്നോതാൻ അശക്തത വന്നപ്പോൾ കിടന്നോതുന്നത് കണ്ടതായി ഖലീൽ തങ്ങൾ പറയുകയുണ്ടായി..


ഇഅ്തികാഫിനിടയിൽ ഒരുദിനം പനിമൂർച്ഛിച്ചു..വൈദ്യസഹായം തേടി.

 ശേഷവും അസഹ്യമായസ്ഥിതികണ്ടപ്പോൾ എല്ലാരും ചോദിച്ചു വീട്ടിലേക്ക് വിളിക്കണോ എന്ന്

വേണ്ട എന്നായിരുന്നു  അവിടുത്തെ അതിവേഗമറുപടി കാരണം ചോദിച്ചപ്പോൾ മഹാൻ പറഞ്ഞതിപ്പ്രകാരമാണ്

''ങ്ങൾ ബുള്ച്ചാല് ഞ്ചെ മക്കൾ വന്ന് ഞ്ഞെ കൊണ്ടോവും പിന്നെ ഞാനെങ്ങനേ മക്കളേ  ഇഅ്തികാഫിരിക്കാ !!!!??


വഫാത്തിന് മുമ്പ് തൊട്ടടുത്തുണ്ടായിട്ടും മഹാനുമായി കൂടുതൽ ഇടപഴകാൻ കഴിഞ്ഞില്ലല്ലോ എന്ന് ബദ്റുസ്സാദാത്ത് ഖലീൽ തങ്ങൾ വ്യസനത്തോടെ സ്മരിച്ചത് മഹാന്റെ ഔന്നിത്യത്തം വിളിച്ചറിയിക്കുന്നു





ചിലരങ്ങെനായാണ്.. അവരിലെ മഹത്വത്തെ തിരിച്ചറിയാൻ വഫാത്ത് വരെ കാത്തിരിക്കേണ്ടി വരും..!!!


ഏതായാലും താജുൽ ഉലമ പറഞ്ഞ സദസ്സിലെ ഔലിയാക്കളുടെ കൂട്ടത്തിലൊരാൾ ഈ മഹാനുഭാവൻ തന്നെ..തീർച്ച..!!


റബ്ബ് ഇവർക്കും താജുൽ ഉലമക്കും ഒപ്പം നമുക്ക് ജന്നത്തിലിടം തരട്ടേ..ആമീീീന്‍ 

🌷🌷🌷🌷🌷🌷🌷🌷🌷




ഈ റമളാനിൽ 

റയ്യാനിലേക്ക് പാറിയകന്ന മറ്റൊരു വെളളരിപ്പ്രാവാണ് യുവപണ്ഡിനായ  കബീർ അഹ്സനി

ഓഫ് ലൈനിൽ  മാത്രമല്ല ഓൺ ലൈനിലും സ്വർഗ്ഗീ വഴിവെട്ടാൻ എങ്ങനെ കഴിയുമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച പുണ്യപൗരുഷഭാവം..

ഓൺ ലൈൻ രംഗത്ത് ഒട്ടേറെ പേർക്ക് അറിവ്പകർന്ന ആ സാത്വികന്റെ പെട്ടെന്നുളള വേർപ്പാട് സുന്നീമക്കളെ ദുഃഖത്തിലാഴ്ത്തി...അദ്ധേഹത്തിന്റെ അവസാന സംശയനിവാരണം പെട്ടെന്നുളള മരണത്തേക്കുറിച്ചായിരുന്നു(സജ്ജനങ്ങൾ വേഗമരണം ശുഭകരവും തോന്നിവാസിക്ക് അശുഭകരവും)

 എന്ന് വരുമ്പോൾ  മുൻകൂട്ടിമരണംകണ്ടാണദ്ധേഹം  കൺമറഞ്ഞതെന്ന്  മനസ്സിലാക്കാൻ പ്രയാസമില്ല


ഓൺലൈൻ ദാഇയായ അദ്ധേഹത്തിന് ഓൺലൈൻ പ്രവർത്തകരുടെ  അകമഴിഞ്ഞ സമ്മാനങ്ങൾ തഹ് ലീലായും ഖത്മുകളായും ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നത് അദ്ധേഹത്തിന്റെ പ്രവർത്തനം റബ്ബ് ഖബൂൽ ചെയ്തതിന് തെളിവാണ്


 ഈ  പണ്ഡിതമുത്തിന്റെ  കൂടെ

 റബ്ബ് നമുക്ക് റയ്യാനിലൂടെ സ്വർഗ്ഗപ്പ്രവേശനം സാധ്യമാക്കട്ടെ ആമീീീന്‍


🌷🌹🌷🌹🌷🌹🌷🌹🌷🌹

പടനിലം ഉസ്താദ്

🌷🌷🌷🌷🌷🌷🌷🌷🌷🌷

പടനിലത്തെ പണ്ഡിതമുത്ത്

📖📖📖📖📖📖📖📖📖📖

വിനയത്തിന്റെ സാഗരം,

അറിവിന്റെ ഗോപുരം,

സദാപുഞ്ചിരിതൂകുന്നപൂമുഖം'

സ്വഭാവമഹിമയുടെ ഉത്തമോദാഹരണം,

വർണ്ണിക്കാൻ വാക്കുകൾ കൊണ്ടോ,വരകൾ കൊണ്ടോ സാധ്യമല്ല

  അതായിരുന്ന മർകസ് വിദ്യാർത്ഥികളുടെ എല്ലാമെല്ലാമായിരുന്ന *കഴിഞ്ഞ വർഷം ഈ ദിനം*

മൺമറഞ്ഞ ശൈഖുനാ ഹുസൈൻ മുസ്ലിയാർ പടനിലം.المسلم من سلم المسلمون من لسانه ويده

എന്ന തിരുനബി മൊഴിമുത്ത് അർഹിക്കുന്ന ആദരദേഹം....

രണ്ട് വർഷക്കാല മർകസ് പഠനകാലയളവിലെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സുകളിലൊന്ന് ഉസ്താദിന്റെതായിരുന്നു...നർമ്മവും മർമ്മവും ഇഴചേർന്ന ആ ക്ലാസുകൾ ഒന്ന് വേറെത്തന്നെ...

  സ്വിഹാഹുസ്സിത്തയിലെ അബൂദാവൂദായിരുന്നു ഉസ്താദിന്റെ അധ്യാപനവിഷയം....

സംശയങ്ങൾക്ക് സരളമായ ശൈലിയിൽ മുഖത്ത് പുഞ്ചിരി വിടർത്തിയായിരുന്നു മഹാനുഭാവന്റെ മറുപടികൾ..വഹാബീവൽകൃത ചോദ്യങ്ങളെ പ്രാമാണീകമായി മന്ദഹാസം തൂകി നേരിടും..അത് കൊണ്ട് തന്നെ ഒരു ഉപചോദ്യത്തിന് 

ഞങ്ങൾക്ക് ആവശ്യം വന്നില്ല..

  സുൽത്വാനുൽ ഉലമയുടെ ആദ്യകാല ശിഷ്യരിലൊരാളായ ഉസ്താദ് ശൈഖുനായുടെ അതേ ഉൽകൃഷ്ട സ്വഭാവത്തിനുടമയായിരുന്നു..

പെട്ടെന്നായിരുന്നു അവിടുത്തെ വിയോഗം..

موت العالِم موت العاَلم

എന്ന ആപ്തവാക്യത്തിൽ മഹാനുഭാവന്റെ വിയോഗവും വിശ്വാസിസഞ്ചയം ഒന്നിച്ചുൾപ്പെടുത്തി.

  അങ്ങിന്റെ വിയോഗം തീരാ സങ്കടത്തിരമാലയെങ്കിലും പതിനായിരത്തോളം ശിഷ്യഗണങ്ങളുടെ മനസ്സറിഞ്ഞ ദുആയും ഖത്മുകളും തഹ് ലീലുകളും മതി അങ്ങയെ പരലോകരക്ഷക്ക് എന്നതിൽ ഞങ്ങളോടൊപ്പം അങ്ങും സന്തോഷിക്കുക,നാഥൻ അവിടുത്തോടൊപ്പം നമുക്കും സ്വർഗ്ഗീയസുഖം തരട്ടെ

ആമീീീൻ


✍🏻വിനീതൻ

വിഎംഎച്ച്  വണ്ടൂർ


7592898945

Post a Comment

0 Comments