സ്നേഹസുദിനം(സുകൃത സന്ദേശം ) PART 3️⃣

*സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣1️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്1️⃣9️⃣ *മമ്പുറം തങ്ങൾ ആണ്ടനുസ്മരണം (രണ്ടാം ദിനം)* ----------------------------------- *മലബാറിന്റെ മദീനയിലിരുന്ന്* *മദദിൻ* *മണം വീശുന്ന* മലർമുല്ലയുടെ മഹിതസന്നിധിയിൽ *മമ്പുറം മഹല്ല് സുന്നീ ജമാഅത്തിന്റെ* ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആണ്ടനുസ്മരണത്തിന്റെ രണ്ടാം സുദിനമാണിന്ന്. *ആത്മീയ, ആദർശ ഭാഷണ വേദികളിലെ ഭൂഷണം മൗലാനാ പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ വിസ്മയ വചനങ്ങൾ ശ്രവിച്ച് പുണ്യം നേടാൻ സർവർക്കും സുസ്വാഗതം*🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣2️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣0️⃣ *അന്താരാഷ്ട്ര ചാന്ദ്രദിനം* ----------------------------------- നമ്മുടെ സ്വന്തം ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ *ചന്ദ്രനിൽ നീൽ ആംസ്ട്രാങിന്റെ നേതൃത്വത്തിൽ മനുഷ്യൻ ആദ്യമായി കാൽ കുത്തിയ ഓർമക്കായാണ്* ഈ ദിനമാചരിക്കുന്നത്. ഭൂമിയുടെ മൂന്നിലൊന്നു മാത്രമാണ് ഈ ഗോളത്തിന്‍റെ വലുപ്പം. ഭൂമിയില്‍ നിന്ന് 384,400 കിലോമീറ്റര്‍ അകലെയായാണ് ചന്ദ്രന്‍റെ സ്ഥാനം *ചന്ദ്രോദയത്തെ അടിസ്ഥാനമാക്കിയാണ് ഇസ്'ലാമിക കലണ്ടർ നിർണയിക്കപ്പെടുന്നതും പല നിയമങ്ങളും ബന്ധപ്പെട്ടു കിടക്കുന്നതും.* അതു കൊണ്ടു തന്നെ ഈ ദിനാഘോഷം വിശ്വാസികൾക്ക് വിശേഷം തന്നെയാണ്. *മുഅ്ജിസത്തിലൂടെ പൗർണമിയെ പിളർത്തിയ പുണ്യനബിയെയും അതു കണ്ട് ഇസ്'ലാമാശ്ലേഷിച്ച താജുദ്ദീൻ എന്ന ചേരമാൻ പെരുമാൾ രാജാവിനെയും ഈ ദിവസം വിസ്മരിക്കാനാവില്ല.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣3️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣1️⃣ *Junk Food Day* ----------------------------------- *കൃത്രിമ നിറം, പദാർഥം എന്നിവ ചേർത്ത പോഷകാംശമില്ലാത്ത വിഭവങ്ങളാണ് Junk Foods.* ആരോഗ്യ നശീകരണത്തിനു ഹേതുവാകുന്ന *അത്തരം ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിക്കാൻ പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കലാണ് ഈ ദിനാചരണ ലക്ഷ്യം.* ഗതകാലത്തെ അപേക്ഷിച്ച് രോഗങ്ങൾ കൂടാനും ആയുസ്സ് കുറയാനുമുള്ള ഒരു കാരണം പ്രസ്തുത ഭോജനം തന്നെയാണെന്നത് അവിതർക്കിതമാണ്. അതിനാൽ ഇനി മുതലെങ്കിലും *ഫാസ്റ്റ് ഫുഡ്ഡുകളും ഇതര വിഷാംശങ്ങളും രാസവസ്തുക്കളും ചേർത്തവയും വർജിച്ച് പരമാവധി ജൈവവളത്താൽ തളിർത്തവ മാത്രം ആഹരിച്ച് ആയുരാരോഗ്യം ഉറപ്പുവരുത്താൻ നാം പ്രതിജ്ഞയെടുക്കുക, പ്രയത്നിക്കുക.* *തവ്വാബായ റബ്ബ് തുണക്കട്ടെ..ആമീൻ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣4️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣2️⃣ *ദേശീയ മാമ്പഴ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *പഴങ്ങളുടെ രാജാവും ഇന്ത്യയുടെ ദേശീയ ഫലവുമാണ് മാമ്പഴം.* വേനൽക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കാൻ തിരഞ്ഞെടുക്കുന്ന പഴമായ ഇത് *5000 വർഷങ്ങൾക്കു മുമ്പാണ് ആദ്യമായി ഇന്ത്യയിൽ വളർന്നത്.* പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ് എന്നീ വിവിധ നിറങ്ങളിലുള്ള നൂറിലധികം ഇനങ്ങൾ നമ്മുടെ രാജ്യത്തുണ്ട് . വിറ്റാമിൻ എ, സി, ഡി എന്നിവയാൽ സമ്പന്നമാണ് ഈ പഴവർഗം. *3/4 കപ്പ് മാങ്ങയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് പ്രതിദിനം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ സിയുടെ 50% ആണ്.* *വ്യത്യസ്ത രീതിയിൽ* ഈ ഫ്രൂട്ടിന്റെ സ്വാദ് ആസ്വദിക്കുന്ന സർവർക്കും *ഒരായിരം Mango Day Wishes*😊🍋🍋🍋😋 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣5️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣3️⃣ *ഓർമ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അറിഞ്ഞത് മനസ്സിൽ വീണ്ടും ആവിർഭവിക്കലാണ് ഓർമ. നാഥന്റെ നിഅ്മത്തും, വാജിദിന്റെ വസ്വിയ്യത്തും,സ്വഹാബത്തിന്റെ മഹബ്ബത്തും, അഇമ്മതിന്റെ ജ്ഞാന മുത്തും, സ്വൂഫികളുടെ ഹഖീഖത്ത് കത്തും ഓർമിച്ചു കൊണ്ടേയിരിക്കുക.... *ഹൃത്ത് നന്നാവും;അതു നന്നായാലോ മൊത്തം നന്നാവും*😊(إن شاء الله) *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣6️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣4️⃣ (മുഹർറം 1️⃣7️⃣) *ആനക്കലഹ സംഭവ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' യമനിന്റെ അധിപനായിരുന്ന അബ്റഹത്തിന്റെ *അതിവിപുല ആനപ്പടയെ അബാബീൽ പക്ഷികളുടെ തീ ബോംബു കൊണ്ട് നാമാവശേഷമാക്കി വിശുദ്ധ ഭവനത്തെ അല്ലാഹു സംരക്ഷിച്ച* സുന്ദര ദിവസത്തിന്റെ സ്മൃതികളാൽ ധന്യമാണിന്ന്. സൂറതുൽ ഫീലിൽ പടച്ചവൻ ഇത് പ്രതിപാദിച്ചിട്ടുണ്ട്. *ഈ ശ്രഷ്ഠ വർഷത്തിലാണ് ത്വാഹാ നബിയുടെ ഉദയവുമുണ്ടായത്.* കാരുണ്യ നബിയുടെയുടെയും കഅ്ബയുടെയും ഹഖു കൊണ്ട് *ജൂത സയണിസ്റ്റുകളെ പരാജയപ്പെടുത്തി ബൈതുൽ മുഖദ്ദസിന്റെ വിമോചനം* സമീപ സമയത്തു തന്നെ സുബ്ഹാൻ സുസാധ്യമാക്കട്ടെ.. ആമീൻ 🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣7️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣5️⃣ (മുഹർറം 1️⃣8️⃣) *السيد علوي بن احمد السقاف الحسني المكي الشافعي* *വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഉമ്മുൽ ഖുറായിലുദിച്ച്, ഉത്തമ ഗുരു സൈനീ ദഹ്'ലാൻ തങ്ങളിൽ നിന്ന് വിദ്യ രുചിച്ച്, ഹറമിലെ മുദരിസായി ജ്വലിച്ച മഹാൻ സർവ ഫുനൂനികളിലും മഹാറതുള്ള മഹാ പണ്ഡിതനായിരുന്നു. അവർ രചിച്ച ഫത്ഹുൽ മുഈനിന്റെ മശ്ഹൂറായ വിശദീകരണ ഗ്രന്ഥം ترشيح المستفيدينഉം الفوائد المكية യും السيرة النبوية في الأنساب الفاطمية യും الرسالة في الحساب ഉം മറ്റും അതിനു മതിയായ രേഖയാണ്. *ജന്നതുൽ മുഅല്ലായിൽ ശോഭിക്കുന്ന സ്നേഹനിധിയുടെ സന്നിധിയിലേക്ക് അൽഫാതിഹാ..*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣8️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣6️⃣ *One Voice Day* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയിൽ സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു ആഗോള ആചരണമാണിത്.* ഫിലസ്ത്വീനിലെ പീഡിതർക്കു വേണ്ടി *One Voice* ആകേണ്ട രാജ്യങ്ങൾ (അറബ് വത്വനുകൾ വരെ) *Different വോയ്സുകളാവുന്ന,* നമ്മുടെ സ്വന്തം ഇന്ത്യയുടെ ഐക്യം കാക്കേണ്ട *അധികാരികൾ തന്നെ ബുൾഡോസർ രാജിനും,ആൾക്കൂട്ട, പണ്ഡിത കൊലപാതകത്തിനും ഓശാന പാടുന്ന, പ്രതിപക്ഷം പോലും മൗനികളാവുന്ന ഇന്നിന്റെ സങ്കടകരമായ സാഹചര്യത്തിൽ* *സസന്തോഷം ഈ ദിനമാചരിക്കുന്നതെങ്ങനെ..❓*❗ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣0️⃣9️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣7️⃣ (മുഹർറം 2️⃣0️⃣) *കുമരംപുത്തൂരുസ്താദ്* *വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ആദർശ ധീരതയുടെ ആൾരൂപവും, അറിവിന്റെ നിറ ബഹ്റുമായി ബൃഹത്തായ ജീവിതം കാഴ്ചവെച്ച് നാഥനിലേക്ക് നീങ്ങിയ അറബികളുടെ സ്വന്തം *ശൈഖ് അലിയുടെ* സമൃതി ദിനമാണിന്ന്. ആഗോള പ്രശസ്ത പണ്ഡിതരിൽ പ്രമുഖരായ ശൈഖ് ഉമർ ഹഫീള്, ഹബീബ് ജിഫ്'രി എന്നിവർ പോലും ഉസ്താദിൽ നിന്ന് ഇജാസത് സ്വീകരിച്ചിട്ടുണ്ടെന്നതു മാത്രം മതി ഇതിഹാസ പുരുഷന്റെ ഇൽമിന്റെ ആഴമറിയാൻ. വഫാത്താവുമ്പോൾ സമസ്ത മുശാവറഃ അംഗവും, പാലക്കാട് സംയുക്ത ഖാളിയുമായിരുന്ന മഹാനുഭാവന്റെ ധന്യ സന്നിധിയിലേക്ക് *അൽഫാതിഹാ..*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣0️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣8️⃣ *ലോക പ്രകൃതി സംരക്ഷണ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *പടച്ചവന്റെ പാരിതോഷികമാണ് പ്രകൃതിയും അതിലെ വിഭവങ്ങളും.* ഖേദകരമെന്നു പറയട്ടെ പ്രസ്തുത സമ്മാനത്തെ നശിപ്പിക്കാൻ മത്സരിക്കുകയാണിന്ന് പലരും.*അതുകൊണ്ടു തന്നെ അടിക്കടി വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് നാം തന്നെയാണ് ഹേതു.* ഇനിയെങ്കിലും ഈ പ്രകൃതിയെ വികൃതി കാട്ടാതെ ശ്രദ്ധിച്ച് ഭാസുര ഭാവി സൃഷ്ടിക്കാൻ ഈ ദിനം നാം പ്രതിജ്ഞയെടുക്കുക. *നാഥാ.. നീ തുണ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣1️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്2️⃣9️⃣ (മുഹർറം 2️⃣2️⃣) *ഇമാം തഫ്താസാനിرحمه الله വഫാത്തുദിനം&മഴ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *ഇന്ന് മഴദിനത്തിലെ തിങ്കൾ* 🌧️🌧️😊👍🏻 വർഷകാല പേമാരിക്കൊപ്പം പുണ്യ *മദീനയിൽ സ്വലാത്തിന്റെ ഹർഷമഴ പെയ്യുന്ന ദിനം...!* പരമാവധി സ്വലാത്ത് ചൊല്ലിക്കോളൂ.. *അത് തേൻതുള്ളികളായി ത്വൈബയിൽ വർഷിക്കും..തിരുനബി സന്തോഷിക്കും* (ഇൻശാഅല്ലാഹ്) '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *ചെറുപ്പത്തിലെ ഖുർആൻ ഹൃദിസ്ഥമാക്കി ഉന്നതരിൽ നിന്ന് വിവര ഹാരികൾ നേടി വൈവിധ്യ വിദ്യാ ശാഖകളിൽ അവഗാഹം കരസ്ഥമാക്കി ഇമാം* പള്ളി ദർസ് സിലബസിലെ വിശ്രുത ഗ്രന്ഥങ്ങളായ *ശറഹുൽ അഖാഇദ്, മുഖ്തസ്വറുൽ മആനീ* തുടങ്ങി ഒട്ടനേകം കനപ്പെട്ട കിതാബുകൾ രചിച്ച് എക്കാലത്തും സ്മരിക്കപ്പെടുന്ന ശൈഖായി മാറി. *മുത്തിന്റെ ചാരത്തേക്കൊരു ഫാതിഹ ഓതാൻ മറക്കല്ലേ...* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣2️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്3️⃣0️⃣ *ലോക സൗഹൃദദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *'المرء مع من أحب'* *'മനുഷ്യൻ ആരെ സ്നേഹിച്ചുവോ അവർക്കൊപ്പമായിരിക്കും'* എന്ന മുത്തുനബി മൊഴിമുത്ത് ഹൃത്തിലുറച്ച് *സച്ചരിതരുമായി മാത്രം* സൗഹൃദം സ്ഥാപിക്കുക. *തിരുചര്യ അനുധാവനം ചെയ്തും സ്വലാത്ത് സമർപ്പിച്ചും മദ്ഹ് രചിച്ചും, ആലപിച്ചും ഏറ്റവും മികച്ച അനീസായ തിരുനബിയോട് കൂട്ടുകൂടുക.* മദദും ശഫാഅത്തും സ്വർഗീയ ഖുർബത്തും ലഭിക്കും (ഇൻശാഅല്ലാഹ് )*സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣3️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ജൂലായ്3️⃣1️⃣ *ലോക വനപാലക ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണവും, ജീവനോപാധിയും നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് വിവിധ പദ്ധതികളിലൂടെ വനങ്ങള്‍ പരിപാലിക്കപ്പെടുന്നത്. *വനവിഭവങ്ങളിൽ മനുഷ്യർ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് തടി, ചന്ദനം, തേൻ എന്നിവയാണ്.* ഇവക്കു സദാ സംരക്ഷണമേകുന്ന *വനപാലകർക്ക് ഈ ദിനം ഒരു ബിഗ് സല്യൂട്ട് നൽകാം.* *ഒപ്പം പല ദുരന്തങ്ങൾക്കും വഴിവെക്കുന്ന വനനശീകരണത്തിനെതിരെയും, വനവാസികളുടെ ഉന്നമനത്തിനു വേണ്ടിയും നിയമവഴിയിലൂടെ നമുക്കൊത്തൊരുമിച്ചു പോരാടാം.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣4️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣ (മുഹർറം 2️⃣5️⃣ ) *അലി സൈനുൽ ആബിദീൻ തങ്ങൾ വഫാത്തുദിനം&വേൾഡ് വൈഡ് വെബ് ഡേ* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *പുണ്യനബിയുടെ പവിത്ര പരമ്പര* അന്ത്യനാൾ വരെ നിലനിർത്താൻ *നാഥൻ നിമിത്തമാക്കിയ മുത്താണ് തങ്ങൾ👍🏻 കർബലയിൽ *ഹുസൈനോരുടെ മറ്റു മക്കളെല്ലാം* ശഹീദായപ്പോൾ *ഇവർ മാത്രമാണ് അതിജീവിച്ചത്.* ജന്നതുൽ ബഖീഇലെ സയ്യിദിന്റെ സാദര സന്നിധിയിലേക്ക് *അൽഫാതിഹാ...🤲🏻* ---------------------------------------- *WWW* 👈🏻ഈ കോഡ് അറിയാത്തവരുണ്ടാവില്ല.😊 *ലോകത്തെ മുഴുവൻ വിരൽ തുമ്പിലെത്തിക്കാൻ* യത്നിച്ച *ടിം ബെർണേഴ്സ് ലീ* എന്ന ബുദ്ധിജീവിയെ ഈ ദിവസം *സ്നേഹത്തോടെ സ്മരിക്കാം.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣5️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣ (മുഹർറം 2️⃣6️⃣ ) *വാണിയമ്പലം ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അവിഭക്ത സമസ്തയുടെ വൈസ് പ്രസിഡന്റും,വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റും, ബഹുഭാഷാ പണ്ഡിതനും,നിരവധി ഖണ്ഡന,മണ്ഡന, സംവാദ വേദികൾ നയിച്ച് വിജയിച്ചതിനാൽ പുത്തൻവാദികളുടെ പേടിസ്വപ്നവുമായിരുന്ന ജ്ഞാന ജ്യോതിയുടെ സ്മൃതി ദിനമാണിന്ന്. *الى حضرته الشريفة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣6️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 3️⃣ (മുഹർറം 2️⃣7️⃣ ) *അല്ലാമഃ ശാലിയാത്തി വഫാത്തുദിനം&ദേശീയ തണ്ണിമത്തൻ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *വെള്ളരി വർഗ വിളയായ തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയാണ്‌.* വത്തക്ക, ചെങ്കുമ്മട്ടി, കുമ്മട്ടി, കുമ്മട്ടിങ്ങാ എന്നീ വ്യത്യസ്ത പേരുകളിൽ പലദേശത്തും അറിയപ്പെടുന്ന ഇതിന്റെ നീര്‌ നല്ല ദാഹശമനിയാണ്‌. *തിരുനബിയുടെ ഇഷ്ട വിഭവങ്ങളിലൊന്നായ ബിത്വീഖിനെ* മഹബ്ബത്ത് വേക്കുന്ന അഖില ജനങ്ങൾക്കും *ഒരായിരം വാട്ടർ മെലോൺ ഡേ വിഷസ്🍉🍉🍉🍉🍉😋😊* ------------------------------------- *സമസ്തയുടെ സ്ഥാപിതകാല സമുന്നത സാരഥിയും, നാലു മദ്ഹബിലെയും മുഫ്തിയാവാൻ യോഗ്യരും,അഅ്ലാ ഹസ്റതിന്റെ ശിഷ്യത്വം നേടി ആദർശ പോരാളിയുമായിരുന്ന* അഹ്മദ് കോയ ശാലിയാത്തി തങ്ങൾ *തൂലിക കൊണ്ട് വിസ്മയം* തീർത്തവരുമായിരുന്നു. *താൻ നിർമിച്ച വിശ്രുതമായ ചാലിയം കുതുബ്ഖാനക്കു ചാരെ ലങ്കിവിളങ്ങുന്ന ചിത്തിരമുത്തിന്റെ ചാരത്തേക്ക് അൽഫാതിഹാ..*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣7️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 4️⃣ *വയനാട് രക്ഷാദൗത്യം;ആറാം ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *200+ പേർ കാണാമറയത്തായതിനാൽ* *അവസാന ജീവനും കണ്ടെത്തുന്നതു വരെ ശ്രമം തുടരാൻ തന്നെയാണ്* അധികാരികളുടെയും, സൈന്യത്തിന്റെയും സന്നദ്ധ സേവകരുടെയും തീരുമാനം. *ഇതുവരെ 370 മൃതദേഹങ്ങൾ കണ്ടെടുത്തു കഴിഞ്ഞു.* സർക്കാറിന്റെയും, മത,രാഷ്ട്രീയ സാന്ത്വന സംഘടനകളുടെയും സഹായ പ്രഖ്യാപനത്തിനു പിന്നാലെ പ്രശസ്ത മലയാള ചാനലുകളൊക്കെ വലിയ പുനരധിവാസ പദ്ധതി വിളംബരം ചെയ്തതാണ് ഈ മണിക്കൂറിലെ പുതിയ വാർത്ത. *ഇൻശാഅല്ലാഹ് ഈ ദുരന്തത്തെയും നാം അതിജീവിക്കും* اللهم اكتب أسماء المؤمنين الذين ماتوا في هذه الكارثة في ديوان الشهداء ، واشف المصابين عاجلا كاملا بحق السعداء الفضلاء🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣8️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 5️⃣ *അന്താരാഷ്ട്ര വാണിജ്യ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' എല്ലാ വർഷവും *ഓഗസ്റ്റ് ആദ്യ തിങ്കളാഴ്ച* World Commerce Day ആയി ആചരിക്കുന്നു. *ഏറ്റവും നല്ല ജോലിയായി മുത്തുനബി* പരിചയപ്പെടുത്തിയ പ്രവൃത്തിയാണിത്. *വിശ്വാസിയും വിശ്വസ്തനുമായ വണിക്ക് സ്വർഗലോകത്ത് നബിമാർക്കും സ്വിദ്ധീഖീങ്ങൾക്കും ശുഹാദാഇനുമൊപ്പമാണെന്ന* തിരുനബി വചനം ഈ ദിവസ മെസ്സേജുകളിൽ ഏറ്റവും മികച്ചതാണ്. *ഓൺലൈൻ കച്ചവടക്കാരെ പാടേ അവമതിക്കുന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന സന്ദേശങ്ങൾ തീർത്തും ശരിയല്ല.* ലക്ഷങ്ങൾക്ക് ഉപജീവന മാർഗം ലഭ്യമാവുന്ന മേഖലയാണത്. *കൂടാതെ പ്രളയകാലത്ത് അത്തരം സംരംഭകർ തന്നെ സഹായ ഹസ്തമേകിയ ചരിത്രവും നമുക്ക് മുമ്പിലുണ്ട്.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣1️⃣9️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 6️⃣ *ഹിരോഷിമ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ലോക മനഃസാക്ഷിയെ ഞെട്ടിച്ച 1945-ലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി *വീണ്ടുമൊരു ഹിരോഷിമ ദിനം.* ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു അന്ന്. *നിഷ്കളങ്കരായ ജനതക്കു മേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരതയായിരുന്നു അത്.* ഒന്നര ലക്ഷത്തോളം പേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി. അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലു ലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു *സാമ്രാജ്യത്വം തുലയട്ടെ..മാനവ സൗഹാർദം പൂക്കട്ടെ..* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣0️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 7️⃣ *വൃദ്ധസദന ജീവനക്കാരുടെ ദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' തിരുനബിയുടെ വിശ്രുത വചനങ്ങൾ വിസ്മരിച്ച് നന്ദികെട്ട മക്കൾ തെരുവിലേക്ക് തള്ളിയ സാധു വയോധികർക്ക് സദാ സന്തോഷ നിമിഷങ്ങളേകുന്ന *വൃദ്ധസദന സേവകരെ ആദരിക്കുന്ന ദിനമാണിന്ന്*👍🏻 ലോകത്തെ പതിനായിരക്കണക്കിന് കേന്ദ്രങ്ങളിൽ ഇത്തരം മഹത്തായ പ്രവൃത്തിയിലേർപ്പെടുന്ന *സർവർക്കും ഒരായിരം സ്നേഹഹാരികൾ* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣1️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 8️⃣ *ക്വിറ്റ് ഇന്ത്യ സ്ഥാപക ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ക്വിറ്റ് ഇന്ത്യാ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ സുപ്രധാന പ്രസ്ഥാനമായിരുന്നു. *1942 ഓഗസ്റ്റ് 8-ന് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയാണ്* ഇതിന് തുടക്കം കുറിച്ചത്. *യൂസുഫ് മെഹറലിയാണ് ‘ക്വിറ്റ് ഇന്ത്യ’ (ഇന്ത്യ വിടുക)* എന്ന മുദ്രാവാക്യം ആദ്യമായി വിളിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യ വിടാനും അവരുടെ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യാനും പ്രേരിപ്പിക്കുന്ന *സമാധാനപരവും അഹിംസാത്മകവുമായ ഒരു സംരംഭമായാണ് പ്രസ്തുത സമരത്തെ കണക്കാക്കുന്നത്.* പണിമുടക്കുകൾ, ബഹിഷ്‌കരണങ്ങൾ തുടങ്ങി വൈവിധ്യവും ശാന്ത പൂർണവുമായ പ്രതിഷേധങ്ങളിലൂടെ *ഗാന്ധിജി* കാണിച്ച സമരമുറകൾ *പ്രക്ഷോഭണങ്ങൾ അക്രമാസക്തമാക്കുന്ന ഇന്നിന്റെ വിപ്ലവകാരികൾക്ക് മാതൃകയാണ്, പാഠമാണ്.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣2️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 9️⃣ (സ്വഫർ 3️⃣ ) *ഇമാം ഹാകിം തങ്ങൾ&സയ്യിദ് സൈനുൽ ആബിദീൻ ബാഫഖീഹ് വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''' വിശ്വ വിഖ്യാത ഹദീസ് പണ്ഡിത പ്രഭുവും പ്രസ്തുത ഫന്നിൽ *അൽമുസ്തദ്റക* ടക്കം നിരവധി പ്രസിദ്ധ ഗ്രന്ഥങ്ങൾക്കുടമയും അവരെപ്പോലെ മശ്ഹൂറായ ജ്ഞാന ജ്യോതികളായ ഇമാം *ദാറുഖുത്വ്'നീ, ബൈഹഖീ, ഖുശൈരീ* എന്നിവരുടെ ഗുരുവര്യരുമായ *ഇമാം ഹാകിം തങ്ങളുടെ* വാഫാത്തുദിനമാണിന്ന്. കൂടാതെ *ബാഫഖി തങ്ങളുടെ പൊന്നോമന പുത്രനും, മർകസിന്റെ വൈ.പ്രസിഡന്റായി സുൽത്വാനുൽ ഉലമക്ക് തണിയും തുണയുമായി* ശോഭിക്കുകയും ചെയ്തിരുന്ന സാദാത്തിലെ മുത്ത് *സൈനുൽ ആബിദീൻ ബാഫഖീഹ് മലേഷ്യ* തങ്ങളുടെ *ആണ്ടു ദിനവും ഇന്നാണ്* 👆🏻അവരുടെ ചാരത്തേക്കൊരു ഫാതിഹ ഓതാം اللهم أعل درجتهما في العليين بحق نبيك الأمين ﷺ🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣3️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣0️⃣ *മടി ദിനം* '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' നന്മ ചെയ്യാനുള്ള മടി ദൂസ്സ്വഭാവങ്ങളിൽപെട്ടതാണ്. അതുകൊണ്ടാണ് അതിനെത്തൊട്ട് തിരുനബി റബ്ബിനോട് കാവൽ തേടിയത്. അതേസമയം തെറ്റ് ചെയ്യാനുള്ള മടി ഉത്തമ സ്വഭാവവുമാണ്. സുകൃതങ്ങൾ ചെയ്യാനുള്ള മടിമൂലം അമൂല്യമായ നിരവധി നിമിഷങ്ങളാണ് നഷ്ടപ്പെടുന്നതെന്ന സത്യം മനസ്സിലാക്കി നാം സദാ നന്മയിൽ വ്യാപൃതരാവുക *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣4️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣1️⃣ (സ്വഫർ 5️⃣) *സ്വദഖതുല്ലാഹിൽ ഖാഹിരീ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *പ്രതിസന്ധികളിലെ ആത്മീയ പരിഹാരം ഖുത്വ്'ബിയ്യത്തിലെ പ്രശസ്തമായ ബൈത്തിന്റെ മുസ്വന്നിഫായ* മഹാൻ വിശ്രുത മദ്ഹുർറസൂൽ കാവ്യങ്ങളായ *ബാനത് സുആദ്, ബുർദതുൽ ബൂസ്വീരീ, വിത്'രിയ്യ തുടങ്ങിയവക്ക് തഖ്മീസ് നിർമിച്ച ആശിഖുർറസൂൽ* കൂടിയാണ്. കീളക്കരയിലെ കൗതുക പള്ളിക്കു ചാരെ നസ്വ്'റേകി ലങ്കുന്ന പണ്ഡിതമുത്തിന്റെ ചാരത്തേക്ക് *അൽഫാതിഹാ*🤲🏻 -------------------------------------- *കേരളത്തിലെയും തമിഴ്നാട്ടിലെയും, പണ്ഡിതസഭകളുടെയും ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നിന്റെയും* അമരത്ത് ശോഭിച്ചിരുന്ന ജ്ഞാന തേജസ്സുകളുടെ ആണ്ടുദിനവും ഇന്നു തന്നെയാണ്. *1- സഅദിയ്യ പ്രൻസിപ്പാൾ നിബ്'റാസുൽ ഉലമ എ.കെ ഉസ്താദ്* *2-കായൽപട്ടണം മള്ഹറുൽ ഉലൂം പ്രിൻസിപ്പൽ ഖലന്ദർ മസ്താൻ ഖാദിരി* رحمهما الله *ഇരുവരിലേക്കും കൂടി ഫാതിഹ ഹദ്'യ ചെയ്യാൻ മറക്കല്ലേ..*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣5️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣2️⃣ (സ്വഫർ 6️⃣ ) *ബേക്കലുസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പ്രസിദ്ധ പണ്ഡിത പ്രതിഭകളായ *ഉള്ളാൾ തങ്ങളുടെയും, ആലമ്പാടി ഉസ്താദിന്റെയും, അലിക്കുഞ്ഞി ഉസ്താദിന്റെയും* ഇഷ്ട ശിഷ്യനായി മാറി *അഞ്ചു പതിറ്റാണ്ടോളം ദർസീ രംഗത്ത് ശോഭിച്ച്* ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും മികച്ച മഹാറത് നേടി *താജുൽ ഫുഖഹാഅ്* എന്ന ശ്രേഷ്ഠ നാമത്തിൽ വിശ്രുതരായ കേന്ദ്ര മുശാവറഃ അംഗവും കൂടിയായിരുന്ന *ബേക്കൽ ഇബ്റാഹീം മുസ്'ലിയാരുടെ* സ്മൃതി ദിനമാണിന്ന്. *കർണാടകയിലും കേരളത്തിലും ആയിരക്കണക്കിന് ശിഷ്യരെ* വാർത്തെടുത്ത ശൈഖിന്റെ *ഹള്റതുൽ ഹസനയിലേക്ക്* *الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣6️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣3️⃣ (സ്വഫർ 7️⃣ ) *ചാലിലകത്തോര്& ഫള്ൽ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *ഇരുപതാം നൂറ്റാണ്ടിലെ മുജദ്ദിദും,* അമൂല്യ ഗ്രന്ഥങ്ങളുടെ കർത്താവും, ഖുത്വ്'ബി ഉസ്താദടക്കം നിരവധി ശുഹ്റുറ്റ ഉലമാഇന്റെ പ്രിയ ഗുരുവര്യരുമായിരുന്ന *ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ആണ്ടുദിനവും* SVB യുടെയും, മർകസിന്റെയും വൈ.പ്രസിഡന്റായി സുൽത്വാനുൽ ഉലമക്കും, പ്രവർത്തകർക്കും തണിയും തണലും തുണയും ആവേശവുമായിരുന്ന *സയ്യിദ് ഫള്ൽ ജമലുല്ലൈലി തങ്ങൾ ചേളാരിയുടെ* ഓർമദിനവും ഇന്നാണ് *الى حضرتهما المنورة* *الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣7️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣4️⃣ *തലപ്പാറ തങ്ങൾ ആണ്ടനുസ്മരണം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *ജാതി, മത ഭേദമന്യേ അഖിലർക്കും സാന്ത്വന, സാമ്പത്തിക ദാതാവും* വിനയ ജീവിതത്തിലൂടെ എല്ലാവരുടെയും മനം കവർന്ന ജേതാവും, *സുൽത്വാനുൽ ഉലമയടക്കം സാരഥികൾക്കും പ്രവർത്തകർക്കും ആവേശവുമായിരുന്ന* തലപ്പാറ പി.കെ.എസ് പൂക്കോയ തങ്ങളുടെ ആണ്ടനുസ്മരണം ഇന്ന് മഗ്'രിബിനു ശേഷം (അവിടുത്തെ വഫാത്തു ദിനമായ സ്വഫർ 9)ന് സാദാത്ത് മൻസിലിൽ നടക്കും. *അമീനുശ്ശരീഅഃ ബാഫഖി തങ്ങളും, റഈസുൽ ഉലമയും, തുറാബ് തങ്ങളുമടക്കം* സമുന്നത സയ്യിദുമാരും , ഉലമാഉം, ഉമറാഉം സംബന്ധിക്കും. *സ്നേഹ സദസ്സിലേക്ക് സർവർക്കും സുസ്വാഗതം*🌹🌹 🤲🏻الى حضرته المفضلة الفاتحة🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣8️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣5️⃣ 🇮🇳 *78th Independence Day* 🇮🇳 ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' * ആസാദും * ഗാന്ധിജിയും * ആലി മുസ്'ലിയാരും * ചാച്ചാജിയും * താന്തിയാ തോപ്പിയും * ടിപ്പുവും * ഭഗത് സിങ്ങും * വാരിയൻ കുന്നും * സുഭാഷ് ബോസും * ശൗക്കത്തലിയും * മമ്പുറം തങ്ങളും * മംഗൽ പാണ്ഡെയും * ചന്ദ്രശേഖർ ആസാദും * ചെമ്പ്രശ്ശേരി തങ്ങളും * മൗലാനാ മുഹമ്മദലിയും * മഹാദേവ് ദേശായിയും `കൈമാറിയ` `സ്വാതന്ത്ര്യപ്രദീപങ്ങൾ` 🌝🌞⭐💡🔦🪔⚱️ `അണയാതെ കാക്കുക` *🇮🇳 _സഹൃദയർക്ക്_* *_സ്വാതന്ത്ര്യദിന സന്തോഷങ്ങൾ 🇮🇳_* 🎈🎁🍡🍧🍬🧋🥛😊 _Jannathulminna 🪀 Groups_ *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣2️⃣9️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣6️⃣ (സ്വഫർ 1️⃣0️⃣ ) *റശീദുദ്ദീൻ മൂസ മുസ്'ലിയാർ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' അവിഭക്ത സമസ്തയുടെ *ഉപാധ്യക്ഷനും, പ്രശസ്തമായ കാര്യവട്ടം, മീഞ്ചന്ത സമ്മേളനങ്ങളുടെ സുപ്രധാന സംഘാടകനും,* *അൽ ഖൗലുസ്സദീദ്* എന്ന വിശ്രുത ആദർശ കൃതി രചിച്ച് തൂലിക കൊണ്ടും, ജിഹ്വ കൊണ്ടും *പുത്തൻവാദികൾക്കെതിരെ പടനയിക്കുകയും ചെയ്തിരുന്ന പണ്ഡിത പൗർണമിയുടെ* ആണ്ടുദിനമാണിന്ന്. *الى حضرته المعطرة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣0️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣7️⃣ (സ്വഫർ 1️⃣1️⃣ ) *ഇബ്നു ദഖീഖിൽ ഈദ് തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഏഴാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച മുഹദ്ദിസും, ശാഫിഈ ഫഖീഹും, പ്രസംഗകനും, കവിയും എല്ലാമെല്ലാമായിരുന്ന മഹാൻ തികഞ്ഞ സ്വൂഫിയുമായിരുന്നു. മിസ്വ്'റിന്റെ മഹിത മണ്ണിൽ മദദേകി ലങ്കുന്ന ആ ധന്യ സന്നിധിയിലേക്ക് അൽഫാതിഹാ... 🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣1️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣8️⃣ ❌ *Bad Poetry Day*❌ ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' പെൺ വർണനകളും, അമിത രാജസ്തുതികളുമടങ്ങുന്ന ഇത്തരം ജാഹിലിയ്യാ കാല കാവ്യരീതിയെ നിരോധിച്ച മതമാണ് വിശുദ്ധ ഇസ്'ലാം. അതിനാൽ ഈ ദിനാചരണം എതിർക്കപ്പെടേണ്ടതാണ്. അതേസമയം നല്ല കവിതകളെ ദീൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഖൈറുറ്റ പദ്യ പാരായണത്തിന് ഹസ്സാൻ തങ്ങൾക്ക് മസ്ജിദുന്നബവിയിൽ മുത്തുനബി മിമ്പർതന്നെ പണിതത് അതിനൊരുദാഹരണം മാത്രം. പൂർവകാല അശുഭ കവിതാ രീതിയിൽ നിന്ന് തൗബ ചെയ്ത് ശുഭകാവ്യ ശകലങ്ങൾ രചിച്ച് വിശ്രുതരായ ഇമാം ബൂസ്വീരിയെ ഈ ദിനം പ്രത്യേകം സ്മരിക്കാം. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣2️⃣ 🌹🪀🌹🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 1️⃣9️⃣ (സ്വഫർ 1️⃣3️⃣ ) *കളന്തോടുസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' സി.എം വലിയുല്ലാഹിയുടെ നിർദേശത്താൽ ആത്മീയ ചികിത്സയിലൂടെ പതിനായിരങ്ങൾക്ക് ആശ്വാസമായിരുന്ന മഹാൻ മർകസടക്കം സുന്നീ സ്ഥാപനങ്ങളുടെ സജീവ സഹകാരിയും, ഉദാരമതിയുമായിരുന്നു ഇന്നലെയും ഇന്നും നാളെയുമായി അവരുടെ ആണ്ടുനേർച്ച നടത്തപ്പെടുന്നു. ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ, റഈസുൽ ഉലമ, പൊന്മള ഉസ്താദ്, പേരോടുസ്താദ് തുടങ്ങി നിരവധി സയ്യിദുമാരും, ഉലമാഉം ഉമറാഉം പങ്കെടുക്കുന്നു. *الى روحه العليا الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣3️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣0️⃣ (സ്വഫർ 1️⃣4️⃣ ) *ചിത്താരി ഉസ്താദ് സ്മൃതിദിനം* '''''''''''''''''''''''''''''''''''''''''''' *റഈസുൽ മുഹഖ്ഖിഖീൻ* കണ്ണിയത്തുസ്താദിന്റെ ഇഷ്ട ശിഷ്യനായി വിദ്യാ വിഹായസ്സിലേറി *കൻസുൽ ഉലമാ* എന്ന പദവി നേടിയ *ഹിമ്മത്തുള്ള പണ്ഡിതനും, ഘന ഗാംഭീര്യ പ്രഭാഷകനും, എഴുത്തുകാരനും,* കണ്ണൂരിന്റെ കമനീയ ജ്ഞാന സൗധം *അൽമഖർറിന്റെ സ്ഥാപകനും* എല്ലാമായിരുന്ന അവർ പിളർപ്പു വേളയിൽ *താജുൽ ഉലമക്കും, സുൽത്വാനുൽ ഉലമക്കുമൊപ്പം* ഉറച്ചുനിൽക്കുകയും സംഘടനയുടെ അമരത്ത് പ്രകാശിക്കുകയും ചെയ്തു. *വഫാത്താവുമ്പോൾ സമസ്ത ട്രഷററും കണ്ണൂർ ജില്ലാ സംയുക്ത ഖാളിയുമായിരുന്നു.* അവരുടെ *ആറാം ആണ്ടനുസ്മരണവും, സ്ഥാപനത്തിന്റെ 3️⃣5️⃣-ാം വാർഷികാഘോഷവും* വരുന്ന ശനി, ഞായർ ദിവസങ്ങളിലായി നടത്തപ്പെടുന്നു. *الى حضرته المباركة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣4️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣1️⃣ *Internet Self-Care Day* '''''''''''''''''''''''''''''''''''''''''''' ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ വളരെ വിരളമാണ്. അതുകൊണ്ടു തന്നെ *അവയിലെ ചതിക്കുഴികളിൽ പെടാതെ സ്വയം സുരക്ഷ രൂപപ്പെടുത്താൻ ആളുകളിൽ അവബോധം നൽകലാണ്* ഈ ദിനാചരണ ലക്ഷ്യം. *Fake അക്കൗണ്ടുകൾ പിന്തുടരാതിരിക്കുക, വസ്തുത അറിയാതെ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക, ബിസിനസ് ട്രാപ്പുകളിൽ അകപ്പെടാതെ സൂക്ഷിക്കുക, അശ്ലീലതയോട് നോ പറയുക, അനാവശ്യ ഉപയോഗം ഒഴിവാക്കി ജന്നതുൽമിന്ന പോലോത്ത സദ്ഗുണ കൂട്ടായ്മകളിൽ അംഗമാവുക* തുടങ്ങിയവ വഴി നമുക്ക് *ഭൗതിക, ആത്മീയ കെണിവലകളിൽ നിന്ന് രക്ഷ നേടാം* (ഇൻശാഅല്ലാഹ്) *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣5️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣2️⃣ *ബർഗർ ദിനം* '''''''''''''''''''''''''''''''''''''''''''' *ഏറ്റവും ജനപ്രിയ വിഭവങ്ങളിലൊന്നാണ് ബർഗർ.* വൈവിധ്യ മാംസങ്ങൾ നിറച്ച, വ്യത്യസ്ത രുചികരമായ ഇനങ്ങൾ ഇന്ന് സുലഭമാണ്. *84 കി.ഗ്രാം വരെ തൂക്കമുള്ളതാണ് നിലവിൽ ഏറ്റവും ഭീമൻ ഇനം.* വിലയേറിയതോ നെതര്‍ലാന്‍ഡ്‌സിലെ ഡി ഡാള്‍ട്ടന്‍സ് ഡൈനര്‍ എന്ന ഭക്ഷണശാലയില്‍ വില്‍ക്കുന്ന *5000 പൗണ്ട് (ഏകദേശം നാലര ലക്ഷം) മൂല്യമുള്ളതും.* റോബര്‍ട്ട് ജാന്‍ ഡി വീന്‍ എന്ന ഷെഫ് ആണ് ഈ ബര്‍ഗര്‍ തയ്യാറാക്കിയത്. *ഭക്ഷിക്കാവുന്ന സ്വര്‍ണം കൊണ്ടുള്ള ഇലകള്‍, കുങ്കുമം, വാഗ്യു ബീഫ് തുടങ്ങിയ ചേരുവകളാണ്* ഈ ബര്‍ഗറിന്റെ വില കുത്തനെ കൂട്ടിയത്. *എല്ലാ ബർഗർ അനുരാഗികൾക്കും ഈ ദിന സന്തോഷങ്ങൾ* 😊🍔🍔🍔🍔😄 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣6️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣3️⃣ (സ്വഫർ 1️⃣7️⃣) *سيد عبد الرحمن തങ്ങൾ വഫാത്തുദിനം&ദേശീയ ബഹിരാകാശ ദിനം* '''''''''''''''''''''''' ശാഫിഈ മദ്ഹബിലെ പ്രശസ്ത ഗ്രന്ഥം *ബിഗ്'യയുടെ* മുസ്വന്നിഫായ മഹാൻ *യമനിലെ മുഫ്തിയും, തികഞ്ഞ സ്വൂഫിയുമായിരുന്നു* *ആ ചാരുതയേറിയ* *ചാരത്തേക്കൊരു ഫാതിഹ* ഓതാൻ മറക്കല്ലേ...🤲🏻 '''''''''''''''''''''''' *2023 ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3️⃣ വിജയകരമായി ചന്ദ്രനിൽ* ഇറങ്ങിയതിൻ്റെ സ്മരണാർഥമാണ് ഈ ദിനമാഘോഷിക്കുന്നത്. *ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ISRO) യുടെ അഭിമാനാർഹമായ* നേട്ടമാണിത്. ഇതോടെ *ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും, ചന്ദ്രൻ്റെ ദക്ഷിണ ധ്രുവപ്രദേശത്തിനു സമീപം ഇറങ്ങുന്ന പ്രഥമ രാജ്യമായും* ഇന്ത്യ മാറി👍🏻 *വളരട്ടെ രാജ്യമിനിയും വാനോളം*👍🏻✌🏻💪🏻😊 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣7️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣4️⃣ (സ്വഫർ 1️⃣8️⃣) *അബൂഹയ്യാൻ തങ്ങൾ&AV മാനുപ്പ ഉസ്താദ് വഫാത്തു ദിനം* '''''''''''''''''''''''''''''''''''''''''''' *എട്ടാം നൂറ്റാണ്ടിലെ* പണ്ഡിത ജ്യോതിയും, വിശ്രുത തഫ്സീർ ഗ്രന്ഥം *ബഹ്റുൽ മുഹീത്വിന്റെ* മുസ്വന്നിഫും, അറബി വ്യാകരണ, സാഹിത്യ ശാഖകളിലെ നിപുണരുമായ *അബൂഹയ്യാൻ തങ്ങളുടെ സ്മൃതിദിനമാണിന്ന്.* കൂടാതെ *അഞ്ചു പതിറ്റാണ്ടോളം ആലപ്പുഴ കേന്ദ്രമാക്കി* അറിവിനുറവ സൃഷ്ടിച്ച, പ്രതിസന്ധി ഘട്ടത്തിൽ *താജുൽ ഉലമക്കും, സുൽത്വാനുൽ ഉലമക്കുമൊപ്പം സുധീരം ഇറങ്ങിപ്പോന്ന,* തുടർന്നും സംഘകുടുംബത്തിന് ശക്തി പകർന്ന *സമസ്ത വൈ.പ്രസിഡന്റ് എ.വി മാനുപ്പ ഉസ്താദ്* അലനല്ലൂരിന്റെ ആണ്ടുദിനവുമിന്നാണ്. *الى حضرتهما المنعّمة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣8️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣5️⃣ (സ്വഫർ 1️⃣9️⃣) *മുഹമ്മദ് കോയ തങ്ങൾ&കുട്ടശ്ശേരി സഈദുസ്താദ് ആണ്ടുദിനം* '''''''''''''''''''''''''''''''''''''''''''' *താജുൽ ഉലമ, കുണ്ടൂരുസ്താദ്, വൈലത്തൂരുസ്താദ്* എന്നീ അതിവിശ്രുത ഉലമാഇന്റെ *ഇഷ്ട ഗുരുവായ പണ്ഡിത തേജസ്സ്* സയ്യിദോരുടെയും, *കൈപ്പറ്റ ഉസ്താദ്, കുട്ടി ഉസ്താദ്, കുറ്റിപ്പുറം ഉസ്താദ്* എന്നിവരിൽ നിന്ന് ജ്ഞാനമധു നുകർന്ന് തദ്'രീസ് രംഗത്ത് ലങ്കിവിളങ്ങി *ആയിരക്കണക്കിന് ശിഷ്യരെ സമ്പാദിച്ച* കുട്ടശ്ശേരി ഉസ്താദിന്റെയും വഫാത്തുദിനമാണിന്ന്. *الى حضرتهما المحمودة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣3️⃣9️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣6️⃣ (സ്വഫർ 2️⃣0️⃣) *ഹിബതുല്ലാഹ് തങ്ങൾ ചാവക്കാട് ആണ്ടുദിനം&പശ്ചാത്താപ ദിനം* '''''''''''''''''''''''''''''''''''''''''''' ഇന്ന് മാത്രമല്ല *സർവദിനങ്ങളും വിശ്വാസികൾക്ക് പശ്ചാത്താപ ദിനമാണ്.* *ഒരു നല്ല അബ്ദിന്റെ അടയാളമാണത്.* അതുകൊണ്ടു തന്നെയാണ് *ഒരു തെറ്റും ചെയ്യാത്ത തിരുനബി പോലും ഈ വിഷയത്തിൽ നമുക്ക് മാതൃക കാണിച്ചത്.* അനുദിനം പാപ പാതയിൽ മാത്രം പാദമൂന്നുന്ന *പതിതരുടെ പശ്ചാത്താപം സ്വീകരിക്കണേ നാഥാ..🤲🏻* '''''''''''''''''''''''''''''''''' *ഇരു സമസ്തകളുടെയും* സമുന്നത സാരഥികൾ *തബർറുകിന്റെ ശൈഖായി* കണ്ട പണ്ഡിത സയ്യിദായിരുന്ന *ചാവക്കാട് ഹിബതുല്ലാഹ്* തങ്ങളുടെ ചമത്കൃത ചാരത്തേക്കൊരു *ഫാതിഹ ഓതാൻ മറക്കല്ലേ..* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣0️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣7️⃣ *Banana Lovers Day* '''''''''''''''''''''''''''''''''''''''''''' *പടച്ചവൻ പരിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിച്ച* ഈ പവിത്ര പഴത്തെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. *പല നാമങ്ങളിൽ, വർണങ്ങളിൽ, രുചികളിൽ ഇത് സുലഭമാണ്.* നമ്മുടെ സ്വന്തം *ഇന്ത്യയും ചൈനയുമാണ് ഈ ഫ്രൂട്ട് കൂടുതൽ വിളവെടുക്കുന്നത്.* മൈസൂർ, ഞാലിപ്പൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ് , പടത്തി തുടങ്ങിയവ കേരളത്തിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളാണ്. *മുഴുവൻ വാഴപ്പഴ പ്രേമികൾക്കും ഒരായിരം Banana Lovers Day Wishes* 🍌🍌😄😋😊🍌🍌 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣1️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣8️⃣ (സ്വഫർ 2️⃣2️⃣) *കോയക്കുട്ടി തങ്ങൾ വഫാത്തുദിനം&കേരള സാഹിത്യോത്സവ് മൂന്നാം ദിനം* 📝🎤🏆🥇🥈🥉🎨 ''''''''''''''''''''''''''' *വളപട്ടണം വലിയ ഖാളിയും, നിരവധി കറാമത്തുകൾ കാട്ടി സർവർക്കും അഭയവുമായിരുന്ന* പുണ്യപുരുഷൻ സയ്യിദ് ഇബ്'റാഹീം ബാഅലവി അൽമശ്ഹൂർ എന്ന *കോയക്കുട്ടി തങ്ങളുടെ* ഓർമ ദിനമാണിന്ന്. *الى حضرته المضيئة الفاتحة*🤲🏻 ''''''''''''''''''''''''''' *മഞ്ചേരിൽ കലാ മൊഞ്ച് തീർത്ത് അരങ്ങേറുന്ന 31st കേരള സാഹിത്യോത്സവിന്റെ* മൂന്നാം സുദിനമായ ഇന്ന് 7.30 PM ന് *'അറബി മലയാള കാവ്യങ്ങൾ;മലബാറിന്റെ കാലങ്ങൾ'* എന്ന ശീർഷകത്തിൽ ചാരുതയാർന്ന ചർച്ച നടക്കും. *ചിക്കാഗോ സർവകലാശാലയിലെ* (USA) ഗവേഷകൻ *ഇഹ്സാനുൽ ഇഹ്തിസാം* മുഖ്യാതിഥിയാവും. *മലൈബാർ ഫൗണ്ടേഷൻ റിസർച്ച് ഓഫീസർ ഡോ.അബ്ദുർറഹ്മാൻ ഹികമി* വിഷയാവതരണം നടത്തും *സ്നേഹിതർക്ക് സുസ്വാഗതം*🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣2️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 2️⃣9️⃣ *LEMON JUICE DAY* 📝🎤🏆🥇🥈🥉🎨 ''''''''''''''''''''''''''' ഒരു ജനപ്രിയ പാനീയമാണ് ലെമൺ/ലൈം ജ്യൂസ് അഥവാ നാരങ്ങാ വെള്ളം. ശരീരത്തിലെ ജലാംശം വർധിപ്പിക്കുന്നു, വിറ്റാമിൻ C ഉത്പാദിപ്പിക്കുന്നു, ദഹനത്തെ സഹായിക്കുന്നു, ശരീരം ഭാരം മിതമായ രീതിയിലാക്കുന്നു, ഹൃദയാരോഗ്യം നിലനിർത്തുന്നു, ചർമത്തെ തിളക്കമുള്ളതാക്കുന്നു, വൃക്കയെ കല്ലുകൾ വരാതെ കാക്കുന്നു, വായ്നാറ്റം, മോണവീക്കം എന്നിവയെ പ്രതിരോധിക്കുന്നു, രോഗ പ്രതിരോധ ശക്തി കൂട്ടുന്നു, ടെൻഷനകറ്റുന്നു *എന്നീ പത്തു മഹത്വങ്ങളുൾക്കൊണ്ട ഈ ജ്യൂസിനെ ഇതര പഴച്ചാറുകളേക്കാൾ മുന്തിക്കാൻ മറക്കല്ലേ..*😋😊🍋‍🟩 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣3️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 3️⃣0️⃣ (സ്വഫർ 2️⃣4️⃣) *പുത്തൻപള്ളി ഓർ വഫാത്തുദിനം* ''''''''''''''''''''''''''' *തെന്നിന്ത്യയിലെ ഏറ്റവും മശ്ഹൂറായ മസാറുകളിലൊന്നായ പുത്തൻപള്ളിയിൽ* മദദേകി ലങ്കുന്ന *വലിയുല്ലാഹി കുഞ്ഞഹമ്മദ് മുസ്'ലിയാർ* എന്ന പുത്തൻപള്ളി ഓറുടെ സ്മൃതി ദിനമാണിന്ന്. *അവിടുന്ന് മന്ത്രിച്ച മഹത്തായ ജലം അന്നും ഇന്നും വിഷചികിത്സക്ക് പ്രസിദ്ധമാണ്.* ഈ വർഷത്തെ ആണ്ടനുസ്മരണം *ഇന്നലെ തുടങ്ങി ഞായറാഴ്ച* സമാപിക്കും. *ബദ്റുസ്സാദാത് ഖലീൽ തങ്ങൾ, സ്വാദിഖലി തങ്ങൾ, മന്ത്രി വി.അബ്ദുർറഹ്മാൻ* തുടങ്ങി നിരവധി സയ്യിദുമാരും പണ്ഡിതരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും *مرحبا بكم جميعا*🤝🌹🌼🌸 *الى حضرته الشافية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣4️⃣ 🪀🌹🪀🌹 ഇന്ന് ആഗസ്റ്റ് 3️⃣1️⃣ (സ്വഫർ 2️⃣5️⃣) *അഅ്'ലാ ഹസ്റത്ത്&ആലമ്പാടി ഉസ്താദ് ആണ്ടുദിനം* ''''''''''''''''''''''''''' ആയിരക്കണക്കിന് അതിമികച്ച ഗ്രന്ഥ രചനകൾ കാരണം *ഇന്ത്യൻ സുയൂഥ്വി*, *14-ാം നൂറ്റാണ്ടിലെ മുജദ്ദിദ്* എന്നീ അപരനാമങ്ങളിൽ മശ്ഹൂറായവരും, *പുത്തൻവാദികൾക്കെതിരെ ജിഹ്വ കൊണ്ടും, തൂലിക കൊണ്ടും പടനയിച്ച ആത്മാർഥ ആശിഖുർറസൂലും നിമിഷ കവിയുമായിരുന്ന ബറേൽവിയുടെ ഭാസുരനിധി അഹ്മദ് റസാഖാൻ ഇമാമിന്റെ* വഫാത്തുദിനമാണിന്ന്. مصطفی جانے رحمت پہ لاکھوں سلام شمع بزم ہدایت پہ لاکھوں سلام കൂടാതെ *പണ്ഡിത സ്വൂഫിയും, പ്രഭാഷകനും* *കുമ്പോൽ തങ്ങൾ, മാണിക്കോത്തുസ്താദ്* തുടങ്ങി നിരവധി പ്രഗത്ഭരുടെ പ്രിയ ഗുരുവര്യരും മുഹിമ്മാത്തിലെ സീനിയർ മുദർരിസുമായിരുന്ന *ആലമ്പാടി ഉസ്താദിന്റെ* ആണ്ടുദിനവും ഇന്നു തന്നെയാണ് *الى حضرتهما الكافية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣5️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣ *WORLD LETTER WRITING DAY & KERALA SAHITYOTSAV FINAL DAY* ''''''''''''''''''''''''''' *കത്തെഴുത്ത് ഒരു കമനീയ കലയാണ്.* *അത് ഒരു തരം മാനസിക വ്യായാമമാണെന്നാണ് പഠനങ്ങൾ* അറിയിക്കുന്നത്. *സുലൈമാൻ നബിയുടെ കത്തെഴുത്ത് ഖുർആനിൽ* പ്രതിപാദിക്കപ്പെട്ടിട്ടുണ്ട് *വിവിധ രാജാക്കന്മാർക്കും* *മറ്റുമുള്ള* *മുത്തുനബിയുടെ* കത്തെഴുത്തുകളും കീർത്തിയുറ്റതാണ്. *പണ്ടുകാലത്ത് ഇതൊരു ഹരം തന്നെയായിരുന്നു. പ്രത്യേകിച്ച് പ്രവാസികൾക്കും കുടുംബങ്ങൾക്കും.*✅ *മോഡേൺ ടെക് യുഗത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഇതിനെ സ്നേഹ, മാനസികാരോഗ്യ ലബ്ധി ലക്ഷ്യമാക്കി വീണ്ടെടുക്കാൻ* മറക്കല്ലേ..😊 '''''''''''''''''''''''''''''''''''''''''''''' *അഞ്ചു ദിനങ്ങളിലേറെ* *അഞ്ചിത മഞ്ചേരിയുടെ മൊഞ്ചു കൂട്ടിയ അഞ്ചാം പെരുന്നാളിന് ഇന്ന് തിരശ്ശീല വീഴും.* കലകളെ *മലീമസമാക്കുന്ന* കലികാലത്ത് *ധാർമികതയെ നെഞ്ചേറ്റിയ* *ലക്ഷോപലക്ഷം തൂലികാ* *വാഹകരേയും ഭാസുര* *ഭാഷകരെയും ഗായകരെയും* *രാജ്യത്തിന് സമ്മാനിച്ചുവെന്നതാണ്* ഈ *കലാഘോഷത്തിന്റെ നേട്ടം.*👍🏻 *ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെ പ്രതിഭകൾ മാറ്റുരക്കുന്ന ഫൈനൽ സർഗ മാമാങ്കം ഗോവയിൽ ഗംഭീരമാവും* (ഇൻശാഅല്ലാഹ്) Wait And See🤝 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣6️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣ *ലോക നാളികേര ദിനം* ''''''''''''''''''''''''''' 2009 മുതലാണ് ഈ ദിനമാചരിച്ചു വരുന്നത്. *പ്രകൃതിയിലെ ഏറ്റവും മികച്ച ഫലവര്‍ഗങ്ങളിലൊന്നായ ഇത് സാമ്പത്തിക നേട്ടങ്ങൾ തരുന്നതോടൊപ്പം ആരോഗ്യത്തെ മേന്മയുള്ളതാക്കുന്നു.* തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, തെക്കൻ അമേരിക്ക,വടക്കൻ അമേരിക്കയുടെ ദക്ഷിണ ഭാഗം, പസഫിക്, കരീബിയൻ ദ്വീപുകൾ എന്നിവയിൽ ഇത് സമൃദ്ധമായി വളരുന്നു. *ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ രാജ്യം മൂന്നാം സ്ഥാനത്തുണ്ട്.* ഇന്ത്യയിൽ നമ്മുടെ *കൊച്ചു കേരളം ഒന്നാം സ്ഥാനത്തും.👍🏻* നാറജീൽ കൊണ്ടുള്ള നിരവധി വസ്തുക്കളും, വിഭവങ്ങളും ഇന്ന് വിപണിയിൽ സുലഭമാണ്. നമ്മുടെ *അന്നപാനീയങ്ങളെ കൂടുതൽ സ്വാദിഷ്ഠമാക്കുന്ന* ഈ ഇനത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും *ഒരായിരം നാളികേര ദിനാശംസകൾ* 😊😋🌴🥥👍🏻😂 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣7️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 3️⃣ (സ്വഫർ 2️⃣8️⃣) *ഇമാം അഹ്മദ് സർഹിന്ദി& കുണ്ടൂരുസ്താദ് വഫാത്തു ദിനം* ''''''''''''''''''''''''''' *മുജദ്ദിദെ അൽഫെ സാനി* (രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്‌കര്‍ത്താവ്) എന്ന അപരനാമത്തെ അന്വർഥമാക്കും വിധം *പഞ്ചാബിനെ കാഞ്ചനപൂരിതമാക്കിയ* മഹാൻ അക്ബറിന്റെ *ദീനേ ഇലാഹിയെയും അക്കാല പുത്തൻവാദ സംഘങ്ങളെയും മുളയിലേ നുള്ളിക്കളഞ്ഞ്* സാധാരണക്കാരുടെ വിശ്വാസം സംരക്ഷിച്ച *മാതുരീദീ, ഹനഫീ ധാരയിലെ പണ്ഡിത* പ്രതിഭയായിരുന്നു. *الى حضرته المحفوظة الفاتحة*🤲🏻 '''''''''''''''''''''''''''''''''''''''' *ഇൽമിലും, ഖൗഫേ ഇലാഹിയിലും,* *ഇശ്ഖേ റസൂലിലും, ഇത്വ്ആമുത്ത്വആമിലും ലയിച്ച്* ജാജ്വല്യ ജീവിതം നയിച്ച് *പണ്ഡിതനും സ്വൂഫിയും* *ആശിഖുർറസൂലും നിമിഷ കവിയും* *തെന്നിന്ത്യയുടെ ഗരീബ് നവാസും* എല്ലാമെല്ലാമായി ശോഭിച്ചിരുന്ന *കേരളത്തിലെ ബുർദഃ വേദികളുടെ സ്ഥാപകൻ, കുണ്ടൂരിന്റെ പൂച്ചെണ്ട്* അബ്ദുൽഖാദിർ മുസ്'ലിയാരുടെ *19-ാം ഉറൂസ് മുബാറക് നടന്നുകൊണ്ടിരിക്കുന്നു.* *الى حضرته المعشوقة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣8️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 4️⃣ (സ്വഫർ 2️⃣9️⃣) *തഴവ ഉസ്താദ് വഫാത്തു ദിനം* ''''''''''''''''''''''''''' *അറിവിന്റെ മുത്തുകൾ കോർത്ത ഉസ്താദോര്........* *അദബിന്റെ അമൃതുകളൊഴുകിടും ഖൈറാറ്........* *നിലയേറെയുള്ള മുത്തഖീ പൂമുത്ത്........* *നിമിഷക്കവിയായ് അത്ഭുതം അവർ തീർത്ത്........* *അതിനുള്ള സാക്ഷ്യം അവരെ ഗ്രന്ഥം ഹയ്യാ........* *അജബാണ് അൽമവാഹിബുൽ ജലിയ്യഃ........!* *ഉലമാഇനും അവാമിനും ഒരുപോലെ........* *ഉപകാരമുണ്ടതിനാലെ എന്തൊരു ചേലേ........* *തീർന്നില്ല നല്ലൊരു വാഇളും അവരാണ്........* *തുടരെ 60 ഡെയ്സെന്തു കൗതുകമാണ്........!* *ഓർ റബ്ബിലേക്ക് മടങ്ങിയ ദിനമിന്ന്........* *ഓതാൻ മറന്നീടല്ലെ ഫാതിഹ മൂന്ന്........* *സുബ്ഹാനനാ ദറജാത് നീ ഉയർത്തേണേ........🤲🏻* *സ്വർഗത്തിലവരെ കൂടെയും കൂട്ടേണേ........*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣4️⃣9️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 5️⃣ (റബീഉൽ അവ്വൽ 1️⃣) *വേൾഡ് ചാരിറ്റി ഡേ&ദേശീയ അധ്യാപകദിനം* ''''''''''''''''''''''''''' *مرحبا بشهر الحبيبﷺ* 🌹🌸🌼🌹🌸🌼 *മുത്തുനബിയുടെ വസന്തമാസത്തിലെ ആദ്യ സുദിനം തന്നെ* പ്രസ്തുത ദ്വി ദിവസങ്ങളോട് *യോജിച്ചു വന്നതേതായാലും കളറായി👍🏻😊* *കാരണം ഏറ്റവും മികച്ച അധ്യാപകനും, ദാനിയുമാണ് തിരുനബിﷺ* ''''''''''''''''''''''''''''''' *കഥാകഥന ശൈലി, ചോദ്യോത്തര രീതി, ചിത്രീകരണ രൂപം, മാതൃകാ പ്രവർത്തനം* തുടങ്ങി ഒരു *മുഅല്ലിമുൽ ഖൈറിന് വേണ്ടതെല്ലാം സംയോജിച്ചതായിരുന്നു തിരുനബിയുടെﷺ അധ്യാപനകാലം* '''''''''''''''''''''''''' വലിയ ധനമില്ലാഞ്ഞിട്ടു പോലും *ഉള്ളതു നൽകി, ചോദിക്കുന്നവരോട് ഒരിക്കലും നോ പറയാത്ത* ഏറ്റവും വലിയ ദാനിയായിരുന്നു ത്വാഹാ നബിയെന്ന്ﷺ *ജാബിർ തങ്ങളും അനസ് തങ്ങളും* അടിവരയിടുന്നുണ്ട്. *സ്വഹാബത്തും ആ ധന്യവീഥി പിന്തുടർന്നു.* സ്വദഖ ചെയ്യാൻ അവർ മത്സരിച്ചു. *നാലു ഖലീഫമാരുടെയും അബൂത്വൽഹ തങ്ങളുടെയും, അബുദ്ദഹ്ദാഹോരുടെയും,ആഇശ ബീവിയുടെയും* സ്നേഹദാന *സംഭവങ്ങൾ* പ്രസിദ്ധമാണ്. *സ്വദഖഃ സൂഉൽ ഖാതിമതിനെ തടയുമെന്ന* യാസീൻ നിധിയുടെ വചനമുൾക്കൊണ്ട് *ഈ വസന്തമാസവും ശേഷവും സദാ സ്വദഖയേകാൻ നാം ഉത്സാഹിക്കുക* *وفقنا الله بحق حبيب اللهﷺ*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣0️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 6️⃣ (റബീഉൽ അവ്വൽ 2️⃣) *Read A Book Day📖* ''''''''''''''''''''''''''' *ഇസ്'ലാമിനോളം വായനയുടെ ശ്രേഷ്ഠത പറഞ്ഞ* മറ്റൊരു തത്ത്വ ശാസ്ത്രമില്ല. *'ഇഖ്റഅ്* അത് അടിവരയിടുന്നു. *ഇരുലോകത്തും ഏറ്റവും ആനന്ദം നൽകുന്ന Book വിശുദ്ധ ഖുർആനല്ലാതെ* മറ്റൊന്നില്ല. *സാരോപദേശം, ചരിത്രം, മുഴുവൻ ശാസ്ത്ര ശാഖകൾ* തുടങ്ങി വ്യത്യസ്ത ആശയങ്ങളെല്ലാം ചേർന്നതാണല്ലോ *കലാമുല്ലാഹ്..*👍🏻✅ അനുദിനം *മരണത്തിലേക്കു നീങ്ങുന്ന വായനയെ വീണ്ടെടുത്ത് സംരക്ഷിക്കാൻ* ഈ സ്നേഹസുദിനത്തിൽ നാം പ്രതിജ്ഞയെടുക്കുക *തിരുജീവിതം പഠിക്കാനും, പകർത്താനും ഈ മാസത്തിലെ ഓരോ ദിനവും മുത്തുനബി പ്രമേയമാവുന്ന ഒരു പുസ്തകമെങ്കിലും വായിക്കാൻ* മറക്കല്ലേ...😊📕 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣1️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 7️⃣ (റബീഉൽ അവ്വൽ 3️⃣) *ഇമാം നഖ്ശബന്ദി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''' അഹ്'ലുബൈത്തിലെ അതുല്യ ജ്യോതിയും, ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന നഖ്ശബന്ദി ത്വരീഖത്തിന്റെ സ്ഥാപക ശൈഖുമായ സ്വൂഫീ തേജസ്സ് محمد بهاء الدين النقشبندي الحسيني الأويسي البخاري رحمه الله യുടെ സ്മൃതിദിനമാണിന്ന് *الى حضرته المليحة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣2️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 8️⃣ (റബീഉൽ അവ്വൽ 4️⃣) *ലോക സാക്ഷരതാ ദിനം* ''''''''''''''''''''''''''' *സമ്പൂർണ സാക്ഷരത അരുതായ്മകളെ അകറ്റി നല്ല വ്യക്തിത്വത്തെയും, വീടിനെയും, കുടുംബത്തെയും സമൂഹത്തെയും* സൃഷ്ടിക്കുന്നു. *വിശുദ്ധ ഇസ്'ലാമിനോളം* സാക്ഷരതയുടെ പോരിശ പറഞ്ഞ *മറ്റൊരു മതമില്ല.* *വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ് അത് നേടുന്നവൻ അതീവ ഭാഗ്യവാൻ..!* എന്ന മുത്തുനബി മൊഴിമുത്ത് ഒരു ഉദാഹരണം മാത്രം. *ഒരു ഗുരുകുലത്തിൽ നിന്ന് പഠിക്കാതെ അല്ലാഹുവിന്റെ ആത്മീയ ജ്ഞാനത്തിലൂടെ മാത്രം എല്ലാ ഫുനൂനുകളിലും സമ്പൂർണ സാക്ഷരത കൈവരിച്ച സത്യനബിയെ ഈ ദിനം വിസ്മരിക്കാനാവില്ല.👍🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣3️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 9️⃣ (റബീഉൽ അവ്വൽ 5️⃣) *ഇമാം ഇബ്നുൽ ജസരി തങ്ങൾ വഫാത്തു ദിനം* ''''''''''''''''''''''''''' *ഖുർആൻ പാരായണ ശാസ്ത്ര കുലപതി* എന്നറിയപ്പെടുന്ന മഹാൻ *ഹിജ്റ 751-ലെ റമളാൻ 25-ാം രാവിൽ* ദിമശ്ഖിലാണ് ജനിച്ചത്.അക്കാലത്തെ മികച്ച ഖാരിഈങ്ങളിൽ നിന്ന് വിദ്യ നുകർന്ന് *എക്കാലത്തെയും മികച്ച മുജവ്വിദായി മഹാൻ മാറി.* തജ്'വീദിനു പുറമെ *ഹദീസ്, ഫിഖ്ഹ്,തസ്വവ്വുഫ് താരീഖ്,മആനി,മനാഖിബ് തുടങ്ങി സുപ്രധാന ഫുനൂനുകളിലെല്ലാം* ഇമാം മാഹിറായിരുന്നു. *പ്രസ്തുത വിഷയങ്ങളിൽ ഗദ്യ, പദ്യ രൂപങ്ങളിൽ പ്രശസ്തമായ അന്നശ്റും അൽഹിസ്വ്'നുൽ ഹസ്വീനുമടക്കം നൂറോളം കനപ്പെട്ട ഗ്രന്ഥങ്ങളെഴുതി.* *ഇമാം ബുൽഖൈനി, ഇമാം ഇബ്നു കസീർ എന്നിവർ മശ്ഹൂറായ ഗുരുവര്യരും യമനിലെ മുഫ്തിയായിരുന്ന അല്ലാമഃ സൈനുദ്ദീൻ അസ്സബീദീ ശിഷ്യനുമാണ്.* ഹിജ്റഃ 833 *റബീഉൽ അവ്വൽ 5 ന് വെള്ളിയാഴ്ച ദിനം ശൈഖ് നാഥന്റെ റഹ്മത്തിലേക്ക് നീങ്ങി.* *الى حضرته الصافية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣4️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣0️⃣ (റബീഉൽ അവ്വൽ 6️⃣) *ശൈഖ് കോയക്കുട്ടി ഉസ്താദ് വഫാത്തുദിനം&ലോക ആത്മഹത്യാ പ്രതിരോധ ദിനം* ''''''''''''''''''''''''''' ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും *ശംസുൽ ഉലമ ഇ.കെ ഉസ്താദ്, ആദർശ പോരാളി ഇ.കെ ഹസനുസ്താദ്* എന്നിവരടങ്ങുന്ന നിരവധി പണ്ഡിതരുടെ പിതാവു കൂടിയായ *കോയക്കുട്ടി ഉസ്താദിന്റെ ആണ്ടനുസ്മരണം* പറമ്പിൽ ബസാർ മഖാമിനു ചാരെ നടന്നു കൊണ്ടിരിക്കുന്നു. *അൽഫാതിഹാ..*🤲🏻 '''''''''''''''''''''''''''''''''''''''''''''''''''''''' *ആത്മഹത്യ മഹാ പാപമാണ്.* *അല്ലാഹു നിക്ഷേപിച്ച റൂഹ് തിരിച്ചെടുക്കാൻ അവനു മാത്രമേ അവകാശമുള്ളൂ..* *ولا تلقوا ايديكم إلى التهلكة* എന്ന റബ്ബിന്റെ വചനവും, ആത്മഹത്യ ചെയ്തവരുടെ മേൽ *തിരുനബി നിസ്കരിക്കാതിരുന്നതും അതിന്റെ ഗൗരവം വിളിച്ചോതുന്നു.* പ്രതിവർഷം *ഒരു മില്യൺ ആത്മഹത്യകൾ* നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. *എങ്കിലും ഏറ്റവും കുറവ് ആത്മഹത്യാ നിരക്ക് മുസ്'ലിംകളിലാണെന്നത് സന്തോഷകരമാണ്.* ഈ നശ്വര ലോകത്തിനപ്പുറം *മറ്റൊരു ശാശ്വത ലോകമുണ്ടെന്ന വിശ്വാസം കൊണ്ടാണത്.* ഏതു രൂപത്തിലാണോ ചെയ്തത് *ആ വിധമുള്ള നിരന്തര ശിക്ഷയാണ് നരകത്തിലുണ്ടാവുകയെന്ന പ്രവാചക വചനവും* മറ്റൊരു കാരണമാണ്. *سلمنا الله من ميتة السيئة* *بحق حبيبه الراحة والرحمة🤲🏻**സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣5️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣1️⃣ (റബീഉൽ അവ്വൽ 7️⃣) *വിശ്വ സാഹോദര്യ ദിനം* ''''''''''''''''''''''''''' *സദ്ഗുണ സാഹോദര്യത്തിന് സവാബേറെ* പറഞ്ഞ മതമാണ് ഇസ്'ലാം.*തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടാതെ ഒരാളും പൂർണ വിശ്വാസിയാവുകയില്ലെന്ന* തിരുനബിവചനം ഒരു ഉദാഹരണം മാത്രം. *നിസ്സാര കാര്യങ്ങൾക്കു പോലും പരസ്പരം പോരടിച്ചിരുന്ന ജാഹിലിയ്യാ ജനതയെ മുത്തുനബി സുന്ദരമായി സമുദ്ധരിച്ചു.* വർഗ, വർണ വെറികളെ പടികടത്തി *സർവരെയും ഒരേ സാഹോദര്യ പൊൻനൂലിൽ കോർത്തു.* അവിശ്വാസിയാണെങ്കിൽ പോലും അയൽവാസിയെ ആദരിക്കണമെന്നു പഠിപ്പിച്ചു.*സ്വഹാബത്തും സലഫും ഖലഫും* ആ വിസ്മയ വഴിയിൽ തന്നെയാണു ഗമിച്ചത്. *വർഗീയത പറഞ്ഞ് ആഗോളമാകെ സാഹോദര്യ പാവന പാരാവാരം വറ്റിച്ചു കൊണ്ടിരിക്കുന്ന* കാലുഷ്യ കാലത്ത് *മമ്പുറം തങ്ങളുടെയും കോന്തു നായരുടെയും, അയ്യപ്പന്റെയും വാവരുടെയും, കുഞ്ഞായിൻ മുസ്'ലിയാരുടെയും മങ്ങാട്ടച്ഛന്റെയും സാഹോദര്യ സുന്ദര ശീലുകൾ* ലോകമാകമാനം അലയടിക്കട്ടെ.... *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣6️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣2️⃣ (റബീഉൽ അവ്വൽ 8️⃣) *പ്രോത്സാഹന ദിനം* ''''''''''''''''''''''''''' *നന്മകൾക്ക് കൂടുതൽ പ്രോത്സാഹനമേകാൻ പറഞ്ഞ പവിത്ര മതമാണ് ഇസ്'ലാം.* ഖേദകരമെന്നു പറയട്ടെ *നന്മകളെ നിസാരമാക്കി തിന്മകൾക്ക് പ്രോത്സാഹനമേകുന്ന സ്ഥിതി വിശേഷമാണിന്ന്.* അപരർക്ക് എന്തെങ്കിലും വീഴ്ച വന്നാൽ *തളരാതെ പോരാടാൻ പ്രചോദനം നൽകുന്നതിനു പകരം അവരുടെ ആത്മവിശ്വാസം തകർക്കുന്ന പ്രവണതയും* വർധിച്ചു വരുന്നു. *യാചകനായി വന്നവനെ കഠിനാധ്വാനിയാക്കി പരിവർത്തിപ്പിച്ച, വയറിൽ കല്ലുവെച്ചു കെട്ടി കിടങ്ങു കുഴിച്ച് സഹചരർക്ക് ഫുൾ സപ്പോർട്ട് ചെയ്ത തിരുനബി നമുക്ക് മാതൃകയാണ്.* പരാജിതർക്കും, ടെൻഷനുള്ളവർക്കും *ഒരു വാക്കു കൊണ്ടെങ്കിലും പ്രോത്സാഹനം നൽകി നോക്കൂ..* *ആശ്വാസം ലഭിക്കും തീർച്ച..* (ഇൻശാഅല്ലാഹ്) *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣7️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣3️⃣ *ദേശീയ നിലക്കടല ദിനം* ''''''''''''''''''''''''''' നിലക്കടല എന്നു കേൾക്കുമ്പോൾ *പഴയകാല വഅ്ള് പരിപാടികളാണ് ഓർമയിൽ ആദ്യം ഓടിയെത്തുക.* അന്നത്തെ പ്രധാന കച്ചവടവസ്തു ഇതായിരിക്കും.🥰 അതീവ രുചികരമായ ആള് ചില്ലറക്കാരനല്ല. *ധാരാളം പോഷകങ്ങൾ അടങ്ങിയ വിഭവമാണ്*👌🏻 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. *കൂടാതെ* *ഹൃദയാരോഗ്യം വർധിക്കാനും ഇത് ബെസ്റ്റാണ്.* ഫൈബർ ധാരാളം അടങ്ങിയിട്ടുളളതിനാൽ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. *ഈ സന്ദേശം വായിക്കുന്ന സർവർക്കും ഒരായിരം നിലക്കടല ദിനാശംസകൾ*🤣😋😊 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣8️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣4️⃣ (റബീഉൽ അവ്വൽ 1️⃣0️⃣) *ഇബ്റാഹീം തങ്ങൾ വഫാത്തുദിനം &ദേശീയ മദ്യ രഹിതരുടെ ദിനം* ''''''''''''''''''''''''''' ഇബ്റാഹീം നബിക്ക് ശേഷം *ഏറ്റവും പ്രശസ്തരായ ഇബ്റാഹീമായ* അവർ *മുഖൗഖിസ് രാജാവ്* മുത്തുനബിക്കു സമ്മാനിച്ച അടിമസ്ത്രീയായ മഹതി *മാരിയതുൽ ഖിബ്ത്വിയ്യയിലാണ്* പിറന്നത്.ജന്നതുൽ ബഖീഇലെ ആ ധന്യ സന്നിധിയിലേക്ക് *അൽഫാതിഹാ*🤲🏻 '''''''''''''''''''''''''''''''''''''''''''' മദ്യപിക്കാത്തവരുടെ ദിനം *ഏറ്റവും നല്ല ആഘോഷ ദിനങ്ങളിലൊന്നായി കണക്കാക്കാം.* കാരണം *സർവ തിന്മകളുടെയും താക്കോലും,ബന്ധങ്ങളെ തകർക്കുന്നതും,ബുദ്ധിയെ ഇല്ലായ്മ ചെയ്യുന്നതും* അതാണല്ലോ..! സർവ ദിനവും മദ്യദിനമായി ആചരിച്ചു കൂത്താടിയിരുന്ന *കറുത്തയുഗത്തിലെ കാട്ടാളരെ എല്ലാ ദിനവും മദ്യവിമുക്ത ദിവസമായി ആചരിക്കുന്നതു വരെയെത്തിച്ച പുന്നാര നബിയെ* ഈ ദിനം സ്മരിച്ചേ തീരൂ..👍🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣5️⃣9️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣5️⃣ *ദേശീയ ഓൺലൈൻ പഠനദിനം&ഗ്രീൻപീസ് ദിനം* ''''''''''''''''''''''''''' നേട്ടങ്ങളും കോട്ടങ്ങളും ഉൾക്കൊണ്ടതാണ് ഓൺലൈൻ പഠനം.പാഠഭാഗങ്ങൾ എത്രയും ആവർത്തിച്ചു കേൾക്കാനും,സംശയ ദൂരീകരണത്തിനും അധിക സൗകര്യമുണ്ടെന്നതാണ് നേട്ടങ്ങളിൽ ചിലത്. ക്ലാസ്സ്മുറികളിലെ ശുഭാന്തരീക്ഷവും സൗഹൃദ ചർച്ചാ പഠനവും സാധ്യമാവില്ലെന്നതാണ് കോട്ടങ്ങളിൽ ചിലതും. *ജന്നതുൽമിന്നയുടെ ഫിഖ്ഹ്,ആദർശ,ഭാഷാ,തജ്'വീദ്* പഠന ഗ്രൂപ്പുകളിൽ അംഗമാവാൻ താഴെ നമ്പറിൽ ബന്ധപ്പെടുക +91 95448 40875 ''''''''''''''''''''''''''''''''''''''''''''' ഗ്രീൻപീസ് ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. പ്രഭാത വിഭവങ്ങളെ കൂടുതൽ രുചികരമാക്കുന്ന ഇത് പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുടെ ഉയർന്ന സാന്ദ്രത കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതു മുതൽ ചില ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് വരെ സഹായിക്കുന്നു. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣0️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣6️⃣ *ربيع الأوّل* 2️⃣1️⃣ *തിരുപ്പിറവി ദിനം* ''''''''''''''''''''''''''' ആരംഭപ്പൂവായ *മുത്തുനബിയുടെ മീലാദ് വന്നെത്തി.....* ഞങ്ങൾക്ക് സന്തോഷം വന്നെത്തി....😊 *عيــــــد مـــــيلاد ســــعيـــد* 💐🌼🌹🌸🥀🪷🌺💐 ഇന്ന് *തങ്കോദയവും* *തിങ്കളും* ഒന്നിച്ച *ലങ്കുന്ന സുദിനം.* *നന്മയുള്ള എന്തുകൊണ്ടും സ്നേഹപ്രകടനമാവാമെന്നാണ് പ്രമാണങ്ങൾ* വിളിച്ചോതുന്നത്. *മീലാദുന്നബിയിൽ സന്തോഷിച്ച അവിശ്വാസിയായ അബൂഹലഹബിനു പോലും ആശ്വാസം ലഭിക്കുന്നുണ്ടെങ്കിൽ* നാമെന്തിനു *സംശയിക്കണം...?!* ഇബ്'ലീസും അനുയായികളും അട്ടഹസിക്കട്ടെ.. *നമുക്ക് ഖൈറാത്തു മുത്തുകൾ പെറുക്കിയെടുക്കാം.*🥰 *الصلاة والسلام عليك يا سيدي يا رسول الله خذ بأيدينا قلت حيلتنا أدركنا يا حبيب الله* *اللهم اسلكنا في جنتك* *بحق فرحنا بنبيكﷺ* 🤲🏻 ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *സഹൃദയർക്ക് ജന്നതുൽമിന്ന 🪀* കൂട്ടായ്മകളുടെ ഒരായിരം *നബിദിന* *സന്തോഷങ്ങൾ* 🥰 ✍🏻 VMH വണ്ടൂർ സഖാഫി (ചീഫ് അഡ്മിൻ) *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣1️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ ℹ️7️⃣(റബീഉൽ അവ്വൽ 1️⃣3️⃣) *സയ്യിദ് മുഹ്ളാർ തങ്ങൾ&PKS ഉമർകോയ തുറാബ് തങ്ങൾ വഫാത്തു ദിനം* ''''''''''''''''''''''''''' *മമ്പുറം തങ്ങളുടെ ഇഷ്ട ശിഷ്യനും,* നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന മലപ്പുറം വലിയങ്ങാടി ജുമുഅഃ മസ്ജിദിൽ മദദേകി ലങ്കുന്ന മുഹ്ളാർ തങ്ങളുടെ വഫാത്തുദിനമാണിന്ന്. *കൂടാതെ* SSF മുൻ ദേശീയ പ്രസിഡന്റ് *സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സഖാഫിയുടെ പ്രിയ പിതാവും,* *ആത്മീയ ചികിത്സയിലൂടെയും, വാക്ഫലത്തിലൂടെയും* ആയിരങ്ങൾക്ക് ആശ്വാസവുമായിരുന്ന *PKS ഉമർ കോയ തങ്ങളുടെ* സ്മൃതിദിനവും ഇന്നു തന്നെയാണ്. *الى حضرتهما الممدوحة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣2️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣8️⃣ (റബീഉൽ അവ്വൽ1️⃣4️⃣) *ബഹുമാന ദിനം&ഇമാം മാലിക് തങ്ങൾ, ബഖ്തിയാറുൽ കഅ്കി തങ്ങൾ വഫാത്തു ദിനം* ''''''''''''''''''''''''''' *വിശിഷ്ട വ്യക്തികളെയും, വസ്തുക്കളെയും* ബഹുമാനിക്കാൻ കൂടുതൽ ആജ്ഞാപിച്ച മതമാണ് *വിശുദ്ധ ഇസ്'ലാം.* തഖ്'വയുടെ അടയാളമാണതെന്നും റബ്ബ് പ്രസ്താവിച്ചു. അളവറ്റ പ്രതിഫലവും പറഞ്ഞു. *അമ്പിയാഅ്,ഔലിയാഅ്* *മാതാ,പിതാ,ഗുരുവര്യരെയും,* *അനാഥ,അഗതി,ഭാര്യ, ഭർത്താക്കന്മാരെയും ചെറിയവരെയും, വലിയവരെയും* തഅ്ളീം ചെയ്യണമെന്നും *അനാദരവ് നരകവഴി എളുപ്പമാക്കുമെന്നും നിരവധി തിരുനബി വചനങ്ങളിൽ* കാണാം -------------------- *ഇമാമു ദാരിൽ ഹിജ്റ, മുഫ്തിൽ ഹിജാസ്* എന്നീ അപരനാമങ്ങളിൽ അതിവിശ്രുതരായ *പണ്ഡിതരും ആശിഖുർറസൂലും ഇമാം ശാഫിഈ തങ്ങളടക്കമുള്ള പ്രമുഖരുടെ* ഇഷ്ട ഗുരുവര്യരുമായിരുന്ന ഇമാം മാലിക് തങ്ങൾ *പ്രഥമ ഹദീസ് ഗ്രന്ഥം മുവത്വയുടെ* രചയിതാവു കൂടിയാണ്. --------------------- *സുൽത്വാനുൽ ഹിന്ദ് ഖാജാ തങ്ങളുടെ സ്നേഹ ഖലീഫയായിരുന്ന* ഖുത്വ്'ബുദ്ദീൻ ബഖ്തിയാർ അൽകഅ്കിദ്ദഹ്'ലവീ തങ്ങളുടെ ആണ്ടനുസ്മരണവും *ഡൽഹിയിലെ മെഹറോലി മഖാമിൽ* നടന്നുകൊണ്ടിരിക്കുന്നു *الى حضرتهما الميمونة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣3️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 1️⃣9️⃣ (റബീഉൽ അവ്വൽ1️⃣5️⃣) *ഇടപ്പള്ളി ഉസ്താദ്&കുമരംപുത്തൂരുസ്താദ് വഫാത്തു ദിനം* ''''''''''''''''''''''''''' *അഞ്ചു പതിറ്റാണ്ടോളം ദർസ് രംഗത്ത്* ശോഭിച്ച് *ഇ.കെ ഹസൻ മുസ്'ലിയാരടക്കം നിരവധി സമുന്നത ശിഷ്യരെ* വാർത്തെടുത്ത ശൈഖ് ഇടപ്പള്ളി അബൂബക്കർ മുസ്'ലിയാരുടെയും, *ഇ.കെ വിഭാഗം പണ്ഡിത സഭയുടെ പ്രസിഡന്റായി* ജ്വലിച്ചിരുന്ന *മുഹഖ്ഖിഖുൽ ഉലമ* കുമരംപുത്തൂർ AP മുഹമ്മദ് മുസ്'ലിയാരുടെയും വഫാത്തുദിനമാണിന്ന് *الى حضرتهما المحبوبة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣4️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣0️⃣ (റബീഉൽ അവ്വൽ1️⃣6️⃣) *ശൈഖ് ജസൂലി തങ്ങൾ&ആമയൂരുസ്താദ് സ്മൃതിദിനം* ''''''''''''''''''''''''''' *വെള്ളിയാഴ്ചകളിൽ അൽകഹ്ഫിനൊപ്പം നാം പാരായണം ചെയ്യുന്ന പ്രസിദ്ധമായ സ്വലാത്ത്* ഉൾപ്പെടെ സുന്ദരമായ സ്വലാത്ത് സമാഹാരമായ *ദലാഇലുൽ ഖൈറാത്* സമൂഹത്തിനു സമ്മാനിച്ച *മാദിഹുർറസൂൽ* *محمد بن سليمان الجزولي* തങ്ങളുടെ വഫാത്തുദിനമാണിന്ന് '''''''''''''''''''''''''''''' കൂടാതെ *പണ്ഡിത പ്രതിഭയും, നിമിഷ കവിയും ആദർശ പ്രചാരണ രംഗത്തെ ഇതിഹാസവുമായിരുന്ന* ആമയൂർ മുഹമ്മദ് മുസ്'ലിയാരുടെ ഓർമദിനവും ഇന്നുതന്നെ *الى حضرتهما المشمومة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣5️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣1️⃣ (റബീഉൽ അവ്വൽ1️⃣7️⃣) *ലോക ഉപകാര സ്മരണദിനം* ''''''''''''''''''''''''''' *സ്രഷ്ടാവിനോടും, സൃഷ്ടികളോടും സദാ ഉപകാരസ്മരണ* വേണമെന്നാണ് ഇസ്'ലാം ഉദ്ബോധിപ്പിക്കുന്നത്. *പടച്ചവനോട് الحمد لله* *പോലോത്ത ദിക്ർ കൊണ്ടും പടപ്പുകളോട് جزاك الله خيرا മുതലായ ദുആ* വാക്യങ്ങൾ കൊണ്ടും. *അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമായ തിരുപ്പിറവി സമുചിതമായി ആഘോഷിക്കുന്നതും* ഉപകാരസ്മരണകളിലൊന്നാണെന്ന *ഇമാം അസ്ഖലാനി തങ്ങളുടെ പ്രസ്താവന പ്രസക്തമാണ്.* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣6️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣2️⃣ (റബീഉൽ അവ്വൽ1️⃣8️⃣) *ഖാലിദ് ദിനം&ജന്നതുൽമിന്ന ക്വിസ് മത്സര ദിനം* ''''''''''''''''''''''''''' ഖാലിദുമാരുടെ ആഘോഷദിനമാണിന്ന് *സൈഫുല്ലാഹി എന്ന അപരനാമത്തെ അന്വർഥമാക്കും വിധം തിരുനബിക്കും, ഖലീഫമാർക്കുമൊപ്പം* നിരവധി പടക്കളങ്ങളിൽ *സൈന്യാധിപനായി മിന്നിയ ഖാലിദുബ്നു വലീദ്* തങ്ങളെയും, *ഇഖ്'ലാസ്വും ഇശ്ഖും നിറച്ച* മാതൃകാ ജീവിതം നയിച്ചതിനാൽ *അന്നും ഇന്നും ഓരോ പ്രവർത്തകരുടെയും പ്രചോദനനിധിയും ഊർജവുമായ ഒ.ഖാലിദ് സ്വാഹിബിനെയും* ഈ ദിനം പ്രത്യേകം സ്മരിക്കാം. ''''''''''''''''''''''''''''''''''''''''''''''''' *മീലാദ്&ജന്നതുൽമിന്ന പത്താം വാർഷിക Special വമ്പിച്ച ക്വിസ്* മത്സരത്തിന്റെ ആദ്യഘട്ടം ഇന്ന് അരങ്ങേറും. *1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 1111, 786, 501 പ്രൈസ്മണി സമ്മാനിക്കും.* കൂടാതെ മികച്ച പത്തു വ്യക്തികൾക്ക് നൂറുരൂപ വീതവും നൽകും. *പങ്കെടുക്കുക, പാരിതോഷികം നേടുക*🥰 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣7️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣3️⃣ (റബീഉൽ അവ്വൽ1️⃣9️⃣) *സുലൈമാനുൽ ഖാഹിരി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''' സ്വിദ്ധീഖോരുടെ പരമ്പരയിൽ പിറന്ന്, ഖുത്വ്'ബിയ്യത്ത് ബൈതിന്റെ മുസ്വന്നിഫായ സ്വദഖതുല്ലാഹിൽ ഖാഹിരി തങ്ങൾ പ്രിയ പിതാവും, ഗുരുവുമായി ശോഭിച്ച കായൽപട്ടണത്തെ പണ്ഡിതപൂമൊട്ട്‌ സുലൈമാനുൽ ഖാഹിരി തങ്ങളുടെ സ്മൃതി ദിനമാണിന്ന്. *الى حضرته *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣8️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣4️⃣ (റബീഉൽ അവ്വൽ2️⃣0️⃣) *പ്രിയ പിതൃസഹോദരിയുടെ വേർപാടിന്റെ* *4️⃣0️⃣-ാം ദിനം* ''''''''''''''''''''''''''' *ഔറാദുകൾ നിത്യമാക്കിയ, കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാൻ ഉത്സാഹിച്ച* ഞങ്ങളുടെ *അമ്മായിയുടെ വിയോഗത്തിന് 4️⃣0️⃣ നാളുകൾ തികയുന്നു.* ഈ സന്ദേശം വായിക്കുന്നവർ ഒരു *ഫാതിഹ എങ്കിലും ഹദ്'യ ചെയ്യണേ...😊* *جمعنا الله معها في الجنة* *بحق نبيّ الرحمة والمنة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣6️⃣9️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣5️⃣ (റബീഉൽ അവ്വൽ2️⃣1️⃣) *അന്താരാഷ്ട്ര മീലാദ് സമ്മേളനം* ''''''''''''''''''''''''''' *മർകസിന്റെയും, സംഘ കുടുംബത്തിന്റെയും ആഭിമുഖ്യത്തിൽ ഒന്നിടവിട്ട* വർഷങ്ങളിൽ അരങ്ങേറുന്ന *അന്താരാഷ്ട്ര മീലാദ് സമ്മേളനവും, ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ വാർഷിക ഹുബ്ബുർറസൂൽ പ്രഭാഷണവും* ഇന്ന് വൈകുന്നേരം കോഴിക്കോട് സ്വപ്നനഗരിയിൽ പ്രൗഢമാവും.👌🏻 *ഇന്ത്യക്കു പുറമെ ഈജിപ്ത്, യു.എഇ, സൗദി അറേബ്യ,ഒമാൻ,കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും , പ്രകീർത്തന സംഘങ്ങളും* വേദിയെ ധന്യമാക്കും👍🏻 *പതിനായിരക്കണക്കിന് നബിസ്നേഹികളിൽ* കണ്ണികളാവാൻ *സർവർക്കും സുസ്വാഗതം*😊🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣0️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣6️⃣ (റബീഉൽ അവ്വൽ2️⃣2️⃣) *പാണ്ടിക്കാട് ബാപ്പു ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''' *പാലക്കാടിന്റെ വിരിമാറിൽ വിജ്ഞാന വിളക്കുമാടമായി* പ്രശോഭിക്കുന്ന *ജാമിഅഃ ഹസനിയ്യയുടെ സ്ഥാപകരും, പ്രമുഖ പണ്ഡിതനും* *മുദർരിസും പ്രബോധകനുമായിരുന്ന* പാണ്ടിക്കാട് ബാപ്പു ഉസ്താദോരുടെ സ്മൃതിദിനമാണിന്ന് *الى حضرته المنيرة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣1️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣7️⃣ (റബീഉൽ അവ്വൽ2️⃣3️⃣) *ഗൂഗിൾ ഡേ&ജന്നതുൽമിന്ന സ്ഥാപകദിനാഘോഷ പ്രഖ്യാപനം* ''''''''''''''''''''''''''''''''''''''''''''''''''' *1998-ലെ ഈയൊരു സുദിനത്തിലായിരുന്നു അറിവിന്റെ പാരാവാരമായ ഗൂഗിൾ* സ്ഥാപിതമായത്. *ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് സേർച്ച് സംവിധാ‍നമാണ്* ഗൂഗിൾ. അറിവുകൾ ശേഖരിച്ച് *സാർവ ദേശീയമായി ലഭ്യമാക്കുക* എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ *ഇരുപത് കോടിയിൽപരം* അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത് '''''''''''''''''''''''''''''' *നന്മകളുടെ പൊന്നഴകിൽ മിന്നിത്തിളങ്ങുന്ന* വാട്ട്സാപ്പ് ലോകത്തെ വിസ്മയ ഗ്രൂപ്പിന്റെ *1️⃣1️⃣-ാം സ്ഥാപകദിനാഘോഷ പ്രഖ്യാപനം* ഇന്ന് അരങ്ങേറും. *പ്രശസ്ത ആത്മീയ ചികിത്സകൻ മൻസ്വൂറലി തങ്ങൾ വലിയോറ* കാർമികത്വം വഹിക്കും. *مرحبا بكم جميعا*😊💐🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣2️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣8️⃣ (റബീഉൽ അവ്വൽ2️⃣4️⃣) *ലോക 🐰🐇മുയൽദിനം* ''''''''''''''''''''''''''''''''''''''''''''''''''' *മുയലുകളുടെ കൗതുക വിശേഷങ്ങൾ* ''''''''''''''''''''''''''''''''''''''''''''''''''''''''' 🟥 *ക്യാരറ്റല്ല പച്ചിലകളാണ്* അവകളുടെ പ്രധാന ഭക്ഷണം 🟦 *പല്ലുകൾ അനുദിനം വളർന്നു* കൊണ്ടേയിരിക്കുന്നു (വർഷം അഞ്ച് ഇഞ്ചോളം) 🟥 *ഛർദിക്കാനുള്ള ശേഷിയില്ല* 🟦 *മുലയൂട്ടുക 5️⃣മിനിറ്റ്* മാത്രം 🟥 *ഏറ്റവും കൂടുതൽ വൃത്തിയുള്ള* ജീവികളിലൊന്നാണ് ഇവ 🟦ഏതു പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന, *പെട്ടെന്ന് ദഹിക്കുന്ന മാംസമാണ്* മുയലുകളുടേത്. *ഒട്ടേറെ പോഷക ഗുണങ്ങളുമുണ്ട്* 🟥 *ചൂടു താങ്ങാൻ ആവതില്ല* 🟦 *തല തിരിക്കാതെ തന്നെ പിന്നിലും മുന്നിലും മുകളിലുമുള്ള* കാഴ്ചകൾ കാണാനുള്ള കഴിവുണ്ട് 🟥 *സ്വന്തം കാഷ്ഠം തന്നെ* ഭക്ഷിക്കുന്നു 🟥 *സന്തോഷ സമയം തുള്ളിച്ചാടുന്ന* സ്വഭാവമുണ്ട് 🟦 *കരണ്ടു തിന്നാൻ സഹായിക്കുന്ന മുന്നിലെ 2 ജോടി പല്ലുകൾ കൂടാതെ 24* പല്ലുകൾക്കൂടി മുയലുകൾക്കുണ്ട്. *അതായത് ആകെ 28 പല്ലുകൾ* 🟥കേൾവിക്കു പുറമേ *വലുപ്പമേറിയ ചെവികൾ ശരീരത്തിലെ ചൂട് പുറംതള്ളാനും* സഹായിക്കുന്നു. 🟦പിടിക്കാൻ അത്ര പെട്ടെന്ന് കഴിയില്ല 🟥നീളമേറിയ ചെവികളായതിനാൽ *ചെവിയിൽ തൂക്കിയാണ് എടുക്കേണ്ടത്* എന്നു കരുതുന്നവർ ഒട്ടേറെയുണ്ട്. *എന്നാൽ, വളരെ കനം കുറഞ്ഞ അസ്ഥികളും നേർത്ത ഞരമ്പുകളുമുള്ള* ചെവിയിൽ തൂക്കിയെടുത്താൽ *മുയലുകൾക്ക് വേദനയുണ്ടാകും.* *ഉള്ളിലെ അസ്ഥികൾക്കും ഞരമ്പുകൾക്കും ക്ഷതവും സംഭവിക്കാം.* ചെവി താഴേക്ക് ഒടിഞ്ഞു തൂങ്ങാനോ ഉള്ളിൽ മുറിവുണ്ടാകാനോ സാധ്യതയുണ്ട്. *ഒരു കൈകൊണ്ട് മുതുകിലെ അയഞ്ഞ തൊലിയിൽ പിടിച്ചുയർത്തി മറു കൈകൊണ്ട് പിൻഭാഗം താങ്ങിപ്പിടിക്കുന്നതാണ് യഥാർഥ രീതി* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣3️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 2️⃣9️⃣ (റബീഉൽ അവ്വൽ2️⃣5️⃣) *ഖാളി മുഹമ്മദ് തങ്ങൾ വഫാത്തുദിനം&ലോക ഹൃദയദിനം* ''''''''''''''''''''''''''''''''''''''''''''''''''' *ഹൃദയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്* ജനങ്ങളെ ബോധവാന്മാരാക്കുകയാണ് *ഈ ദിനാചരണ ലക്ഷ്യം.* ഏറ്റവുംകൂടുതൽ ഹൃദ്'രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ *നമ്മുടെ രാജ്യവും മുമ്പിലുണ്ട്. സംസ്ഥാനങ്ങളിൽ നമ്മുടെ സ്വന്തം കേരളവും.* *ചിട്ടയായ ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, സ്ഥിര വ്യായാമം* എന്നിവയിലൂടെ ഒരു പരിധി വരെ പ്രസ്തുത രോഗത്തെ തടയാം. *അസൂയ,അഹങ്കാരം,ദേഷ്യം,തെറ്റായ വികാരം, ചിന്ത തുടങ്ങി* ഹൃദയത്തെ ബാധിക്കുന്ന ആത്മീയ രോഗങ്ങളിൽ നിന്ന് സംശുദ്ധരാവാനും *ഈ ദിനം നമുക്ക് പ്രതിജ്ഞയെടുക്കാം* *اللهم طهر قلوبنا بحق حبيبك المطهرﷺ*🤲🏻 '''''''''''''''''''''''''''''''''''''''''''''''''' *ഗൗസുൽ അഅ്ളമിന്റെ അപദാനങ്ങളെ അതിസുന്ദരമായി ആവിഷ്കരിച്ച* ആത്മീയഗീതവും, *അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യസമാഹാരവുമായ 'മുഹ്'യിദ്ദീൻ' മാല* വിശ്വാസികൾക്ക് സമ്മാനിച്ച, *പോർച്ചുഗീസിനെതിരെ വാൾ കൊണ്ടും, തൂലിക കൊണ്ടും, ജിഹ്വ കൊണ്ടും പടനയിച്ച ശൈഖ് ഖാളി മുഹമ്മദോരുടെ* വഫാത്തുദിനമാണിന്ന് *الى حضرته المبشرة الفاتحة*🤲🏻 *മുത്താൽ പടച്ച ദുനിയാവിൽ നിൽക്കും നാൾ* *മൂപ്പർ മുഹ്‌യിദ്ദീൻ കാവലിലേകല്ലാഹ് 🤲🏻...* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣4️⃣ 🪀🌹🪀🌹 ഇന്ന് സെപ്റ്റംബർ 3️⃣0️⃣ (റബീഉൽ അവ്വൽ2️⃣6️⃣) *ആദർശ മുഖാമുഖം @ചാലിയം* ''''''''''''''''''''''''''''''''''''''''''''''''''' *വരണ്ട വിശ്വാസങ്ങളും, വിരണ്ട വാദങ്ങളുമായി* *നബിദിനാഘോഷത്തിനെതിരെ തെരുവു* *തെണ്ടി ശബ്ദിക്കുന്ന ഒഹാബീ* *ശിങ്കിടികൾക്ക് ശക്തിയുക്ത താക്കീതുമായി* *SYS കടലുണ്ടി സർക്കിളിന്റെ* ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന *ആദർശ മുഖാമുഖം ഇന്ന് ചാലിയം പള്ളി മൈതാനിയിൽ* അരങ്ങേറും👍🏻 *അഹ്'ലുസ്സുന്നയുടെ സിംഹ ഗർജനങ്ങളായ* *പകര ഉസ്താദ്,ഹംസക്കോയ ബാഖവി കടലുണ്ടി,വഹാബ് സഖാഫി മമ്പാട്,* *ജഅ്ഫർ അസ്ഹരി കൈപ്പമംഗലം,മുഹ്'യിദ്ദീൻ സഅദി കുഴിപ്പുറം,അബ്ദുസ്സ്വമദ് ബാഖവി ചാലിയം* സംബന്ധിക്കും *സർവർക്കും സുസ്വാഗതം*💐😊🌹 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣5️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣ (റബീഉൽ അവ്വൽ2️⃣7️⃣) *അഹ്മദ് ബുഖാരി തങ്ങൾ വഫാത്തുദിനം&ലോക വയോജനദിനം* ''''''''''''''''''''''''''''''''''''''''''''''''''' *ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയ* വയോജനങ്ങളെ *വൃദ്ധസദനത്തിലേക്ക് തള്ളിയും മറ്റും അവഗണിക്കുന്ന* ഇന്നിന്റെ സാഹചര്യത്തിൽ *'ليس منا من لم يوقر الكبير'*، *'إنَّ من إجلال الله، إكرام ذي الشيبة'* *'വലിയവരെ ബഹുമാനിക്കാത്തവർ നമ്മിൽപെട്ടവനല്ല',* *'വയോജനങ്ങളെ ആദരിക്കൽ അല്ലാഹുവിനെ ആദരിക്കുന്നതിൽപെട്ടതാണ്'* എന്നീ *മുത്തുനബി മൊഴിമുത്തുകൾ ഏറെ പ്രസക്തമാണ്👍🏻* ''''''''''''''''''''''''''''''''''''''''''''''''''''''''' *പണ്ഡിത, സ്വൂഫീ സയ്യിദും മർഹൂം പൊസോട്ട് തങ്ങൾ, ബദ്റുസ്സാദാത് ഖലീൽ തങ്ങൾ* എന്നിവരുടെ വന്ദ്യ പിതാവും, കടലുണ്ടി റാത്തീബിന്റെ സ്ഥാപകനുമായ *സയ്യിദ് അഹ്മദുൽ ബുഖാരി തങ്ങളുടെ* ആണ്ടുദിനമാണിന്ന് *الى حضرته الوضاءة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣6️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣ (റബീഉൽ അവ്വൽ2️⃣8️⃣) *പുലിമൊയ്തീൻ സ്വാഹിബ് വഫാത്തുദിനം&ഗാന്ധിജയന്തി* ''''''''''''''''''''''''''''''''''''''''''''''''''' *ഖുത്വ്'ബുൽ ആലം സി.എം വലിയ്യുല്ലാഹിയെ ആത്മീയാരാമത്തിലേക്കാനയിച്ച*, ഉള്ളാൾ ദർഗക്കു സമീപം ലങ്കിവിളങ്ങുന്ന *ശൈഖ് മുഹ്'യിദ്ദീൻ എന്ന പുലിമൊയ്തീൻ സ്വാഹിബിന്റെ* ആണ്ടുദിനമാണിന്ന് *🤲🏻الى حضرته الباهرة الفاتحة🤲🏻* ''''''''''''''''''''''''''''''''''''''''''''''''''''' *അഹിംസയിലൂടെ* *അതിസുന്ദര ഇന്ത്യക്ക്* *അടിത്തറയിട്ട* *രാഷ്ട്ര പിതാവ്* മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി എന്ന *ഗാന്ധിജിയുടെ 156-ാം പിറന്നാളാണിന്ന്.* അവരേകിയ *സ്വാതന്ത്ര്യ, നീതി, ധർമ, സമത്വ, സാന്ത്വന വീഥിയിൽ വീറോടെ* ഗമിക്കാം😊👍🏻. ആ *പവിത്ര പാതയിൽ മുള്ളുവിതറുന്നവരോട് ഒരു ലോഡ് പുച്ഛം*😏 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣7️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ3️⃣ (റബീഉൽ അവ്വൽ2️⃣9️⃣) *വടകര മുഹമ്മദ് ഹാജി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''' *വലിയ്യുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ ,അയനിക്കാട് ഇബ്രാഹിം മുസ്ലിയാർ , വടകര ബാവ മുസ്ലിയാർ ശൈഖ് ആദം ഹസ്റത്ത്* തുടങ്ങിയ മഹോന്നത പണ്ഡിതരിൽ നിന്ന് വിദ്യ രുചിച്ച്, *ശാദുലി ത്വരീഖത്തിന്റെ കേരളത്തിലെ പ്രധാന പ്രചാരകനായി ജ്വലിച്ച്,നിരവധി കറാമത്തുകൾ കാണിച്ച* മഹാൻ *താജുൽ ഉലമക്കും, സുൽത്വാനുൽ ഉലമക്കും ശക്തി പകർന്ന* അല്ലാഹുവിന്റെ ഇഷ്ട ദാസരായിരുന്നു. *'ഉള്ളാൾ തങ്ങൾക്കും ഒപ്പമുള്ളവർക്കും സ്വർഗമുണ്ട്',* *'SSF കാരേ നിങ്ങൾക്ക് അർശിന്റെ തണലുണ്ട്'* എന്നീ പ്രഖ്യാപനങ്ങളും, *അവർ സ്ഥാപിച്ച മിഅ്റാജ് നേർച്ചയും, വാണിയന്നൂർ ശാദുലി ഹള്റയും പ്രശസ്തമാണ്.* ഇന്നും നാളെയും മറ്റന്നാളുമായി ചെറുവണ്ണൂർ മലയിൽ മഖാമിൽ *മഹാനുഭാവന്റെ ആണ്ടനുസ്മരണം നടക്കും.* (ഇൻശാഅല്ലാഹ്) *الى حضرته العالية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣8️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ4️⃣ (റബീഉൽ അവ്വൽ3️⃣0️⃣) *ഇമാം മാവർദി തങ്ങൾ വഫാത്തുദിനം&സിറാജ്🗞️📰 ഡേ* ''''''''''''''''''''''''''''''''''''''''''''''''''' *'അൽഹാവിൽ കബീർ'* അടക്കം *ഫിഖ്ഹ്, തഫ്സീർ, സീറ ഫുനൂനുകളിൽ* മികച്ച ഗ്രന്ഥരചനകൾ കൊണ്ട് *ഹിജ്റഃ അഞ്ചാം നൂറ്റാണ്ടിനെ ധന്യമാക്കിയ ശാഫിഈ പണ്ഡിതപ്രഭു* അബുൽഹസൻ അലിയ്യുബ്നു മുഹമ്മദ് അൽമാവർദീ ഇമാമിന്റെ സ്മൃതിദിനമാണിന്ന് *الى حضرته المبرورة الفاتحة*🤲🏻 ''''''''''''''''''''''''''''''''' *പ്രാസ്ഥാനിക കുടുംബം നാടും നഗരവും കീഴടക്കുന്ന സിറാജ് ഡേ ഇന്ന്.* സമസ്തയുടെ *സമുന്നത പണ്ഡിതരാൽ സ്ഥാപിതമായി നാലു ദശകങ്ങളിലേറെയായി സത്യത്തിന്റെ സമ്പൂർണ സമർപ്പണമായി മിന്നിത്തിളങ്ങുന്ന* സിറാജിന്റെ സത്യവെളിച്ചം പരമാവധി ആളുകളിലേക്ക് പകരാൻ *ഈ സുന്ദരസുദിനത്തിൽ നാം കൂടുത യത്നിക്കുക* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣7️⃣9️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ5️⃣ (റബീഉൽ ആഖിർ1️⃣) *ഉള്ളാൾ തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''''''''''''''''' *മുത്തുനബിയുടെ* *3️⃣9️⃣-ാം പൗത്രനായി*. ഭൂജാതരായി, *റഈസുൽ മുഹഖ്ഖിഖീൻ,ശൈഖ് ആദം ഹസ്റത്ത്, ഹസൻ ഹസ്റത്ത്, ശംസുൽ ഉലമ* എന്നീ ഉന്നതപണ്ഡിതരുടെ ഇഷ്ട ശിഷ്യനായി, *ബാഖിയാതിൽ നിന്ന് ഒന്നാം റാങ്കോടെ വിജയിയായ* മഹാൻ *ആറു പതിറ്റാണ്ടിലേറെ ദർസ് രംഗത്തും നാലു പതിറ്റാണ്ടോളം സമസ്തയുടെ അമരത്തും* മിന്നിത്തിളങ്ങി. *എട്ടിക്കുളത്ത് മദദ് വെട്ടം കാട്ടുന്ന താജുൽ ഉലമയുടെ ഹള്റതുൽ ഹസീനയിലേക്ക്* 🤲🏻അൽഫാതിഹാ...🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣0️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ6️⃣ (റബീഉൽ ആഖിർ2️⃣) *കണ്ണിയത്തുസ്താദ് വഫാത്തുദിനം&SSF അംഗത്വദിനം* '''''''''''''''''''''''''''''' *ആത്മീയതയുടെയും, ആദർശത്തിന്റെയും ശക്തി ഒട്ടും ചോരാത്ത* ,*യുക്തിവാദത്തിലേക്കും ബിദ്അത്തിലേക്കും* *ചേക്കേറാത്ത, കലാലയങ്ങളെ മലീമസമാക്കാത്ത നാളേക്കുപകരിക്കുന്ന നല്ല മക്കളാകാൻ* ഏറ്റവും വലിയ ധാർമിക വിപ്ലവ വിദ്യാർഥി സംഘത്തിൽ നമ്മുടെ സന്താനങ്ങളെ കണ്ണികളാക്കാൻ *മറക്കല്ലേ.. മടിക്കല്ലേ..* '''''''''''''''''''''''''''' *ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഖുത്വ്'ബി ഉസ്താദ്, യൂസുഫുൽ ഫള്ഫരി* പോലുള്ള ഉലമാഉൽ കിബാറിൽ നിന്ന് വിദ്യ നുകർന്ന്, *താജുൽ ഉലമ, ശംസുൽ ഉലമ,കൈപ്പറ്റ ഉസ്താദ്, കോടമ്പുഴ ഉസ്താദ്* തുടങ്ങിയ ജ്ഞാന ജ്യോതികളെ വാർത്തെടുത്ത് *സമസ്തയുടെ ദീർഘകാല പ്രസിഡന്റായി ജ്വലിച്ചിരുന്ന* റഈസുൽ മുഹഖ്ഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്'ലിയാരുടെ ആണ്ടുദിനമാണിന്ന് *الى حضرته المأمونة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣1️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ7️⃣ (റബീഉൽ ആഖിർ3️⃣) *ജന്നതുൽമിന്ന🪀* 1️⃣1️⃣-ാം *സ്ഥാപകദിനാഘോഷം* പ്രഥമ ദിനം '''''''''''''''''''''''''''''' *സോഷ്യൽ മീഡിയകൾ തെറ്റുകളുടെ പുറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന* കലികാല യുഗത്തിൽ *നന്മയുടെ നുജൂമുകളായി മിന്നിത്തിളങ്ങുകയാണ്* *ജന്നതുൽമിന്ന* കൂട്ടായ്മയുടെ *1️⃣1️⃣-ാം സ്ഥാപകദിനാഘോഷം ഇന്നും നാളെയും മറ്റന്നാളുമായി Special ഗ്രൂപ്പിൽ* അരങ്ങേറും *👇🏻ഇന്നത്തെ മത്സര* *🕕ഷെഡ്യൂൾ🕕* 6️⃣Am-1️⃣2️⃣Pm *ഖിറാഅത്ത്* (ജന്നതുൽമിന്ന തജ്'വീദ് ഗ്രൂപ്പ്) 1️⃣2️⃣Pm-6️⃣Pm *പ്രബന്ധരചന* (ജന്നതുൽമിന്ന വായനശാല&മലയാളം മലയോളം ഗ്രൂപ്പ്) 6️⃣Pm-1️⃣2️⃣Am *മദ്ഹ് ഗീതം* (ജന്നതുൽമിന്ന ഗാനസുവനം ഗ്രൂപ്പ്) 🌹💐🌹💐🌹💐🌹💐 പ്രതിഭകൾക്ക് സുസ്വാഗതം *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣1️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ8️⃣ (റബീഉൽ ആഖിർ4️⃣) *ശംസുൽ ഉലമാ വഫാത്തുദിനം&* *ജന്നതുൽമിന്ന🪀 സ്ഥാപകദിനം* '''''''''''''''''''''''''''''' *👉സ്ഥാപിതദിനം*➡️08-10-2014 *👉വ്യത്യസ്ത 5️⃣0️⃣➕ ഗ്രൂപ്പുകൾ* *👉കാൽലക്ഷം➕ മെമ്പേഴ്സ്* *👉1️⃣0️⃣0️⃣➕ അഡ്മിൻസ്* *👉സൂപ്പർ ആപ്പ് (Play Store)* *👉കിടിലൻ ബ്ലോഗ്(Www.jannathulminna.Com)* *👉6️⃣3️⃣സാന്ത്വനപ്രവർത്തനങ്ങൾ* *👉5️⃣ ഓൺലൈൻ സർഗോത്സവുകൾ* ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' *AP-EK ഈ ദ്വയാക്ഷരികൾ ഒരു കോമ്പോ* തന്നെയൊയിരുന്നു.👍🏻 *അഹ്'ലുസ്സുന്നയുടെ പടയാളികൾ*. ഇവരെ തമ്മിലകറ്റാൻ *ചില ദുഷ്ട ശക്തികൾ* വിരിച്ച വലയിൽ അവിടുന്ന് അകപ്പെട്ടെങ്കിലും *സമസ്തയുടെ ദീർഘകാല സെക്രട്ടറിയായിരുന്ന, പാതിരിമാരുടെ പേടിസ്വപ്നമായിരുന്ന പണ്ഡിതപ്രഭുവിനെ* സ്മരിക്കാതെ വയ്യ. *الى حضرته الصافية الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣2️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ9️⃣ (റബീഉൽ ആഖിർ5️⃣) *കൗതുക സംഭവ ദിനം* '''''''''''''''''''''''''''''' സൃഷ്ടികളിലെ കൗതുക സംഭവ ദർശനം സ്രഷ്ടാവിനെ കൂടുതലറിയാൻ അവസരമൊരുക്കുന്നതോടൊപ്പം കൺകുളിർമയും ഹൃത്തിന് ആനന്ദവും നൽകുന്നു. ഈ സ്നേഹസുദിനവും 1️⃣1️⃣-ാം സ്ഥാപകദിനാഘോഷവും പ്രമാണിച്ച് *ജന്നതുൽമിന്നയുടെ ഏറ്റവും പുതിയ ഗ്രൂപ്പ് കൗതുക ലോകം* GROUP OPEN ആയിരിക്കുന്നു 👇🏻താത്പര്യമുള്ളവർ ജോയിൻചെയ്യുക https://chat.whatsapp.com/ESZEu6SbhKf3rIRoDXZwma *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣3️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣0️⃣ (റബീഉൽ ആഖിർ6️⃣) *കേരള മുസ്'ലിം ജമാഅത്ത് സ്ഥാപകദിനം ദിനം* '''''''''''''''''''''''''''''' *കേരളത്തിലെ ഏറ്റവും മികച്ച ബഹുജന സംഘടനക്ക്* ഇന്ന് 1️⃣0️⃣-ാം സ്ഥാപിതദിനം. *സുൽത്വാനുൽ ഉലമ,ബദ്റുസ്സാദാത്ത്, കരീം ഹാജി ചാലിയം* എന്നിവരാണ് നിലവിൽ യഥാക്രമം സംഘടനയുടെ *പ്രസിഡന്റ്,ജനറൽ സെക്രട്ടറി,ഫിനാൻസ് സെക്രട്ടറി* സ്ഥാനത്ത് ജ്വലിക്കുന്നത്. *ആദർശ ,സാന്ത്വന രംഗങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന* സംഘത്തെ *റബ്ബ് ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് ഉയർത്തട്ടെ... ആമീൻ🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣4️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣1️⃣ (റബീഉൽ ആഖിർ7️⃣) *നൂറുദ്ദീൻ ബക്'രി തങ്ങൾ വഫാത്തുദിനം* '''''''''''''''''''''''''''''' *പ്രാമാണിക പ്രവൃത്തിയായ തവസ്സുൽ, ഇസ്തിഗാസയെ ആദ്യമെതിർത്ത്* വിശ്വാസികളെ *വസ്'വാസാക്കുകയും, കാഫിറാക്കുകയും ചെയ്ത ഇബ്നു തൈമിയ്യയുടെ* *വിതണ്ഡാവാദങ്ങളെ ഖണ്ഡിച്ചതിനാൽ ഭരണകൂട പീഡനമേൽക്കേണ്ടി വന്ന പണ്ഡിതനും, ഗ്രന്ഥകാരനുമായ* നൂറുദ്ദീൻ അബുൽ ഹസൻ ബക്'രി തങ്ങളുടെ വഫാത്തുദിനമാണിന്ന് *🤲🏻الى حضرته المشرفة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣5️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣2️⃣ (റബീഉൽ ആഖിർ8️⃣) *താജുൽ ഉലമ ഉറൂസ് സമാപനദിനം @ദാറുൽ അമാൻ എടവണ്ണപ്പാറ* '''''''''''''''''''''''''''''' *അഹ്'ലുസ്സുന്നയുടെ അജയ്യനായ അമരക്കാരനായിരുന്ന പണ്ഡിത സയ്യിദ് താജുൽ ഉലമയുടെ* 1️⃣0️⃣-ാം ഉറൂസ് മുബാറക് *എടവണ്ണപ്പാറ ദാറുൽ അമാനിൽ ഇന്ന് സമാപിക്കും.* *പ്രസംഗകലയുടെ കുലപതി മൗലാനാ പേരോടുസ്താദ്* അനുസ്മരണ ഭാഷണം നടത്തും. *സർവർക്കും സ്നേഹസ്വാഗതം* 🌹🌸🥀🌻🌼 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣6️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣3️⃣ (റബീഉൽ ആഖിർ9️⃣) *ലോക പരാജിതരുടെ ദിനം* '''''''''''''''''''''''''''''' *'മൻ ജദ്ദ വജദ'*, *'പരിശ്രമത്തിന്റെ പൂന്തോപ്പിലാണ് വിജയത്തിന്റെ പൂമൊട്ടുകൾ'* എന്നീ *ആപ്തവാക്യങ്ങൾ ഹൃത്തിലുറച്ച് വിജയസ്വർഗ പടികൾ ചവിട്ടിക്കേറുക.* ഒരുനാൾ *ലക്ഷ്യം നേടുക തന്നെ ചെയ്യും.* ഓർക്കുക *പലതവണ പരാജയപ്പെട്ടിട്ടും തളരാതെ പോരാടിയവരാണ് എക്കാലത്തും ഉന്നതസ്ഥാനങ്ങളിൽ വിരാജിച്ചിരുന്നത്.* ഉദാ: മുൻ അമേരിക്കൻ *പ്രസിഡന്റ് എബ്രഹാം ലിങ്കൺ*✅👍🏻😊 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣7️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣4️⃣ (റബീഉൽ ആഖിർ1️⃣0️⃣) *ലോക സൗഖ്യ ദിനം* '''''''''''''''''''''''''''''' ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചന പ്രകാരം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥതയാണ് സൗഖ്യം. സ്വ സൗഖ്യത്തിനു വേണ്ടി പ്രവർത്തിക്കുകയും, പ്രാർഥിക്കുകയും ചെയ്യുന്നതോടൊപ്പം മറ്റുള്ളവരുടെ സൗഖ്യത്തിനു വേണ്ടിയും സദാ പരിശ്രമിക്കണമെന്നാണ് ഇസ്'ലാമികാധ്യാപനം. ഇരുലോക സൗഖ്യത്തിനുള്ള ഏറ്റവും മികച്ച ഒറ്റമൂലിയായി മുത്തുനബി പരിചയപ്പെടുത്തിയ സ്വലാത്ത് ചൊല്ലിക്കൊണ്ടേയിരിക്കൂ.. ഇൻശാഅല്ലാഹ് എല്ലാം ശരിയാവും.😊 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣8️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣5️⃣ (റബീഉൽ ആഖിർ1️⃣1️⃣) *ജീലാനി ദിനം* '''''''''''''''''''''''''''''' *പരിശുദ്ധ പിതാവിന്റെയും (حسنية) പവിത്ര മാതാവിന്റെയും(حسينية) പുത്രനായി പരിപാവന റമളാനിലെ പ്രഥമദിനം* പിറന്ന്, പല പ്രമുഖ പണ്ഡിതരിൽ നിന്നും ജ്ഞാന മധു നുകർന്ന് *സൽസ്വഭാവം, വഅ്ള്, കറാമത്ത് എന്നിവയിലൂടെ ലക്ഷങ്ങളെ ഇസ്'ലാമിലേക്ക് ആനയിച്ചതിനാൽ മുഹ്'യിദ്ദീൻ* എന്ന അപരനാമത്തിൽ മശ്ഹൂറായ *ഗൗസുൽ അഅ്ളം,ഖുത്വ്'ബുൽ അഖ്ത്വാബ്, സുൽത്വാനുൽ ഔലിയാ ശൈഖ് അബ്ദുൽ ഖാദിരിൽ ജീലാനി തങ്ങളുടെ* വഫാത്തുദിനമാണിന്ന് അവർക്കൊരു ഫാതിഹ എപ്പോഴും ഓതുകിൽ.... അവരെ ദുആയും ബറകത്തുമെത്തുമേ.... *🤲🏻الى حضرته السنائية الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣8️⃣9️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣6️⃣ (റബീഉൽ ആഖിർ1️⃣2️⃣) *അമ്പംകുന്ന് ബീരാൻ ഔലിയപ്പാപ്പ വഫാത്തുദിനം* '''''''''''''''''''''''''''''' കറാമത്ത് കൊണ്ടും, ദാനശീലം കൊണ്ടും ജാതി,മത ഭേദമന്യേ സർവർക്കും അഭയകേന്ദ്രമായിരുന്ന അജ്മീർ ഫഖീർ എന്ന അപരനാമത്തിൽ വിശ്രുതരായ ബീരാൻ ഔലിയപ്പാപ്പയുടെ വഫാത്തുദിനമാണിന്ന്. അനുദിനം ആയിരങ്ങൾ ആശ്വാസത്തിനെത്തുന്ന ആ ധന്യ സന്നിധിയിലേക്ക് *അൽഫാതിഹാ...*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣0️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣7️⃣ (റബീഉൽ ആഖിർ1️⃣3️⃣) *മരക്കാരുട്ടി മുസ്'ലിയാർ വഫാത്തുദിനം&അന്താരാഷ്ട്ര ദാരിദ്ര്യനിർമാർജന ദിനം* '''''''''''''''''''''''''''''' *ദാരിദ്ര്യം റബ്ബിന്റെ പരീക്ഷണങ്ങളിലൊന്നാണ്‌.ക്ഷമിച്ചു ജീവിച്ചാൽ സമ്പന്നരേക്കാൾ 500 വർഷം മുമ്പ് സ്വർഗപ്രവേശനം* സാധ്യമാകുമെന്നാണ് *സത്യനബി* വചനം. *ഇസ്'ലാമിക സാമ്പത്തിക നയം (സകാത്ത്, സ്വദഖ Etc..)* *സർവ രാജ്യങ്ങളും, ജനങ്ങളും പിന്തുടർന്നാൽ* തീർച്ചയായും *ദാരിദ്ര്യ നിർമാർജനം സുസാധ്യമാവും* (ഇൻശാഅല്ലാഹ്) ''''''''''''''''''''''''''''''''''''' *സമസ്തയുടെ സ്ഥാപിതകാല മുശാവറഃ* അംഗവും, *പ്രശസ്ത ബദ്'രിയ്യത് കാവ്യ ഗ്രന്ഥമായ തഅ്ജീലുൽ ഫുതൂഹിന്റെ കർത്താവും,* പ്രഗത്ഭ പണ്ഡിതനും മുദർരിസുമായിരുന്ന *മഞ്ചേരി സെൻട്രൽ ജുമുഅഃ മസ്ജിദിനു ചാരെ വിശ്രമിക്കുന്ന നാലകത്ത് മരക്കാരുട്ടി മുസ്'ലിയാരുടെ* വഫാത്തുദിനമാണിന്ന് *الى حضرته المحفوظة الفاتحة*🤲🏻 *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣1️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣8️⃣ *BBC സ്ഥാപിത ദിനം* '''''''''''''''''''''''''''''' 1922-ലെ ഈയൊരു ദിനത്തിലായിരുന്നു ദൃശ്യ പ്രക്ഷേപണ രംഗത്തെ ചക്രവർത്തി ഭൂജാതനായത്‌. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്നാണ് പൂർണനാമം. ലണ്ടനിലാണ് ആസ്ഥാനം.ഏറ്റവും പഴക്കം ചെന്ന പ്രക്ഷേപണ മാധ്യമം, ഏറ്റവും കൂടുതൽ ജീവനക്കാരുള്ള മീഡിയ എന്നീ റെക്കോർഡുകൾ B B C ക്ക് സ്വന്തമാണ്.ഏറ്റവും കൂടുതൽ അംഗീകൃത ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന റെക്കോർഡും മറ്റാർക്കുമല്ല *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣2️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ1️⃣9️⃣ *New Friends Day* ''''''''''''''''''''''''''''''''''''' *നല്ല ചങ്ങാത്തം സ്ഥാപിക്കൽ നന്മയാണ്.* *രണ്ടുകൂട്ടുകാർ പരസ്പരം അഭാവത്തിൽ നിർവഹിക്കുന്ന പ്രാർഥനക്കുത്തരമുണ്ടെന്ന മുത്തുനബി മൊഴിമുത്ത്* അതിനാധാരമാണ്. ഈ ദിനം *ഓഫ്'ലൈനിലും, ഓൺലൈനിലും നല്ല ഫ്രണ്ട്സിനെ കണ്ടെത്താൻ* നാം ഉത്സാഹിക്കുക. *ഈ വിനീതനുമായി കൂട്ടുകെട്ട് ഉദ്ദേശിക്കുന്നവർ സലാം പറഞ്ഞ് PM ൽ വരണേ..😊* നിലവിലുള്ളവർ ബന്ധം പുതുക്കാനും മറക്കണ്ട🥰*സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣3️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣0️⃣ *എഴുത്തുദിനം* ''''''''''''''''''''''''''''''''''''' *പടച്ചവന്റെ വരദാനമായ കലയാണ്* എഴുത്ത്. *കഥ, കവിത, ലേഖനം തുടങ്ങി നിരവധി വ്യത്യസ്ത തരം* എഴുത്തുരൂപങ്ങളുണ്ട്. *സർവ രൂപത്തിലും പടച്ചവനെയും അവന്റെ സച്ചരിത അടിമകളെയും പുകഴ്ത്തിയാൽ രക്ഷയും ഇകഴ്ത്തിയാൽ ശിക്ഷയും* ലഭിക്കുമെന്ന സത്യം ഉൾകൊണ്ട് *നന്മയിൽ മാത്രം സദാ പേന ചലിപ്പിക്കുക.* *സ്വർഗസുഖം നേടുക**സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣4️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣1️⃣ *Apple Day🍎🍏* ''''''''''''''''''''''''''''''''''''' മനുഷ്യനോളം പഴക്കമുണ്ട് ഈ ഫലവർഗത്തിന്. ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, കാശ്മീർ, ആസ്സാം, നീലഗിരി എന്നിവിടങ്ങളിൽ കൂടുതൽ വളരുന്നു. മസ്തിഷ്ക സീമാ കോശങ്ങളെ ഊർജിതപ്പെടുത്തുന്നു, ഓർമക്കുറവ്, ക്ഷീണം എന്നിവ ഇല്ലാതാക്കുന്നു തുടങ്ങി നിരവധി നേട്ടങ്ങളുള്ള ഈ പവിത്ര പഴത്തിന്റെ മുഹിബ്ബുകൾക്ക് ഒരായിരം Apple Day Wishes🍎😊😋🍎*സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣5️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣2️⃣ (റബീഉൽ ആഖിർ 1️⃣8️⃣) *ഹസ്റത്ത് നിസാമുദ്ദീൻ ഔലിയാ വഫാത്തുദിനം* ''''''''''''''''''''''''''''''''''''' ഹിജ്റ 7️⃣-ാം നൂറ്റാണ്ടിൽ ഡൽഹി കേന്ദ്രീകരിച്ച് *ആത്മീയ ഭരണം നടത്തിയ ഔലിയാക്കളുടെ സുൽത്വാനായിരുന്ന* മഹാൻ *അനുരഞ്ജനമുണ്ടാക്കാനുള്ള പ്രത്യേക പാടവം കൊണ്ട് മഹ്ഫിൽ ശികാൻ* (തർക്കങ്ങളെ തകർക്കുന്നവൻ), സദാ ഇബാദത്തിൽ മുഴുകിയതിനാൽ *മെഹ്ബൂബേ ഇലാഹീ* എന്നീ അപരനാമങ്ങളിൽ മശ്ഹൂറായിരുന്നു. *അജ്മീർ കഴിഞ്ഞാൽ ഉത്തരേന്ത്യയിലെ ഏറ്റവും ജനനിബിഡമായ മസാറിൽ മദദേകി വിളങ്ങുന്ന* ശൈഖോരെ ധന്യ സന്നിധിയിലേക്ക് *അൽഫാതിഹാ...*🤲🏻*സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣6️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣3️⃣ (റബീഉൽ ആഖിർ 1️⃣9️⃣) *പാനൂരുസ്താദ് വഫാത്തുദിനം&ശ്വാസകോശാരോഗ്യ ദിനം* ''''''''''''''''''''''''''''''''''''' *സി.എം വലിയുല്ലാഹിയുടെ മുരീദും, പ്രമുഖ സ്വൂഫിയും, നിരവധി ശിഷ്യരുടെ ഇഷ്ട ഗുരുവുമായിരുന്ന* പാനൂർ മൂസ ഉസ്താദിന്റെ ആണ്ടുദിനമാണിന്ന്. *അവർക്കൊരു ഫാതിഹ ഓതണേ..🤲🏻* '''''''''''''''''''''''''''''''''''''' *ശ്വസന പ്രക്രിയ പടച്ചവന്റെ അമൂല്യമായ അനുഗ്രഹമാണ്.* പക്ഷെ ഖേദകരമെന്നു പറയട്ടെ *ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ ആസ്തമ മുതൽ ന്യുമോണിയ വരെ ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ രോഗങ്ങൾക്ക് കീഴടങ്ങുന്ന സ്ഥിതി വിശേഷമാണുള്ളത്.* *പുകയില ഉൽപന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക, ചിട്ടയായ വ്യായാമം, ആൻ്റിഓക്‌സിഡൻ്റുകൾ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം, ശ്വാസകോശാരോഗ്യത്തെക്കുറിച്ചുള്ള അവബോധം* എന്നിവയിലൂടെ അത്തരം രോഗങ്ങൾ *പരമാവധി തടയാൻ സാധിക്കും* *(ഇൻശാഅല്ലാഹ്)* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣7️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣4️⃣ (റബീഉൽ ആഖിർ 2️⃣0️⃣) *ഐക്യരാഷ്ട്ര ദിനം* ''''''''''''''''''''''''''''''''''''' ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ് ഐക്യരാഷ്ട്രസഭ. 1945 ലാണ് സ്ഥാപിതമായത്. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം കൈവരിക്കുന്നതിലും രാജ്യങ്ങളുടെ ഏകോപന കേന്ദ്രമാകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പക്ഷെ സമകാലിക വിഷയങ്ങളിൽ (ഫലസ്തീൻ, ലബനാൻ, യമൻ) വേണ്ടവിധം ഇടപെടുന്നില്ലെന്നത് സങ്കടകരമാണ്. പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഉടനടി മടങ്ങി വന്ന് ലോകമാകമാനം ശാന്തി നിറക്കാൻ സംഘടനക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം, പ്രാർഥിക്കാം *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣8️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣5️⃣ (റബീഉൽ ആഖിർ 2️⃣1️⃣) *കലാകാരന്മാർക്കുള്ള അന്താരാഷ്ട്ര ദിനം&ഇബ്നു അറബി തങ്ങൾ വഫാത്തുദിനം* ''''''''''''''''''''''''''''''''''''' ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന *സ്വൂഫീ മാണിക്യവും, പത്തോളം വാള്യങ്ങളുള്ള ഫുതൂഹാതുൽ മക്കിയ്യയടക്കം* നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ *മുഹ്'യിദ്ദീൻ ഇബ്നുൽ അറബി തങ്ങളുടെ* ആണ്ടുദിനമാണിന്ന് *الى حضرته السماحة الفاتحة🤲🏻* '''''''''''''''''''''''''''''''''''''''''''' *ഖാലിഖിന്റെ കമനീയ കാരുണ്യനിധിയാണ് കല.ആലാപനം,എഴുത്തുരൂപങ്ങൾ,പ്രസംഗം,ചിത്രീകരണം, നെയ്ത്ത്,കാലിഗ്രഫി, ഡിസൈനിംഗ്* തുടങ്ങി പലർക്കും വ്യത്യസ്തമായ ശേഷികളാണ് പടച്ചവനേകിയിട്ടുള്ളത്.*SSF സാഹിത്യോത്സവ് (ഓഫ്'ലൈൻ),ജന്നതുൽമിന്ന സർഗോത്സവ്(ഓൺലൈൻ)* തുടങ്ങിയ വേദികളെ ഉപയോഗപ്പെടുത്തി *സർഗ ശേഷികളെ തേച്ചുമിനുക്കിയെടുക്കാനും അവകൊണ്ട് സുകൃതവീഥിയിൽ മാത്രം സഞ്ചരിക്കാനും* നാം സന്നദ്ധരാവുക. *സ്നേഹ സുദിനം* (സുകൃത സന്ദേശം) 2️⃣9️⃣9️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣6️⃣ (റബീഉൽ ആഖിർ 2️⃣2️⃣) *വൈലത്തൂർ തങ്ങൾ&ബാനീ ബാഖിയാത്ത് വഫാത്തുദിനം* ''''''''''''''''''''''''''''''''''''' *ഖുത്വ്'ബുൽ ആലം സി.എം വലിയ്യുല്ലാഹിയുടെ ഇഷ്ട ഖാദിമായി, അവിടുത്തെപ്പോലെ വാക്ഫലം കൊണ്ട് ആയിരങ്ങൾക്കാശ്വാസമായിരുന്ന പണ്ഡിതസയ്യിദും,സുൽത്വാനുൽ ഉലമയടക്കം സമസ്തയുടെ സമുന്നത സാരഥികൾക്ക് തണിയും,തണലും തുണയുമായിരുന്ന* *സയ്യിദ് യൂസുഫുൽ ജീലാനിയുടെ* വഫാത്തുദിനമാണിന്ന്. കൂടാതെ *ഉമ്മുൽ മദാരിസ് വെല്ലൂർ ബാഖിയാതുസ്സ്വാലിഹാത്തിന്റെ ബാനിയും പതിനായിരക്കണക്കിന് പ്രഗത്ഭ ബാഖവീ പണ്ഡിതരെ* സമൂഹത്തിനു സമർപ്പിക്കുകയും ചെയ്ത *അശ്ശൈഖ് അല്ലാമ ശംസുൽ ഉലമ അബ്ദുൽ വഹാബ് ഹസ്റത്ത് അൽഖാദിരിയുടെ* ആണ്ടുദിനവും ഇന്നുതന്നെ. *الى حضرتهما المقدسة الفاتحة🤲🏻* *സ്നേഹ സുദിനം* (സുകൃത സന്ദേശം) 3️⃣0️⃣0️⃣ 🪀🌹🪀🌹 ഇന്ന് ഒക്ടോബർ2️⃣7️⃣ (റബീഉൽ ആഖിർ 2️⃣3️⃣) *ഇ.കെ മുഹമ്മദ് ദാരിമി ഉസ്താദ് വഫാത്തുദിനം* ''''''''''''''''''''''''''''''''''''' ഇതിഹാസ ഇ.കെ കുടുംബാംഗവും, തെക്കൻ കേരളത്തിൽ ആത്മീയ, ബോധന മേഖലകളിൽ തിളങ്ങി വിളങ്ങിയിരുന്ന അതുല്യ പണ്ഡിത ജ്യോതിയുമായിരുന്ന ഇ.കെ ഉമർ ദാരിമി അൽഖാദിരിയുടെ ആണ്ടുദിനമാണിന്ന് *الى حضرته الكريمة الفاتحة*🤲🏻

Post a Comment

0 Comments