തവസ്സുൽ ബൈത്തുകൾ


💯മുത്ത്നബി തവസ്സുൽ ബൈത്ത്💯
لا الـه الا اللــــه لا الـه الا الــلــه 
لا الـه الا الـــلــه مــحــمــد رســول ﺍﻟــﻟــﻩ
👌👌👌👌👌👌👌👌👌👌👌👌👌

പുണ്യങ്ങളേറെ ചെയ്യുവാൻ
പരിശുദ്ധിയോടെ നീങ്ങുവാൻ
നേരായപാതയിൽകൂടുവാൻ
നബിമുസ്ഥ്വഫതുണറബ്ബനാ..

കഥനത്തിൻ ഭാരം ഒഴിയുവാൻ
കടംവീടി റാഹത്താകുവാൻ
ഖൽബുളളിലീമാനേറുവാൻ
നബിമുസ്ഥ്വഫതുണറബ്ബനാ...

സിഹ്ർബാധ ബാത്വിലാക്കുവാൻ
ശൈത്വാൻറെ ഗദ്റ് തടുക്കുവാൻ
കണ്ണേറുകാരെ തുരത്തുവാൻ
നബിമുസ്ഥ്വഫ തുണറബ്ബനാ..

ഉപകാരഇൽമ് ലഭിക്കുവാൻ
ഗുരുവര്യരിൽ ഗുണമേകുവാൻ
അറിവനുസരിച്ചമൽ ചെയ്യുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ...

പലപനി  അലർജിയും ശുഗർ
 പ്രഷറും പ്രമേഹം ക്യാൻസർ
ശിഫയായി ഏറാനായ് സുറുർ
നബിമുസ്ഥ്വഫ തുണ റബ്ബനാ

ഖൈറായ വീട് ലഭിക്കുവാൻ
കഅ്ബാലയം കൺകാണുവാൻ
തിരുത്വൈബമണ്ണിൽ ചേരുവാൻ
നബിമുസ്ഥ്വഫ തുണറബ്ബനാ..

ബിസിനസുകളിൽ ബർക്കത്തിനായ്
ബേജാറ് മാറി ഫറഹിനായ്
ബന്ധങ്ങളിൽ ഇൽഫത്തിനായ്
നബിമുസ്ഥ്വഫ തുണറബ്ബനാ

സുകൃതംതരും ഇണകൂട്ടിനായ്..
സന്താന സൗഭാഗ്യത്തിനായ്
സൽരീതി സമ്പാദ്യത്തിനായ്
നബിമുസ്ഥ്വഫ തുണറബ്ബനാ..


മൗതിൻ ഭയാനകഹാലിലും
ഖൗഫേറും ഖബറിൻ അറയിലും
മഹ്ശറയിലെ വൻളററിലും
നബിമുസ്ഥ്വഫ തുണറബ്ബനാ 

നരകത്തിൽ നിന്ന് നജാതിനായ് 
ജന്നത്തിൻ സുഖസൗഖ്യത്തിനായ്
നിൻപൊൻ ലിഖാഇൻ ഹള്ളിനായ്
നബിമുസ്ഥ്വഫ തുണറബ്ബനാ
-----------------------

അല്ലാഹു ഇത് നിർമ്മിച്ചVMH  വണ്ടൂരിനും ഷെയർ   ചെയ്യുന്നവനും അർഹമായ (പതിഫലം നൽകട്ടെ..ആമീീീീ

🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹


*💞സിഎം വലിയുല്ലാഹി തവസ്സുൽ ബൈത്ത്*💞


(രീതി  മീമോട് തുടങ്ങും...)


نتوسل بولي الله 

شموس مدوورية

ذى الجاه قطب العالم

تقبل دعا يا سالم




മടവൂരിൻ നിധി മതി തിങ്കൾ

മദദേ ജലീ സിഎം തങ്ങൾ

 അവരാൽ തവസ്സുൽ ഞങ്ങൾ..

അധിപാ ഖബൂൽ ഈ കരങ്ങൾ..




തിരുനബിപിറകണ്ടദിനം

ഇവരും വന്നാ സുദിനം

പണ്ഡിതനദ വാലിദിലായ്

പരിശുദ്ധ മഹതിയിലായ്..




ഇൽമിന്റെ ബഹർമുങ്ങി

മുത്തേറെ ലഭിച്ചങ്ങിൽ

പണ്ഡിതസൂര്യൻ വെളിവായ്

പലദേശം ജാജ്വലമായ്..



ഒരുനാളഹ് വാലും മാറി

ഹഖീഖതിൻ വഴികേറി 

കഷ്ഫ് കറാമത്തേറി

ഖുത്വ് ബായവർ ശുഹ്റായി




റബ്ബിൽ ചിലരും സത്യം

ചെയ്താലത് യാഥാർത്ഥ്യം

തിരുനബിയുടെ മൊഴിയല്ലേ..

വലിയിൽ ഇത് കണ്ടില്ലേ..


ആ രോഗമിനിവേണ്ട

കടമുടൻ വീടും ബിണ്ടാൽ

അതുപടി പുലരും ഹഖാ..

അനുഭവമാ ലാ ശക്കാ..



ഡോക്ടർമാരും  വിധിയെഴുതി

പ്രശ്നങ്ങൾ  വലിയിലുമെത്തി

അത് മാറിടും ഒരു വാക്കാ...

സുഖമോ ഉടൻ ഫലനാക്കാ..



ഈ സി എം വലി ഫള് ലാൽ

വ്യസനങ്ങൾ നീക്ക് ജലാൽ

മനഃശാന്തിയരുളേണേ...

ഹാജത്തുകൾ വീട്ടേണേ...



പലപുതുപനിക്യാൻസറുകൾ

പ്രഷറും ശുഗറും അൾസർ

മറ്റുളള മറളുകളും

ശിഫ തരണേ ഇവരാലും...




ഏറീടും സർവ്വ ബലാഉം

തട്ടീടണേ വലിയാലും

കടംവീടി മസ്റൂറാവാൻ..

ഇവരാൽ തവസ്സുൽ മന്നാൻ..



ഇസ്സത്തേറ്റീടല്ലാഹ്..

ദില്ലത്തും മായ്ക്കല്ലാഹ്..

ബി കറാമത്തി വലിയ്യില്ലാഹ്..

സിഎം മടവൂരിയ്യ...



സൗഭാഗ്യമടഞ്ഞവരിൽ

സന്താനമില്ലാത്തവരിൽ..

ഹള്ളേകിടണേ കോനേ..

സിഎം വലിയാൽ തോനേ..



കൃഷി ബിസിനസുകൾ പലജോലി

ചെയ്യുന്നവർക്കരുൾ ബിവലി

ബറകത്ത് വർധനയോടെ

നഷ്ടങ്ങൾ നീക്കിട് പാടേ..



ഉപകാരം ഉളളറിവ്..

നൽകൂ ഖൈറിൻനാവ്..

അകറ്റേണേ എൻ നോവ്..

ബിഫള് ലി വലീ ജീവ്..



എൻ ഉപ്പയിലും ഉമ്മ

ഗുരുവര്യരിലും സുമ്മ

ആഫിയത്താലായുസ്സ്...

അരുൾ ബീവലി തേജസ്സ്..



ഇവർക്കായേറെ  ഖിദ്മത്ത്

ചെയ്ത് രിളാസമ്പത്ത്

നേടീടുവാൻ ഖുത്വ് ബാലേ..

തൗഫീഖ് താ ജലീലേ..




സകറാത്തിൻ സമയമിലും

ഖബറിന്നിരുൾ റൂമതിലും

സ്വിറാത്തിൻ പ്രയാണമിലും

മഹ്ശറ തൻ ഖൗഫതിലും


തണിയായ് നിൻ ഈ വലിയേ..

തരണേ കരുണാനിധിയേ..

തിരുനബിയുടെ ചാരത്ത്

സീറ്റേകിവരോടൊത്ത്

ഖാജാ മുഈനുദ്ദീൻ ചിശ്തി 
തങ്ങൾ തവസ്സുൽ ബൈത്ത്

👍👍👍👍👍👍👍👍👍👍

ﻟَﺎ ﺇِﻟَٰﻪَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻟَﺎ ﺇِﻟَٰﻪَ ﺇِﻟَّﺎ ﺍﻟﻠَّﻪُ

ﻟَﺎ ﺇِﻟَٰﻪَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻣﺤﻤﺪ ﺭﺳﻮﻝ ﺍﻟﻠﻪ

---------------------------------------------

സുകൃതങ്ങളേറെ ചെയ്യുവാൻ

പാപങ്ങളെ അകറ്റുവാൻ

മികവുറ്റ ജീവിതം തീർക്കുവാൻ

അജ്മീർ വലീ തുണ റബ്ബനാ

സൽകർമമിൽ മുഴുകീടുവാൻ

സന്താപമെല്ലാം മാറുവാൻ

സന്തോഷ ജീവിതം ഏറുവാൻ

അജ്മീർ വലീ തുണ റബ്ബനാ

കടം വീടി റാഹത്തായിടാൻ

ബന്ധങ്ങളിൽ ഖൈറായിടാൻ

മനസ്സിന്റെ വ്യഥകൾ മാറിടാൻ

അജ്മീർ വലീ തുണ റബ്ബനാ

മാതാപിതാ ഗുരുക്കളിൽ

ഖിദ്മത്ത് ചെയ്ത് നന്മയിൽ

മികവോടെ മുന്നേറീടുവാൻ

അജ്മീർ വലീ തുണ റബ്ബനാ

പ്രഷറും അലർജി അൾസറും

വ്യത്യസ്തപനികൾ കാൻസറും

സുഖം തന്ന് ദീർഘായുസ്സിനും

അജ്മീർ വലീ തുണ റബ്ബനാ

ഒരു തവണയെങ്കിലും ത്വൈബയിൽ

ചെന്നിട്ട് മുസ്തഫ തങ്ങളിൽ

സ്വലാത്തും സലാമത് ചൊല്ലുവാൻ

അജ്മീർ വലീ തുണ റബ്ബനാ

സകറാത്തിൻ ഭീതിത ഹാലിലും

ഖബറിന്റെ ഇരുളിൻ അറയിലും

മറ്റുളള ആഖിറതലമിലും

അജ്മീർ വലീ തുണ റബ്ബനാ

-----------------------------------------------

അല്ലാഹു ഇത് രചിച്ച വി.എം.എച്ച്  വണ്ടൂരിനും ഷെയർ ചെയ്യുന്നവർക്കും ഖാജാ തങ്ങളെ മദദേകട്ടെ..

https://www.jannathulminna.Tk

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

🕌ഇന്ന് സിഎം വലിയുല്ലാഹി ആണ്ട്ദിനം🕌

Www.Jannathulminna.Tk

 ✿ ഖുത്വ്  ബുൽ ആലം സി.എം വലിയുല്ലാഹി തങ്ങൾ തവസ്സുൽ ബൈത്ത് ✿

✍🏻VMH വണ്ടൂർ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 സൽക്കർമ്മമേറെ ചെയ്തിടാൻ

 ശൈത്വാൻറെ ശറൊഴിഞ്ഞിടാൻ

 തെറ്റായ പാത വെടിഞ്ഞിടാൻ

സിഎം വലി തുണ റബ്ബനാ....

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 ഈമാൻ ഖൽബകമേറിടാൻ..

 ഇഖ് ലാസ്വിലായി നീങ്ങിടാൻ..

 ഇഹ്സാനിൻ വീഥിയിലേറിടാൻ..

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿



 മാരണക്കാരുടെ ഗദ്റിനെ..

 കണ്ണേറുകാരുടെ കണ്ണിനെ...

 തുരത്തീട്ട് വിജയിക്കാനെ..

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 പ്രഷറും പ്രമേഹം അൾസറും...

 വ്യത്യസ്ത പനികൾ ക്യാൻസറും..

 സുഖമേകി ദീർഘായുസ്സിനും...

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 മണിമക്ക കണ്ണിൽ കാണുവാൻ..

 തിരുറൗള ചാരത്തണയുവാൻ..

 അകതാരിനാശകൾ തീർക്കുവാൻ...

സി.എം വലി തുണ റബ്ബനാ 

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 മരണത്തിൻ ഭീതിത ഹാലിലും...

 ഖബറിൻ ഭയാനക ടൈമിലും...

 മഹ്ശറയിലെ മശഖത്തിലും..

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿

 നരകത്തിൽ നിന്ന് നജാതിനായ്..

 സ്വർഗീയസുഖ നേട്ടത്തിനായ്..

 നബിയോരെ ചാരെ സീറ്റിനായ്‌...

സി.എം വലി തുണ റബ്ബനാ

 ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿

الى حضرته العلية الجلية الفاتحة🖐🏻🖐🏻🖐🏻

Www.Jannathulminna.Tk

പരമാവധി ഷെയർ ചെയ്യുക

 മഹാനിലേക്ക് ഫാതിഹ ഒഴുകട്ടേ..

അവിടുത്തെ മദദ് നാഥനേകട്ടേ

        


Post a Comment

0 Comments